Skip to main content

Posts

Showing posts from October, 2015

malayalasameeksha magazine/ octo 15-nov 15 / 2015

ഉള്ളടക്കം 


ലേഖനം 
പൊട്ടി  പുറത്തോ  അകത്തോ ?
ദേശമംഗലം  രാമകൃഷ്ണൻ 
ജന്മാന്തരങ്ങൾക്കപ്പുറത്ത്   നിന്ന്  ഒരു  വിളി 
ഇ .ഹരികുമാർ
അഴീക്കോടിന്റെ  വിചാരലോകം 
എ .കെ .നമ്പ്യാർ
ദൈവത്തിന്റെ  വാക്ക് 
എം  തോമസ്  മാത്യു 
അധ :സ്ഥിതരുടെ  അനുഷ്ഠാനങ്ങൾ 
കാവിൽ  രാജ് 
നമ്മൾ  എന്തിനാണ്  ജീവിക്കുന്നത് ?
സലോമി  ജോണ്‍  വത്സൻ 
അല്പം  ബാങ്കു വിചാരം 
സുനിൽ  എം  എസ് 
ജീവിതം  സന്തുഷ്ടമാക്കാൻ  ഹോബി
ജോണ്‍  മുഴുത്തേറ്റ്
കവിത 
തൃപ്തി 
കല്പറ്റ  നാരായണൻ 
കവല 
സന്തോഷ്  പാലാ   
കുസൃതികൾ 
ഗീതാ  രാജൻ 
ജാതിക്കോമരം 
രാധാമണി  പരമേശ്വരൻ
കടൽക്കിളി :സലോമി  ജോണ്‍  വത്സൻ  
തരളിതം :  
അൻവർ  ഷാ  ഉമയനല്ലൂർ 
ചിരിച്ചുകൊണ്ട്  മരിച്ചവൻ 
രാജു കാഞ്ഞിരങ്ങാട് 

 കഥ 
 രണ്ടു  കഥകൾ 
കവിത  സംഗീത്
മൂന്നു  മിനിക്കഥകൾ 
ദീപു  ശശി
പരിഭാഷ :
ജനിക്കും മുൻപുള്ള  പ്രാർഥന : ലൂയി  മക്നീസ് 
പരിഭാഷ: സലോമി  ജോണ്‍  വത്സൻ 

അറിയിപ്പ്‌ 

കൂത്താട്ടുകുളം എലൈറ്റ്  അക്കാദമിയിൽ

എം.കെ . ഹരികുമാർ സാഹിത്യ  കളരി 
അഭിമുഖം
നിക്കോളാസ്  ബോറിയ 
എം.കെ .ഹരികുമാർ

എം കെ ഹരികുമാർ സാഹിത്യ കളരി

സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

രണ്ടു കഥകൾ

കവിത സംഗീത്‌

എന്റെ ബൾക്കീസ്‌
മാനത്തെ മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയോടെയാണ്‌ എന്നെ സ്വീകരിക്കുക. എന്റെ ബൾക്കീസ്‌ തുന്നൽക്കാരിയായ ബൾക്കീസിന്‌ ടൗണിൽ ഒരു ചെറിയ മുറിയുണ്ട്‌. അവിടെയാണ്‌ ബൾക്കീസിന്റെ ലോകം. കുത്തനെ കയറിയുള്ള ഒരു ഏണിപ്പടി അവിടെ രണ്ടു തയ്യൽ മിഷനുകളും അതിനിടയിൽ തുന്നൽ പണിയെടുക്കുന്ന എന്റെ 'പ്രിയ ബൾക്കീസ്‌'. എന്നും ഞങ്ങളിരുന്ന്‌ കഥപറയും. ചിലപ്പോൾ ബൾക്കീസ്‌ എനിക്കു താഴത്തെ ചായകടയിൽ നിന്ന്‌ ചൂടുള്ള ഒരു ചായയും ഒരു പ്ലേറ്റ്‌ കപ്പയും വാങ്ങിത്തരും . തുന്നകടയിലെ ചെറിയ ജനാലിനുള്ളിലൂടെ നോക്കിയാൽ കാണുന്നത്‌ കുന്നിനപ്പുറമുള്ള ഒരു അരുവി. ബൾക്കീസിനു പറയാനുള്ളത്‌ അവളുടെ വീട്ടിലെ പ്രാരാബ്ദം. അവൾ തുന്നിയുണ്ടാക്കുന്ന പൈസക്കുവേണം വീട്ടിലെ മോളുടെയും കുഞ്ഞനുജത്തിയുടെയും   വയറു നിറയ്ക്കാൻ .പാവം ബൾക്കീസ്‌ അവളെ ഞാനെന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. ബൾക്കീസിന്റെ അമ്മ അസ്സൽ ഒരു പാചകക്കാരിയാണ്‌.
ബൾക്കീസ്‌ അവളുടെ വിസ്താര മുറിയിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ എന്നെ മാറോട്‌ ചേർത്തു പിടിച്ച്‌ പറഞ്ഞു 'ഇയ്യ്‌ ഞമ്മളെ ദോസ്താണ്‌' ബൾക്കീസിന്റെ മക്കളിൽ ഇളയവൾ മെഹ്‌റുനീസയ്ക്കു കാലിനു സ്…

