Skip to main content

Posts

Showing posts from June, 2015

MALAYALASAMEEKSHA JUNE 15-JULY 15, 2015

ഉള്ളടക്കം


ലേഖനം
വരൂ, കോടാനുകോടീശ്വരനാകാം!
സി.രാധാകൃഷ്ണൻ
നാം നമ്മുടെ മോക്ഷത്തെ എന്തുചെയ്തു?
എം. തോമസ് മാത്യു
കാലദോഷം പിന്തുടർന്ന ഗായകൻ
ടി.പി.ശാസ്തമംഗലം 
പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു
സുനിൽ എം എസ്
അഭിനന്ദനം
സ്വാമി അവ്യയാനന്ദ
സംഭാഷണചാതുരി
ജോൺ മുഴുത്തേറ്റ്
വിഷം വിളമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്
ഫൈസൽ ബാവ
ജോൺ അബ്രഹാം,അങ്ങ് സദയം പൊറുക്കുക.
സലോമി ജോൺ വത്സൻ
സ്നേഹിക്കാൻ മാത്രം കരുത്തനായ ഒരാളെക്കുറിച്ച്‌
ഡോ.മ്യൂസ്‌ മേരി 
ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും
എം.കെ.ഹരികുമാർ

നാളികേര കൃഷി
വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക
ടി.കെ.ജോസ് ഐ എ എസ്
നാളികേര ബോർഡിന്റെ പ്രവർത്തന
മികവിന്‌ ഒരു പൊൻ തൂവൽ
രമണി ഗോപാലകൃഷ്ണൻ
തെങ്ങിനെ രക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതി
ആർ. ജ്ഞാനദേവൻ
പ്രതിദിനം 47000 രൂപയ്ക്കു വരെ നീര വിൽക്കുന്ന പാർലർ
ആർ. ഹേലി
പാലക്കാട്‌ നാളികേര ഉത്പാദക കമ്പനിയുടെ പാം ഫ്രേഷ്‌ വെളിച്ചെണ്ണ വിപണിയിൽ
സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11
അവരുടെ സ്വപ്നങ്ങളെ നീര ആകാശവിശാലമാക്കി
സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11
തിരുക്കൊച്ചിയുടെ സ്വപ്നങ്ങളെ സ്ഫുടം ചെയ്ത തട്ടേക്കാട്‌ ശിൽപശാല
ആബ…

വിഷം വിളമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്

ഫൈസൽ ബാവ 


വിഷം തിന്നാൻ ഒട്ടും മടിയില്ലാത്ത ഒരു സമൂഹം വളരുന്ന ലോകത്തെ ഒരേയൊരു ഇടത്തെ   എങ്ങനെയാണ്  നമ്മൾ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുക?. ഓരോ കാലത്തും ഓരോ വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ മാത്രം വെളിപാട് ഉണ്ടാകുന്ന മലയാളികളുടെ ഏറ്റവും പുതിയ വെളിപാട് മാത്രമാണ് ആണ് മാഗി എന്നത്!. നമ്മുടെ തനതായ ശീലത്തെ എത്ര പെട്ടെന്നാണ്  മാറ്റി മറിക്കപെട്ടത്?. നെസ്ലെ  എന്ന ആഗോള കുത്തക കമ്പനി വര്ഷങ്ങളായി നല്കി വരുന്ന ഭക്ഷണത്തിന്റെ നിജസ്ഥിതി എത്ര വൈകിയാണ് നാം മനസിലാക്കിയത്?. എന്നിട്ടും അത്രയൊന്നും കൂസലില്ലാതെ നമ്മൾ വീണ്ടും അതിനെ സ്വീകരിക്കാൻ തയ്യാറാകുന്നു എന്നത് മറ്റൊരു വ്യവസായത്തിന്റെ വളര്ച്ചയെ ഏറെ സഹായിക്കുന്നുണ്ട്. അത് മറ്റൊന്നല്ല ആതുര സേവന രംഗം തന്നെ. നാം തിരിച്ചറിയേണ്ട പലതും മനപ്പൂർവം മറക്കുന്നു അതുകൊണ്ട് തന്നെ ഭക്ഷണം ഇന്ന് നമ്മുടെ ആഘോഷമാണ് സമയക്കുറവിനെ പഴിച്ച് വിഷം കഴിക്കുന്ന ആഘോഷം. അതെ ഒരു സിനിമയിലോ മറ്റോ നമ്മൾക്ക്  കാണിച്ചു തരണം, എങ്കിൽ മാത്രമേ ഈ പ്രബുദ്ധ സമൂഹം തിരിച്ചറിയൂ, ഉടൻ നമ്മുടെ ഭരണകൂടം ചലിക്കും തീട്ടൂരം ഇറക്കും മുല്ലപെരിയാറിന്റെ വൈരാഗ്യത്തോടെ ഉത്തരവിടും അതിർത്തി കടത്തില്ല ഇനി…

രണ്ടുകവിതകൾ ..

