Skip to main content

Posts

Showing posts from March, 2014

malayalasameeksha, mar 15- april 15

ലേഖനം
കുതിരയെയല്ല കൊല്ലേണ്ടത്‌
സ്വാമി സന്ദീപാനന്ദഗിരി

ഉണരുക, കരുതലോടെ കഴിയുക!
സി.രാധാകൃഷ്ണൻ

ഞാനൊരു ദേവാലയം പണിതുകൊണ്ടിരിക്കുന്നു
പ്രൊഫ. എസ്‌.ശിവദാസ്‌

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ
രാംമോഹൻ പാലിയത്ത്

വാക്കുകൾ
പരിഭാഷ: കെ.ബി.സുമൻ

ഗൃഹനിർമ്മാണത്തിനു മുൻപ്
ഡോ.മോഹൻ പി.ടി.


കൃഷി
നീര യാഥാർത്ഥ്യമാകുന്നു; കേരകർഷകർക്ക്‌ ഇത്‌ ആഹ്ലാദവേള
ടി.കെ.ജോസ് ഐ എ എസ്


നീര സംസ്കരണ പ്ലാന്റ്‌ ഒരുങ്ങുന്നു
ഡോ. സി.മോഹൻകുമാർ


നീരയുടെ ശാസ്ത്രീയ സംസ്കരണം
ശ്രീകുമാർ പൊതുവാൾ


നീര ചുണ്ടോളം ...
ബാബു ജോസഫ്‌


നീര വിപണിയിലെത്തുമ്പോൾ...
സിഡിബി ന്യൂസ്‌ ബ്യൂറോ


നാളികേര ശിൽപങ്ങളുടെ പെരുന്തച്ചൻ
നിഷ ശങ്കർ


കവിത

ശംഖുംമുഖം
ഡി.യേശുദാസ്‌ 

ചുവടു തെറ്റിയ നർത്തകി
ശ്രീദേവി നായർ

ചോദ്യം
സന്തോഷ് പാലാ 

ജീവിതം വരഞ്ഞ ചിത്രകാരൻ
രാജു കാഞ്ഞിരങ്ങാട്
ആർത്തി
ടി.കെ.ഉണ്ണി

ആത്മകഥ
രാജൻ സി. എം

കൈലാസനാഥൻ
രാധാമണി പരമേശ്വരൻ

BOARDING PASS
Salomi John Valsan

അഞ്ചാണ്ടൻ തിരുവാറാട്ട്
ഡോ.കെ.ജി.ബാലകൃഷ്ണൻ

മോക്ഷം തേടി
കാവിൽരാജ്‌

ഓർമ്മകൾ ഓളങ്ങൾ
ജവഹർ മാളിയേക്കൽ

PURITY OF LOVE
Dr Anupama Janardhanan

നിർഭയ
പ്രേം കൃഷ്ണ

വനിതാദിന ചുംബനം
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 


കഥ
വൈശാഖപൌർണമി
സുനിൽ എം എസ്

നിർവൃതി
മോഹൻ ചെറായി 

 അക്ബർ ചക്…

PURITY OF LOVE

-Dr Anupama Janardhanan

A love so pure

Nurtured with understanding and pain

But there was nothing to gain

Then why to be in there?

Two individuals looked one

Closeness couldn’t have stepped ahead

But the fates were already read

After all two souls were never one.

The beauty and luxury of love

Was all that needed for one to be alive

“Beauty” wore off with age

“Luxury” was a dream-like mirage

Lord approved of it

 All signs reflected it

Nothing would have gone wrong

But just the distances got too long…..

----------

ആത്മകഥ

രാജൻ സി. എം


നാടോടുമ്പോള്‍ നടുവേ ഓടാത്തതുകൊണ്ടാകണം

നടുവൊടിഞ്ഞുപോയത്.

ഒടിഞ്ഞതാണെങ്കിലും ഒരു നടുവുണ്ടല്ലോ

എന്നതൊരാശ്വാസം.

*

ചേരതിന്നുന്ന നാട്ടില്‍ച്ചെന്നു

നടുക്കണ്ടം കിട്ടാത്തതിനാല്‍

വാല്‍ക്കണ്ടം തിന്നേണ്ടി വന്നു.

വാലല്ലേ തിന്നത്

ഒരു വാല്മീകിയെങ്കിലുമാകുമെന്നു വിചാരിച്ചു.

പക്ഷെ വല്മീകമായിപ്പോയി.

*

ചങ്ങാതിയില്ലാത്തതുകൊണ്ടും

ഉണ്ടായാല്‍തന്നെ നന്നാവില്ലാ എന്നതുകൊണ്ടും

കണ്ണാടി കുറേ വാങ്ങിത്തൂക്കി.

അത്ര വിരൂപമല്ലെങ്കിലും മുഖം

കണ്ണാടി കാണ്മോളവും നന്നെന്നു വിചാരിക്കാമല്ലോ.

കാണുമ്പോള്‍ അരൂപിയല്ലെന്നു് ആശ്വസിക്കാമല്ലോ.

ഒരുമയില്ലാത്തതിനാല്‍

ഉലക്കമേല്‍ കിടക്കേണ്ടി വന്നില്ല.

