രാധാമണി എം.ആർ
നേരിന്റെ പാതയിലേയ്ക്ക്
ആകാശവും ഭൂമിയും
നെറികേടിന്റെ പടികൾ
കയറി വന്നു ലക്ഷ്യമെത്താൻ
ലോകം ഒന്നുചുരുങ്ങിത്തെളിഞ്ഞു
പിന്നെ മൂന്നാമതൊരു ചുവടിന്
തലകുനിക്കുമ്പോൾ ഔദാര്യമായി
വർഷത്തിലൊരിക്കൽചരിത്രം കുടയൽ
തിരക്കിട്ടു പൊതിഞ്ഞുകെട്ടിയ
വറുതികൾക്കുമീതെ തൂശനിലയിൽ
ചങ്ങലക്കിട്ട സമൃദ്ധിയുടെ വിളവെടുപ്പ്