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 കനല്‍വെളിച്ചത്തില്‍

നിന്നെയറിഞ്ഞേന്‍ രചിച്ച കാവ്യങ്ങളെന്‍
രാഗാര്‍ദ്ര സാരസന്ദേശം
നിന്നില്‍നിന്നുതിരുന്ന കണ്ണുനീരെന്നപോ-
ലറിയുന്നതാര്-സാരാംശം?
നിന്നകംനീറ്റുന്ന നാള്‍വഴികള്‍തേടിയെന്‍
പിറകേനടന്നയാ,ക്കാലം
ചിറകൊതുക്കീടുവാ-നനുവദിക്കാതെ, പിന്‍-
നിഴലായിനില്‍ക്കുന്നുവീണ്ടും.
വേര്‍പിരിഞ്ഞൊഴുകുന്ന നീര്‍ച്ചോലയായിയ-
ന്നകലേയ്ക്കകന്നുവെന്നാലും
തെന്നലായേതോ വിലോലഭാവങ്ങള്‍ വിണ്‍-
കണ്ണീര്‍ത്തുടയ്ക്കുന്നു നൂനം!
ചെന്നിണത്തുളളികള്‍ക്കുളളിലായെഴുതിയ-
ന്നൊരുപാടുസ്നേഹപര്യായം
തന്നതില്ലൊടുവില്‍നിന്‍ ചാരത്തണയുവാന്‍
നേരം; കടംകൊണ്ടലോകം
പേരെടുത്തീടുവാന്‍ പോരാടിനില്‍ക്കുവോര്‍
കൂരമ്പൊരുക്കി,യെന്നാലും
ചാരത്തണഞ്ഞില്ലൊരിക്കലും; ചിരിമായ്‌ച്ചു-
കരിചാര്‍ത്തുവാറുളള രൂപം
ദളകാലവേഗംകണക്കെ നില്‍ക്കുന്ന ഞാന്‍
തളരാതിരിക്കുവാന്‍പോലും
ദയയോടെ,പിന്നെയുമെഴുതുന്നു സമയമെന്‍
തുളവീണ ജാതകത്താളില്‍
തിരികൊളുത്തിത്തന്ന വേഗങ്ങള്‍ തിരകെവ-
ന്നെതിരേറ്റിടുന്നപോലേവം;
തെളിക്കുന്നതാരെന്നറിയുവാന്‍ ക്ഷമയോടെ,
തുടച്ചുനോക്കുന്നിതെന്നുളളം!!

കവിപോയകാലം...
ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്…

അതിർത്തിയിലേക്ക്……. ., Swift city

  സലോമി ജോൺ വൽസൻ

 നമ്മൾ നടക്കുകയാണ്.
ചിലപ്പോൾ മുടന്തുകയാണ്
കാരണങ്ങൾക്ക്
കാതോർത്തു
നിരങ്ങി നീങ്ങുകയാണ്....   .
എല്ലാ കാരണങ്ങൾക്ക് പിന്നിലും
പിഴവ് പറ്റിയ ഒരു ചിന്തയുണ്ട്.
അതിൽ ഉടക്കുന്ന സ്നേഹ മുള്ളുകൾ .

സ്നേഹം അസ്ഥിത്തറയിലെ
പടുതിരി.
കരിന്തിരിയുടെ ഗന്ധത്തിൽ
ശ്വാസ വേഗങ്ങൾ മരണമണി മുഴക്കി
പായാനൊരുങ്ങുന്നു
പ്രപന്ജത്തിൻറെ പ്രയാണ ദൂരങ്ങൾ
ചക്കുകാളയുടെ എന്തൽ  നടത്തയായ്
പ്രപിതാക്കളെ ചുമന്നു
ചാലക ശക്തി വാർന്നു
വഴിയടഞ്ഞു നിൽക്കുന്നു
ജീവിതം ശരണാലയങ്ങൾ
തേടുന്ന തീർഥയാത്ര
പിതാവും പുത്രനും
ചാർച്ച കളൊക്കെയും
ചേർച്ച  ചോർന്നോടുന്നു.
പിൻവിളിക്കായ്
കാതോർക്കാതെ
പാഞ്ഞു മറയുന്നു .

