Skip to main content

Posts

Showing posts from April, 2015

malayalasameeksha april 15- may 2015

ഉള്ളടക്കം

ലേഖനം
കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...
സി.രാധാകൃഷ്ണൻ 

ചന്തയും മനുഷ്യനും
എം.തോമസ് മാത്യു 

പുഴകൾ മലകൾ പൂവനങ്ങൾ
സിപ്പി പള്ളിപ്പുറം  

ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ വിട പറഞ്ഞു
സലോമി ജോൺ വൽസൻ 

അവൾ ഒരു പദാർത്ഥമല്ല
ഡോ.മ്യൂസ്‌ മേരി ജോർജ്‌ 

നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌
ചെമ്പഴന്തി ഡി.ദേവരാജൻ

വിജയരഹസ്യങ്ങൾ
ജോൺ മുഴുത്തേറ്റ്‌

ആദിമചിന്തയുടെ പുരാവൃത്തങ്ങൾ
മേലേതിൽ സേതുമാധവൻ             
കൃഷി
നമുക്കു വളരാം, നാളികേര ടെക്നോളജി മിഷനിലൂടെ
ടി.കെ.ജോസ് ഐ എ എസ്

 കേരസംസ്ക്കരണ മേഖലയ്ക്കു ശക്തി പകരാൻ നാളികേര ടെക്നോളജി മിഷൻ
ആർ. ജ്ഞാനദേവൻ

ചിരട്ടയിൽ നിന്ന്‌ ഉത്തേജിത കരി
രോഹിണി പെരുമാൾ

ഈസ്റ്റ്‌ ഗോദാവരിയിലെ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകൾ
ആർ.ജയനാഥ്‌


കവിത
യാത്ര
ചവറ കെ.എസ്‌.പിള്ള 
The Celestial Breath 
Dr.K.G.Balakrishnan 
ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന
സന്തോഷ് പാലാ
മാലാഖ
ഇന്ദിരാബാലൻ
ജെസിബി മണ്ണുമാറ്റുമ്പോൾമഞ്ഞപ്ര ഉണ്ണികൃഷ്ണൻ
കട(ത്തു)കാക്കുന്നവൻ
ദയ പച്ചാളം 

അഹല്യ
രാധാമണി പരമേശ്വരൻ

തിരിച്ചറിവുകൾക്കപ്പുറം
ദിപു ശശി തത്തപ്പിള്ളി

LIFE OF AN EXPATRIATE
Salomi john valsen   

കല്ലടുപ്പ്‌
സക്കീർഹുസൈൻ
രക്താങ്കിതം..
അൻവർഷാ ഉമയനല്ലൂർ

കത്തുകൾ
സ…

കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...

സി.രാധാകൃഷ്ണൻ
    ഒരിടത്തും സ്ഥിരമായി തങ്ങാത്ത ഒരു നമ്പൂതിരി എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടിൽ വരാറുണ്ടായിരുന്നു. വൈദ്യം മുതൽ ജ്യോതിഷം വരെ എല്ലാ വിഷയങ്ങളിലും മഹാജ്ഞാനി. എപ്പോഴും തന്നോടുതന്നെ എന്നപോലെ ശ്ലോകങ്ങൾ ഉരുവിട്ടുനടക്കുന്നതിനാൽ ആളുകൾ 'നൊസ്സൻ' എന്നുവിളിച്ചിരുന്നു. എന്നുവച്ചാൽ 'കിറുക്കൻ'.
    തനിക്കു സ്വന്തമായി ആകെ ഉണ്ടായിരുന്ന അരയേക്കർ ഭൂമി ഒരാൾക്കു വിൽക്കാൻ കരാറെഴുതി ഇദ്ദേഹം 'അച്ചാരം'വാങ്ങി. അപ്പോഴാണ്‌ മറ്റൊരാൾ ചെന്നുപറഞ്ഞത്‌, തിരുമേനീ, കഷ്ടമായി, ഞാനതിന്‌ ഇരട്ടി വില തരുമായിരുന്നു.
    'അതിനെന്താ വൈഷമ്യം!' എന്ന്‌ തിരുമേനി ഇയാൾക്ക്‌ മുഴുവൻ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും പഴയ അച്ചാരവുമൊക്കെ ഉടനെ ഗുരുവായൂരപ്പന്‌ കാണിക്കയായി കൊണ്ടുക്കൊടുക്കുകയും ചെയ്തു.
    പക്ഷെ, ആദ്യ ഇടപാടുകാരൻ തിരുമേനിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക്‌ കേസുകൊടുത്തു. 'പ്രതി'യുടെ നിഷ്കളങ്കത അറിയാവുന്ന നാട്ടുകാർ പിരിവെടുത്ത്‌ ഒരു വക്കീലിനെ വച്ചു. ആ വക്കീൽ തിരുമേനിയെ കേസു പഠിപ്പിച്ചു.
    വിചിത്…

