Skip to main content

Posts

Showing posts from July, 2014

malayalasameeksha 2014/ july15-august 15

ഉള്ളടക്കംലേഖനം
 മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ.
എം.തോമസ്‌ മാത്യു
 ഏറെച്ചിത്രം...
സി.രാധാകൃഷ്ണൻ
ഇത്‌ ഇന്ത്യൻ രാജവാഴ്ചയുടെ അന്ത്യം
സലോമി ജോൺ വത്സൻ

കൃഷി
ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി
ടി. കെ. ജോസ്‌  ഐ എ എസ്
കെടിഡിസിയുടെ ഹോട്ടലുകളിൽ ഇനി സ്വാഗത പാനീയമായി നീര
സിഡിബി ന്യൂസ്‌ ബ്യൂറോ
സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും
രമണി ഗോപാലകൃഷ്ണൻ, ശ്രീജിത പി. എസ്‌.
തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര
ടി. എസ്‌. വിശ്വൻ
ലക്ഷദ്വീപിലെ കേര പെരുമ
അനുരാജ്‌ വി. ആർ
തെങ്ങ്‌ എഴുതുന്നു
ബാലറാം. ജെ

കവിത
വിവേകാനന്ദൻ
വിഷ്ണുനാരായണൻ നമ്പൂതിരി
പുസ്തകം
ശ്രീധരനുണ്ണി ,കോഴിക്കോട്‌
 മൂന്നു ടൈറ്റിലുകൾ
ഹരിദാസ്‌ വളമംഗലം 
മുദ്രാവാക്യങ്ങളുടെ ശ്മശാനം
പി.കെ.ഗോപി
ആശുപത്രിക്കുറിപ്പുകൾ (ഒരു കൂട്ടിരിപ്പുകാരന്റെ കവിതകൾ)
എം.സങ്ങ്‌ 
നേര്‌
ഇന്ദുലേഖ 
ഭൂപടത്തിലെ പാട്
ഫൈസൽബാവ
സ്വപ്നങ്ങളെ തള്ളിക്കളയരുതേ... :പെഡ്രോ സാലിനാസ് :
പരിഭാഷ : വി രവികുമാർ
Unwanted Child
Salomi John Valsan
Fleeing Male Gaze
Chandramohan S
രണ്ടു കവിതകൾ
രാധാമണി പരമേശ്വരൻ
ചെഞ്ചീര അരിയുമ്പോള്‍
ശ്രീകൃഷ്ണദാസ് മാത്തൂർ
സത് സംഗ് @ വൃന്ദാവന്‍
രാജേഷ്‌ ചിത്തിര
ബിപിഎൽ-ദളിതം
ടി.കെ.ഉണ്ണി
വെള്ളം കൊട
പീതൻ കെ വയനാട്

കഥ
(അ)ക്ഷയതൃത…

നല്ല പാതിയുടെ പകുതി

ശിവപ്രസാദ്‌ താനൂർ

    നിനകാവ മരിക്കുന്നതിന്‌ തൊട്ട്‌ മുൻപ്‌ സെൻ ഗുരുവായ ഇക്കിയു അദ്ദേഹത്തെ സന്ദർശിച്ചു.
" ഞാൻ നിങ്ങളെ സഹായിക്കട്ടെയോ ?. 
ഇക്കിയു ചോദിച്ചു.
നിനകാവ പറഞ്ഞു :
" ഞാനിവിടെ വന്നത്‌ തനിച്ചാണ്‌ . പോകുന്നതും തനിച്ചു തന്നെ. നിങ്ങളെനിക്ക്‌ ഏത്‌ വിധത്തിലാണ്‌ സഹായമാകാൻ പോകുന്നത്‌ ?."
ഓഷോയുടെ പ്രസിദ്ധമായ പുസ്തകത്തിലെ വരികൾ വായിക്കുന്നതിനിടെ നെഞ്ചിൽ എന്തോ തടയുന്നതുപോലെ. പുസ്തകം അടച്ചുവെച്ച്‌ ദീർഘമായി ശ്വസിച്ചു. വർദ്ധിക്കുന്ന വേദന. അത്‌ ശരീരം മുഴുവൻ വ്യാപിക്കുന്നപോലെ .
    ഭാര്യയെ വിളിച്ചു.
    " എനിക്ക്‌ നല്ല സുഖം തോന്നുന്നില്ല. ഡോക്ടറെ ഒന്നു കാണണം. കൈയ്യിലാണെങ്കിൽ കാശൊന്നുമില്ല. കുറച്ച്‌ രൂപ ഇങ്ങുതാ" "രൂപയോ ?". ഭാര്യ ചീറി. " എന്റെ കൈയ്യിൽ എവിടെ നിന്നാ കാശ്‌ ?. പെൻഷൻ ഇല്ലാത്ത ജോലിക്കാരനെ കെട്ടിയതാണ്‌ എന്റെ ഏറ്റവും വലിയ തെറ്റ്‌. പ്രായമാകുമ്പോൾ  അസുഖം വരുമെന്നൊക്കെ ഓർമ്മ വേണം. വടക്കു ഭാഗത്തെ ആ പുരയിടം വിറ്റ്‌ പൈസ ബാങ്കിലിടാൻ എത്രനാളായി ഞാൻ പറയുന്നു.............." ഭാര്യ തുടരുന്നു. ഇനിയും നിന്നാൽ നെഞ്ചുവേദന മറക്കും. കൊലപാതകം തന്ന…

