Skip to main content

Posts

Showing posts from May, 2015

MALAYALASAMEEKSHA MAY 15-JUNE15/2015

ഉള്ളടക്കം


ലേഖനംആണും പെണ്ണും കെട്ട ഒരു ദൈവം! സി.രാധാകൃഷ്ണൻ 

 മതി, ഇത്രമതി എന്ന വാക്ക്‌ എവിടെ നിന്നെങ്കിലും?
എം.തോമസ് മാത്യു
ഓർമ്മ ;ഒരു മുയൽക്കുഞ്ഞിന്റെ മുഖത്തോടെ അസ്മോ... ഫൈസൽ ബാവ  കിരാതം ഈ ''കളി''
സലോമി  ജോൺ വൽസൻ

അപഭ്രംശമേറ്റ ജീവിതങ്ങൾ
ഇന്ദിരാബാലൻ 

എഴുത്തിന്റെ വഴിയിൽ
ശ്രീദേവി നായർ

തനതുനാടകവേദി : പരമ്പരാഗതദൃശ്യകലകളും നാടകവും
മഹേഷ് മംഗലാട്ട്

കൃത്യനിഷ്ഠയെന്ന സദ്ഗുണം
ജോൺ മുഴുത്തേറ്റ്‌ 


ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും
എം.കെ.ഹരികുമാർ

തെങ്ങുകൃഷി

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം 

   ടി.കെ.ജോസ് ഐ എ എസ്

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...
ആർ. ജ്ഞാനദേവൻ 


ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം
ആർ.എസ്‌. സേൻഗർ 


നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന പ്രദർശന തോട്ടങ്ങൾ
പ്രമോദ്‌ പി. കുര്യൻ 


വെല്ലുവിളികളെ അതിജീവിച്ച്‌ നേര്യമംഗലം ഡിഎസ്പി ഫാം
ജയശ്രീ എ.


നാളികേര നഴ്സറി പരിപാലനം
കെ.ഷംസുദീൻ


മികച്ച മാതൃവൃക്ഷ ശേഖരമുള്ള മാണ്ഡ്യ ഡിഎസ്പി ഫാം
എം.കെ സിംങ്ങ്‌


കവിത
കൃഷ്ണായനം
ഡോ.അമ്പലപ്പുഴ ഗോപകുമാർ  


 രണ്ടു കവിതകൾd
Dr.K.G.Balakrishnan 


തത്സമയം........നമ്മളിപ്പോള്‍
കൃഷ്ണ…

കിരാതം ഈ ''കളി''

                     സലോമി  ജോൺ വൽസൻ
"I try to catch them right on the tip of his nose, because I try to
punch the bone into the brain"
Mike Tyson [former World Heavyweight Champion]
രണ്ടു മല്ലന്മാർ തമ്മിൽ പോർ വിളിക്കുക. അങ്കം   കുറിക്കുക. ആ ദിവസത്തിനായി
ലോകം ഉറ്റു നോക്കുക. ഇവരിൽ ആര് ജയി  ക്കുമെന്നു വാതു വെയ്ക്കുക. ഇതൊരു
‘’മഹത്തായ’’ വിനോദമാണ്. ബോക്സിംഗ് എന്നപേരിൽ രണ്ടു പേർ തമ്മിൽ നടത്തുന്ന
ബലാബല പരീക്ഷണം.
കഴിഞ്ഞ മെയ് രണ്ടിന് അമേരിക്കയിലെ ലാസ്വെഗാസിൽ  നടന്ന ബോക്സിംഗ് മത്സരം
ലോകം ആവേശത്തോടെ കണ്ടിരുന്നു .  അമേരിക്കയുടെ ഫ്ലോയ്ഡ് മെയ് വെതെറും
ഫിലിപ്പൈൻസിന്റെ മാന്നി പക്യോവോയും റിങ്ങിലിറങ്ങി. മെയ് വെതെർ പക്യോവോയെ
ഇടിച്ചിട്ടു. രണ്ടുപേരും ബോക്സിംഗ് മല്ലന്മാർ. 90 മിനിട്ട് നീണ്ട
''കളി''. ഒടുവിൽ മെയ് വെതെർ പക്യോവോയെ   ഇടിച്ചു നിലം പൊത്തിച്ചതോടെ
റിങ്ങിൽ വിജയ അട്ടഹാസം മുഴങ്ങി. മെയ് വെതെർ വിജയിച്ചു.   കാണികൾ ആവേശ
ഭരിതരായി . ആരവങ്ങൾ അരേനയിൽ മുഴങ്ങി. 400 മില്ലിയൻ ഡോളറായിരുന്നു ''ഇടി''
കളിയുടെ   പ്രതിഫലം.
16,800 പേർക്കിരിക്കാവുന്ന എം. ജീ. എം ഗ്രാൻഡ് ഗാർഡൻ അരേന…

മതി, ഇത്രമതി എന്ന വാക്ക്‌ എവിടെ നിന്നെങ്കിലും?