വേണമെന്ന് തോന്നാത്തതിനാല്‍

വേരില്‍ ചക്കയുണ്ടോയെന്നും നോക്കിയില്ല.

ചക്ക വീഴുമെന്നും മുയല്‍ ചാകുമെന്നും പേടിക്കേണ്ടതില്ല.

*

കള്ളനല്ലെങ്കിലും കുള്ളനായതിനാല്‍ ആരും നമ്പില്ല.

നന്‍പും അന്‍പും ഇല്ലാത്ത ലോകത്തില്‍

ആര്‍ക്കും തമ്പിയാകേണ്ട എന്നതാശ്വാസം.

*

ഇത്ര പറഞ്ഞിട്ടും നിങ്ങളാരും ചിരിക്കാത്തതിനാല്‍

ഇനി ഉറിയോടു പറഞ്ഞു നോക്കാം.

ഉള്ളതു പറഞ്ഞാല്‍ ഉള്ളിയും കരയുമെന്നല്ലേ!

സി എം രാജന്‍

BOARDING PASS

Salomi John Valsan To bid adieu forever… To reach the far end of this planet Which is totally unknown..? Life, in its entirety and splendor Devouring like a ghastly accident. As the hangman waits for the contemned We are waiting patiently for the last And only call from afar... Waiting and waiting for the Dooms day process is something Like a downward force Which pushes us to the abyss of silence. Life is something plunged straight from The whirlwind to the oasis. Yep..we live to attain the Moribund and hilarious turn of events. At times we the helpless creatures Feel spent and fed up of the spiritual poverty. Yet we love this far stretched putrid life…. Like the trespasser waits stealthy to enter the forbidden land Without  a Boarding  pass…. With  brazen gaze and deserted hope……!

ഗൃഹനിർമ്മാണത്തിനു മുൻപ്

ഡോ.മോഹൻ പി.ടി.

പ്രശ്‌നവശാല്‍ നാലാം  ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലിലേക്ക്‌ പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടില്ല. നാലാം ഭാവധിപന്റെ അംശകം ശത്രു ക്ഷേത്രത്തിലോ, നീചത്തിലോ വരാന്‍ പാടില്ല. 4-ല്‍ കേതു വന്നാല്‍ വാസ്‌തു ശാപം ഉണ്ടാകും. ആഹാ രം, വസ്‌ത്രം, പാര്‍പ്പിടം ഇത്യാദികള്‍ മനുഷ്യര്‍ക്ക്‌ അത്യാവശ്യമാണ്‌.
വാസ്‌തു ശാസ്‌ത്രത്തിന്‌ 18 ആചാര്യന്മാരുണ്ട്‌. ഗൃഹ വാസ്‌തു, ക്ഷേത്ര വാസ്‌തു എന്നിങ്ങനെ 2 തരത്തില്‍ ഉണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌ന ചാര്‍ത്ത്‌ ഉചിതമാണ്‌.
ഭൂ വാസ്‌തു തിരഞ്ഞെടുക്കുമ്പോൾ
1. നാമ രാശി രീതി:- നമ്മുടെ പേരും, വാങ്ങിക്കുന്ന സ്ഥലവും തമ്മില്‍ പൊരുത്തം ഉണ്ടോ എന്ന്‌ പരിശോധിക്കുന്നു. പൊരുത്തമില്ലാത്ത സ്ഥ ലമാണെങ്കില്‍ മാറാ രോ ഗം, കലഹം, ശത്രുക്കള്‍, ധനക്കുറവ്‌, മരണം എന്നിവയാണ്‌ ഫലം. ഉ ത്തമമെങ്കില്‍ ധന ലാഭം, സുഖം, ഗുണം, ലാഭം എന്നവയാണ്‌ ഫലം.
2. ധന-ഋണ (ആയം-വ്യയം) രീതി:- ഈ പരിശോധന മൂലം ആ വാസ്‌തു നമുക്ക്‌ അഭിവൃദ്ധിയും, ഐശ്വര്യവും പ്രദാനം ചെയ്യുവാനാകുമോ എന്ന്‌ പരിശോധിക്കുന്നു.
3. നക്ഷത്ര പൊരുത്തം:- വീടിന്റെ …

ആർത്തി

ടി.കെ.ഉണ്ണി കടലാഴങ്ങളിലെ മോഹമുള്ളുകൾ കടലാടിയാവുന്ന തിരശ്ചീനങ്ങൾ ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ തീരമണയാത്ത കാല്പനികതകൾ
കേൾവിയുടെ അന്ത്യയാമത്തിൽ മറവിയിലാവുന്ന കുക്കുടഗർജ്ജനം മോക്ഷാർത്ഥ ഭജനക്കായ്  പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ
ഉള്ളുരുക്കിത്തെളിച്ചെടുത്ത പുകഞ്ഞ മായാമോഹങ്ങൾ ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്
അന്യാർത്ഥമായ നന്മകളുടെ ഉന്മാദം ഉണ്മയകന്ന ഉലകിന്റെ ഉടലളവ് ഉൾവിളിയകന്ന ശരണാർത്ഥികൾ ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ
ഉണർച്ചകളിൽ ഊർവരതകളിൽ വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി കാഴ്ചകളിൽ കാമനകളിൽ വരിയുടച്ച ഷണ്ഡത്വവീര്യം!
വിയർപ്പുപ്പുകളിൽ വിരിയുന്ന നനുത്ത മാദകത്തിമിർപ്പ്  ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ് ഉയിരുറവയായൊരു നീരൊലിപ്പ്
മുന്നിരുത്തങ്ങളാടിയൊടുങ്ങിയ മുൾമെത്തയും മുൾക്കിരീടവും മിന്നായമായന്തരംഗത്തിൽ രുദ്രപ്രളയമായ് ഒഴുകിയെങ്കിൽ.!

