Skip to main content

Posts

Showing posts from November, 2012

മലയാളസമീക്ഷ /nov15-dec15/2012

ഉള്ളടക്കം  നവം 15-ഡിസം 15/2012
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ലേഖനം
ആരും മരിക്കുന്നില്ല ഒരിക്കലും
സി.രാധാകൃഷ്ണൻ
അധാർമ്മികം
സ്പീക്കർ ജി.കാർത്തികേയൻ
മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നവർ
രാം മോഹൻ പാലിയത്ത്
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെപ്പറ്റി
അച്ചാമ്മ തോമസ്
സാംസ്കാരിക ജീവിതം
ഇ.കെ.ദിനേശൻ
ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം
മീരാകൃഷ്ണ
കൃഷി
വില ഭദ്രതയും യുക്തിപൂർവ്വമായ നയ തീരുമാനങ്ങളും ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകൾ മുന്നിട്ടിറങ്ങണം
ടി.കെ.ജോസ് ഐ.എ.എസ്
സങ്കരയിനങ്ങൾക്കുവേണ്ടി നെട്ടോട്ടം- സഹായഹസ്തവുമായി കൊളാബറേറ്റീവ്‌ റിസർച്ച്‌
രമണി ഗോപാലകൃഷ്ണൻ
 കേരപ്പഴമ:ഹോർത്തൂസ് മലബാറിക്കസും തെങ്ങും
പായിപ്ര രാധാകൃഷ്ണൻ
നാളികേരസംരംഭകനാകാം
ശ്രീകുമാർ പൊതുവാൾ
ഗുണനിലവാരമുള്ള തെങ്ങിന്തൈകൾ
ടി.ഐ.മാത്യുക്കുട്ടി
കാറ്റു വീഴ്ചരോഗവും കേര വികസന പദ്ധതികളും 
ആർ,ജ്ഞാനദേവൻ, ജയനാഥ് ആർ
നാളികേര റ്റെക്നോളജി മിഷൻ
ചൗട്ട ഗാർഡൻസ്
കെ.എം.വിജയൻ
ഔഷധസസ്യകൃഷി
കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഗവേഷണവിഭാഗം
ഇരുപതാണ്ടിന്റെ നാൾവഴിയിലൂടെ
സഞ്ജയ് എം.എസ്
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
വിലപ്രശ്നമല്ല തന്നെ
സി.പി.രാജശേഖരൻ
വിചിന്തനങ്ങൾ
മലയാള മനോഭാവത്തിന്റെ ഗ…

ദൈവശില

എം.കെ.ജനാർദ്ദനൻ

ആണികൾ തുരന്ന നെഞ്ചകത്തിന്റെ പേർ ദൈവം!
ചോരയീറ്റും ആണിപ്പൊഴുതിന്റെ പേർ ദൈവപുത്രൻ!
ചോരപ്പാടുകൾ എണ്ണിനിൽകെ,
ഇടിഞ്ഞു തകരാനിടയുള്ള,
ഒരു നാണയക്കുന്നിൻ മുകളിലേക്ക്‌,
ആരോ എന്നെ ക്ഷണിച്ചു
കാലുറക്കാത്ത മലയെ ഞാനുപേക്ഷിച്ചു
പിന്നെ ദൈവനിണംകൊണ്ട്‌
ശിരസ്സിൽ മുദ്രചാർത്തി
മറ്റൊരു ചുവടു തേടാതെ ഞാൻ
ഉറച്ചു നിൽക്കെ ദൈവശിലയായി

