Skip to main content

Posts

Showing posts from May, 2013

malayalasameeksha/MAY 15/JUNE15

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HEREഉള്ളടക്കം


കവിത
കണ്ടെത്താനുള്ളത്
സന്തോഷ് പാലാ
 തന്നത്താന്‍കൊത്തി
ശ്രീകൃഷ്ണദാസ് മാത്തൂര്‍.
കുടുംബം
ഡോ. കെ.ജി.ബാലകൃഷ്ണൻ 
 നീര്‍ത്തടം തേടി
രമേശ്‌ കുടമാളൂര്‍
ചുമടുതാങ്ങി
ശ്രീദേവിനായർ 
 മരണപ്പതക്കം
സുനിൽ പൂവറ്റൂർ 
വെറുമൊരു ദാഹം
മഹർഷി 

മുള്ള്‌
സത്താർ ആദൂർ 

 പേടി
മോഹൻ ചെറായി 
പിന്നോട്ടൊരു യാത്ര
മായഷാജി 

കല്ലുകൊണ്ടൊരു കവിത
വീക്കേ സുധാകരൻ    
അബദ്ധപഥങ്ങൾ
ഗീത മുന്നൂർക്കോട്
ഇരട്ടക്കുട്ടികൾ.
ടി. കെ. ഉണ്ണി

രക്തപുഷ്പാഞ്ജലി
മുട്ടം ശ്രീനി

കൃഷി
വിലയിരുത്തി വിജയം നേടാം
ടി. കെ. ജോസ്‌  ഐ  എ എസ്
 കടന്ന്‌ പോയത്‌, ഒരു ചരിത്ര വർഷം
രമണി ഗോപാലകൃഷ്ണൻ
നൂതന വിപണന തന്ത്രങ്ങളുമായി ഉപഭോക്താവിലേക്ക്‌
ദീപ്തി നായർ എസ്‌
സാങ്കേതിക വിദ്യ പ്രദർശനവും പരിശീലനവും
ശ്രീകുമാർ പൊതുവാൾ
 തെങ്ങ്‌ എന്ന കൽപവൃക്ഷം
കൃഷ്ണജ എം. മേനോൻ
 എന്റെ തെങ്ങ്‌
അനിൽ സേതുമാധവൻ
തെങ്ങ്‌ ഒരു കൽപവൃക്ഷം
ആഷിക ഷിറിൻ
കഥ
നിശാനിയമം
വി ജയദേവ്   
 രണ്ട് ദൃശ്യങ്ങള്‍
കെ.എം.രാധ
വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ
തോമസ്‌ പി.കൊടിയൻ

മരണം നട്ടുനനയ്ക്കുന്നവർ
അച്ചാമ്മ തോമസ്‌

പവർ ഓഫ്‌ ലേഡി
സുകുമാർ അരിക്കുഴ

ലേഖനം
ദർശനങ്ങളിലെ ജലാത്മകത
ബക്കർ മേത്തല

ചാന്ദ്രജലത്തിന്റെ ഉറവിടം

സുനിൽ എം.എസ്‌.