ജനി മൃതി കളുടെ പൂമുഖങ്ങളിൽ
കാലിളകിയ ഇരിപ്പിടങ്ങൾ
കാത്തിരിക്കുന്നത്
നമ്മെത്തന്നെയാണ് ....
നെന്ജോടടുപ്പിച്ചു
ചുണ്ടോടടുപ്പിച്ചു ഉപാസിച്ചു
സ്വന്തങ്ങളായ് , ബന്ധങ്ങളായ്
എന്നിട്ടും
കളപ്പുരയുടെ ഇരുൾ
പതിഞ്ഞ കോണിൽ
ചൊരിഞ്ഞു കൂട്ടിയ
പതിർകൂമ്ബാരങ്ങൾ
പോലെ
ജീവിതം അഴുകിപ്പോവുന്നു
രാപ്പകലുകളുടെ
സന്ധിമാത്രകളിൽ
വീണ്ടും നിരങ്ങി നീങ്ങവേ
സ്വന്തം നിഴൽപാടുകളിൽ
നരവീണിഴയുന്നതറിയുന്നു.
ഒരുക്കൂട്ടിയ ആയുസ്സും
സ്വരുക്കൂട്ടിയ സ്വപ്നങ്ങളും
അസ്ഥിമാടങ്ങളായ്
ജീവിതാർത്ത…

ജൂണ്‍ കവിതകൾ

ഡോ കെ ജി ബാലകൃഷ്ണൻ 

കോഴി കൂവും വരെ

മൊഴിയും
മിഴിയും
കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവും വരെ.

2.
അന്തിച്ചോപ്പായി
അകം;
നേരംപോയ് മറയും നേരം.

3.
വാരിവിതറിയ തുടി-
ആയിരത്തൊന്ന് പറവകൾ
ആകാശനീലിമയിൽ
അലിയുന്നത്.

4.
പൂവായ പൂവൊക്കെ
കണ്‍ചിമ്മുന്നത്;
നൂറായിരം
പൂമിഴി മിന്നുന്നത്.

5.
കാലച്ചിറകൊലിയായി
കാറ്റിന്റെ
കാൽപ്പെരുമാറ്റം
കാതിൽ.

6.
ഋക്കുരുവിടുന്നത്
മാരുതനോ,
മധുപനോ,
മക്ഷികമോ?
കിളിയോ,
കവിയാമെന്നുൾവിളിയോ?

7.
ഓർമയിൽ,
പൊരുളെഴാതെ
പിറുപിറുക്കുന്നത്,
വാനിടം പിളരുമാറ്
കതിനവെടി മുഴക്കുന്നത്
മേലേക്കുന്തിക്കയറ്റിയതൊക്കെ
താഴെക്കുരുട്ടി
ആർത്ത് ചിരിക്കുവതാര്?

8.
നിലക്കാത്ത
കൂർക്കംവലി
ആരുടെ?

9.
ഈ നിറച്ചാർത്ത്
മുഴുവൻ
ഓതുവതെളുതല്ലെന്ന
മുഴുമിഴിവ്.

10.
മൊഴിയും മിഴിയും കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവുന്നത് വരെ.


2.-------------------------------------------
The Golden Deer
-------------------------------------------
My mind often;
Tranquilized;
By Illusion;
And Delusion;
As the Magic Sky;
To be mesmerized.

Forgetting the Truth;
I go behind the Maya;
The Mirage;
The Golden Deer.

But …

അശുദ്ധിയിൽ നിന്ന് ശുദ്ധിയിലേയ്ക്ക്ഒരു കടൽദൂരം

ഗിരീഷ് വർമ്മ ബാലുശേരി


നീളുന്ന മരുഭൂയാത്രയിലെപ്പൊഴൊ
നീ പിറന്നു.
നിന്റെ പിറവിയിൽ ഭൂമിയാകെ
വെള്ളിവെളിച്ചം പരന്നു .
നിന്നിലേയ്ക്ക് സത്യം കുടിയേറി
ധർമ്മം കുട ചൂടി .
മരുക്കാറ്റിന്റെ തീക്ഷ്ണത
നിന്റെ ചലനങ്ങളിൽ നിഴലിച്ചിരുന്നു.
ജീവിതദർശനത്തിന്റെ
രുചിയുള്ള ഈന്തപ്പഴങ്ങൾ
നീ സംസ്കരിച്ചെടുത്തു .

