Skip to main content

Posts

Showing posts from July, 2013

MALAYALASAMEEKSHAJULY15/AUGUST 15/2013

മലയാളസമീക്ഷ
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ജൂലായ് 15/ആഗസ്റ്റ് 15

ഉള്ളടക്കംകവിത

അഭിരാമി
വി.പി.ജോൺസ്‌

നീ പണ്ടകശാല ഒരുക്കുന്നത്
ഡോ.കെ.ജി.ബാലകൃഷ്ണൻ

ഹതയാത്രികർ 
സലോമി ജോൺ വൽസൻ
മുക്കുവന്റെ സങ്കടം
സന്തോഷ് പാലാ
അമ്മവഴി
ഡി.ബി.അജിത്കുമാർ 

പെയ്ത്ത്
ജയചന്ദ്രന്‍ പൂക്കരത്തറ

ചിറകരിയാതെ പറക്കേ
സുമിത്ര

അഴക്‌
പ്രിയാസയൂജ്

മദ്ധ്യം
അരുൺകുമാർ അന്നൂർ

വിരുന്ന്‌
സത്താർ ആദൂർ

ശില്പവും ശില്പിയും
സൈനുദ്ദീൻ ഖുറൈഷി
ചില്ലക്ഷരങ്ങള്‍
സി.എൻ.കുമാർ
ഇന്ന് എഴുതേണ്ട കവിതയെക്കുറിച്ച് നാല് ഉത്ക്കണ്ഠകള്‍ .....
സുലോച് സുലോ

മലിന കേരളം
മോഹൻ ചെറായി 

ഇളംനോവുകൾ
ദിനകരൻ പി.പി

ജനിച്ചന്നു മുതല്‍ തുടങ്ങിയതാണ് കരയാൻ
സി.എം.രാജൻ

നീലതിമിംഗലങ്ങൾ
ഗിരീഷ് വർമ്മ ബാലുശ്ശേരി

അസംബന്ധം
സുകുമാർ അരിക്കുഴ

 അവസാനത്തെ മരണം.
ടി. കെ. ഉണ്ണി

നിഴലാട്ടം
മഹർഷി

ഞങ്ങൾക്കൊഴുകിയേ മതിയാകൂ…
ഗീത മുന്നൂർക്കോട് 

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
രമേശ്‌ കുടമാളൂര്‍
 അനന്തം
പ്രേം കൃഷ്ണ

കണക്ക്‌
എ.കെ.ശ്രീനാരായണഭട്ടതിരി

ഊര്‍ന്നു പോവാതെ
ഫൈസല്‍ കെ കെ

കഥ
ആധാരം
എം.കെ.ജനാർദ്ദനൻ

ഒബ്സര്‍വേഷന്‍
ശ്രീജിത്ത് മൂത്തേടത്ത്

അറിവുകള്‍ മുറിവുകള്‍
തോമസ് പി കൊടിയന്‍

നിയോഗം
ശിവപ്രസാദ്‌ താനൂർ

ഊട്ടുപുര…

വേണം, വിവിധോദ്ദേശ്യ തെങ്ങിനങ്ങൾ

ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്
മിക്കവാറും എല്ലാ കർഷക സദസ്സുകളിലും നാളികേര കർഷകർ ഉയർത്തുന്ന ഒരു ചോദ്യമാണ്‌, ഏറ്റവും മികച്ച ഉത്പാദനക്ഷമതയുള്ള, രോഗപ്രതിരോധശേഷി കൂടുതലുള്ള, അധികം ഉയരമില്ലാത്ത, മൂന്നാംവർഷം കായ്ച്ച്‌ തുടങ്ങുന്ന തെങ്ങുകളുടെ തൈകളും വിത്തുകളും എവിടെയാണ്‌ ലഭ്യമാകുക എന്നത്‌. എങ്ങനെയാണ്‌ ഇവ തെരഞ്ഞെടുക്കേണ്ടത്‌? അംഗീകൃത നഴ്സറികളിലെല്ലാം ഗുണമേന്മ അവകാശപ്പെടുന്ന ധാരാളം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്‌. എങ്കിലും ആധികാരികതയോടെ തെങ്ങിൻ തൈകൾ നൽകാൻ കഴിയുന്ന നഴ്സറികളുടെ എണ്ണം ഇനിയും വർദ്ധിക്കേണ്ടതുണ്ട്‌. ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയോളം തെങ്ങിൻ തൈകളുടെ ആവശ്യകതയുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ആകെ ഉത്പാദിപ്പിക്കുന്നതാകട്ടെ മുപ്പതോ മുപ്പത്തിയഞ്ചോ ലക്ഷം മാത്രമാണ്‌. നിലവിൽ ഉത്പാദിപ്പിക്കുന്നതിന്റെ ഏകദേശം ഇരട്ടിയോളം തൈകൾ അധികമായി ഉത്പാദിപ്പിച്ചാൽ മാത്രമേ നാളികേര കർഷകർക്ക്‌ ആവശ്യത്തിന്‌ തെങ്ങിൻ തൈകൾ ലഭ്യമാക്കാൻ കഴിയൂ. ഈയൊരു സാഹചര്യത്തിലാണ്‌ വിത്തിന്റേയും തൈകളുടേയും നാനാവിധ മേഖലകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഈ ലക്കം മാസിക പ്രസിദ്ധീകരിക്കുന്നത്‌.

