Skip to main content

Posts

നാല് കവിതകൾ

 ശ്രീല.വി.വി.


മയിൽ നൃത്തം
മുറ്റത്തൊരു മയിൽ നൃത്തം കണ്ടു കോൾമയിർകൊണ്ടു ഞാൻ നിന്നു പോയ് സവിസ്മയം ഒരു കാടരികിൽ പൂത്തങ്ങനെ നിൽക്കും പോലെ ആയിരം പീലിക്കണ്ണാ ലു ഴിയും രാഗം പോലെ ഏതു ജന്മാന്തര സ്മൃതിയാൽ വന്നെത്തിയി മേഘനാദാനുലാസി ഓർമ്മയിൽ പിടയുന്നൂ പെറു മെന്നാശിച്ചു ഞാൻ പുസ്തക ത്താളിൽ വച്ചു  പൊടിഞ്ഞമയിൽപ്പീലി പീലി ചൂടിയെത്തുന്ന മുരളീഗാനം യമുനാ നദി യിലെ നീലിച്ച കല്ലോ ലങ്ങൾ നീരവ മ രി കി ലെൻ മകളെ ത്തുന്നു കാതിലാ പൊരുൾ മന്ത്രിക്കുന്നു എന്തിത് സന്തോ ഷിക്കാൻ? നാടിത് മരുഭൂവാകുന്നതിൻ ലക്ഷണമിതെന്നമ്മേ ഓർത്തു ഞാനിതേപ്പറ്റി വന്ന വാർത്തകൾ പെട്ടന്നണഞ്ഞു ഹർഷോന്മാദം മാഞ്ഞു പോയ് മയിലുമെൻ മോഹന സ്വപ്നങ്ങളും.

ഒന്നിനുമാവുന്നില്ല ഒരുങ്ങിയിറങ്ങാൻ കണ്ണാടി നോക്കുമ്പോൾ മറ്റാരെയോ കാണുന്നു സൂക്ഷിച്ചു നോക്കുമ്പോ ഴത് ശീലാബതി പുരാണത്തിലെ  ഉഗ്രIതപസ്സിന്റെ ഭാര്യ സൂര്യനെ ദഹിപ്പിച്ച ശീലവതിയല്ല എൻഡോസൾഫാൻ ദുരത്തിൽ തളർന്ന മിഴികളുമായ് വേദനകൾ തിന്ന് ഇഞ്ചിഞ്ചായി മരിച്ചവൾ നോട്ടം കണ്ണാടി തുളച്ച് വന്നെന്റെ ചാന്ത് പെട്ടിയിൽ ചോരയിറ്റുന്നു. പ്രേതങ്ങൾക്കെന്തുമാവാം ഉണ്ണാനിരിക്കുമ്പോൾ വിശപ്പ് കെട്ടുപോകുന്നു അന്നം മാത്രം സ്വപ്നം കാണുന്നൊരു ജനത …
Recent posts

പൈൻ വനങ്ങൾ /ഷെല്ലി

വിവ: മർത്ത്യൻ 

—————————————
ഇൻവിറ്റേഷൻ
എത്രയും പ്രിയപ്പെട്ടവളെ, ഗുണനിധേ, പ്രസന്നെ, ,
എല്ലാം വിട്ട്.
ഈ കാടുകളിലേക്കും വയലുകളിലേക്കും വരൂ!
കുറ്റിക്കാടുകളിൽ കെട്ടിയ തൊട്ടിലിൽ ഉണരുന്ന കഠിനമായൊരു വർഷത്തിന്,
മധുരിതമായൊരു പ്രഭാതവന്ദനം നൽകാനായി എത്തുന്ന
പ്രസന്നമായ പകലിനേക്കാൾ അമൂല്യതയോടെ ദുഃഖിതർക്ക് മുന്നിലേക്ക് വരുക.
വസന്തത്തിന്റെ കടിഞ്ഞൂൽ നിമിഷങ്ങൾ അലഞ്ഞു നടക്കുന്ന ഹേമന്തത്തിലേക്ക്,
ഇലകൊഴിഞ്ഞ വൃക്ഷങ്ങളെ നോക്കി, നഗ്നവും തീക്ഷ്‌ണവുമായ തീരങ്ങളിലേക്ക്;
കണ്ടെത്താം നമുക്കെന്ന് തോന്നുന്നു,
എല്ലാ സമൃദ്ധിയും നിറഞ്ഞ ഒരു പകൽ,
ഫെബ്രുവരിയുടെ വിരിഞ്ഞ മാറിടത്തിൽ,
സ്വർഗ്ഗത്തിൽ നിന്നും കുനിഞ്ഞു നിന്ന്, ആകാശവര്‍ണ്ണമായ ആഹ്ലാദത്തിൽ
ഭൂമിയുടെ തണുത്ത നെറുകയിൽ ചുന്പിക്കുന്നത്.
ശാന്തമായ കടലിന്റെ മുകളിൽ ചിരി തൂകുന്നത്.
തണുത്തുറഞ്ഞ അരുവികളെ സ്വതന്ത്രമാക്കാൻ അപേക്ഷിക്കുന്നത്.
ജലധാരകളുടെ സംഗീതത്തിലേക്കുണർന്ന്,
വഴങ്ങാത്ത പര്‍വ്വതങ്ങളിൽ ഇളംകാറ്റിന്റെ ഉച്ഛ്വാസമായി,
ഈ മഞ്ഞു നിറഞ്ഞ ലോകത്തിനെ നിന്റെ പുഞ്ചിരി സ്പർശിക്കട്ടെ,
പ്രിയപ്പെട്ടവളെ,
ദൂരെ, മനുഷ്യരിൽ നിന്നും പട്ടണങ്ങളിൽ നിന്നും ദൂരെ,
ആ വന്യമായ കാടുകളിലേക്ക്…
ആത്മാ…

