25 May 2015

കിരാതം ഈ ''കളി''



                     സലോമി  ജോൺ വൽസൻ

"I try to catch them right on the tip of his nose, because I try to
punch the bone into the brain"
Mike Tyson [former World Heavyweight Champion]
രണ്ടു മല്ലന്മാർ തമ്മിൽ പോർ വിളിക്കുക. അങ്കം   കുറിക്കുക. ആ ദിവസത്തിനായി
ലോകം ഉറ്റു നോക്കുക. ഇവരിൽ ആര് ജയി  ക്കുമെന്നു വാതു വെയ്ക്കുക. ഇതൊരു
‘’മഹത്തായ’’ വിനോദമാണ്. ബോക്സിംഗ് എന്നപേരിൽ രണ്ടു പേർ തമ്മിൽ നടത്തുന്ന
ബലാബല പരീക്ഷണം.
കഴിഞ്ഞ മെയ് രണ്ടിന് അമേരിക്കയിലെ ലാസ്വെഗാസിൽ  നടന്ന ബോക്സിംഗ് മത്സരം
ലോകം ആവേശത്തോടെ കണ്ടിരുന്നു .  അമേരിക്കയുടെ ഫ്ലോയ്ഡ് മെയ് വെതെറും
ഫിലിപ്പൈൻസിന്റെ മാന്നി പക്യോവോയും റിങ്ങിലിറങ്ങി. മെയ് വെതെർ പക്യോവോയെ
ഇടിച്ചിട്ടു. രണ്ടുപേരും ബോക്സിംഗ് മല്ലന്മാർ. 90 മിനിട്ട് നീണ്ട
''കളി''. ഒടുവിൽ മെയ് വെതെർ പക്യോവോയെ   ഇടിച്ചു നിലം പൊത്തിച്ചതോടെ
റിങ്ങിൽ വിജയ അട്ടഹാസം മുഴങ്ങി. മെയ് വെതെർ വിജയിച്ചു.   കാണികൾ ആവേശ
ഭരിതരായി . ആരവങ്ങൾ അരേനയിൽ മുഴങ്ങി. 400 മില്ലിയൻ ഡോളറായിരുന്നു ''ഇടി''
കളിയുടെ   പ്രതിഫലം.
16,800 പേർക്കിരിക്കാവുന്ന എം. ജീ. എം ഗ്രാൻഡ് ഗാർഡൻ അരേനയിൽ ടിക്കറ്റ്
കിട്ടാതെ പലർക്കും നിരാശപ്പെടെണ്ടി വന്നു. നൂറും ഇരുന്നൂറും ഡോളറിനല്ല
ടിക്കറ്റ് വിറ്റഴിഞ്ഞത്. ഒരു കസേരയ്ക്കു 1,500 ഡോളർ മുതൽ 10,000 ഡോളർ വരെ
വില വന്നു.
'ഫ്യ്റ്റ് ന്യ്റ്റിൽ  '     എ- ലിസ്റ്റ് സെലിബ്രിറ്റികൾ നിരവധി എത്തി
.ടെന്നീസ് രാജാവ്  ആന്ദ്രെ അഗാസി , ഹോളിവുഡ് താരം റോബർട്ട് ഡി നീറോ
തുടങ്ങിയവർ...
സിവിലൈസ്ഡ് സമൂഹങ്ങൾ എന്ന് സ്വയം കൊട്ടിഘോഷിക്കുന്നവർ .   വിനോദത്തിന്റെ
പേരിൽ രണ്ടു പേർ തമ്മിലിടിച്ചു , ഒടുവിൽ ഒരാൾ ഒപ്പം കളിക്കളത്തിൽ  കൂടെ
കളിക്കുന്നവനെ ഇടിച്ചു വീഴ്ത്തി അവന്റെ പതനത്തിൽ തന്റെ വിജയം
ഉറപ്പിക്കുന്നു.
ഒഴിവു വേളകൾ സന്തുഷ്ടമാക്കാൻ മനുഷ്യൻ വിനോദത്തിനായി നിരവധി മാർഗങ്ങൾ
തേടുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മനുഷ്യർ പല പല വിനോദങ്ങളിൽ
എർപ്പെട്ടിരുന്നതായി ചരിത്രം.