മലിന കേരളം

മോഹൻ ചെറായി
    വഴിയരികൊരു മൂത്രപ്പുരയായ്‌
    കാനകളെ കക്കൂസാക്കി
    മലയാളിക്കുറിയാടാമോ:
    'മലിനമുക്തം മലനാട്‌ !'
    ചാളത്തലയും കുടലും  വേസ്റ്റും
    ചിക്കൻകുടലും കാലും ചിറകും
    നാറ്റം സഹിയാസാധനമൊക്കെ
    കിറ്റിൽകെട്ടി കാനയിലാക്കും
        മലയാളിക്കുറിയാടാമോ:
        'മലിനമുക്തം മലനാട്‌ !'
    അറുത്തുതളളിയ മാടിൻ വേസ്റ്റും
    ചീഞ്ഞു പുഴുത്തൊരു പച്ചക്കറിയും
    പ്ലാസ്റ്റിക്‌ കുപ്പികൾ ചപ്പും ചവറും
    പ്ലാസ്റ്റിക്‌ ചാക്കിൽ റോഡിൽ തള്ളും
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    വെള്ളക്കെട്ടിൽ തള്ളിയ വേസ്റ്റിൽ
    കൊതുകിൻ ലാർവാ ഫാക്ടറികൾ
    ഡെങ്കിപ്പനിയാൽ കൊതുകിൻ കൂട്ടം
    നമ്മെ രോഗികളാക്കുമ്പോൾ
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    കൊതുകുനിവാരണ യജ്ഞപ്പേരിൽ
    ഫോഗിംങ്ങ്‌ യന്ത്രം മുരളുമ്പോൾ
    ഫോഗിങ്ങാലേ നമ്മുടെ നെഞ്ചിൽ
    രോഗമിതേറെ വിതക്കും നേരം
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'

കോപത്തിന്റെ വേരും പൂവും കായ്കളും

സി.രാധാകൃഷ്ണൻ

പഴയകാലങ്ങളിൽ അമ്മായിമാർ പറയാറുണ്ട്‌. 'അതുകേട്ടപ്പോ എനിക്കെന്റെ കാലിന്റെ പെരുവിരലീന്ന്‌ എന്തോ ഒന്ന്‌ അരിച്ചങ്ങട്ട്‌ കയറി. പക്ഷെ, ഞാൻ മൺമറഞ്ഞുപോയോരെ ഒക്കെ ഓർത്ത്‌ എന്നെത്തന്നെ ശാസിച്ചു. നാവേ അവടെ അടങ്ങിക്കെടന്നോ!' ഈ കാലങ്ങളിലും പലരും പറയാറുണ്ടല്ലോ, ഞാനെന്താ ചെയ്യാ, ദേഷ്യം വന്നാൽ പിന്നെ എനിക്ക്‌ എന്നെ നിയന്ത്രിക്കാൻ പറ്റുകയില്ല!
    ദേഷ്യം അടക്കാനാവാത്തതുകൊണ്ട്‌ നമുക്ക്‌ ഒരുപാട്‌ കഷ്ടനഷ്ടങ്ങൾ വരാറുണ്ടെന്നാലും ദേഷ്യപ്പെടാതിരിക്കാൻ വളരെ പ്രയാസം! ഒരു ചെറിയ ആശ്വാസമുള്ളത്‌ ഈ പ്രയാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും പണ്ടേക്കു പണ്ടെ വളരെ വലിയ താപസന്മാർപോലും മഹാശുണ്ഠിക്കാരായിരുന്നു എന്നുമുള്ള അറിവാണ്‌. ദുർവാസാവ്‌ എന്നൊരു കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ശാപങ്ങളുടെയും ശാപമോക്ഷങ്ങളുടെയും രസകരങ്ങളായ പുരാണകഥകളിൽ മുക്കാലോഹരിയും ഉണ്ടാകുമായിരുന്നില്ലല്ലോ!
    ദേഷ്യം വന്നാൽ മഹർഷിമാർ പോലും വേണ്ടാതീനങ്ങൾ കാണിക്കുമെങ്കിൽ സാധാരണക്കാരായ നമുക്കെന്തുകൊണ്ട്‌ ദേഷ്യപ്പെട്ടുകൂടാ? തപസ്സിദ്ധിയും യോഗസിദ്ധിയും ഒക്കെ ഉണ്ടായാലും ദേഷ്യം വരുമെങ്കിൽ ഇതൊന്നുമില്ലാത്തവർ അരിശം മൂത്ത്‌ പൊട്ടിത…

