ഗസ്റ്റ് എഡിറ്റോറിയൽ:
എം.കെ.ഹരികുമാറിൻ്റെ കല:
ദാർശനികവ്യഥകളുടെ
അമൂർത്തശിൽപ്പനിർമ്മിതി
ഇരവി
നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ ദാരിദ്ര്യദു:ഖമാണ്.ആശയദാരിദ്രൃം കൊണ്ടുണ്ടാകുന്ന അരക്ഷിതാവസ്ഥ.ആഹാരമില്ലാതിരുന്
സാഹിത്യനിരൂപകനെന്ന നിലയിൽ ഓരോ കൃതിയിലും അദ്ദേഹമന്വേഷിക്കുന്നത് തൻ്റെ വീക്ഷണത്തെ, സാധൂകരിക്കുന്ന നിലപാടുകളെയാണ്.ആശയസമൃദ്ധിയണ്.
മൗലികം മൗലികം എന്നൊക്കെ വിളിച്ചുകൂവി നടക്കുന്ന നമ്മിൽ എത്രപേരുണ്ട് മൗലികമായ കലാസപര്യയിൽ സാധനകൊള്ളുന്നവർ. മലയാളസാഹിത്യത്തിലെ മൗലികത ഗവേഷണം ചെയ്യുന്നവർ ' ജലഛായ' എന്ന ഹരികുമാറിൻ്റെ നോവലിനെ തൊട്ടുരിയാടാതെ കടന്നു പോവില്ല.ആ നോവലിൻ്റെ പൂർണ്ണത, മൗലികതയിൽ തൻമയീഭാവം കൊള്ളുന്നുവെന്നതാണ്.കൃതികൾ മഹത്തരമാകുന്നത് മൗലികാശയങ്ങളുടെ കലാ വിദ്യകൊണ്ടാണ്.ഇത് ആത്മീയബന്ധുരമാകുന്നത് എഴുത്തുകാരൻ്റെ ആന്തര സ്പർശം കൃതിയിൽ തെളിയുമ്പോഴാണ്.'ജലഛായ' ഭൂമിയിലോ ഭൂമിയിലെ കേവല ജീവിതങ്ങളിലോ ഒതുങ്ങാതെ പ്രപഞ്ചത്തിൻ്റെ ജൈവവൈവിധ്യത്തിലേയ്ക്ക് വികസ്വരമാകുന്നു.ഈ വികാസം സംഭവിക്കുന്നത് വേരുറച്ചുപോയ മാമൂലുകളുടെ മൃതാവസ്ഥകളെയും സമ്പ്രദായങ്ങളെയും തച്ചുടച്ചുകൊണ്ടും.
ഹരികുമാറിൻ്റെ ആത്മാവിലെ ദാർശനികവ്യഥ സമുജ്വലമാകുന്നത് 'ശ്രീനാരായണായ ' എന്ന നോവൽശിൽപ്പത്തിലാണ്.ഇവിടെ ശ്രീനാരായണഗുരുവിൻ്റെ ആത്മസത്തയിൽ നിന്ന് സാക്ഷാൽ ഈശ്വരനെയാണ് വാർത്തെടുത്തിരിക്കുന്നത്.നോവലി
'വാൻഗോഗിന് ' എന്ന കൃതിയിൽ യഥാർഥ വാൻഗോഗിൻ്റെ അതേ ചോരയും നീരുമുള്ള ഒരു സ്വപ്നവാൻഗോഗിനെ സൃഷ്ടിച്ചതാണ് വിസ്മയകരം.ഒരു ജാലവിദ്യക്കാരന് മാത്രം പറ്റുന്നത്.വസ്തുതകളെ സ്വപ്നം കണ്ട് ആ സ്വപ്നത്തെ ശിൽപ്പവൽക്കരിക്കലായിരിക്കണം കലാസൃഷ്ടികൾ എന്ന് ഏതാണ്ട് അർത്ഥം വരുന്ന ഉദ്ധരണിയാണീ നോവലിൻ്റെ തുടക്കത്തിൽ ചേർത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
ഇരവി |
എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫലം 'ഹരികുമാറിൻ്റെ 'അക്ഷരജാലക ' (ഇത് ഇരുപത്തിരണ്ടാം വർഷം)ത്തിലെത്തിയപ്പോഴും അതിൻ്റെ ചൂരും ചൊരുക്കും എരിവും കൂടുകയല്ലാതെ കുറഞ്ഞില്ല.സാഹിത്യവൈകല്യങ്ങൾ ദാക്ഷിണ്യമർഹിക്കുന്നില്ല എന്ന സമീപനം ആ വായനാവൈപുല്യസംസ്കാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുകതന്നെയായിരുന്നു.വിശ്വസാഹി
കല എന്നാൽ ഒരു വിധത്തിൽ സൗന്ദര്യമെന്നുതന്നയല്ലേ അർത്ഥം?.ഹരികുമാറിൻ്റെ കലയിൽ അദ്ദേഹം നിഷ്കർഷിക്കുന്നതും സൗന്ദര്യവൽക്കരണം തന്നെയാണ്.സൗന്ദര്യത്തിൻ്റെ അമൂർത്തശിൽപ്പങ്ങളിലാണദ്ദേഹം കൗതുകം കൊള്ളുന്നത്.ആ സൗന്ദര്യം ആന്തരിക വ്യാപ്തിയിലും ആഴത്തിലുമെത്തുമ്പോൾ ആത്മീയമാകുന്നു, മീസ്റ്റിക്കാകുന്നു.ഇവിടെ മെസ്സേജുകളൊന്നുമില്ല.ദാർശനികവ്
എം.കെ.ഹരികുമാറിൻ്റെ സാഹിതീയ മായ നവനിർമ്മാണങ്ങളുടെ പ്രസക്തി ഉൾക്കൊണ്ടാണ് ഈ
ഓണപ്പതിപ്പ് വിഭാവന ചെയ്തിട്ടുള്ളത്. ഇതുപോലൊരു ഓണപ്പതിപ്പ് ,ഓൺലൈനിൽ,
ഒരെഴുത്തുകാരൻ്റെ സാഹിത്യജീവിതത്തെ മാത്രം ആസ്പദമാക്കി ചെയ്യുന്നത്
ആദ്യമായിട്ടായിരിക്കും. അദ്ദേഹത്തിൻ്റെ വായനക്കാർക്കും
സാഹിത്യകാതുകികൾക്കും ഈ കാലത്ത് ഇത് നല്ലൊരു അക്ഷരവിരുന്നായിരിക്കുമെന്ന്
പ്രതീക്ഷിക്കുന്നു.
ഓണാശംസകൾ!
ഓണാശംസകൾ!
ഈ ഓണപ്പതിപ്പിനു വേണ്ടി പുതുതായി എഴുതിയ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
...........................................................................................................................................................................
ഗസ്റ്റ് എഡിറ്റേഴ്സ്:
ഇരവി
തുളസീധരൻ ഭോപ്പാൽ
ഗസ്റ്റ് എഡിറ്റേഴ്സ്:
ഇരവി
തുളസീധരൻ ഭോപ്പാൽ