അന്ന് വിടവാങ്ങൽ സന്ദേശത്തിൽ
നീ പൂർണമായും
ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞിരു
ന്നു.

ഒറ്റകാവലാളുടെ
അന്ത്യത്തിൽ നിന്നും
നീയൊരുഴുക്കായിരുന്നു .
കൈവഴികളായി പിരിഞ്ഞ് .

വഴികളനേകം താണ്ടിയെങ്കിലും
അതൊന്നും
അറിവിന്റെ തീരങ്ങളിലൂടെയായിരുന്നില്ല .

നിന്നിൽ കുളിച്ചു തോർത്തുന്ന
രക്താഭിഷിക്തർ
നിന്നെ മലിനപ്പെടുത്തിയിരിക്കുന്നു.

നിന്നിലേയ്ക്ക് നടത്തുന്ന
നമസ്കാരങ്ങൾ പോലും
നിന്നിലെ കറ നീക്കിക്കളയുന്നില .

ഇന്ന് നീ മലിനമാക്കപ്പെട്ട ഒരു നദിയാണ് .
ഒഴുക്ക് നിലച്ച നദി.

ഇന്നും നിനക്കൊഴുകാൻ
തീരങ്ങളുണ്ട് .
അശുദ്ധിയിൽ നിന്ന് ശുദ്ധിയിലേയ്ക്ക്
ഒരു കടൽദൂരം.

അന്ന് പിറവിയിലേക്കാൾ
വെള്ളിവെളിച്ചം പടരും.
അതീ ലോകമാകെ പ്രകാശം പരത്തും.

ഞങ്ങൾ സന്തുഷ്ടരാകും....

പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു

 സുനിൽ എം എസ്

പാരീസ് പ്രണയനഗരമായി ലോകമെമ്പാടും അറിയപ്പെടുന്നു. പ്രണയമിഥുനങ്ങൾ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി പാരീസിലെ ചില പാലങ്ങളുടെ കൈവരികളിൽ തങ്ങളുടെ പ്രണയികളുടെ പേരുകൾ വരഞ്ഞ താഴുകളിട്ടു പൂട്ടിയ ശേഷം അവയുടെ താക്കോലുകൾ പ്രണയം ശാശ്വതമായിരിയ്ക്കാൻ വേണ്ടി പുഴയിലെറിഞ്ഞു കളയുന്നു.

പ്രണയമിഥുനങ്ങളുടെ ഇടയിൽ ഇതൊരു പതിവായിട്ട് ഒന്നരപ്പതിറ്റാണ്ടോളമായി. പാരീസിലെ പ്രാദേശികജനത മാത്രമല്ല, പാരീസിൽ അനുദിനം ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾ പോലും ഈ പതിവിൽ ആവേശത്തോടെ പങ്കു ചേരുന്നു. തങ്ങൾ പൂട്ടിയിട്ട താഴുകൾ പാലങ്ങളിൽ തുടരുവോളം, തങ്ങളുടെ പ്രണയവും ഭദ്രമായിരിയ്ക്കുമെന്നു പ്രണയമിഥുനങ്ങൾ വിശ്വസിയ്ക്കുന്നു.

പക്ഷേ, ഈ പ്രണയാ‍ധിക്യം പല പാലങ്ങളുടേയും നിലനിൽപ്പു പോലും അപകടത്തിലാക്കിയിരിയ്ക്കുന്നു. പാരീസിലെ പോൺ‌ഡിസാർ നടപ്പാലത്തിൽ മാത്രമായി ഒരു ദശലക്ഷത്തിലേറെയുണ്ടത്രെ, ഇത്തരം പ്രണയത്താഴുകൾ. താഴുകളിൽ നിന്നുള്ള ഘർഷണമേറ്റ് പാലങ്ങളിൽ പോറലുകൾ വീഴുകയും ആ പോറലുകൾ തുരുമ്പിനും ബലക്ഷയത്തിനും കാരണമാകുകയും ചെയ്തിരിയ്ക്കുന്നു. പോൺ‌ഡിസാർ പാലത്തിലെ ദശലക്ഷം താഴുകളുടെ ഭാരവും ഭീമം: 45 ടൺ! ചില പാലങ്ങൾ പുരാതനമായവയാണ്. താഴുകളു…