നമ്മൾ എന്തിനാണു ജീവിക്കുന്നത്?

 സലോമി ജോണ്‍ വൽസൻ
‘’ജീവിതത്തിൽ ഇടയ്ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ
കഴുകേണ്ടതുണ്ട്.ജീവിതത്തെ കൂടുതൽ വ്യക്തമായി കാണാൻ അത് നമ്മെ
സഹായിക്കും.’’   അലെക്സ് സ്റ്റാൻ.
'എല്ലാ രാത്രിയിലും നാം കണക്കെടുക്കണം. ഏതു ദൌർബല്യത്തെയാണ്   ഞാനിന്നു
കീഴടക്കിയത്? ഏതെല്ലാം വികാര വിക്ഷോഭങ്ങളെയാണ് എതിർത്തത്? ഏതു
പ്രലോഭനത്തെയാണ്  ചെറുത്തത്? ഏതു സദ്ഗു ണമാണ് നേടിയത്?’’
റോമൻ ദാർശനികൻ  സെനേക്ക ഇതു പറയുന്നത് പുതിയ മാനവികതയോടല്ല എന്ന്
നമുക്കറിയാം.  ഒരു ദൌർബല്യവും നാം ഒരു കുറവായി കാണേണ്ടതില്ല എന്ന്
പ്രഖ്യാപിക്കുന്ന ആധുനികന്  പറയാൻ മറുവാക്കുണ്ട്.   '' ജീവിതം അടിച്ചു
പൊളിക്കു  മച്ചാനെ.....മരുന്നടിച്ചും, രണ്ടെണ്ണം വിട്ടും. ..പിന്നെ
....അങ്ങനെ പലതും..ഉണ്ട്....''ബ്രോ''  .......''
പ്രപഞ്ചത്തിന്റെ പ്രായം കൂടി . 1382 കോടി. മഹാവിസ്പോടനത്തിന്റെ അവശിഷ്ട
വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളനുസരിച്ച് പ്രായം
പുനർനിർണയിച്ചിരിക്കുന്നു. . ഇത്രയും കാലം 1370 കോടി വർഷമെന്നാണ്
കണക്കാക്കിയിരുന്നത്. അതെ....മാനവ ചരിത്രത്തെക്കുറിച്ച് ഒരുപാട്  നാം
കേട്ടറിഞ്ഞു. നമുക്ക് ഇനി അറിയേണ്ടത് ഒന്ന് മാത്രം. ഇനി…

ജാതിക്കോമരം

രാധാമണി പരമേശ്വരൻ

ജാതിക്കോമരം തുള്ളും ജനത്തിന്റെ ജാതകം നാടിനുവേണ്ടാ
മതഭ്രാന്തിളകിയമർത്യന്റെ സേവനം മാനവരാശിക്ക്‌ വേണ്ടാ
മനുഷ്യനാണ്‌ പ്രധാനിയെന്നോതുവാൻ മടിച്ചുനിൽക്കുന്നതെന്തേ
മതവും ജാതിയും കൊലചെയ്യേണമെന്നുറച്ചുനിൽക്കണം നമ്മൾ

പിന്നാക്കവർഗ്ഗത്തിനയ്ത്തം കൽപിച്ചതമ്പുരാനെയിനി വേണ്ടാ
മതേതരങ്ങൾക്ക്‌ മാറാപ്പു ചാർത്തിച്ചസേനാമുഖങ്ങളും വേണ്ടാ
കേരളം കണ്ട പടനായകരുടെ ശ്വേതാമുഖം തെളിക്കട്ടേ
അദ്ധ്വാനവർഗ്ഗമുന്നണിപ്പോരാളി അയ്യനെയെന്നും സ്മരിക്കാം.

