Skip to main content

Posts

Showing posts from November, 2013

MALAYALASAMEEKSHA NOV 15/DEC 15 /2013

READING PROBLEM?
DOWNLOAD THE THREE FONTS: CLICK HERE

ഉള്ളടക്കം

കവിത
പകര്‍ച്ച
സന്തോഷ് പാലാ

മണ്ണട്ടി
ജയചന്ദ്രന്‍ പൂക്കരത്തറ
വിജാഗിരിക്രിസ്തു
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

 രണ്ടു കവിതകൾ
വനിതാ വിനോദ്

 കിടങ്ങുകള്‍
സി.എൻ.കുമാർ

 പ്രണയം
പ്രിയാ സയൂജ്

 വികാരം - പ്രേമം
ടി.കെ.ഉണ്ണി

 സൂര്യൻ
ഡോ കെ ജി ബാലകൃഷ്ണൻ

 ലക്ഷ്മണ രേഖ
രാജു കഞ്ഞിരങ്ങാട്

ഇന്നിന്റെ ദൈവച്ചിരി
ഗീത മുന്നൂർക്കോട്

 Happy  I am!
Dr K G Balakrishnan
Three Poems
 Chandramohan S
Reds and Blues
Aleena Aliina
I Wish
Geetha Munnurcode

മിനിക്കഥ
കുണ്ടൻ


കൃഷി

നാളികേരവും ആരോഗ്യരംഗവും
ടി. കെ. ജോസ്‌  ഐ എ എസ്

 തിരിച്ചറിയാം വെളിച്ചെണ്ണയെ
ഡോ. ഡി.എം വാസുദേവൻ

 നാളികേരവും ആധുനിക ചികിത്സയും
സിന്ധു. എസ്‌.

 നാളികേരവും നാട്ടുവൈദ്യവും
ബിന്ദു ശിവ

ഇളനീർ - ആരോഗ്യമേഖലയുടെ പ്രതീക്ഷ
വൈദ്യകലാനിധി  ​‍പ്രൊഫ.സി.കെ രാമചന്ദ്രൻ
നാളികേരവും പ്രകൃതി ജീവനവും
ഡോ.ജേക്കബ്‌ വടക്കൻചേരി

തേങ്ങാ വെളളത്തിന്റെ ന്യൂട്രസ്യൂട്ടിക്കൽ മൂല്യം
സബിത. എം, വിദ്യ വിശ്വനാഥ്‌,
അനിൽകുമാർ ബി, അനൂപ്‌ ടി. പി.

നാളികേരം - ആയുർവേദചികിത്സയിൽ
ഡോ. വി. സുനിത


പംക്തികൾ
നിലാവിന്റെ വഴി
മരണദേവനെ പ്രണയിച്ചവള്‍
ശ്രീപാർവ്വതി

മഷിനോട്ടം
കൊച്ചുബാവയുടെ കഥകൾ
ഫൈസൽബാവ

അഞ്ചാംഭാവം
ഒ…

എഴുത്തുകാരന്റെ ഡയറി

സി.പി.രാജശേഖരൻ

കൊടും പാപികളായവര്‍

കല്ലെറിഞ്ഞുകൊണ്ടിരിക്കുകയാണ്
ജീവിത സാഹചര്യം കൊണ്ടു തെറ്റുകാരിയായിപ്പോയ മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലണമെന്ന വാദവുമായി അന്നത്തെ സമൂഹത്തിലെ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ അവരെ നോക്കി , യേശുദേവന്‍ പുഞ്ചിരിച്ചു. ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവളെ കല്ലെറിയുക’ എന്നു്‌ യേശു ദേവന്‍ പറഞ്ഞതുകേട്ടു്‌ എല്ലാവരും കല്ലുകള്‍ താഴെയിട്ടു. ആര്‍ക്കും അവളെ  എറിയാനുള്ള ധൈര്യം ഉണ്ടായില്ല. കാരണം, ധര്‍മ്മ ബോധം നശിച്ചിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അതു്‌. ഓരോരുത്തരും അവരവരുടെ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞിരുന്ന കാലം. മറ്റുള്ളവരെ ശിക്ഷിയ്ക്കാനും കുറ്റം പറയാനും ഒരുങ്ങും മുമ്പു്‌ അവനവന്റെ തെറ്റുകുറ്റങ്ങളെക്കുറിച്ചും ജനം ചിന്തിയ്ക്കുമായിരുന്നു. യേശുദേവന്റെ ഈ വാക്യം കേട്ടയുടനെ എല്ലാവരുടെ കൈകളില്‍ നിന്നും കല്ലുകള്‍ താഴേ വീണുപോയി.
                    ഇന്നു കാലം മാറി. കൊടും കുറ്റവാളികളും അതിഭയംകര കള്ളന്‍മാരും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ തേടിപ്പിടിച്ചു്‌ അതു പൊതുജനസമക്ഷം അവതരിപ്പിച്ചു്‌ അതില്‍ രസം കണ്ടെത്തുന്നു. അവര്‍ ആരുതന്നെ പറഞ്ഞാലും കല്ലു…