ആദിമചിന്തയുടെ പുരാവൃത്തങ്ങൾ

മേലേതിൽ സേതുമാധവൻ
    കാതോടുകാതോരം പറഞ്ഞുകേട്ട പഴങ്കഥകൾ, ചൊല്ലിക്കേട്ട പഴമ്പാട്ടുകൾ, മനസ്സിലുറഞ്ഞു പോയ വിശ്വാസസങ്കൽപങ്ങൾ, ചെയ്തു ശീലിച്ച അനുഷ്ഠാനങ്ങൾ, ജീവിതശൈലികൾ, വേരൂന്നിവളർന്ന കലാവിഷ്കാരങ്ങൾ- ഇതെല്ലാം ചേർന്ന്‌ രൂപംകൊണ്ട ബൃഹത്തായ ഒരു പാരമ്പര്യസമ്പത്ത്‌ നമുക്ക്‌ മൗലികസ്വത്തായുണ്ട്‌. മുത്തശ്ശിക്കഥകളിലും പഴഞ്ചൊല്ലുകളിലും വേദ,മതഗ്രന്ഥങ്ങളിലും, പുരാണേതിഹാസങ്ങളിലും പടർന്നു കിടക്കുന്നു. വാമൊഴിയാണവയുടെ മുഖ്യമാധ്യമം. കാരണം ലിഖിതഭാഷകൾക്കു മുമ്പേ പിറന്നവയാണിവയിലേറെയും. അവ ശാസ്ത്രീയമോ യുക്തിഭദ്രമോ ആകമണമെന്നില്ല. എന്നാൽ നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നിർണ്ണയിക്കുന്നതിലുമെന്നല്ല നിയന്ത്രിക്കുന്നതിൽ പോലും വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. വ്യക്തിയുടെ ഉപബോധ മനസ്സിൽ അടിഞ്ഞുകിടക്കുന്ന ദൈവവാസനകളും ഓർമ്മകളും വികാരാഭിനിവേശങ്ങളും പോലെ, സാമൂഹികോപബോധമനസ്സിൽ പാരമ്പര്യസ്ത്രോതസ്സുകൾ മുഴുവൻ ഊറിക്കിടിക്കുന്നു. ഈ വിശാല ഭൂമികയിലെവിടെയോ ആണ്‌ മിത്തുകളുടെസ്ഥാനം.
    വിശ്വാസങ്ങൾ, ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധന, പുരാണസങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ആഭിചാരം, മന്ത്രവാദം, ഉത്സവാഘോഷങ്ങൾ, പഴഞ്ചൊല…

കത്തുകൾ

സത്താർ ആദൂര്‌

അകം പുറം
മോടിയില്ലാത്തയീവീട്ടിൽ
ഞാൻ മരിച്ചു കിടക്കുമ്പോൾ

എന്റെ
ആത്മാവിന്റെ ആയുസ്സിനെക്കുറിച്ച്പറഞ്ഞ്‌
നീയെന്തിന്‌ വേവലാതിപ്പെടണം

ഒരുമിച്ച്‌
ജീവിച്ചിട്ടും നാം പരസ്പരം
ഒന്നും ഉപേക്ഷിച്ചില്ലല്ലോ?

നീ
നീയും ഞാൻ
ഞാനുമായിതന്നെ തുടർന്നു പോന്നില്ലേ?