ഇനിയെങ്കിലും

അജയ്‌ മേനോൻ


കൊണ്ടുവന്നില്ലതൊന്നുമേ
ഞാനന്നു
കൊണ്ടുപോകതുമില്ലൊന്നു
നിശ്ചയം
കണ്ടിരിക്കുന്ന നേരത്തു
നമ്മളോ
ഒന്നുരണ്ടാക്കിടാൻശ്രമം
ചെയ്‌വതും
തൊട്ടയൽക്കാരനെക്കാൾ
മികച്ചതാം
മുറ്റിയകാറു ,ബംഗ്ലാവു
മായിടാം,
ഒട്ടുമില്ല കരുണയും,
സ്നേഹവും
ദു:ഖിതർക്കിറ്റുദാഹനീ
രേകിടാൻ
പെട്ടിയിൽ പത്തുപുത്തൻ
നിറയ്ക്കണം
പത്തുപേരെച്ചതിച്ചായ്
കിലുംസുഖം
കിട്ടണം തനിക്കെന്നാണൊ
രാഗ്രഹം
ഇന്നുകാണുന്നമായയാൽ
വിസ്മൃതി
കൊണ്ടുകൺകൾമറച്ചിടും
കാലമേ
കൊണ്ടുപോകുവതൊന്നുതാൻ
പുണ്യവും
നിന്റെകർമ്മങ്ങൾനൽകും
യശസ്സതും.

അഭിമുഖം/എം കെ ഹരികുമാർ

മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾ

രണ്ടാമത് മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾക്ക്
മണർകാട് ശശികുമാർ (  കവിത-ഭ്രാന്തന്റെ  ഡയറിക്കുറിപ്പുകൾ ), മാത്യു  നെല്ലിക്കുന്ന് (കഥ - മാത്യു നെല്ലിക്കുന്നിന്റെ കഥകൾ ), ജോൺ  മാത്യു ( നോവൽ - ഭൂമിക്ക് മേലൊരു മുദ്ര) എന്നിവർ അർഹരായി.
 മാർച്ച്   പത്തൊൻപതിനു  ഉച്ചകഴിഞ്ഞു  മൂന്ന് മുപ്പതിന്   ഉദയംപേരുർ നടക്കാവ് ജെ ബി സ്‌കൂളിൽ ചേരുന്ന  ചടങ്ങിൽ  എം കെ ഹരികുമാർ അവാർഡുകൾ സമ്മാനിക്കും.
ഡോ  സി എം  കുസുമൻ  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മാർട്ടിൻ പാലാക്കാപ്പിള്ളിൽ  അദ്ധ്യക്ഷത വഹിക്കും.  വെണ്ണല മോഹൻ അവാർഡ് ലഭിച്ച കൃതികളെ  പരിചയപ്പെടുത്തും . ജോൺ ജേക്കബ് ,  ശ്രീകൃഷ്ണദാസ്   മാത്തുർ ,  രാധാമീര  എന്നിവർ  പ്രസംഗിക്കും.
ഈ വർഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്  കെ പി എം നവാസിന്  ചടങ്ങിൽ സമ്മാനിക്കും ​.
മലയാളസാഹിത്യത്തിൽ വലിയ സംഭാവന ചെയ്ത രണ്ട് പ്രവാസി എഴുത്തുകാരാണ് ജോൺ മാത്യുവും  മാത്യു നെല്ലിക്കുന്നും. ജോൺ മാത്യു ദാർശനികമായ മുഴക്കത്തോടെ   സജീവമായ  ഇടപെടലുകൾ നടത്തി.  ഇരുനൂറിലേറെ  കഥകൾ അദ്ദേഹം എഴുതി.മലയാളിയുടെ ആഗോള കുടിയേറ്റത്തിന്റെ വേദനയും സന്തോഷവും ആഴത്തിൽ അടുത്തറിഞ്ഞ എഴുത്തുകാരനാണ്  ജോൺ   മാത…

