27 Jun 2014

malayalasameeksha june 15- july 15/ 2014

ഉള്ളടക്കം
ലേഖനം
അശ്ലീല സാഹിത്യവും കോടതിവിധിയും
മാമ്പുഴ കുമാരൻ

മരമണ്ടന്മാർ നമ്മൾ!
സി.രാധാകൃഷ്ണൻ
പരിസ്ഥിതി സംരക്ഷണം ഇവിടെ ജനദ്രോഹം!!
അമ്പാട്ട്‌ സുകുമാരൻനായർ  

ഫെഡററോ നഡാലോ?
സുനിൽ എം. എസ്


തിരിച്ചറിഞ്ഞ ജലഛായകൾ
വെണ്മാറനലൂർ നാരായണൻ


കവിത
രാത്രിയെത്തുമ്പോൾ
മേലത്ത്‌ ചന്ദ്രശേഖരൻ
ബാഗ്ദാദ്
ടി .സി. വി .സതീശന്‍

ഉദയമാവുക!
അന്വർഷാ ഉമയനല്ലൂർ 

സന്ധ്യയാം പെണ്‍കൊടി 
ജവഹർ മാളിയേക്കൽ

വീട് വിളിയ്ക്കുന്നു
പീതാംബരൻ കേശവൻ


ആരോ ഒരാൾ
സലോമി ജോൺ വൽസൻ

Organic dalit leader
Chandramohan S
Waiting for Poetic Justice
Chandramohan S

എന്റെ ഡയറിയിൽനിന്ന്
ഡോ . കെ.ജി. ബാലകൃഷ്ണൻ

D' Tangled Lust
Shilpa S

ബദായൂ
ശ്രീകൃഷ്ണദാസ് മാത്തൂര്‍

Seamarking of A Seafarer
Salomi John Valsan

അപാകം
ടി.കെ.ഉണ്ണി

ആതുരം
രാജേഷ്‌ ചിത്തിര


കൃഷി

സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും വിപണനത്തിനും പുതിയ മാതൃകകൾ
ടി.കെ.ജോസ്  ഐ എ എസ്

നാളികേര മേഖലയിൽ റെസ്പോൺസിബിൾ ടൂറിസം നടപ്പിലാക്കണം
ആർ. ഹേലി
ജൈവ ഫാം ടൂറിസം: പെരുമ്പളം നാളികേര ഫെഡറേഷന്റെ മുന്നേറ്റം
സിഡിബി ന്യൂസ്‌ ബ്യൂറോ


കേരവൃക്ഷത്തണലിൽ കാഴ്ചകളുടെ വിരുന്ന്‌
ടി. എസ്‌. വിശ്വൻ

കുടവെച്ചൂരിലെ ഫിലിപ്പുകുട്ടീസ്‌ ഫാം
സിഡിബി ന്യൂസ്‌ ബ്യൂറോ

കേര കൃഷിയിടങ്ങളിലും അതിഥീ ദേവോ ഭവ:
ആബെ ജേക്കബ്‌


കഥ
തികയാത്ത പൊന്ന്‌
എ. ആർ. അഭിരാമി

എഡിറ്ററുടെ കോളം
വെറുതെ ഒരില പൊഴിച്ചു
എം.കെ.ഹരികുമാർ

അശ്ലീല സാഹിത്യവും കോടതിവിധിയും



മാമ്പുഴ കുമാരൻ
    സാഹിത്യത്തിൽ ശ്ലീലാശ്ലീലങ്ങളെ വ്യവച്ഛേദിച്ചു നിർണ്ണയിക്കാൻ സാർവ്വലൗകികവും സാർവ്വകാലികവുമായ മാർഗ്ഗരേഖയില്ല. പ്രകരണം വെളിവാക്കാതെ വാക്യങ്ങളോ, വാക്കുകളോ ഉദ്ധരിച്ച്‌ വിശ്വസാഹിത്യത്തിലെ വിളിപ്പെട്ട കൃതികളെപ്പോലും അശ്ലീലകുറ്റം ചുമത്തി 'കരിമ്പട്ടികയിൽ പെടുത്താം;' എഴുത്തുകാരനെ കോടതികയറ്റാം. വ്യാസനും വാല്മീകിയും കാളിദാസനും എഴുത്തച്ഛനും, സൊഫോക്ലീസും, ഷേക്സ്പിയറും, ഓസ്ക്കാർ വൈൽഡും, ബാൽസാക്കും, വാൾട്ട്‌ വിറ്റ്മാനും-പട്ടിക ഇനിയും നീട്ടാം- അശ്ലീലപ്രയോക്താക്കളാണെന്ന്‌ വിധി കൽപ്പിക്കാം.
    മഹാഭാരതമെന്ന ഇതിഹാസത്തിലും അശ്ലീലം കണ്ടെത്താം. കുരുക്ഷേത്രയുദ്ധഭൂമിയിൽ കണവന്റെ രക്താഭിഷിക്തമായ കൈത്തണ്ട മടിയിൽ ചേർത്തുവച്ച്‌ 'പൂരിച്ചശോകാൽ ഭൂരിശ്രവസ്സിൻ പ്രണയിനി' കേഴുന്നു.
'അയംരശനോൽകർഷി
പീനസ്തന വിമർദ്ദനഃ
നാഭീരുജഘന സ്പർശി
നീവീവിസ്രം സനകര'-
(ഇടയ്ക്കരഞ്ഞാണു കണക്കുതീർപ്പതും തടിച്ച തൈകൊങ്കകൾ ഞെക്കിടുന്നതും തുടയ്ക്കുമേലോട്ട്‌ തലോടി നീ വിവേർപ്പെടുത്തഴിയ്ക്കുന്നതുമായ കയ്യിതാ)
    പ്രകരണം വ്യക്തമാക്കാതെ ഉദ്ധരിക്കുമ്പോൾ, ഉദ്ധ്യതശ്ലോകം ആകമാനം അശ്ലീലമെന്നേ ആരും പറയൂ. പക്ഷെ, സാഹിത്യദർപ്പണക്കാരൻ-വിശ്വനാ
ഥകവിരാജൻ-വിധിച്ചു 'ഇവിടെ, ശൃംഗാരം കരുണരസത്തെപോഷിപ്പിക്കുന്നു.'
    വ്യാസഭാരതം ആരണ്യപർവ്വത്തിൽ വിസ്തരിച്ച്‌ ഉപപാദിക്കുന്ന 'കർണ്ണോത്പത്തികഥ'യിലും അശ്ലീലം ആരോപിക്കാം. വിരാഗിയെന്ന്‌ ബഹുധാവിശേഷിക്കപ്പെടുന്ന തുഞ്ചത്ത്‌ ആചാര്യൻ 'ഉരസിജവു മിരുതുടകളാൽ മറച്ച്‌' ഇരിക്കുന്നു എന്ന്‌ അശോകവനികയിലെ സീതയുടെ വാങ്മയ ചിത്രം വരയ്ക്കുമ്പോൾ അത്‌ അശ്ലീലസ്പൃഷ്ടമാണെന്ന്‌ പുരോഭാഗികൾ വിധിക്കുമല്ലോ.

ആധുനിക മലയാളസാഹിത്യം

    ആധുനിക മലയാള സാഹിത്യത്തിൽ 'അശ്ലീല വാങ്മയങ്ങൾ സുലഭമായിട്ടുണ്ടെന്ന്‌ സദാചാര പ്രവക്താക്കൾ പണ്ടേ പഴി പറഞ്ഞിട്ടുണ്ട്‌. മഹാകവി വള്ളത്തോളിന്റെ 'രാധയുടെ കൃതാർത്ഥത'യിൽ 'വേഷയികത്വം' ആരോപിച്ചിട്ടുണ്ട്‌ പ്രോഫ.മുണ്ടശ്ശേരി. മഹാകവിയുടെ വിലാസലതിക ആ പേര്‌ അന്വർത്ഥമാക്കും വിധം ആദ്യന്തം ശ്യംഗാരഭാവവിതം തന്നെയാണ്‌, സംശയമില്ല. നവരസങ്ങളിൽ വെച്ച്‌ മഹാകവിക്ക്‌ ഏറെ പ്രിയങ്കരം ശ്യംഗാരരസം തന്നെയാകുന്നു. ക്ഷേത്ര ദർശനത്തിനുപോകുന്ന നായർ സ്ത്രീയെ 'വിലാസിനി' എന്നത്രെ മഹാകവി വിശേഷിപ്പിച്ചതു. 'ഈശ്വരൻ ഒരു കയ്യിൽ കലാവിദ്യയും മറ്റേതിൽ സദാചാരവുമായി എഴുന്നള്ളി വന്ന്‌ അതിൽ ഏതെങ്കിലും ഒന്ന്‌ എടുത്തുകൊള്ളുവാൻ അരുളി ചെയ്താൽ താൻ കലാവിദ്യയാണ്‌ കൈക്കൊള്ളുക' എന്ന്‌ മഹാകവി പട്ടാംഗം പറഞ്ഞിട്ടുണ്ട്‌. (ഇതിനെച്ചൊല്ലി മഹാകവിയെ കുട്ടികൃഷ്ണമാരാർ കണക്കിന്‌ പരിഹസിക്കുകയും ചെയ്തു-'സനാതനധർമ്മം-അഥവാ ശാശ്വതമൂല്യം'മാരാരുടെ ലേഖനം)
    ഒരു നൂറ്റാണ്ടിനുമുമ്പ്‌ 'ഡോറിയൻ ഗ്രേയുടെ ചിത്രം' (picture of Dorian Gray)എന്ന നോവലിന്റെ ആമുഖത്തിൽ ഓസ്കാൽ വൈൽഡ്‌ സാഹിത്യകൃതികളെ, സാന്മാർഗ്ഗികം, അസാന്മാർഗ്ഗികം എന്നിങ്ങനെ ഇനം തിരിക്കുന്ന നിരൂപണ പദ്ധതിയെ പരിഹസിച്ചുതള്ളി. വാസ്തവത്തിൽ സാഹിത്യസൃഷ്ടികളെ വിലയിരുത്തുമ്പോൾ രൂപശിൽപ്പത്തിനാണ്‌ പ്രാധാന്യം കൽപ്പിക്കേണ്ടത്‌, (Books are well written or badly written) ഇതത്രേ ഓസ്ക്കാർ വൈൽഡിന്റെ മതം.
    മനുഷ്യാത്മാവിന്റെ ഉദ്ധ്യതിക്ക്‌ സാധകമാം വിധം സദ്ഭാവങ്ങളെ ഉണർത്തി ഉയർത്തുകയാണ്‌ ഉൽക്കൃഷ്ടകലയുടെ ധർമ്മം എന്ന സ്വീക്വൻസിയുടെ കലാദർശനം തനിക്ക്‌ സ്വീകാര്യമല്ലെന്ന്‌ അർത്ഥം. 

മലയാളത്തിൽ ചങ്ങമ്പുഴയുഗം
    മുപ്പതുകളുടെ തുടക്കത്തിലാണ്‌ ചങ്ങമ്പുഴ കാവ്യരംഗത്ത്‌ പ്രവേശിച്ചതു. ചങ്ങമ്പുഴ കവിതകളിലെ മുഖ്യപ്രമേയം പൊതുവെ പറയാം-പ്രേമമാണ്‌. പ്രഥമ കൃതിയായ ബാഷ്പാഞ്ജലിയിലും, തൊള്ളായിരത്തി മുപ്പത്തി അഞ്ചിൽ പ്രസിദ്ധപ്പെടുത്തിയ ഹേമന്ത ചന്ദ്രികയിലും, മാദകവും മോദകവുമായ 'പ്രേമഭാവന നിറഞ്ഞു നിൽക്കുന്നു' ആ പ്രേമ സങ്കൽപ്പത്തിൽ, 'വൈഷയീകത്വം' ആരോപിക്കപ്പെട്ടു; ഖണ്ഡനവിമർശനങ്ങൾ ഉയർന്നു. ഹേമന്ത ചന്ദ്രികയിലെ പ്രേമഗീതങ്ങൾക്കെതിരെ പി.കെ.പരമേശ്വരൻനായർ ആവനാഴിയിലെ അമ്പുകളെല്ലാം വിക്ഷേപിച്ചു. ആ ചരിത്രം ചങ്ങമ്പുഴ പിൽക്കാലത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇ.വി.യുടെ വിധി കൽപ്പന
    ഖണ്ഡനവിമർശനങ്ങളെ കാലേകൂട്ടി വിഭാവനം ചെയ്ത ഇ.വി.കൃഷ്ണപിള്ള ബാഷ്പാഞ്ജലിയുടെ അവതാരികയിൽ, ചങ്ങമ്പുഴയുടെ പ്രേമസങ്കൽപ്പത്തെ ആത്മീയമെന്ന്‌ വിശേഷിപ്പിച്ചു! 'വിലക്ഷണങ്ങളായി ശാരീരികബന്ധങ്ങളിലേക്ക്‌ ഒരിക്കലും താഴാതെ പ്രൗഢമധുരമായി നിൽക്കുന്ന പ്രണയപ്രതിപാദനങ്ങളാണ്‌ ബാഷാപാഞ്ജലിയിലെ കവിതകളെ'ന്ന്‌ ഇ.വി.ചങ്ങമ്പുഴക്കവിതകളെ വിശേഷിപ്പിച്ചപ്പോൾ 'രോമാഞ്ചം കൊള്ളും നിന്റെ ഹേമാംഗകങ്ങൾ തോറും, മാമക കരപുടം വിഹരിക്കുമ്പോൾ' എന്ന്‌ പാടിയ ചങ്ങമ്പുഴ ഞെട്ടിത്തരിച്ചിട്ടുണ്ടാകും.

നവോത്ഥാനയുഗം
    പുരോഗമനസാഹിത്യപ്രസ്ഥാനം മലയാള സാഹിത്യത്തിൽ നവോത്ഥാനത്തിന്റെ ഉദയംകുറിച്ചു എന്നത്‌ ചരിത്രസത്യമത്രെ. മനുഷ്യകഥാനുഗായിയായ സാഹിത്യകാരൻ, മനുഷ്യജീവിതത്തെ സാകല്യേന പഠിക്കുമ്പോൾ ജീവിതത്തിലെ സമസ്ത തലങ്ങളും ചിത്രീകരിക്കാൻ ബാധ്യസ്ഥനാണ്‌ എന്ന്‌ പുരോഗമനസാഹിത്യം പ്രവചിക്കുന്നു. ഇക്കാരണത്താൽ പുരോഗമനസാഹിത്യകാരന്മാരെ നവോത്ഥാനയുഗത്തിന്റെ പഥപ്രദർശകരെന്ന്‌ വിശേഷിപ്പിക്കാം. അവർ ഒഴിവോ മറവോ കൂടാതെ മനുഷ്യജീവിതത്തെ, സമഗ്രമായി ചിത്രീകരിച്ചു. സാഹിത്യം നീതിസാരശ്ലോകങ്ങളാൽ ഒതുങ്ങണം എന്ന്‌ അവർ കരുതിയില്ല.
    ആ കാലത്ത്‌ വായനക്കാരെ ഞെട്ടിക്കുകയും, ചില പൊഴുത്‌ പ്രകോപിപ്പിക്കുകയും, ചെയ്ത ഏതാനും കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ചങ്ങമ്പുഴയുടെ ആശ്രമമൃഗം എന്ന കവിത, (പ്രേമയം സ്വവർഗ്ഗരതി), കേശവദേവിന്റെ 'മറവിൽ' (മനുഷ്യനും നായയും തമ്മിലുള്ള ലൈംഗികവേഴ്ച), തകഴിയുടെ 'അവരുടെ സമുദായസേവനം,' (നിത്യകന്യകമാരും, വിധവകളുമായ സ്ത്രീകൾ അവിവാഹിതരായ യുവാക്കളുടെ ലൈംഗികാവശ്യങ്ങൾ സാധിച്ചുകൊടുക്കണം എന്നാണ്‌ കഥയുടെ സന്ദേശം) പൊൻകുന്നം വർക്കിയുടെ 'വിത്തുകാള', 'ട്യൂഷൻ,' പൊറ്റക്കാടിന്റെ 'കള്ളപ്പശു' ബഷീറിന്റെ 'ശബ്ദങ്ങൾ' എന്നീ കഥകളും, ഒളപ്പമണ്ണയുടെ 'ആവർത്തനം' എന്ന കവിതയുടെ സദാചാര പ്രവാചകരെ, അരിശം കൊള്ളിച്ചു! 'അവരുടെ സമുദായസേവനം' പ്രസിദ്ധീകരിച്ചതിനുശേഷം, ഏതാനും ദിവസങ്ങൾ പൊതുജനത്തെ ഭയന്ന്‌ തകഴി പുറത്തിറങ്ങിയില്ലത്രെ!'ത്യാഗത്തിനു പ്രതിഫലം'-(തകഴിയുടെ പ്രഥമനോവൽ) വായിച്ച്‌  ധർമ്മരോഷം കൊണ്ട എം.ജി. കേശവപിള്ള 'കേസരി സദസ്സിൽ വച്ച്‌, നോവൽ കീറി തകഴിയുടെ മുഖത്ത്‌ എറിഞ്ഞു!'
    'ശബ്ദങ്ങൾ' സാഹിത്യമാണെങ്കിൽ, ചേർത്തല പൂരപ്പാട്ട്‌ ഭഗവദ്ഗീതയാണെന്നും, ശബ്ദങ്ങൾ എഴുതിയ ബഷീർ സാഹിത്യകാരനാണെങ്കിൽ താൻ മഹാത്മാഗാന്ധിയാണെന്നും പ്രോഫ.ഗുപ്തൻനായർ അമ്ളരൂക്ഷ പരിഹാസം ചൊരിഞ്ഞു (മംഗളോദയം മാസിക)
    ഈ നിരൂപണങ്ങൾക്ക്‌ പ്രത്യാഖ്യാനമായി കേശവദേവ്‌ 'ഹൃദയത്തിന്റെ വിശപ്പ്‌' എന്ന ലേഖനമെഴുതി (ജയകേരളം വാരികയിൽ).