ലക്ഷദ്വീപിലെ കേര പെരുമ

അനുരാജ്‌ വി. ആർ
ഇൻഡോസർട്ട്‌, ആലുവ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ്‌ കേരളത്തിനടുത്ത്‌ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹമാണ്‌ ലക്ഷദ്വീപ്‌. പ്രകൃതി രമണീയമായ ഈ പറുദീസയിലേയ്ക്ക്‌ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകുവാൻ കഴിയു. പരിചയമുള്ള ദ്വീപ്‌ നിവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പെർമിറ്റ്‌ വളരെ എളുപ്പത്തിൽ ലഭ്യമാകും.
കൊച്ചിയിൽ നിന്ന്‌ വിമാനത്തിൽ ഒരു മണിക്കൂർ കൊണ്ട്‌ ദ്വീപിൽ എത്തുവാൻ കഴിയും. എന്നാൽ കടൽമാർഗ്ഗം ഒരു രാത്രി തന്നെ വേണ്ടിവരും. എയർ ഇന്ത്യയുടെ ചെറു വിമാനം മാത്രമേ ദ്വീപിലേക്ക്‌ സർവ്വീസ്‌ നടത്തുന്നുള്ളൂ.
കവരത്തി, അഗത്തി, ആൻഡ്രോത്ത്‌, കടമത്ത്‌, അമിനി, ചെറ്റ്ലാത്ത്‌, ബിത്ര, കിൽത്താൻ, കൽപ്പേനി, മിനിക്കോയി എന്നിങ്ങനെ മനുഷ്യവാസമുള്ള പത്തോളം ദ്വീപുകളാണ്‌ ലക്ഷദ്വീപിലുള്ളത്‌. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആസ്ഥാനം കവരത്തി ദ്വീപാണ്‌.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല എന്നതാണ്‌. രാസവള-കീടനാശിനികളുടെ ഇറക്കുമതിയും ഉപയോഗവും മുഴുവൻ ദ്വീപുകളിലും നിരോധിക്കുക വഴി ഭരണകൂടം ഇവിടുത്തെ ജനങ്ങളുടേയും മണ്ണിന്റേയും ആരോഗ്…

തെങ്ങ്‌ എഴുതുന്നു

ബാലറാം. ജെ
പ്രിയപ്പെട്ട സഹോദരങ്ങൾക്ക്‌,ഞാൻ തെങ്ങ്‌. നിങ്ങളുടെ കൽപവൃക്ഷം. ഞാൻ നിങ്ങൾക്കു ചെയ്തുതന്നിരുന്ന നിരവധി ഉപകാരങ്ങളെ മുൻനിർത്തിയാണ്‌ നിങ്ങൾ എനിക്ക്‌ ഈ പേർ നൽകിയത്‌. നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു ഞാൻ. എന്റെ കയ്യൊപ്പുപതിയാത്ത ഒന്നുംതന്നെ നിങ്ങൾക്കിടയിലുണ്ടായിരുന്നില്
ല... എന്നാൽ ഇതെല്ലാം പണ്ടത്തെ കഥകളാണ്‌. അതുകൊണ്ടുതന്നെ ചിലതെല്ലാം നിങ്ങളെ ഓർമ്മപ്പെടുത്തുന്നതിനാണ്‌ ഈ കത്ത്‌.
'കേരള'മെന്ന്‌ കേൾക്കുമ്പോൾ എനിക്ക്‌ പെട്ടെന്ന്‌ അഭിമാനവും രോമാഞ്ചവും വരും. ഞങ്ങൾ തിങ്ങിപ്പാർത്തിരുന്ന കേരളം കേരവൃക്ഷങ്ങളുടെ നാട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. തുടർന്നാണ്‌ ഈ കൊച്ചു നാടിന്‌ കേരളം എന്ന പേർ കൈവന്നത്‌.
നിങ്ങളുടെ, ഒരു കണക്കിന്‌ ഞങ്ങളുടേയും സ്വന്തം നാടായ കേരളത്തിൽ നമ്മൾ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അക്കാലം ഓർക്കാൻ കഴിയുന്നുണ്ടോ, ഇല്ലെങ്കിൽ ഞങ്ങൾക്ക്‌ അതിന്‌ സാധിക്കും. അന്ന്‌ തൊട്ടയൽപ്പക്കക്കാരെപ്പോലെ കഴിഞ്ഞിരുന്ന നമ്മളിൽ ഏതെങ്കിലും തരത്തിലുള്ള അകൽച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത്‌ നിങ്ങളുടെ തെറ്റായ കാഴ്ചപ്പാട്‌ ഒന്നുകൊണ്ടു മാത്രമാണ്‌. ഞങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്…

