Skip to main content

Posts

Showing posts from August, 2013

malayalasameeksha august 15-september 15

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

മലയാളസമീക്ഷ
ആഗസ്റ്റ്15-സെപ്റ്റംബർ15
ഉള്ളടക്കം

കവിത
ചില സംസ്ക്കാരചിന്തകള്‍
സന്തോഷ് പാലാ 
ഈ അഞ്ചാം യുഗത്തിനെന്ത് പേര്?
ഡോ കെ ജി ബാലകൃഷ്ണൻ 

കാലഭൈരവന്റെ കഥ പറയുന്നവർ
പികെഗോപി
കരിങ്കൊടി
ശ്രീകൃഷ്ണദാസ്‌ മാത്തൂർ 
കാന്താരി
മഹർഷി    
ഒച്ച്‌
പ്രമോദ്‌ പുനലൂർ 
നിയ്ക്കാരൂല്ല്യേ…….
ഗീത മുന്നൂർക്കോട്

തെങ്ങുകൾ ചൊല്ലുന്നു
എ.വി. ചന്ദ്രൻ
വിലാപം
ടി. കെ. ഉണ്ണി 
ചില ദിനങ്ങള്‍
ജയചന്ദ്രന്‍ പൂക്കരത്തറ

ഡെക്ക്‌
സത്താർ ആദൂർ  
'സരിത'ഗമ-പതനിസ'...
സുകുമാർ അരിക്കുഴ
 ക്ഷണം
എ.കെ.ശ്രീനാരായണ ഭട്ടതിരി    
ഹൈക്കു കവിതകൾ
പ്രേം കൃഷ്ണ      
വിനോദ സഞ്ചാരകേന്ദ്രം
രാജു കാഞ്ഞിരങ്ങാട്   
ലേഖനം
മരണംവരെ തടവറ
അമ്പാട്ട്‌ സുകുമാരൻനായർ 
 നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌
സി.രാധാകൃഷ്ണൻ
 പ്രകൃതി നമ്മോട്‌ പറയുന്നത്‌
വി. വിഷ്ണുനമ്പൂതിരി പയ്യന്നൂർ
സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ
ഡോ.അംബികാനായർ
മലയാളത്തിന്റെ ഉത്പത്തി വികാസങ്ങൾ
നിലയ്ക്കലേത്ത്‌ രവീന്ദ്രൻ നായർ
വായിച്ചടച്ചുവെച്ചാലും കൂടെ പോരുന്ന കവിതകൾ..
സുലോച് എം.എ

സ്വാതന്ത്ര്യം
സുനിൽ എം എസ്

കുടുംബക്ഷേത്രങ്ങളും അനുഷ്ഠാനങ്ങളും
കാവിൽരാജ്‌
ആധു…

The Adjournment

dr k g balakrishnan

                        O cute, wandering I am;
                        In search of you; of your music;
                        The eternal flow; the perpetual blue;
                        -The continuity; the celestial hue.

                        O my sweet, for you my moonshine;
                        My soothing breeze; my honey;
                        My happiness; my chanting rhyme;
                        O my kindness, why this delay?
                        To string this country lute of mine!
                        =========================

സ്വാതന്ത്ര്യം

സുനിൽ എം എസ് വളരെയധികം തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് സ്വാതന്ത്ര്യം. ഭരണഘടനയിൽ ചില സ്വാതന്ത്ര്യങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഓരോ പൌരനും ഇന്നയിന്ന സ്വാതന്ത്ര്യങ്ങളുണ്ട് എന്നു ഭരണഘടനയിൽ പറയുമ്പോൾ, ഒരു പൌരന് ആ സ്വാതന്ത്ര്യങ്ങൾ മാത്രമേയുള്ളു, മറ്റു സ്വാതന്ത്ര്യങ്ങൾ ഇല്ല എന്ന അർത്ഥം വരുന്നു. അതിനും പുറമേ, പാർലമെന്റ് ഇതുവരെയായി എണ്ണൂറിലേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. അവയും എണ്ണത്തിൽ കുറയാൻ വഴിയില്ല. ആകെ 1600 നിയമങ്ങൾ എന്നു വയ്ക്കുക. ഒരു പൌരൻ 1600 നിയമങ്ങൾക്കു വിധേയമായാണു ജീവിയ്ക്കുന്നത്. ഇത്രയേറെ നിയമങ്ങൾക്കു വിധേയനായി ജീവിയ്ക്കുമ്പോൾ യഥാർത്ഥസ്വാതന്ത്ര്യമെവിടെ.