വിഭ്രാന്തിയാണ്ട സവർണ്ണന്മാരുടെ ഉൾമുഖം കണ്ടവരുണ്ടോ
വെൺചിതലൂറ്റികോലങ്ങളായവർ കാരാഗ്രഹത്തിലടിഞ്ഞു
ദാരികനൃത്തംചവുട്ടിച്ചുടലയിൽ കാൽവെന്തുനിൽക്കുന്നതെന്തേ
വാലാട്ടി നിൽക്കുന്ന ശ്വാനക്കളായവർ കൂരിരിട്ടാളിക്കിടപ്പൂ

മേലാളപ്പട്ടം മേലങ്കിയാക്കീട്ടു നാട്ടുപ്രമാണിയായ്ച്ചമഞ്ഞു
മതവും ജാതിയും ഘോഷിച്ചുഘർഷമായ്ച്ചാരുകസേരമേലാ
ണ്ടു
കീഴാളായൂതി കണ്ണൻചിരട്ടയിൽ വെള്ളം കൊടുത്തോരുകാലം
ചോരനീരാക്കി വിയർപ്പിൽ വിളയിച്ച മുത്തുകൾ കീശയിലാക്കി
വണ്ടിവയറൂതിരുമ്മി വടികുത്തി നിൽക്കുന്നവനോ പ്രമാണി

തമ്മിലറിയാൻ വേദാന്തമൊന്നും വേണ്ടാനമുക്കിനീവേണ്ടാ
വാളാലുറഞ്ഞുനിണമൊഴുക്കാനുള്ള വാശിമറുക്കൂ മനുജാ
ആയിരം സംവത്സ…

കടൽക്കിളി

        സലോമി ജോണ്‍  വത്സൻ
കാലത്തിൻറെ  കൽക്കോട്ടയിൽ
കാതോർത്തിരിക്കുന്ന സ്വപ്നങ്ങൾ..
കടൽക്കിഴവന്റെ
കാൽക്കീഴിൽ
കരഞ്ഞുറങ്ങുന്ന ഈറൻ തീരം.
കാറ്റും കടലും
കലിതുള്ളിയിരമ്പി
കൽപാന്തകാലമായ് കേഴുന്നു...

പകലിന്റെ നെഞ്ചിൽ
കാലത്തിന്റെ ആരക്കാൽ
ആഴ്ന്നിറങ്ങുന്നു.
കോടാനുകോടി യുഗങ്ങളുടെ
കണക്കു തീർക്കുവാൻ
കടലിടുക്കുകളിൽ
കുഴഞ്ഞു വീഴുന്ന തിരകൾ....

പ്രാകൃതമായ ഇരുട്ടിന്റെ
ഈറ്റില്ലത്തിൽ
ഇറുന്നു വീണ ചിറകിൽ
പ്രത്യാശയുടെ
അഴുകിയ തൂവൽ
കൊത്തി മിനുക്കി
കടൽക്കിളി
യുഗാന്ത്യങ്ങളുടെ
കഥ പറയാൻ
ആരെയോ കാത്തിരിക്കുന്നു ...

പിന്നെയൊരു
പകലറുതിയിൽ,
 ചേക്കേറാൻ
എവിടെയ്ക്കോ
ചിറകടിച്ചുയർന്ന
കിളിയുടെ കിളുന്നു നെഞ്ചിൽ
പുളഞ്ഞിറങ്ങിയ
കൂരമ്പിലൂടിറ്റുവീണ
നിണമേറ്റ് നനഞ്ഞുലഞ്ഞ
ഭൂമി.......
ചുഴിപ്പാതകളിൽ
ദുഃഖച്ചുമടുകൾ  ഇറക്കി
തലമുറകളിൽ
തീപ്പന്തമായ് പുളയുന്നു..