ആത്മയാനം

ഷീലവിദ്യ

ശൂന്യമായ മനസ്സില്‍ പതിയെ വെളിച്ചം വന്നു തുടങ്ങിയപ്പോള്‍ സ്വാമിനിയുടെ മുഖമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത് . ആ കണ്ണുകളിലെ ശാന്തത, തിളക്കം. ആ നോട്ടം മനസ്സിന്റെ അടിത്തട്ട് വരെ എത്തിയോ. അവര്‍ വായിച്ചോ അവളുടെ മനസസ്.
സ്വാമിനി പതിയെ എഴുന്നേറ്റു, പുഴക്കരയിലേക്ക് നടന്നു. കൂടെ ചെല്ലാന്‍ ആ കണ്ണുകള്‍ തന്നോട് പറഞ്ഞത് പോലെ. അവളും കൂടെ നടന്നു. സ്വാമിനി ആ പുഴക്കരയില്‍ ധ്യാനത്തില്‍ മുഴുകി. പ്രഭാതത്തിലെ നനുത്ത തണുപ്പും, ഇളം കാറ്റും. അവളും കണ്ണടച്ച് ഇരുന്നു. അവളുടെ മനസ്സില്‍ മുഴുവന്‍ അവനായിരുന്നു.
അവര്‍ നടന്നു കയറിയ വഴികള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍.ഒരിക്കലും വിട്ടൊഴിയാത്ത വഴക്കുകളും. അവള്‍ കണ്മുന്നില്‍ കാണുന്നുണ്ടായിരുന്നു.
“നീ ഇപ്പോഴും ആ ഓര്‍മകളില്‍ തന്നെ ആണല്ലേ’ സ്വാമിനിയുടെ ശബ്ദം കേട്ട് അവള് കണ്ണ് തുറന്നു.
“ഓര്‍മ്മകള്‍ ജീവിതത്തില്‍ അനിവാര്യമാണ്, സന്തോഷമുള്ള ഓര്‍മ്മകള്‍ കൂടെ കൊണ്ട് നടക്കുക, അല്ലാത്തവയെ ഉപേക്ഷിക്കുക. നിറമില്ലാത്ത ഓര്‍മകളെ ഒരു കുടത്തിലാക്കി അടച്ചു വക്കുക. അവ അവിടെ സുഖമായി വിശ്രമിക്കട്ടെ. ഈ ജന്മത്തിലെ യാത്രയില്‍ അവന്‍ ഇവിടം വരെ നിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ,അത് ദൈവ നിശ്ചയം…

ഭൂമിയുടെ മരണം ,ആരാച്ചാര്‍, മനുഷ്യര്‍

ഫൈസല്‍ബാവ

"ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത് ". റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറിവരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യവര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഓര്‍ത്താല്‍ നന്ന്.  ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി …

ആനക്കോട്‌ കോട്ടജയം.

 മൂസാ കൊമ്പൻ

അര്‍ദ്ധരാത്രിയില്‍  പട്ടാള യൂണിഫോമിട്ട്  കൈ നീട്ടി സല്യൂട്ട് ചെയ്ത്
ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക്  യസ് സര്‍ ,യസ് സര്‍ എന്ന് മൂളി
കേട്ട് കൊണ്ട്   റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു  കുന്നിന്‍
മുകളിലെ ജീര്‍ണിച്ച ആനക്കോട്‌  കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍
ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ  ഞാന്‍ നന്നായി ആസ്വദിച്ചു .

ഒപ്പം ഞാനറിയാതെ  ഉള്ളിലൊരു ഭയവും ഉടലെടുക്കുന്നുണ്ട്   ഇന്ന് വരെ ഒരു
യുദ്ധത്തിനും പോയിട്ടില്ല കണ്ടിട്ടുമില്ല , ബാരെക്കില്‍ ഇരിക്കുമ്പോള്‍
സീനിയര്‍ ഓഫീസര്‍മാര്‍ വിവരിക്കുന്ന കഥകളിലൂടേയും  ട്രെയിനിംഗ് പീരീഡിലെ
ക്ലാസ്സ്കളിലും   മാത്രമേ യുദ്ധത്തെ കുറിച്ച്  കേട്ടിട്ടുള്ളൂ . ഉള്ളില്‍
നുരഞ്ഞു പൊങ്ങുന്ന നാടിന്‍റെ കാവല്‍ക്കാരന്‍ എന്ന അഭിമാനത്തോടൊപ്പം , ഒരു
ചെറിയ ഉള്‍ഭയവും എന്നെ അലട്ടുന്നുണ്ട്.  പക്ഷെ അതിനെ പുറത്ത് കാണിക്കാനോ?
ബാറ്റാലിയനിലെ സുഹൃത്തുക്കളുമായി അത് പങ്കുവെക്കാനോ ഞാന്‍ മുതിരുന്നില്ല
.കാരണം അന്ന് ട്രെയിനിംഗ് പിരീഡില്‍  ഞങളുടെ ട്രൈനെര്‍ ബ്രിഗേഡിയര്‍
രത്തന്‍ സിംഗ് പറഞ്ഞത് മനസ്സില്‍ ഒരു പ്രതിധ്വനി കണക്കെ മുഴങ്ങി
കൊണ്ടിരുന്നു.  'ഒരു പട്ടാള ക്…