അസ്വതന്ത്രതകൾ ഇവിടെ അവസാനിക്കുന്നില്ല. മൌലികാവകാശങ്ങളിലുള്ള ഒന്നാണ് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം. പക്ഷേ, ഹർത്താൽ നടക്കുന്നെന്നു കരുതുക. ഉപജീവനത്തിന്നായി നടത്തുന്ന തയ്യൽക്കട ഹർത്താൽ ദിവസം തുറക്കാനുള്ള സ്വാതന്ത്ര്യം, അതായത് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന മൌലികസ്വാതന്ത്ര്യം,  ഫലത്തിൽ ഇല്ലാതാകുന്…

Zero

Geetha munnurcode
From nothing
It starts…
One – 1
Struggling to attach
Zeros …more and more
Ten – 10
A hundred – 100
Then to thousand -1000
And further…
Lakhs in to tens and
Then aiming at crores…
Rich! Very rich, still;
Up! Man’s desires simply sour up!
With many over-whelming zeros…!
Until he faints himself in to a zero,
An absolute nothing!

നിയ്ക്കാരൂല്ല്യേ…….

ഗീത മുന്നൂർക്കോട്

തെക്കിനി, വടക്കിനി
അകത്തളത്തിൽ
പടിഞ്ഞാറേപ്പൊറത്തും
നാലും ചുറ്റിയ കോലായിലും
അടുക്കളക്കൊട്ടത്തളത്തിൽ
‘കടകടാ‘ന്ന് തുടിച്ചും
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.
നിയ്ക്കാരൂല്ല്യേ…..ആരൂല്ല്യേ….
ഏഴു കടലും കടന്ന് പോയ
സന്തതികൾക്ക്
വേണ്ടിയാണുച്ചത്തിലിങ്ങനെ
ആരൂല്ല്യേ…. ആരൂല്ല്യേ…
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.

പാസ്സഞ്ചറിലെ ഉഷ്ണമുറങ്ങുമ്പോൾ
ആരാ…ങ്ങനെ തട്ടി വിളിക്കണേ…
ആരൂല്ല്യാത്തോനാണേ…
കണ്ണു കാണാത്തോനാണേ…
വല്ലതും തരണേ…..
ഉറക്കം നടിച്ചി,ല്ലൊന്നും എന്ന്
ഭാവിയ്ക്കുന്നവരെ
ഉണർത്താനാണിങ്ങനെ

ആരൂല്ല്യാത്തോനാണേ…..ന്ന് തട്ട്.

ഘോരം ഘോരം പ്രസംഗം
നാലും കൂടീയേടത്ത്
കള്ളം,മോഷണം
കല്ലേറ്, കത്തിക്കുത്ത്
അഴിമതി, തട്ടിപ്പറി
മാത്രേള്ളൂ എവടീം….
ഹാ ! കഷ്ടം
ചോദിയ്ക്കാനും പറയാനും
പ്രതികരിയ്ക്കാനും
ഇവിടാരൂല്ല്യാലോ…..

കസേരക്കാലു മടങ്ങാനും
ഒടിഞ്ഞൊന്ന് മറിയാനും

നാലും കൂടീയേടത്ത്
ഹാ ! കഷ്ടം
ഇവിടാരൂല്ല്യാലോ…

ഈ അഞ്ചാം യുഗത്തിനെന്ത് പേര്?