ഇന്നലെ
നാമൊരുമിച്ചവായിച്ചപുസ്തകത്തിലേ
തുപോലെ
തപാൽപ്പെട്ടിക്കകത്തുപെട്ട
രണ്ട്കത്തുകൾ മാത്രമായിരുന്നല്ലോ നാം
വിലാസം തെറ്റിവന്നകത്തുകൾ മാത്രം...

ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ വിട പറഞ്ഞു

സലോമി ജോൺ വൽസൻ

‘’Whatever the poets pretend, it is plain they give immortality to
none but themselves; It is Homer and Virgil we reverence and admire
not Achilles or Eneas.’’  Swift.
‘‘Poets utter great and wise things which they do not themselves
understand’’. Plato.

മൂന്നു പതിറ്റാണ്ട് രോഗവുമായി മല്ലിട്ട് ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ എന്ന
സ്വീഡിഷ് കവി ഈ ലോകത്തോട് വിട പറഞ്ഞു.  . ഇക്കഴിഞ്ഞ മാർച് ഇരുപത്താറിനു.
വിവേകിയായ മനുഷ്യൻ കൃത ഹസ്തനാണ്. ധീരനായവനെ ഏവരും ശ്ലാഘിക്കും. അക്ഷരങ്ങൾ
 കൊണ്ട് ആശയങ്ങളുടെ അപാരമായ അത്ഭുത ലോകം നമുക്ക് കാഴ്ച വെയ്ക്കുന്ന
വ്യക്തിയാകട്ടെ അനശ്വരതയുടെ ഗാഥകൾ രചിച്ചു മാനവകുലത്തിൽ
കാലാതീതനാകുന്നു.. കവിയും, കലാകാരനും സാഹിത്യകാരനും ഈ സൗഭാഗ്യം
അനുഭവിക്കുന്നു. ...മരണം അവർക്ക് നഷ്ട സ്മരണ ഒരുക്കുന്നില്ല. മറിച്ചു
ഓര്മകളുടെ പവിഴപ്പുറ്റുകൾ  സൃഷ്ടിക്കുന്നു.

യൈറ്റ്സ് , എലിയറ്റ് തുടങ്ങിയ വിശ്വ കവികൾക്ക് സമാനൻ എന്ന് പാശ്ചാത്യ
നിരൂപകർ വിലയിരുത്തിയ ട്രാൻസ്ട്രോമർ 2011 ഇൽ സാഹിത്യത്തിനുള്ള നൊബേൽ
സമ്മാനത്തിനു അർഹനായപ്പോൾ  അദ്ദേഹത്തെ  അംഗീകരിക്കാൻ യുറോപ്യൻ നിരൂപകരിൽ
പലരും മടിച്ചു. സ്കാന്ടിനെവ…

ഒരു സ്പർശത്തിന്നായി

സുനിൽ എം എസ്
“ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.”

സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.

രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.

നാളികേരം ചിരവിയതു ഞാൻ മിക്സിയിൽ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.

ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി - സരിത - യുമുണ്ട്.

അവൻ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്സി ഓഫു ചെയ്യാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.

“അതൊന്നു കൂടി അടിയ്ക്കണം ചേട്ടാ” എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാൻ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവൻ ഞങ്ങൾ രണ്ടു പേരുടേയും പുറത്തുകൂടി കൈകൾ ചുറ്റി ശിരസ്സുകൾ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താൻ പോകുന്നുണ്ടെന്നു…

The Celestial Breath

dr.k.g.balakrishnan
------------------------------

The Mystic Fire- Agni-;
Is blazing;
Since the Big Bang;
The Inspiration;
The Creation;
The Expansion to the Infinite.

Inhaling the Air-
Absorbing Oxygen;
Expiring CO2; the Exchange Great;
The Expiration.

Defining the Scientist
The breathing thus;
The inspire-expire Continuum-
The Action-Reaction-
Equal and Opposite;
The First Law;
Of the Conundrum.

The Plant does the same;
Saying the Botanist;
In the opposite direction;
Setting the Reaction;
As Action;
For the blossoming Creation.