ജനിക്കും മുൻപുള്ള പ്രാർത്ഥന : ലൂയിസ് മക്നീസ്

പരിഭാഷ : സലോമി  ജോണ്‍  വത്സൻ

     ഞാൻ ഇനിയും ജനിച്ചിട്ടില്ല
ഞാൻ പറയുന്നതൊന്നു കേൾക്കൂ……
ചോരയൂറ്റിക്കുടിക്കുന്ന  വവ്വാലും,
മൂഷികനും, നീർനായും
വികൃതപാദനായ വേതാളവും
എൻറ്റെ  പക്കൽ വരാതിരിക്കട്ടെ.

ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നെയൊന്നു ആശ്വസിപ്പിക്കൂ …..

മാനവരാശി  ഉത്തുംഗമായ
അതിൻറെ മതിലുകൾ കൊണ്ട്
എനിക്ക് ചുറ്റും കോട്ടകൾ തീർക്കുമെന്ന്
ഞാൻ ഭയപ്പെടുന്നു.
പിന്നെയോ
ബൌദ്ധികമായ വൻ നുണകൾ കൊണ്ട്
എന്നെ വശീകരിക്കുകയും
അതിമാരക മരുന്നുകളാൽ
മയക്കത്തിലാഴ്ത്തി
കറുത്ത കഴുമരത്തിൽ
തൂക്കിലേറ്റി ,ഒടുവിൽ
എന്നെ   അവർ
ചോരപ്പുഴയിൽ ഒഴുക്കുമെന്ന
ഓർമ്മയിൽ ഞാൻ നടുങ്ങുന്നു.

ഞാൻ ഇനിയും ജനിച്ചിട്ടില്ല
എനിക്കായ് ഒരു താവളം
നിങ്ങൾ ഒരുക്കുമോ ....

നീന്തിത്തുടിക്കാൻ ഒരു
ജലാശയവും
എനിക്കായ് വളരുവാൻ പുൽചെടികളും
എന്നോട് സംവദിക്കാൻ മരക്കൂട്ടങ്ങളും
എനിക്കായ് പാടുവാൻ ആകാശവും
വഴികാട്ടുവാൻ എന്റെ ഹൃദയത്തിന്റെ
നിലവറയിൽ പറവകളും
അവയെ പൊതിയുന്ന
തൂ വെളിച്ചവും
കരുതി വെക്കൂ..

ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നോട് പൊറുക്കൂ..

എന്നിലെ പാപങ്ങൾക്ക്,
പിഴക്കാനിരിക്കുന്ന
ലോക പാപങ്ങൾക്ക് .

എന്റെ വാക്കുകൾ
അവർ ഉരുവിടുമ്പോൾ
എന്റെ ചിന്തകൾ
അവർ ചിന്തിക്കുമ്പ…

ജീവിതം സന്തുഷ്ടമാക്കാൻ 'ഹോബി'

ജോൺ മുഴുത്തേറ്റ്‌


രാജ്മോഹൻ ഒരു പൊതുമേഖലാ ബാങ്കിന്റെ സിറ്റി ബ്രാഞ്ച്‌ മാനേജരാണ്‌. വളരെ തിരക്കുള്ള ഒരു ബ്രാഞ്ചാണത്‌. ജീവനക്കാർ കുറവുമാണ്‌. അതുകൊണ്ട്‌ ജോലിഭാരം വളരെകൂടുതലാണ്‌. പലപ്പോഴും വളരെ വൈകിയാണ്‌ വീട്ടിലെത്താറ്‌. ഒന്നിനും സമയം തികയുന്നില്ല. സംഘർഷ ജന്യമായ സാഹചര്യങ്ങൾ. പക്ഷെ രാജ്മോഹനെ അതു ബാധിക്കാറില്ല. മനസിനെ തളർത്താറില്ല. തികഞ്ഞ ഊർജ്ജസ്വലതയോടും ഉത്സാഹത്തോടും കൂടി ജോലി ചെയ്യുന്നു. സന്തുഷ്ടമായ ജീവിതം നയിക്കുന്നു. വലിയ പ്രശ്നങ്ങൾക്ക്‌ നടുവിലും സന്തുഷ്ടനായി കാണപ്പെടുന്ന അയാളോട്‌ : "താങ്കൾക്കിതെങ്ങനെ കഴിയുന്നു?", എന്ന്‌ പലരും അത്ഭുതത്തോടെ ചോദിക്കാറുണ്ട്‌. അയാളുടെ മറുപടി വളരെ ലളിതമാണ്‌.
"എന്റെ ഹോബികൾ ആണ്‌ എന്റെ സംരക്ഷകർ".
അയാൾക്ക്‌ പ്രധാനമായി രണ്ടു ഹോബികളാണുള്ളത്‌. ഒന്ന്‌ ഗാർഡനിംഗ്‌ രണ്ട്‌, വായന.  'ഇതിനോക്കെ എങ്ങനെയാണ്‌ ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്നത്‌?', എന്ന്‌ ചിലർ ചോദിക്കും , അപ്പോൾ അയാൾ അഭിമാനത്തോടെ തിരിച്ചു ചോദിക്കും, "അദ്ധ്വാനിക്കാൻ വേണ്ടി മാത്രം ജീവിച്ചാൽ മതിയോ? ഉല്ലാസത്തിനും സമയം കണ്ടെത്തേണ്ടേ? ഇപ്പോഴതിന്‌ കഴിഞ്ഞില്ലെങ്കിൽ പിന്ന…