ഡോ കെ ജി ബാലകൃഷ്ണൻ 
ഉർവശി  മേനക  രംഭ  തിലോത്തമമാരുടെ  ആട്ടവട്ടത്തിന്  താളമിട്ട്‌  മദനമോഹനലേഹ്യം സേവിച്ച്  വേണ്ടതിനും വേണ്ടാത്തതിനും  രാമനെ  ശുംഭനെന്നു വിളിച്ച്  ആയിരംകണ്ണൻ.
പുലരി വന്നെന്ന്  വിളിച്ച് കൂവുന്നു  കുക്കുടക്കൂട്ടം; രാമൻറെ കാലൊച്ചക്ക് കാതോർത്ത്‌  ഇര.
പാഞ്ചജന്യവും  ദേവദത്തവും മാളുകളിൽ  വില്പനയ്ക്ക്.
രാമൻറെ കോടാലിയെ കൊള്ളാതെ കടൽ.
മെതിയടികൾ  അടുപ്പിൽ; സിംഹാസനത്തിൽ  ഭരതൻ.
പള്ള നിറയെ കള്ള്  തൊള്ള പൊളിച്ച് കവി.
ആരവിടെ  എന്നതിന്  എന്തെടാ  എന്തിനെടാ എന്ന്.
രാമൻ സീതയെ  പീഡിപ്പിച്ചെന്നു പരാതി.
കന്നിക്കൊയ്ത്ത്  കൽക്കരിപ്പാടത്ത്.
ഭഗവാനേ, കലിക്കു വീറുപോര; - അഞ്ചാം യുഗത്തിന്റെ  പേര്  ഉപദേശിച്ചു തരു കൃഷ്ണാ!
(സമയമായില്ല) - ചക്രപാണിയരുൾ.

അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം

ഇന്ദിരാ ബാലൻ

ആരാണ്‌ കവി? ഋഷിയല്ലാത്തവൻ കവിയല്ല.കവി അന്തരാ ദർശിക്കുന്നവൻ,ക്രാന്തദർശി. അറിയുകയും,വർണ്ണിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്നവനാണ്‌ കവി. ഓരോ കവിയും തന്റേതായ ലോകത്തെയാണല്ലൊ സങ്കല്പ്പിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നത്‌. സങ്കൽപ്പനത്തിനും, സംരചനക്കും ഒരു തൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം എന്ന് കാവ്യശാസ്ത്രമതം. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല കവികൾ ജനിക്കുന്നത്‌.യഥാർത്ഥകവിയുടെ സ്വഭാവവിശേഷങ്ങൾ ഇത്തരം ഗുണഗണങ്ങളുമായി സാത്മീഭവിക്കുന്നു. കവികളിലേറെപ്പേരും  അവധൂത തുല്യരായിരിക്കും. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവദീപ്തിയിലിരുന്ന്‌ സർവ്വസാക്ഷിയായി,നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യാൻ അവർ പ്രാപ്തരാണ്‌. ആ ഗണത്തിൽ പെട്ടയാളായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായർ.


ആത്മനിഷ്ഠമായ സ്വച്ഛന്ദവികാരധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാല്പ്പനിക കാവ്യശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്കൃതിയുടെ ഹിമവവത് ശ്രേണിയിൽ ഉറവയെടുത്തത് പി.കവിതകളിലൂടെയാണെന്ന് കണ്ടെത്താം.വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും,സാമൂഹ്യസമസ്യയേയും,വ്യക്ത്യനുഭവത്തേയും  കോർത്തിണക്കി മൂന്നിന്…

ചില ദിനങ്ങള്‍

ജയചന്ദ്രന്‍ പൂക്കരത്തറ 9744283321

നിരത്തിലിറങ്ങി മനസ്സു നിറഞ്ഞൊന്നു ചിരിച്ച് ഉറക്കെ കാറിത്തുപ്പുന്ന ദിവസത്തെ ഞാന്‍ വിളിക്കുന്നു, പതിനഞ്ച്.
വേലികളില്ലാത്ത പറമ്പിലെ തെങ്ങിന്‍ കുഴിയില്‍ കുന്തിച്ചിരുന്ന് വയറിളകി തൂറിയെണീച്ച് അടുത്തു കണ്ട കുളത്തില്‍ ശൗചം.
മാവിന്നില പെറുക്കി പല്ലുതേച്ച് ഈര്‍ക്കില കീറി നാക്കു വടിച്ച് വെളുപ്പു പൊള്ളകള്‍ പടര്‍ത്തി കുളിച്ചു കേറുമ്പോള്‍ ഞാനറിയുന്നു ആഗസ്ത് മാസം.

വായിച്ചടച്ചുവെച്ചാലും കൂടെ പോരുന്ന കവിതകൾ..