Thus;
The wheeling Time;
The Action-Reaction;
Smiles the Rishi;
Proclaims the Scientist;
Sings the Poet;
The tranquilizing Ecstasy;
The Celestial Breath;
The Knowing;
The JNANA. 
------------------------------------------
Bharatheeyakavitha-

കട(ത്തു)കാക്കുന്നവൻ

ദയ പച്ചാളം

ഇത്‌,
കെട്ടിയിടപ്പെട്ടവഞ്ചി, കേവഞ്ചി,
മണലിൽകുറ്റിയിൽ.
ജലമില്ലെങ്കിൽ നദിയെന്നെങ്ങനെപറയും?
കെട്ടിയില്ലെങ്കിലും വഞ്ചിയൊരുകുവതെങ്ങനെ?
എങ്കിലും കെട്ടിയിട്ടിരിക്കുന്നു.
കുത്തൊഴുക്കിലേപ്പോഴെങ്കിലും
ഒരുമലവെള്ളം പാഞ്ഞെത്തിയാലോ?
കിഴക്ക്‌ 'മൊട്ടകുന്നി'ൻ ചരിവിൽനിന്നും
ഇപ്പോൾ കടത്തുകാരൻ
മുട്ടവിൽപനയ്ക്ക്‌ കടവി(?)ലെത്തിച്ചേരും;
'നദി'മുറിച്ച്‌-
അക്കരയ്ക്കു നടന്നുപോകുന്ന യാത്രക്കാരെയും പ്രതീക്ഷിച്ച്‌.

കാനൽജലത്തിലെ
മണലോളങ്ങളിൽ
ചലനമറ്റകടത്തുവഞ്ചിയായിമുട്ടക്
കട!
കനിവിൽ, കടക്കാരനെനോക്കി
അക്കരെ തീരത്ത്‌
ഒരുതെളിഞ്ഞവരപോൽ
നിശ്ശബ്ദം കണ്ണുനീർ ഒഴുകുന്നു...

ചന്തയും മനുഷ്യനും

 എം.തോമസ്മാത്യു

    ലോകത്തിന്റെ ചരിത്രം പുതിയ ഒരദ്ധ്യായമെഴുതി മനുഷ്യജീവിതത്തിന്റെ താളം ഒറ്റയടിക്ക്‌ മാറിയ പശ്ചാത്തലത്തിൽ, ആ മാറ്റങ്ങൾക്കടിയിൽ തെളിഞ്ഞും തെളിയാതെയും കണ്ട ചില അപകടസാധ്യതകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്‌ ജോർജ്ജ്‌ വില്യംസ്‌ വൈ.എം.സി.എ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌. മനുഷ്യബന്ധങ്ങൾ മുഴുവൻ മാറുകയായിരുന്നു; ജീവിതശൈലി അപ്പാടെ മാറി. അതോടെ നൈതിക ക്രമവും വ്യത്യസ്തമായി. ഇതിൽ വലിയൊരു ആപത്തിന്റെ സാധ്യത കണ്ടിട്ടാണ്‌, ഇതിനെതിരെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിർബന്ധം കൊണ്ടാണ്‌ ഈ പ്രസ്ഥാനം രൂപം കൊണ്ടത്‌. അന്ന്‌ ഭയപ്പാടോടെ സങ്കൽപിച്ചവയെല്ലാം ഇതാ യാഥാർത്ഥ്യമായിരിക്കുന്നു എന്ന നടുക്കത്തിന്റെ നടുവിലേക്ക്‌ മനുഷ്യൻ എറിയപ്പെട്ടിരിക്കുന്നു.
    ഒഴിഞ്ഞു മാറേണ്ടവയെല്ലാം കാമ്യവും രുചികരവുമായി പ്രത്യക്ഷപ്പെടുക എന്നതാണല്ലോ മനുഷ്യന്റെ മുമ്പിൽ വന്നുപെടുന്ന എല്ലാം ചതികളുടെയും  സവിശേഷത. കയ്യൊഴിക്കാൻ കഴിയാത്ത സൗകര്യങ്ങളും വാഗ്ദാനങ്ങളുമായി അവ വന്നു നിരക്കുന്നു. എങ്ങനെ വേണ്ടെന്നുവയ്ക്കും? വേണ്ടെന്നു വച്ചാൽ ജീവിതം തന്നെ സാധ്യമാണോ? അതിലേറെ വിചിത്രമല്ലേ ഒരു കാലത്ത്‌ ആവേശത്തോടെ ആഗ്രഹിച്ചിരുന്ന ക…