അനുഷ്ഠാനം

അധഃസ്ഥിതരുടെ അനുഷ്ഠാനങ്ങൾ
കാവിൽരാജ്‌                


         ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി, മുത്തപ്പൻ, വിഷ്ണുമായ, കുട്ടിച്ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, വീരഭദ്രൻ, മലവാഴി, മലങ്കുറത്തി,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍ ഈഴുവർ, പാണൻ, പറയൻ ,പടന്നാൻ ,വേലൻ ,മണ്ണാൻ, പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു. അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ.മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി …

കുസൃതികൾ

ഗീത രാജൻ 

ഒഴുക്കിന്റെ കുസൃതിയെ വിരൽ  തുമ്പിൽ ആവാഹിച്ചു ക്യാൻവാസിന്റെ  നാൽവരമ്പിൽ   ചലിച്ചു ചേർക്കുന്ന  കണ്ണ്!
കാലത്തിന്റെ  കുസൃതിയിൽ    ചുഴിയിൽ പെട്ടുഴലുമ്പോൾ മനസ്സ് കട്ടെടുത്ത തുരുത്തിലേക്ക്   വഴുതി പോകുന്ന പെണ്ണ്!
പാടത്തിൽ വിതയുടെ കുസൃതിയെ   കൊത്തിയെടുത്തു പറന്ന  മാനങ്ങൾ   ഉയര്ന്നു പൊങ്ങിയ സൌധങ്ങളിൽ   ഞെരിഞ്ഞു  വിങ്ങുന്ന  മണ്ണ്!
കണക്കെടുപ്പിൻ കുസൃതിയിൽ മേല്പോട്ട് പെയ്തൊഴിഞ്ഞ  ലാഭ പെരുമഴ, ബാക്കി വച്ച് പോയ   വിള്ളലുകൾ, നികത്താനാവാത്ത  നിസഹായതയിൽ വിതുമ്പുന്ന വിണ്ണ്!
കുസൃതികളുടെ പടിക്കുമപ്പുറം
പിടക്കുന്ന സ്പന്ദനം  പോലെ  നിഴൽ വിരിക്കുമീ ജീവിതം!

ചിരിച്ചു കൊണ്ട് മരിച്ചവൻ

രാജു  കാഞ്ഞിരങ്ങാട്

.........................................................
അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

അല്പം ബാങ്കുവിചാരം

സുനിൽ എം എസ്ഗംഗാനദിയിൽ പണ്ടു നടന്നിരുന്നതായി കേട്ടിട്ടുള്ള മീൻപിടിത്തമാണോർമ്മ വരുന്നത്. ചൂണ്ടയിട്ടു മീൻ പിടിയ്ക്കുന്നതു മിക്ക നദികളിലും പതിവാണ്. ഗംഗാനദിയിലും അതു നടന്നിരുന്നു. അതോടൊപ്പം അല്പം വ്യത്യാസമുള്ളൊരു ‘മീൻപിടിത്തം’ കൂടി നടന്നിരുന്നുവത്രെ. ചൂണ്ടച്ചരടിന്റെയറ്റത്തു കൊളുത്തിനു പകരം കാന്തമായിരിയ്ക്കും. അതുപയോഗിച്ചു പിടിച്ചെടുക്കുന്നതാകട്ടെ, നാണയങ്ങളും. ഗംഗാനദിയിൽ മീനുകളോടൊപ്പം ഭക്തരെറിഞ്ഞ നാണയങ്ങളും സുലഭമായിരുന്നു. പുഴയിലെ മീനുകളെപ്പിടിച്ചു വിറ്റു പണമാക്കുന്നതിലുമെളുപ്പം, പുഴയിലൂടെ ഒഴുകി വരുന്ന പണത്തെത്തന്നെ പിടിച്ചെടുക്കുന്നതാണല്ലോ. അധികൃതർ ‘ഉണരുന്നതു’ വരെ ഈ ‘മീൻപിടിത്തം’ തുടർന്നു എന്നാണു കേട്ടിട്ടുള്ളത്.

