Skip to main content

Posts

Showing posts from May, 2012

malayalasameeksha may 15-june 15/2012

മലയാളസമീക്ഷ  മെയ്  15-ജൂൺ 15/2012
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം

ലേഖനം അകത്തെഭൂതങ്ങളെ കുടിയിറക്കാം
സി.രാധാകൃഷ്ണൻ
നകുലൻ തന്ന പുസ്തകങ്ങൾ
പി.രവികുമാർ
കോൺഗ്രസ് എന്ന കടങ്കഥ
പി സുജാതൻ
പനമ്പട്ടകളിലെ ദൈവസാന്ദ്രത
എം.കെ.ഖരീം
മലയാളകവിതയിലെ മഴച്ചിത്രങ്ങൾ
സി.കെ.ഷീജ
മലയാളസമീക്ഷ വായന
എ.എസ് ഹരിദാസ്
കൃഷി
പാരമ്പര്യേതര നാളികേരോൽപ്പന്നങ്ങളുടെ വാതായനങ്ങൾ
ടി.കെ.ജോസ് ഐ .എ.എസ്
നാളികേരടെക്നോളജി മിഷൻ
രമണി ഗോപാലകൃഷ്ണൻ
പുത്തന്തലമുറ നാളികേര സംരംഭകർ
ജയശ്രീ എ,കെ.മുരളീധരൻ
കേൾക്കാം കേരടെക്കിന്റെ കഥ
വ്യത്യസ്തമായൊരു കരിക്കിന്വെള്ളം
ദീപ്തിനായർ എസ്
കൈലാസനാഥന് കേരവൃക്ഷക്കനി
ഡോ.വിജയൻ ചാലോട്
തെങ്ങിന്റെ ആത്മഗതം
ശിവപ്രിയ
അഭിമുഖം ബ്ലോഗർ നിരക്ഷരൻ/കുഞ്ഞൂസ്
 പംക്തികൾ
എഴുത്തുകാരന്റെ ഡയറി
വിദ്യാഭ്യാസം എന്ന കടം
സി.പി.രാജശേഖരൻ
മനസ്സ്
ചിന്തകളുടെ ഉറവിടം
എസ് സുജാതൻ
അക്ഷരരേഖ
സാഹിത്യപഠനത്തിലെ സർഗ്ഗാത്മകത
ആർ.ശ്രീലതാവർമ്മ
പ്രണയം
സംസ്കാരത്തിന്റെ വിലയെന്ത്
സുധാകരൻ ചന്തവിള
അഞ്ചാം ഭാവം
ഓണർകില്ലിംഗ് ദക്ഷിണേന്ത്യയിലും
ജ്യോതിർമയി ശങ്കരൻ
നിലാവിന്റെ വഴി
വേനൽമഴയിൽ നനഞ്ഞു നടക്കുന്നവർ
ശ്രീപാർവ്വതി
ചരിത്രരേഖ
തിരുമേനിപ്പാർട്ടിക്ക് തിരിച്ചടി
ഡോ.എം…

പുസ്തകങ്ങൾ

തീപ്പാട്ട്
ശ്രീകണ്ഠൻ കരിക്കകം
നോവൽ
ഡി.സി.ബുക്സ്
വില 45/ ശിൽപ്പങ്ങളുടെ ഉച്ചകോടി
കെ.വി.സക്കീർഹുസൈൻ
കവിത
ഗ്രീൻ ബുക്സ്
വില 65
ചത്തവന്റെ സുവിശേഷം
ബാബു കുഴിമറ്റം
കഥകൾ
ഡിസി ബിക്സ് വില 90/
ഓഷോ
അവബോധത്തിന്റെ തീർത്ഥാടകൻ
ചെമ്പൂർ സുകുമാരൻനായർ
കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്
വില 90/