അവൾ ഒരു പദാർത്ഥമല്ല

ഡോ.മ്യൂസ്‌ മേരി ജോർജ്‌ 
വിശുദ്ധ ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ അതിദാരുണമായ ഒരു സ്ത്രീയനുഭവാഖ്യാനം ഉണ്ട്‌. ന്യായാധിപന്മാരുടെ പുസ്തകം 19-​‍ാം അധ്യായത്തിലാണ്‌ ഞാൻ ചർച്ച ചെയ്യാനാഗ്രഹിക്കുന്ന സംഭവം ആഖ്യാനം ചെയ്യുന്നത്‌. ഇസ്രായേലിൽ ന്യായാധിപന്മാർക്കു ശേഷം രാജഭരണം ആരംഭിക്കുന്നതിനു കാരണമായിട്ട്‌ ആഖ്യാനം ചെയ്തിരിക്കുന്ന സംഭവമാണ്‌ ന്യായാധിപന്മാർ 19: വാക്യങ്ങൾ. തന്റെ വെപ്പാട്ടിയോടൊപ്പം യാത്ര ചെയ്യുന്ന യഹൂദാപുരുഷൻ ബന്യാമിൻ ദേശത്തിലെ ഗിബയയിൽ ആ ദേശക്കാരനായ ഒരാളുടെ വീട്ടിൽ അതിഥിയായി രാത്രി കഴിച്ചു കൂടുമ്പോൾ ആ നഗരത്തിലെ കാമാസക്തരായ പുരുഷന്മാർ അതിഥിയായ പുരുഷനെ അവൾക്കു വേണ്ടി വിട്ടുകൊടുക്കാൻ വീട്ടുകാരനോട്‌ ആവശ്യപ്പെടുന്നു. അപ്പോൾ വീട്ടുകാരൻ അതിഥിയെ ഉപദ്രവിക്കരുതെന്നും പ്രായപൂർത്തിയായ തന്റെ മകളെയും അതിഥിയുടെ വെപ്പാട്ടിയെയും അവളുടെ ലൈംഗികാവശ്യങ്ങൾക്കു വിട്ടു കൊടുക്കാമെന്ന്‌ പറയുന്നു. ഒടുവിൽ അയാൾ അതിഥിയുടെ വെപ്പാട്ടിയെ വീടിനു പുറത്താക്കി വാതിലടയ്ക്കുന്നു. "അവർ അവളെ പുണർന്നു. രാത്രി മുഴുവൻ അവർ അവളെ ബലാൽക്കാരം ചെയ്തു. നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി"(ന്യായാ:19:25) വീട്ട…

ശ്രീനാരായണായ(നോവൽ)

എം.കെ.ഹരികുമാറിന്റെ പുതിയ നോവൽ 'ശ്രീനാരായണായ' എന്ന നോവലിന്റെ പ്രീ പബ്ലിക്കേഷൻ തുടങ്ങി.