4000 ബി. സീ . യിൽ  വടക്കൻ ആഫ്രിക്കയിൽ ബോക്സിംഗ് വിനോദ മേളകൾ
ഉണ്ടായിരുന്നു പോലും. ഗ്രീസ് , റോം എന്നിവിടങ്ങളിൽ അടിമകളെയും, കുറ്റ
വാളികളെയും ഗോദയിൽ ഇറക്കി ഇടിപ്പിച്ചു   ജയിക്കുന്നവരെ
സ്വതന്ത്രരാക്കുന്ന രീതിയും നില നിന്നിരുന്നു.  പിന്നീട് 500 എ .ഡി യിൽ
ഇതു പൊതു ജീവിതത്തെ ബാധിക്കുന്നു എന്ന് പറഞ്ഞു  നിരോധിച്ചു.  Pugilism –
( sweet science] എന്നാണു അക്കാലത്ത് ബോക്സിംഗ് അറിയപ്പെട്ടിരുന്നത്.
ലോകം എന്നും വിജയികളുടെതാണ് . ഫുട്ബോൾ , ഹോക്കി , ക്രിക്കെറ്റ്  ഓട്ടം,
ചാട്ടം , വെയ്റ്റ് ലിഫ്ടിംഗ്,     സ്യ്ക്ലിംഗ്, കാറോട്ടം അങ്ങനെ
എത്രയെത്ര മത്സരങ്ങൾ. ഇവയിൽ മത്സരിച്ചു തോൽക്കുകയും,  അപകടപ്പെട്ടു
ജീവനും ജീവിതവും നഷ്ടപ്പെടുകയും ചെയ്തവരെ ലോകം അറിയുന്നില്ല.
ബോക്സിങ്ങിനിടയിൽ  ഒരാൾ ബോധരഹിതനാകുമ്പോൾ ആജീവനാന്തം ആ വ്യക്തി
ബോധമില്ലാതെ  കിടക്കാൻ ഇടയാക്കിയേക്കാം. 1980 മുതൽ ഇന്നുവരെ റിങ്ങിൽ
മത്സരത്തിനും പരിശീലനത്തിനിടയിലുമായി ഏതാണ്ട് ഇരുനൂറോളം പേർ
മരിച്ചിട്ടുണ്ട്.   കിടക്കയിലും വീൽ ചെയറിലുമായി  ജീവിതം ദുരന്തമായി
മാറിയവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.
1983 ൽ ജേണൽ    ഓഫ്  ദി അമേരിക്കൻ മെഡിക്കൽ അസോസിയെഷൻ  ബോക്സിംഗ്
നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ എഡിറ്റർ ഡോക്ട്ടർ ജോർജ്
ലുണ്ട്ബെർഗ് '' കിരാതമായ ഈ സ്പോർട്സിനെ ഒരു സിവില്യ്സ്ട് സമൂഹവും
അന്ഗീകരിച്ചുകൂട'' എന്ന് പറഞ്ഞു. തുടർന്ന് ബ്രിട്ടീഷ്, കനേഡിയൻ ,
ഓസ്ട്രെല്യൻ മെഡിക്കൽ അസോസിയഷനുകളും ബോക്സിംഗ് നിരോധിക്കണമെന്ന ആവശ്യം
മുന്നോട്ടു വെച്ചു.
ബോക്സിങ്ങിൽ തലയ്ക്കു ഇടിയേൽക്കുമ്പോൾ  തലച്ചോറിനു മാരകമായി ക്ഷതം
എല്ക്കുന്നു. ഒരു മനുഷ്യനെ ഇടിച്ചു വീഴ്ത്തുവാൻ അല്ലെങ്കിൽ ഇങ്ങനെ
ഇടിക്കുമ്പോൾ ഒരാൾ മരിക്കുകയാണെങ്ങിൽ എത്ര മാത്രം ഫോഴ്സ് ശരീരത്തിൽ
ഏൽക്കണമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് വയ്ദ്യശാസ്ത്രം പറയുന്നത്.
കളിയുടെ ലക്ഷ്യം ജെയമാണ്. അതായത് മറ്റൊരാളെ ശാരീരികമായി പീഡിപ്പിച്ചു
കൊണ്ട്. റിങ്ങിൽ  മത്സരിക്കുന്നത് ശത്രുതാ മനോഭാവത്തോടെ ആകാതെ തരമില്ല.
എന്ഗിലെ മറ്റേ ആളെ ഇടിച്ചു വീഴ്താനാവൂ.യുദ്ധത്തിൽ ശത്രുവിനെ കാണുന്ന
പോലെ.