വിരുന്ന്‌

സത്താർ ആദൂർ

ആദ്യം
അറിഞ്ഞില്ലെന്നു ഭാവിച്ചു
പിന്നെ
എതിർത്തെന്നു വരുത്തി
പിന്നീട്‌
സഹകരിക്കില്ലെന്നു കാണിച്ചു
അതിനുശേഷം
ആസ്വദിച്ചു കിടന്നു
നാത്തൂന്റെ മോനല്ലേ,
നന്നായിപഠിക്കുന്ന കുട്ടിയല്ലേ,
+2വിന്‌ എല്ലാവിഷയത്തിലും'
A+ വാങ്ങിയവനല്ലേ,
വിരുന്ന്‌ വന്നതല്ലേ,
പാതിരാത്രിയല്ലേ?
എന്തെങ്കിലും പറയാൻ പറ്റോ?
നാലീസം നിൽക്കാൻ വന്നതല്ലേ...?

ഊട്ടുപുരയുടെ കാവൽക്കാരൻ

ദീപു കാട്ടൂർ

വെയിലിൽ തിളച്ച റോഡിൽ നിന്നുയരുന്ന ചൂടും ഉച്ചിക്കുമുകളിൽ കത്തിനിൽക്കുന്ന സൂര്യനും ചേർന്ന്‌ രാഘവന്റെ വിയർപ്പ്‌ ചാലുകൾക്ക്‌ ഗതിവേഗം കൂട്ടിക്കൊണ്ടേയിരുന്നു.  പാൻസിന്റെ പോക്കറ്റിൽ തിരുകിയിരുന്ന നനഞ്ഞുകുതിർന്ന തൂവാലകൊണ്ടയാൾ ചെവികൾക്കുപിന്നിലൂടെ മെലിഞ്ഞ കഴുത്തുവഴി താഴേക്കൊഴുകുന്ന വിയർപ്പ്‌ തുടച്ചുമാറ്റി.  തൂവാല തിര്യെ ഇടതുപോക്കറ്റിൽത്തന്നെ നിക്ഷേപിച്ചു.  വലതുകൈയിൽ പിടിച്ച വെളുത്ത വൃത്തത്തിൽ ചുവന്നനിറങ്ങളിലുള്ള ?മീൽസ്‌ റെഡി? എന്ന ബോർഡ്‌ കൈമാറാൻ പാടില്ല എന്നാണ്‌ കൊച്ചുമുതലാളിയുടെ ഉത്തരവ്‌.  ഹൈവേയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കുനേരെ ബോർഡും നീട്ടിയുള്ള തന്റെ പരാക്രമം റിസപ്ഷനരികിലുള്ള ശീതീകരിച്ച മുറിയിലെ ഗ്ലാസിലൂടെ മുതലാളിക്കു കാണാം.  റെസ്റ്റോറന്റ്‌ എന്നെഴുതിയ വലിയ ബോർഡിന്റെ നിഴലിലേയ്ക്കെങ്ങാനും ഇടയ്ക്കൊന്നു മാറിനിന്നാൽ  ഉടനെ ഗേറ്റിലെ മണി അടിക്കുകയായി.  അത്‌ തനിക്കുള്ള മൂന്നാര്റിയിപ്പാണ്‌.  ഒന്നിൽക്കൂടുതൽ തവണ മണി അടിച്ചാൽ ചീത്ത ഉറപ്പാണ്‌.  തന്റെ ഇളയമകന്റെ പ്രായമേ കാണൂ കൊച്ചുമുതലാളിക്ക്‌ - പക്ഷേ വായിൽ നിന്ന്‌ വരുന്നത്‌ കേട്ടാൽ . . . . . ഹോ! . . . . . വലിയ പഠിപ്പൊക്ക…