മണിപ്രവാളയുഗം

    'നവോത്ഥാനയുഗത്തിന്റെ കാഹളവാദനം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതികൾ, വാസ്തവത്തിൽ, പഴയ മണിപ്രവാളസാഹിത്യത്തിന്റെ കിളിരം തന്നെയല്ലേ? എന്താണ്‌ മണിപ്രവാളസാഹിത്യ സംസ്കാരത്തിന്റെ സ്വഭാവം.
    പതിമൂന്ന്‌ പതിന്നാല്‌ നൂറ്റാണ്ടുകളിൽ മലയാളമണ്ണിൽ കിളുർത്ത വിഷക്കൂണുകളാണ്‌, വാസ്തവത്തിൽ മണിപ്രവാളസാഹിത്യം എന്ന്‌ പറയാം - അവ രചനാ ഭംഗിക്ക്‌ കേൾവിപ്പെട്ടവയാണ്‌. രചനാഭംഗി തികഞ്ഞ ചന്ദ്രോത്സവകൃതികളെ പരാമർശിക്കെ, സാഹിത്യചരിത്രത്തിൽ, ആർ.നാരായണപണിക്കർ  പറഞ്ഞു. 'കൊടിയ വിഷം വമിക്കുന്ന സർപ്പത്തെ വലിയ പത്തൽ കൊണ്ടുതന്നെ തല്ലണം -(ആർ.നാരായണപ്പണിക്കരുടെ സാഹിത്യ ചരിത്രം)
    'കാമദഹനം ചമ്പു' എന്ന കാവ്യത്തിൽ കാമദഹനത്തിനുശേഷമുള്ള ലോകാവസ്ഥ ചിത്രീകരിക്കപ്പെടുന്നു.
'സാരസ്യത്തിനു ചേർന്നൊരുത്തനു
മിരിപ്പീലേതു, മമ്മേനകാ-
ഗാരേനാലുമണി പ്രവാളമുയരെ ചൊല്ലീതുമില്ലാരുമേ
പാരിൽ കീർത്തിമികൂർത്ത മന്നവർ
മരിച്ചാഹന്തചൊല്ലും വിധൗ-
'നാരീണാം കഥ' പോലുമില്ല പര
ലോകാധീ ശശൃംഗാടകേ-
    മന്നവരെ രസിപ്പിക്കാൻ 'നാരീണാം കഥ' പാടുക! അതായിരുന്നു മണിപ്രവാള കവികളുടെ കുലവൃത്തി! മണിപ്രസ്ഥാനത്തിന്റെ 'മാനിഫെസ്റ്റോ' എന്ന്‌ കുട്ടികൃഷ്ണമാരാര്‌ വിശേഷിപ്പിച്ച 'ലീലാതിലക'ത്തിൽ 'ആറ്റിൽ കിടന്നു കുളിക്കുന്ന കന്യകമാരുടെ 'നഗ്നമേനി വർണ്ണിക്കുന്ന കവി, സംശയമില്ല, ഒരു കാലഘട്ടത്തിലെ ജീർണ്ണസംസ്കാരത്തിന്റെ വിശ്വസ്ത പ്രതിനിധിയത്രെ.
    അശ്ലീലം-ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം.
    ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യനാടുകളിൽ കിളുർത്ത സാഹിത്യത്തിൽ ഗണ്യമായി ഒരു വിഭാഗം-വിശിഷ്യ നാടകങ്ങൾ-ആരെയും അമ്പരപ്പിക്കുകയും പിന്നെപ്പിന്നെ 'അറപ്പിക്കുകയും, ചെയ്യുന്നവിധം അശ്ലീലം നിറഞ്ഞവയായിരുന്നു. സംസ്കാര ഭദ്രമായ സമൂഹം പാലിച്ചുപോന്ന വിധിനിഷേധങ്ങൾ ജീവിതത്തിന്റെ പൂർണ്ണതയെക്കുറിക്കുന്നു, അർദ്ധനാരീശ്വരസങ്കൽപ്പം (അത്‌ അർത്ഥവത്തായ പ്രതീകമാണ്‌.) 'ശിവശക്ത്യായുക്തോയദി ഭവതി ശക്തഃ പ്രഭുവിതും. നചേദേവം ദേവോനഖലുകുശലഃ സ്പന്ദിതു മപിഃ എന്ന സൗന്ദര്യ ലഹരീവാക്യം ശ്രദ്ധേയമത്രെ. ശിവൻ ശക്തിയോടു ചേർന്നാൽ മാത്രമേ പ്രപഞ്ചനിർമ്മിതിക്ക്‌ ശക്തനാകൂ എന്നത്രെ ഇതിന്റെ പൊരുൾ. കാമ്യകർമ്മങ്ങളഖിലം ഉപേക്ഷിച്ച സന്യാസിപോലും, വൈവാഹിക ജീവിതത്തിൽ ലൈംഗീക ബന്ധം ഏറെ പ്രധാനമെന്ന്‌ അനുശാസിക്കുന്നു. (പരമഹംസ യോഗാനന്ദയുടെ 'ഡി വൈൻ റൊമാൻസ്‌' എന്ന ഗ്രന്ഥം)

സി.ജെ.തോമസ്സും ശൃംഗാര സരസ്വതിയും

    'മിതമായ അഭിപ്രായങ്ങൾപോലും അമിതമായ രീതിയിൽ പറഞ്ഞെത്തിക്കുന്ന നിരൂപകനായ സി.ജെ.തോമസ്സ്‌ (വിശേഷണം പ്രോഫ.എം.എൻ.വിജയന്റേത്‌) ശൃംഗാരസരസ്വതി എന്ന ലേഖനത്തിൽ  എഴുതി, കേരളത്തിലെ കാലാവസ്ഥയാണ്‌ കാമോദീപകങ്ങളായ കാവ്യങ്ങളുടെ പിറവിക്ക്‌ മുഖ്യകാരണമെന്ന്‌. പെണ്ണ്‌ എന്നുകേൾക്കുമ്പോൾ കവിയുടെ ഞരമ്പുകളിൽ രക്തം ചൂടാകും എന്നത്രെ സി.ജെ.യുടെ അഭ്യൂഹം. പാശ്ചാത്യകവിതകളിൽ പ്രേമം സൗമ്യവും ദീപ്തവുമാകുന്നു.'
    സി.ജെ.പറയാറുണ്ടത്രെ, തനിക്ക്‌ പിടിപിടീന്നാണ്‌ ആശയങ്ങൾ വരുന്നതെന്ന്‌' അത്‌ അപൂർവ്വ സിദ്ധി തന്നെ. പക്ഷേ, 'പിടിപിടീന്നു വരുന്ന ആശയം' മഥിച്ച്‌ നാരും വേരും തിരിച്ച്‌ അവതരിപ്പിക്കാൻ സി.ജെ.മെനക്കെടാറില്ല. അത്‌ ആ പ്രതിഭയുടെ ദൗർബല്യമത്രെ.
    സി.ജെ.തുടർന്നുപറഞ്ഞു. പാശ്ചാത്യഭാഷകളിൽ പ്രേമം 'മധുരവും സൗമ്യവുമായ ഭാവം കൈക്കൊള്ളുന്നു. ഉദാഹരണം സ്ഷീൻബേണിന്റെ My love is like a red rose എന്ന കാവ്യഭാഗം.

കവി പ്രതിഭ കാലാവസ്ഥ
    കവി പ്രതിഭയും കാലാവസ്ഥയും തമ്മിൽ ജന്യജനകബന്ധമുണ്ടെന്ന മതം ഒരു നുള്ള്‌ ഉപ്പു കൂടാതെ വിഴുങ്ങാൻ വയ്യ. മറിച്ച്‌ കവി പ്രതിഭയെ കാലത്തിന്റെ ചൈതന്യം -Spirit സ്വാധീനിച്ചേക്കാമെന്നു പറയാം. ഉദാഹരണം ഷേക്സ്പിയർ നാടകങ്ങൾ. അവ സാമാന്യേന 'ധീരസാഹസികത'യുടെ ചേതന ഉൾക്കൊള്ളുന്നു.
    കാലാവസ്ഥയെ ഈ പ്രകരണത്തിൽ ഒഴിവാക്കുകയാണ്‌ വിവേകിത. വേഡ്സ്‌ വർത്തിന്റെ കവിതകളിൽ പ്രകൃതി ആരാദ്ധ്യദേവതയാണ്‌. മനുഷ്യന്‌ ഉത്തമചിന്തയേകുന്ന വിശുദ്ധിയാണ്‌ പ്രകൃതി. അപ്പോൾ മണിപ്രവാളകാര്യങ്ങളിൽ മാദകമായ കാമം നുരയുന്നതിന്‌ കാരണമെന്ത്‌? ഉത്തരം വ്യക്തം-കാമമെന്നല്ല, ഏതു വികാരവും വ്യക്തിഗതം വിട്ട്‌, ചർവ്വണോപരമാകുമ്പോഴേ രസനീയമാകൂ.(മുനിയുടെ ശോകമല്ല, കവിയുടെ ശോകമാണ്‌ ആദികാവ്യത്തിന്റെ പിറവിക്ക്‌ ബീജധാനം ചെയ്തത്‌.)

ഡി.എച്ച്‌.ലോറൻസും ജെയിംസ്‌ ജോയസ്സും

    'സാഹിത്യത്തിലെ അശ്ലീല'ത്തെ അധികരിച്ചുള്ള ചർച്ചകളിൽ ഇന്നും പ്രാധാന്യേന പ്രസക്തമാകുന്ന കൃതികളാണ്‌ ഡി.എച്ച്‌.ലോറൻസിന്റെ 'ലേഡി ഷാറ്റർലിയുടെ കാമുകനും' ജെയിംസ്‌ ജോയസ്സിന്റെ 'യുളിനസ്സും' 'അശ്ലീല' ചർച്ചയിൽ തന്റെ നിലപാട്‌ വ്യക്തമാക്കുകയാണ്‌ 1929-ൽ ഡി.എച്ച്‌. ലോറൻസ്‌ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന യുക്തിബദ്ധമായ പ്രശ്നങ്ങൾ മുൻവിധികൂടാതെ ചർച്ച ചെയ്യേണ്ടവയാണ്‌. (A purpose of lady chatterly's Lover) പ്യഷ്ഠം എന്ന പദം അശ്ലീലം, മുഖം എന്ന പദം സഭ്യം -ഈ വിധം മനുഷ്യശരീരത്തെ വകതിരിക്കുന്നത്‌ ഏതുവിധം നീതിമത്ക്കരിക്കപ്പെടുന്നു-ലോറൻസ്‌ ഉന്നയിക്കുന്ന പ്രശ്നം യുക്തിബദ്ധമാണ്‌. മനുഷ്യശരീരത്തിലെ ചില അംഗങ്ങൾ മാത്രം അശ്ലീലമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതിൽ അർത്ഥമില്ല എന്നു തന്നെയാണ്‌ ലോറൻസിന്റെ നിഗമനം. വാസ്തവത്തിൽ വാക്കുകൾക്ക്‌ പാതിത്യമേതുമില്ല; അവ വിശുദ്ധമാണ്‌. മനുഷ്യമനസ്സ്‌ എന്ന ഈജിയൻ തൊഴുത്ത്‌ വെടിപ്പാക്കുക; ശ്ലീലം ശ്ലീലവിചാരണ പിന്നെ പ്രസക്തമാകുകയില്ല.
    ജെയിംസ്‌ ജോയ്സിന്റെ 'യുളിസസ്സ്‌' എന്ന ബൃഹദ്‌ കൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ സദാചാരത്തിന്റെ സൂക്ഷിപ്പുകാർ ആകൃതിക്ക്‌ എതിരെ ഉറഞ്ഞുതള്ളി. യുളിസസ്സ്‌ നിരോധിക്കണമെന്ന്‌ പൊതുജനം വിധി കൽപ്പിച്ചു. ഗ്രന്ഥത്തിന്റെ വിതരണം നിരോധിക്കപ്പെടുകയും ചെയ്തു.
    1933 ഡിസംബർ ആറാം തീയതി യുളിനസ്സിന്‌ എതിരെയുള്ള നിരോധന കൽപ്പന നീക്കി കൊണ്ട്‌ ഡിസ്ട്രിക്റ്റ്‌ കോടതി വിധി കൽപ്പിച്ചു. ജോൺ എം.വുൾസി (Woolsey) എന്ന ന്യായാധിപന്റെ വിധി ഗ്രന്ഥ പ്രസാധനരംഗത്ത്‌ ശ്രദ്ധേയമായ നാഴികകല്ല്‌ (Landmark) തന്നെയാണ്‌. വായനക്കാരിൽ കാമവികാരം ഉദ്ദേ‍ീപിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ എഴുതപ്പെടുന്ന കൃതികൾ (Written for the purpose of exploiting obscentity) മാത്രമാണ്‌ അശ്ലീലമെന്ന്‌ വിശേഷിപ്പിക്കപ്പെടുക - കോടതി വിധിച്ചു.

രാത്രിയെത്തുമ്പോൾ


മേലത്ത്‌ ചന്ദ്രശേഖരൻ

അന്തി ചാഞ്ഞീലാ, വെയിലാറിയിട്ടില്ലാ
അന്ധകാരത്തിൻ വഴി തുറന്നിട്ടില്ല.
എങ്കിലും കാത്തിരിപ്പു വരുംവരും
അന്ധതാമിസ്രജടിലമഹാരാത്രി.
രാവുവന്നാൽ കൂട്ടിനാരുവരുമെന്ന-
താണെന്നസംതൃപ്തമാനസം മന്ത്രിപ്പൂ.
രാകാശശികള, താരകാരാശികൾ,
താനേ തഴുകും നിശാഗന്ധിപ്പൂമണം,
താമരത്താളിൽ കവിതക്കുറികൾ, നീ-
ലാവലപ്പൂമുന, ശ്യാമളഭൂതലം!

ഒറ്റയ്ക്കൊരു മരക്കൊമ്പത്തിരുന്നാത്മ
ദുഃഖമയവിറക്കും കിളി പാടിയോ?
മ്യത്യുഗർഭത്തിലാണീ രാത്രിയെത്തുന്ന-
തത്രഭയദമീകാഴ്ചപ്പുറങ്ങളും.
അത്രയ്ക്ക്‌ പെട്ടെന്ന്‌ മൃത്യുഗർഭം പിളർ-
ന്നെത്തുകയില്ല നിൻ സൂര്യകിരണങ്ങൾ.
ആകയാൽ നീ യുഗയോഗനിദ്രാശേഷ-
മാരാകണം സ്വയം തീരുമാനിക്കണം.
ആർഷപുണ്യസ്മൃതി നീരാഞ്ജനങ്ങളാൽ
ആഴങ്ങളിൽച്ചെന്നിരിക്കെ തപസ്സു, നീ.
നീ തപം വിട്ടുണരെനിൻമുമ്പിൽ, വാ-
ല്മീകിയോ, രാമനോ, വ്യാസനോ, കൃഷ്ണനോ?

ഉദയമാവുക!

അന്വർഷാ ഉമയനല്ലൂർ



അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍

ചിലനേരമൊരുനുളളു പൊന്‍വെളിച്ചം

തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം

തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,

തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും

വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍

തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.

കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-

ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍

മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-

ലറിയാതെയുലയുന്നു വ്യഥിതചിത്തം.

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-

യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം

തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-

മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-

പുലരിയാലൊരുപുതിയ സുദീനതീരം

നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍

പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.

പതിവുപോലുയരുവാനാകാതെ പകുതിയെന്‍

മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;

നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-

തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-

ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?

കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-

നുഴറിയോനൊരുവേളയേകിയെങ്കില്‍!!

പരിസ്ഥിതി സംരക്ഷണം ഇവിടെ ജനദ്രോഹം!!


