Skip to main content

Posts

Showing posts from October, 2014

മലയാളസമീക്ഷ ഒക്ടോ 15- നവം 15/2014

ഉള്ളടക്കം

ലേഖനം
'വിടുകൃതി' ആയിക്കിട്ടാൻ...
സി.രാധാകൃഷ്ണൻ


ചരിത്രത്തിന്റെ സ്പന്ദമാപിനി
ഡോ.പള്ളിപ്പുറം മുരളി


 കുട്ടികളിൽ വളരുന്ന നെഗറ്റിവ് ഹീറോയിസം
ഫൈസൽ ബാവ


ഓണംചില നുറുങ്ങിയചിന്തകളിലൂടെ
സന്തോഷ്‌  പവിത്രമംഗലം


ഞാൻ അങ്ങനെ ദയാബായിയായി
ദയാബായി  


 സദാചാരം നാം എങ്ങനെ നിർവചിക്കണം!!!.
സലോമി ജോൺ വൽസൻ


ലക്ഷ്യം വിജയത്തിന്റെ മാർഗ്ഗദീപം
ജോൺ മുഴുത്തേറ്റ്‌   


നിഴലുകളും വർണ്ണങ്ങളും
സുധീർനാഥ്‌


ഭൂമിവാതുക്കലിന്റെ സൂര്യരശ്മികൾക്ക്‌ പറയുവാനുള്ളത്‌...
അനഘേഷ്‌ രവി


നാളികേര കൃഷികൽപവൃക്ഷത്തിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്താം
ടി. കെ. ജോസ് .ഐ എ എസ്


ക്യാൻസറിനെ പ്രതിരോധിക്കാൻ നാളികേരവും വെളിച്ചെണ്ണയും
ഡോ.നെവിൻ കെ.ജി.


നട്ടുവളർത്താം കൽപവൃക്ഷം
ഗായത്രി രാജീവ്‌


വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ കേര ബല തൈലം
ഡോ. എം. രതീഷ്‌

 വെളിച്ചെണ്ണയും ക്ലിനിക്കൽ പഠനങ്ങളും: ഒരു അവലോകനം
ഡോ. ഡിഎം വാസുദേവൻ, എംഡി


നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ
രശ്മി ഡി.എസ്

ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല
ഡോ.എം.വിജയകുമാർ


കവിത

കനലുകൾ കത്തുന്നില്ല
സുധാകരൻ ചന്തവിള

മുള്ള്
പീതൻ കെ വയനാട്  


Elegant Formula

Salomi John Valsan

നഷ്ട സ്വപ്നം
കയ്യുമ്മു


മിണ്ടാവതല്ല മിണ്ടാപ്രാണികളുടെ ഇണ്ടൽ 
ഡോ…

രണ്ടു കവിതകൾ

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പരിണാമം

ക്ഷണസൂനജാലംകണക്കിവിടെ സകലരും

പുലരേണമെന്നകമെയറിയുന്നുവെങ്കിലും;

മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,

ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു

സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും

പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-

മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍

തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം

ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്

കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും

പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന

നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:

"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം

കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും

സഹനമോടൊപ്പ,മപരന്റെ രോദനം

പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം

ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-

ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍

ഇനിവരും വാസര-രാവുകളോരോന്നും

മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"

ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;

ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;

കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-

പാടെ നുണഞ്ഞപോലല്ല,യെന്നാകിലും

മോഹമോടൊരു സുഖം, സരസമായീവിധം

തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം

മതിയായതില്ലെന്നുരചെയ്തനന്തരം;

ജീവിതത്തെയെടുത്തണിയിക്കെ-മന്മനം

പാടുന്നു കാവ്…

കുട്ടികളിൽ വളരുന്ന നെഗറ്റിവ് ഹീറോയിസം

ഫൈസൽ ബാവ

കുട്ടികൾ എന്നാൽ പുതു തലമുറയാണ്, സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ ഭാവി ആ കൈകളിൽ ആണ്. അതുകൊണ്ട് തന്നെ അവരില്‍ പ്രതിഫലിക്കുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ , രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ അന്തരീക്ഷം നിലനില്‍ക്കുന്ന അവസ്ഥയില്‍ നെഗറ്റീവ് വശങ്ങള്‍ കൂടുതല്‍ കാഴ്ചകില്‍ നിറച്ച് നമ്മുടെ മാധ്യമ ലോകവും വിവര സാങ്കേതിക ലോകവും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ് നമുക്കിടയില്‍ പടര്‍ന്ന് പന്തലിച്ച ഈ വിവര സാങ്കേതിക ലോകത്തിന്റെ മുറ്റത്ത് ഇന്ന് കുട്ടികള്‍ വെറും നോക്കുകുത്തികള്‍ മാത്രമല്ല അവരെ സ്വാധീനിക്കാന്‍ പാകത്തില്‍ അവര്‍ക്കിണങ്ങുന്ന തരത്തില്‍ വിവര സാങ്കേതിക വിദ്യ മാറി ക്കഴിഞ്ഞു. വിവര  സാങ്കേതിക വളര്‍ച്ച പോസറ്റീവ് ആണെങ്കിലും നെഗറ്റീവ് വശമാണ് കുട്ടികളിലേക്ക് കൂടുതല്‍ പടരുന്നത്. ടെലിവിഷന്‍, സിനിമ, ഇന്‍റെര്‍നെറ്റ് എന്നിവയില്‍ സ്വാധീനിക്കപ്പെടുന്ന പുതു തലമുറയെ വല വീശിപ്പിടിക്കാന്‍ തയ്യാറായി വലിയ വലകള്‍ ലോകത്താകമാനം നിറയുന്നു. ഇതിനിടയിലാണ്  എന്നാല്‍ കുട്ടികളില്‍ വളരുന്ന നെഗറ്റീവ് ഹീറോയിസം. ഇത…