ചന്ദ്രന്റെ അന്തർഭാഗത്തുള്ള ജലം ഭൂമിയിൽ പതിച്ച ഉൽക്കകളിൽ നിന്നാകാം ഉത്ഭവിച്ചതെന്ന വ്യക്തമായ സൂചനകൾ അമേരിക്കയുടെ അപ്പോളോ എന്ന ചാന്ദ്രപേടകം ചന്ദ്രനിൽ നിന്നു ശേഖരിച്ച പാറക്കഷ്ണങ്ങളുടെ സൂക്ഷ്മപരിശോധനയിൽ നിന്ന് ശാസ്ത്രജ്ഞർക്കു ലഭിച്ചിരിയ്ക്കുന്നു. “സയൻസ്” ജേണലിൽ വ്യാഴാഴ്ച ഓൺലൈനായി വർണ്ണിച്ച അതിശയകരമാംവിധം “നനഞ്ഞ” അഗ്നിപർവ്വതക്കല്ലുകൾ ചാന്ദ്രജലത്തിന്റെ ഉത്ഭവം വാൽനക്ഷത്രങ്ങളിൽ നിന്നായിരുന്നെന്ന, ഇതുവരെ നിലനിന്നിരുന്ന സിദ്ധാന്തത്തെ ഖണ്ഡിയ്ക്കുന്നു. ഇത് ചന്ദ്രന്റെ ഉല്പത്തിയെപ്പറ്റി ഇതുവരെയുണ്ടായിരുന്ന സാമാന്യധാരണയെപ്പോലും തിരുത്തിക്കുറിയ്ക്കുന്നതാണ്. "ഭൂമിയുടെ ഒരു കഷ്ണം പറിച്ചെടുത്ത് അതിനെ ആകാശത്തിലുള്ള ഒരു പ്രദക്ഷിണ പഥത്തിലേയ്ക്ക് എറിഞ്ഞുവിടുന്നതു പോലെയാണത്” എന്ന് പുതിയ ഗവേഷണത്തിൽ പങ്കെടുത്തിട്ടില്ലാത്ത, കാൽ‌ടെക്കിലെ ഗ്രഹശാസ്ത്രജ്ഞനായ ഡേവിഡ് സ്റ്റീവൻസൻ പറഞ്ഞു. ഈയടുത്ത കാലം വരെ ചന്ദ്രൻ വരണ്ടുണങ്ങിയ ഒന്നാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നതെന്ന് ബ്രൌൺ യൂണിവേഴ്സിറ്റിയിലെ ഭൂരസതന്ത്രവിദഗ്ദ്ധനും പഠനസംഘത്തിന്റെ നേതാവുമായ ആൽബെർട്ടോ സാൽ പറഞ്ഞു. ചന്ദ്രന്റെ ഉല്പത്തിയെപ്പറ്റി നിലവിലിര…

പിന്നോട്ടൊരു യാത്ര

മായഷാജി

കടന്നുപോം ദിനങ്ങൾ, ഋതുക്കൾ, വത്സരങ്ങൾ
ഒന്നുമേ ഞാനറിയുന്നില്ല, കാലം എന്നിൽ വരുത്തിയ മാറ്റങ്ങളും
അറിയാതെ നോക്കിയൊരാ കണ്ണാടിച്ചില്ലിൽ
തെളിഞ്ഞുകണ്ടൊരു രൂപം! അതു ഞാൻ തന്നെയോ?
അപ്പോൾ ഞാനറിഞ്ഞു, കാലം മാറിടുന്നു, ഞാനും
എനിക്കുചുറ്റുമുള്ളസർവ്വവും മാറിടുന്നു.
എങ്കിലും കൊതിക്കുന്നു മനമെപ്പോഴും
പിന്നിലേക്കോടീടുവാൻ.
തുള്ളിക്കളിച്ചിടും പൈയ്യിനെക്കണ്ട്‌
കൊതിപൂണ്ടങ്ങു നോക്കി നിൽക്കേ
മാറിടുന്നു ഞാനുമൊരു പൂത്തുമ്പികണക്കെ
ഇളവെളിയിലിൽ പാറിനടക്കുവാൻ ഈ മോഹനവാസന്തം നുകരുവാൻ.
കാർമുകിലിൻ കാന്തിയിൽ മയങ്ങുമൊരു മയിലായി പീലീവിടർത്തുവാൻ
ചാറ്റൽ മഴയിൽ നനഞ്ഞുകുളിരുമൊരു കൊച്ചുകുട്ടിയായ്‌
മുറ്റത്തൊരു കളിവള്ളമൊഴുക്കിടുവാൻ.
അക്ഷരവെളിച്ചം പകർന്നുതന്നൊരാ വിദ്യാലയമുറ്റത്തൊരു
കൊച്ചുകുട്ടിയായി പുത്തനൊരു സ്ലേറ്റുമായി ചെന്നിടുവാൻ.
ഇന്നും കൊതിയാണെനിക്കാ കളിമൺസ്ലേറ്റിൽ
കല്ലുപെൻസിൽ കൊണ്ടെഴുതിടുവാൻ
പിന്നെ, കോലുമഷിത്തണ്ടിനാൽ അതൊക്കെയും മായ്ക്കുവാൻ
കൈയ്യിൽ പടരും കരിനിറം കുഞ്ഞുടുപ്പിൽ തുടയ്ക്കുവാൻ
എന്നുമോർക്കുന്നു ഞാൻ, പിരിയില്ലൊരുനാളുമെന്ന്‌ ചൊല്ലി
ഒപ്പം നടന്നൊരു പ്രിയ കൂട്ടുകാരിയെ
കാലപ്രവാഹത്തിൻ നിലയില്ലാക്കയത്തിലെവിടെയോ
ന…