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

വി.പി.അഹമ്മദ്

"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 
ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 
ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 
"ങാ.  സ്കൂളില്‍ നാളെ പോകാം". 
തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറ…

നിലാവിന്റെ വഴി ശ്രീപാർവ്വതി

ശ്രീപാർവ്വതി മരണദേവനെ പ്രണയിച്ചവള്‍

"ഞാന്‍ പുനര്‍ജ്ജനിക്കുന്നു, ഈവയായി.
വംശീയഹത്യാധിപനായ ഹിറ്റ്ലറുടെ ഹൃദയമണിഞ്ഞ ഈവ ബ്രൌണ്‍ ആയി. ഒരു നഗരത്തിനെ ചുട്ടെരിക്കാനുള്ള അഗ്നി എന്നിലില്ല, പക്ഷേ അതേ ചൂട് ഉള്ളില്‍ വഹിക്കുന്ന ഒരുവനെ അകമേ പേറുന്ന ഒരുവളുടെ നിസ്സഹയാവസ്ഥയിലല്ല ഞാന്‍ .കാരണം ഞാനൊരു പ്രണയിനിയാണ്. പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത എന്നില്‍ അവസാനിക്കുമ്പോള്‍ എനിക്ക് അഹങ്കരിക്കാം.

നിനക്കെന്നെ ഇഷ്ടമല്ലെന്നു പറയാം. ശ്രദ്ധിച്ചില്ലെന്നു പറയാം, എന്നിരുന്നാലും പ്രിയനേ നീ എന്നെ നോക്കുന്ന ഒരു കാഴ്ച്ചയ്ക്കു വേണ്ടിയാണ്, ഒരു അഗ്നിഗോളം ഞാന്‍ സ്വയമുതിര്‍ത്തത്. ഒരേ നഗരത്തിലെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ . സാമൂഹിക വ്യതിയാനങ്ങളില്‍ വേറിട്ടു ജീവിക്കുന്നവര്‍. നിന്‍റെ രാഷ്ട്രീയത്തിന്, ഞാനൊരിക്കലും എതിരു നിന്നിട്ടുമില്ലല്ലോ. എങ്കിലും നീയുമെന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാനറിഞ്ഞിരുന്നു. നിന്‍റെ നഗരം നിന്നെ ശപിക്കുന്നത് കാണുവാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടു മാത്രമല്ല, ഞാനൊരിക്കലും അവിടേയ്ക്ക് നിന്നോടൊപ്പം വരാഞ്ഞത്, പ്രിയനേ നിന്‍റെ അഹങ്കാരങ്ങളില്‍ എനി…