കടത്തുവാക്ക്

രമേശ്‌ കുടമാളൂര്‍.
എന്നെ ക്ഷണിക്കും മുഖത്തെ എന്തിനോ സംശയിക്കുന്ന കണ്ണുകള്‍ പോലെ ഞാന്‍ തുറക്കും മുഖപുസ്തകത്തില്‍ എപ്പോഴും സംശയം നീട്ടുന്ന ആദ്യതാളേ, എന്നെ ഞാനാരെന്നു തെളിയിക്കുവാന്‍ നീ വച്ചുനീട്ടുന്ന താക്കോല്‍ പഴുതില്‍ എന്റെ പൊരുളിന്റെ താക്കോല്‍ കടത്തിത്തുറന്നു കയറുന്നു ഞാന്‍.
എല്ലാര്‍ക്കുമുണ്ടോരോ രഹസ്യവാക്ക് മറ്റാരുമറിയില്ലയെന്നു പതുങ്ങിച്ചിരിക്കുന്ന വാക്ക് ആദ്യതാള്‍പ്പുഴയില്‍ കടത്തുവാക്ക്, ആരും കാണാത്ത അച്ചുതണ്ട്.

പൂമുഖത്തെ വേതാള പരീക്ഷ പിന്നിട്ട് എന്റെ താളില്‍ ഞാന്‍ കയറുമ്പോളവിടെ പലരുടെ വാക്കിന്റെ കുത്തൊഴുക്ക്. വാക്കുകള്‍, വരികള്‍, വരകള്‍, വര്‍ണ്ണങ്ങള്‍ ഞാനെത്ര സുന്ദരമെന്നു ചിരിക്കുന്ന സെല്‍ഫികള്‍ എന്തോ പറയാതെ പറയുന്ന വാക്കുകള്‍ എന്തെങ്കിലും പറയുവാന്‍ പറയുന്ന വാക്കുകള്‍
ഓരോരോ താക്കോല്‍പ്പഴുതുകള്‍ നൂണ്ടു കടന്നെത്തി നൃത്തം ചവിട്ടുന്ന വാക്കുകള്‍ ഓരോ കടത്ത് തോണിയില്‍ വന്നിറങ്ങി കാല്‍ നനയാതെ തുരുത്തിലലയും വാക്കുകള്‍
നഗരത്തിലെ മിനുമിനുപ്പിന്‍ പുറം മോടിക്കു കീഴെയടഞ്ഞു കിടക്കുന്ന ഓടയുടെ സങ്കടം ഒരു മഴപോലും താങ്ങുവാനാകാതെ പ്രളയമായ്‌ കവിയുന്നതു പോലെ വാക്കുകള്‍ വാക്കുകള്‍ ...
അതിലൊരു പ്ലാസ്റ്റിക്കുപൊതി പോലെ ഒഴുകുന്നുണ്ടെന…

പുറപ്പാട്‌

മോഹൻ ചെറായി


ചിത്രകാരൻ വര തുടങ്ങി
ഇടയ്ക്കിടെ അവൾ -
ചിത്രകാരന്റെ ഭാര്യ,
ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
അയാളവളെ ശകാരിച്ചു
ഒടുവിൽ ചിത്രം പൂർത്തിയായി.
അയാൾ പുറത്തുപോയ
തക്കംനോക്കി
അവൾ ചിത്രശാലയിൽ കടന്ന്‌.
വരച്ച ചിത്രം കണ്ടു.
പുറം തിരിഞ്ഞു നിൽക്കുന്ന
സുന്ദരിയായ യുവതി !
സുന്ദരകളേബരം !!
സമൃദ്ധമായ ജഘനഭാരം !!
ആരിവൾ ?..............
താനിത്രസുന്ദരിയാണോ !
കണ്ണാടിക്കുമുമ്പിൽ
അവൾ നഗ്നയായി
പുറംതിരിഞ്ഞു നിന്നുനോക്കി.
"ഇതുഞ്ഞാനല്ല.........
പിന്നെ, ആരാണിവൾ ?."
അവളുടെ മനസ്സിൽ
അഗ്നിപർവ്വതം പുകഞ്ഞു.
മൊഴിബോംബുകളുമായി
അവൾ ഭർത്താവിനെ കാത്തിരുന്നു.
അയാളെത്തി.
ഒരു വിശദീകരണത്തിനും അനുവദിക്കാതെ
അവൾ ബോംബുകൾക്കു തീക്കൊളുത്തി
മനസ്സിലെ വിഗ്രഹങ്ങൾ
പിടഞ്ഞു വീണുടഞ്ഞു.
ഒടുവിൽ,
അയാൾ വീടുവിട്ടിറങ്ങി -
ചിത്രത്തിലേപ്പോലെ
അഴകളവുകൾ തികഞ്ഞ
ഒരുവളേത്തേടി !
ചെയ്യാത്ത തെറ്റിന്‌ കുരിശിലേറുന്നതിനു പകരം,
പാപം ചെയ്ത്‌ കുരിശിലേറാൻ !!
തിരിച്ചുവരുമ്പോൾ
ഭാര്യയോടുപറയാൻ
അയാൾ ഒരു
"അതേ" കരുതിവച്ചു.................
Click here to Reply or Forward Tata Motors - Tata Motors Festive Offer Get Total Benefits Upto Rs. 95k* on Tata C…