ജയം,  ഇരു പോരാളികളുടെയും മനസ്സിൽ എതിരാളിയെ എങ്ങനെയും ഇടിച്ചു കീഴടക്കി
  വിജയം നേടണമെന്ന ഒരേ ഒരു ലക്ഷ്യം, ചിന്ത അവരെ ഭരിക്കുന്നു.
'ശത്രു'വിനെ മാരകമായി ഉപദ്രവിക്കുക എന്ന വൃത്തികെട്ട  ഗൂഡോധെശമാണ് ഈ
സ്പോർട്സിൽ പങ്കെടുക്കുന്ന രണ്ടു മല്ലന്മാരും പ്രതിയോഗിയെക്കുറിച്ചു
ലക്ഷ്യമിടുന്നത്. മൈക്ക് റ്റ്യ്സന്റെ പരിശീലകനായിരുന്ന ബോക്സിംഗ്
ട്രെയിനർ കസ് ഡി അമാറ്റോ പറയുന്നു. “fights are won and lost in the
head”,

എതിരാളിയെ പരുക്കേൽപ്പിച്ചു വിജയം നേടുന്ന കിരാതമായ ഒരു സ്പോര്ട്സ് എന്നേ
ബോക്സിങ്ങിനെ വിശേഷിപ്പിക്കാനാവൂ .തികച്ചും നീതിശാസ്ത്ര വിരുദ്ധം . സ്വയം
പരുക്കേല്ക്കാതെ സൂക്ഷിച്ചു കൊണ്ട് കൂടെ റിങ്ങിൽ ഇറങ്ങുന്നവനെ
പരുക്കേല്പ്പിക്കുക. സുരക്ഷിത കവചങ്ങൾ ഉപയോഗിച്ചില്ലെങ്ങിൽ  മരണം
സുനിശ്ചിതമായ   കളി.  ഒരു ബോക്സർക്ക് കളിക്കളത്തിൽ വെച്ച് കളിയുടെ
ഭാഗമായി മത്സരത്തിനിടയിൽ എതിരാളിയെ കൊല്ലാം എന്നതാണ് ബോക്സിങ്ങിലെ
അധാർമികത .  അങ്ങേയറ്റം അപകടം പതിയിരിക്കുന്ന വിനോദം...എതിരാളി
ഉപദ്രവിക്കപ്പെട്ടു എന്നറിയുമ്പോൾ അത് വിജയം സൂചിപ്പിക്കുന്നു. അതോടൊപ്പം
എതിരാളിയുടെ ബലഹീനത മനസ്സിലായാൽ അവിടെ കൂടെ മത്സരിക്കുന്നയാളുടെ വിജയം
ഏതാണ്ട് ഉറപ്പാക്കാം.
അതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ വേദന  കൊണ്ട് പുളയുമ്പോഴും ഒരു ബോക്സർ
എതിരാളിയുടെ മുന്നിൽ ശാന്തനായി നിന്ന് പൊരുതുകയാണ്. മുഖത്ത് വേദനയുടെ
ഭാവം വരാതെ നോക്കാൻ പാടുപെടുന്നു. ഒപ്പം റിങ്ങിൽ ആത്മവിശ്വാസത്തോടെ
നിന്ന് താൻ പൊരുതുകയാണെന്ന്എതിരാളിയെ, കാണികളെ, ആരാധകരെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
കളിയിൽ ഹെഡ് ഗാർഡുകൾ ഉപയോഗിക്കുന്നുന്ടെൻഗിലും  അവയ്ക്ക്
തലച്ചോറിനേൽക്കുന്ന ക്ഷതത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല എന്ന്
ന്യുറോളജിസ്റ്റുകൾ പറയുന്നു.  അമേചുഅർ കളിക്കാർക്കാണ് പലപ്പോഴും
തലച്ചോറിനു കൂടുതൽ  ക്ഷതം ഏൽക്കുന്നത് . .
  1977 ഇൽ അമേരിക്കൻ അസോസിയേഷൻ ഓഫ് പ്രൊഫെഷണൽ റിംഗ് സൈഡ് ഫിസിഷ്യൻസ് ഒരു
മെഡിക്കൽ പ്രോടോകോൾ ഉണ്ടാക്കി. ബോക്സിങ്ങിൽ ക്ഷതം ഏൽക്കാതിരിക്കുന്നതിനെ
സംബന്ധിച്ച്...എങ്കിലും ഇതു പൂർണമായും പ്രാവർത്തികമാക്കാൻ ഈ കളിയിൽ
സാധ്യമല്ല.