വിരഹം

രാധാമണി പരമേശ്വരൻ
-----------
നിമിഷനേരവും പിരിയുവാനാകാതെ
കഥയെത്ര ചൊല്ലി നാം ചേര്‍ന്നിരുന്നു 
മനമെനിക്കേകി മടിയാതെ മടയില്‍ ഒരു
വാടാമലരായ്‌ നീ വിടര്‍ന്നു നിന്നു
ഒരു പൂവുo വിടരാത്ത വനികയില്‍
വിജനമായേകനായ് നില്പ്പൂ ഞാനും
തളരാതെ താങ്ങുo നിഴലായ് നീയെന്‍റെ-
യരുകില്‍ വരുന്നതായോര്‍ത്തുപോയ്
കണ്ടുതീരാത്ത സ്വപ്നങ്ങളൊക്കെയും
മാറിന്‍റെ മണിയറ തല്ലിപൊളിക്കുന്നു
പാതിരാവിന്‍റെ കൂരിരുള്‍ മൂടി ഞാന്‍
നീറിനില്ക്കുന്നൊരാത്മാവു മാത്രമായ്
ഒരു ചെറുനിശ്വാസമായ് ഞാന്‍ ഓമലേ
പടരട്ടെ മൂകമായ് നിന്നുടെ മേനിയില്‍
അലിവോടരൂപിയായ് ഈ പ്രതിബിംബം
ഗതികിട്ടാതലയുo പ്രേതമായ് പ്രിയതമേ

ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും

എം.കെ.ഹരികുമാർ

നമ്മുടെയൊക്കെ ജീവിതം ഒരു ട്രിക്ക് ആയിക്കഴിഞ്ഞിരിക്കുന്നു.വല്ലാത്
തൊരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ നിലനിൽപ്പ് ഒരു കാവ്യവസ്തുവാക്കുകയാണ്.വേണ്ടത്ര പരിചമില്ലാതെ ഒരാൾ മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതുപോലെയോ,ട്രിപ്പീസിയത്തിൽആടുന്നപോലെയോ പേടിപ്പിക്കുന്ന അവസ്ഥ ജീവിതത്തെ സമൂലമായി ചൂഴ്ന്നു നിൽക്കുന്നു.ഒരു ഗൃഹസ്ഥനാകാനും പ്രേമിക്കാനും ഒക്കെ ഈ പേടിയെക്കൂടി കൂട്ടിനു പിടിക്കണം.വർദ്ധിച്ചുവരുന്ന അപകടമരണങ്ങളും കൊലപാതകങ്ങളും മനുഷ്യസ്വഭാവത്തെപ്പറ്റിയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്താൻ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.


അപകടങ്ങൾ സമകാലീന ജീവിതത്തിന്റെ ആചാരമായിക്കഴിഞ്ഞു.അതിനെ എല്ലാവരും ഗതികെട്ട് സ്വീകരിച്ച് വിനയത്തോടെ നിൽക്കുന്നു.ആർക്കും പരാതിയില്ല. നൂറൂ  നൂറു ഗുരുക്കന്മാരും ബുദ്ധിജീവികളും ഉണ്ടെങ്കിലും , ഇക്കാര്യത്തിൽ പരാതി പറയാൻ ആളില്ല.അങ്ങനെയൊരു ചിന്തപോലും ദുരാചാരമാണ്. ആളുകളെ മരണത്തിന്റെ പാർക്കിലേക് തള്ളിവിട്ടശേഷം ശവമടക്ക് ഗംഭീരമാക്കുകയാണ് നാം. ശവമടക്കിനു മന്ത്രിമാർ അടക്കം എല്ലാവരും എത്തും; കൃത്യ നിഷ്ഠ പാലിക്കും. ഇതിനേക്കാൾ വലിയ ആചാരം എവിടെയാനൂള്ളത്. ജീവിതത്തെ പിടിയിളയിളകിയ വാദങ്ങൾ നി…