വരികനീ ഓണമേ

മേമുറി ശ്രീനിവാസൻ

പാലൊളിപ്പുഞ്ചിരി തൂകിയെത്തി വീണ്ടും
പൊന്നോണപ്പൂക്കാലമൊരു വേളകൂടി
മാനം തെളിഞ്ഞല്ലോ മേഘമകന്നല്ലോ
താരകം പോലെ വിടർന്നു കതിർക്കുല
ഓണനിലാവിൻ പ്രഭതഴുകീ രാവിൽ
മുല്ലയും പിച്ചിയും മുഖമൊന്നുയർത്തി
നെല്ലിൻ കതിർക്കുല നിന്നുവണങ്ങി
പത്തായം നിറയുന്ന ദിനമിങ്ങടുത്തു.
ചെത്തീ,ജമന്തീ തക മുക്കൂറ്റി, മന്ദാരം,
തുമ്പയും പിച്ചിയും കായാമ്പൂ, കോംഗ്ങ്ങിണി
എല്ലാം മധുരമീയോർമ്മയിൽ മിന്നുന്നു
കേഴുന്നു പൊയ്പോയ കാലം വരില്ലിനി.
ഒറ്റയും പെട്ടയും ഊഞ്ഞാൽക്കളികളും
ആട്ടവും പാട്ടും തിരുവാതിര, തുമ്പിയും
എല്ലാമൊരോർമ്മതൻ, ചെപ്പിലൊളിപ്പിച്ച്‌
നവനവകേളികൾ കാണുന്നു ടീവിയിൽ?
നാടിന്റെ നാനാമുഖം കണ്ടിടേണ്ടിന്ന്‌
ഒതുക്കിടാം ലോകത്തെയകത്തളത്തിൽ
വള്ളം കളികളും പൂക്കളമത്സരം
എല്ലാം നടത്തിടും ടീവി, കമ്പ്യൂട്ടറും
അച്ഛനുമമ്മയും രണ്ട്‌ കുഞ്ഞുങ്ങളും
ഒത്താലോരോണത്തിൻ മേളമായ്‌ മാറ്റിടാം
കൂട്ടുകാർ വേണ്ടാ അയൽബന്ധുവുംവേണ്ടാ
അറിവുകൾ കൂടിയോർ ബുദ്ധിമതികളാം?
കള്ളവുമേറെച്ചതിയും കൊലകളും
ഇന്നു സംസ്കാരത്തിൽ ജീവിതമന്ത്രണം
സ്നേഹ സത്യം ദയകാരുണ്യമേലാത്ത-
ആഗോളകമ്പോള മാത്സര്യമേറുന്നു!
ഇവിടെതകരുന്നു നമ്മുടെ സംസ്കാരം
മാധുര്യമേർറൂമീ പൈതൃകക്കണ്ണിയും
ഒരുമ…

നഷ്ട സ്വപ്നം

കയ്യുമ്മു

ഇന്നെന്റെ മുറ്റത്ത്‌
ഓണപ്പാട്ടുകളില്ല!
ഇന്നെന്റെ ചുറ്റിലും
തുടിപ്പാട്ടുമില്ല!
ഇന്നെന്റെ ചിന്തയിൽ
ആമോദം കൊള്ളുവാൻ
പട്ടിന്റെ പൊന്നിളം
തരുണിമണികളില്ല!
ഇന്നെന്റെയുള്ളിൽ
അലയടിച്ചുയരുന്ന
നഷ്ട സ്വപ്നത്തിന്റെ
ചിരിയോർമ്മ മാത്രം

തൂശനില

രാധാമണി എം.ആർ

നേരിന്റെ പാതയിലേയ്ക്ക്‌
ആകാശവും ഭൂമിയും
നെറികേടിന്റെ പടികൾ
കയറി വന്നു ലക്ഷ്യമെത്താൻ
ലോകം ഒന്നുചുരുങ്ങിത്തെളിഞ്ഞു
പിന്നെ മൂന്നാമതൊരു ചുവടിന്‌
തലകുനിക്കുമ്പോൾ ഔദാര്യമായി
വർഷത്തിലൊരിക്കൽചരിത്രം കുടയൽ
തിരക്കിട്ടു പൊതിഞ്ഞുകെട്ടിയ
വറുതികൾക്കുമീതെ തൂശനിലയിൽ
ചങ്ങലക്കിട്ട സമൃദ്ധിയുടെ വിളവെടുപ്പ്‌