ഓർമ്മകൾ ഓളങ്ങൾ

ജവഹർ മാളിയേക്കൽ


ഓർമ്മകൾ ഓളങ്ങൾ

നിന് മിഴി ഇണകൾ തൻ

ശാന്തമാം ആഴങ്ങളിൽ

കണ്ടു ഞാൻ കിനാക്കൾ തൻ

സുന്ദര പാരാവാരം

വന്നതിൻ തീരത്ത് എത്തി

നില്ക്കുമീ നേരത്ത് എല്ലം

എൻ മനം നിന്നിൽ തന്നേ

വിലയം പ്രാപിക്കുന്നു

ഏന്തിനോ തുടിക്കുമെൻ

ആത്മാവിൻ തടങ്ങളിൽ

സുന്ദര മന്ദാരം പോൽ

ശോഭിപ്പൂ നീ ഇന്നിപ്പോൾ

പിന്നെയും കിനാക്കൾ വന്നു

ഏന്നെ എതി രേറ്റു പോകെ

വന്നു ഞാൻ പിന്നേം നില്പ്പൂ

നിന് മനൊഞ്ഞമാം ചാരെ

ഇല്ല ഏനിക്കാവില്ല നിന്

ഓർമ്മതൻ പാരാവാര

തന്തുക്കൾ ഭേദിച്ചതിൻ

തീരത്തേ പുല്കീടുവാൻ

അഞ്ചാണ്ടൻ തിരുവാറാട്ട്

ഡോ.കെ.ജി.ബാലകൃഷ്ണൻ  ====================  എല്ലാറ്റിനും  ഒരു ലിമിറ്റ് വേണമെന്ന് നാട്ടുവഴക്കം; കൂടാതെ, കക്കുന്നവന്  നിക്കാനറിയണമെന്നും.
പിന്നെ  നടുക്കുളത്തിൽ  ഇറങ്ങി  ഒന്നിന് പോയാലും  നാടറിയുമെന്നും. നിനക്കും  ഇതൊക്കെ  ഓടും. എങ്കിലും, പലവട്ടമായാൽ  ഒരുവട്ടം  പെടുമെന്ന്  സത്യമായും  കിറുകൃത്യമായി  ഓലത്തിളക്കം. നീ പോഴനല്ല; ചേകവരോളം മെയ് വഴക്കം . വെട്ടിന് വെട്ട്; അടവിനടവ്; രണ്ടിനും തട; തച്ചോളിപ്പയറ്റ്.
ഒപ്പം  കൊല്ലന്  കോഴയെറിഞ്ഞ്  കള്ളച്ചുരിക പടയ്ക്കുവോൻ; എകെ തോക്ക് തലയിണച്ചോട്ടിൽ പൊരുന്നയ്ക്ക് വയ്ക്കുവോൻ; ശങ്കരാഭരണത്തിൽ  പൊങ്കാലയിട്ട് ദേവിയെ  പ്രീതിപ്പെടുത്തുത്തുവോൻ;  തനിക്കുള്ളതെല്ലാം  തിരുനടയിൽ നേദിച്ച്   പട്ട് പുതപ്പിച്ച്  സാഷ്ടാംഗം  പ്രണമിക്കുവോൻ.
ചിരിക്കുടുക്കകൾ പൊട്ടിച്ച്  നീലാകാശത്തിൽ  പൂത്തിരി; നിറനിലാവെട്ടതിൽ ദേവഭൂമിക്ക്  പൊന്നാട.
2. വരുന്നു  അഞ്ചാണ്ടൻ തിരുവാറാട്ട്; പാണ്ടിമേളമെവിടെ? പ്രാമാണിയെവിടെ?  ചെണ്ട-കുഴൽ-തകിൽ  ഇലത്താളമെവിടെ? -നിന്റെ കുറുംകുഴൽ(പണം) എവിടെ?
പഞ്ചവാദ്യമെവിടെ? അമിട്ടും ഗുണ്ടും  ആനയും കുടമാറ്റവും  കൂറുമാറ്റവും എവിടെ? മഹാദേവാ! അമ്മേ! നാരായണാ! ഒക്കെ  എട്ടുനിലയിൽത്തന്ന…

വൈശാഖപൌർണമി

സുനിൽ എം എസ്
“സാബ്.”

ടാക്സി ഡ്രൈവറുടെ വിളി കേട്ടാണു കണ്ണുകൾ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.