സംഭാഷണചാതുരി

ജോൺ മുഴുത്തേറ്റ്

സരോജിനിയും രജനിയും ഇലക്ട്രിസിറ്റി ബോർഡിന്റെ ഡിവിഷനോഫീസിലാണ്‌ ജോലിചെയ്യുന്നത്‌. രണ്ടുപേരും സീനിയർ സൂപ്രണ്ടുമാരാണ്‌. ഒരേപ്രായക്കാരും. സരോജിനി സുന്ദരിയാണ്‌, സൽസ്വഭാവിയും. അവർക്ക്‌ ജോലിചെയ്യുവാൻ യാതൊരുമടിയുമില്ല. പക്ഷേ,ഓഫിസിലാർക്കും തന്നെ അവരെ ഇഷ്ടമല്ല. കാരണം ചോദിച്ചാൽ കൃത്യമായി ആർക്കും ഒന്നും പറയുവാൻ കഴിയുകയില്ല. എല്ലാവർക്കും അവരോട്‌ ഒരകൽച്ച. അവരുമായി സംസാരിച്ചുതുടങ്ങുമ്പോൾതന്നെ ഒരു കല്ലുകടി. അവരുടെ വാക്കുകൾ ആളുകളിൽ അസന്തുഷ്ടിയും അസംതൃപ്തിയും ജനിപ്പിക്കുന്നു. അവരുടെ ഉത്സാഹവും ആത്മവിശ്വാസവും ചോർന്നുപോകുന്നതുപേലെ. സരോജിനിയുടെ സംഭാഷണരീതി അത്തരത്തിലാണ്‌. ഒരുതരം നേഗറ്റിവ്‌ എനർജിയാണ്‌ അവർ മറ്റുള്ളവരിലേക്ക്‌ പകരുന്നത്‌.
അയ്യോ, എന്തുപറ്റി? ആകെപ്പാടെ ക്ഷീണിച്ചുപോയല്ലോ..... വല്ല അസുഖവും .... ??
പരീക്ഷയുടെ റിസൽട്ട്‌ വന്നു, ഇല്ലേ? മോനെന്താ തോറ്റുപോയത്‌? എന്റെ മോന്‌ എ ഗ്രേഡുണ്ട്‌...,?
എന്താണ്‌ ആ ജോലി തീർക്കാൻ താമസം? അക്കൗണ്ട്സ്‌ ഉടനെ അയക്കാനുള്ളതാണ്‌?
ഒരാളെ നേരിൽ കാണുമ്പോൾ സരോജിനി സംഭാഷണം തുടങ്ങുന്നത്‌ ഇത്തരത്തിലാണ്‌. ഇത്തരം വാക്കുകൾ ആരെയും സന്തോഷിപ്പിക്കുകയില്ല. ശ്രോതാവിന്റെ …

നിറങ്ങൾപറഞ്ഞ നുണ

 ദിപുശശി തത്തപ്പിള്ളി

അവളെ പരിചയപ്പെട്ടതിനുശേഷമാണ് അയാൾ   നിറങ്ങളെ സ്നേഹിക്കാന് തുടങ്ങിയത്. അതുവരെയും   അയാളുടെ സ്വപ്നങ്ങളുടെ അതിർത്തികളിൽ  തളം  കെട്ടിക്കിടക്കുന്നത് പോയകാല ജീവിതത്തിന്റെ വിള്ളലുകളിലൂടെ ചാലു വെച്ചൊഴുകുന്ന  നിറമില്ലാത്ത നിസംഗതയും നിർവികാരതയും മാത്രമായിരുന്നു  .മഴവില്ലില് പൊതിഞ്ഞ് തന്റെ സ്വപ്നങ്ങളത്രയും അവള്   അയാള്ക്കു സമ്മാനിക്കുമ്പോള് പുറത്തെ നിലാവിന്റെ  സുഗന്ധം അയാള്ക്ക് അയാൾ   അവൾക്കും  നല്കി. മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില് ചാര്ത്തിയപ്പോള്, പൊട്ടിച്ചിരികളുടെ  ലഹരി വളയങ്ങളില് തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട്
അയാൾ ഓര്ത്തത് നിറങ്ങള് പറഞ്ഞ നുണകളെക്കുറിച്ച്  മാത്രമായിരുന്നു.

ജോൺ അബ്രഹാം, അങ്ങ് സദയം പൊറുക്കുക.