ചരിത്രത്തിന്റെ സ്പന്ദമാപിനി

ഡോ.പള്ളിപ്പുറം മുരളി

ഇനിയും പൂർത്തീകരിക്കപ്പെടാത്ത ചരിത്രത്തിന്റെ സൊ‍ാചകങ്ങളെ പൗരാണിക മിത്തുകളിലൂടെ പുനഃക്രമീകരിക്കുമ്പോൾ ശ്രമിക്കുന്ന രചനയാണ്‌ ഔസേഫ്‌ ചിറ്റക്കാടിന്റെ 'ആദിഭാരതം ചില മുൻവിധകൾ' സിന്ധുനദീതട ജീവിതത്തിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ ഉത്തരവൈദിക കാലത്തിലെ ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനവും ഗുപ്തഭരണത്തിലൂടെ സ്ഥാപനവത്കരിക്കപ്പെട്ട ബ്രാഹ്മണ മതത്തിന്റെ സംസ്കാരശൂന്യ പ്രഭാവവും ചരിത്രപരമായി അന്വേഷിക്കുകയാണ്‌ ഇതിൽ.
    സങ്കീർണ്ണവും അതിവിപുലവുമായ ഭാരതീയ സംസ്കൃതിയെ ചരിത്രത്തിന്റെ നിഗോ‍ൂഢവും ബൃഹദാഖ്യാനപരവുമായ അവസ്ഥകളിൽ വിശകലനം ചെയ്ത്‌ യുക്തിപൂർവ്വമായ നിഗമനങ്ങളിൽ എത്തിച്ചേരുക അതിദുഷ്ക്കരമാണ്‌. പുരാലിഖിതങ്ങളും ഗവേഷണങ്ങളും ദൂരക്കാഴ്ചയുടെ ബദലുകളെ നിർമ്മിക്കുന്നു എന്ന്‌ ഈ കൃതി തെളിവുതരുന്നു. "വേദേതിഹാസ പുരാണങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കുന്ന ചില കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരായി അംഗീകരിച്ചവതരിപ്പിച്ചാണ്‌" ഗ്രന്ഥകർത്താവ്‌ ഈ കൃതി എഴുതിയിരിക്കുന്നത്‌. പുലഹൻ, പുലസ്ത്യൻ, ഭൃഗു, അംഗിരസ്സ്‌, മരീചി, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ശിവൻ, ശുക്രൻ, ബൃഹസ്പതി, ഇന്ദ്രൻ തുടങ്ങിയ…

ഓണംചില നുറുങ്ങിയചിന്തകളിലൂടെ

സന്തോഷ്‌  പവിത്രമംഗലം

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായിഒരുഓണംവരവായി. ഈ ഒരുസമയത്ത്‌, ഓണക്കാലത്തേക്കുറിച്ച്‌ഒരു നിമിഷംചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെഓണംഅതിശ്രേഷ്ടമായിരുന്നു. അത്‌ഇന്നത്തെപ്പോലെവ്യാവസായികമാ

യിരുന്നില്ല. ചാനലുകൾക്കുള്ളകൊയ്ത്ത്കാലവുംആയിരുന്നില്ല. 18 വയസ്സുമുതൽഏകദേശം 25 വയസ്സിന്‌ താഴെയുള്ള നമ്മുടെ സിനിമലോകത്തെ നടിമാർഒരുകസവ്സാരിഉടുത്ത്‌ അണിഞ്ഞൊരുങ്ങി മിനി സ്ക്രീനിൽവന്ന്‌ വാചാലരാകുമ്പോൾ എനിയ്ക്‌ൿഅവരോട്സഹതാപം തോന്നാറുണ്ട്‌. ചാനലുകൾക്ക്‌വേണ്ടിഎഴുതി പഠിച്ച ചിലഡയലോഗുകൾ. 'എന്റെകുട്ടികാലത്തെ ഞങ്ങളുടെതറവാട്ടിലെഓണം' എന്നൊക്കെ പറഞ്ഞ്കത്തി കയറുമ്പോൾഅതിശയംതോന്നിപ്പോകും. യഥാർത്ഥത്തിൽഏകദേശം 30 വർഷം മൂമ്പെങ്കിലും തനിമയാർന്ന ഓണംകേരളമണ്ണിന്‌ നഷ്ഠപ്പെട്ടൂവേന്ന്ഞ്ഞാൻപറയുമ്പോൾ അൽപം വേദനയോടുകൂടിതന്നെയാൺഅതിനെക്കുറിച്ച്‌ഓർക്കുന്ന്ത്‌. 30 വർഷംഎന്നത്‌യഥാർത്ഥകണക്‌ൿഅല്ലാഎങ്കിൽകൂടി,എൻങ്കേരളത്തിന്റെകാർഷിക സമ്പത്ത്‌ നിലച്ചോ, അൻന്മുതൽഓണംഎന്ന്‌ പറയുന്നത്മറ്റ്സംസ്ഥാനക്കാരുടെഒരുകൊയ്ത്ത്‌ഉത്സവമായിമാറികഴിഞ്ഞു. ഉപ്പ്മുതൽവാഴയിലവരെകടയിൽ നിന്നുംവാങ്ങിഓണംഒരുങ്ങേണ്ടി വന്ന മലയാളിയുടെഅവസ്ഥ പര…

കനലുകൾ കത്തുന്നില്ല

സുധാകരൻ ചന്തവിള

മുന്നോട്ടു പോകുന്തോറും
പിന്നോട്ടു പോകുന്നു നാം
പിന്നോട്ടു പോകുമ്പോഴോ
മുന്നോട്ടു പോകാൻ തോന്നും

മുന്നിലുള്ളതാം കടൽ
പച്ചയായ്‌ തോന്നുന്നുണ്ടാം
പിന്നിലോ ജലംവാർന്നു
നീലിച്ച തടാകങ്ങൾ.

സ്വന്തമായെത്താറില്ല.
സന്ധ്യയും പ്രഭാതവും.
ബന്ധങ്ങളനവധി, ബന്ധുരം,
കാണാക്കാഴ്ചയ്ക്കപ്പുറം നീയും
ഞാനും, കടലാഴങ്ങൾ നോക്കി
കണ്ടുകണ്ടിരിക്കുന്നു

പിൻവാങ്ങുവാനോ വന്നു?
കാൽതട്ടിച്ചിതറുന്നുണ്ടിടയ്ക്കു
-
രസിപ്പിക്കും തിരമാലകൾ മുന്നിൽ

എന്തൊരു സുഖമാണീ
മഴയും മഞ്ഞും കാറ്റും
കടലോളവും കണ്ടുകഴിയാൻ..
കിനാവുപോൽ...