അമ്പാട്ട്‌ സുകുമാരൻനായർ 
PHO: 8943875081
    "ഹൊ, എന്തൊരു ചൂട്‌! മുറിക്കകത്തുവിരിക്കാനാവുന്നില്
ല. പുറത്തേക്കിറങ്ങാനുമാവുന്നില്ല. പുറത്തേക്കിറങ്ങിയാലോ ദേഹം പൊള്ളും. ഈശ്വരന്റെ ഒരു വികൃതി!"
    രണ്ടാൾ തമ്മിൽ കണ്ടുമുട്ടിയാൽ ഒരു മുഖവുരയും കൂടാതെ ആദ്യമേ പറയുന്നവാക്കുകളാണിത്‌. പ്രകൃതിയിൽ ചൂടുകൂടിയാലും തണുപ്പധികരിച്ചാലും, മഴ അധികമായാലും മഴകുറഞ്ഞു പോയാലും മനുഷ്യന്‌ കുറ്റമാരോപിക്കാനോരാളുണ്ട്‌. ഈശ്വരൻ. മനുഷ്യൻ സ്വന്തം തെറ്റുകുറ്റങ്ങൾ ഒരിക്കലും ഏറ്റെടുക്കാൻ തയ്യാറാവുകയില്ല. എല്ലാം മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കും. പ്രകൃതി നിയമങ്ങളെയെല്ലാം മറികടന്ന്‌ മനുഷ്യൻ വളരെക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്തുതുടങ്ങിയതുമുതലാണ്‌ പ്രകൃതിയിൽ ഈ മാറ്റംകണ്ടു തുടങ്ങിയത്‌. പ്രകൃതിയിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും സുഖമായി ജീവിക്കാനുള്ള വക സ്രഷ്ടാവു തന്നെ നൽകിയിട്ടുണ്ട്‌. എല്ലാ ജീവജാലങ്ങളും പ്രകൃതികനിഞ്ഞേകിയ വിഭവങ്ങൾകൊണ്ട്‌ പ്രകൃതിയുടെ നിയമങ്ങൾക്ക്‌ കീഴ്‌വഴങ്ങി സംതൃപ്തമായ ജീവിതം നയിച്ചപ്പോൾ ഒന്നിലും തൃപ്തിയില്ലാത്ത മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു തുടങ്ങി.
    സഹസ്രാബ്ദങ്ങളായി നദികളിൽ അടിഞ്ഞുകൂടിയിരുന്ന മണൽ മുഴവൻ വാരിക്കൊണ്ടുപോയി. അതുവരെ മണൽപ്പരപ്പിലൂടെ തെളിഞ്ഞൊഴുകിയിരുന്ന നദികൾ ആഴങ്ങളിലേക്കൂളിയിട്ടു. വലിയകയങ്ങളൊക്കെ രൂപപ്പെട്ടതോടെ ഒഴുകാൻ വെള്ളമില്ലാതായി.
    വനം കൈയേറ്റവും കുടിയേറ്റവുമൊക്കെ ആരംഭിച്ചതോടെ കാടിന്റെ വിസ്തീർണ്ണം കുറഞ്ഞു തുടങ്ങി. നദികളിലേക്ക്‌ സദാസമയവും നീരൊഴുകിയിരുന്ന കൊച്ചു കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും  നിലച്ചു. അതോടെ നദിയിൽ ഒഴുകാൻ വെള്ളമില്ലാതായി. പുഴയോരങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ വേണ്ടിയെന്നു പറഞ്ഞ്‌ സർക്കാർ ഒരു വലിയ പദ്ധതി ആവിഷ്കരിച്ചു, വലിയ സമ്പന്നരെ സഹായിക്കാൻ വേണ്ടി തികച്ചും സൗജന്യം. നല്ല സാമ്പത്തികവും ഉന്നതത്തലങ്ങളിൽ പിടിപാടുമുള്ളവർ എഞ്ചിനീയറെ ചെന്നുകണ്ട്‌ വേണ്ട രീതിയിൽ സമീപിച്ചാൽ അവർക്ക്‌ കരിങ്കൽ ഭിത്തി കെട്ടിക്കൊടുക്കും. പാവപ്പെട്ടവരുടെ ഭൂമി ഇടിഞ്ഞാൽ അതിടിഞ്ഞിടിഞ്ഞ്‌ ഇല്ലാതായിത്തീരും. ആരും അവനെസഹായിക്കാനുണ്ടാവില്ല. കുറെ ഭാഗ്യവാന്മാർക്ക്‌ ആറ്റുതീരത്ത്‌ കരിങ്കൽ കെട്ടിക്കൊടുക്കാനും ഏതാനും എഞ്ചീനീയർമാർക്ക്‌ ലക്ഷങ്ങൾ സമ്പാദിക്കാനും ഇതുപകരിച്ചു. ഇക്കൂട്ടത്തിൽ ആറുകളെല്ലാം കനാലുകളാക്കി മാറ്റാനും കഴിഞ്ഞു. അതോടെ ആറ്റുതീരത്തെ മാലികളില്ലാതായി, മരങ്ങളില്ലാതായി. മഴക്കാലത്ത്‌ ഒഴുക്കിന്‌ ശക്തിയേറി. മലമുകളിൽ പെയ്യുന്നവെള്ളം ഏതാനും മണിക്കൂറുകൾക്കകം കടലിൽ ചെന്നുപതിക്കും. പണ്ടൊക്കെ എക്കൽ വന്നടിഞ്ഞ്‌ മാലികൾ രൂപപ്പെട്ട്‌ അവിടം കൃഷിയോഗ്യമാകുമായിരുന്നു. ആളുകൾ അവിടെ കൃഷിചെയ്ത്‌ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കുമായിരുന്നു. അതൊക്കെ പാടേനിലച്ചു. സർക്കാരിന്റെ ഈ പദ്ധതികൊണ്ട്‌ ആറിന്‌ ഇങ്ങനെയൊരു രൂപഭേദം വരുത്താൻ കഴിഞ്ഞു.
    കാവുകളും കുളങ്ങളും എല്ലാമുണ്ടായിരുന്ന കേരളം ഇന്ന്‌ കുടിനീരിനുവേണ്ടി നെട്ടോട്ടം നടത്തുകയാണ്‌. പണ്ട്‌ കേരളത്തിന്റെ മലമ്പ്രദേശങ്ങൾ കൊടുംകാടുകളായിരുന്നു. ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമായിരുന്നു അവിടം. അനേകം കാട്ടുമൃഗങ്ങളും നാണാത്തരം പക്ഷികളും എല്ലാം നിറഞ്ഞ ഘോരവനം. നാട്ടിൻപുറങ്ങളിലെ പ്രധാനപാതകളുടെ ഇരുവശവും ചോലമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
    പണ്ടൊക്കെ കോട്ടയത്തുനിന്ന്‌ കിഴക്കോട്ടുയാത്ര ചെയ്യുമ്പോൾ മുണ്ടക്കയത്തെത്തിയാൽ അസഹനീയമായ തണുപ്പനുഭവപ്പെടുമായിരുന്നു. പിന്നെ സ്വറ്റര്റുമിട്ട്‌ കഴുത്തിൽ മഫ്ലറും ചുറ്റിയാണ്‌ യാത്ര. കൊടിയവേനൽക്കാലത്തുപോലും അകലെയുള്ള മലകളിൽ നിന്ന്‌ വെള്ളിയുരുക്കിയൊഴിച്ചതുപോലെ പാലരുവികൾ ഒഴുകിയിറങ്ങുന്നതുകാണാം. ഇന്ന്‌ ആ മലഞ്ചെരിവുകളിലൊന്നും അരുവികളുമില്ല വെള്ളച്ചാട്ടങ്ങളുമില്ല. മുകളിലേക്കുകയറിയാലോ കൊടുംചൂടുതന്നെ.
    ഇരുണ്ട ആഫ്രിക്ക എന്നാണ്‌ അട്ടപ്പാടിയെക്കുറിച്ചു പറഞ്ഞു കേട്ടിരുന്നത്‌. കേരളത്തിൽ മറ്റെങ്ങുമില്ലാത്തത്ര ഇരുണ്ടവനമായിരുന്നു അട്ടപ്പാടിയിലുണ്ടായിരുന്നത്‌. ഇന്നാ മലകളെല്ലാം തലമുണ്ഡനം ചെയ്ത്‌ മൊട്ടക്കുന്നുകളായിമാറിയിരിക്കുകയാണ്‌. അവിടം കത്തിയെരിയുകയാണ്‌. അധ്വാനശീലരായ കുടിയേറ്റകർഷകരാണ്‌ അവിടം ഇത്തരത്തിലാക്കിയത്‌.
    കുടിയിറക്കിനെതിരെ എ.കെ.ജി നിരാഹാര സത്യഗ്രഹമിരുന്ന ചൂരുളി-കീരിത്തോടിനെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവരധികമുണ്ടാകില്ല. അവിടെ കർഷകർ കടന്നു കയറി യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഘോരവനങ്ങൾ വെട്ടിനശിപ്പിച്ചു. കൃഷി ചെയ്ത്‌ കൊച്ചുകൊച്ചുവീടുകളും പണിയിച്ച്‌ താമസമാരംഭിച്ചതു ഏതാനും വർഷം കഴിഞ്ഞപ്പോൾ കുടിയിറക്കാനുള്ള ഉത്തരവായി. പോലീസും ഫോറസ്റ്റ്‌ ഡിപ്പാർട്ടുമന്റും ചേർന്ന്‌ എല്ലാവരെയും കിടിയിറക്കി. അതിന്റെ പേരിലാണ്‌ എ.കെ.ജി നിരാഹാരസത്യഗ്രഹമിരുന്നത്‌.
    ആ കുടിയേറ്റത്തെക്കുറിച്ച്‌ അവിടെ കുടിയേറിയ കർഷകർ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്‌. "ഇവിടം ഒരിരുണ്ട വനമായിരുന്നു. ഏറെയും ഈട്ടി മരങ്ങളായിരുന്നു. പിടി മുറ്റാത്ത മരങ്ങൾ. അവയെല്ലാം കോടാലിക്കുവെട്ടി വീഴ്ത്താൻ അത്ര എളുപ്പമല്ല. അതുകൊണ്ട്‌ മരത്തിന്റെ ചുവടുതുരന്ന്‌ തോട്ടവച്ചുപൊട്ടിച്ചാണ്‌ ഞങ്ങൾ മരങ്ങൾ വീഴ്ത്തിയത്‌. ഒരുവിധം നല്ല തടികൾ ഞങ്ങൾ ചേറിൽ താഴ്ത്തി. എല്ലാ മരങ്ങളും തകർത്ത്‌ ഒടുവിൽ തീയിടുകയായിരുന്നു."
    സത്യത്തിൽ ഇത്‌ കുടിയേറ്റമല്ല, കൈയേറ്റമായിരുന്നു. ഇന്ന്‌ കുടിയേറ്റ പ്രദേശങ്ങൾ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ ഭൂരിപക്ഷം പ്രദേശങ്ങളും അന്ന്‌ കൈയേറ്റ പ്രദേശങ്ങൾ തന്നെയായിരുന്നു. അവരെ പിന്നിൽ നിന്നു സഹായിക്കാൻ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും മതസംഘടനകളുമുണ്ടായിരുന്നു.
    മാങ്കുളം എന്ന പ്രദേശത്തെ ഘോരവനം നശിക്കുന്നത്‌ ഞാൻ കൺമുൻപിൽ കണ്ടു. അന്ന്‌ മാങ്കുളം പട്ടയഭൂമിയുടെ ഉച്ചിയിൽ കഷണ്ടി ബാധിച്ചതുപോലെ രണ്ടായിരം ഏക്കർ പട്ടയഭൂമിയുണ്ടായിരുന്നു. സായിപ്പിന്റെ കൈവശമായിരുന്ന ആ ഭൂമി നാട്ടുകാർ നിസ്സാരവിലയ്ക്കുവാങ്ങി. അവർ അവിടെ കൃഷിചെയ്ത്‌ കുടുംബമായി താമസമാക്കി. ചുറ്റും ഘോരവനം. നാൽപത്തയ്യായിരത്തോളം ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന ആ വനത്തിന്‌ ധാരാളം അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഹരിതവനം. അതിനുനടുവിലൂടെ നല്ലതണ്ണിയാർ എന്നൊരു കാട്ടാർ ഇരമ്പിപായുന്നുണ്ടായിരുന്നു. കോഴിവാലൻകുത്ത്‌ പെരുമ്പൻകുത്ത്‌ എന്നീ വെള്ളച്ചാട്ടങ്ങളും ആരെയും ആകർഷിക്കുന്നതായിരുന്നു. കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയായിരുന്ന ആ വനം ഇന്നൊരുവൻ നഗരമാണ്‌. ആ വനം നശിച്ചതിന്റെ ദുരിതം കേരളത്തിലെ എത്രയോ ലക്ഷം ആളുകൾ അനുഭവിക്കുന്നു! ഒരു വനം നശിച്ചാൽ അത്‌ നാടിന്‌ മൊത്തത്തിൽ ആപത്തുവരുത്തിവയ്ക്കും. ഇടുക്കിയിലെ പല കൈയേറ്റപ്രദേശങ്ങളും കുടിയേറ്റ പ്രദേശങ്ങളും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്‌. ഇതിനോക്കെ വനം വകുപ്പുദ്യോഗസ്ഥർ നോക്കുകുത്തികളായി നിന്നിട്ടേയുള്ളു. നേട്ടങ്ങൾ അവർക്കുമുണ്ട്‌.
    വയനാട്ടിൽ കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ പ്രദേശങ്ങൾ കാണാനുള്ള അവസരം എനിക്കുണ്ടായി. ഇന്ന്‌ വയനാട്ടിൽ കഴിയുന്ന പ്രായാധിക്യമുള്ള ആളുകൾക്കല്ലാതെ ആ പ്രദേശത്തെക്കുറിച്ച്‌ സങ്കൽപിക്കാനാവില്ല. മലമ്പനിയുടെ നാടായിരുന്നു അന്നു വയനാട്‌. അന്ന്‌ മീനച്ചിൽ താലൂക്കിലുള്ള ആളുകൾ നാട്ടിലുള്ള ഭൂമി വിറ്റ്‌ ചട്ടിയും കലവും മറ്റു വീട്ടു സാമാനങ്ങളുമെല്ലാം കെട്ടിപ്പെറുക്കി ബസ്സിനുമുകളിലിട്ട്‌ കുടുംബസമേതം വയനാട്ടിലേക്ക്‌ കന്നിമണ്ണു തേടിപ്പോകുന്ന കാഴ്ച ഞാൻ  കണ്ടിട്ടുണ്ട്‌. അക്കാലത്ത്‌ ഒരുപാടുപേർ മലമ്പനി പിടിച്ചും കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ടും മരിച്ചിട്ടുണ്ട്‌. വയനാടൻ ജന്മിമാർ വലിയ ഭൂസ്വാമികളായിരുന്നു. അന്ന്‌ തിരുക്കൊച്ചിയിലേയും മലബാറിലേയും ഭൂനിയമം വ്യത്യസ്തമായിരുന്നു. വയനാട്ടിൽ അന്ന്‌ സ്വകാര്യവനങ്ങൾ ധാരാളമുണ്ടായിരുന്നു. ആയിരക്കണക്കിനേക്കർ വിസ്തൃതിയുള്ള ഈ സ്വകാര്യവനങ്ങൾക്ക്‌ ജന്മിമാർ കരംകൊടുത്ത്‌ വശം കെട്ടു. വനംകൊണ്ടവർക്കു പ്രയോജനമില്ല. ഇത്‌ കൈയൊഴിയാനും നിർവ്വാഹമില്ല. ഈ സന്ദർഭത്തിലാണ്‌ തിരുവാതാംകൂറിൽ മീനച്ചിൽ താലൂക്കിൽ നിന്ന്‌ ഏതാനും കർഷകർ ഭൂമി തേടി വയനാടൻ ചുരം കയറി ചെന്നത്‌. ഭൂമിതേടിച്ചെന്ന ഇക്കൂട്ടരെ കണ്ടപ്പോൾ ജന്മിമാർക്കാശ്വാസമായി. ഈ ഭാരമൊന്നിറക്കിവയ്ക്കാമല്ലോ. ആദ്യം ചെന്ന ചിലർക്കൊക്കെ ഭൂമി സൗജന്യമായി ലഭിച്ചു. ചിലർ നിസ്സാരതുക കൊടുത്ത്‌ ഭൂമി വിലക്കു വാങ്ങി. ഭൂമി കിട്ടിയവർ അതിലെ മരങ്ങളെല്ലാം വെട്ടി. അവിടെ കുടിൽ കെട്ടിതാമസമുറപ്പിച്ച്‌ കൃഷിയാരംഭിച്ചു. പ്രതികൂലസാഹചര്യങ്ങളെയൊക്കെ അഭിമുഖീകരിച്ച്‌ അവർ മുന്നോട്ടു നീങ്ങി. പിന്നീട്‌ കുടിയേറ്റക്കാരുടെ ഒരൊഴുക്കായിരുന്നു. കേട്ടറിഞ്ഞവർ കേട്ടറിഞ്ഞവർ കൂട്ടത്തോടെയെത്തി. അവർ വനം കൈയേറിത്തുടങ്ങി. അതോടെ വയനാടിന്റെ മുഖഛായ മാറി. ജലസ്രോതസ്സുകളെല്ലാം വറ്റി. നട്ടുച്ചയ്ക്കുപോലും കരിമ്പടം കൊണ്ടു മൂടിപ്പുതച്ചു നടന്ന വയനാട്ടിൽ ഫാനില്ലാതെ രാത്രിയിൽപോലും കിടന്നുറങ്ങാൻ വയ്യാത്ത സ്ഥിതിവിശേഷമുണ്ടായി. ആറുമാസക്കാലം നിലയ്ക്കാത്ത ചാറ്റൽമഴയുണ്ടായിരുന്ന ആ നാട്ടിൽ ഒരു ഗ്ലാസ്‌ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി.