എം.തോമസ് മാത്യു
    അടുത്തകാലത്തുണ്ടായ ഒരു വലിയ സന്തോഷത്തിന്റെ കാര്യം പറയാതിരിക്കാൻ വയ്യ. ഒരു പത്രവാർത്തയാണ്‌. പതിവില്ലാത്ത ഈ സന്തോഷത്തിന്‌ നിദാനം. സാധാരണഗതിയിൽ പത്രത്താളുകൾ നമ്മെ നൈരാശ്യത്തിലേക്കും മടുപ്പിലേക്കുമാണ്‌ നയിക്കുക. പ്രകാശങ്ങൾ ഓരോന്നോരോന്നായി കെട്ട്‌ അന്ധകാരം കനത്തു വരുന്നോ എന്ന്‌ തോന്നുമാറ്‌ തമശക്തികളുടെ നിർലജ്ജവിലാസങ്ങളുടെ ബീഭത്സചിത്രങ്ങൾ നിരത്തിയാണ്‌ പത്രങ്ങൾ സുപ്രഭാതമാശംസിച്ചുകൊണ്ട്‌ രാവിലെ എത്തുക പതിവ്‌. അവിടവിടെയെങ്ങാനും ഒരു പൊടി വെളിച്ചം മിന്നിയാലായി. അതുകാണാൻ പോലും അനുവദിക്കാതെ ഇരുളിന്റെ ശക്തികൾ ആധിപത്യം സ്ഥാപിക്കുകയും അവയുടെ ആഘോഷപൂർവ്വ്വമായ താണ്ഡവം നടക്കുകയും ചെയ്യുന്നു. എല്ലാ നീതിബോധങ്ങളും അന്തർദ്ധാനം ചെയ്തു, ആർക്കും എന്തും ചെയ്യാം, എന്തു ചെയ്താലും നിസ്സഹായമായി നിൽക്കുന്ന നിയമവ്യവസ്ഥ ഒന്നും ചെയ്യാതെ കണ്ണടച്ചിരിക്കുകയേയുള്ളൂ എന്ന പ്രതീതിയാണ്‌ ഉണ്ടാക്കുന്നത്‌. തോമസ്‌ ഹോഞ്ച്സ്‌ മനുഷ്യനെക്കുറിച്ച്‌ വരച്ചു വച്ച കറുത്ത ചിത്രമാണ്‌ ശരി എന്ന്‌ തോന്നിപ്പിക്കുക മാത്രമല്ല, അതിനെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി ഉണ്ടായ സ്റ്റേറ്റും അതിന്റെ നീതി ന്യായവ്യവസ്ഥയും ശിക്…

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം

 ടി.കെ.ജോസ്  ഐ എ എസ്

ലോകത്തെവിടെയും കൃഷിചെയ്യുന്ന ദീർഘകാല വിളകളിലെല്ലാം അവയുടെ വിത്തുകളിലും തൈകളിലും ഏറ്റവും മികച്ച ഗുണമേ ഉറപ്പു വരുത്തുന്നതിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. കേരളത്തിൽ തെങ്ങിനു പുറമെയുള്ള മുഖ്യ ദീർഘകാല വിളകളായ തെങ്ങ്‌, റബ്ബർ, കുരുമുളക്‌, ജാതി, ഏലം തുടങ്ങിയവയിലെല്ലാം ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിപ്പിക്കാനായത്‌ അവയുടെ നടീൽ വസ്തുക്കളുടെ മികവുകൊണ്ടാണ്‌. നാളികേരത്തിലാവട്ടെ തലമുറകൾക്ക്‌ മുമ്പ്‌ തന്നെ പ്രാദേശികമായി ഏറ്റവും മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി അവയിൽ നിന്ന്‌ വിത്തു തേങ്ങ ശേഖരിച്ച്‌,  തൈകൾ ഉൽപാദിപ്പിച്ച് ,​‍ഗുണമേന്മ ഉറപ്പു വരുത്തി മാത്രമാണ്‌ മുൻകാലങ്ങളിൽ നമ്മുടെ പൂർവികരായ കർഷകർ കൃഷി ചെയ്തിരുന്നത്‌.
പിന്നീട്‌ ഗുണമേന്മ യോ ഉൽപാദന ക്ഷമതയോ ഒന്നുമു റപ്പു വരുത്താൻ കഴിയാത്ത തൈകൾ, വിവിധ പദ്ധതികളിലായി സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം തുടങ്ങിയതോടെ കേര കർഷകർ ബഹു ഭൂരിപക്ഷവും അതിനു പിന്നാലെ പോയി.  തെങ്ങുകളുടെ ജനിതകശുദ്ധിയും  രോഗ പ്രതിരോധ ശേഷിയും  ഉറപ്പു വരുത്തുന്നതിൽ വേണ്ടത്ര ശുഷ്കാന്തി പുലർത്താത്തതു കൊണ്ടു തന്നെ ആവാം  കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി …

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം

ആർ.എസ്‌. സേൻഗർ
അസിസ്റ്റന്റ്‌ ഡയറക്ടർ, ഡിഎസ്പി ഫാം, കൊപ്പബേഡ. കൊണ്ടഗാവ്‌

വർഷം മുഴുവൻ ആദായം നൽകിക്കൊണ്ട്‌, മനുഷ്യന്റെ ജീവസന്ധാരണത്തിനു ഏറ്റവും സഹായിക്കുന്ന  തോട്ടവിളയാണ്‌ നാളികേരം. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലാണ്‌ തെങ്ങു തഴച്ചു വളരുന്നത്‌. പ്രത്യേകിച്ച്‌ ആന്ധ്ര, കർണാടക, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്‌, തമിഴ്‌നാട്‌ തുടങ്ങിയ മേഖലകളിൽ. തൊണ്ണൂറുകളുടെ ആരംഭത്തിലാണ്‌ നാളികേര വികസന ബോർഡ്‌ ആസാം, ഛത്തിസ്ഗഡ്‌, മധ്യപ്രദേശ്‌, ബിഹാർ, ഒറീസ, പശ്ചിമബംഗാൾ, ജാർഖണ്ട്‌, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക്‌ കൂടി നാളികേര കൃഷി വ്യാപിപ്പിച്ചതു.  സാമ്പത്തികാടിസ്ഥാനത്തിൽ നോക്കുമ്പോൾ 60 മുതൽ 80 വർഷം വരെ ആദായം നൽകുന്ന ഈ വിളയുടെ ശക്തി എന്നു പറയുന്നത്‌ നടീൽ വസ്തുക്കളുടെ ഗുണമേ? തന്നെയാണ്‌. അതിനാൽ മികച്ച ഗുണനിലവാരമുള്ള തോട്ടങ്ങളിൽ നിന്നു മാത്രമെ തെങ്ങിന്റെ വിത്തു തേങ്ങ സംഭരിക്കാൻ പാടുള്ളു. കാരണം നാളികേരം പോലുള്ള തോട്ടവിളകളിൽ നിന്ന്‌ ലഭിക്കുന്ന ആദായത്തിന്റെ തോത്‌ നിശ്ചിക്കുന്നത്‌ ആ വൃക്ഷത്തിന്റെ ഗുണമേ?യാണ്‌.
    ഛത്തിസ്ഗഡ്‌ സംസ്ഥാനത്തെ നാളികേരകർഷകർക്ക്‌ ഗുണമേ?യുള്ള നടീൽ വസ…

നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന പ്രദർശന തോട്ടങ്ങൾ - ഇന്ത്യൻ നാളികേര വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ

പ്രമോദ്‌ പി. കുര്യൻ
അസി. ഡയറക്ടർ, സി.ഡി.ബി. കൊച്ചി

രാജ്യത്തെ നാളികേര വ്യവസായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്‌. മികച്ച നടീൽ വസ്തുക്കളുടെ ഉൽപാദനവും വിതരണവുമാണ്‌ ബോർഡിന്റെ പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. മികച്ച  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവാണ്‌ ഉയർന്ന നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും കൈവരിക്കുന്നതിന്‌ തടസ്സമായി നിൽക്കുന്ന പ്രധാന കാര്യം.  ബഹുവർഷ വിള എന്ന നിലയിൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആദായം തരുന്ന കാലത്ത്‌  തെങ്ങിന്‌ പ്രതീക്ഷിച്ചത്ര ഉൽപാദന ക്ഷമത ഉണ്ടാവുകയില്ല.  അത്തരത്തിലുള്ള ഒരു തോട്ടം കർഷകന്‌ സ്ഥിരമായി നഷ്ടം വരുത്തുകയും ചെയ്യും. അതിനാൽ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ബോർഡ്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, ബീഹാർ, ആസ്സാം, ഒറീസ്സ എന്നീ 9 സംസ്ഥാനങ്ങളിൽ വിത്തുൽപ്പാദന പ്രദർശന തോട്ടങ്ങൾ സ്ഥാപിച്ചതു. 2 വർഷം മുമ്പ്‌ ആരംഭിച്ച മഹാരാഷ്ട്രാ, തമിഴ്…

മികച്ച മാതൃവൃക്ഷ ശേഖരമുള്ള മാണ്ഡ്യ ഡിഎസ്പി ഫാം

എം.കെ സിംങ്ങ്‌
ഫാം മാനേജർ, ഡിഎസ്പി ഫാം, മാണ്ഡ്യ

ദീർഘകാലവിളയായ നാളികേരത്തെ സംബന്ധിച്ചിടത്തോളം മികച്ച ഉത്പാദനവും ഉത്പാദനക്ഷമതയും  ഉറപ്പു വരുത്തുന്നതിന്‌ ഏറ്റവും പ്രധാനപ്പെട്ട നടപടി ഗുണമേന്മയുള്ള നടീൽവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ്‌.  കൃഷിയിറക്കി 6-7 വർഷം കഴിഞ്ഞു  മാത്രമെ നാളികേരത്തിൽ നിന്ന്‌ ആദായം കിട്ടിത്തുടങ്ങുകയുള്ളു എന്നതാണ്‌ കർഷകരുടെ ധാരണ.  എന്നാൽ ഈ  ധാരണ തെറ്റാണെന്ന്​‍്‌ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഏറെ കാലമൊന്നും കാത്തിരിക്കേണ്ടതില്ല തെങ്ങ്‌ കായ്ക്കാൻ. നല്ല നിലയിൽ പരിചരിച്ചാൽ നെടിയ ഇനങ്ങൾ നാലുവർഷത്തിനുള്ളിലും, സങ്കര ഇനങ്ങൾ 3-5 വർഷത്തിനുള്ളിലും, കുറിയ ഇനങ്ങൾ മൂന്നു വർഷത്തിനുള്ളിലും ആദായം നൽകി തുടങ്ങും എന്നാണ്‌ അനുഭവം. എന്തായാലും കുറഞ്ഞത്‌ രണ്ടും മൂന്നു വർഷം കാത്തിരിക്കണം എന്നതിനാൽ ഗുണമേ?യുള്ള തൈകൾ നട്ട്‌ മികച്ച വിളവ്‌ ഉറപ്പു വരുത്തുക എന്നതാണ്‌ അഭികാമ്യം. വിത്തു തേങ്ങ ഗുണമേ? കുറഞ്ഞതാണെങ്കിൽ, അത്‌ മുളച്ച്‌ ഉണ്ടാകുന്ന കേര വൃക്ഷങ്ങളും ആദായം നൽകുന്ന കാര്യത്തിൽ പിന്നിലായിരിക്കും. ഇത്‌ മൊത്തത്തിൽ കർഷകന്‌ നഷ്ടമായിത്തീരുകയും ചെയ്യും.  ഏറ്റവുമധികം പരപരാഗണം നടത്തുന്ന പനവ…