സുലോച് എം.എ [കവി രോഷ്നി സ്വപ്നയുടെ 'കടല് മീനിന്റെ പുറത്തുക്കയറി കുതിക്കുന്ന പെൺകുട്ടി' എന്നകവിതകളെകുറച്ച്]

വിത്തിനുള്ളില്
വെടിയേറ്റ് മരിച്ചു കിടന്നു
പിറ്റെന്ന്
മുളച്ചു പടർന്നു
കവിത "
മൃതിയുടെ അപ്പുറത്തേക്ക് മുളച്ചു പൊന്തുന്ന വിത്തുകളെ കവിതകളെന്നും വിളിക്കാമെന്നു രോഷിനി സ്വപ്ന പ്രഖ്യാപിക്കുന്നു.കവിതളെ മരണമാപിനി കൊണ്ടളക്കനാവില്ലെന്ന സത്യത്തെ സങ്കേതമേതുമില്ലാതെ ,എന്നാൽ അത്ര തന്നെ അയത്നലളിതമായി മൌലികമായ ഒരാവിഷ്ക്കാരതന്ത്രത്തിലൂടെ കവിതകള് തന്നെ സ്വയം അവലോകനം ചെയ്യപെടുകയാണ് ഇവിടെ.
ആവര്ത്തനങ്ങളുടെ ആസ്വസ്യങ്ങളെ കടപുഴകുന്ന തീര്പ്പുകളാകുന്നു രോഷിനി സ്വ്പനയുടെ കവിതകള്. ചിന്തയിലേക്ക് പലപ്പോഴും അത് ചില ചിലതുകളെ ചലന്ത്മകമായി കുറിചുവെക്കുന്നു .
"എത്ര നടന്നിട്ടും ഒരു മുറിയില് നിന്നും മറ്റൊരു മുറിയിലേകെത്താത്ത ദൂര"ത്തില് നിന്നും നിലച്ചു പോകാത്ത ഒരു കാലത്തിന്റെ സൂക്ഷ്മഓര്മ്മകളെ കണ്ടെടുകുന്നു കവി.
'എടുത്തു കൊണ്ടുപോകാവുന്ന വീട്' എന്ന കവിതയില്

പുതിയതൊന്നും പറയാനില്ലാത്തതിനാല്
വീട് പഴയത് തന്നെ പറയുന്നു
എന്നെ ഒന്ന് കേട്ടിമെയൂ
നിറങ്ങള് കോരിയൊഴിച്ച്
എന്നെ ഒന്ന…

മഷിനോട്ടം

 ഫൈസൽ ബാവ ആഗോളീകരണത്തിന്റെ തിരയിൽ വഴിമാറുന്ന വിദ്യാഭ്യാസം 
ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു സാമൂഹ്യസേവനമേഖലയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഇന്ന് അത് ഒരു സേവനമേഖലയല്ല പകരം കച്ചവടവല്ക്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും മേഖലയായി ചുരുങ്ങി. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞ പ്രധാനമേഖല. വിദ്യാഭ്യാസം ലാഭംകൊയ്യാനുള്ള ഒരു രംഗമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന മുതലാളിത്ത ആശയം കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസവകുപ്പ്‌ അതത് കാലങ്ങളിലെ മാറിമാറിവന്ന മുഖ്യമന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചുകൊടുക്കുകയാണ് ഉണ്ടായത്‌. ഈ പതിച്ചുകൊടുക്കല്‍ അതാത് സമുദായങ്ങളിലെ വരേണ്യവിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചുകൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍സാമ്പത്തികബാദ്ധ്യതയായി മാറി. സ്വകാര്യവിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്കുവേണ്ടി നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാ…