പവർ ഓഫ്‌ ലേഡി

സുകുമാർ അരിക്കുഴ

    എത്ര സ്നേഹമായിട്ടാണ്‌ തനിക്കാരുമല്ലാത്ത ആ സ്ത്രീ തന്നോടു പെരുമാറുകയും ഇടപെടുകയും ചെയ്യുന്നത്‌. ആത്മാർത്ഥയും ആർജ്ജവവും നിറച്ച ഒരു വന്യമായ ആത്മീയതപോലും അവരുടെ പെരുമാറ്റത്തിൽ ഉണ്ടെന്നു പത്മന്‌ തോന്നിയിട്ടുണ്ട്‌ പലപ്പോഴും. താനാ വീട്ടിൽ ചെന്നാൽ എന്തെങ്കിലും ഭക്ഷണം ഇഷ്ടത്തോടെ ചേർന്നു നിന്നു നിർബന്ധിച്ചുകഴിപ്പിക്കാതെ അവർ വിടാറില്ല. ഓരോ വിഷയങ്ങളിലുമുള്ള അഗാധമായ അറിവും തത്വശാസ്ത്രവും എന്തിന്‌ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും മനഃശാസ്ത്രവും അവർക്ക്‌ നല്ല തിട്ടമാണ്‌. പരമാർത്ഥമല്ല പറയുന്നതെന്ന്‌ എതിർവാദമുന്നിയിച്ച്‌ സ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടാണ്‌. ഒരു വീട്ടമ്മമാത്രമായിരുന്ന ഇവരെങ്ങനെയാ ഇത്രയും അറിവും വിവേകവും സ്വത്വബോധവും ഒക്കെയുള്ള ആളായിത്തീർന്നത്തെന്ന്‌ പത്മൻ പലപ്പോഴും ചിന്തിച്ച്‌ അതിശയപ്പെട്ടിട്ടുംപോലുമുണ്ട്‌. ആദ്യം പരിചയപ്പെട്ടപ്പോൾ തന്നെ അവരുടെ ഒരു ക്വാളിറ്റിയും ധീഷണയും നിലവാരവും സാംസ്കാരികബോധവും ഒക്കെ ഏകദേശം മനസ്സിലായതാണ്‌ പിന്നീട്‌ പല കാര്യങ്ങൾക്കായി പുസ്തകങ്ങൾ വായിക്കാനെടുക്കൽ ഉൾപ്പെടെ അവിടേക്കുള്ള സന്ദർശനം ഒരു ആത്മാനുഭൂതി നൽകുന്ന ഇടവേളകളായി രൂപാന്തരപ്പ…