    കാടില്ലെങ്കിൽ നാടിന്റെ നിലനിൽപ്പുപോലും അപകടത്തിലാകും. നാടു മുഴുവൻ കാടു വളർത്തണമെന്നല്ല എന്റെ അഭിപ്രായം. പക്ഷേ ഭൂമിയോടുള്ള ആർത്തിമൂത്ത്‌ വനഭൂമി മുഴുവൻ നാം കൈയേറിയാൽ കഠിനമായ ജലദൗർലഭ്യം അനുഭവപ്പെടും. പുഴകൾ വറ്റും ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ തിരിച്ചടിക്കുകാരണവും ഈ വനനശീകരണ പ്രവണതത്തന്നെയാണ്‌. "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം" എന്ന്‌ ചങ്ങമ്പുഴ പാടിപ്പുകഴ്ത്തിയ കേരളത്തിൽ ഇന്നെവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കോൺക്രീറ്റ്‌ വനങ്ങളല്ലാതെ മറ്റെന്താണ്‌ കാണാൻ കഴിയുക? നാട്ടിൽ എത്ര മഴ പെയ്താലും മണ്ണിനിടമില്ലാത്തതുകൊണ്ട്‌ ഒരുതുള്ളി വെള്ളംപോലും ഭൂമിയിൽ തങ്ങിനിൽക്കില്ല. മലകളിൽ മരങ്ങളില്ലാത്തതുകൊണ്ട്‌ അവിടെയും മഴവെള്ളം ഭൂമിയിലേക്കാഴ്‌ന്നിറങ്ങില്ല. മഴപെയ്യുമ്പോൾ ഭൂമിയിൽ വെള്ളമുയരും. മഴ നിന്നാൽ പുഴവറ്റും. ഇങ്ങനെയായിരുന്നില്ലല്ലോ ഈ പ്രകൃതി. എന്തുപറ്റി? ഇതു മനസ്സിലാക്കാൻ പ്രത്യേകച്ചൊരു ശാസ്ത്രജ്ഞവും വേണ്ട. സർവ്വസംഹാരത്തിനുള്ള  ഒരുക്കങ്ങളല്ലേ നാം നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ വികസനമാണത്രെ എല്ലാവരുടെയും ലക്ഷ്യം. അതിനുവേണ്ടിയാണല്ലോ കാടുവെട്ടി കൃഷി ചെയ്യുന്നത്‌. നാണ്യവിളകൃഷി ചെയ്തെങ്കിലേ യഥാർത്ഥ വികസനം നടക്കൂ. വികസനപ്രവർത്തനങ്ങൾക്ക്‌ പാറയും മണലും വേണം. സഹസ്രാബ്ദങ്ങളായി ഒരുപയോഗവുമില്ലാതെ കിടക്കുന്ന പാറക്കെട്ടുകൾ പൊട്ടിച്ചെടുക്കണം. ആറ്റിൽ വെറുതെ അടിഞ്ഞുകൂടി കിടക്കുന്ന മണൽ മുഴുവൻ വാരിയെടുക്കണം. വലിയ ബഹുനിലകെട്ടിടങ്ങളും ലോഡ്ജുകളും വ്യവസായസ്ഥാപനങ്ങളുമൊക്കെ പടുത്തുയർത്തണമെങ്കിൽ പാറയും മണലും കൂടിയേ തീരു. അപ്പോൾ പാറ പൊട്ടിക്കരുതെന്നും മണൽ വാരരുതെന്നുമൊക്കെ പറഞ്ഞാൽ എന്തുവികസനമാണ്‌ രാജ്യത്തുനടക്കുക?
    ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടുമൊക്കെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പാവപ്പെട്ട പാറപൊട്ടീരുകാരും മണൽവാരുകാരും കർഷകരുമൊക്കെ എന്തു ചെയ്യും? ആയിരവും പതിനായിരവും ഏക്കർ റബർത്തോടങ്ങളുള്ള പാവപ്പെട്ട കർഷകരും ക്വാറി ഉടമകളും മണൽ മാഫിയകളുമൊക്കെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ്‌ പറയുന്നത്‌. അതുകൊണ്ടാണ്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മലയോര കർഷകരുടെ ഒരിഞ്ചുഭൂമിപോലും പരിസ്ഥിതി ദുർബ്ബല പ്രദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കുകയില്ല എന്ന്‌ പറഞ്ഞത്‌. ഈ മലയോര കർഷകരുടെ സംരക്ഷണത്തിനാണ്‌ പ്രഥമപരിഗണന നൽകുക. പരിസ്ഥിതിസംരക്ഷണത്തിന്‌ രണ്ടാംസ്ഥാനമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത്‌ ഉന്നതത്തലത്തിലുള്ളവരും അവരുടെ ബിനാമികളുമാണ്‌ ഈ പാവപ്പെട്ട കർഷകരും പാറപൊട്ടിച്ചു ഉപജീവനം കഴിക്കുന്ന ക്വാറി ഉടമകളും മണൽമാഫിയകളുമെല്ലാം എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കേണ്ട ബാധ്യത ഈ സർക്കാരിനുണ്ട്‌.
    ആദ്യം പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട്‌ തയ്യാറാക്കിയത്‌ മാധവ്‌ ഗാഡ്ഗിലാണ്‌. മാധവ്‌ ഗാഡ്ഗിൽ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്താണെന്ന്‌ അതു വായിച്ചു പഠിച്ച്‌ സാധാരണ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയശേഷം വേണ്ടിയിരുന്നു അവരിൽ സമരാവേശം പകർന്നു കൊടുക്കാൻ. അതു ചെയ്യാതെ പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്ന റിപ്പോർട്ടാണ്‌ മാധവ്‌ ഗാഡ്ഗിൽ തയ്യാറാക്കിയിട്ടുള്ളതെന്നു പറഞ്ഞ്‌ ജനങ്ങളെ ഇളക്കി ഫോറസ്റ്റാഫീസ്‌ തല്ലിത്തകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവേന്നുമാത്രമല്ല, ഇവിടെ ചോറപ്പുഴയൊഴുക്കുമെന്നു പറഞ്ഞും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്‌ ചെയ്തത്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രിപോലും ഇത്‌ ജനദ്രോഹ റിപ്പോർട്ടാണെന്നുപറഞ്ഞ്‌ ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരിക്കലും നടപ്പാക്കുകയില്ലെന്ന്‌ 'പാവപ്പെട്ട മലയോര കർഷകർക്ക്‌ ഉറപ്പുകൊടുക്കുകയാണ്‌ ചെയ്തത്‌. അല്ലാതെ ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആർക്കെന്തുദോഷം ചെയ്യുമെന്ന്‌ വിശദീകരിച്ചു കേട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങൾപോലും ഈ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞു. എന്തിന്‌?
    ആറ്‌ സംസ്ഥാനങ്ങൾക്ക്‌ ഈ റിപ്പോർട്ട്‌ ബാധകമാണ്‌. കേരളമൊഴികെ മറ്റൊരു സംസ്ഥാനവും ഈ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിട്ടില്ല. മാധവ്‌ ഗാഡ്ഗിലിന്റെ റിപ്പോർട്ട്‌ അപകടമാണെന്ന്‌ പറഞ്ഞ്‌ ബഹളംവച്ചതിനെ തുടർന്ന്‌ മറ്റൊരു റിപ്പോർട്ട്‌ തയ്യാറാക്കാൻ കസ്തൂരിരംഗൻ അധ്യക്ഷണായുള്ള മറ്റൊരു കമ്മറ്റിയെ നിയോഗിച്ചു. കസ്തൂരിരംഗൻ പരിസ്ഥിതിക്ക്‌ വലിയ ഗുണമൊന്നും ചെയ്യാത്ത വളരെ മൃദുലമായ ഒരു റിപ്പോർട്ടാണ്‌ തയ്യാറാക്കിയത്‌. ഈ റിപ്പോർട്ടും കർഷകർക്ക്‌ ഗുണകരമല്ലെന്നു പറഞ്ഞാണ്‌ വലതു-ഇടതുപക്ഷവും എതിർപ്പു പ്രകടിപ്പിച്ചതു.
    കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ മാധവ്‌ ഗാഡ്ഗിൽ പറഞ്ഞ ഒരു കാര്യം പത്രത്തിൽ വന്നു. അതിവിടെ പകർത്താം.
    "നാൽപത്തിനാല്‌ വർഷം പശ്ചിമഘട്ടങ്ങളിലൂടെ നടന്ന്‌ ആദിവാസികളുമായും പിന്നോക്ക ജനവിഭാഗങ്ങളുമായും ഇടപഴകിയും അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചും തയ്യാറാക്കിയതാണ്‌ താൻ അധ്യക്ഷണായുള്ള കമ്മറ്റിയുടെ റിപ്പോർട്ട്‌.
    റിപ്പോർട്ടിന്‌ ജനങ്ങളുമായി ബന്ധമില്ലെന്നു പറയുന്നത്‌ അസംബന്ധമാണ്‌. വികസനമെന്നാൽ ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വൈദ്യുതി ഉപയോഗിക്കലല്ല. പ്രകൃതിയെ അമിതമായി ചൂഷണംചെയ്യുന്നവരുടെ കൈയിലാണ്‌ ഇന്നധികാരം. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണമാണ്‌ റിപ്പോർട്ടിന്റെ കാതൽ.
    ജില്ലാ പഞ്ചായത്തുമുതൽ താഴേതട്ടിലുള്ള ഗ്രാമസഭകൾവരെയുള്ള ജനങ്ങൾക്കിടയിൽ ചർച്ചചെയ്തശേഷം മാത്രമേ റിപ്പോർട്ട്‌ നടപ്പാക്കാൻ പാടുള്ളുഎന്നും അതിനായി എല്ലാ പ്രാദേശികഭാഷകളിലും ഈ റിപ്പോർട്ട്‌ തർജ്ജമചെയ്തു നൽകണമെന്നും പ്രത്യേകം പറയുന്നുണ്ട്‌."
    ആദ്യം റിപ്പോർട്ട്‌ തയ്യാറാക്കിയ കമ്മറ്റിയുടെ അധ്യക്ഷൻ മാധവ്ഗാഡ്ഗിലാണ്‌ ഇങ്ങനെ പറഞ്ഞത്‌. റിപ്പോർട്ട്‌ മലയാളത്തിലാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്ത്‌ ഗ്രാമസഭകൾ വിളിച്ചുകൂട്ടി ചർച്ചചെയ്യാൻ ആരും തയ്യാറായില്ല. റിപ്പോർട്ടിൽ എന്താണ്‌ പറഞ്ഞിരിക്കുന്നതെന്നുപോലും ജനങ്ങളെ ബോധ്യപ്പെടുത്താതെ കർഷകർക്ക്‌ വലിയൊരാപത്തുവരാൻ പോകുന്നു എന്നു പറഞ്ഞ്‌ ജനങ്ങളെ തെരുവിലിറക്കാനാണ്‌ രാഷ്ട്രീയനേതാക്കളും മതമേധാവികളും ശ്രമിച്ചതു. ഗാഡ്ഗിൽ നിർദ്ദേശിച്ചതുപോലെ റിപ്പോർട്ട്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ ഗ്രാമീണജനങ്ങളെ വിളിച്ചുകൂടി വിഷയം അവരുമായി ചർച്ചചെയ്യാൻ സർക്കാർ ശ്രമിച്ചില്ല.
    എന്തായാലും വേണ്ടില്ല, കേരളത്തിലെ ജനങ്ങളാകമാനം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ആരും കണ്ടില്ലെന്നു നടിക്കുകയാണ്‌. കേരളത്തിലെ ഒരൊറ്റ നദിയിൽപോലും വെള്ളമില്ല. ജനങ്ങൾക്ക്‌ 'പച്ചവെള്ളം' അമിതമായ വില കൊടുത്തു വാങ്ങേണ്ടിവരുന്നു. നദികളിൽ അങ്ങിങ്ങ്‌ നീലനിറത്തിൽ കൊഴുത്ത കുറെ ദ്രാവകം കെട്ടിക്കിടക്കുന്നതുകാണാം. ആ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകും മറ്റു കീടങ്ങളും മൊട്ടയിട്ട്‌ പെരുകി മഹാരോഗങ്ങൾ പരത്തിക്കൊണ്ടിരിക്കുന്നു. ഒരൊറ്റണദിയിലും മണലിന്റെ അംശംപോലുമില്ല. മണലുണ്ടായിരുന്നിടമെല്ലാം പാതാളക്കുഴികളായി മാറി. പ്രകൃതിയുടെ താളം തെറ്റി. ഋതുഭേദങ്ങൾ തിരിച്ചറിയാനാവാതായി. ചുട്ടുപൊള്ളുന്നവെയിൽ. കാലംതെറ്റി പെയ്യുന്നമഴ. കേരളത്തിന്റെ മുഖഛായപോലും മാറിപ്പോയി. ഈ ദുരവസ്ഥയ്ക്കു കാരണക്കാർ മറ്റാരുമല്ല.
    ഭൂമിയോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തി! എത്ര വെട്ടിപ്പിടിച്ചാലും മതിവരാത്ത ആക്രാന്തം. അവശേഷിച്ച കാടുകൾ കൂടി ഇനിയും കൈയേറാനുള്ള വ്യഗ്രത. ഈ മലയോര പ്രദേശമാകെ ചില രാഷ്ട്രീയക്കാരുടെ വോട്ടുബാങ്കുകളാണ്‌. അവിടെയുള്ളവർ തോട്ടമുടമകളുടെയും ഇടത്തരം കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊടുത്താൽ വോട്ടുമാത്രമല്ല കൈനിറയെപണവും കിട്ടും. അതുകൊണ്ടാണ്‌ ഇടതുപക്ഷ പാർട്ടികൾപോലും ഈ വിഷയത്തിൽ ചുവടുമാറ്റം നടത്തിയത്‌. എല്ലാവരും പ്രവർത്തിക്കുന്നത്‌ നാടിന്റെ നന്മയ്ക്കു വേണ്ടിയല്ല. പാർട്ടിയുടെ വികസനത്തിനു വേണ്ടി മാത്രമാണ്‌. അതിനുവേണ്ടി എന്തും ചെയ്യും.
    പരിസ്ഥിതിയുടെ കാര്യത്തിൽ ഇങ്ങനെയൊരു സമീപനമാണ്‌ സർക്കാർകൈക്കൊള്ളുന്നതെങ്കിൽ കേരളം ഇതിലും ഭീകരമായ ഒരവസ്ഥയിലേക്ക്‌ കൂപ്പുകുത്തും. ഇപ്പോൾത്തന്നെ സ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയാതായിട്ടുണ്ട്‌. ആറ്റിലും തോട്ടിലും കുളങ്ങളിലുമൊക്കെ കെട്ടിക്കിടക്കുന്ന മലിനജലം പമ്പുചെയ്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യേണ്ടിവരും. ഇതിനാരെ കുറ്റപ്പെടുത്താനാകും? വെള്ളം എവിടെനിന്നുകിട്ടാനാണ്‌? ഈ ഏപ്രിൽ മൂന്നാംതീയതി മലയാളമനോരമ പത്രത്തിൽ വന്ന ഒരു വാർത്തയിലേക്ക്‌ വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നു. ഈരാറ്റുപേട്ടയിൽ നിന്നുള്ള ഒരു വാർത്തയാണ്‌-
    മീനച്ചിലാർ മാലിന്യപ്പുഴയായി. തടയണകളിൽ നിറഞ്ഞുകിടക്കുന്നത്‌ മലിനജലം. ടൗണിലെ രണ്ടാറുകളിലേയും ജലം ഇപ്പോൾ ഒന്നിനും കൊള്ളാത്ത മലിനജലമാണെങ്കിലും ഇവിടെ നിന്നും വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകൾ നിരവധിയാണ്‌.
    ആറിന്റെ തീരത്തെത്തുമ്പോൾ രൂക്ഷമായ ദുർഗന്ധമാണനുഭവപ്പെടുന്നത്‌. വെള്ളം എത്രമോശമാണെങ്കിലും ഇപ്പോഴും ഇതുപയോഗിക്കുന്നവർ നിരവധിയാണെന്നതിന്റെ തെളിവാണ്‌ ഇവിടെ കെട്ടിക്കിടക്കുന്ന മോട്ടോറുകളുടെ ഹോസുകൾ. ആറ്റിലേക്കു തള്ളുന്ന മാലിന്യങ്ങളാണ്‌ വെള്ളം മലിനമാക്കുന്നതിന്റെ കാരണം. ആറിനെ മലിനമുക്തമാക്കുന്നതിന്‌ ആവിഷ്കരിച്ച പദ്ധതികളൊന്നും നടപ്പായില്ലെന്നു മാത്രമല്ല, മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻപോലും അധികൃതർ തയ്യാറാക്കുന്നില്ല, ആറിലേക്കു മാലിന്യം തള്ളുന്നവർ അവിടെനിന്നുതന്നെ വെള്ളം പമ്പുചെയ്ത്‌ ഉപയോഗിക്കുകയാണ്‌. മീനച്ചിലാർ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ ശുചീകരണ പ്രവർത്തനങ്ങളും നടപടികളും ഉണ്ടാകുമെന്ന്‌ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ പഠനങ്ങൾ മാത്രമാണ്‌ നടന്നത്‌. ഇപ്പോൾ തടയണകളിൽ കിടക്കുന്ന വെള്ളം പരിശോധിച്ചാൽ മാലിന്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു.
    പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനുമുമ്പ്‌ ഇക്കാര്യത്തിൽ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌...
    ഇത്‌ മീനച്ചിലാറിന്റെയോ ഏതെങ്കിലും ഒരു പ്രത്യേകപ്രദേശത്തിന്റെയോ അവസ്ഥയല്ല. കേരളത്തിലെ എല്ലാ നദികളുടെയും അവസ്ഥ ഇതുതന്നെയാണ്‌. ചില സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ തീർത്തും അവഗണിച്ചുകൊണ്ട്‌ മുന്നോട്ടുപോയാൽ കേരളത്തിൽ മഹാരോഗങ്ങൾ പിടിപെട്ട്‌ അകാലമരണം പ്രാപിക്കുന്നവരുടെ എണ്ണം നിർണ്ണയാതീതമായിരിക്കും.