ലക്ഷദ്വീപിലെ കേര പെരുമ

അനുരാജ്‌ വി. ആർ
ഇൻഡോസർട്ട്‌, ആലുവ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ്‌ കേരളത്തിനടുത്ത്‌ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹമാണ്‌ ലക്ഷദ്വീപ്‌. പ്രകൃതി രമണീയമായ ഈ പറുദീസയിലേയ്ക്ക്‌ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകുവാൻ കഴിയു. പരിചയമുള്ള ദ്വീപ്‌ നിവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പെർമിറ്റ്‌ വളരെ എളുപ്പത്തിൽ ലഭ്യമാകും.
കൊച്ചിയിൽ നിന്ന്‌ വിമാനത്തിൽ ഒരു മണിക്കൂർ കൊണ്ട്‌ ദ്വീപിൽ എത്തുവാൻ കഴിയും. എന്നാൽ കടൽമാർഗ്ഗം ഒരു രാത്രി തന്നെ വേണ്ടിവരും. എയർ ഇന്ത്യയുടെ ചെറു വിമാനം മാത്രമേ ദ്വീപിലേക്ക്‌ സർവ്വീസ്‌ നടത്തുന്നുള്ളൂ.
കവരത്തി, അഗത്തി, ആൻഡ്രോത്ത്‌, കടമത്ത്‌, അമിനി, ചെറ്റ്ലാത്ത്‌, ബിത്ര, കിൽത്താൻ, കൽപ്പേനി, മിനിക്കോയി എന്നിങ്ങനെ മനുഷ്യവാസമുള്ള പത്തോളം ദ്വീപുകളാണ്‌ ലക്ഷദ്വീപിലുള്ളത്‌. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആസ്ഥാനം കവരത്തി ദ്വീപാണ്‌.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല എന്നതാണ്‌. രാസവള-കീടനാശിനികളുടെ ഇറക്കുമതിയും ഉപയോഗവും മുഴുവൻ ദ്വീപുകളിലും നിരോധിക്കുക വഴി ഭരണകൂടം ഇവിടുത്തെ ജനങ്ങളുടേയും മണ്ണിന്റേയും ആരോഗ്…

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര

ടി. എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര എന്നു കേൾക്കുമ്പോൾ ആദ്യം തമാശയായി തോന്നാം. എന്നാൽ യാഥാർത്ഥ്യം ബോധ്യപ്പെടുമ്പോൾ നമ്മുടെ കേരകർഷകർ നീരയെ മാത്രമല്ല തെങ്ങിനെയും സ്നേഹിക്കാൻ മുന്നോട്ടു വരും. നീര ചെത്തി എടുക്കാൻ പാകമായ എല്ലാ തെങ്ങുകളും നീര ഉത്പാദനത്തിന്‌ നൽകാൻ അവർ തയ്യാറാകും. നീരയുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിലയെ ആശ്രയിച്ച്‌ തെങ്ങുടമകൾക്ക്‌ നല്ല തോതിൽ 'പാട്ട'വും ലഭിക്കും. തെങ്ങിൽ നിന്നും നീര ശേഖരിക്കുന്നതിന്‌ വിദഗ്ദ്ധ പരിശീലനം ലഭിക്കുന്ന നീര ടെക്നീഷ്യന്മാർ ദിവസേന രണ്ടുതവണ തെങ്ങിൽ കയറി ഇറങ്ങുന്നതുകൊണ്ട്‌ കീടരോഗ ബാധകളെ അപ്പോഴപ്പോൾത്തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. നീരയുടെ സംസ്ക്കരണം ഏറ്റെടുക്കുന്ന ഉത്പാദക കമ്പനി (ഇജഇ)കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടെ നീര ചക്കര, നീര പഞ്ചസാര തുടങ്ങിയവ വിപണിയിൽ സുലഭമാവും.
കേരളത്തിൽ കള്ളുവ്യവസായവു മായി ബന്ധപ്പെട്ട്‌ ചെത്താൻ തെങ്ങില്ല എന്നു പറയുന്നത്‌ പൂർണ്ണമായും ശരിയല്ല. പാലക്കാടും തൃശ്ശൂരും കോഴിക്കോട്ടും തെങ്ങിൻ തോട്ടങ്ങൾ ധാരാളം കാണാം. മറ്റു പ്രദേശങ്ങളിൽ വീട്ടുവളപ്പുകളിലു…

ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി

ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്

നാളികേരത്തിന്‌ ഭേദപ്പെട്ട വില നിലവിലുള്ള സാഹചര്യത്തിൽ കേരകർഷകർക്ക്‌ ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനും വരുമാനസ്ഥിരത ഉറപ്പ്‌ വരുത്തുന്നതിനും വേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണൽ. നാളികേര മൂല്യവർദ്ധനവിനുവേണ്ടി കർഷകർ ഏറ്റെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മുൻലക്കങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുള്ളതും നമ്മുടെ മികച്ച കർഷകർക്ക്‌ അറിവുള്ളതമായ സംയോജിത നാളികേരകൃഷി  വരുമാന സ്ഥിരത നേടുന്നതിനുള്ള മുഖ്യ ഉപാധികളിൽ ഒന്നായി കാണുന്നു. അത്‌ വ്യാപകമാക്കേണ്ടത്‌ ആവശ്യമാണ്‌. ലഭ്യമായ ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നില്ല.  തലമുറ തോറും  കൈവശമുള്ള ഭൂമി വിഭജിക്കപ്പെടുകയും  ആളോഹരി കൃഷി ഭൂമിയുടെ ലഭ്യത ചുരുങ്ങി വരുകയും ചെയ്യുന്നു. അതിനാൽ കൈവശമുള്ള ഭൂമിയിൽ നിന്ന്‌ പരമാവധി വരുമാനം നേടുന്നതിന്‌ ഉതകുന്ന രീതികളും സംവിധാനങ്ങളും അവലംബിച്ചെങ്കിൽ മാത്രമേ തെങ്ങുകൃഷി  ആദായകരമാവൂ. ഭൂമി വാങ്ങി കൃഷി ആരംഭിക്കാൻ ഇന്ന്‌ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും കർഷകർക്ക്‌ സാധിക്കാത്ത…

സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും

രമണി ഗോപാലകൃഷ്ണൻ*, ശ്രീജിത പി. എസ്‌.**
* ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
** പ്രോജക്ട്‌ മാനേജർ, സിഐടി വാഴക്കുളം

വ്യത്യസ്തത്തകളും സവിശേഷതകളും കൊണ്ട്‌ വേറിട്ടു നിൽക്കുന്ന വിളയാണ്‌ തെങ്ങ്‌. മറ്റു വിളകളുമായി ഇണങ്ങിച്ചേർന്നു വളരാനുള്ള സന്മനസ്സു തന്നെയാണ്‌ ഈ സവിശേഷതകളിൽ ഏറ്റവും മുൻപന്തിയിൽ. മറ്റു തോട്ടവിളകളായ തേയില, കാപ്പി, ഏലം, റബ്ബർ എന്നിവയ്ക്കില്ലാത്ത ഈ സവിശേഷത തെങ്ങിനെ വിളകളുടെ രാജാവാക്കുന്നു.  വളർച്ചയുടെ ഏതു ഘട്ടത്തിലും ഈ സാഹോദര്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ വിളകളുടെ സംഗമത്തിനു വേദിയൊരുക്കുന്ന തെങ്ങിൻ തോപ്പിനെ ഒരു സമത്വസുന്ദര സാമ്രാജ്യത്തിനോടല്ലേ ഉപമിക്കേണ്ടത്‌?  തെങ്ങ്‌ അടിസ്ഥാനമാക്കിയുള്ള വിള സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ അറിഞ്ഞും അനുഭവിച്ചും ഗവേഷണഫലങ്ങൾ തെളിയിച്ചും പരിചയ സമ്പന്നരാണ്‌ നമ്മൾ. നാൾക്കുനാൾ കുറഞ്ഞുവരുന്ന ഭൂവിസ്തൃതി സൃഷ്ടിക്കുന്ന ആഘാതത്തോട്‌ മനുഷ്യൻ പകരം വീട്ടുന്നത്‌ ഉത്പാദന ക്ഷമത വർദ്ധനവ്‌ എന്ന തന്ത്രത്തിലൂന്നിയാണ്‌.  വിളകളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം ഉത്പാദന ക്ഷമതയുടെ കണക്കെടുക്കുന്നു. ഒരു വൃക്ഷത്തിൽ നിന്നും പരമാവ…

മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ.

എം.തോമസ്‌ മാത്യു

ഇടവപ്പാതി തിമിർത്തുപെയ്ത്‌ പുഴകളും തണ്ണീർത്തടങ്ങളും നിറഞ്ഞു കവിയേണ്ട കാലം; മിഥുനം കഴിഞ്ഞാൽ കർക്കിടകത്തിന്റെ വരവായി. പഞ്ഞമാസത്തിന്റെ ഓർമ്മകൾ പഴയ മനസ്സുകളിൽ തെളിയുന്നുണ്ടാവണം. കൃഷിപ്പണിയെല്ലാം ഒതുക്കി ഒതുങ്ങിക്കൂടുന്ന കാലമാണിത്‌. സമ്പന്നർ സുഖചികിത്സയ്ക്കു തിരഞ്ഞെടുക്കുന്ന സമയം; പണ്ടൊക്കെ പാടത്ത്‌ പണിയെടുക്കുന്ന കന്നുകാലികൾക്കും ഉണ്ടായിരുന്നു സുഖ ചികിത്സ. ആ കാലമെല്ലാം പോയി. കൃഷിപ്പണി മണ്ടന്മാർക്ക്‌ വിധിച്ചിട്ടുള്ളതാണെന്ന്‌ നമ്മൾ തീരുമാനിച്ചുറച്ചിട്ട്‌ കാലമേറെയായി. പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും, ഞാനുണ്ണും എന്ന അലസതയും അലംഭാവവും മൊത്തമായി നാം ഏറ്റെടുത്തിരിക്കുന്നു. തമിഴർ നമ്മളോളം ബുദ്ധിയില്ലാത്തവനായതു കൊണ്ട്‌ നമുക്കു വേണ്ട ഭക്ഷണവിഭവങ്ങളും അവർ ഉണ്ടാക്കിക്കൊള്ളട്ടെ എന്ന വിചാരം മൂത്തിരിക്കുന്നു. രണ്ടുനാൾ തമിഴ്‌നാട്ടിൽ നിന്ന്‌ ലോറി വന്നില്ലെങ്കിൽ അടുക്കള പൂട്ടാം എന്ന സ്ഥിതി അഭിമാനത്തോടെ നാം ഉണ്ടാക്കിയിരിക്കുന്നു. എല്ലാ കരണങ്ങളിലും സ്വസ്ഥം ഗൃഹഭരണം എന്ന്‌ എഴുതി യാതൊരു ജോലിയും ചെയ്യാതെ, കഴിയുമെങ്കിൽ കുംഭ തലോടിത്തരാൻ ഒരു ശിങ്കിടിയേയും നിയമിച്ച്‌, ചാരുകസേര…