മരണം നട്ടുനനയ്ക്കുന്നവർ

അച്ചാമ്മ തോമസ്‌
    വർഷങ്ങളുടെ പഴക്കമുള്ള ആ രാത്രിയുടെ, ജനൽപ്പാളി തുറക്കുമ്പോൾ, പുറത്തെവിടെയോനിന്ന്‌ നായ ഓരിയിട്ടു. ഉറക്കമില്ലാത്ത രാത്രിയുടെ കാവൽക്കാർ. മൺകുടം തട്ടിയിട്ടുടച്ച കറുമ്പൻ പൂച്ച, അതിന്റെ പച്ചക്കണ്ണുകൾ തെളിച്ച്‌ ഇരുട്ടിലൂടെ പുറത്തേയ്ക്ക്‌ പാഞ്ഞു. അതിനൊരു നന്ദി പറയാൻ കഴിഞ്ഞില്ല. ഇതെവിടെയാണ്‌? ഈ കുടുസ്സുമുറി ഏതാണ്‌? ഒന്നും വ്യക്തമാകുന്നില്ല. കാലം എത്രകഴിഞ്ഞിരിക്കുന്നു. പോരാത്തതിന്‌ തലയുടെ പകുതി നഷ്ടപ്പെട്ടിരിക്കുന്നു. ഓർമ്മകളും പകുതിയേ കാണു. തയിലേയ്ക്കുയർത്തിയ കൈയ്യാകട്ടെ, കൈപ്പത്തിയില്ലാതെ നിന്നു തേങ്ങി. ജീവൻ പാകിവയ്ക്കരുതെന്നുള്ള ക്രൂരതയിൽ വെട്ടുമ്പോൾ, അറ്റുപോകുന്ന ശരീര ഭാഗങ്ങൾ പിന്നീടവയെല്ലാം പെറുക്കിക്കൂട്ടാൻ സാധിച്ചാലായി. അല്ലെങ്കിൽ അവയൊക്കെ മൃഗങ്ങൾക്കു ഒരു നേരത്തെ ആഹാരമായി.
ദൂരെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഒരു വെളിച്ചം, നിലാവെളിച്ചവുമായി കൂടികളർന്ന്‌, ഭീകരമായ ഒരു രൂപമായി, വായുവിൽ ലയിച്ചു. കുറുക്കന്മാർ ഓലിയിടുകയും, മുരളുകയും, ചീറുകയും ചെയ്തുകൊണ്ട്‌ ഓടി നടക്കുന്നു. ഇതുപോലൊരു രാത്രിയുടെ ഓർമ്മ, കാഴ്ചയുടെ വിരുന്നൊരുക്കി മുന്നിൽ തെളിഞ്ഞു. ഓർമ്മയുടെ തടാകത്തിൽ…

രക്തപുഷ്പാഞ്ജലി

മുട്ടം ശ്രീനി

ഇന്നു ഞാൻ ഓർക്കുന്നു കൃഷ്ണേ! നിന്റെ രാജ്യവും, കാന്തന്മാരും
കൈവിട്ടു നിന്നിൽ നിന്നു നീതിയും, നിയമങ്ങളും
അന്യമായ്ത്തീർന്നീലയോ-മാനവും കവർന്നില്ലേ
കള്ളച്ചൂതിനാൽ, നീചരാം രാജാക്കന്മാരുടയാടയഴിച്ചില്ലേ?
ഏറെപ്പുരാതനമൊരു ഗാഥതൻ പുനരാവർത്തന-
മിൻഡ്യയിലിന്ദ്രപ്രസ്ഥം തന്നിൽ കണ്ടു നാം മാനം കെട്ടു
മണമില്ല, നിറമില്ല, ദുർഗന്ധപൂരിതം, വികൃതമായ്‌ നഗരവും
നഗരപ്രാന്തങ്ങളും നേതൃത്വമില്ലാതൊട്ടഴിഞ്ഞാടുന്
നയ്യോ കഷ്ടം.
മരിക്കില്ല കൃഷ്ണേ! നീ ഈ പ്രപഞ്ചത്തിൻ ശ്വാസമായ്‌,
മാനവഹൃത്തടങ്ങളിലൊരുശക്തിയായ്‌ സംസ്കാരമായ്‌
ഇന്നെനിക്കോർമ്മതൻ ജ്യോതിസ്സായ്‌ ജ്വലിക്കുന്നു-
തീഷ്ണമാം സഹനത്തിൻ ഉജ്ജ്വലപ്രതിഭാസമായ്‌
നീയൊരനാമിക! അമ്മയാണെനിക്കു നീ, പെങ്ങളാ-
ണൊരുനല്ല സൗഹൃദക്കൂട്ടാളിയാണെന്നെസശന്നും ജീവിതം പങ്കാളിയും
ദ്വാരകേ! നിൻമടിക്കുത്തിൽ നിന്നൊരു പിടിച്ചുടുചാരം
കോരിഞ്ഞാനെടുക്കട്ടെ, ദുഃഖസാന്ദ്രമൊരോർമ്മതൻ തുടിപ്പായി
കരയാൻ മനസ്സില്ലെനിക്കൊട്ടും! പ്രതിക്ഷേധകൊടുംകാറ്റിൻ-
ദുദ്ദുഭിമുഴങ്ങട്ടിവിടയീ ഭാരതരാജ്യം തന്നിൽ
ഇന്നെനിക്കോർമ്മതൻ താരാഗണമുജ്വലപ്രഭാവ-
മാണനാമികെ! നിനക്കെന്റെ രക്തപുഷ്പാഞ്ജലി!