മരമണ്ടന്മാർ നമ്മൾ!


സി.രാധാകൃഷ്ണൻ

വെറുതെ ഇരിക്കെ ഈയിടെ ഒരിക്കൽ ഓർമ്മവന്നത്‌ പണ്ടെന്നോ കണ്ട ഒരു ലോറൽ-ഹാർഡി സിനിമയാണ്‌. വെറുതെ എന്നു പറയാൻ വയ്യ. ഒരു ചെറിയ കാരണം ഇല്ലാതില്ല. അതിന്‌ ഈ സിനിമയുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അൽപ്പം ആലോചനകൂടി വേണ്ടിവന്നു. ആ വിചാരത്തിന്റെ തുടക്കവും ഒടുക്കവുമാണ്‌ ഈ കുറിപ്പിനാധാരം.
    ആ ഹ്രസ്വചിത്രത്തിന്റെ കഥ ഇങ്ങനെ. ലോറലും ഹാർഡിയും കൂടി ഒരു പിക്നിക്കിനു പോകുന്നു. സുന്ദരമായ ഒരു വനപ്രദേശത്ത്‌ ടെന്റടിച്ച്‌ രാപ്പാർക്കുന്നു. കളിയും ചിരിയുമായി ബഹുരസം. പിറ്റേന്നു രാവിലെ ഇരുവരും ഉത്സാഹവാന്മാരായി ഉണരുന്നു. ലോറൽ പല്ലു തേയ്ക്കുകയും ഹാർഡി ഷേവു ചെയ്യാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ്‌ അടുക്കളയുടെ ഭാഗത്തുനിന്ന്‌ പുക ഉയരുന്നത്‌. പെട്ടെന്നുതന്നെ തീ ആളിക്കത്തി ടെന്റും അതിലെ സ്ഥാവരജംഗമങ്ങളുമെല്ലാം എരിയാൻ തുടങ്ങി.
    തീ കെടുത്താൻ എന്തു ചെയ്യണമെന്നറിയാതെ ഹാർഡി തന്റെ കയ്യിലെ കൊച്ചു ഷേവിങ്ങ്‌ കപ്പുമായി പുറത്തിറങ്ങി ഓടി ഒരു അരുവി ഇറങ്ങിക്കടന്ന്‌ മറുകരയിലെ ടാപ്പിൽനിന്നു നൂൽപോലെ വരുന്ന വെള്ളംകൊണ്ടു കപ്പു നിറച്ച്‌ തിരികെ അരുവി കടന്നുവന്ന്‌ ടെന്റിന്റെ നേർക്കൊഴിച്ച്‌ കൃതക്യത്യനായി. ലോറലാകട്ടെ, തീ കെടുത്താൻ ചെയ്തത്‌ തുടർച്ചയായി ഊതുകയാണ്‌. അങ്ങനെയാണല്ലോ വിളക്കും മറ്റും കെടുത്താറ്‌. ഏതായാലും ടെന്റ്‌, അവരുടെ ഉടുപ്പുകളടക്കം അതിലുണ്ടായിരുന്ന എല്ലാതും ഉൾപ്പെടെ, ചാരമായി മാറിയപ്പോഴേ അവർ ഓർക്കുന്നുള്ളൂ, വെള്ളം വേണ്ടത്ര ആ അരുവിയിൽ ഉണ്ടായിരുന്നുവല്ലോ എന്ന്‌.
    സുഖിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്‌ ഈ ജീവിതം എന്ന്‌ ഏതോ ഒരു ടെലിവിഷൻ സീരിയലിലെ മദ്യപനായ കഥാപാത്രം, ഈ ദുർഗതി ഓർത്തു കരയുന്ന ഭാര്യയോടു പറയുന്നതു കേട്ടപ്പോഴാണ്‌ എന്റെ ആലോചന തുടങ്ങുന്നത്‌. സുഖം തിരക്കിയുള്ള നമ്മുടെ യാത്രകൾ മനസ്സിൽ തെളിഞ്ഞതോടെ ഹാർഡിയുടെ സിനിമ ഓർമ്മ വന്നു. തൊട്ടരികിൽ സമൃദ്ധമായ കിട്ടാനുള്ളതന്വേഷിച്ചാണ്‌ അപായകരങ്ങളായ പുറപ്പാടുകൾ നടത്തുന്നത്‌.
    എന്നിട്ടോ, കിട്ടാവുന്ന സുഖങ്ങളത്രയും അൽപ്പങ്ങളും അൽപ്പായുസ്സുകളും! അവ ക്ഷയിച്ചവസാനിക്കുമ്പോൾ ദുഃഖസമുദ്രം വീണ്ടും. ഒരിക്കലും അവസാനിക്കാത്ത,അളവില്ലാത്ത ഒരു സുഖമുണ്ട്‌ എന്ന കഥ നാം ഓർക്കാറേ ഇല്ല! സ്വർണ്ണം കൈയിൽ വെച്ചിട്ടെന്തിനാ ഈയത്തിനു കൊതിക്കുന്നത്‌ എന്നു പാട്ടുപാടി യഥാർത്ഥ സുഖം പരസ്യപ്പെടുത്താൻ പലിശയ്ക്ക്‌ സുഖം കടം കൊടുക്കുന്ന ഒരു കമ്പനിയും മുതിരുന്നില്ല.
    സുഖമെന്നാൽ ഒരു രസാനുഭൂതിയാണ്‌. രസമുണ്ടാകുന്നത്‌ നല്ല ചേർച്ചയിൽനിന്നാണ്‌. ചേരുവകൾ പാകമായാൽ ചേർച്ച ശരിയായി. രസകരമായ ഒരു അനുഭവം ബാക്കിയെല്ലാം മറക്കാൻ നമ്മെ സഹായിക്കുന്നു. അതുതന്നെയാണ്‌ അതിലെ സുഖം. മറക്കുക എന്നാൽ അഹം എന്ന ബോധം-അഹങ്കാരം-ഇല്ലാതാവുകതന്നെ.
    അപ്പോൾ, സുഖമുണ്ടാക്കാനുള്ള വഴി തെളിഞ്ഞുകിട്ടി. ഇനി അതിനുള്ള ഉപാധികളെപ്പറ്റി ചിന്തിച്ചാലോ? ജീവനാണ്‌ അഹങ്കാരത്തിന്റെ ആവരണത്തിനകത്ത്‌ ഇരിക്കുന്നത്‌. അതിന്റെ ഭാവമാണ്‌ സുഖം. ആ ഭാവം ജീവന്റെ കാതലായ പരാത്മസ്വരൂപത്തിന്റെ ചിരന്തനസ്വഭാവവുമാണ്‌.
    അതായത്‌, അഹങ്കാരം മറന്ന്‌ ജീവനെ അതിന്റെ ഭാവം പ്രകടിപ്പിക്കാൻ അനുവദിച്ചാൽ സുഖാനുഭൂതിയായി. നൈമിഷികമായാൽ അത്രമാത്രം, സ്ഥിരമായാൽ ഏറ്റവും നന്നായി. ഒരു സംശയവും വേണ്ട. എല്ലാ ഭൗതികസുഖങ്ങളും പരമാത്മ പ്രഭാവപ്രകടനങ്ങൾതന്നെയാണ്‌. അവ അഹങ്കാരത്തിലൂടെ ഉളവാകുന്നതും ക്ഷണികവും ആയിപ്പോകുന്നു എന്നു മാത്രമല്ല ജീവനിലെ വാസനകളെ സംസ്കരിക്കുന്നതിനു പകരം മോശമാക്കുകയും ചെയ്യുന്നു.
    ആർക്കും കൊടുക്കാതെ ഞാൻ തിന്നുന്ന മിഠായി എനിക്കൽപ്പം സുഖം തരുന്നുണ്ട്‌. പക്ഷെ, ആ സുഖവും ആ മിഠായി ഞാൻ എന്റെ കൂട്ടുകാരനു കൊടുത്ത്‌ അവൻ കഴിക്കുമ്പോൾ ആ കാഴ്ച എനിക്കു തരുന്ന സുഖവും വെവ്വേറെ ജാനസുകളാണ്‌. എന്റെ ആർത്തിയെ അടക്കിയാണ്‌ ഞാൻ ആ മിഠായി അവനു കൊടുക്കുന്നത്‌. അതിനാലത്ത്‌, ആത്മഭാവത്തിന്റെ നേരിട്ടുള്ള പ്രകടനമാവുകയും അതിന്റെ സംസ്കാരം എന്റെ ജീവന്റെ ഭാഗമായി അതിന്റെ വാസനാസഞ്ചയത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ, അതിന്റെ സുഖം ആജീവനാന്തം നിലനിൽക്കുമ്പോൾ മറ്റേത്‌ അടുത്ത നിമിഷത്തിൽ വിസ്മൃതമായിപ്പോകുന്നു.
    ഒരു ആർത്തി, അതു നാം തന്നെ മനഃപൂർവം തോന്നിച്ചതായാൽപ്പോലും നമുക്കുണ്ടാകയും അതിനെ മറികടന്നതായി നാം സങ്കൽപ്പിക്കുകയും ചെയ്താൽപ്പോലും ഈ സുഖം അൽപ്പം തോന്നും. കൊടൈക്കണാൽ നിരീക്ഷണലായത്തിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ, അവിടത്തെ ടൗൺഷിപ്പിൽനിന്ന്‌ പച്ചക്കറിയും മറ്റും വാങ്ങി ചുമന്ന്‌ മൂന്നു കിലോമീറ്ററും ആയിരം അടി ഉയരവും താണ്ടി കിതച്ച്‌ കയറി വന്നു സന്തോഷവാനായി ചിരിച്ചു-ഞ്ഞാൻ അഞ്ചുറുപ്പിക ലാഭിച്ചാണ്‌ വരുന്നത്‌. നല്ല സുഖം തോന്നുന്നു!
    അതായത്‌, അദ്ദേഹം ടൗണിൽനിന്ന്‌ ഒരു ടാക്സി പിടിച്ച്‌ പോരാൻ തീരുമാനിച്ചു. പിന്നെ, ഓർത്തു, ആ കാശ്‌ എന്തിനു ചെലവാക്കണം! അതിനാൽ നടന്നിങ്ങു പോന്നു. അപ്പോൾ ടാക്സിക്കൂലി അഞ്ചുറുപ്പിക- 1960-കളിൽ അത്‌ ഒരു വലിയ സംഖ്യയായിരുന്നു -ലാഭിച്ചു. ഒരു ലോട്ടറി കിട്ടിയ സുഖം!
    ണല്ലോരു പുസ്തകം വായിക്കുമ്പോൾ മനോഹരമായ ഒരു ചിത്രം കാണുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, എല്ലാം മറന്ന്‌ ചിരിക്കുമ്പോൾ, ഒന്നും ഓർമ്മയില്ലാതെ സ്വപ്നംപോലും കാണാതെ, ഉറങ്ങുമ്പോൾ എല്ലാം നാം താൽക്കാലിക സുഖം അനുഭവിക്കുന്നു. അഹത്തെ മറികടന്നാണ്‌ അപ്പോഴൊക്കെ നമ്മുടെ നില എന്നതാണ്‌ ഈ സുഖത്തിന്റെ അടിസ്ഥാനം. അങ്ങനെ മറികടക്കുമ്പോൾ നാം നമ്മുടെ അകത്ത്‌ ആയിരം തിര തിരിച്ച്‌ മറഞ്ഞിരിക്കുന്ന സത്തയോട്‌ അൽപ്പം അടുക്കുന്നു. അനുഭവപ്പെടുന്ന സുഖം ആ സത്തയുടെ പ്രഭാവമാണ്‌.
    അങ്ങനെയെങ്കിൽ, ഈ പണ്ടാരംപിടിച്ച അഹം വഴിമാറി ആ അകത്തുള്ള ആളെ ഒരു നോക്കു കാണുകയോ അദ്ദേഹത്തിനരികിലേക്ക്‌ ഒരടികൂടി വയ്ക്കുകയോ ഒരു വിരൽത്തുമ്പുകൊണ്ടെങ്കിലും അദ്ദേഹത്തെ ഒന്നു തൊടുകയോ ഒക്കെ ചെയ്യാൻ സാധിച്ചാലോ? അതാണ്‌ പരമസുഖം! അമൃതായ അക്ഷയ സുഖം!!
    ഈ സുഖം ആർക്കും നേടാവുന്നതാണ്‌ എന്ന സത്യവും അതിനുള്ള ഉപായവുമാണ്‌ ഗീതയിലെ ആറാമധ്യായമായ ധ്യാനയോഗം പറഞ്ഞുതരുന്നത്‌. ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കാതെ മരണത്തിനിപ്പുറത്തുതന്നെ, അതു നേടാമെന്നുകൂടി ഉറപ്പു തരികയും ചെയ്യുന്നു.
    ഈ സൗഭാഗ്യം കൈവന്നാൽ, പ്രപഞ്ചത്തിന്റെ സത്തയെ നാം തിരിച്ചറിയുന്നു. അത്‌ പൂർണ്ണമായ അറിവുകൂടിയാണ്‌. പിന്നെ സംശയങ്ങളുണ്ടാവില്ല. ആർത്തിയോ അക്രമാസക്തിയോ ഉണ്ടാവില്ല. മാത്രമല്ല, സമസ്ഥലോകത്തിനും ഈ സുഖമുണ്ടാവുകയാണ്‌ എനിക്കത്‌ ഉണ്ടായി നിലനിന്നുകിട്ടാൻ ഏറ്റവും നല്ലത്‌ എന്ന്‌ നിസ്സംശയം ബോധ്യപ്പെടുകകൂടി ചെയ്യുന്നു.

SEA MARK OF A SEAFARER.


       SALOMI JOHN VALSEN.
                                                                                                          Once  ...long...long ...ago...i was a seafarer,

I lived an incredibly circumscribed life...

which counts nothing ,,,nothing..

B'cause i failed to find reasons for reasons.


My words are ignores,

My wishes are violated....

Am in this shore of loners and losers.....

To recall and recollect,

My weirdest lost dreams,

which once float into the wast ocean.


I was a seafarer for centuries,

Who cruised to reach into a

Lost and deserted island..

The nostalgic umpteen sensations

At times give me the creep.

Did ever my seamanship made me a crude ruffian....?

Did i ever searched for a RURITANIA? ( an imaginary Mid European country)

Yep ..with great remorse am accepting and admitting

The seamy side of my vicious past....,

where i crucified my innate truthfulness.

There i violated and deviated from the learned

routes of the deep , deep , weep ocean.

I cruised and cruised....like a lonely wounded blue whale...

into a wayward direction...

And there i  lost my sea mark of life.....


My Captaincy of the vessel...

Which i call my one and only HAVEN.......

It was something like the powerful stride of a Monarch..

Who at times fail to control over the mind....

And rove with dethroned spirit....

I devoured the pang of panic pain of a looser..

Yep, I was cruising by wearing a monocle..



Though I could'nt  draw the sea mark all through,

My seamanship..

i enjoyed the sea power with a great great elation...



The day comes at last..as ever..it to every being....

I landed and fixed ...at the shore...

which i damn  call my last destination...

As seaward and myriad minded...

The umpteen sensations of life

Seems to precipitate my being..

And i find it inwardly hollow.,,

Although meaningless...and extripate..

I call it my life....my one and only known

Turbulent life....which i extol with ecstasy..

Am i a fool.....Am i a fool......?

ആരോ ഒരാൾ


                                                                                                                                                       സലോമി ജോൺ വൽസെൻ

എൻറെ സ്നേഹത്തിന്റെ  ആഴങ്ങൾ
ഒഴുക്കിന്റെ തോറ്റങ്ങൾ
അറിയാതെ നിദ്രയുടെ നിലവറയിൽ
ആരെയോ കാത്തിരുന്നു.
അത് നീയായിരുന്നെന്നോ...

വെളിച്ചം മരിച്ച അറയുടെ
ശ്വാസ വേഗങ്ങളുടെ വരണ്ട
വിലാപങ്ങൾ എന്നോ എപ്പോഴോ
നിന്നെ തേടിയിരുന്നോ...?

നിന്റെ ഹൃദയം ഒരായിരം
തർപ്പണങ്ങൾ കൊണ്ട്
എന്നെ വിട്ടൊഴിഞ്ഞു പോയിരുന്നെങ്ങ്ഗിൽ..
ആത്മാവിന്റെ തടവറയിൽ
പുനർജന്മത്തിനായ്
ഉരുക്കഴിക്കാത്ത ജപമാലയുടെ
ജീവനറ്റ ജടമായ് മാറിയേനെ ഞാൻ.