പാര്‍വ്വതി ബവുള്‍ പാടുന്നു

രമേശ്‌ കുടമാളൂര്‍

പാര്‍വ്വതി  ബവുള്‍  പാടുന്നു -വംഗനാട്ടിലെ
വന്യതേജസ്സുണര്‍ന്നൊരു സ്വര്‍ണ്ണ നാളമായ്
ഇരുളാണ്ട വാഴ്വിന്നരങ്ങില്‍ ജ്വലിക്കവെ
അതുകേട്ടുണര്‍ന്നെന്റെ മനവുമാടുന്നൊരു
മകുടിയാല്‍ നാഗമെന്നതുപോലെ.

ഒരു കൈയിലേകതാര, മറുകയ്യില്‍ ദുഗ്ഗിയും.
പാര്‍വ്വതി  ബവുള്‍  പാടുന്നു -കാവിയുടുത്ത്
തീവ്രരാഗത്തിന്റെ കനലില്‍ മുഖമെരിച്ച്
ജടയാര്‍ന്ന നീള്‍ മുടിയുലഞ്ഞ് ദുര്‍ഗ്ഗയെപ്പോലെ
ആടുന്നു പാടുന്നു പാര്‍വതി.

ഇരുമുളന്തണ്ടിന്നിടയില്‍ തുടിക്കുന്ന
തന്തിയില്‍ വിരല്‍ തൊട്ടുണര്‍ത്തുമനുസ്യൂത
മായൊരോങ്കാരവും ദുഗ്ഗിയില്‍ തുടികൊട്ടി
യുണരുന്ന ചടുലവേഗ ഹൃദയ താളവും

പാര്‍വ്വതി ബവുള്‍ പാടുന്നു ആറിന്ദ്രിയങ്ങള്‍-
ക്കതീതയായ്‌ ഗുരുവിനെത്തൊട്ട്
അവധൂത സിദ്ധയായ്‌ ഉലകമാകെ നാഗ
തളകളിളകും ചുവടില്‍ തുടിപ്പിച്ച്‌
*ജനന മരണങ്ങളെ അറിഞ്ഞും അളന്നും
രാധയായ്‌ കൃഷ്ണനെ തിരഞ്ഞും ചേര്‍ന്നലിഞ്ഞും

പാര്‍വ്വതി ബവുള്‍ പാടിടുമ്പോള്‍ സ്വരങ്ങള്‍
അര്‍ത്ഥം തുടിക്കുന്ന വാക്കിന്റെ ഭൌതിക
ദേഹത്തില്‍ നിന്നൂര്‍ന്നിറങ്ങി, അത്ഭുത
സ്ഥായിയാമാരോഹണവരോഹണങ്ങളുടെ
പരമാത്മ ഭാവത്തിലലിയുന്നു.
ഗഗനചാരികളായ്‌ പറന്നു പോകുന്നു.