നാളികേര നഴ്സറി പരിപാലനം

കെ.ഷംസുദീൻ
സീനിയർ സയന്റിസ്റ്റ്‌, സി.പി.സി.ആർ.ഐ, കാസർഗോഡ്‌

നാളികേരം ഒരു ദീർഘകാല വിളയാകുന്നു. അതിനാൽ കൃഷിയിടത്തിൽ നട്ട്‌ പത്തു പതിനഞ്ച്‌ വർഷം കഴിഞ്ഞാൽ മാത്രമെ നാളികേരത്തിന്റെ ഉത്പാദനം വിലയിരുത്താൻ സാധിക്കുകയുള്ളു. അഞ്ചുലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ രാജ്യത്ത്‌ പുതിയ കൃഷിക്കും നിലവിലുള്ള തോട്ടങ്ങളിലെ കേട്‌ പോക്കാനുമായി നാം പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്‌. നിലവാരം കുറഞ്ഞ തൈകളാണ്‌ ഉത്പാദിപ്പിക്കുന്നതെങ്കിൽ പുതിയ തോട്ടങ്ങൾ ആദായത്തിന്റെ കാര്യത്തിൽ കർഷകർക്ക്‌ വലിയ നഷ്ടമായിരിക്കും. അതിനാൽ തൈ ഉത്പാദിപ്പിക്കാനുള്ള വിത്തു തേങ്ങകൾ തെരഞ്ഞെടുക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതിനുമപ്പുറം തെങ്ങിൽ പൂക്കുലയിൽ തേനീച്ചകൾ പരാഗവിതരണം നടത്തുന്നതിനാൽ മറ്റു തെങ്ങുകളിലെ പൂമ്പൊടി എത്തിപ്പെടാനുള്ള വലിയ സാധ്യതയും ഉണ്ട്‌. അതുകൊണ്ട്‌ മാതൃവൃക്ഷത്തെ മാത്രമെ നമുക്കു തിരിച്ചറിയാൻ സാധിക്കൂ. ഇക്കാരണത്താൽ വിവിധ തലങ്ങളിലായി വളരെ ശ്രദ്ധാപൂർവം വിത്തു തേങ്ങകളുടെ തെരഞ്ഞെടുപ്പു നടത്തേണ്ടതാണ്‌.
മാതൃവൃക്ഷങ്ങൾ:
നാളികേരത്തിൽ നിർദ്ദിഷ്ട ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ ആദ്യം തെരഞ്ഞെടുത്താൽ മാത്രമെ ഗുണമേ?യുള്ള തൈകൾ കിളിർപ്പിച്ചെടുക്കാൻ…

വെല്ലുവിളികളെ അതിജീവിച്ച്‌ നേര്യമംഗലം ഡിഎസ്പി ഫാം

ജയശ്രീ എ.
മാനേജർ, ഡിഎസ്പി ഫാം, നേര്യമംഗലം
കഴിഞ്ഞ വർഷം തെങ്ങിൻ തൈകളുടെ റൊക്കോഡ്‌ വിൽപന നടന്ന നാളികേര വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള, നേര്യമംഗലം വിത്തുത്പാദന പ്രദർശന തോട്ടത്തിലെ പ്രവർത്തനങ്ങൾ
നാളികേര കൃഷിയിലെ ഏറ്റവും പ്രധാന ഘടകം നടീൽ വസ്തുക്കളുടെ തെരഞ്ഞെടുപ്പാണ്‌. ഇതു പരിഗണിച്ചാണ്‌ നാളികേര വികസന ബോർഡ്‌ രാജ്യത്ത്‌ പ്രധാന നാളികേരമേഖലകൾ സ്ഥിതിചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലായി ഒൻപത്‌ ഫാമുകൾ സ്ഥാപിച്ച്‌ തെങ്ങിൻ തൈകളുടെ ഉത്പാദനം ആരംഭിച്ചതു. വിവിധ കാലാവസ്ഥകൾക്ക്‌ യോജിച്ച വിവിധ സങ്കര ഇനം തെങ്ങിൻ തൈകളാണ്‌ ഓരോ ഫാമുകളിലും ഉത്പാദിപ്പിക്കുന്നത്‌. 
ബോർഡിന്റെ കീഴിൽ കേരളത്തിലുള്ള ഏക വിത്തുത്പാദന, പ്രദർശന തോട്ടം എറണാകുളം ജില്ലാതിർത്തിയായ നേര്യമംഗലത്ത്‌ സ്ഥിതി ചെയ്യുന്നു. 1991 ലാണ്‌ ഈ ഫാം സ്ഥാപിതമായത്‌. ആദ്യവർഷങ്ങളിൽ ഫാമിന്റെ വികസനം വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവയായിരുന്നു മുഖ്യം. പിന്നീട്‌ വൻ തോതിലുള്ള തെങ്ങിൻ തൈ ഉത്പാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രമായി ഫാം മാറി. ഇന്ന്‌ വിവിധ ഇനങ്ങളിലായി 2017 മാതൃവൃക്ഷങ്ങളുണ്ട്‌ ഇവിടെ. ഇതിൽ 1385 വൃക്ഷങ്ങൾ ആദായം നൽകുന്നവയാണ്‌. കൊക്കോ, കുരുമു…