'പക്ഷി' എന്നെഴുതപ്പെട്ട ധാന്യം

ശ്രീകൃഷ്ണ ദാസ്  മാത്തൂർ

'പക്ഷി' എന്ന്  തലവിധി എഴുതപ്പെട്ട  അരിമണിയേ. കടലോളം പാടത്തില്‍  നെല്ലോളമിടം പതിച്ചു കിട്ടിയ  ഉതിര്‍മണിയേ.
ആ പക്ഷി 
വിത്തു മുങ്ങി, ഞാറായ് നീ പൊങ്ങേണ്ടിടത്ത്  എത്രനാള്‍ ബദ്ധശ്രദ്ധ കൊളുത്തി വച്ചിട്ടുണ്ട്. പക്ഷിനോട്ടം വിലക്കുമിപ്പാടമെത്തുവാന്‍ മറ്റു വെട്ടുവഴികള്‍ വാനില്‍ പറന്നു വച്ചിട്ടുണ്ട്. തുറു കണക്കെ കുമിഞ്ഞ നോക്കുകുത്തിമേല്‍  പടയൊരുക്കത്തിനു  മരങ്ങളില്‍ കുടിയിരിന്നിട്ടുണ്ട്. തന്റെ പങ്കു മുളയ്ക്കേണ്ടിടത്തുതന്നെ, പകല്‍  ഫ്ലാഷടിച്ചു പലവട്ടം പടമെടുത്തിട്ടുണ്ട്. ചാര മടകളില്‍ ചീവീടിനെ തിന്ന് ആയിടത്തുതന്നെയത് വളം തൂറ്റിയിട്ടുണ്ട്. നിന്നിലേയ്ക്കുള്ള ഒറ്റവരമ്പത്തെത്ര നാളുകള്‍  ഇടംവലം നോക്കാതെ കുന്തളിച്ചിട്ടുണ്ട്. മൂരി തുള്ളിക്കലിപ്പിച്ചുഴുത ചേറ്റകത്തില്‍  ജ്വാല നട്ടു പെണ്ണുങ്ങള്‍ പിന്മടങ്ങവേ  ചിറകെറിച്ചിലിന്‍ ചെറുകാറ്റിനെ പറഞ്ഞു വിട്ട് ഊതിയൂതി പെരുപ്പിച്ച് പച്ചനെല്‍ - തീപ്പിടിത്തമായ് വളര്‍ത്തിയിട്ടുണ്ട്. പാല്‍പ്രായത്തിലേ കൊത്തി വിഴുങ്ങാതെ  മൂപ്പോളം താണുപൊങ്ങി കാത്തിരിന്നിട്ടുണ്ട്. പാളിപ്പോയ മഴയെ തിരിച്ചു പായിച്ച്  വേരോളം ചെന്ന് പെയ്തിരുന്നിട്ടുണ്ട്. മണ്‍വയറ്റി…

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന/

സുനിൽ എം എസ്, മൂത്തകുന്നം
കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹർത്താലുകൾ. ഒക്റ്റോബർ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബർ 26നു തൃശൂർ ജില്ലയിൽ കോൺഗ്രസ്സും, നവംബർ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹർത്താലുകൾ നടത്തിയിരുന്നു. ഗൂഗിൾ സെർച്ചിൽ പൊന്തിവന്നൊരു പേജിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു: ഹർത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാർട്ടി നടത്തുന്ന ഹർത്താലിനെ എതിർപാർട്ടികൾ നിശിതമായി വിമർശിയ്ക്കുന്നു: ഹർത്താൽ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമർശനം. ആ വാദത്തിൽ തീർച്ചയായും കഴമ്പുണ്ട്. എന്നാൽ, അധികം താമസിയാതെ, എതിർപാർട്ടികൾ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹർത്താലുമായി വരുന്നു. ഹർത്താലാചരിച്ചതിനു മുമ്പു വിമർശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹർത്താലിനെ വിമർശിയ്ക്കുന്നത്. ഈ…