തെങ്ങിൻ തോപ്പിൽ ഇടവിളകളുടെ പ്രസക്തി

ഡോ.വി.കൃഷ്ണകുമാർ
പ്രിൻസിപ്പൽ ശയന്റിസ്റ്റ്‌, സിപിസിആർഐ, പ്രദേശിക കേന്ദ്രം, കായങ്കുളം

ഉത്പ്പാദന ചെലവു കുറച്ച്‌ ഉത്പാദനം വർധിപ്പിച്ചാൽ  മാത്രമെ കൃഷിയിൽ ലാഭമുണ്ടാക്കാനാവൂ.  നമ്മുടെ രാജ്യത്തെ  80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടർ വിസ്തൃതിമാത്രമുള്ളവയാണ്‌. ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ നിന്ന്‌ ലഭിക്കുന്ന തുഛമായ വരുമാനം ചെറിയ കുടുംബങ്ങൾക്കു പോലും ഉപജീവനത്തിന്‌ അപര്യാപ്തമാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും ഇത്‌ അവർക്ക്‌ നൽകുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുഛമായ വരുമാനവും മാത്രമെ കർഷകർക്കു നൽകുന്നുള്ളു.
7.5 മീറ്റർ അകലത്തിൽ തെങ്ങുകൾ കൃഷി ചെയ്യുമ്പോൾ അതിൽ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്‌. അനുയോജ്യമായ വിളകൾ കൃഷി ചെയ്ത്‌ ഈ കൃഷിസ്ഥലം ഫലപ്രദമായി വിനിയോഗിച്ചാൽ അതിൽ നിന്ന്‌ ചെറുതല്ലാത്ത വരുമാനം ഉറപ്പ്‌. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച്‌ സൂര്യപ്രകാശം മാത്രമെ കൃഷിയിടത്തിലെ മണ്ണിൽ പതിക്കുന്നുള്ളു. തെങ്ങിന്റെ ഈ പ്രത്യേകത മൂലം സൂര്യപ്രകാശം, മണ്ണ്‌, ജലം, അധ്വാനം എന്നിവയുടെ ലഭ്യത ഫലപ്രദമ…

കെടിഡിസിയുടെ ഹോട്ടലുകളിൽ ഇനി സ്വാഗത പാനീയമായി നീര

സിഡിബി ന്യൂസ്‌ ബ്യൂറോ

കേരളത്തിന്റെ തനത്‌ ആരോഗ്യ പാനീയമായ നീരയെ, ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെത്തുന്ന അതിഥികൾക്കു സ്വാഗത പാനീയമായി നൽകാനുള്ള ആലോചന തുടങ്ങി. സംസ്ഥാന ഗവണ്‍മന്റിന്റെ ഉടമസ്ഥതയിലുള്ള കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും മറ്റ്‌ അതിഥി മന്ദിരങ്ങളിലുമെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും നീര നൽകി സ്വാഗതം ചെയ്യാൻ ആലോചിക്കുന്നതായി കെടിഡിസി ചെയർമാൻ ശ്രീ.വിജയൻ തോമസ്‌ അറിയിച്ചു. ഇതിന്റെ ഭാഗമായി കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കോവളം സമുദ്ര, കുമരകം വാട്ടർസ്കേപ്സ്‌, കൊച്ചി ബോൾഗാട്ടി പാലസ്‌ എന്നീ ഹോട്ടലുകളുടെ മാനേജർമാരായ  ശ്രീ. ബിജി ആനന്ദും, ശ്രീ.ഗോപു ചന്ദ്രനും, ശ്രീ.അലക്സ്‌ പി ജോഷ്വയും നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസുമായി പ്രാരംഭവട്ട ചർച്ചകൾ നടത്തി.  പ്രധാനമായും നീരയുടെ ലഭ്യതയും അതിന്റെ വിതരണവും സംബന്ധിച്ചാണ്‌ കെടിഡിസി പ്രതിനിധികൾ ബോർഡ്‌ ചെയർമാനുമായി ചർച്ച നടത്തിയത്‌. 
കേരളത്തിൽ അനുദിനം വികസിക്കുന്ന വൻ വ്യവസായമാണ്‌ വിനേദസഞ്ചാരം. ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ പ്രതിദിനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഞ്ചാരികളായി എത്തുന്നത്‌. സീസണിൽ സഞ്ചാരികള…

പുസ്തകം

ശ്രീധരനുണ്ണി ,കോഴിക്കോട്‌

അകലെയുണ്ടൊരു പുസ്തക,മായതി-
ലെഴുതിയിട്ടുണ്ടൊരായിരമക്ഷരം
പല ലിപികളിലെത്രയോ വർണ്ണങ്ങ-
ളിഴുകിയേടുമറിയുന്ന പുസ്തകം.
ഹൃദയമായിത്തുടിക്കുന്ന പുസ്തകം
മധുരമർഥങ്ങൾ ചാലിച്ച പുസ്തകം

വരിക തോഴരേ പണ്ടു നാം പാടിയ
പഴയ പാട്ടിന്റെയീണം പരതുക
അതിലുറയുമമൃതവുമായി നമു-
ക്കൊരു മഹാതീർഥയാത്ര പുറപ്പെടാം
അകലെയെൻ പൂർവസൂരികൾ നാരായ-
മുനകളാൽ കോറി വെച്ചതാമക്ഷരം
ചികയുക, കാലദൂരങ്ങൾ താണ്ടിയാ
നടയിലെത്തുക, മന്ത്രം ജപിക്കുക
ജനിമൃതികളെ കൂട്ടിയിണക്കുന്ന
വരദ മന്ത്രാക്ഷരിയിൽ മുഴുകുക
ഇഹപരങ്ങളെ മാലയിൽ കോർക്കുന്ന
ഗഹനമന്ത്രം കരളിൽ കരുതുക.