​‍നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌

ചെമ്പഴന്തി ഡി.ദേവരാജൻ 
ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം എന്ന കൃതിയിലെ 97-​‍ാം ശ്ലോകത്തിൽ അനുഭവിയാതറിവീല എന്ന വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശ്ശബ്ദം എന്ന പുതിയ നോവൽ വായിച്ചപ്പോൾ അനുഭവിച്ചു. ചില രചനകൾ വായിച്ചതും, ചുരുക്കം ചില പ്രസംഗങ്ങൾ കേട്ടതും, ഒന്നു രണ്ടാവൃത്തി നേരിൽ കണ്ടതുമൊഴിച്ചാൽ എനിക്ക്‌ നോവലിസ്റ്റുമായി അമിതപരിചയമോ, അടുപ്പമോ അവകാശപ്പെടാനില്ല. എങ്കിലും അന്തർമുഖനും ഒതുങ്ങിയ പ്രകൃതത്തിന്റെ ഉടമയുമായ ഭാസുരചന്ദ്രന്റെ ഒരു എതിർവ്യക്തിത്വം നോവലിൽ ഉടനീളം കാണാം. വിശദാംശങ്ങളുടെ നിശ്ശബ്ദത അനുഭവിക്കുന്ന നോവലാണ്‌ നിശ്ശബ്ദം.  ഒരു പുസ്തകം കിട്ടിയാൽ ഒറ്റയിരിപ്പിന്‌ വായിച്ച്‌ തീർക്കുന്ന എന്റെ ശീലത്തെ മാറ്റിയ കൃതിയാണ്‌ നിശ്ശബ്ദം. ഈ നോവലിൽ വായന പ്രശ്നമാകുന്നു എന്നല്ല അതിനർത്ഥം. നിശ്ശബ്ദം നിങ്ങളിൽ നിന്ന്‌ വായനയുടെ ഒരു താളം ആവശ്യപ്പെടുന്നു. ശബ്ദത്തിന്‌ പിന്നാലെ ഔദ്യോഗികമായി അലയുന്ന നായകൻ. അയാൾ ആകാശവാണി ശബ്ദലേഖകനാണ്‌. തന്റെയീ പര്യടനത്തിനിടയിൽ വായനക്കാരനെ സത്യത്തിന്റെയും മിഥ്യയുടെയും ലോകത്തേക്ക്‌ നിമിഷനേരംകൊണ്ട്‌ എത്തിക്കുകയും പിൻവാങ്ങുകയും ചെയ്യുന്നത്‌ കാണാം. രണ്ട്‌…

പുഴകൾ മലകൾ പൂവനങ്ങൾ

സിപ്പി പള്ളിപ്പുറം  നമ്മുടെ ഈ പരിസ്ഥിതി എത്ര മനോഹരമാണ്‌! ചേലേറുന്ന നീലാകാശം..!പാട്ടുപാടിപ്പറന്നകലുന്ന വർണ്ണപ്പറവകൾ! ഇളം കാറ്റിൽ തലയാട്ടി രസിക്കുന്ന പച്ചത്തെങ്ങോലകൾ! ഇളനീർക്കുടങ്ങളും പേറി നിൽക്കുന്ന കേരനിരകൾ! പുത്തൻ കതിർക്കുലകളുമായി നൃത്തമാടുന്ന കാഞ്ചനവയലുകൾ! പതഞ്ഞൊഴുകുന്ന കാട്ടാറുകൾ! മലകൾ, പുഴകൾ...പൂവനങ്ങൾ! ഏലസുഗന്ധം അലിഞ്ഞു ചേർന്ന മലേയസമീരൻ...ഇങ്ങനെ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയെത്ര അനുഭവങ്ങൾ! വെറുതെയല്ല നാം നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിശേഷിപ്പിക്കുന്നത്‌! എന്താ ശരിയല്ലേ?  പക്ഷേ ഈ കാഴ്ചകളിൽ നിന്ന്‌ കണ്ണെടുത്ത്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുമ്പോഴാണ്‌ നാം പെട്ടെന്ന്‌ മൂക്കുപൊത്തിപ്പോവുന്നത്‌! അതെന്താണെന്നല്ലേ? പറയാം.  ഡെങ്കിപ്പനിയും, ചിക്കൻഗുനിയയും പരത്തുന്ന കാലൻ കൊതുകുകൾ പെറ്റുപെരുകുന്ന അഴുക്കുചാലുകൾ! സദാസമയവും ദുർഗന്ധം വമിക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകൾ! മാലിന്യങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക്‌ കിറ്റുകൾ കുന്നുകൂടിക്കിടക്കുന്ന തെരുവോരങ്ങൾ! കരചരണങ്ങൾ അരിയപ്പെട്ട സുന്ദരാംഗിയെപ്പോലെ തളർന്നു നിൽക്കുന്ന തണൽ മരങ്ങൾ! ഒഴുകാൻ വഴിമറന്നുപോയ നാടൻ കൈത്തോടുകൾ...മത്സ്യങ്ങൾ…