പോർച്ചിൽ നിന്ന് കുറച്ചകലെ, പാർക്കിംഗ് ലോട്ടിൽ ഒരൽ‌പ്പം തണലുള്ളിടത്ത് കാർ പാർക്കു ചെയ്ത ശേഷമാണ് ഡ്രൈവർ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ ഡ്രൈവറെത്തന്നെയാണ് ഹ്യാട്ട് റീജൻസി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും ഡ്രൈവർ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.

അന്ധേരി ഈസ്റ്റിലെ ഹ്യാട്ട് റീജൻസിയിൽ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ഏകദേശം അരമണിക്കൂറിലേറെ എടുത്തിട്ടുമുണ്ടാവണം.സമയം പോയതറിഞ്ഞില്ല. കണ്ണടച്ചിരുന്നു സങ്കൽ‌പ്പിയ്ക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയുടെ വാതിലിൽ മുട്ടുന്നതും, വാതിൽ തനിയ്ക്കു വേണ്ടി മലർക്കെ തുറക്കുന്നതും സങ്കൽ‌പ്പത്തിൽ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇന്നെങ്കിലും വാതിൽ തുറക്കാതിരിയ്ക്കുമോ? അകത്തു കടന്നാൽ കാണുന്ന മുഖത്ത് മന്ദഹാസമുണ്ടാകുകയില്ലേ… മാസ്മരികതയുണ്ടെന്ന് കഴിഞ്ഞ രണ്ടുവർഷമായി തോന്നിക്കൊണ്ടിരുന്ന മന്ദഹാസം…കാണാൻ അക്ഷ…

ജീവിതം വരഞ്ഞ ചിത്രകാരൻ

രാജു കാഞ്ഞിരങ്ങാട്

നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന…

വനിതാദിന ചുംബനം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

അവനെ വാറ്റുചാരായത്തിന്റെ 
മണത്തോടെ വേളി കഴിച്ചവള്‍,
കിണറ്റിന്‍കരെ രാത്രികളില്‍ 
കുത്തിയിരുന്നു കരഞ്ഞവള്‍,
അവന്‍ കോടയില്‍ മുങ്ങി അവളെ 
ഉഴുതു മറിക്കുമ്പോള്‍, അവളീ 

ജീവിതത്തിന്റെ കോടമഞ്ഞത്തു
പച്ചയ്ക്കായിരുന്നു, ഒരു തുള്ളി
മദ്യം കുടിക്കാതെ പച്ച്ചയ്ക്കായിരുന്നു..!

(എന്നിട്ടും ആണായാല്‍ അല്പം
കുടിക്കണം എന്നും,
ആണായാല്‍ അല്പം മഥിയ്ക്കണം എന്നും,
ആണായാല്‍ അല്പം വലിയ്ക്കണം എന്നും,
ആണായാല്‍ അല്പം പെണ്ണ്പിടിയ്ക്കണം എന്നും,
അവനു വേണ്ടി അവള്‍ പക്ഷം പറഞ്ഞു,
ആരും കാണാതെ അവള്‍ പക്ഷം കുടഞ്ഞു കരഞ്ഞു-
അവനും കാണാതെ, ജന്മങ്ങളോളം !
അവള്‍ പൊത്തി കൊടുത്ത ജൈവവളം കൊണ്ട്
അവന്‍ പനപോലെ വളര്‍ന്നു,
അവളുടെ അറ്റമോഹങ്ങള്‍ ചീഞ്ഞു
അവന്റെ കൊമ്പു തെഴുത്തു,
അവള്‍ പാളം തെറ്റുമെന്നു തോന്നിയപ്പോഴോക്കെ
അവന്‍ അവളെ ഒരേകാന്ത സ്റ്റേഷനില്‍ പിടിച്ചിട്ടു,
അവന്‍ പാളം തെറ്റി ഒടിക്കൊണ്ടേയിരുന്നു...
അവള്‍ കയറു പൊട്ടിക്കാന്‍ ശ്രമിക്കാത്ത
വഞ്ചി തന്നെയല്ലേ എന്ന്
പാത്തുപതുങ്ങി വന്നു.
പണ്ടു പുരാതനകാലം തൊട്ടേ ഉറപ്പുവരുത്തി...
അവന്‍ വരുമ്പോഴൊക്കെ എന്നിട്ടുമവള്‍
കന്നി നിലം പോലെ നനഞ്ഞു കിടന്നു...)