         സലോമി ജോൺ വത്സൻആരാധ്യനായ  ചലച്ചിത്രകാരൻ എന്ന് ചലച്ചിത്രരംഗം, ആസ്വാദകർ,നിരൂപകർ പണ്ടും, ഇപ്പോഴും വിശേഷിപ്പിക്കുന്ന വ്യക്തി. അന്തരിച്ചിട്ട് മുപ്പതാണ്ടോടടുക്കുന്നു. മരണ വാർഷികങ്ങൾ ചലച്ചിത്ര , സാംസ്കാരിക ലോകം സ്മരിക്കുന്നു. സെമിനാറുകളും ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നു. ജോണിൻറെ ചലച്ചിത്രങ്ങൾ ''മഹത്തായവ'' ആയിരുന്നുവോ? അതിലുപരി  ആ ജീവിതമോ? സ്വന്തം വ്യക്തിത്വം ശ്രദ്ധിക്കാതെ  അപരിചിതരോടുവരെ ലഹരിക്കായും മറ്റും  പണം  ചോദിച്ചിരുന്ന വ്യക്തി .....പ്രിയപ്പെട്ടവർ മനപൂർവ്വം ഒഴിവാക്കിയിരുന്നയാൾ……..  പ്രതിഭകൾക്കും ശുഷ്ക പ്രതിഭകൾക്കും മരണാനന്തരം പ്രശംസയും അംഗീകാരവും വാരിക്കോരി കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങളും സാംസ്കാരിക സാഹിത്യ വേദികളും യാതൊരു പിശുക്കും കാട്ടാറില്ലല്ലോ .ഒരു പ്രതിഭയും ഇങ്ങനെ മദ്യത്തിലും കഞ്ചാവിലും മയങ്ങി ജീവിതം തകർത്തു തരിപ്പണമാക്കരുതെന്നു  അനുസ്മരണ വേദികളിൽ തുറന്നു പറയാൻ ആരെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ധൈര്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ ക്ഷമിക്കുക. (ജോൺ അബ്രഹാമിനോടുള്ള ആരാധന മൂത്ത് ഇങ്ങനെ അക്കാലത്ത് എത്രയോ ചെറുപ്പക്കാർ ഉണ്…

വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക

ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


നാളികേര വികസന ബോർഡിന്റെ 2014-15 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ആ അറിവുകളുടെയും അനുഭവങ്ങളുടെയും  വെളിച്ചത്തിൽ  ഈ വർഷം കൂടുതൽ ഊർജ്ജസ്വലമായി മുമ്പോട്ടു പോകുന്നതിനും വേണ്ടിയാണ്‌ ഈ ലക്കം ഇൻഡ്യൻ നാളികേര ജേണൽ ശ്രമിക്കുന്നത്‌. ഒരു സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുൻവർഷങ്ങളുടെ അനുഭവങ്ങളിൽ നിന്ന്‌ പലതും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളിൽ പറയുന്ന ജാനസ്‌ ദേവനെപ്പോലെ  ഓരോ സ്ഥാപനത്തിനും മുന്നിലേക്കും പിന്നിലേക്കും മുഖങ്ങളുണ്ടായിരിക്കണം എന്നാണ്‌ പറയുക. ഭൂതകാല പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ ഭാവി പ്രവർത്തനങ്ങൾക്ക്‌ ഏറെ സഹായിക്കും. മാനേജ്‌മന്റ്‌ സങ്കൽപം അനുസരിച്ച്‌, നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശക്തമായ വിലയിരുത്തലും അവലോകനവും ഭാവി വിജയത്തിന്‌ ആവശ്യമാണ്‌. 34 വർഷങ്ങൾ  പൂർത്തിയാക്കി, 35-​‍ാം വയസ്സിലേക്ക്‌ കടന്നിരിക്കുന്ന നാളികേര വികസന ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിലയിരുത്തലുകൾ തീർച്ചയായും പ്രയോജനം ചെയ്യുമെന്നു പ്…

ആത്മോപദേശം

കാവിൽരാജ്‌

 നേതാക്കൾ
   ------
നാഥൂ, നിനക്കായി കാത്തിരിക്കുന്നിതാ
നാടിന്റെ നേതൃ സിംഹാസനവും
നാളെ വെളുപ്പിനു നീ തന്നെ നായകൻ
നാടിന്റെ നാവായി മാറുവോനും.
 നഥുറാം
  -----
മാപ്പു നൽകീടുക, ധീരനാം മുത്തച്ഛാ
ബാപ്പുജീ നിൻ കാൽക്കലെൻ പ്രണാമം!
മാപ്പുചോദിക്കുവാൻ അർഹനല്ലെങ്കിലും
മാപ്പിറക്കാതെ ഞാനെന്തു ചെയ്യും?
തെറ്റായിരുന്നല്ലോ ചെയ്തതും മൃത്യുവിൻ
ചുറ്റലിൽ ചാടുകയായിരുന്നു
പറ്റില്ലെനിക്കെന്നുറക്കെ പറയുവാൻ
പറ്റുമോ? ഉറ്റവരല്ലേ ചുറ്റും?