നാളികേരം - ആയുർവേദചികിത്സയിൽ

ഡോ. വി. സുനിത
അസിസ്റ്റന്റ്‌ ഫിസിഷ്യൻ, ആര്യവൈദ്യശാല,കോട്ടയ്ക്കൽ
ദൈവത്തിന്റെ സ്വന്തം നാടിന്‌ ഹരിതാഭ ചാർത്തുന്ന കേരവൃക്ഷം മലയാളിയുടെ കൽപതരുതന്നെ. കേരളീയന്റെ സുഖദു:ഖാങ്ങളിൽ നിത്യപങ്കാളിയായും താങ്ങും തണലുമായും കേരവൃക്ഷം നിലനിൽക്കുന്നു.  നാളികേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടെന്നു പറയുമ്പോൾ, പി. ഭാസ്കരൻ മാഷ്‌ ഗൃഹാതുരത്വം കലർന്ന ഓർമ്മകളോടൊപ്പം ആഢ്യമായ അഭിമാനബോധവും പ്രകടിപ്പിയ്ക്കുകയാണ്‌.  ആഹാരമായും ഔഷധമായും വിവിധ രൂപങ്ങളിൽ നമ്മുടെ മുന്നിലെത്തുന്ന നാളികേരം ആയുർവേദ ചികിത്സയിൽ പലതരത്തിലും ഉപയോഗിക്കുന്നു.
നാളികേരം അരച്ചുളള കറികൾ മുതൽ നാളികേരപ്പാൽ ചേർത്ത 'ഇടിച്ചു പിഴിഞ്ഞ' പായസംവരെ മലയാളിയ്ക്ക്‌ ഏക്കാളവും പ്രിയപ്പെട്ടതും ഹൃദ്യവുമായ വിഭവങ്ങളാണ്‌. എന്തിനും ഏതിനും മേമ്പൊടിയായി അൽപം നാളികേരം എന്നത്‌ നമ്മുടെ ഭക്ഷ്യ സംസ്ക്കാരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്‌. മലയാളിയുടെ പാചകത്തിൽ വെളിച്ചെണ്ണയും ഒരവശ്യ ഘടകമായി മാറിയിട്ടുണ്ട്‌.
നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും ഉപയോഗം ദുർമേദസ്സും കൊളസ്ട്രോളും വർദ്ധിപ്പിക്കുമെന്ന ധാരണ കടന്നു കൂടിയത്‌ അതിന്റെ 'ആസ്വാദ്യത'യ്ക്ക്‌ അൽപ്പം മ…

തേങ്ങാ വെളളത്തിന്റെ ന്യൂട്രസ്യൂട്ടിക്കൽ മൂല്യം

സബിത. എം, വിദ്യ വിശ്വനാഥ്‌,  അനിൽകുമാർ ബി, അനൂപ്‌ ടി. പി. അമൃത സ്കൂൾ ഓഫ്‌ ഫാർമസി, അമൃത വിശ്വവിദ്യാ പീഠം യൂണിവേഴ്സിറ്റി, കൊച്ചി


ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ എന്ന കുറിയ ഇനം തെങ്ങിൽ നിന്നുളള  ഇളനീരും മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെ സത്തും ചേർത്ത്‌ കൊച്ചിയിലെ  അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ പോഷകസമൃദ്ധമായ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിച്ചെടുത്ത ഗവേഷണത്തിന്റെ വിശദാംശങ്ങൾ.
ന്യൂട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ എന്നീ രണ്ടു വാക്കുകൾ ചേർന്നുണ്ടായ സാങ്കേതിക പദമാണ്‌ ന്യൂട്രസൂട്ടിക്കൽ.  1989 ൽ സ്റ്റീഫൻ ഡി ഫെലിക്സ്‌ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ പദം നിർദ്ധാരണം ചെയ്തത്‌. രോഗ പ്രതിരോധവും ചികിത്സയും ഉൾപ്പെടെ, മനുഷ്യ ശരീരത്തിന്‌ ആരോഗ്യപരമായി പ്രയോജനം ചെയ്യുന്ന ഭക്ഷണം എന്നാണ്‌ ന്യൂട്രസ്യൂട്ടിക്കലിന്‌ അദ്ദേഹം നൽകിയ നിർവചനം.  ന്യൂട്രാസൂട്ടിക്കൽസിനെ ചിലപ്പോൾ ആസൂത്രിത ഭക്ഷണം എന്നും പരമാർശിക്കാറുണ്ട്‌.  മനുഷ്യ ശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന്‌ ആവശ്യമായ വൈറ്റമിനുകൾ, കൊഴുപ്പ്‌, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌ എന്നിവ നിശ്ചിത അളവിൽ അടങ്ങിയിരിക്കുന്ന ആഹാരത്തെയാണ്‌ ആസൂത്രിത ഭക്ഷണം എന്ന…