ടോര്‍ച്ചു കൊണ്ടടിവാങ്ങിയ മൂര്‍ദ്ധാവില്‍
സീമന്തസിന്…

നിർഭയ

പ്രേം കൃഷ്ണ

ആ പെണ്‍കുട്ടിയെ  ദേവാലയ പരിസ്സരത്ത്  കാണുമ്പോൾ തന്നെ  മുതിർന്നവരിൽ പലരും  നിഷ്ക്രിയമായ ഒരസ്വസ്ഥത അനുഭവിച്ചിരുന്നു .
പള്ളിയിലിട്ട പേര്  പുറത്ത് പറയാനിഷ്ടമില്ലാത്ത അവൾ  ചെയ്തു പോന്നിരുന്നത്  ഇപ്രകാരമുള്ള  ചില കാര്യങ്ങളായിരുന്നു -
തന്റെ പോന്നുപിതാവായ കർത്താവിന്  പെരുമഴയിൽ നനയാതിരിക്കാൻ  വഴിവക്കിലെ കുരിശിന്മേലൊരു  കുടചൂടി കൊടുത്തു .
അത് കണ്ടു ദേഷ്യപ്പെട്ട്  വിയർത്തു ചുളിഞ്ഞ നെറ്റികളിൽ  " നിങ്ങൾക്ക് പനിക്കുന്നേൽ  ഞാൻ കൈലേസ് നനച്ചിട്ട് തരാം " എന്ന് സങ്കടപ്പെട്ടു പറഞ്ഞു.
വടിയോങ്ങി വന്ന കൈകളിൽ നോക്കി  ബൈബിൾ തുറന്നുകാട്ടി  നിഷ്കളങ്കമായി ചിരിച്ചു നിന്നു .
വേദനിച്ചു മോങ്ങിയിരുന്ന  ഒരു മുടന്തൻ നായ്ക്കുട്ടിയെ  "അയൽക്കാരൻ " എന്ന് പേര് വിളിച്ച്  പള്ളിയിലെ പ്രാർഥനാ വേളയിൽ  മടിയിൽ വച്ചോമനിച്ചു .
ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട്   അവയെ വിൽക്കാൻ തരില്ലെന്ന്  ഉച്ചത്തിൽ പറഞ്ഞു നിലവിളിച്ചു .
പെരുന്നാൾ ദിനം  പള്ളിപ്പമ്പിൽ വച്ചാണ്  അത് സംഭവിച്ചത് -
പ്രദക്ഷിണവഴിയിൽ നിന്ന്  അല്പ്പം മാറി നടന്ന്  തൊട്ടുമുമ്പ്  പ്രസംഗിച്ച  വികാരിയെ നോക്കി  കളങ്കമില്ലാതെ ചിരിച്ച് , കുറച്ചു കല്ലുകൾ പെറുക്കി  ഒര…

ശംഖുംമുഖം

ഡി.യേശുദാസ്‌ 
പലമുഖം കാട്ടിയുലയുന്ന ശംഖുംമുഖം ജന്മാന്തരങ്ങളുടെ നിറങ്ങൾ വീണുകലങ്ങുന്ന തീരമെന്നു തോന്നുന്ന സന്ധ്യയ്ക്ക്‌, പണ്ടുപണ്ടേയുള്ള തിരകളെണ്ണി- ക്കളിക്കുവതാരെല്ലാം.
മെയിലാഞ്ചി മേഘങ്ങളുടെ ജാലവിദ്യകൾ കാണുന്നു വെള്ളിവരച്ചുതിളങ്ങും വിമാനം, പ്രതികാരംപോലെ തിരമുറിച്ചോടുന്ന ബോട്ടുകൾ കാണുന്നു. കുതിരകൾ കാത്തുനിൽക്കുന്ന കാണുന്നു. യുവാക്കൾ മണൽശിൽപമൊരുക്കി കടലിന്നഭിവാദ്യമേകുന്നതുന്മേഷമാകുന്നു. ഒന്നുമോർക്കാതെ വീശും കടൽക്കാറ്റിൽ പൊറുതികേടെല്ലാമലിയുന്ന വിസ്മയം, ഉള്ളിലേയ്ക്കുമിഴിക്കുമലിവുകൾ ഓർത്തുനിൽക്കുന്നു.
പരസ്യക്കാർ തീർത്തകലാമേളയ്ക്കുമേൽ അന്ധന്റെ പാട്ടുകൾ വീണലിയുന്നു. വല്യാകാശം, പെരിയഭൂമി പിത്തളച്ചന്ദ്രൻ വരവറിയിക്കുന്നുവല്ലോ. ഒന്നുകൂടെച്ചേർത്തിരിക്കുന്നു ഞങ്ങൾ മണൽ വാരിവാരിക്കളിക്കട്ടെ കുട്ടികൾ സങ്കടങ്ങളെല്ലാം തിരയിലോടി മണലിലാഴും കുഞ്ഞൻ ഞണ്ടുകളാകട്ടെ.
തിരിച്ചുവരാത്ത ദൂരങ്ങൾ ജന്മങ്ങളാവുമോ കരഞ്ഞും ചിരിച്ചും തിരകളോർക്കുന്നതിങ്ങനെ... കടലെഴുതും മൊഴി പെട്ടെന്നങ്ങനെ ആരുവായിക്കുമത്രയഗാധമായ്‌...
ചോർന്നുപോയതാമുശിരെല്ലാം നാം വീണ്ടെടുക്കുന്നു, തമ്മിൽ ചിരിക്കാമെന്നാകുന്നു. കടൽ രുചിക്കുന്നു തിരിച്ചുപോരുമ്പോൾ …