പിന്നെയൊരു ക്ഷണിക ബോധത്തിന്റെ മിന്നല്‍-
പ്പിണരായി മ…

അക്ഷരരേഖ

ആർ.ശ്രീലതാ വർമ്മ

ഒരു ഗാനം കൂടി
            സംഗീതനിർഭരമാണ് ലോകം.കാറ്റിനും കടലിനും മഴയ്ക്കും മാത്രമല്ല വെയിലിനും നിലാവിനും സംഗീതമുണ്ട്.ഈണവും താളവും ഇഴചേർന്ന ഒരു സംഗീതികയാണ് മനുഷ്യജീവിതം.സ്വരക്രമത്തിലെ ആരോഹണാവരോഹണത്തിനു തുല്യമായി ജനിമൃതികൾ,ഉയർച്ച താഴ്ചകൾ,ദേശ,കാല,ഭാഷാസംസ്കാരങ്
ങൾക്കതീതമായി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് സംഗീതം.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംഗീതത്തിന്റെ ഭാഷ സാർവലൗകികമാണ്.മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു കലയും ഇല്ല.
   ദൃശ്യമാധ്യമങ്ങൾക്കും ഡിജിറ്റൽ സംസ്കൃതിക്കും മുൻപ് വിനോദോപാധി എന്ന നിലയിൽ ശ്രവ്യമാധ്യമമായ റേഡിയോയ്ക്ക് സമഗ്രാധിപത്യമുണ്ടായിരുന്ന ഒരു കാലം.അന്ന് ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടികൾ കേൾക്കാനാണ് ജനം ഏറ്റവുമധികം കാതോർത്തിരുന്നത്.ഓർമ്മവച്ച കാലം മുതൽ പാടിയും പറഞ്ഞും റേഡിയോ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.ചലച്ചിത്രഗാനങ്ങളുടെ അനന്തമായ ഒരു പ്രവാഹമാണ് അന്ന് മനസ്സിലേക്ക് ഒഴുകിയെത്തിയത്.കേട്ടഗാനവും കേൾക്കാത്ത ഗാനവും ഒരുപോലെ മധുരതരമായിത്തീർന്ന ഒരു സുവർണയുഗമായിരുന്നു അത്.മലയാളിയുടെ ശ്രവ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ ടെലിവിഷൻ പൂർ…

ബൗബൗ

 ശ്രീകൃഷ്ണദാസ് മാത്തൂർ അധികപ്പററാമോരു നായ ഏറു കൊണ്ട കാലില്‍ കാലം പൊട്ടിയൊലിപ്പിച്ചു മോങ്ങി. ഒരു വണ്ടിയും നിന്നില്ല.
തന്നോടു തന്നെ കുരച്ച്  കുലം തോണ്ടിയ പട്ടിണി നെഞ്ചിന്‍ കൂട്ടിലിരുന്നു പിടച്ചു, ഒരു ചെമ്പരത്തിയും വിടര്‍ന്നില്ല, ഹൃദയമെന്ന പെരിലലിഞ്ഞില്ല.
മുന്നില്‍ തീവെട്ടി, പിന്നില്‍ ചെങ്കണ്ണ് , ഈ മദിരോത്സവ ജാഥക്കു നീ  കുറുക്കു ചാടിത്തീര്‍ന്നാലാര്‍ക്കു ചേതം?
നിന്റെ ചോര നഗരത്തിനു  വെറും വണ്ടിപോയ പാട് , അതിലെ കിതപ്പില്‍ യുഗത്തിന്റെ  ഏറ്റം ദീനമാം ചൊല്‍ക്കവിത- "ബൌ..ബൌ.."
താളബോധത്തിനരോചകം..

വാക്കിനൊരു മറുവാക്ക്

ഗീത മുന്നൂര്‍‍ക്കോട്
അനാദിവാത്സല്യമായമ്മത- ന്നാദ്യമുലപ്പാ‍ല്‍ വാക്കമ്മ പൂമൊട്ടിടുവിച്ച് വിടര്‍ന്ന രാസമന്ത്രത്തിലെ കുട്ടിക്കളിച്ചേല് !
വിരിഞ്ഞുചിരിച്ചകൗമാരപ്പൂ - വുണ്ടാക്കിയതൂമണവാക്ക് കാറ്റെടുത്തു….
വാക്കില്‍മോഹിച്ചതൊക്കെ മേഘങ്ങള്‍വലിച്ചെടുത്തു…..
പ്രണയപ്പൂക്കളായത് കിണറാഴത്തിലെചതിയില്‍ ചെളിപുരണ്ടു….
കാണാമറയത്തുനിന്നുംവന്ന് ഏതോവാക്കുകള്‍ മാറാവ്യാധിപിടിച്ച് തടവറകളില്‍ഇരുട്ടും കുടിച്ചു
 ജീര്‍ണ്ണിച്ചതില്‍ച്ചിലത് ചിതലെടുത്തു….