വെറുമൊരു ദാഹം

മഹർഷി

ഇനിയുമൊരിക്കൽ വരണമെനിക്കീ
മെഴുകിമിനുക്കിയതറയിൽശയിക്കാൻ
കീറിയ തഴപ്പാതൻ മുഷിപ്പൻഗന്ധം
ആത്മാനന്ദമതാവാഹിക്കാൻ

ആരുടെ സഞ്ചിച്ചുവടും കീറി
റേഷൻകടയിലെ അരിമണികൾ
ആകാശത്തിൽ ചിതറിയിരുപ്പൂ
കണ്ണുകളാലത്പിറക്കിക്കൂട്ടാൻ

തോടുംചാലും പുഴയാഴങ്ങളും
തളിരുംതാലമെടുക്കും നാട്ടിൻ
കുളിരും കൊണ്ടാടിക്കുഴയും കാറ്റം
രാവിൻഈണപ്പെരുപൊരുളുകളും

പ്രാചിവിളമ്പിയപകലിൻകത്തി
ചൂടാറുമുൻപൂതിക്കുടിക്കാൻ
ചിറകുപരത്തിവരുന്നൊരുകൂട്ടം
കിളിയളികളെ കണ്ടുരസിക്കാൻ

കാലത്തിൻതാളുമറിച്ചീടുമ്പോൾ
നീറിപ്പടരും ചിന്തകൾതെളിയും
ഇനിയൊരുവരവിൽരേഖകൾ
ഇതുവഴിവരയാൻമോഹം

നടനംതിരുനടയിൽതുടരാനിനിയും
ചിലമ്പിയപദനിസ്വനതാളലയം
ഉടലുറയൂരിരമിച്ചനാളിന്നിതളുകൾ
തളർന്നടിയാനിനിയും വേഗം തരളം

മുള്ള്‌

സത്താർ ആദൂർ

വലിച്ചെടുക്കാൻ
ഒത്തിരി പാടുപെട്ടു

കാലിനടിയിലാണെങ്കിലും
കാര്യമായിതന്നെ
കയറിപ്പോയിരുന്നു

അത്രയ്ക്ക്‌
ആഴത്തിലേക്ക്‌...

എന്ത്‌ കണ്ടിട്ടാണാവൊ?

ഗുരുചരണങ്ങളിൽ

മീരാകൃഷ്ണ
    "അതു ലോല മതലോല
    മതുദൂര മതന്തികം
    അതു സർവ്വാന്തരമതു
    സർവ്വത്തിനു പുറത്തുമാം"
                (ശ്രീനാരായണഗുരു)
                (ഈശോവാസ്യ ഉപനിഷത്തിന്റെ തർജമ)

    ഫിജി രാജ്യത്തിലെ ജനങ്ങളിൽ ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനത്തിന്റെ സാരാംശം എത്തിക്കുവാൻ സ്വാമി മുനിനാരായണ പ്രസാദ്‌ എഴുതിയ പുസ്തകമാണ്‌ "അറിവിന്റെ ആദ്യപാഠങ്ങൾ." ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഈ പുസ്തകം തർജ്ജമ ചെയ്തിരിക്കുന്നത്‌ രാഘവൻ മാസ്റ്ററാണ്‌. ചോദ്യങ്ങളും ഉത്തരങ്ങളും അതുപോലെ പകർത്തുന്ന മഹത്തായ പാരമ്പര്യം പല ധർമ്മശാസ്ത്രഗ്രന്ഥങ്ങളിലും (ഭഗവദ്ഗീത) ഉണ്ട്‌. ഈ പ്രശ്നോത്തരി ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ്‌. ദത്തശ്രദ്ധനായ വിദ്യാർത്ഥിക്ക്‌ ഗുരു ഉത്തരം നൽകുന്നു. താൽപര്യമില്ലാത്ത വിദ്യാർത്ഥികളുടെ അടുത്തുനിന്ന്‌ അദ്ധ്യാപകർ നടത്തുന്ന ഉച്ചഭാഷണത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്‌ ഈ പുനരാഖ്യാനം.
    ഭൂമുഖത്ത്‌ നാഗരികത ഉദയം ചെയ്തതോടെ വേദങ്ങളും നിലവിൽവന്നു. ഓരോ വേദവും സംഹിതകൾ (സ്തോത്രങ്ങൾ), ബ്രാഹ്മണങ്ങൾ (യാഗസൂക്തങ്ങൾ സംബന്ധിച്ചുള്ള പ്രമാണത്തെപ്പറ്റി പറയുന്ന ഭാഗം), ഉപനിഷത്തുകൾ (വേദത…

വഴക്കങ്ങൾ : നോവുകളെ തലോടുന്ന കവിത.

