Showing posts with label bekker methala. Show all posts
Showing posts with label bekker methala. Show all posts

13 Oct 2011

സ്നേഹഗായത്രികൾ



ബക്കർ മേത്തല

പ്രണയവേഗങ്ങൾതൻ കുതിരപ്പുറത്തു ഞാൻ
മരണദൂരങ്ങൾതാണ്ടുന്ന വേളയിൽ
ജന്മാന്തരങ്ങൾതൻ നാഭിപിളർന്നുനീ
എൻനേരെനീട്ടില്ലേ ജീവാമൃതം സഖീ
സൗരയൂഥങ്ങൾതൻ അഗ്നിപഥങ്ങളിൽ
സഞ്ചലനം ചെയ്തിടും സൗമ്യനക്ഷത്രമേ
സഹശ്രദളപത്മമായ്‌ ഹർഷബിന്ദുക്കളായ്‌
എന്നാത്മതീർത്ഥത്തിലെന്തേ വിടർന്നു നീ?
സ്നേഹജ്വരത്താൽ പനിക്കുന്നൊരുള്ളത്തിൽ
ഹരിചന്ദനക്കുളിർമഴയായ്‌ തിമർക്കുന്ന
കനിവാർന്ന കർക്കിടകരാവിന്റെ കരുണയായ്‌
ആർദ്രമാം കൺകളാലെന്നെനോക്കില്ലേ നീ?
സ്നേഹാതപത്താലെരിഞ്ഞും പൊരിഞ്ഞും
പൂവായ്‌ പുനർജ്ജനിച്ചീടാൻ കൊതിക്കുമെൻ
ജീവന്റെ വൃക്ഷശിഖിരങ്ങളിൽ കുയിലായ്‌
കൂജനം ചെയ്യില്ലേ നീ മേഘരാഗങ്ങൾ?
നിൻസ്നേഹപ്രളയത്തിലാളിലമേലെ
കിടന്നുമൃതിപൂകുന്ന നാൾവരേയും എന്റെ
പ്രാണന്റെ വേണുവുമൂതിക്കഴിയുവാൻ
ഉരുക്കഴിക്കുന്നു ഞാൻ സൂര്യഗായത്രികൾ


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...