കൃഷ്ണായനം

ഡോ.അമ്പലപ്പുഴ ഗോപകുമാർ

നന്ദനന്ദനാനിൻതിരുകാരുണ്യ-
സിന്ധുവിൻ നീന്തിനീന്തിനടക്കുമ്പോൾ,
അന്തരംഗത്തിൽ നിൻ മധുരാകാര-
ഭംഗികൾ മിന്നിമിന്നിത്തിളങ്ങുമ്പോൾ,
കണ്ണുരണ്ടും നിറഞ്ഞുതുളിമ്പിയെൻ
കാഴ്ചമങ്ങി പരുങ്ങിനിന്നീടുമ്പോൾ,
നിന്നെ വാഴ്ത്തുവാൻ- അല്ല-വിളിക്കുവാൻ
പോലുമാവാതെ കണ്ഠമിടറുമ്പോൾ,
കൈത്തലം ചേർത്തുകൂപ്പുവാൻ വയ്യാതെ
അത്തൽപൂണ്ടുതളർന്നുപോയീടുമ്പോൾ,
പ്രാണനാളമെടുത്തോരുവേണുവായ്‌
ചേണെഴുംസ്വരവീചിയുണർത്തി നീ
ഞാനറിയാതെയോടി വന്നെൻ ജീവ-
ഗാനമായ്‌ പെയ്തുപെയ്തുനിൽക്കുന്നുവോ?
നോവുകളേറ്റുവാങ്ങി നീയെൻമനോ-
വേദനകളും പങ്കുവയ്ക്കുന്നുവോ?

എങ്ങോളിഞ്ഞുമറഞ്ഞനുമാത്രയും
എന്റെ കണ്ണിന്റെ കണ്ണായിരിപ്പൂ നീ...
ആപ്തബന്ധുവായ്‌, സ്വന്തമായ്‌, ഞാനെന്നൊ-
രാത്മബോധത്തിൽ ഞാൻ തന്നെയായി നീ
എന്റെ ജാഗരസ്വപ്നസുഷുപ്തിയിൽ
എന്റെ ജീവന്റെ ശ്വാസവേഗങ്ങളിൽ
നിർന്നിമേഷമലിഞ്ഞൊഴുകീടുന്ന
നിന്നെയെങ്ങനെവേറിട്ടുകാണുവാൻ

എന്തൊരത്ഭുതം, നിൻമഹസ്സെത്രയോ
മുമ്പറിഞ്ഞതാമദ്വൈതദർശനം
ചിന്തയിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിൽ
പൊൻതിരികൾ കൊളുത്തുന്നുവേങ്കിലും,
നീയറിയാതൊരു തളിർത്തൊത്തിലും
ഈരിലകൾ വിരിയുവതില്ലെന്നും,
നീയറിയാതൊരു പാഴ്ക്കരിയില
പോലുമിങ്ങിളകീടുകയില്ലെന്നും,
സത്യമായഖി…

വിയർപ്പ്‌

സന്ധ്യ.ഇ
നമ്മുടെ വിയർപ്പുകൾ കൂടിക്കലർന്ന്‌
ഒരു വലിയ പ്രണയനദിയാവുകയും
നാമതിൽ തുഴഞ്ഞു തുഴഞ്ഞ്‌
നിലാവിന്റെ കടൽ കടന്നുപോവുകയും ചെയ്ത
ഒരു രാത്രിയിൽ
തീരാതിരിക്കണേ ഈ രാവ്‌
എന്നു നിന്റെ ചുണ്ടുകൾ
എന്റെ ചുണ്ടുകളിൽ പ്രാർത്ഥനയുരുവിട്ടുകൊണ്ടിരുന്
നെങ്കിലും
പകൽ വന്നു കതകിൽ മുട്ടി.

ഉണ്ടായതും ഉണ്ടാവാനുള്ളതുമായ
എല്ലാ പാപങ്ങളും ചുമലിലേന്തി
അവൻ നടന്നുകയറിയ
കല്ലും മുള്ളും പാമ്പും പാറയും നിറഞ്ഞ
തണലില്ലാത്ത
വഴിത്താരയിലൂടെ
നിന്റെ കൈ പിടിച്ച്‌
ആയാസത്തോടെ നടന്നുകയറുമ്പോഴും
നമ്മുടെ വിയർപ്പുകൾ ഒന്നായി.
നിന്റെ തൂവാല എന്റെ കണ്ണീരു തുടച്ച്‌ മുഖച്ഛായ പതിപ്പിച്ചു.