നേടിയതില്ല ഞാൻ, വീടിനും നാടിനും
നേടിയതോ ദുഷ്ട നാമധേയം
നേടിയോരെല്ലാം, സുഖിക്കുന്നു ഭാരത
നാടിന്റെ മക്കളായ്‌ വാണിടുന്നു.


ചങ്കിൽ കുരുക്കുവീഴുമ്പൊഴും വർദ്ധിച്ച
ഹുങ്കായിരുന്നെന്റെ  ജന്മശാപം
ഗംഗയിലെൻ ചിതാഭസ്മവും തൂവുകിൽ
പങ്കിലമാകില്ലേ ഗംഗപോലും?

പൊന്നിൻകുടത്തിലാ വെണ്ണീറു സൂക്ഷിച്ചാൽ
വിണ്ണിലും ഞാൻ ശുദ്ധനായീടുമോ?
ഉന്നതന്മാരൊക്കെ കൈവിട്ട മാത്രയിൽ
എന്നിലേയാത്മാവൊടുങ്ങീടുമോ?
  നേതാക്കൾ
  ----
ശാപങ്ങളേൽക്കാത്ത പൂരുഷനാണു നീ
പാപങ്ങൾ ചെയ്യാത്ത പുണ്യവാനും
പാപമേയല്ലല്ലോ, പാതകമല്ലല്ലോ
ഭാരത ഭാവിക്കു വേണ്ടിയല്ലോ.

അല്ലെങ്കിലാരുണ്ട്‌? ദൗത്യം നടത്തുവാൻ
വില്ലാളിമാരായീ ഭാരതത്തിൽ?
അല്ലലേൽക്കാതെ നിൻ …

തിരുക്കൊച്ചിയുടെ സ്വപ്നങ്ങളെ സ്ഫുടം ചെയ്ത തട്ടേക്കാട്‌ ശിൽപശാല

ആബെ ജേക്കബ്‌
ഡപ്യൂട്ടി എഡിറ്റർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കൃഷിയെ കുറിച്ച്‌ ചിന്തിക്കാൻ കാടിന്റെ നടുവിൽ ഒരു ചിന്തൻ ബൈഠക്‌!  എറണാകുളം ജില്ലയിലെ നാളികേര ഉത്പാദക കമ്പനിയായ തിരുക്കൊച്ചി കോക്കനട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡാണ്‌ നാളികേര മേഖലയുടെ ഭാവിയെ സംബന്ധിക്കുന്ന സ്വപ്നങ്ങൾ നെയ്യുന്നതിനും, അതിൽനിന്ന്‌ പ്രവർത്തന രൂപരേഖ പങ്കുവയ്ക്കുന്നതിനും കൂട്ടായ ഉയർന്ന  ചിന്തകൾക്കും തീരുമാനങ്ങൾക്കുമായി തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ വിഷൻ ഷെയറിംങ്ങ്‌ ക്യാമ്പ്‌ എന്ന പേരിൽ  മെയ്‌ 15, 16 തിയതികളിൽ  ദ്വിദിന ശിൽപശാല സംഘടിപ്പിച്ചതു.
കോതമംഗലം നാളികേര ഉത്പാദക ഫെഡറേഷൻ ആതിഥ്യമരുളിയ സമ്മർ ക്യാമ്പ്‌ പങ്കെടുത്തവർക്കെല്ലാം നവ്യ അനുഭവമായി.  ജില്ലാ അതിർത്തിയിൽ, തട്ടേക്കാട്‌ സലിം അലി പക്ഷി സങ്കേതത്തിലെ ശാന്തമായ അന്തരീക്ഷത്തിലാണ്‌ എറണാകുളം ജില്ലയിലെ  എല്ലാ സിപിഎസ്‌, സിപിഎഫ്‌ ഭാരവാഹികൾക്കുമായി ദ്വിദിന ക്യാമ്പ്‌ നടന്നത്‌. ജില്ലയിലെ നാളികേര സംഘങ്ങളിൽ നിന്നും  ഫെഡറേഷനുകളിൽ നിന്നുമായി 152  പ്രസിഡന്റുമാർ ക്യാമ്പിൽ  പങ്കെടുത്തു.  കേരളത്തിൽ ആദ്യമായാണ്‌ ഒരു നാളികേര ഉത്പാദക കമ്പനി, അതിന്റെ അംഗങ്ങളായ തൃത്താല ക…