നോര്ത്ത് കൊറിയ , ഇറാൻ, ഐസ്ലാന്ഡ് എന്നിവ  പ്രൊഫെഷണൽ ബോക്സിംഗ് നിരോധിച്ച
രാജ്യങ്ങളാണ്. 2007 വരെ സ്വീഡനും നിരോധിച്ചിരുന്നു.  1965 മുതൽ അല്ബേനിയ
ബോക്സിംഗ് നിരോധിച്ചു. 1991 ഇൽ കമ്മ്യൂണിസം ഇവിടെ തകർന്നത് വരെ  ഈ
നിരോധനം നിലനിന്നു. ഇന്നു ഈ രാജ്യം
    .   വീണ്ടും മനുഷ്യന് നിരക്കാത്ത ഈ വിനോദത്തെ സ്വീകരിച്ചിരിക്കുന്നു.
2014 ഇൽ നോർവെയും ബോക്സിംഗ് നിയമ വിധേയമാക്കി. ഇതൊക്കെ വ്യക്തമാക്കുന്നത്
മനുഷ്യന് മനുഷ്യത്വ   രഹിതമായ  ഈ കളിയോടുള്ള അഭിനിവേശമാണ്.
പുരാതന റോമാ സാംബ്രാജ്യത്തിൽ ചക്രവർത്തിമാർ അടിമകളായ തടവുകാരെ തമ്മിൽ
ഇടിപ്പിച്ചു രസിക്കുക പതിവായിരുന്നു. കൊളൊസിയത്തിൽ നിസ്സഹായരായ അടിമകൾ
ചോര വാർന്നു വീണു മരിക്കുന്നത് കണ്ടു ചക്രവർത്തിമാർ ആർത്തു
വിളിച്ചു...പൌര പ്രമുഖരും പ്രഭുക്കന്മാരും കൂട്ടിനുണ്ടായി..
പിൽക്കാലത്ത് ഈ പ്രാകൃത വിനോദം,മല്ലയുദ്ധം  അഗസ്റ്റസ് ചക്രവർത്തി നിരോധിച്ചു.
വന്യ ജീവികളുടെ സംരക്ഷണം ഉറപ്പാക്കാൻ മുറവിളി കൂട്ടുന്നവർ വിനോദിക്കാൻ
വേണ്ടി മനുഷ്യരെ തമ്മിൽ ഇടിപ്പിച്ചു അക്രമാസക്തമാക്കുന്ന ബോക്സിംഗ്
നിരോധിക്കണമെന്ന് എന്ത് കൊണ്ട് പറയുന്നില്ല. സമാധാനത്തിനു വേണ്ടി
യുദ്ധങ്ങളും കൂട്ടക്കുരുതികളും ന്യായീകരിക്കപ്പെടുന്ന രാഷ്ട്ര
വ്യവഹാരങ്ങൾ നില നില്ക്കുന്ന ആധുനിക സമൂഹത്തിൽ ബോക്സിംഗ് പലരും
അത്യാസക്തിയോടെ ആസ്വദിക്കുന്നു.
മനുഷ്യൻ എത്ര മാത്രം പുരോഗമിച്ചാലും അവനിൽ അന്ദർലീനമായിരിക്കുന്ന സഹജ
വാസനകൾ പൂര്ണമായും ഇല്ലാതാകുന്നില്ല.  വന്യവാസനകൾ അവനിൽ മരിക്കില്ല.
വംശീയ ഹത്യകളും യുദ്ധങ്ങളും അടക്കം ഇന്നു നാം കാണുന്ന എല്ലാ
കുറ്റകൃത്യങ്ങളും ഇതു അടിവരയിട്ടു ഉറപ്പിക്കുന്നു.
ശാന്തനായ മനുഷ്യൻ എന്നു ആരാധകർ വിശേഷിപ്പിക്കുന്ന പക്യോവോ തന്റെ ഒഴിവു
വേളകളിൽ  ബൈബിൾ വായനയിൽ മുഴുകുന്നു എന്നു പറയുന്നു. എത്ര വിരുധ്ധാത്മകം.
എങ്ങനെ ഈ വ്യക്തിക്ക് കളിയുടെ പേരിൽ അല്ലെങ്ങിൽ പണത്തിനു വേണ്ടി   അപരനെ
ഇടിച്ചു വീഴ്ത്താൻ മനസ്സ് വരുന്നു.? .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...