ഞാനൊരു ദേവാലയം പണിതുകൊണ്ടിരിക്കുന്നു

പ്രോഫ. എസ്‌.ശിവദാസ്‌ 

മഹത്തായ പ്രചോദനം നൽകുന്ന കഥകൾ പലതുമുണ്ട്‌. അതിലൊരു കഥ ഈ സുപ്രഭാതത്തിൽ നിങ്ങൾക്കായി സമർപ്പിക്കട്ടെ.  ഒരിക്കൽ ഒരു നാട്ടിലൂടെ ഒരു പുരോഹിതൻ നടന്നുപോവുകയായിരുന്നു. നാട്ടുവഴിയിലൂടെ നട്ടുച്ചയ്ക്ക്‌ കടുത്ത വെയിലും സഹിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒരു മലമുകളിൽ മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ട ഒരു വലിയ മൈതാനം മുറിച്ചു കടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ്‌ അദ്ദേഹം അവിടെ ഒരു കാഴ്ച കണ്ടത്‌. അവിടെയും ഇവിടെയുമായി കുറേ പണിക്കാർ ഇരുന്നു പാറപൊട്ടിക്കുന്നു, കൊത്തുന്നു, മിനുക്കുന്നു. എന്താണവിടെ? പുരോഹിതൻ അത്ഭുതപ്പെട്ടു. തൊട്ടടുത്തുകണ്ട ഒരു പണിക്കാരന്റെ അടുത്തുചെന്നു ചോദിച്ചു: 'സഹോദരാ, അങ്ങ്‌ എന്താണ്‌ ചെയ്യുന്നത്‌?' അമ്പതിനടുത്തു പ്രായമുള്ള ഒരു തൊഴിലാളിയായിരുന്നു അയാൾ. തികച്ചും നിരാശൻ. എല്ലാറ്റിനോടും പക. വെറുപ്പ്‌. തനിക്കു ലഭിച്ചിരിക്കുന്നത്‌ വൃത്തികെട്ട ഒരു പണിയാണെന്നു ധരിച്ചിരിക്കുന്നവൻ. സ്വയം ശപിച്ചുകൊണ്ട്‌, ദൈവത്തെ വരെ പഴിച്ചുകൊണ്ട്‌, ദേഷ്യപ്പെട്ടിരുന്നു പാറപൊട്ടിക്കുകയായിരുന്നു അയാൾ. പുരോഹിതന്റെ പുഞ്ചിരിയോ സൗഹൃദഭാവമോ വിനയം നിറഞ്ഞ ചോദ്യമോ ഒന്നും അയാൾ ശ്രദ്ധ…

വാക്കുകൾ

പരിഭാഷ: കെ.ബി.സുമൻ  ജിദ്ദു കൃഷ്ണമൂർത്തിയോട് ഒരു ചോദ്യം ചോദ്യം: ഉള്ളിൽ തട്ടിയ ചോദ്യങ്ങൾക്ക്‌ ഉപരിതലത്തിലെ ഉത്തരങ്ങൾക്കൊണ്ട്‌, മനസ്സ്‌ എളുപ്പം തൃപ്തിപ്പെടുന്നതെന്തുകൊണ്ടാണ്‌?  ആഴത്തിലുള്ള ഒരു പ്രശ്നത്തിനു മുന്നിൽ നിസ്സാരമായ വ്യഖ്യാനങ്ങൾ നാം അംഗീകരിക്കുന്നതെന്തുകൊണ്ടാണ്‌? നാം വാക്കുകളിൽ ജീവിക്കുന്നതെന്തുകൊണ്ടാണ്‌? അതു തന്നെയാണ്‌ യഥാർത്ഥ പ്രശ്നം. വാക്കുകൾക്ക്‌ പ്രാമുഖ്യം വന്നത്തെന്തുകൊണ്ടാണ്‌? ഒരാൾ യാതനകളിലൂടെ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ അതിനെല്ലാം എന്തെങ്കിലും വ്യാഖ്യാനവുമായി ആരെങ്കിലും വന്നാൽ ആ വ്യാഖ്യാനങ്ങളിൽ അയാൾ ആശ്വാസം തേടുന്നു. ദൈവം, പുനർജന്മം, അത്‌, ഇത്‌, വേറെ ചിലത്‌...ഈ വാക്കുകളെ, വ്യാഖ്യാനങ്ങളെ അയാൾ ആശ്വാസത്തിനായി അംഗീകരിക്കുന്നു. ദുരിതങ്ങളിലൂടെ, ആകുലതകളിലൂടെ കടന്നുപോകുന്ന ആൾക്ക്‌ വിശ്വാസങ്ങൾ ആശ്വാസം കൊടുക്കുന്നു. തത്വചിന്തകരുടെ, മനഃശാസ്ത്രജ്ഞരുടെ, ഗുരുക്കന്മാരുടെ, പുരോഹിതരുടെ വാക്കുകളിലാണ്‌ നാം ജീവിക്കുന്നത്‌. അത്‌ രണ്ടാംകിട ജീവിതമാണ്‌. ഈ രണ്ടാം കിട ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണ്‌. 'ദൈവം' എന്ന വാക്ക്‌ സങ്കൽപമാണ്‌. സങ്കൽപങ്ങൾക്കു പിന്നിൽ കൊടിയുടെ പിന്നിൽ എ…