പുതിയ പകല്‍

ജയചന്ദ്രന്‍ പൂക്കരത്തറ

വീണ്ടുമുണര്‍ന്നെഴുന്നേറ്റു പകലുകള്‍ തെണ്ടിത്തിരഞ്ഞു നടന്നശേഷം, എന്നോ പകലുകള്‍ക്കൂര്‍ജം പകര്‍ന്നുകൊ- ണ്ടെന്നോ കടത്താലടച്ച ചായ- പ്പീടികത്തിണ്ണയില്‍ ചന്തിയമര്‍ന്നതിന്‍ വീടാക്കടത്തിന്‍ മിനുപ്പിലന്ന് അന്തിയുറങ്ങാന്‍ കിടക്കെ മുരണ്ടുവോ ചിന്തിയ ചോരത്തുടുപ്പിന്‍ മണം.
കൂരിരുളാണകത്തേറെയിരുട്ടില്‍നി- ന്നൂരിയെടുത്തു തെളിഞ്ഞ കണ്‍കള്‍ ആരെന്‍ സഖാവേ, നിനക്കു ഞാനൊട്ടുമേ ചേരാത്തൊരാളായ് ഭവിക്കയില്ല ഇന്നത്തെ തെണ്ടലിലെന്‍മടിശ്ശീലയില്‍ വന്നണഞ്ഞുള്ള വിഭവമെല്ലാം നമ്മള്‍ക്കു രണ്ടായ് പകുത്തുവെയ്ക്കാ, മിനി തമ്മില്‍ക്കശപിശ കൂടിടാതെ ഒന്നും മറുപടി തന്നില്ലയെപ്പൊഴോ നന്നായ് തിരിഞ്ഞു കിടന്നിടുമ്പോള്‍ എന്തോ പതുക്കെ കവിളിലുരസുന്നു ചിന്തയിലക്കാര്യമോര്‍മ്മ വന്നു. കണ്‍മിഴിച്ചേറെ ഭയക്കെത്തെളിയുന്നു വിണ്‍മനോജ്ഞപ്രഭാ സുപ്രഭാതം.
pho.-9744283321.

കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ

സി.പി.അനിൽകുമാർ

എനിക്കൊട്ടും മനസ്സിലാകുന്നില്ല ഹരി ..ഈ പൊട്ടക്കുളം കാണാനാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത്?
ഉം..
നീ തനിച്ചു ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു..?
ഉള്ളിലെ ഓര്‍മ്മകളുടെ തിരയൊതുക്കി ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം ചുണ്ടത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്താൽമതിയല്ലോ.. നിസ്സംഗതയുടെ രാജകുമാരന്‍....ഹഹഹഹ.. കനക നിനക്കിട്ട പേര് അസ്സലായി.
അവന്‍ പറയുന്നതൊന്നും എന്റെ മനസ്സിലേയ്ക്ക് എത്തുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
ഓക്കേ ..ഞാന്‍ കുറെ കഴിഞ്ഞു വരാം... ഇവിടെത്തന്നെ കാണുമല്ലോഅല്ലേ?
കൈ വീശി അവന്‍ വണ്ടി തിരിച്ച്വേഗത്തില്‍ ഓടിച്ചുപോയി.
അതെ, താന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്?ഇവിടെ എനിക്കായി എന്തിരിയ്ക്കുന്നു?
ജീവിതം കയ്യിലൂടെ ഊര്‍ന്നു പോയതും ഒരുതരം നിസ്സംഗതയോടെ അല്ലേ നോക്കി നിന്നതും..
'അങ്കിള്‍..., ആ പന്തൊന്നിങ്ങോട്ട് ഇട്ടുതരുമോ?' 
ഇന്നലകളിലേക്ക് അലയാന്‍ തുടങ്ങിയ മനസ്സിനെ പിടിച്ചുലച്ചു കൊണ്ട് ഒരു കോറസ്സുപോലെ ചോദ്യവും അതിനൊപ്പം കുറച്ചു വികൃതിക്കുട്ടികളും. പന്ത് തട്ടി എറിഞ്ഞു കൊടുക്കുമ്പോൾ പഴയ പുഞ്ചപ്പാടവും നെല്ലിൻ പൂമണമുള്ള കാ…