ഏതാണ്ട് ഇതേ രീതി തന്നെയാണ് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലുമുള്ളതെന്നു പറയാം: സർക്കാരും റിസർവ് ബാങ്കും ഒത്തുചേർന്നു ‘മീൻപിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകർഷിയ്ക്കാൻ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം. ഇതിനുള്ള തെളിവു നിങ്ങളുടെ പക്കൽത്തന്നെയുണ്ടാകും: ഏതെങ്കിലുമൊരു ബാങ്കുദ്യോഗസ്ഥൻ “ഡെപ്പോസിറ്റ്, ഡെപ്പോസിറ്റ്” എന്നു കേണുകൊണ്ട് എന്നെങ്കിലുമൊക്…

കവല

സന്തോഷ് പാലാ രണ്ടരയിഞ്ച്
വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്ക്
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്‍റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല
മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്‍റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല
തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്
വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു
കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങ്ങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി - എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല ,
എന്തായാലും അങ്ങോട്ടില്ല
പീന്നീടുള്ള കട മുതലാളിമാര്‍
പ്രസവമടുത്ത
പെണ്ണുങ്ങളെപ്പോലെ
വല്ലപ്പോഴും വരും,പോകും
ആപത്ഘട്ടങ്ങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്
പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.
പുകവലി വിരുദ്ധ സമിതി

എം കെ ഹരികുമാർ സാഹിത്യ കളരി

സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്ന്‌ ഒരു വിളി

 ഇ   ഹരികുമാർ രണ്ടായിരത്തി മൂന്ന്‌ ഒക്ടോബര്‍ മാസത്തിലാണ്‌ ഹൃദയം രണ്ടാമതായി എന്നെ ആക്രമിച്ചത്‌. ആദ്യത്തേതിനേക്കാള്‍ ഒരു പടി ഉയര്‍ന്ന തോതിലുള്ള ആക്രമണം. കൃഷ്ണ ഹോസ്പിറ്റലില്‍ ഡോ. വല്‍സരാജ്‌ ബാലകൃഷ്ണന്റെ പരിചരണത്തില്‍ ആദ്യ രാത്രി കഴിച്ചുകൂട്ടി. ടെസ്റ്റുകള്‍, ഒന്നിലധികം ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ രക്തചംക്രമണത്തിന്‌ തടസ്സമുണ്ടാക്കുന്നതായി കാണിച്ചു. അദ്ദേഹം ഉടനെ അമൃതയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കൂടുതല്‍ പരിശോധനയ്ക്കും വിദഗ്ദചികിത്സയ്ക്കുമായി (ഒരുപക്ഷെ ആഞ്ജിയോപ്ലാസ്റ്റിയോ ബൈപാസ്സോ) കൊണ്ടുപോകാമെന്ന്‌ അഭിപ്രായപ്പെട്ടു. എന്റെ മകന്‍ അവന്റെ വിവാഹാലോചന തീര്‍ച്ചയാക്കാനായി ലീവെടുത്തുവന്നിരുന്നു. അവന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കാനിരിക്കെ ഞാന്‍ ആശുപത്രിയിലായി. വധുവിന്റെ അച്ഛനും അമ്മയും ഞങ്ങളെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. അവന്റെ മ്ലാനമായ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു ഒരച്ഛന്‌ മകനോട്‌ ചെയ്യാനുള്ള നല്ലൊരു കാര്യമാണ്‌ ഞാനിപ്പോള്‍ ചെയ്യുന്നത്‌. പക്ഷെ ഇതൊന്നും എന്റെ കയ്യിലല്ലല്ലോ എന്ന കാര്യം എനിയ്ക്ക്‌ ആശ്വാസം തന്ന…