കുതിരയെയല്ല കൊല്ലേണ്ടത്‌

സ്വാമി സന്ദീപാനന്ദഗിരി  ഹൃദയാകാശേ ചിദാദിത്യഃ സദാ ഭാതിഃ ഉദയാസ്തമയൗ ന സ്തഃ എന്താ കുട്ടീ സന്ധ്യാവന്ദനം നടത്താത്തത്‌? എന്ന്‌ പുരോഹിതന്മാർ ബാലനായ ശങ്കരനോടു ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത ഉത്തരമാണിത്‌. ഹൃദയമാകുന്ന ആകാശത്ത്‌ ചൈതന്യമാകുന്ന ഈശ്വരൻ സദാ പ്രകാശിക്കുന്നു. ഉദയവുമില്ല, അസ്തമയവുമില്ല. ഉദയാസ്തമയങ്ങളില്ലെങ്കിൽ സന്ധ്യയെ വന്ദിക്കുന്നതെങ്ങനെ? ചെറുപ്പത്തിൽത്തന്നെ സർവശാസ്ത്രങ്ങളും അഭ്യസിച്ച ശങ്കരാചാര്യസ്വാമികളുടെ ഈ മറുപടി കേട്ട്‌ അക്കാലത്തെ പുരോഹിതന്മാർ ക്ഷോഭിച്ചിരിക്കണം. ക്ഷോഭത്തിന്റെ കഥകളൊക്കെ നമുക്കെല്ലാം അറിവുള്ളതുമാണ്‌.
ഉപനിഷത്തും അതിന്റെ സാരസർവസ്വമായ ഭഗവദ്ഗീതയും പറയുന്നു ഹൃദയത്തിലാണ്‌ ഈശ്വരൻ വസിക്കുന്നത്‌. ഈശ്വര സർവഭൂതാനാം ഹൃദ്ദേശേ അർജുനതിഷ്ഠതി. ദുര്യോധനന്റെ നിർദ്ദേശമനുസരിച്ച്‌ ദ്രൗപടിയുടെ വസ്ത്രാക്ഷേപത്തിന്‌ ദുശ്ശാസനൻ മുതിർന്നപ്പോൾ, തന്നെ രക്ഷിക്കണമേ എന്ന്‌ ദ്രൗപടി ഭഗവാന്റെ നിരവധിയായ നാമങ്ങൾ വിളിച്ചുകൊണ്ട്‌ അപേക്ഷിച്ചെങ്കിലും ഹൃദയകമലവാസിൻ എന്ന സംബോധനയുണ്ടായപ്പോഴാണ്‌ ഭഗവാൻ പ്രത്യക്ഷണായത്‌. ഋഷീശ്വരന്മാർ ദർശിച്ച സത്യം തത്ത്വത്തിലൂടെയും കഥാരൂപത്തിലും നമ്മെ അറിയിച്ചുകൊണ്ടിരുന്നിട്…

ഉണരുക, കരുതലോടെ കഴിയുക!

സി.രാധാകൃഷ്ണൻ  ബ്രഹ്മം മാത്രം സത്യവും ജഗത്ത്‌ അപ്പാടെ മിഥ്യയും ആകുന്നു എന്ന ധാരണ വരുത്തിവെച്ച വിന ചില്ലറയല്ല. എല്ലാം ബ്രഹ്മമാണ്‌. അതിനാൽ എല്ലാം സത്യമാണ്‌ എന്ന നിഗമനമെ അദ്വൈതദർശനത്തിൽ നിന്നു ലഭിക്കുന്നുള്ളു എന്നിരിക്കെ മറിച്ചുള്ള ഈ ധാരണ എങ്ങനെ ഉണ്ടായോ എന്തൊ! ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ ദുരിതങ്ങളും മുൻനിശ്ചിതങ്ങളാണ്‌ എന്ന വിശ്വാസംകൂടി ആയപ്പോൾ ഭാരതത്തിൽ ആയിരത്താണ്ടുകൾ നീണ്ട കൂരാക്കൂരിരുട്ടിന്‌ അരങ്ങോരുങ്ങി. ചാതുർവർണ്യം എന്ന ജീവശാസ്ത്ര ആശയം, ജന്മസിദ്ധമായ ഉച്ചനീചത്വ നിയമമായി ദുഷിച്ച്‌, അനാചാരങ്ങൾക്കും അനീതികൾക്കും ചൂഷണത്തിനും വഴിയൊരുക്കിയതോടെ ജീവിതം നരകതുല്യമായി. മനുഷ്യമോചനത്തിനായി ഉയിരെടുത്ത വേദാന്തമെന്ന അറിവിനുണ്ടായ ഈ ദുരവസ്ഥ അവസാനിപ്പിക്കാനാണ്‌ സ്വാമി വിവേകാനന്ദൻ പിറന്നതും പ്രയത്നിച്ചതും. ആ ദൗത്യം വിജയിച്ചേ തീരൂ എന്ന്‌ ദിനംപ്രതി കൂടുതൽ തെളിഞ്ഞുവരുന്നു.
ആലങ്കാരികമായി പറഞ്ഞാൽ രജ്ജുഖണ്ഡത്തിങ്കലെ പന്നഗബുദ്ധിതന്നെയാണ്‌ എല്ലാ ദുരിതങ്ങൾക്കും കാരണം. ഭൗതികവും ആധ്യാത്മികവുമായ യാഥാർത്ഥ്യങ്ങൾ തമ്മിൽ, പാമ്പെന്ന വെറും തോന്നലും അതിനു കാരണമായ കയറും തമ്മിലുള്ള ബന്ധമെ ഉള്ളൂ എന്ന ചിന്തയാണ്‌ …