ഇനി നടക്കാം, വഴിയിൽ മുള്ളെങ്കിലും
പെരിയ മൂർഖൻ പതിയിരിപ്പെങ്കിലും
കൊടിയ ദാഹം വലയ്ക്കുന്നുവേങ്കിലും
കുടൽ കരിഞ്ഞുമണക്കുന്നുവേങ്കിലും
ഇരുളുമൂടിക്കണക്കുന്നുവേങ്കിലും
നിശിതമാം ശീതപാതമുണ്ടെങ്കിലും
ഇടറിടായ്കപദങ്ങൾ പലവഴി-
യൊരു വഴിയായ്‌ തെളിഞ്ഞുകാണുംവരെ.
അതുകഴിഞ്ഞാൽ പടികളനന്തമായ്‌
കയറിയെത്തുന്നിടത്താണ്‌ പുസ്തകം
അവിടെയെത്തിത്തുറക്കണം ജീവന്റെ
കഥയെഴുതിയ ദിവ്യമാം പുസ്തകം
പല ലിപികളിൽ പുണ്യപാപങ്ങൾ തൻ
ചരിതമെല്ലാം കുറിച്ചിട്ട പുസ്തകം.

ആശുപത്രിക്കുറിപ്പുകൾ (ഒരു കൂട്ടിരിപ്പുകാരന്റെ കവിതകൾ)

എം.സങ്ങ്‌

ഒന്ന്‌
വാക്കുകൾ
അദൃശ്യതയിൽ
അടർന്നു വീണിടുന്നു
മറന്നു പോയിടുന്നു.

തണൽ മരത്തിന്റെ
അടർന്ന
ഇലകൾ
പോയകാലത്തിന്റെ
തളിർപ്പിലേക്ക്‌
പച്ചപ്പിലേക്ക്‌
തുഴയെറിയുന്നു.

ഭൂതകാലമേ
ഉടഞ്ഞുപോയ
നിന്നിലാണല്ലോ
ഇത്തിരിപ്പോലും
തുറക്കാത്ത
ചില ശേഷിപ്പുകൾ
കാത്തുവയ്ക്കുന്നത്‌.

രണ്ട്‌
ഒരു ഫാനിന്റെ
കിരുകിരുപ്പ്‌
ഒരു ലോകത്തിന്റെ
കറക്കമാകുന്നു.

അത്യാഹിത മുറിയിലെ
ഇരുമ്പുകട്ടിലിൽ
അർദ്ധബോധത്തിൽ
അമ്മ കിടക്കുമ്പോൾ
അറിയാതെ
നിശ്ചലമാകുന്ന
ഒരുലോകം.

കൊതുകുകൾ
മൂളാതെ വന്ന്‌
പരിശോധനയ്ക്കായ്‌
രക്തസാമ്പിൾ
എടുത്തുമറയുമ്പോൾ
തിണർത്തപാടിൽ
വിരലമർത്തി
'വേദനിച്ചില്ലേ' എന്ന്‌
പരിഹസിച്ച്‌
ഉറങ്ങാതെ കിടക്കുമ്പോൾ

ഇടയ്ക്കുപടരുന്ന
ചെറുവേദന
മനസ്സിനെ
കീറിയൊതുക്കുമ്പോൾ
അമ്മ
ഉണർന്നിരിക്കുമോ?
എന്ന ആശങ്ക
അലട്ടുകതന്നെ ചെയ്യും
ഓരോ മണങ്ങളെയും.

നിഴലുകൾ
അന്യമായ
ഒരു ചെറുപട്ടണം പോലെ
ഇരുട്ടിനെ പരതുന്ന
ഏതോ രാത്രിയാവുന്നു
ഉറക്കമറ്റ മനസ്സ്‌.

കൂനൻ ഉറുമ്പുകൾക്കുമാത്രം
കൂട്ടുകൂടാവുന്ന
ഒരു കുടുസുമുറിക്കുള്ളിൽ
കതകുചാരി
ഏറുതകൾ ഉറപ്പിക്കാതെ
ഏതോ ഒരു നെഴ്സിന്റെ
കാൽപ്പിണക്കത്തിനായി
ഉണരൂ എന്ന
വിരൽ മുട്ടിനായ്‌
കാത്തു കിടപ്പൂ കാലം...
അമ്മ ഉണർന്നിരിക്കുമോ?

ഏറെച്ചിത്രം...