യൗവ്വനാവേശത്തിന്റെ തിരകൾ
തളിർക്കുന്നുണ്ടെണ്ണമോഹത്താൽ
നെഞ്ചിലുന്മേഷരോമാഞ്ചങ്ങൾ!
അസ്തമിക്കില്ലെന്നുള്ളൊരാരവം
മുഴങ്ങുന്നു; അഖണ്ഡമനാദിയാം
ആഘോഷപ്പുലർകാലം
അനിയന്ത്രിതമായ വിജയാഹ്ലാദ-
ത്തിന്റെ കുതിരപ്പുറത്തുനാം
ഉലകം ചുറ്റുമ്പോഴും,
ഉയരുന്നുണ്ടാമങ്ങേതലയ്ക്കൽ
അനന്തമായ്‌ കടലിൽ കലാപത്തിൽ
കാട്ടുതീ കത്തീടുന്നു.

ചിരിയിൽ ഒതുക്കുന്ന
സിന്ദൂരമണിച്ചെപ്പിൽ
എരിഞ്ഞുതീരുന്നുണ്ടാം
ചിതമായ്‌ തീരാത്തത്താം
കരിഞ്ഞ കനലുകൾ.
സ്ഥിരമില്ലൊന്നും;
സ്നേഹദുഃഖങ്ങൾ
തീരാക്കടമെഴുതിത്തള്ള-
നുള്ളതല്ലതീജീവക്കടൽ.

അറിയാം നമുക്കു നാം
ഇവിടെ ഏകാന്തത്തിൽ;
അറ…

'വിടുകൃതി' ആയിക്കിട്ടാൻ...

സി.രാധാകൃഷ്ണൻ

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ കുടുംബസുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.ഗോപാലക്കുറുപ്പിനോട്‌ ഒരു പെണ്ണാരുത്തി കൂടെക്കൂടെ വന്ന്‌ കരഞ്ഞു പറയുമായിരുന്നു. അവർക്ക്‌ ഒരു ആണൊരുത്തനിൽനിന്ന്‌ വിടുകൃതിയാക്കിക്കൊടുക്കാൻ.
    നാടിന്‌ സ്വാതന്ത്രം നേടിയെടുക്കാൻ ശ്രമിക്കുന്ന ആളായതിനാൽ മൂപ്പരോടപേക്ഷിച്ചാൽ ഇയാളിൽനിന്നു സ്വാതന്ത്ര്യം ഏർപ്പാടാക്കിക്കിട്ടുമെന്ന്‌ ആരോ പറഞ്ഞുപിടിപ്പിച്ചതാണുപോൽ. ആ പെണ്ണൊരുത്തിയുടെ മനസ്സിൽ മാത്രമായിരുന്നു വാസ്തവത്തിൽ പ്രശ്നം. അഥവാ, ആ ആണൊരുത്തൻ  യാതൊരുവിധത്തിലും കുറ്റക്കാരനല്ല എന്നതായിരുന്നു ഈ കേസിന്റെ സവിശേഷത. സ്വന്തം മനസ്സിൽ സ്വയം പ്രതിഷ്ഠിച്ച ആളിൽനിന്നുള്ള മോചനമായിരുന്നു ആ സ്ത്രീയുടെ ആവശ്യം! മറന്നുകളഞ്ഞാൽ മതി എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷെ, സാധിക്കണ്ടെ!
    സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ഈ പുരാവൃത്തം എന്റെ ഉള്ളിലുദിക്കാറുണ്ട്‌. എന്താണ്‌ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഉത്തരം നൽകാൻ ഇതിനു കഴിയുന്നു. അൽപ്പസ്വൽപം ശയൻസും ഫിലോസഫിയുമൊക്കെ പഠിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചപ്പോഴും സ്വാതന്ത്ര്യത്തിന്‌ നിർവചന…

യാത്ര

ദിപുശശി തത്തപ്പിള്ളി

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ

ഓർമ്മത്താളുകളിലൊരു മഴപ്പെയ്ത്തിനായ്‌

ഒരു നിശ്ശബ്ദസങ്കീർത്തനമെൻ നിനവിൽ,

ഭഗ്ന സ്വപ്നങ്ങൾക്കു താരാട്ടായ്‌

നനുത്ത സ്പർശമെൻ വിരൽത്തുമ്പിൽ,

പറയാൻമറന്ന പ്രണയത്തെ തലോടിയുണർത്താൻ

ഒരു രക്തത്തുള്ളിമാത്രമെൻ സിരകളിൽ

കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ;

ജീവിതത്തിൻ, തർപ്പണത്തിനായ്‌...

കാത്തിരുന്നു, ഞാനീയിരുട്ടിൽ സൂര്യശിഖരത്തിൻ,

കരുണവറ്റാത്ത വെളിച്ചക്കൈകളെ

വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ

തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം!

ചോരമണക്കുന്ന...

കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;

ശിഷ്ടസ്വപ്നങ്ങളുടെ പാഥേയവുമായി

ഏകാന്ത പഥികനായി,

ആർക്കോ, എപ്പോഴോനഷ്ടമായ

കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌

അസ്ഥിക്കുടുക്കയിൽ അസ്തമിക്കാത്ത പ്രതീക്ഷകളുമായി

തുടരട്ടെ; ഞാനെൻ മോക്ഷയാത്ര....!

അടുക്കള

ശിവപ്രസാദ്‌ താനൂർ

    കരിപിടിച്ചുറച്ച ചുമര്‌
    അരഞ്ഞുതേഞ്ഞ അമ്മി
    വീതനത്തിണ്ണയിൽ
    കെട്ടും കെടാതെയും
    പാട്ട വിളക്ക്‌.
    ഉപ്പുമാങ്ങ നിറച്ച
    ചീനഭരണി,
    നനഞ്ഞ വിറക്​‍്‌
    ഊതിയൂതി
    കനലെരിച്ച്‌
    നെഞ്ചെരിച്ച്‌
    കരിവാളിച്ച മുഖവുമായി
    അമ്മ.....
    സ്നേഹത്തിന്റെ
    സഹനത്തിന്റെ
    സാന്ത്വനത്തിന്റെ ആൾരൂപം............
    സാരിത്തുമ്പ്‌ -
    അഭയ കേന്ദ്രം.
    ഇതായിരുന്നു.......അടുക്കള.
    പാളപിരിച്ചുടച്ചു തീർത്ത
    തെരികയിൽ അടച്ചുവെച്ച
    കുഞ്ഞുപാത്രം.
    അതിൽ എപ്പോഴും ബാക്കി
    ഒരു പിടി വറ്റ്‌............... മക്കൾക്ക്‌ .
    ഇന്ന്‌ മാർബിളുകൾ തീർത്ത കിച്ചൺ
    മൈക്രോ വേവ്‌ ഓവൺ
    മുഖത്ത്‌ ചായം തേച്ച വേലക്കാരി.
    ചൈനീസ്‌ ഭക്ഷണത്തിന്റെ
    പിടികിട്ടാത്ത ഗന്ധം
    എൽ ഇ ഡി ബൾബുകൾ
    നിറം മാറ്റിയ ഭക്ഷണം
    പുതിയ റസിപ്പിക്കായുള്ള
    അന്വേഷണം........
    അവശേഷിക്കുന്നവ സൂക്ഷിക്കാൻ
    ഫ്രിഡ്ജെന്ന മോർച്ചറി.
    ഇന്നും അടുക്കളകൾ ഉണ്ട്‌ :
    അമ്മയില്ലാത്ത കിച്ചണുകളായി......

മൗനം സുഖപ്രദമല്ല സുഹൃത്തുക്കളെ!

കേരളത്തെ മദ്യമുക്തമാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിന്ന ഭരണാധിപന്മാർ  നാടിനെ നന്മയിലേക്കു നയി
ക്കുന്നന്നു എന്ന തീരുമാനത്തിൽ ഏവരും സന്തോഷിക്കേണ്ടതാണ്‌. പക്ഷെ പലർക്കും അത്‌ ഇപ്പോഴും സുഖിച്ചിട്ടില്ലായെന്നതാണ്‌ വാസ്തവം.
    മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ പ്രഗത്ഭരും പ്രശസ്തരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌ സർഗ്ഗകേരളത്തിനു തന്നെ അപമാനകരമാണ്‌. സാംസ്ക്കാരിക നായകന്മാർ എന്നഭിമാനിക്കുന്ന പുരോഗമന ചിന്താഗതിക്കാരും, ആവിഷ്​‍്ക്കാര സ്വാതന്ത്ര്യത്തിനായി വേഷംകെട്ടുന്ന ആക്ടിവിസ്റ്റുകളും മദ്യവിഷയത്തിൽ മൗനം പാലിക്കുന്നത്‌ ലജ്ജാകരം തന്നെ.ആരെയോ ഇവരെല്ലാം ഭയപ്പെടുന്നുണ്ട്‌. മൗനം സുഖപ്രദമല്ല,സുഹൃത്തുക്കളെ!
     പൊതുജനത്തിന്റെ ആരോഗ്യം നശിപ്പിച്ചും സാധു കുടുംബങ്ങളുടെ അടിത്തറ തകർത്തും ഖജനാവിലേക്കു വരുമാനം കൂട്ടുവാൻയത്നിക്കരുത്‌.നിരാശ്
രയരായ സ്ത്രീസമൂഹവും അവശതയനുഭവിക്കുന്ന കുടംബങ്ങളും സർക്കാരിനെ അഭിനന്ദിക്കുമ്പോൾ, തട്ടിപ്പാണെന്നും രാഷ്ട്രീയമായ തരികിടയാണെന്നും മദ്യനയം തിരുത്തണമെന്നും പറയുന്നവർ ഒരുകാലത്തും പതിതരുടെ ഉന്നമനത്തെ ഉയർത്തുവാനാഗ്രഹിക്കുന്നവരല്ല.അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സർഗ്ഗശക…