യാത്രയുടെ ഒടുവിൽ
അവൻ കുരിശിൽ തറയ്ക്കപ്പെട്ടിടത്തെത്തി
അരുമയോടെ
നിന്റെ ചുണ്ടുകൾ
എന്റെ നെറ്റിയിലെ വിയർപ്പൊപ്പുമ്പോൾ
ഇരുട്ടുവന്നു പതിയെ കതകടച്ചു.
വാതിൽപ്പാളിയിലൂടെ മന്ത്രിച്ചു
ഈ തീരാത്ത രാവ്‌
നിങ്ങളുടേതാണ്‌.

ഓർമ്മയിലെ വിദ്യാലയം

മനോജ്

അക്ഷരപ്പൂക്കൾവിരിഞ്ഞൊരീവൃക്ഷമേ
നന്മതൻപാഠം പഠിപ്പിച്ചു എന്നെ നീ
കണ്ണുതെളിഞ്ഞുമനംനിറഞ്ഞു
ഞാനെന്ന ഭാവമൊപോയ്മറഞ്ഞു
പച്ചമഷിത്തണ്ടാൽ മായ്ച്ചുകളഞ്ഞതും-
പിന്നെക്കുറിച്ചതും ഓർമ്മവന്നു
പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ചൊരാ-
മയിൽപീലിയെങ്ങാനും മാനംകണ്ടൊ
അക്ഷരമാകും സരസ്വതീസ്പർശത്തെ
അലിവോടെനൽകിയഗുരുമുഖങ്ങൾ
ദക്ഷിണക്കാശിനല്ലഅക്ഷീണപരിശ്രമം
ഉണ്ണിമനസ്സിലെനന്മതൻകൈത്തിരിഎങ്
ങുംപ്രകാശംപരത്തീടുവാൻ
അദ്ധ്യാപികമാരാം അമ്മമനസ്സുകൾ
ഉണ്മയാം സ്നേഹത്തിൻ കേദാരങ്ങൾ
പെറ്റമ്മയോളം വരുകയില്ലെങ്കിലും
ഈ പോറ്റമ്മമാരെമറക്കുവതെങ്ങിനെ
ഉപ്പുമാവിൻക്യൂവിൽകൈനീട്ടിനിന്നതും
ഒട്ടിയവയറിന്റെചൂളംവിളികളും
ഉറ്റസതീർത്ഥ്യൻനൽകിയപാഥേയം
പഞ്ചാമൃതംപോലേകഴിച്ചുഞ്ഞാനും
പാതിമിഴികൂമ്പിനിന്നനേരം
പലപലരൂപങ്ങൾതെളിഞ്ഞുമുന്നിൽ
അറിവാംതീർത്ഥംനിറുകിൽതളിച്ചവർ
അന്നവും വസ്ത്രവും പലകുറി നൽകിയോർ
മകനായ്ക്കണ്ട്നിറുകിൽമുകർന്നവർ
പാതിവഴിയിൽകൊഴിഞ്ഞസുമങ്ങൾ
വറുതിയും വ്യാധിയുംപങ്കിട്ടെടുത്തൊരാ-
സൗഹൃദപൂർണ്ണരൂപങ്ങൾ
വിജ്ഞാനതികവിന്റെ അഹംഭാവമില്ലാതെ
വിദ്യതൻ നെയ്യ്ത്തിരി എന്നും തെളിയ്ക്കുന്ന-
നിന്നെമറന്നീടാനാകുമോ
വിദ്യാലയമാം ഈയുഗസുകൃതമെ
ഒന്നുനമസ്കരിച്ചീടട്ടെഞ്ഞാൻ
ഈ പുണ്യപുരാതനശ്…

ആണും പെണ്ണും കെട്ട ഒരു ദൈവം!