നിയോഗം

ശിവപ്രസാദ്‌ താനൂർ

സമയം രാത്രി 9 മണി. ഒരു മുദൃമന്ദസ്മിതവുമായി പൂമുഖത്തെ ചാരുകസേരയിൽ രവി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഫോണിന്റെ ശബ്ദം ചിന്തയ്ക്ക്‌ ഭംഗം വരുത്തിയെങ്കിലും റിസീവറെടുക്കാൻ തുനിഞ്ഞില്ല.
" എന്താ അച്ഛാ ഫോണെടുക്കാത്തത്‌ ?" ഇളയ മകളുടെ ആധികാരിക ശബ്ദം കേട്ട്‌ ആയാൾ ഫോണിനടുത്തേക്ക്‌ നടന്നു.
ഫോൺ തമിഴ്‌ പേശുന്നു:
ഹലോ ................. രവി അല്ലവാ ? ഇത്‌  ചെന്നൈയിൽ നിന്ന്‌ നീങ്കെ അമ്മാവൻ കൃഷ്ണൻകുട്ടിയിൻ ഫ്രണ്ട്‌ പേശ്‌റത്ത്‌........... അമ്മാവന്റെ ഉടമ്പ്ക്ക്‌ സുഖമില്ലൈ...... ചെന്നൈ മെയിലിൽ കേറ്റി വിട്ട്‌ർക്ക്‌...... നാളെ കാലയിലെ അങ്കെ വന്തുശേർന്നിടും...... നീങ്കെ സ്റ്റേഷനിൽ വെയിറ്റ്‌ പണ്ണുങ്കോ"
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പ്‌ അണ്ണാച്ചി റിസീവർ വെച്ചു.
    ആരോടൊന്നും ഉരിയാടാതെ കസേരയിൽ വന്നിരുന്നു. ചിന്തകൾ എവിടെയൊക്കെയോ വ്യാപരിച്ചു. അമ്മാവൻ................. അമ്മയുടെ കൂടെപ്പിറപ്പ്‌............... ചെറുപ്പത്തിലേ നാടുവിട്ടു... ഉണ്ടായിരുന്ന ഭൂസ്വത്ത്‌ വിറ്റ്‌ ചീട്ടും കുതിരപ്പന്തയവും കളിച്ചു. ഏതൊക്കെയോ നാട്ടിലലഞ്ഞു. ഇന്ദ്രിയ സുഖങ്ങളിൽ സന്തോഷം കണ്ടെത്തി.…

നിഴലാട്ടം

മഹർഷി

ഇടിവെട്ടിയാലൊരുവെട്ടം
ഇമപൂട്ടിയാലിരുളാട്ടം
തുടികൊട്ടുംനെഞ്ചിലൊരു
തീനാളക്കളിയാട്ടം