സി.രാധാകൃഷ്ണൻ

എത്ര കട്ടിയുള്ള കടലാസിലായാലും ഏറെ തവണ വരച്ചും മായ്ച്ചുമാണ്‌ രചനയെങ്കിൽ ചിത്രം മുഴുവനാകുകയല്ല, കടലാസ്‌ ഓട്ടപ്പെടുകയാവും ഫലം. ഏറെച്ചിത്രം ഓട്ടപ്പെടുമെന്ന പഴമൊഴി കൂടുതൽ ബാധകമാവുക ചിന്തയ്ക്കാണ്‌. തിരിച്ചും മറിച്ചും ആലോചിച്ചു തല പുകച്ചാൽ തീരുമാനം ഉണ്ടാകാതിരിക്കയും, ഉണ്ടായാലും പിഴയ്ക്കാൻ ഇടയാവുകയും ചെയ്യും. എന്നാൽ, ഒട്ടും ആലോചിക്കാതെ തീരുമാനമെടുത്താലോ? മിക്കവാറും അവിവേകവുമാവും!
    ആലോചിക്കുന്നത്‌ നമ്മെപ്പറ്റിയായാലും മറ്റുള്ളവരുടെ കാര്യമായാലും ഇതു ശരിയാണ്‌. കൊലക്കുറ്റത്തിന്‌ വിചാരണ ചെയ്യപ്പെടുന്ന ഒരു നിരപരാധി, ആ വിചാരണ അവസാനമില്ലാതെ നീണ്ടുപോയപ്പോൾ, ന്യായാധിപനോടു പറഞ്ഞത്രെ-ഒന്നുല്‌ തൂക്കാൻ വിധിക്ക്‌, തമ്പ്രാ! അല്ലേല്‌ അടിയന്‌ ചെത്താൻ പോണം! മക്കള്‌ പട്ടിണീലാ!
    എപ്പോഴാണ്‌ ആലോചന ആവശ്യത്തിന്റെ പരിധി കടന്ന്‌ നമുക്കോ മറ്റുള്ളവർക്കോ ഇരുകൂട്ടർക്കും  ഒരുമിച്ചോ ഗുണത്തിലേറെ ദോഷം ചെയ്യുക? ആ അതിർത്തി എങ്ങനെ കണ്ടുപിടിക്കാം? നിമിഷാർദ്ധത്തിൽ എടുക്കേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ ഇത്തരം ചിന്തയ്ക്ക്‌ സാവകാശം കിട്ടില്ല. വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുന്ന പെയിലറ്റിന്‌ സന്നിഗ്ദ്ധാവസ…

വിവേകാനന്ദൻ

വിഷ്ണുനാരായണൻ നമ്പൂതിരി

താമരപോലെ വിടർ-
ന്നാനനം അറിവിന്റെ
പാൽനുരപോലെ തൂകും
പുഞ്ചിരി, പീതാംബരം

ശ്രീപരാ കളഹംസ-
കൂജനം സംഭാഷണം
ഈ വിധം അകിഞ്ചനൻ
ഇന്ത്യതൻ പ്രിയപുത്രൻ

ഇളംകാറ്റുപോൽ കട-
ന്നെത്തിനാൻ പുതുയുഗം
പുലരും പ്രഭുസംസ്കാ-
രാഢ്യമാം ചിക്കാഗോവിൽ

ശാദ്വലങ്ങളിൽ നിന്നു
ശാദ്വസങ്ങളിലേക്കാ
സാത്വിക ജഗത്പ്രാണ-
സംക്രമം സ്പന്ദിക്കുമ്പോൾ

ഉള്ളിലെ തേനും നറു-
മണവും നിവേദിച്ചുൽ-
ഫുള്ളകേസരം സുമ-
നസ്സുകൾ ഒപ്പം ചേർന്നു

പ്രിയമായൊരാൾ തൂകി
മർമ്മരം: ഗുരോ! 'ഭവൽ-
പ്പദമുദ്രയെത്തുടർ-
ന്നെങ്ങളേതാനും ശിഷ്യർ

ഭാരതം പൂകിത്തപം
ചെയ്യുവാനിച്ഛിക്കുന്നു
പാരമാർദ്രനായ്‌ രാജ-
യോഗി ചൊല്ലുന്നു "സാധോ!

ഇന്ത്യയിൽ തപിക്കുവോർ-
ക്കില്ലല്ലോ ക്ഷാമം; കൊണ്ടു
ചൊല്ലുക ഭവാന്നാവു-
മെങ്കിലിന്നവർക്കന്നെ!

അന്തിപോലരുണമാം
ആനനം, ബോധത്തിന്റെ
ചെങ്കതിരൊളി ചിന്നും
പുഞ്ചിരി, ശിരസ്ത്രാണം.

ശ്രീപരാവിജൃംഭണ-
ഗർജ്ജനം പ്രഭാഷണം
ഈവിധം തിരിച്ചെത്തും
ഇന്ത്യതൻ പ്രിയപുത്രൻ.
കൊടുങ്കാറ്റുപോൽ ചീറി-
യടിച്ചാൻ അടിമത്തം
പുലരും ദരിദ്രമാം
ആർഷഭൂവിതിൻ ഹൃത്തിൽ.