നാളികേരവും പ്രകൃതി ജീവനവും

ഡോ.ജേക്കബ്‌ വടക്കൻചേരി
പ്രകൃതി ജീവനാലയം, ചമ്പക്കര കൊച്ചി

പ്രകൃതി ജീവനത്തിന്റെ കേരളീയ ശൈലിയിൽ നാളികേരത്തിനും കരിക്കിനും ദിവ്യമായ സ്ഥാനമാണുള്ളത്‌. പൊട്ടാസ്യം കൂടിയ നിലയിലുള്ള ചില കിഡ്നി രോഗികൾക്കൊഴിച്ചാൽ തേങ്ങയും കരിക്കും ഔഷധമായി നൽകാത്ത പ്രകൃതി ജീവനാലയങ്ങളില്ല.
കരുത്തും കർമ്മ ശേഷിയും നൽകുന്ന നൂറു ട്രില്യൺ കോശങ്ങളാൽ നിർമ്മിതമായ മനുഷ്യന്റെ ശരീരത്തിന്റെ സകല  പ്രയാസങ്ങൾക്കുമുള്ള തിരുത്തൽ പദാർത്ഥമായി തേങ്ങയെ ഉപയോഗിക്കാം.
തേങ്ങയും കരിക്കും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും വിവേകപൂർവം ഉപയോഗിക്കുകയും നന്നായി വെയിൽ (സൂര്യസ്നാനം)കൊള്ളുകയും നല്ല വെള്ളം കുടിക്കുകയും ചെയ്താൽ മാറാത്ത രോഗങ്ങൾ ഇല്ല എന്ന്‌ ഉറപ്പിച്ചു പറയട്ടെ. പ്രകൃതി ജീവനാലയങ്ങളിൽ നിന്ന്‌ എല്ലാ രോഗങ്ങളും മാറി, സന്തോഷത്തോടെ മടങ്ങുന്ന നൂറു  കണക്കിനു രോഗികളുടെ ജീവിത സാക്ഷ്യങ്ങൾ  ഈ പ്രസ്താവനയ്ക്ക്‌ അടിവരയിടുന്നു.
അഞ്ചും പത്തും അതിലധികവും മീറ്റർ ഉയരത്തിൽ വളരുന്ന തെങ്ങ്‌ അതികാഠിന്യമേറിയ തടിക്കുള്ളിലൂടെ വേര്‌ വലിച്ചെടുക്കുന്ന വെള്ളവും ഭൂമിയും കൂമ്പിലേയ്ക്ക്‌ എത്തിക്കുന്ന, ഇളനീരിനോളം ഇത്രയേറെ അരിച്ചു മാറ്റി മാലിന്യ മുക്തമാക്കപ്പെ…

ഇളനീർ - ആരോഗ്യമേഖലയുടെ പ്രതീക്ഷ

വൈദ്യകലാനിധി  ​‍പ്രൊഫ.സി.കെ രാമചന്ദ്രൻ

പണ്ട്‌, കൊച്ചിയിൽ കോളറ പടർന്നു പിടിച്ച കാലം. ആയിരക്കണക്കിനാളുകളാണ്‌ ആ മാരകരോഗത്തിന്റെ പിടിയിൽപെട്ടത്‌. ഇന്നത്തെ പോലെ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നും ഇല്ല. കോളറ ബാധിതരായി നൂറുകണക്കിനാളുകൾ ദിവസവും ചികിത്സ കിട്ടാതെ മരിക്കുകയാണ്‌. ആരോഗ്യ വകുപ്പ്‌ അന്തം വിട്ടുനിന്നു. അതിസാരവും ഛർദ്ദിയും മൂലം  ശരീരത്തിലെ  ജലാംശം പൂർണമായും നഷ്ടപ്പെട്ടാണ്‌ മിക്ക രോഗികളുടെയും മരണം സംഭവിക്കുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ ഞരമ്പുകളിലേയ്ക്ക്‌ നേരിട്ട്‌ (ഇൻട്രാവീനൽ) നോർമൽ സലൈൻ, ഗ്ലൂക്കോസലൈൻ എന്നിവയാണ്‌ ഫ്ലൂയിഡായി  നൽകുക. ഇത്‌ കൃത്യ സമയത്ത്‌ വേണ്ട അളവിൽ നൽകിയാൽ കോളറ ബാധിച്ച രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കും.
പക്ഷെ ആയിരക്കണക്കിനാളുകൾ രോഗബാധിതരായിരിക്കെ ഇവർക്കെല്ലാം  ആവശ്യമുള്ളത്ര ഐവി ഫ്ലൂയിഡ്‌ ഇത്രപെട്ടെന്ന്‌  എവിടെനിന്ന്‌ സംഘടിപ്പിക്കാൻ  സാധിക്കും? എന്താണ്‌ ബദൽ സംവിധാനമെന്ന്‌  ഡോക്ടർമാർ കൂട്ടമായി ആലോചിച്ചു.  ഈ സമയത്ത്‌ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ പരിഹാരമാർഗ്ഗമാണ്‌ കേരളത്തിൽ എവിടെയും സുലഭമായ ഇളനീർ എന്ന പ്രകൃതിദത്ത ഐവി ഫ്ലൂയിഡ്‌. അതൊരു പരീക്ഷണമായിരുന്നു. പക്ഷെ, വിജയിച്…