കളിയാട്ടംഇതുതെളിയാട്ടം
വഴിവിട്ടകഴലാട്ടം
പിഴപറ്റിയപുഴയോട്ടം
ഇഴപിരിഞ്ഞവിളയാട്ടം

നിലയില്ലാക്കയം
കാണാനിമ്പം
കഥകളിതേറെ
കേൾക്കാനൻപ്‌
കവിതകളിതാഴം

എഴുതാനിനി
പഴുതുകളില്ല
പൊഴുതുപിറന്നാൽ
പുഴയതുമ്മില്ല

പഴയതുമില്ല
പുതിയതുമില്ല
വരാനിരിപ്പത്‌
വരുതിയിലല്ല

ചിറകരിയാതെ പറക്കേ

സുമിത്ര

കുറത്തിയല്ല,
കറുത്തവളുമല്ല
എല്ലിൽ ചതയും
വീർപ്പുക്കെട്ടിന്റെ
കോണുകൾക്കിടയിലും
ഒരു ഗസൽരസം
പോലെയല്ലേ അവൾ?
അകലത്ത്‌ നിന്ന്‌,
അകത്തേക്കിറങ്ങാൻ
ഇനിയും അനുവാദമില്ലാത്തവൾ..
എത്ര പുഴയാറുകളിൽ
കുളിച്ചാലും തേഞ്ഞുപോവാത്ത
അരിക്ചരിഞ്ഞ ഒരു
കണ്ണാടിയുണ്ടവളിൽ...
പതുക്കേ, കാറ്റണക്കം
നിൽക്കുമ്പോൾ,
ശവപ്പറമ്പ്‌ പോലെ ശിരോവസ്ത്രം
ഉലയുമ്പോൾ,
അവളാ കണ്ണാടിയിലേക്കൊന്ന്‌
നോക്കും...
ഒരാട്ടും തുപ്പുമായത്‌
വീണ്ടും അവളിൽതന്നെ
ചതഞ്ഞരഞ്ഞ്‌
അരഞ്ഞൊഴുകി
വീണ്ടും അവളുടെയുള്ളിൽ
പൂഴും...
ചിറകരിയാതെ പറക്കാൻ
പഠിപ്പിച്ച
കണ്ണാടിശാലയിൽ
പിന്നെയും ജന്മം വാഴും...

രാവ്‌

എം.കെ.ഹരികുമാർ

രാവിന്റെ ആഴത്തിലേക്കൊരു
രാപ്പാടിപറക്കുകയാണ്‌
രാവിൻ പൂക്കൾ
പൊഴിയുന്നപോലെ
രാവ്‌ ഒരു രാഗമായി
ആകാശത്തെ നിറയ്ക്കുകയാണ്‌
അജ്ഞാതമായ സിംഫണി
ഉദരത്തിലൊതുക്കി
ആ രാപ്പാടി
പറന്നുകൊണ്ടേയിരിക്കുന്നു.
നിശ്ശബ്ദതയ്ക്കുള്ളിൽ
ഒരു മഹാശബ്ദത്തെ
സംഭരിച്ചുകൊണ്ട്‌
വൃക്ഷാഗ്രങ്ങൾ ചെവിയോർത്തു
രാവ്‌ ഒരു പുരാതനനഗരിപോലെ
ആകാശത്തിനും ഭൂമിക്കുമിടയിൽ
നീലച്ചോലകളായി
ചിന്നിച്ചിതറിക്കിടന്നു
രാവിനെ ഭേദിച്ച്‌
രാക്കാറ്റിന്റെ
ഇന്ദ്രിയാതീത കമ്പനങ്ങൾ
അറിവിന്നാഴങ്ങളിൽ
മനുഷ്യാതീതമാം മൗനം
ഇപ്പോൾ രാവ്‌
ഒരു വസ്തുവാണ്‌
അത്‌ രാവല്ലാത്തതിനെയെല്ലാം
ചേർത്തുപിടിക്കുന്നു.
ഇല്ലാ ഈ രാവ്‌
ഓരോ വസ്തുവിലുമാണുള്ളത്‌.