വെള്ളിയോടൻ

   കവിതകൾ സമൂഹത്തിന്റെ നാവാണ്‌.കവിക്ക്‌ സമൂഹത്തോട്‌ പറയാനുള്ളത്‌ കവിയുടെ വരികളാണ്‌. ഈ വരികളാണ്‌ സമൂഹത്തിന്റെ നവോത്ഥാനത്തിനും വിപ്ലവകരമായ മാറ്റങ്ങൾക്കും നിദാനമാകുന്നത്‌. ഏത്‌ ഭാഷയിലായാലും ചരിത്രാതീതകാലം മുതൽ കവിതകൾ വ്യക്തി മനസ്സിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. വായ്പ്പാട്ടായും അച്ചടി മഷി പുരണ്ടും ആധുനിക സാങ്കേതിക വിദ്യയിലെ ബ്ലോഗ്‌ കവിതകളായുമെല്ലാം അതിന്‌ രൂപഭേദങ്ങൾ വന്നു എന്നു മാത്രം. ഇത്തരം രൂപ പരിണാമങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോഴും കവിത എന്നും അതിന്റെ ഗഹനതയും ആശയ ഗാംഭീര്യവും നിലനിർത്താൻ ശ്രമിച്ചു. ഒരു വേള അങ്ങനെയുള്ളവ മാത്രമേ വായനാ സമൂഹത്തിൽ സ്ഥായിയായി നിലനിന്നിട്ടുള്ളൂ.

  ശ്രീമതി ശ്രീദേവി.കെ.ലാലിന്റെ വഴക്കങ്ങൾ എന്ന കവിതാ സമാഹാരം തീർച്ചയായും വിഷയത്തിന്റെ  ആഴങ്ങളിലൂടെ സഞ്ചരിക്കുകയും,അതിൽ വിവിധങ്ങളായ ആശയങ്ങളെ സമന്വയിപ്പിച്ച്‌ പൂരിതമാക്കുകയും ചെയ്തിരിക്കുന്നു. ഒറ്റ വായനയിൽ അവസാനിക്കുന്നില്ല ശ്രീദേവിയുടെ വരികൾ. വായനക്കാരന്റെ ചിന്താ മണ്ഡലത്തെ കശക്കിയെടുത്ത്‌ അവരിൽ ഒരു പുതുവസന്തം സൃഷ്ടിക്കുന്നതോടൊപ്പം,തന്റെ അനിവാര്യതയെ കുറിച്ച്‌ ചിന്തിക്കാനും അവ…

അത് ഞാനല്ലായിരുന്നു/-ഒസ്ടെമിര്‍ അസഫ്

പരിഭാഷ :

ഗീതാജാനകി
ഒരു വൈകുന്നേരം വഴിയിലാകെ നിറയുന്ന ഇരുട്ടിലേക്ക്
ജനാലയിലൂടെ നീ നോക്കുകയായിരുന്നു.
എന്നെപ്പോലെ തോന്നിക്കുന്ന ആരോ നിന്‍റെ വീടിനു മുന്നിലൂടെ കടന്നുപോയി.
നിന്‍റെ ഹൃദയം വല്ലാതെ തുടിക്കുവാന്‍ തുടങ്ങി
പക്ഷെ അത് ഞാനല്ലായിരുന്നു .

ഒരു ദിവസം നീ നിന്‍റെ കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്നു.
പെട്ടെന്ന് നിശബ്ദമായൊരു ലോകത്തിലേക്ക് നീയുണര്‍ന്നു
ഒരു സ്വപ്നത്തിലെ എന്തോ ഒന്ന് നിന്‍റെ കണ്ണ് തുറപ്പിച്ചു .
മുറിയിലാകെ ഇരുട്ടായിരുന്നു.
നീ കണ്ടയാള്‍ ഞാനല്ലായിരുന്നു.