==============================
==


.മനസ്സ്  വല്ലാത്ത തണുപ്പും താപവും

ഏറ്റ ശില പോലെ.

ഉറക്കം
എവിടെയോ ഓലിയിടുന്ന നായ്ക്കളുടെ

.വിലാപമൊഴുകുന്ന ശബ്ദത്തിൽ ഉടക്കി നില്ക്കുന്നു.

എവിടെയാണ് നീ....എവിടെയാണ് നീ.

എൻറെ ഉദകക്രിയയ്ക്കു വന്നെത്തിയതോ....

എവിടേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു....

..നീ എൻറെ വഴികാട്ടിയോ....?

ദ്വാരപാലകനൊ...

.അതോ ...വഴിയോരത്ത്.
എന്നെ തനിഛാക്കി കടന്നു പോകുന്ന യാത്രികനോ?

തിരിച്ചറിഞ്ഞ ജലഛായകൾ


വെണ്മാറനലൂർ നാരായണൻ

  എം. കെ. ഹരികുമാറിന്റെ 'ജലഛായ'യെപ്പറ്റി


ജലച്ഛായ വായിക്കാതെ പോകരുത്. അതൊരു വേദനയാണ്. ജലഛായ
കടവിൽ
, തിരുമുറിവുകൾ കഴുകിയുണക്കി മരിച്ച ഓർമ്മകളുണ്ട്. ഒരുവായനയിൽ തിരിച്ചറിയാതെ മടങ്ങരുത്. ഈ പ്രഭാതത്തിൽ, ജലാശയങ്ങളിൽ ജലച്ഛായ നോക്കി നാടിയ്ക്ക് കൈകൊടുത്തിരിക്കുന്ന കേരള ചേതനയുടെ ബാല്ല്യമാണിത്.

ഓരോ അദ്ധ്യായത്തെക്കുറിച്ചും അനാദിമുതൽ ഇന്നുവരെ അറിഞ്ഞ പലതും നിരത്തി പറയാനുണ്ട്. മനശ്ശാസ്ത്ര തത്വചിന്തയുടെ ചിന്തേരടികളുണ്ട്. ആ മിനുക്കൽ പിന്നീടൊരിക്കലാവാം. ഇവിടെ ചെറിയൊരു വായനാന്തര കുറിപ്പ് കുറിക്കാം.

കേരളം

കാലവർഷം കനിഞ്ഞ് വളർത്തിയ കടലിന്റെ മുത്താണ് കേരളം. സഹ്യന് പടിഞ്ഞാറ്, സഹനത അറിയാതെ പ്രകൃതി വളർത്തിയ പുത്രി. മൈനയും മഞ്ഞക്കിളിയും മയിലും  മലമുഴക്കിയും പോലെകുറവനും മറവനും പുള്ളുവന്മാരും മലയരനും, അവരവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും വളപ്പുകളിലും  ഒതുങ്ങിന്ന് വരഞ്ഞ മലനാട്. വേറായി വേർതിരിഞ്ഞ് കഴിഞ്ഞുവെങ്കിലും, അനാദികാലം മുതലേ അതിരില്ലാത്ത സമതയുടെ സ്വപ്ന കഥകൾ ഉള്ളുറങ്ങിയ നാട്. ഹിമസാനുക്കളിൽ  മഞ്ഞുരുകും മാസത്തെ തിരുവോണമാക്കിയ  കേരളം.

സുഗന്ധമണിഞ്ഞ  കാടഴക് കവരാൻ അലയാഴികടന്നും  ആൾക്കാരെത്തിയ നാട്. വേദം മുതൽ വാദം വരെ, ഋതുമാറിവന്ന  ആശയങ്ങളെല്ലം അവിടവിടെ നിറന്ന് ഒറ്റപ്പെട്ട് വളർന്ന നാട്. വിദേശ ബന്ധങ്ങളാൽ നവോത്ഥാന ചിറകടികൾ ഉണർന്ന് തിമിർത്ത നാട്. പുതുമയെ അക്ഷര വേഗമാക്കി, അച്ചടിച്ച ആശയക്കെട്ടുകൾ ഇതളുകൾ മറിഞ്ഞ് തകരപോലെ വളർന്ന നാട്. ഉറങ്ങാനനുവദിക്കാതെ, പ്രണയഗാന ഭാവനകളും ചലനചിത്രങ്ങളും അലഞ്ഞലട്ടി ഉണർത്തിയ നാട്.

ഇന്ന്

കഥ-കളിയാട്ടം കാണുന്ന കേരളം, യൗവ്വന നരബാധിച്ച് വിളറിയിരിക്കുന്നു. പ്രണയങ്ങൾക്ക് പ്രാണൻ പകരുന്ന വേഗമില്ല. ആശയങ്ങൾക്ക് ആകർഷണമില്ല. ബന്ധങ്ങളുറയ്ക്കാത്ത വേഗങ്ങളിലാണിന്ന് കേരളം. കണ്ണാടി നോക്കി ഉണർന്ന നവോത്ഥാനം, മുഖം മിനുക്കി പ്രതീകം നഷ്ടപ്പെട്ട് ഉണരുന്നു. അക്ഷര ഭാവങ്ങളെ, യാന്ത്രികമാക്കിയ ചിത്രകൂടങ്ങൾക്ക്  മുന്നിലിരുന്ന് അർത്ഥമറിയാതെ ആഘോഷിക്കുന്നു.

യൗവ്വനത്തിൽ പുതുമയ്ക്ക് പ്രതീകമില്ലാതായ കേരളം. പ്രായമറിയാത്ത  അലങ്കാര സമതയ്ക്ക് പുറകെ, ഫ്രോയിഡിയൻ സ്വപ്നം പോലെ, വ്യക്തിത്വ നിരാകരണമായി നിരന്ന് നീങ്ങുന്ന തെരുവുകൾ.
കാഴ്ച്ചയിൽ വർണ്ണാഭമാക്കി ഉൾത്തലം വിവർണ്ണമാകുന്ന  വൈറൽ ബാധപോലെ.

ഓൺലൈൻ

ഓൺലൈൻ വായനയുടെ വലിയ ചെറിയ വഴികളിൽ കേരളം അനാവരണം ചെയ്യുന്നുണ്ട്. തലങ്ങും വിലങ്ങും ഉലച്ചുയർന്ന്, ഒഴുകി വിപരീതമായ് ഇടിച്ച് ചിതറുന്ന തിരമണികൾക്ക് അലക്ഷ്യമായ ലക്ഷ്യങ്ങളും, ലക്ഷ്യമാർന്ന അലക്ഷ്യങ്ങളും. എങ്കിലും അവ അലയാഴിയിൽത്തന്നെ പതിക്കുന്നു. പ്രതിമയില്ലാതെ അഭിമതമില്ലാതെ നോവുകൾ വരയ്ക്കാനാവുമോ? പ്രതീകങ്ങളിലൂടെ ആവുമെന്ന് കേരളം തെളിയിക്കുന്നു.

കുടിക്കാനെടുത്ത  ഒരുഗ്ലാസ് വെള്ളം. വിചാലകാലുഷ്യം  ഉലഞ്ഞ് മറിഞ്ഞൊരംശം തറയിൽ ചാലുവരച്ച് നീങ്ങുന്നു. ജീവൻ തുടിക്കും ചലനം പോലെ. ഇടവും വലവും അറിഞ്ഞ് നീങ്ങുന്നു. അതിന് ജീവനുണ്ടോ?
ലക്ഷ്യമുണ്ടോ? ഇല്ലായിരിക്കാം ... കടന്നുപോകുന്ന  ചലനങ്ങൾക്ക് ജീവനും ലക്ഷ്യവുമുണ്ടെന്ന് തോന്നിപ്പോകും. ജലരേഖകൾക്ക് താഴ്ന്ന തലങ്ങളെന്ന ലക്ഷ്യമില്ലെന്ന് പറയാനാവുകയില്ല..
ആ ചാല്  ഉപരിതലത്തിനുള്ളിലേക്ക്  ഊർന്നിറങ്ങിയാൽ അതോടെ ചലനം അവസാനിക്കുന്നു. ലക്ഷ്യവും ജീവനും ദ്യോതിപ്പിച്ച ചലനം മിത്തായി മറയുന്നു.

കലരാതിരിക്കുന്ന കലയാണ്, താമരയിലകളിലെ ജലമുത്തുകൾക്ക് നൃത്തഭംഗി പകരുന്നത്.

ഹരികുമാറിന്റെ  എഴുത്തുകൾക്ക്  ഭാഷയുടേയും ചിന്തയുടേയും അനന്യമായ ഒഴുക്കുണ്ട്. നോവലുകൾ വായിക്കാൻ മിനക്കെടാത്ത എനിക്ക്  ഈ നോവൽ വായിക്കണമെന്ന് തോന്നിയത് അങ്ങനെയാണ്. ചിന്താ സാന്ദ്രതയിലേക്ക്  കടന്ന് നീങ്ങുമെങ്കിലും, ഭാഷയുടെ ഒഴുക്ക് വായനയെ കൊണ്ടുപോകും. പുതുമനൽകി വായനയെ നടത്തും. ആധുനിക ചിന്തകളിലേക്ക് ആയുധമില്ലാതെ കടന്നുചെന്ന് ആയോധനം പഠിക്കേണ്ട ഗതികേടിലാവും പലരും. തിരക്കേറിയ ജീവിതത്തിലും സുഗമമായി വായനയെ നയിക്കുന്ന എഴുത്ത് അഭിനന്ദനീയം തന്നെ.

പുതിയ പാത

കഥകളിലൂടെ സഞ്ചരിച്ച്, വളരെയധികം എഴുതി, നോവലാക്കുന്ന രീതി ഇന്ന് സീരിയലുകളിലേ കാണുന്നുള്ളു.. അച്ചടിയുടെ അക്ഷര ലോകത്ത് ഇനിയത് പ്രതീക്ഷിക്കാനാവുകയില്ല. ജീവിതംപോലും വാർത്തയുടെയും അറിയിപ്പുകളുടേയും  അരനിമിഷ ആഘോഷ  ഭാവം കൊള്ളുന്ന  കേരള കാലത്തിൽ നോവുകൾക്ക് പുതിയ മുഖങ്ങളാണ്. നിലനിൽപ്പിൻ വൈതാളികർ നടന്ന വഴികളിലെങ്ങോ കേരള മനസ്സിനെ കണ്ടെത്തിയേക്കാം.

ദൃശ്യാവലോകന ചിന്താവ്യാപാരത്തിലേക്കാണ്  ജലച്ഛായ കടന്നുനീങ്ങുന്നത്. ഓളങ്ങളിൽ തെളിയുന്ന ചിത്രങ്ങൾ പോലെ, രംഗങ്ങൾ അപ്രതീക്ഷിതവും  അലക്ഷ്യവുമായി  നീങ്ങുന്നുവെന്ന് തോന്നിപ്പോകാം. അനിശ്ചിത ആപേക്ഷിക സമുദ്രത്തിൽ, വൈരുദ്ധ്യ സമനില തേടും ഓളച്ചാലുകളിലൂടെ, നിലനിൽപ്പിൻ രേഖകൾ വരയ്ക്കുന്ന ചിത്രങ്ങൾ. ഓൺലൈൻ വായന ഹരികുമാറിന്റെ  എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവും.

പാപാംശം എല്ലാവരിലും കുടികൊള്ളുന്നുവെന്നും , പശ്ചാത്താപവും പ്രാർത്ഥനയും ഉപദേശങ്ങളും ആവശ്യമാണെന്നും, കുരിശിൽ മരിച്ച നല്ലവനായ പിതാവിന്റെ സാമീപ്യം, കുരിശ് വരച്ച് നേടണമെന്നും പറയുന്ന മതാനുയായിയെ അഭിമുഖത്തിന്  തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം.

ഭാഷയും സാഹിത്യവും.

ഓർമ്മഡിസ്ക്  റീഡ്ചെയ്യുന്ന ലേസർ കിരണങ്ങളാണ് സാഹിത്യഭാഷ. ഭാഷയെ അഗ്നേയ ആയുധമാക്കാറുണ്ട് പലരും. ഉള്ളറിവ് പ്രകാശിപ്പിച്ചാൽ  ഇരുട്ട് താനേ അകലുമെന്ന് പറയുന്നവരുമുണ്ട്.. അറിവ് ആയുധവും രോഗചികിത്സയുമായി മാറുന്ന നേട്ടം താത്ക്കാലികമാകാം  എന്നൊരു പ്രതികരണ നിയമമുണ്ട്. മതങ്ങളെ ഉന്മൂലനം ചെയ്യാൻ ആഞ്ഞടിച്ച പരിണാമങ്ങളും നമുക്ക് മുന്നിലുണ്ട്. യാഥാർത്ഥ്യ പ്രകാശനങ്ങൾക്ക് കാലാതിവർത്തിയായ പ്രസക്തിയുണ്ടാവും. പ്രതികരണ പ്രതിരോധം കൂടാതെയുള്ള പരിവർത്തനങ്ങളെ അത് സ്വാഭാവികമാക്കുകയും .

വേണ്ടിവരും ശക്തമായ തിരമാലകൾ കാലാനുസരണം.. വീണ്ടും അടിയും തീരങ്ങളിൽ കഥയുടെ ഭാരമില്ലാത്ത ചവറുകൾ. വ്യക്തിത്വത്തേയും വ്യക്തിബന്ധങ്ങളേയും ശിഥിലമാക്കുന്ന തെളിയാത്ത വിചാരങ്ങളെ പുറത്തേക്കെറിഞ്ഞ് അടിച്ച് തെളിക്കേണ്ടതുണ്ട് പലപ്പോഴും.

ഭാഷയും വിശ്വാസവും

ഭാഷയും ആശയങ്ങളും പ്രയോജനപ്പെടുത്തി അതിജീവിക്കാൻ മുന്നേറുന്ന മനുഷ്യൻ, അനുഭവ പ്രകൃതിയിൽ നിന്ന്  അകന്നുപോവുന്നുണ്ട്.. അകന്നുനിന്ന് അറിയുന്ന നിഷേധത്തിന്റെ തലം ഭാഷയ്ക്കുണ്ട്. സ്വയം ഒരു അന്യതാവത്ക്കരണം. ഭാഷ പഠിച്ചു വളർന്ന്, വേറാക്കൂറിലേക്ക് പതിക്കുന്ന ഇന്നത്തെ ജീവിതം സാക്ഷ്യം പറയുന്നു. മനുഷ്യൻ ഭാഷയുടെ ഭാഷ്യങ്ങളിൽ അകപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യം മിത്തുപോലെ തെളിഞ്ഞ് നിൽക്കുന്നു. ഭാഷ നിശ്ശബ്ദമാകുന്ന അനുഭവങ്ങളിൽ, സത്യം മുത്തുപോലെ മുതിർന്ന് തിളങ്ങി കവർന്ന്, മിത്തുപോലെ  പൊഴിയുന്നു. നാം അകപ്പെട്ടുപോയിരിക്കുന്നു. അനുഭവ സഹായികളിൽ. Information AIDS-കളിൽ.

ഭാഷ അനുഭവ ബിംബനം മാത്രമാണ്. പ്രകാശിക്കുന്നവ മാത്രമേ അനുഭവത്തിലേക്ക് എത്തുന്നുള്ളു. മണ്ണും വിണ്ണും, മരങ്ങളും നക്ഷത്രങ്ങളും.,ജീവിതവും സ്വപ്നവും. അവയെ അറിയുന്ന ദർശന സ്പർശന രസ ഗന്ധ ശബ്ദങ്ങളിലൂടെ അവയുടെ പൂർണ്ണത വ്യക്തമാകുന്നില്ല. പ്രകടമാകുന്നവയും സ്വീകരിക്കാനാവുന്നവയും  മാത്രമേ അനുഭവത്താൽ  അറിയാനാവൂ. നമ്മുടെ മുന്നിലെ പ്രകൃതിയും പ്രപഞ്ചവും പ്രകടനം മാത്രമാണ്. വ്യക്തി ബിന്ദുവിലെ അനുഭവങ്ങൾ മനസ്സെന്ന അരിപ്പയിൽ അരിച്ചതും. നാം അറിയുന്നതെല്ലാം പ്രകടനം മാത്രമാണ്. പ്രകൃതിയുടേയും നമ്മുടേയും പ്രകടനങ്ങൾ മാത്രം. പ്രകടന സമർത്ഥതയാണ് ഭാഷ. എന്തിനെന്നറിയാത്ത നടനം പോലെ. യാഥാർത്ഥ്യം, മിത്തിൻ മുത്തം പോലെ.

അനുഭവങ്ങളാണ് ജീവിതമെങ്കിലും അവയെ നമ്മൾ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം. അറിയാത്ത ആകർഷണത്തിൽ അകപ്പെട്ടുപോകുന്നു. പുതുലോകത്തിൽ പരതി നടക്കുന്ന ശിശുവിനേപ്പോലെ. അറിവില്ലായ്മയാണ് ആകർഷകത്വം പകരുന്നതെന്ന് തോന്നും. സ്ഥലകാലങ്ങളിൽ  ഭൂരിപക്ഷവും ഒന്നിക്കുമ്പോൾ മാത്രമാണ്  അനുഭവങ്ങൾ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നത്.