പട്ടണം നാടും കാടും
ആസേതുഹിമാചലം
അഗ്നിവിദ്യതൻ സ്ഫോട-
മത്തിനാൽ ജ്വലിക്കുമ്പോൾ

ഉള്ളിലെ ആലസ്യവും
ഭീതിയും ഹോമിച്ചെങ്ങും

മൂന്നു ടൈറ്റിലുകൾ

ഹരിദാസ്‌ വളമംഗലം

എന്റെ കൂട്‌


നിന്റെ ഭാഷ
ഒരക്ഷരം
നേരിന്റെ
കാഴ്ച
അധികാരത്തിന്‌
അത്‌ ഒറ്റാല്‌
ഒളിവിന്‌
ഒരൊളി
എനിക്ക്‌
ഒരു കൂട്‌

മുറ്റത്ത്‌
മുറ്റത്ത്‌
ചാമ്പച്ചുവട്ടിൽ
കൊച്ചുമോനുമായി
മണ്ണപ്പം ചുട്ടുതിന്ന്‌
പക്ഷിച്ചിറകിന്റെ
മരച്ചില്ലകൾ കണ്ട്‌
ഇലയകലങ്ങളിൽ
ആകാശം കണ്ട്‌
ചെണ്ടകൊട്ടി
കുഴലുവിളിച്ച്‌
അമിട്ടുപൊട്ടിച്ച്‌
ഉൽസവം കണ്ട്‌
കുഴിയാനകളുടെ
പിറകോട്ടുനടത്തംകണ്ട്‌

കുറ്റം
ഒരു വിചാരണ
തടവ്‌
തൂക്കേറ്റൽ
പിടിയില്ലാകുറ്റം
ഒരു ജന്മത്തിന്റെ
തുരുത്തുമാത്രമേ
പരിചയത്തിലുള്ളകലുന്നാകാശം
അപാരതയിലേക്കഴിമുഖം
തുറന്നരുളുന്ന
ഗൂഢവചനമെന്താവാം

മുദ്രാവാക്യങ്ങളുടെ ശ്മശാനം

പി.കെ.ഗോപി
ആയിരം കാതം അകലെ നിന്നാവാം ആത്മാവിനോടു ചേർത്തു നിർമിച്ച കൂട്ടിൽ നിന്നാവാം ഏതോ നിലവിളി നിരന്തരം കേൾക്കുന്നു.
പാതാളത്തിൽ നിന്നാവാം പാനപാത്രത്തിൽ നിന്നാവാം ഏതോ തിരയടി നിലയ്ക്കാതെ കേൾക്കുന്നു.
മുന്തിരി വള്ളികളിൽ നിന്നാവാം മുലപ്പാലിൽ നിന്നാവാം ഏതോ ഏങ്ങലടി എപ്പോഴും കേൾക്കുന്നു.
ആളൊഴിഞ്ഞ ഭൂതലത്തിലാവാം അരങ്ങോഴിഞ്ഞ വാനിടത്തിലാവാം നാളിതുവരെ ഉദിക്കാത്ത നക്ഷത്രങ്ങളുടെ ചോരക്കാടുകൾ പടർന്നു കയറുന്നു. 
ചുരുളഴിഞ്ഞ സിരകളുടെ പത്തികളിലാവാം വഴി മറന്ന ചിതലുകളുടെ പുറ്റുകളിലാവാം വിഷമുറഞ്ഞ ആരുടെയോ ദുഷ്ടതകൾ നിശ്ചലമായി കിടക്കുന്നു.
സ്വയം തുറന്ന മിഴികളുടെ ഒപ്പുകടലാസിൽ ഒന്നും പതിയാത്തതെന്തെന്ന്‌ വിശദീകരിക്കാനാവാതെ നട്ടം തിരിയുമ്പോൾ, നഷ്ടപ്പെട്ടവന്റെ മുറിവുകളിൽ നിന്ന്‌ വാക്യങ്ങൾ ചവച്ചുപേക്ഷിച്ച്‌ മുദ്രകൾ മാത്രം വാൾത്തലകളോടു സന്ധിചെയ്യാനാവാതെ വഴിവിളക്കുകൾക്കു മുമ്പിൽ ചിതറിക്കിടക്കുന്നു

സത് സംഗ് @ വൃന്ദാവന്‍

രാജേഷ്‌ ചിത്തിര


ഐ ലവ് വൃന്ദാവൻ
എന്നൊരു ടീ ഷർട്ട്
നിരന്തരം വാക്കുകളുടെ അതിരുകളെ ഖണ്ഡിക്കുന്നു.
ജനനത്തിനു മുന്നേയും
മൃതിയ്ക്കു പിമ്പേയുമെന്നെഴുതിയ
തടിച്ച പുസ്തകത്തിന്റെ
ഉടുപ്പിൽ ജിജ്ഞാസ തുടിക്കുന്നു.
മത്സ്യാവതാരത്തിന്റെ ഓർമ്മകളെന്ന്
ഈയലുകളെ പറത്തി വിട്ടുകൊണ്ടിരുന്ന ചുണ്ടുകൾ
നിദ്രാപർവ്വതത്തിലേക്ക് അവരോഹണം ചെയ്യുന്നു.
ഭഗവത്പ്രസാദമെന്ന് വെന്ത സസ്യങ്ങളുടെ
മേലുടുപ്പഴിക്കുന്നതിടെ ഹരിയും കൃഷ്ണനും
ടീ ഷർട്ടുകൾ മാത്രമാവുന്നു.
ഒറ്റപ്പെട്ടു പോയ ലോകമാതാവിന്റെ സത്പ്പുത്രൻ
കാല്‍മുട്ടിൽ നിന്നിറ്റുന്ന
രക്തത്തിനു കൂട്ടായി സ്വന്തം കണ്ണുനീർ പകുക്കുന്നു.
മന്ത്രോച്ചാരണത്തിന്റെ മുറിഞ്ഞു പോയ
ആ ഒരു ഞൊടിയാണു ഞാൻ.