ആ സമയം ഞാനടുത്തെങ്ങും ഉണ്ടായിരുന്നില്ല.
കാരണമേതുമില്ലാതെ നീ കരയുവാന്‍ തുടങ്ങി.
ഒടുവില്‍ നീ എന്നെപ്പറ്റി ചിന്തിച്ചുതുടങ്ങി
സ്നേഹത്തോടെ സ്നേഹത്തോടെ നിന്റെയൊപ്പം ജീവിക്കുന്നതായിട്ട് .
ഇക്കാര്യം അറിഞ്ഞിരുന്നയാള്‍ ഞാനല്ല.

നീ ഒരു പുസ്തകം വായിക്കുകയായിരുന്നു, ആകെ മുഴുകി .
അതിലെ ആളുകള്‍ ഒന്നുകില്‍ പ്രണയിച്ചു അല്ലെങ്കില്‍ മരിച്ചു .
ആ നോവലിലെ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു.
നീ ആകെ പേടിച്ചു, നിന്‍റെ എല്ലാ ശക്തിയും സംഭരിച്ച് നീ കരഞ്ഞു .
മരിച്ചത് ഞാനായിരുന്നില്ല.

വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ

തോമസ്‌ പി.കൊടിയൻ

"എന്തോരം ആൾവോളാ നുമ്മട ഇമ്മട്ടിക്കൊച്ചിനെ കാണാംവ്വന്നേക്കണേ?" അച്ചുനായരുടെ കണ്ണുകളിൽ അതിശയം.
   "മുണ്ടാണ്ടിരീട ചെമ്മാനേ. നവോമിയമ്മ എന്തൂട്ടാ പറഞ്ഞേ? ഒച്ചേം ബഹളോം ഒന്നും ഒണ്ടാക്കാണ്ട്‌ നല്ല കുട്ട്യോളായിട്ടു നിക്കണംന്നല്ലേ?" ഇക്കുറു സ്വരമടക്കി ശാസിച്ചു. ചെമ്മാണെന്നു വിളിച്ചതിലും ശാസിച്ചതിലുമൊന്നും കാലുഷ്യമേതുമില്ലാതെ പൂർവ്വജന്മത്തിൽ 'അച്ച്വായർ' എന്നു വിളിപ്പേരുണ്ടായിരുന്ന അച്ചുനായർ എന്ന ഇപ്പോഴത്തെ ചെമ്മാൻ നിഷ്കളങ്കതയോടെ തലകുലുക്കി. അച്ചുനായരെ ചെമ്മാനും മറന്നു കഴിഞ്ഞിരുന്നു.
    ആരാണ്‌ അച്ചുനായരെ ചെമ്മാനാക്കിയതെന്ന്‌ ആർക്കും വ്യക്തമായോർമ്മയില്ല.  പയസ്ഗാർഡൻസിലെ അന്തേവാസികളിൽ പലർക്കും അവരുടെ പൂർവ്വാശ്രമം മുഴുവൻ മറന്നു പോകത്തക്കവിധം കൃത്യമായ പേരുകളിട്ടതാരാണെന്നും ആർക്കുമറിയില്ല. പയസ്ഗാർഡൻസിലെ ചുറ്റുമതിലുകൾക്കുള്ളിൽ നിന്നും പുറംകാഴ്ചകളിലേയ്ക്കെത്തി നോക്കുന്ന കടലാസു പൂക്കളുടെ വർണ്ണക്കാവടികൾ താണ്ടി, വളർന്നു നിൽക്കുന്ന മുഗ്ധപ്രണയിനിയായ പൂന്തോട്ടത്തിനപ്പുറത്തെ നാലകത്തിനുള്ളിൽ പേരുകൾ പ്രകൃത്യാ അങ്ങിനെ സംഭവിച്ചുകൊണ്ടിരുന്നു. വേനലിനിടയിലെ മ…