വിശ്വാസ്യതയും യാഥാർത്ഥ്യവും

അതേപോലൊരു ഭൂരിപക്ഷ തീരുമാനം പഞ്ചേന്ദ്രിയ ഘടനയിലുമുണ്ട്. ഒരു സ്ഥല കാലത്തിൽ കണ്ണുകൊണ്ട് കാണുന്നവയെ, തൊട്ടും മണത്തും രുചിച്ചും അറിയുന്ന അറിവുകൾ, വൈരുദ്ധ്യം കൂടാതെ ഇണങ്ങുമ്പോൾ മാത്രമാണ് യാഥാർത്ഥ്യമായി അനുഭവപ്പെടുന്നത്. ഒരിന്ദ്രിയം മാത്രമായി അറിയിക്കുന്ന അനുഭവം യാഥാർത്ഥ്യമായി തോന്നുകയില്ല. പക്ഷെ വിശ്വസിക്കേണ്ടിവരും.

സ്ഥലകാല സ്ഥിരതപുലർത്തി കാഴ്ച്ചയിൽ മാത്രം തെളിയുന്ന നക്ഷത്രങ്ങളേയും വിശ്വസിക്കേണ്ടിവരുന്നു. പക്ഷെ യാഥാർത്ഥ്യമായി അംഗീകരിക്കാനാവുകയില്ല. അനാദി ആകർഷണമായി അവ തിളങ്ങി നിൽക്കുന്നു. ഭാവനാ അലങ്കാരമായി.
അവിടെ,... യാഥാർത്ഥ്യമായി അനുഭവമാകാൻ, അനുഭവ സ്ഥലകാല ആവർത്തനവും, പഞ്ചേന്ദ്രിയ ഭൂരിപക്ഷ തീരുമാനവും വേണ്ടിയിരിക്കുന്നു.

വിശ്വാസം ആവർത്തനത്താൽ ഉറയ്ക്കുന്നു ഓർമ്മ പോലെ. വിശ്വാസം ഓർമ്മതന്നെയാണ്.
ഓർമ്മയിലേക്ക് ആവർത്തിച്ച് പതിയുന്നവ വിശ്വാസമായി മാറുന്നു. വിശ്വസനീയ കാര്യങ്ങളിൽ നിന്നാണ് (ഓർമ്മസ്ഥിരതയിൽ നിന്നാണ്) യാഥാർത്ഥ്യത്തെ നാം കണ്ടെത്താൻ ശ്രമിക്കുന്നത്. ഭൂരിപക്ഷ ഓർമ്മകളുടെ (വിശ്വാസങ്ങളുടെ) ഐക്യത്താൽ യാഥാർത്ഥ്യം അംഗീകൃതമാകുന്നു.
അവയ്ക്ക് സ്ഥലകാല  സമാനത സാക്ഷ്യം നിൽക്കുന്നു.

സത്യാന്വേഷണം

വിശ്വാസവും യാഥാർത്ഥ്യവും വ്യക്തമായാലും (നിലവിലായാലും), സത്യം എന്തെന്ന അന്വേഷണം തുടന്നുണ്ടാവും. വസ്തുതകൾക്ക് പകരം നിൽക്കുന്ന പ്രതിബിംബ സിഗ്നലുകളാൽ സൃഷ്ടിക്കപ്പെടുന്ന അനുഭവങ്ങളൾ, ഇന്ദ്രിയ സ്വീകരണികളിലും പാതകളിലും  മാറ്റങ്ങളാൽ മാറ്റിമറിക്കപ്പെടാം.
ചലനാത്മക ഓർമ്മതലത്തിൽ നിലവിലാകുന്ന ബോധം അതറിയുന്നുണ്ടാവില്ലെങ്കിലും , പുറകിലെ പ്രജ്ഞയ്ക്ക് അനുഭവപ്പെടുന്നുണ്ടാവും. അതാണ് അവസാനിക്കാത്ത സത്യാന്വേഷണ ത്വരയെ സൃഷ്ടിക്കുന്നത്.

ലൈംഗികത

കുഞ്ഞ് വ്യക്തിയാകുന്നത് ലൈംഗിക ശേഷി കൈവരിച്ച ശേഷമാണ്. അതോടൊപ്പം , നേടിയ ബുദ്ധി ഭാവവികാസമാകുന്നു. ലൈംഗീക ബന്ധ അനുഭവങ്ങൾമാസ്മര  അലകളായി മനസ്സിന്റെ തീരങ്ങളറിയാൻ അലയാകുന്നു. അലകളമരുന്ന  തീരരേഖകളിൽ വ്യക്തിത്വ അതിരുകൾ രൂപം കൊള്ളുന്നു. അമ്മ അച്ഛൻ സഹോദരങ്ങൾ സ്നേഹിതർ നാട്ടുകാർ തുടങ്ങിയ സാമൂഹിക രൂപങ്ങൾ ആ അതിർരേഖകളാൽ വരയ്ക്കപ്പെടുന്നു. ജീവികളുടെ ബന്ധ ബന്ധന അതിരുകളാകെ, പുനരുത്പാദന  പ്രകൃയയിൽ വാർത്തെടുക്കപ്പെടുന്നു.

എന്നാൽ, ...
സാമൂഹ ബന്ധങ്ങളിൽ ഇണചേരുന്ന ഭംഗികളെ അനുഭവിക്കുക ലക്ഷ്യമാക്കുമ്പോൾ, അവ പൂവിതൾ ഭംഗിപോലെ തത്ക്കാല മിഥ്യകളായി നിറം മങ്ങിപ്പോകുന്നു. ഭാവനിറം ചാലിച്ച് കൃത്രിമ ഭംഗിപകർന്ന് തുടരാൻ പണിയുന്നവരുണ്ട്. ഒന്നും അറിയാത്ത ശിശുവിനേപ്പോലെ നിഷ്കളങ്കതയിൽ കരഞ്ഞ് തെളിയാൻ ശ്രമിക്കുന്നവരുമുണ്ട്. തെളിയാനും തെളിയിക്കാനുമുള്ള  ശ്രമം ജീവിതാർത്ഥ ചിന്തകളായി  ജന്മം നേടുന്നു.

മറ്റൊരു മാർഗ്ഗത്തിൽ ...
ബന്ധങ്ങൾക്ക് അതിര് നൽകി വാർത്തെടുക്കുന്ന വ്യക്തിത്വത്തിന്, അതിലംഘിക്കുന്ന  ഭാവങ്ങളെ അടക്കാനും, അതിര് കടന്ന രേഖകളെ മറക്കാനും മായ്ക്കാനും പഠിക്കേണ്ടിവരും. ജീവിതം നടനമാണെന്ന് ഉറയ്ക്കുന്നവൻ സമനില വിടാതെ തുഴഞ്ഞ് നീങ്ങും. മറയ്ക്കുന്നുവെന്ന ഉണർത്തിക്കലിൽ ദ്രവിക്കുന്ന വിചാരങ്ങളിലേക്ക്  വഴുതി വീണ് സമനില നഷ്ടമാകുകയും  ചെയ്യാം.

ലക്ഷ്യമെന്ത് ?

പുനരുത്പാദന ലൈംഗീകതയുടെ അതിപ്രസരമായി ജീവജീവിതം മുന്നിൽ നിൽക്കുമ്പോൾ, അതുമാത്രമാണ്  ലക്ഷ്യമെന്ന് അംഗീകരിക്കാനോ സമ്മതിക്കാനോ ആകുന്നില്ല. അംഗീകരിച്ചാൽ  അതിരുകൾ മറയുകയും, സമൂഹതീര ബന്ധങ്ങളുലഞ്ഞ് ഏകാന്ത തിരകളുടെ പോരാളികളായി മാറുകയും ചെയ്യും. കാലം നിറംകെടുത്തി ദയനീയമായി അവസാനിക്കുകയും ചെയ്യും. കാടൻ പൂച്ചകളേപ്പോലെ.

ലൈംഗിക വീക്ഷണം.

സ്പർശ രസ ഗന്ധ ശബ്ദ രൂപങ്ങളറിയുന്ന ജീവ പ്രകൃതികളെല്ലാം ഉപജീവന സഹായികളായാണ് ഉദയം ചെയ്യുന്നത്. ബുദ്ധിയും ഭാവനയും ആശയങ്ങളുമെല്ലാം  അങ്ങനെ തന്നെയാണ്. വ്യത്യസ്ഥമായി പുനരുത്പാദന ചേതന്യ്ക്ക്, ജീവനെ പ്രചരിപ്പിക്കുകയെന്ന പ്രകൃതി ലക്ഷ്യമാണുള്ളത്. പ്രകൃതി ജനിക്കുന്നത്, കണികകൾ ഇണചേർന്ന് വികസിക്കുന്ന പ്രപഞ്ച സ്വാഭാവികതയിലും. സാഹചര്യം അനുകൂലമായാൽ പ്രപഞ്ചത്തിലെവിടേയും ജീവൻ ഉടലെടുക്കാമെന്നാണ്  നിഗമനം. ജീവനും ജീവപുനരുത്പാദനവും, പ്രപഞ്ച പരിണാമ പാത മാത്രമാണ്.

കണികകളിൽ ഘനീഭവിച്ച ഊർജ്ജത്തിലെ, സ്വതന്ത്രാംശ വിനിമയ ബന്ധങ്ങളാണ് പ്രപഞ്ച പരിണാമമെല്ലാം. പരിണാമങ്ങൾ ജീവനിലെത്തുമ്പോഴും സ്വതന്ത്ര ലക്ഷ്യങ്ങൾ പുലർത്തുന്നുണ്ട്. ഊർജ്ജ സ്വതന്ത്രാംശ  വിനിമയ ആയം വർദ്ധിപ്പിക്കുകയാവണം പുനരുത്പാദന പ്രകൃതി. ശലഭം നുകർന്ന പൂവിതൾ ഭംഗി പൊഴിയാം, അപരമൊരു സ്വാതന്ത്ര്യം അലയായി ഉണരാൻ.

ഫെഡററോ നഡാലോ?- സുനിൽ എം. എസ്

നഡാൽ

റോജർ

Organic Dalit leader by chandramohan s

ബാഗ്ദാദ്

സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും വിപണനത്തിനും പുതിയ മാതൃകകൾ


ടി.കെ.ജോസ്  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


ആലപ്പുഴ ജില്ലയിലെ പെരുമ്പളം നാളികേരോത്പാദക ഫെഡറേഷന്റെ സെക്രട്ടറിയും പ്രസിഡന്റും അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും, ആ ദ്വീപ്‌ മുഴുവൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായൊരു പദ്ധതിയുടെ ആശയം പങ്കുവെയ്ക്കുന്നതിനായി കഴിഞ്ഞദിവസം നാളികേര വികസന ബോർഡ്‌ ഓഫീസിൽ എത്തുകയുണ്ടായി. പത്തൊൻപത്‌ സിപിഎസുകൾ അടങ്ങിയ പെരുമ്പളം ഫെഡറേഷനിൽ,  കുറെ കർഷകർ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇപ്പോൾ തന്നെ തെങ്ങിൻതോപ്പുകളിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്‌. ഫെഡറേഷന്റെ നേതൃത്വത്തിൽ അവരുടെ 19 നാളികേരോത്പാദക സംഘങ്ങളിലെ 15 വീതമെങ്കിലും കർഷകരെ ഉൾപ്പെടുത്തി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജൈവരീതിയിൽ കൃഷി ചെയ്ത്‌ മെച്ചപ്പെട്ട വില നേടുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനാണ്‌ അവർ എത്തിയത്‌. നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും പരമ്പരാഗതമായി ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ കൂട്ടായ്മയുടെ ശക്തി എപ്രകാരം കർഷകർക്ക്‌ പ്രയോജനകരമായും സമൂഹത്തിന്‌ ഗുണപ്രദമായും ഉപയോഗിക്കാം എന്നുചർച്ച ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്‌. ആലപ്പുഴ ജില്ലയിൽ  വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഏകദേശം 16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്താണ്‌ പെരുമ്പളം. തെങ്ങും പച്ചക്കറികളുമാണ്‌ മുഖ്യകൃഷി. നാളികേരോത്പാദനം സാമാന്യം നല്ല നിലയിൽ നടക്കുന്നുണ്ട്‌. ഉത്പാദക സംഘങ്ങൾ രൂപീകൃതമാകും മുൻപ്‌ ഉൽപന്നത്തിന്റെ വിൽപ്പനയ്ക്ക്‌ കർഷകർ വളരെയധികം ബുദ്ധിമുട്ടിയിരുന്ന പ്രദേശമാണിത്‌. വിപണിയിലേക്ക്‌ പോകണമെങ്കിൽ വാഹനത്തിൽ കയറ്റി ജങ്കാർ മാർഗ്ഗം വേമ്പനാട്ട്‌ കായൽ മുറിച്ചുകടക്കണം. അല്ലെങ്കിൽ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ച്‌ അവിടെ നിന്നും വാഹനത്തിൽ കയറ്റി വിൽപ്പന കേന്ദ്രങ്ങളിലെത്തിക്കണം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട്‌ നട്ടം തിരിയുന്ന ഈ ദ്വീപിൽ കർഷക കൂട്ടായ്മകളുടെ രൂപീകരണത്തോടെ കേരളത്തിലെ ഇതര പ്രദേശങ്ങളിലെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിക്കുന്ന വരുമാനമോ അതിൽ കൂടുതലോ നാളികേരത്തിന്‌ ലഭിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്‌. ഈ സമയത്താണ്‌ തെങ്ങിൻ തോപ്പുകളിലെ ജൈവ ഇടവിളക്കൃഷിയെക്കുറിച്ച്‌ അവർ ഗൗരവമായി ചിന്തിച്ചതു. മറ്റ്‌ പല പ്രദേശങ്ങളിൽ നിന്നും കർഷകർ, 'ഞങ്ങളിതാ നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ കാത്തിരിക്കുകയാണ്‌. ഇനി നിർബാധം ആനൂകൂല്യങ്ങളും സബ്സിഡികളും ഇങ്ങോട്ട്‌ ഒഴുകിപ്പോന്നോട്ടെ'യെന്ന്‌ ചിന്തിച്ച്‌ മടിച്ചിരിക്കുന്ന അവസ്ഥയാണ്‌. അഥവാ എന്തെങ്കിലും 'അൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ ഗവണ്‍മന്റിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി' ഉണ്ടാക്കിയ  കൂട്ടായ്മയാണ്‌ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും എന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം കർഷകരുടെ ഇടയിലാണ്‌, ഇത്തരത്തിൽ നൂതനവും വ്യത്യസ്തവുമായ ആശയങ്ങൾ പെരുമ്പളം ഫെഡറേഷൻ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, വൈക്കം, എറണാകുളം എന്നീ പട്ടണ വിപണികളിൽ നിന്നും വളരെ അകലെയല്ല പെരുമ്പളം ദ്വീപ്‌. ജൈവകൃഷിക്ക്‌ ഏറ്റവും അനുകൂലമായ ഈ പ്രദേശത്ത്‌  കർഷകർ ഒന്നാകെ ജൈവകൃഷിയിലേക്ക്‌ മാറുന്നതിന്‌ സ്വയം തീരുമാനിക്കുകയായിരുന്നു. ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും തങ്ങളുടെ കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്ന ഒരു കാര്യമാണ്‌ എങ്കിലും, പലരും ഇതിനെ ഗൗരവമായി കാണുന്നില്ല.
പെരുമ്പളം ഫെഡറേഷന്റെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ച്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്‌, ഫാം ടൂറിസം മുഖ്യവിഷയമാക്കി ഇന്ത്യൻ നാളികേര ജേണൽ പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌. മണ്ണ്‌, ജലം , അന്തരീക്ഷം, മനുഷ്യർ എന്നിവയെ കീടനാശിനികൾ കൊണ്ടും രാസവസ്തുക്കൾ കൊണ്ടും മലിനപ്പെടുത്താത്ത  കൃഷിരീതി, നമ്മുടെ നാട്ടിൻപുറങ്ങളിൽ തിരിച്ചുവരേണ്ടത്‌ മനുഷ്യരാശിയുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരിക്കുന്നു. കാർഷിക ടൂറിസം എന്നാൽ ജൈവവൈവിദ്ധ്യം  പ്രദർശിപ്പിക്കുക  മാത്രമല്ല,  കാർഷിക വിളകളുടെ നടീൽ രീതികളും,  കൃഷിരീതികളും  വിളവെടുപ്പ്‌,സംസ്ക്കരണം, മൂല്യവർദ്ധനവ്‌, ഉൽപന്നങ്ങൾ ഇവയുടെ പരിചയപ്പെടുത്തലും, ആ ഉൽപന്നങ്ങൾ രുചിച്ചുനോക്കുന്നതിനും ഭക്ഷിക്കുന്നതിനും വാങ്ങുന്നതിനും മറ്റുമുള്ള വലിയ ക്രമീകരണമാണ്‌. നാഗരികതയുടെ മടുപ്പിൽ നിന്നും തിരക്കിൽ നിന്നും പ്രകൃതിയിലേക്ക്‌ ഇറങ്ങുന്ന സന്ദർശകർ കേവലം പട്ടണങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാൻ മാത്രമല്ല, ജീവൻതുടിക്കുന്ന ഗ്രാമങ്ങളിലേക്ക്‌ കടന്നുചെല്ലാനും ഗ്രാമീണരുമായി അടുത്തിടപഴകാനും കൃഷി, ഭക്ഷ്യവസ്തുക്കൾ, കല, സംസ്ക്കാരം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും കൂടി താൽപര്യം കാണിക്കുന്നവരാണ്‌. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ വർഷങ്ങളായി ഇക്കോ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കുന്നു. മണ്ണും, സൂര്യപ്രകാശവും, ജലവും എങ്ങനെ സമഞ്ജസമായി ഉപയോഗിക്കാം എന്നതിനുള്ള ഉത്തമ മാതൃകയാണ്‌,  നാളികേരാധിഷ്ഠിത സംയോജിക കൃഷിരീതി. ജലസംരക്ഷണം, മണ്ണ്‌ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെയുണ്ട്‌. ഇതുതന്നെയായിരിക്കട്ടെ നമ്മുടെ ഫാം ടൂറിസത്തിന്റെ മുഖ്യആകർഷണീയതയും.
നാളികേരം അടിസ്ഥാന വിളയായി സംയോജിത കൃഷി നടത്തുമ്പോൾ കർഷകർക്ക്‌ കൂടുതൽ വരുമാനവും സ്ഥിരതയുള്ള വിലയും വിപണിയും ലഭ്യമാക്കുന്നതോടൊപ്പം, ആശങ്കകളും ഭയവും ഇല്ലാതെ ഉപഭോക്താക്കൾക്ക്‌ കാർഷികോൽപന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന പശ്ചാത്തലമൊരുക്കുക എന്ന ഉത്തരവാദിത്വവും കൂടി നിറവേറ്റപ്പെടുന്നു.  നമ്മുടെ മണ്ണും ജലവും അന്തരീക്ഷവും വേഗത്തിൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ പ്രക്രിയയ്ക്ക്‌ വിരാമമിടുന്നതിനും ഇതിനോടകം തന്നെ മലിനമായ അന്തരീക്ഷത്തെ മാലിന്യമുക്തമാക്കുന്നതിനുമുള്ള വലിയൊരു മാർഗ്ഗം ജൈവകൃഷിയാണ്‌. മണ്ണിലടിഞ്ഞുകൂടിയ കീടനാശിനികളുടേയും രാസവസ്തുക്കളുടേയും അവശിഷ്ടങ്ങൾ ദീർഘകാലമെടുത്ത്‌ മാത്രമേ നമുക്ക്‌ പുറന്തള്ളാനാകൂ. കൂടാതെ നമ്മുടെ ജലസ്രോതസ്സുകൾ എല്ലാം തന്നെ മലിനപ്പെട്ടുകിടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മലിനീകരണം മൂലം ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേമ്പനാട്ട്‌ കായലിന്റെയുള്ളിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ കേരകർഷകരുടെ കൂട്ടായ്മകൾ കേവലം കടപ്പാടുകൾക്കപ്പുറത്ത്‌ സമൂഹ്യ ഉത്തരവാദിത്വങ്ങളും പ്രതിബദ്ധതകളും ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിന്‌ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലെ ഇരുന്നൂറിലേറെ വരുന്ന ഉത്പാദക ഫെഡറേഷനുകൾ ഈ മാതൃക മനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്ടുള്ള 'ഇലമന്റസ്‌' എന്ന സ്ഥാപനം ഓർഗാനിക്‌ വെളിച്ചെണ്ണയും ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണയും കാപ്പി, കുരുമുളക്‌, കശുവണ്ടി തുടങ്ങിയ ഉൽപന്നങ്ങളുമായി കൊച്ചിയിലേയ്ക്കും എത്തിയിരിക്കുന്നു. ഏതാനും വർഷങ്ങളായി കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർഗോഡ്‌ ജില്ലകളിലെ ചെറുകിട നാമമാത്ര ജൈവ കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ ശേഖരിച്ച്‌ സംസ്ക്കരിച്ച്‌ ഫെയർട്രെയ്ഡ്‌ എക്സ്പോർട്ട്‌ സംവിധാനമുപയോഗിച്ച്‌  വിദേശ വിപണികളിൽ എത്തിക്കുന്ന സ്ഥാപനമാണിത്‌. തുടർച്ചയായുള്ള ഇത്തരം പ്രവർത്തനങ്ങൾകൊണ്ട്‌ അന്താരാഷ്ട്രതലത്തിൽ പേരും പ്രശസ്തിയും നേടാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ മാതൃകയും നമ്മുടെ നാളികേര ഉത്പാദക കമ്പനികൾക്ക്‌ അനുകരിക്കാവുന്നതല്ലേ?