വിജയരഹസ്യങ്ങൾ

ജോൺ മുഴുത്തേറ്റ്‌
നല്ല വായന നിങ്ങളെ നല്ല വ്യക്തിയാക്കും ജയരാജ്‌ വളരെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. അവൻ എം.എയ്ക്ക്‌ പഠിക്കുന്നു. പലപ്പോഴും അവൻ വളരെ ദുഃഖിതനായി കാണപ്പെട്ടു. മനസിന്‌ ഒരസ്വസ്ഥത. ജീവിതത്തിലുണ്ടായ പരാജയങ്ങളെപ്പറ്റിയും നഷ്ടങ്ങളെപ്പറ്റിയും ഓർത്തു വിഷമിക്കുന്ന സ്വഭാവം. പലപ്പോഴും പഠിക്കാൻ കഴിയുന്നില്ല. പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും പ്രയാസം. നിസാരപ്രശ്നങ്ങൾ അവനെ തളർത്തിക്കളയുന്നു. പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ തല ചൂടാക്കുന്നു. ഒന്നിനും ഒരാത്മവിശ്വാസവുമില്ല, ഒന്നിലും ഒരു താൽപര്യവുമില്ല. ഇതിന്‌ ഒരു പരിഹാരം തേടിയാണ്‌ ജയരാജ്‌ കൗൺസിലിംഗിനെത്തിയത്‌. രണ്ടു കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയ്‌ല്‌ കാർണിയുടെ ?ഹൗ ടു സ്റ്റോപ്പ്‌ വറിയിംങ്ങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌? എന്ന പ്രശസ്ത ഗ്രന്ഥം. അയാൾ ആവേശപൂർവ്വം പുസ്തകം കൈപ്പറ്റി. പറഞ്ഞിരുന്നതുപോലെ ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും എത്തി. തികഞ്ഞ ആത്മവിശ്വാസവും സന്തോഷവും ജയരാജിന്റെ മുഖത്തു ദൃശ്യമായിരുന്നു. ഈ ഗ്രന്ഥം വളരെ നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ ചിന…

മാറാടൽ

സണ്ണി തായങ്കരി      സുദേവനെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്‌ ഇന്നലെയാണ്‌.      എന്നത്തേയുംപോലെ അതിരാവിലെ ഉണർന്ന്‌, ദിനചര്യകൾ പൂർത്തിയാക്കി, ഏതാനും പത്രങ്ങൾ നിവർത്തി പോസിറ്റീവ്‌ ന്യൂസുകൾക്കായി ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഇക്കാലത്ത്‌ നേഗറ്റീവ്‌ ന്യൂസുകളിൽനിന്ന്‌ പോസിറ്റീവ്‌ ന്യൂസുകൾ വേർതിരിക്കുകയെന്നത്‌ ഒരു ഭഗീരഥ പ്രയത്നംതന്നെയാണ്‌. ന്യൂ ജനറേഷൻ ജേർണലിസ്റ്റുകളുടെ ലാംഗുവേജ്‌ മാജിക്കിൽ പോസിറ്റീവ്‌-നേഗറ്റീവ്‌ അതിരുകൾ അവ്യക്തമാകുന്നു. അറിയാതെങ്ങാനും ഒരു നേഗറ്റീവ്‌ ന്യൂസ്‌ വായിച്ചുപോയാൽ അന്നത്തെ ദിവസം മുഴുവൻ മനസ്സ്‌ മൂടിക്കെട്ടിയ ആകാശംപോലെയാകും.     ഡയറിയിൽ രേഖപ്പെടുത്തിയ, അന്ന്‌ പരിഗണിക്കേണ്ട കേസുകളിലേക്ക്‌ ഒരുവട്ടം കണ്ണോടിച്ചതേയുള്ളു. അപ്പോഴാണ്‌ കോളിംഗ്‌ ബെൽ ശബ്ദിച്ചതു. ഭാര്യയാണ്‌ വന്നുപറഞ്ഞത്‌ ആരോ കാണാൻ വന്നിരിക്കുന്നുവേന്ന്‌. ആരാണെന്ന്‌ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി.      വിസിറ്റേഴ്സ്‌ ആരാണെന്ന്‌ വ്യക്തമായി അറിഞ്ഞിട്ടേ സ്വീകരിക്കാവുവേന്ന്‌ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. വിധി പ്രസ്താവിക്കാനുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും. ഒരു ന്യായാധിപന്റെ നിസ്സഹായവസ്ഥ ആരറിയാൻ? സാധാ…