തിരിച്ചറിയാം വെളിച്ചെണ്ണയെ

ഡോ. ഡി.എം വാസുദേവൻ, എംഡി,എഫ്‌.ആർ.സി.പി(പാതോളജി)
മുൻ പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ഓഫ്‌
മെഡിക്കൽ ശയൻസസ്‌, കൊച്ചി

വെളിച്ചെണ്ണയുടെ ആരോഗ്യ - പോഷക ഗുണങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യരാശി തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഇന്ത്യയിൽ അനാദികാലം മുതൽ തെങ്ങ്‌ കൽപവൃക്ഷം എന്ന പേരിലാണ്‌ അറിയപ്പെട്ടു പോരുന്നത്‌. കൽപവൃക്ഷം എന്നാൽ എല്ലാ വരങ്ങളും നൽകുന്ന മരം. എന്നിരിക്കിലും കുറെ വർഷങ്ങൾക്കു മുമ്പ്‌ വെളിച്ചെണ്ണയിൽ പൂരിതകൊഴുപ്പിന്റെ  അംശം കൂടുതലായി കാണുന്നു എന്നു ചൂണ്ടിക്കാട്ടി യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൺ സർവീസസ്‌, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കോളജ്‌ ഓഫ്‌ ന്യൂട്രീഷൻ, അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ  തുടങ്ങിയ സംഘടനകൾ അതിന്റെ ഉപയോഗം നിയന്ത്രിക്കണം എന്ന്‌ മൂന്നാര്റിയിപ്പു നൽകുകയുണ്ടായി. പക്ഷെ, 1980 -കളിൽ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്‌രോഗം ക്ഷണിച്ചു വരുത്തും എന്ന്‌ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബോധപൂർവം ചില ഗോ‍ൂഢാലോചനകൾ നടന്നു. ഒടുവിൽ ഇതാ, അടുത്ത കാലത്തായി വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ഉത്തമം തന്നെ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ നിരവധിയായ ഗവേഷണ പ്രബന്ധങ്ങൾ പുറത്തു വന്നുക…

നാളികേരവും ആരോഗ്യരംഗവും

ടി. കെ. ജോസ്‌  ഐ എ എസ് ചെയർമാൻ , നാളികേര വികസന ബോർഡ്


'നാസിക്കിൽ എവിടെയെങ്കിലും പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം ലഭ്യമാണോ?' ഡൽഹിയിൽ നിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ടെലിഫോണിലുള്ള അന്വേഷണം. മഹാരാഷ്ട്രയിലെ പ്രധാനപട്ടണങ്ങളായ മുംബൈയിലും പൂനെയിലും അതുപോലെ തന്നെ അഹമ്മദാബാദിലും ഡൽഹിയിലും കൊൽക്കത്തയിലും കരിക്ക്‌ യഥേഷ്ടം ലഭ്യമാണെങ്കിലും നാസിക്കിൽ കരിക്ക്‌ ലഭ്യമല്ല. കഴിഞ്ഞ എട്ട്‌ മാസത്തോളം ഡോക്ടറുടെ ഉപദേശപ്രകാരം ദിവസവും രണ്ട്‌ നേരം കരിക്കിൻവെള്ളം കഴിച്ചുകൊണ്ടിരുന്ന തന്റെ ഭാര്യ പ്രസവത്തിനായി നാസിക്കിലേക്ക്‌ പോയപ്പോൾ തുടർന്നു വന്നിരുന്ന ഇളനീർ ഉപയോഗം മുടങ്ങിപ്പോയി. കരിക്ക്‌ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്ത സാധ്യത പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം തേടുകയെന്നതാണ്‌. നിർഭാഗ്യവശാൽ നാസിക്കിൽ മാത്രമല്ല മഹാരാഷ്ട്രയിലെ ഒരു പട്ടണത്തിലും പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ലഭ്യമല്ല. ലോകത്തിൽ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ ഒരു ഇടത്തരം മികച്ച പട്ടണത്തിലെ സ്ഥിതിയാണിത്‌. ഗർഭകാലത്തെ അസ്വസ്ഥതകൾക്ക്‌ പരിഹാരമായി ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ഏറ്റവും വിദഗ്ദ്ധനായ ഒരു ഡോക്ടർ…