മോക്ഷം തേടി

കാവിൽരാജ്‌
കണ്ണകി കാൽച്ചിലമ്പൂരിയെറിഞ്ഞതോ?   വിണ്ണിലുദിക്കും ത്രിസന്ധ്യതൻ പൂക്കളോ?   കണ്ണന്റെ സ്പർശനംകൊണ്ടു വിരിഞ്ഞതോ?   മണ്ണിതിൽ പൂവിട്ട കർണ്ണികാരങ്ങളേ?  പൂജക്കെടുക്കില്ല നിങ്ങളെയെങ്കിലും   പൂജിക്കുമല്ലോ ഒരു നാളിലെങ്കിലും   പൂജയും പൂജാവിധികളും നിർമ്മിച്ച    പൂജ്യരും പൂണൂലുധാരികളെങ്കിലും.  സ്വർണ്ണഹാരങ്ങൾപോൽ ചാർത്തിടുമെങ്കിലും   വർണ്ണവിവേചനം നിങ്ങളെ നീക്കിടും    കർണ്ണങ്ങൾക്കുത്സവം, സംഗീത ധാരകൾ   കണ്ണുകൾക്കത്ഭുതം നൽകും വിഭൂതികൾ.  ആനന്ദമാർഗ്ഗങ്ങൾ  ആത്മീയശുദ്ധിക്കായ്‌   ആചരിച്ചീടുവാൻ ആഹ്വാനം ഏകുമ്പോൾ   ആത്മീയ സൗന്ദര്യം നിങ്ങളറിഞ്ഞിടും   ആത്മസമർപ്പണ ഭക്തരായ്‌ മാറിടും.     പോക്കുവെയിൽ തൂവി മറയുന്ന സന്ധ്യേ    പൂക്കൾതൻ ദുസ്ഥിതി കാണുന്നതില്ലയോ?   എത്രയോ പുഷ്പങ്ങൾമോക്ഷം പ്രതീക്ഷിച്ചു    തൊട്ടുകൂടാത്തത്തായ്‌ നിൽക്കുന്നതില്ലയോ?

അക്ബർ ചക്രവർത്തിയുടെ ബാത്ത്‌ർറൂം

ജോമോൻ ജോബ്‌
വഴിയിൽ കിടന്ന്‌ എന്തെങ്കിലും കളഞ്ഞ്‌ കിട്ടുന്നത്‌ നല്ലതല്ലെന്നാണ്‌ എന്റമ്മ പറയാറ്‌. പ്രത്യേകിച്ച്‌ പേനയും, പൈസയും മറ്റും. പക്ഷേങ്കില്‌ എനിക്ക്‌ രാവിലെ കിട്ടിയ പൊതി നല്ലതല്ലെന്ന്‌ ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല.  സംഭവമിതാണ്‌... രാവിലെ കുഞ്ഞിക്കണ്ണൻ വന്ന്‌ റബ്ബർ വെട്ടിയോ എന്ന്‌ നോക്കാൻ പോയതാണ്‌. ദൂരെ നിന്നേ കണ്ടു, വഴിയുടെ അരികിലായി ചെറിയ ഒരു പൊതി. ഞാനാദ്യം കരുതി ആരെങ്കിലും കളിപ്പിക്കാനായി പഴത്തൊലിയോ മറ്റോ പൊതിഞ്ഞിട്ടതായിരിക്കുമെന്ന്‌. ഞാൻ ചുറ്റും നോക്കി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ഞാൻ വളരെ പതുക്കെ ആ പൊതി കാലുകൊണ്ട്‌ തോണ്ടി വഴിയുടെ ഇപ്പുറത്തേക്കിട്ടു.  'ൻഘേ... ലൈറ്റ്‌ വെയ്റ്റ്‌...' പഴത്തൊലിക്കുണ്ടാകേണ്ട ഭാരം അതിനില്ല. പിന്നൊട്ടും വൈകിയില്ല. അതെടുത്ത്‌ തുറന്നു നോക്കിയ എന്റെ കണ്ണ്‌ മഞ്ചിപ്പോയി. ഗാന്ധിയപ്പൂപ്പന്റെ പടമുള്ള അഞ്ഞൂറ്‌ രൂപയും, പിന്നെയൊരു നൂറുരൂപയും. ആകെ രൂഭാ അറുനൂറ്‌... പിന്നെങ്ങനെ ഞാൻ പറയും വഴിയിൽ കിടന്ന്‌ കിട്ടുന്നത്‌ നല്ലതല്ലെന്ന്‌...? ഞാൻ മനസ്സാലെ കുഞ്ഞിക്കണ്ണന്‌ നന്ദി പറഞ്ഞു. അങ്ങോര്‌ കൃത്യമായി വരാത്തതുകൊണ്ടല്ലേ എനിക്കിത്‌ കിട്ടിയത്‌. അയ്യോ, കുഞ്ഞിക്ക…