സി.രാധാകൃഷ്ണൻ
    ഏകദൈവാരാധന എന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള കിന്റർഗാർഡൻ സ്കൂളാണ്‌ ബഹുദൈവാരാധന എന്ന കഥയൊക്കെ നാം മിക്കവാറും മറന്ന മട്ടാണ്‌. പ്രതീകാത്മകങ്ങളായ ദൈവസങ്കൽപ്പങ്ങളുടെ സാരവും സൗന്ദര്യവും അതിനാൽ നമുക്ക്‌ അന്യമായും കലാശിച്ചു. ഇങ്ങനെ ഇരിക്കെ, തമാശയായോ കാര്യമായിത്തന്നെയോ ഏളിതം കൂട്ടുന്നവരോട്‌ ശരിയായി പ്രതികരിക്കാൻ കഴിയാതെ പോകുന്നു.
    ഇക്കഴിഞ്ഞ ശിവരാത്രി ദിവസം ഇവിടെ ഒരു ക്ഷേത്രപരിസരത്ത്‌ നടന്ന കശപിശ ഉദാഹരണം. പരമശിവനെയും ശിവരാത്രിയെയും കുറിച്ച്‌ ആരോ വന്ന്‌ പ്രസംഗിച്ചു. ശിവൻ അർദ്ധനാരീശ്വരനാണെന്ന്‌ അദ്ദേഹം പറഞ്ഞതുകേട്ട്‌ മതിൽക്കെട്ടിനു വെളിയിൽ നിന്ന ആരോ പൊട്ടിച്ചിരിച്ചു. ആണും പെണ്ണും കെട്ട ഒരു ദൈവം!
    ശിവഭക്തരിൽ ചിലർ മയമില്ലാതെ പ്രതികരിച്ചു. രംഗം വഷളാകുമെന്ന സ്ഥിതിയായി. ഭാഗ്യത്തിന്‌ അതിനിടെ അവിടെ എത്തിയ വയോവൃദ്ധനായ ഒരു പൂർവകാലാധ്യാപകൻ ഇടപെട്ട്‌ കാര്യം രമ്യതയിലാക്കി. അല്ലെങ്കിൽ അത്‌ മതിയാകുമായിരുന്നു എന്ത്‌ അത്യാഹിതവും നടക്കാൻ.
    പിറ്റേന്നാൾ രണ്ടുമൂന്നു ചെറുപ്പക്കാർ വന്ന്‌ എന്നോടു ചോദിച്ചു. ഈ അർദ്ധനാരീശ്വര സങ്കൽപം എങ്ങനെ വന്നു എന്നും അതിന്റെ അർത്ഥമെന്തെന്നും. അവര…

കൃത്യനിഷ്ഠയെന്ന സദ്ഗുണം

ജോൺ മുഴുത്തേറ്റ്‌


വർഷങ്ങൾക്കു മുൻപ്‌ നടന്ന  സംഭവം. പ്രശസ്തമായ ഒരു കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നു. സമാപനസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു ദിവസമായി നടന്നുവന്നിരുന്ന വിവിധ പരിപാടികളെല്ലാം ഗംഭീരം. പൂർവ്വവിദ്യാർത്ഥി സംഗമം, രക്ഷാകർതൃ സമ്മേളനം, കലാസന്ധ്യ തുടങ്ങി ഒട്ടേറെ പരിപാടികൾ ഭംഗിയായി നടന്നതിന്റെ വിജയലഹരിയിലും ആവേശത്തിലുമാണ്‌ എല്ലാവരും.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്‌ പൂർവ്വവിദ്യാർത്ഥി കൂടിയായ മന്ത്രിയാണ്‌. മൂന്നുമണിക്കാണ്‌ സമ്മേളനം ആരംഭിക്കേണ്ടത്‌. സദസ്‌ സമ്പുഷ്ടമാണ്‌. വിദ്യാർത്ഥികളും മാതാപിതാക്കളും നാട്ടുകാരും, വിശിഷ്ടാതിഥികളും എല്ലാം അക്ഷമരായി കാത്തിരിക്കുന്നു. മന്ത്രിമാത്രം എത്തിയിട്ടില്ല. സംഘാടകരും സദസ്യരും കാത്തിരുന്നു മുഷിഞ്ഞു. കുട്ടികൾ താലപ്പൊലിയുമായി കാത്തുനിൽക്കുന്നു. ഒരു മേളക്കൊഴുപ്പിനുവേണ്ടി ഇതൊക്കെ സംഘടിപ്പിച്ചതാണ്‌.
മന്ത്രിയുടെ അഭാവത്തിൽ യോഗം തുടങ്ങാമെന്ന്‌ ചിലർ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പാർട്ടിക്കാരായ ചിലർ അതിനെ എതിർത്തു. അത്‌ മന്ത്രിയെ അവഹേളിക്കുന്നതിനുതുല്യമല്ലേ? എന്നാൽ, 'മന്ത്രി ഇത്രയും ആളുകളുടെ സമയം നഷ്ടപ്പെടുത്തുക…