കാലഭൈരവന്റെ കഥ പറയുന്നവർ

പികെഗോപി


സഞ്ചരിച്ചത്  ഒട്ടകത്തിന്റെ പുറത്തു കയറി  സൂചിക്കുഴയിലേക്ക് .
സാന്ത്വനത്തിന്റെ  ചിറകിലേറി  സംഹാരത്തിലേക്ക് .
നട്ടുനനച്ചതു  കിളിർത്തപ്പോൾ  മൊട്ടക്കുന്നിന്റെ  കരിനാമ്പുകൾ.
വിരുന്നു വിളിച്ചതു  നായാട്ടു സംഘത്തിലെ  നരഭോജികളെ. അകത്തു പാർപ്പിച്ചത്‌  ആത്മാവ് തിന്നുതീർത്ത  വൃകോദരന്മാരെ. കാർമേഘങ്ങളുടെ  കളിസ്ഥലത്ത്  ആട്ടുകട്ടിലും കൊട്ടാരവും. അക്കരെക്കടന്ന പാലം, മടങ്ങിവന്നപ്പോൾ  പുഴയ്ക്കു മീതേ ഇല്ല . ആൽമരത്തിന്റെ  അവശിഷ്ടം  ആഴങ്ങളിൽ  അപ്രത്യക്ഷമായത്രെ.
നരിച്ചീറുകളുടെ ഭാഷ  വശമില്ലാത്തതിനാൽ  നാളത്തെ പുലരി വരെ  എങ്ങനെ ചെലവഴിക്കും ?! പതിഞ്ഞു കേൾക്കുന്ന പാട്ട്  അജ്ഞാതനായ  തോണിക്കാരന്റേതാണെങ്കിൽ   ഇരുട്ടു കീറിമുറിച്ച്  ഒരു കവിത ചൊല്ലാം. അല്ലെങ്കിൽ  ഓളങ്ങളുടെ താളം കേട്ട്  ഉറങ്ങാത്ത ശിലയുടെ മുകളിൽ  ഒറ്റപ്പന്തമെരിച്ചു പിടിച്ച്  കാലഭൈരവന്റെ  കഥ പറയാം!

വിനോദ സഞ്ചാരകേന്ദ്രം

രാജു കാഞ്ഞിരങ്ങാട്
മഞ്ഞു പുലരിയിൽ    മലകൾ കാണുവാനായി വന്നതെന്നോമനെ ഓർമ്മയുണ്ടോ തരു ണാഭ്രങ്ങൾ  തിളങ്ങും മലതൻ ഉച്ചികാണ്‍കെ  ഉച്ചിയിൽ കൈവെച്ചുനീ സ്തംബ്ധയായ് നിന്നതില്ലേ വളഞ്ഞു പുളഞ്ഞതാം വഴിയേറീടവേ  ഫാലത്തിൽനിന്നുംസ്വേദമൊഴുകി  പരന്നില്ലേ    ചൈത്യത്തിൻ തണലിൽ നാം  ക്ഷീണമൊന്നാറ്റീടവേ   അങ്ങ് ദൂരെ മേഘകത്തിൽ മാറാല കൊണ്ട് മൂടും  സഹ്യനെകണ്ടന്നുനീ ദേഹക്ലമംവെടിഞ്ഞു  സോല്ലാസം തുള്ളിയില്ലേ. അക്കണ്ട മലയിത്   പണം കായ്ച്ചീടും തോപ്പ്  വശ്യമായ് ചമഞ്ഞുള്ള  വേശ്യ എന്നതുപോലെ  റിസോർട്ടുകൾ  ചമച്ചിട്ടു മാടി വിളിച്ചീടുന്നു

വിലാപം

ടി. കെ. ഉണ്ണി ഞാനൊരു പാവം സാരമേയം ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം കാരാഗൃഹമെന്റെ ഇഷ്ടഗേഹം വാലാട്ടലെന്റെ കൃത്യനിഷ്ഠ.! ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം മാറ്റൊലികൊള്ളുന്നുമനവരതം.. ഒരുനേരമെങ്കിലുമാഹരിക്കാൻ പെടുന്ന കഷ്ടങ്ങളാരറിയാൻ.!
ദുരമൂത്ത മർത്യരാം യജമാനരും കള്ളവും കൊള്ളയും പീഢനവും അക്രമി പരിക്രമി ഭേദമില്ലാതെ പരിധി ലംഘിക്കുന്ന മന്നവരും കല്ലും വടിയും വെടിക്കോപ്പും, പിന്നെ വിഷച്ചോറും കയ്യിലേന്തുന്നവർ.. എന്നാണിവർക്കൊരു കരളലിവ് ശ്വാക്കൾ ഞങ്ങളും മൃഗങ്ങളല്ലേ.!
മണിക്കുട്ടി, ചിക്കു, മിക്കു, പക്രു ഇവരെല്ലാം മാർജ്ജാര മുത്തുകൾ മുൻകൂറായി മുഖത്ത് തല്ലുന്നവർ മൃദുലമാണവരുടെ പാണികൾ