ഇത്തരുണത്തിലാണ്‌ കേരളത്തിൽ നാളികേര മേഖലയിൽ രൂപീകൃതമായ ആദ്യത്തെ ഉത്പാദക കമ്പനിയായ തേജസ്വിനി, എറണാകുളവും കോഴിക്കോടും തൃശ്ശൂരും ഉൾപ്പെടെയുള്ള ഉപഭോക്തൃവിപണിയിലേക്ക്‌ തങ്ങളുടെ കാർഷികഉൽപന്നങ്ങൾ - നാളികേരം മാത്രമല്ല പച്ചക്കറിയും പഴവർഗ്ഗങ്ങളും വെളിച്ചെണ്ണയുമെല്ലാം - ജൈവരീതിയിൽ ഉത്പാദിപ്പിച്ച്‌ എത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്‌ വരുന്നത്‌. (അതിനെക്കുറിച്ച്‌ അവരുടെതന്നെ വാക്കുകൾ നമുക്ക്‌ ഈ ലക്കത്തിൽ ശ്രദ്ധിക്കാം.) തേജസ്വിനി കമ്പനിയിൽ ഇപ്പോൾ തന്നെ  'ജൈവസാക്ഷ്യപത്രം' നേടിയ ആയിരത്തഞ്ഞൂറിലേറെ കർഷകരുണ്ട്‌.
കഴിഞ്ഞ ആറേഴു മാസങ്ങളിലായി കണ്ട ഒരു പ്രവണത നാളികേര മേഖലയിൽ വില ഉയർന്നു വന്നപ്പോൾ അതിനേക്കാൾ വർദ്ധിച്ച വേഗതയിലാണ്‌ ഉപഭോക്താക്കൾക്ക്‌ നാളികേരവും നാളികേര ഉൽപന്നങ്ങളും ലഭിച്ചിരുന്ന വിലയുടെ കുതിപ്പ്‌ എന്നതാണ്‌.അതായത്‌, കർഷകർക്ക്‌ ലഭിക്കുന്ന വിലയേക്കാൾ പല മടങ്ങ്‌ വില കൊടുത്താണ്‌ ഉപഭോക്താക്കൾ ഇതേ ഉൽപന്നങ്ങൾ വാങ്ങുന്നത്‌ എന്ന്‌ അർത്ഥം.  ഏറ്റവും ലളിതമായ ഉദാഹരണം പച്ചത്തേങ്ങ തന്നെ.  കർഷകർക്ക്‌ പതിനഞ്ച്‌ രൂപ ഒരു തേങ്ങയ്ക്ക്‌ ലഭിക്കുമ്പോൾ അതേജില്ലയിൽ തന്നെയുള്ള പട്ടണത്തിലെ വിപണിയിൽ മുപ്പതും മുപ്പത്തഞ്ചും രൂപ ഉപഭോക്താവ്‌ ഒരു നാളികേരത്തിന്‌ കൊടുക്കേണ്ടി വരുന്നു.  സ്വാഭാവികമായി ഉപഭോക്താക്കൾ നാളികേരം ഉൾപ്പെടെയുള്ള കേര ഉൽപന്നങ്ങളുടെ ഉപയോഗം ചെറിയതോതിൽ കുറച്ചുവേന്നു വരാം. ഇതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ കൂട്ടായ്മകൾക്ക്‌ കഴിയും. വ്യക്തിഗതമായി കർഷകർക്ക്‌ കഴിയാത്ത കാര്യങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ചെയ്യാനാവും. കർഷകർക്ക്‌ ലഭിക്കുന്ന വിലയും കടത്തു ചെലവും, കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചെറിയ ഇടലാഭവും കഴിഞ്ഞ്‌ ഏറ്റവും മിതമായ വിലക്ക്‌ ഉപഭോക്താക്കളിലേക്ക്‌ നാളികേരവും വെളിച്ചെണ്ണയും മറ്റ്‌ ഉൽപന്നങ്ങളും എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ഫെഡറേഷനുകളും ഈ രംഗത്തേക്ക്‌ കടന്നുവരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഉപഭോക്താക്കളെ മറന്നുകൊണ്ട്‌ നമുക്ക്‌ ഒരു കാർഷിക ഉൽപന്നത്തിനും വില സ്ഥിരത നേടാനാവില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന വിപണന സംവിധാനങ്ങളെക്കുറിച്ച്‌ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

  ഈ രംഗത്താണ്‌ പാലക്കാടു കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌  പുതിയ ഒരു ആശയവുമായി വന്നിരിക്കുന്നത്‌ - 'ഗോ ടു മാർക്കറ്റ്‌'. അതായത്‌ സംസ്കരണ യൂണിറ്റുകളിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോവുക എന്നുള്ള ഒരു കാഴ്ചപ്പാട്‌. കണ്ണൂരിൽ നിന്നുള്ള തേജസ്വിനി കമ്പനിയാകട്ടെ, 'കമ്പനി ടു കൺസ്യൂമർ' എന്നുള്ള ആശയമാണ്‌ മുമ്പോട്ടു വയ്ക്കുന്നത്‌.  ഉത്പാദക കേന്ദ്രങ്ങളിൽ നിന്ന്‌ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ശേഖരിച്ച്‌  തരം തിരിച്ച്‌ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നേരിട്ട്‌ എത്തിക്കുകയും അവരുടെ സാക്ഷ്യപത്രത്തോടെ ഉപഭോക്താക്കൾക്ക്‌ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക. നിലവിലുള്ള പന്ത്രണ്ട്‌ നാളികേര ഉത്പാദക കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇത്തരത്തിലുള്ള സംവിധാനത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളത്‌.  മറ്റുള്ള കമ്പനികളും ഇത്തരത്തിൽ നൂതനമായ മാർഗ്ഗങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്ത്‌ തീരുമാനമെടുക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
തൃശ്ശൂർ ജില്ല ആസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ നാളികേര ഉത്പാദക കമ്പനി  തങ്ങളുടേതായ ബ്രാൻഡിൽ വെളിച്ചെണ്ണയും മറ്റ്‌ നാളികേര ഉൽപന്നങ്ങളുമായി വിപണിയിൽ എത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നു. അവരുടെ ആശയങ്ങളും മാർഗ്ഗങ്ങളും മറ്റ്‌ ഉത്പാദക കമ്പനികൾക്കും മാതൃകയാകട്ടെ എന്ന്‌ ആശംസിക്കുന്നു.


നീര ലൈസൻസ്‌ പതിനേഴ്‌ ഉത്പാദക ഫെഡറേഷനുകൾക്ക്‌ കിട്ടി.  ബാക്കി നൂറ്റി അൻപത്തിയാറ്‌ ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിന്‌ പെയിലറ്റ്‌ ലൈസൻസ്‌ നൽകുന്നതിനുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ ഇറങ്ങിയെങ്കിലും, ചില സാങ്കേതിക പദപ്രയോഗങ്ങളിലെ തെറ്റുകൾ കാരണം ലൈസൻസ്‌ ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.  ഈ പിഴവ്‌ തിരുത്തുന്നതിനു സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.അനുകൂ

ലമായ  നടപടി ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, നീര ടെക്നീഷ്യന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവും നീരയുത്പാദനത്തിനുവേണ്ടി 1500 തെങ്ങുകൾ അടയാളപ്പെടുത്തുന്നതും ഒട്ടും വൈകിക്കേണ്ടതില്ല. ലൈസൻസിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ ഇത്തരം പശ്ചാത്തല നടപടികൾ പൂർത്തിയാക്കിയാൽ, ലൈസൻസ്‌ ലഭിച്ചാലുടൻ പ്രവർത്തനം അതിവേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ സഹായകമായിരിക്കും.  കണ്ണൂർ തേജസ്വിനി കമ്പനിയിൽ നിന്നും പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനിയിൽ നിന്നും ചെറിയതോതിൽ നീര ഉത്പാദനം  ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാന ഗവണ്‍മന്റിന്റെ മൂല്യവർദ്ധിത നികുതിയിലെ അനുകൂലമായ ഉത്തരവ്‌ കൂടി ലഭിച്ചുകഴിഞ്ഞാൽ മാർക്കറ്റിലേക്ക്‌ അവരുടെ ഉൽപന്നങ്ങൾ എത്താൻ കാലതാമസം ഉണ്ടാകില്ല.
ഉത്പാദകരിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോകുന്ന  'കമ്പനി ടു കൺസ്യൂമർ' അഥവാ 'ഗോ ടു മാർക്കറ്റ്‌' തുടങ്ങിയ ആശയങ്ങൾ കൂടുതൽ വിപുലപ്പെടുത്തിയെടുക്കേണ്ടതുണ്
ട്‌.  ഇത്തരം കാര്യങ്ങൾക്കുവേണ്ടി നമ്മുടെ നാട്ടിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നല്ല മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മാനേജ്‌മന്റ,​‍്‌ മാർക്കറ്റിംങ്ങ്‌,ഡിപ്പാർട്ട്‌മന്റുകളുമായും  കമ്പനികൾ തങ്ങളുടെ തലത്തിൽ തന്നെ ബന്ധപ്പെടുകയും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആരായുകയും അവ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ബിൽഡേഴ്സ്‌ അസോസിയേഷൻ ഓഫ്‌ ഇൻഡ്യ, റസിഡന്റ്സ്‌ വെൽഫെയർ അസ്സോസിയേഷൻ തുടങ്ങിയവയ്ക്ക്‌ നഗരങ്ങളിലെ ഫ്ലാറ്റുകളിലും വില്ലകളിലുമൊക്കെ   താമസിക്കുന്നവരുടെ കൂട്ടായ്മകളുമായി ബന്ധമുണ്ട്‌. ഇവരിലേയ്ക്ക്‌ എത്താൻ, നമ്മുടെ ഉത്പാദക കമ്പനികൾ സാമ്പിൾ ഉൽപന്നങ്ങളുമായി അവരോട്‌ നേരിട്ട്‌ സംവദിക്കുന്ന കാര്യം കൂടി ചിന്തിക്കാൻ കഴിയുമോ?   
"സേഫ്‌ ടു ഈറ്റ്‌" പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും നാളികേരവും വെളിച്ചെണ്ണയുമെല്ലാം ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയയിലേയ്ക്ക്‌ നമ്മുടെ നാളികേരകൂട്ടായ്മകൾ കടന്നുവരണം. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള "സേഫ്‌ ടു ഈറ്റ്‌" ഫുഡ്‌ ജോയിന്റുകൾ നമുക്ക്‌ കേരളത്തിൽ ആരംഭിക്കുവാൻ കഴിയില്ലേ? അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളുമായി മുമ്പോട്ടു വരുന്ന സംരംഭകർക്ക്‌ ഉൽപന്നങ്ങൾ എത്തിച്ചു കൊടുക്കുവാൻ കഴിയുമോ എന്ന്‌ ആലോചിക്കണം.  വീടുകളിലേയ്ക്കു മാത്രമല്ല കൂടുതൽ പൊതുജനങ്ങൾ വന്ന്‌ ഭക്ഷണം കഴിക്കുന്ന കേന്ദ്രങ്ങളിലും ഇവ ലഭ്യമാക്കണം. ഇപ്പോൾ നമുക്ക്‌ ഫാസ്റ്റ്‌ ഫുഡും, പോഷ്‌ ഫുഡും, ഡിലീഷ്യസ്‌ ഫുഡും, കോസ്റ്റിലി ഫുഡുമൊക്കെ മാത്രമേ ഉള്ളൂ.  സേഫ്‌ ഫുഡ്‌ (സുരക്ഷിത ആഹാരം) അഥവാ ഹെൽത്തി ഫുഡ്‌ (ആരോഗ്യകരമായ ആഹാരം) തുടങ്ങിയവ വിളമ്പുന്ന സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ തുലോം പരിമിതമാണ്‌.  ഒരു പക്ഷെ വരും കാലങ്ങളിലെ ഏറ്റവും വലിയ ബിസിനസ്സ്‌ സാധ്യതയും ഇതായിരിക്കും. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന, അതുപയോഗിച്ച്‌ പാകപ്പെടുത്തുന്ന ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അവയുടെ  ശൃംഖലയും നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകളുടെ അടിത്തറയിൽ നിന്നുകൊണ്ട്‌ രൂപീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ലേ?. പടിപടിയായി ഏറ്റവും അവസാന തലത്തിൽ, യഥാകാലം നൂറുശതമാനവും ജൈവ സാക്ഷ്യപത്രം എന്ന ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ട്‌ അങ്ങോട്ടുള്ള ദീർഘയാത്രയ്ക്ക്‌ ആരംഭം കുറിയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ഉത്പാദക കമ്പനികൾ ആവിഷ്ക്കരിക്കാൻ സമയമായിരിക്കുന്നു.  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...