മൂന്നുപേർ

സണ്ണി തായങ്കരി

അന്ന്‌ വെള്ളിയാഴ്ചയായിരുന്നു. മൂന്നു മണി നേരം.
യേശു കുരിശിൽ കിടന്നുകൊണ്ട്‌ നല്ലകള്ളനോട്‌ പറഞ്ഞു.
"ഇന്നു നീ എന്നോടുകൂടി പറുദീസായിൽ ആയിരിക്കും."
നന്ദി സൊ‍ാചകമായി നല്ലകള്ളൻ ചിരിച്ചപ്പോൾ കുരിശിന്റെ ഇടതുവശത്തുകിടന്ന കള്ളൻ പല്ലിറുമ്മിക്കൊണ്ട്‌ ഉള്ളിൽ പറഞ്ഞു.
"ഇതിനുള്ള പണി ഞാൻ വെച്ചിട്ടുണ്ട്‌."
പിന്നീട്‌ യേശുവിന്റെനേരെ അയാൾ തിരിഞ്ഞു-
"ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ്‌ മോഷണങ്ങൾ  നടത്തിയത്‌. കൊള്ള മുതൽ മുഴുവൻ തുല്യമായി പങ്കിട്ട്‌ അനുഭവിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ ഇവനെ മാത്രം നീ പറുദീസയിലേക്ക്‌ കൊണ്ടുപോകുന്നത്‌ ഒട്ടും ശരിയല്ല."
"മകനേ അത്‌ മനോഭാവങ്ങളുടെ വ്യത്യാസമാണ്‌." യേശു പ്രതിവചിച്ചു.
"അതെന്തോന്ന്‌ വർത്തമാനമാ യേശുവേ. അവന്‌ സുഖിപ്പിക്കാനറിയാം. എനിക്കത്‌ അറിയത്തില്ല. അക്കാരണംകൊണ്ട്‌ വേറുകൃത്യം കാണിക്കുന്നത്‌ ശരിയാണോ? ഒന്നുമില്ലെങ്കിലും നമ്മൾ മൂന്നുപേരും ഒരേ നിലയിൽ എത്തിയവരല്ലേ. ആ ഒരു പരിഗണന എന്നോടും കാണിക്കേണ്ടേ?"
നല്ല കള്ളൻ ഉടനെ ഇടപെട്ടു-
"നാവടക്കെടാ. നിന്റെ എല്ലാ പ്രവൃത്തികൾക്കും കൂട്ടുനിന്നതിന്‌ കിട്ടിയ ശിക്ഷയാണിത്‌…

നിഴലുകളും വർണ്ണങ്ങളും

സുധീർനാഥ്‌എം. കെ.ഹരികുമാറിന്റെ ജലഛായ എന്ന നോവലിനെക്കുറിച്ച്
സാഹിത്യവിമർശകനെന്ന നിലയിൽ പേരെടുത്ത എം.കെ. ഹരികുമാർ ഒരു നോവലുമായി വായനക്കാരനു മുന്നിൽ നിൽക്കുകയാണ്‌. 'ജലഛായ' എന്നാണു നോവലിന്റെ പേര്‌. സർഗാത്മകസാഹിത്യത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചു വിലയിരുത്തുന്ന വിജ്ഞാന പ്രചോദിതമായ നിരൂപണതാരതമ്യബുദ്ധികൊണ്ട്‌ ആസ്വദനീയമായ കൃതിയല്ല 'ജലഛായ'. നോവലിലൂടെ താനൊരു പരീക്ഷണം നടത്തുകയാണെന്ന്‌ ഹരികുമാർ പറയുന്നു. അപ്പോൾ വായനക്കാരനും മുൻവിധികളെക്കുറിച്ച്‌ ജാഗരൂകനാകുന്നു. പരിക്ഷീണനാകാതെ വായനയെ മുന്നോട്ടു നയിക്കാൻ വേണ്ട ആത്മബലം ആസ്വാദകൻ നേടിയെടുത്താൽ മാത്രമേ 'ജലഛായ' വഴങ്ങുകയുള്ളു. ഇതൊരു ദർശനത്തെ അക്ഷരവത്കരിച്ചിരിക്കുന്ന നോവൽ രൂപമാണ്‌. ഇവിടെ നോവലും ദർശനവും രണ്ടു വഴിക്കാണ്‌. പക്ഷേ, രണ്ടിലും പുതുമ പകരാനുള്ള പരിശ്രമമുണ്ട്‌. അതുകൊണ്ട്‌ വായനക്കാരൻ സ്വയം ബോധാവേശിതനായി ചില ഉടച്ചുവാർക്കലുകൾക്കു വിധേയനാകേണ്ടി വരുന്നു. പഴകിയതും അപ്രസക്തമായതുമായ നോവൽ ചിന്തകളെ ഉപേക്ഷിക്കണമെന്ന്‌ 'ജലഛായ' വിളിച്ചുപറയുന്നു.