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ

ഇന്ദിരാബാലൻ 

കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്…

മഷിനോട്ടം

ഫൈസൽബാവ 
അവയവബാങ്കുകള്‍ സാര്‍വത്രികമാകുമ്പോള്‍

നുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ജൈവസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ജീനുകളുടെ കണ്ടെത്തലുകള്‍ തുടങ്ങി ക്ലോണിംഗ് വരെ നീളുന്ന ജീവശാസ്ത്രശാഖയിലെ വിപ്ലവകരമായ ഓരോ കണ്ടെത്തലുകളും അതുവരെ നാം വിശ്വസിച്ചുപോരുന്ന പലതിനെയും തകര്‍ക്കുന്നതായിരുന്നു. വ്രണത്തില്‍ നിന്ന് പൊടിയുന്ന ചലത്തില്‍ നിന്ന് ഡി. എന്‍. എയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1856ല്‍ ജോഹാന്‍ ഫ്രീഡ്രിക്ക് മീസ്ചെര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് 1953ല്‍ ജെയിംസ് ഡി വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന് ഡി. എന്‍. എയുടെ തന്മാത്രീയഘടനയെ കണ്ടുപിടിച്ച് ഇരുപതാംനൂറ്റാണ്ടിലെ ജീവശാസ്ത്രശാഖയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കി. ജീവശാസ്ത്രരംഗത്തെ ഈ മുന്നേറ്റം ഇന്ന് വികസിച്ച് മാതൃകോശത്തില്‍ നിന്നും അവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇത് ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളര്‍ത്തി. ഒരാളുടെ മാതൃകോശമുപയോഗിച്ചു തന്നെ അയാളുടെ ഏതു അവയവവും, ക…

ഇരട്ടക്കുട്ടികൾ.

ടി. കെ. ഉണ്ണി

സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
ഇരുകൈകളും മാറ്റിമാറ്റിക്കുഴഞ്ഞമ്മ
അമ്മിഞ്ഞയൂട്ടിന്റെ നിർവൃതിയണഞ്ഞേൻ..
പോരടിക്കുട്ടന്മാർ സത്യനും നുണയനും
വായിലെപ്പാലരുവി കുടിച്ചുറങ്ങി..
ചുണ്ടിലുണങ്ങിയ പാൽമധുവുണ്ണാൻ
മക്ഷികമൊന്നെത്തി, കുത്തി
നുണയന്റെ ചുണ്ടിലും..
നുണയന്റെ രോദനം കേട്ടുണർന്നമ്മയും
വാരിയെടുത്തോമനിച്ചു,
തിരുകി വായിലമ്മിഞ്ഞ
വദനത്താൽ മൊത്തിക്കുടിച്ചാഹ്ലാദിച്ചവൻ..
കൈകാൽ തല്ലിച്ചിരിപ്പതാലെ
കിട്ടി കയ്യിലൊരമ്മിഞ്ഞമൊട്ട്,
മുറുകെപ്പിടിച്ചവൻ ആർമാദിക്കേ
കണ്ടു അവന്റെ കണ്ണിലെ തിളക്കമമ്മയും
കൈമാറ്റിക്കിടത്തി നുണയനെയും.!
മറുകയ്യാൽ തപ്പിപ്പരതി നുണയനും
കിട്ടിയവന്നു മറ്റൊരമ്മിഞ്ഞമൊട്ട്..
ഒന്നുവായിലും മറ്റൊന്നുകയ്യിലും
മതിമറന്നാനന്ദിച്ചാൻ നുണയനന്നേരം.!
ധൃതിപ്പെട്ടമ്മയുണർത്തി പാവം സത്യനെ
ഒരുകയ്യാൽ വലിച്ചെടുത്തിരുത്തി മടിയിലും
നുണയന്റെ കൈവിടുവിച്ചുകൊണ്ടമ്മയന്നേരം
പാൽമൊട്ട്തിരുകിക്കയറ്റി സത്യന്റെ വായിലും.!
നുണയനന്നാദ്യം തല്ലി,
പാൽമണക്കൈകളാൽ സത്യനെ,
പിന്നെ മൃദുമോണയാൽ കടിച്ചമ്മിഞ്ഞമൊട്ടിനെ
പലവട്ടം, …എന്നിട്ടും
അമ്മതന്നുമ്മകൾ നുണയന്നാദ്യം,
പിന്നെ സത്യനും.
അന്നാവാം കരയുന്നവന്നായി
പാൽ നിയമമുണ്ടായത്.!!
സത്യന…