ഹരികുമാർ തന്റെ ദീർഘകാലമായ സാഹിത്യപര്യവേഷണത്തിനിടയിൽ സ്വന്തമായൊരു ചിന്താപദ്…

നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ

രശ്മി ഡി.എസ് .​‍ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരവും നാളികേരാധിഷ്ഠിത ഉത്പ്പന്നങ്ങളും ചരിത്രാതീത കാലം മുതലെ  നമ്മുടെ പരമ്പരാഗത ഔഷധങ്ങളുടെ പ്രധാന ചേരുവകയാണ്‌. പക്ഷെ ഈ നാട്ടറിവുകൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ പൂർവികർ കാണിച്ച അശ്രദ്ധ അമുല്യമായ ഔഷധക്കൂട്ടുകൾ  പലതും നഷ്ടപ്പെടാൻ കാരണമായി. മാത്രവുമല്ല ഏതാനും വർഷം മുമ്പ്‌ നാളികേരത്തിലേയും വെളിച്ചെണ്ണയിലേയും പൂരിച്ചത കൊഴുപ്പിന്റെ പേരിൽ നടന്ന ചില കുപ്രചരണങ്ങളും സമൂഹത്തിൽ അകാരണമായ ആശങ്കകൾ ഉയർത്തി. ഈ വിവാദം പിന്നീട്‌ കെട്ടടങ്ങുകയും ചെയ്തു. മെഡിക്കൽ സലൈൻ കിട്ടാതെ വന്ന സന്ദർഭത്തിൽ കരിക്കിൻവെള്ളം ഇൻട്രാവീനസ്‌ ഹൈഡ്രേഷൻ ഫ്ലൂയിഡ്‌ ആയി ഉപയോഗിച്ച ചരിത്രമുണ്ട്‌. എന്തായാലും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വൈവിധ്യമാർന്ന ഉപയോഗം  ആരോഗ്യ മേഖലയിലെ കാലാകാലങ്ങളായുള്ള തർക്ക വിഷയമാണ്‌. പക്ഷെ, നാളികേരത്തിന്റെയും  നാളികേര ഉത്പ്പന്നങ്ങളുടെയും വൈദ്യശാസ്ത്രപരമായ പ്രയോജനങ്ങൾ സംബന്ധിച്ച്‌ വളരെയേറെ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ നാളികേരം, നാളികേര ഉത്പ്പന്നങ്ങൾ എന്നിവയുടെ ഔഷധാധിഷ്ഠിത പഠനങ്ങളുടെയും ഗവേഷണങ…

വെളിച്ചെണ്ണയും ക്ലിനിക്കൽ പഠനങ്ങളും: ഒരു അവലോകനം

ഡോ. ഡിഎം വാസുദേവൻ, എംഡി
(റിട്ടയേഡ്‌ പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി

വെളിച്ചണ്ണയുടെ ഉപയോഗം മനനുഷ്യശരീരത്തിലം സെറം കൊളസ്ട്രോൾ നിലവാരം ഉയർത്തുന്നില്ല എന്നാണ്‌  അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടത്തിയ വിവിധ ക്ലിനിക്കൽ പഠനങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. രോഗബാധിതമായ കൊറോണറി ആർട്ടറികളിലെ പ്ലേക്കുകളിൽ ഉള്ളത്‌ മറ്റ്‌ എണ്ണകളിൽ കാണുന്ന ദീർഘ ശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളാണ്‌, അല്ലാതെ വെളിച്ചെണ്ണയിലെ ഹ്രസ്വസൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളല്ല. ഈ കണ്ടെത്തലുകൾ എല്ലാം വിരൽ ചൂണ്ടുന്നത്‌, പ്ലേക്ക്‌ രൂപീകരണത്തിലും അതുവഴി സംഭവിക്കുന്ന ഹൃദയസ്തംഭനത്തിലും വെളിച്ചെണ്ണ ഒരു പങ്കും വഹിക്കുന്നില്ല എന്നാണ്‌. പ്രയോജനങ്ങളാകട്ടെ, വെളിച്ചെണ്ണ സെറത്തിലെ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കുന്നു, മറ്റ്‌ ഭക്ഷ്യ എണ്ണകളിൽ നിന്നു വിഭിന്നമായി വളരെ കുറച്ച്‌ ഫ്രീ റാഡിക്കലുകളെ മാത്രമെ അത്‌ ഉത്പാദിപ്പിക്കുന്നുള്ളു. അത്‌ ശരീരത്തിൽ നിക്ഷേപിക്കപ്പെടാതെ പോഷണോപയാപചയത്തിലൂടെ ശരീരത്തിന്റെ ഭാഗമായി ചേരുന്നു.
അപകടകാരികളായ കൊഴുപ്പ്‌ അമ്ലങ്ങൾ വെളിച്ചെണ്ണയിലില്ല
വെളിച്ചെണ…

ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല

ഡോ.എം.വിജയകുമാർ
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി
സൂര്യകാന്തി എണ്ണയുടെ ഉപയോഗവുമായി നടത്തിയ
താരതമ്യ പഠനത്തിലെ കണ്ടെത്തലുകൾ
ഗവേഷണ പശ്ചാത്തലം
മനുഷ്യഹൃദയത്തിൽ നിന്ന്‌ ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും  കൊണ്ടു പോകുന്ന ധമനി(ആർട്ടറി)കളുടെ ഭിത്തികൾ, കൊഴുപ്പ്‌ അടിഞ്ഞുകൂടി ദൃഢമാകുന്നതാണ്‌ ഹൃദ്‌രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഭക്ഷ്യ എണ്ണകളും അതുവഴി ശരീരത്തി​‍െൽ അടിയുന്ന കൊഴുപ്പുമാണ്‌ ഇതിനെ ഏറ്റവും സ്വാധീനിക്കുക. പാചകത്തിനായി വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുമ്പോൾ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. ഹൃദ്‌രോഗികളുടെ ശരീരത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്സ്‌, ലിറീവേലഹലലഹ  എന്നിവയിൽ പാചക എണ്ണകളുടെ സ്വാധീനം കണ്ടെത്തുക എന്നതായിരുന്നു പഠന ലക്ഷ്യം.
പഠന രൂപകൽപന
കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സയിൽ കഴിയുന്ന 200 രോഗികളെയാണ്‌ രണ്ടു വർഷത്തെ പഠനത്തിന്‌ വിധേയരാക്കിയത്‌. ഗവേഷണ കാലയളവിൽ ഇവരിൽ 100 പേർക്ക്‌ വെളിച്ചെണ…