ആധാരം

എം.കെ.ജനാർദ്ദനൻ
നഷ്ടപ്പെട്ട എന്തിനെയോ തേടി ഓംജിത്‌ നടന്നു. ആളുകൾ കൈമലർത്തി. കളഞ്ഞുകിട്ടിയ താളിയോലകളും ആധാരങ്ങളും പരിശോധിച്ചു. കാലപ്പകർച്ചകളിൽ തനിമനഷ്ടപ്പെട്ടുപോയവ. ഭരണം മന്ത്രിപദവികൾ. ജനസേവകൾ. എല്ലാറ്റിന്റെയും മറവിൽ കള്ളത്തരങ്ങളുടെ കുന്നുകൾ. തന്റെ കളഞ്ഞുപോയ ആധാരത്തെ അയാൾ അന്വേഷിച്ചു നടപ്പു തുടർന്നു. ഇതാണൊ താങ്കൾ മൈനറായിരിക്കെ നഷ്ടപ്പെട്ട കോടികളുടെ മുന്നാധാരം?
അല്ല. ഇതൊരു മൂന്നാർ കള്ളപ്പട്ടയമല്ലേ? എന്റേത്‌ പച്ചപ്പാടങ്ങളും ഫലമൂല വൃക്ഷ ലതാദികളാലും മൂടിയ പറമ്പുകളുമായിരുന്നു".
തണ്ടപ്പേർ പറയൂ നോക്കാം.
'വേണ്ട'
കെട്ടിടങ്ങൾ ചിതറിയ മരുഭൂമിപോലെ തോന്നിയ ഹരിതാഭകളില്ലാത്ത വറ്റിപ്പോയ നീരൊലിവുകൾക്കും. വറ്റിയ കിണറുകൾക്കരുകിലൂടെയും നടന്ന്‌ ജന്മഗ്രാമത്തിലെത്തി. ചുട്ടുപഴുത്ത വെയിലിൽ ചിതറി നിൽക്കുന്ന കെട്ടിടങ്ങളുടെ ഗ്രാമം. (?) ഗ്രാമത്തിന്റെ ഓരം നിന്നിരുന്ന മരങ്ങൾ തിങ്ങിയ വനം? ഒന്നുമില്ല. വീടുകൾക്കുമുന്നിൽ അലങ്കാരത്തിനു വച്ച പ്ലാസ്റ്റിക്‌ മരങ്ങളല്ലാതെ ഒരിലപോലും. പൂപ്പൊന്തകൾ ഞാന്നു കിടന്ന വൃക്ഷഛായകൾക്കു കീഴെ. പണ്ടിവിടെ വാത്മീകീനായർ എന്നു വിളിപ്പേരുള്ള വൃദ്ധ കവി പാർത്തിരുന്നു. പനയോലക്…

എഴുതാത്ത കഥയിലെ രാധിക

അച്ചാമ്മ തോമസ്‌

കഥയെഴുതാൻ ആഗ്രഹിക്കുമ്പോഴൊക്കെ അതിനു സമയം കിട്ടാറില്ല. കിട്ടുമ്പോൾ അത്‌ ഒന്നിലുമെത്താത്ത ധർമ്മസങ്കടങ്ങളോടെ അടുക്കളയിലെ തിരക്കിട്ട പണിയിലോ അടുപ്പിൽ കത്താതെ പുകഞ്ഞു കൊണ്ടിരിക്കുന്ന വിറകുകൊള്ളിയിലോ എത്തിച്ചേരുന്നു. മനസിൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ ആരെ സ്വീകരിക്കണമെന്ന തിക്കുമുട്ടലോടെ സ്വയംവരപന്തലിലേക്കിറങ്ങുന്ന കന്യകയുടെ വിഹ്വലത. സാഹിത്യദേവത അപൂർവദർശനമനുവദിക്കുമ്പോൾ ഇരിക്കാനിടമില്ലാതെ ഇരുന്നാലും എഴുതാൻ കടലാസും പേനയുമില്ലാതെ ഇതെല്ലാം ഒത്തുവരുമ്പോൾ ഘടികാരം അഞ്ചന്നടിക്കും. കണ്ണുതിരുമ്മി എഴുന്നേൽക്കുകയും രാത്രിയിൽ പത്തിലേക്കു സൂചി കയറുമ്പോഴേക്കും ഉറക്കത്തിനു വെമ്പൽ കൂട്ടുന്ന തളർന്ന ശരീരവുമായി എന്തെഴുതാൻ.
വെള്ളപേപ്പറെടുത്തു രാധികയെപ്പറ്റി എഴുതാനിരിക്കുമ്പോളാണ്‌ അടുപ്പിൽ കറി കരിയുന്ന മണം വന്നത്‌. ഞാൻ അടുക്കളയിലേക്കോടി. അടുപ്പിൽനിന്നും കറി വാങ്ങിവച്ചിട്ടു തിരിച്ചുവന്നപ്പോഴേക്കും രാധിക അവളെ ക്ഷണിച്ചയാളുടെ കൂടെ ഓട്ടോയിൽ കയറി കഴിഞ്ഞിരുന്നു. ഇനി രക്ഷയില്ല. ഒരുപക്ഷേ, നാളെ വന്നേക്കാം. ഇല്ലെങ്കിൽ മറ്റെന്നാളാകാം. ആലോചിച്ചിരിക്കാൻ സമയമില്ല. …

തെങ്ങുകൃഷി പ്രശ്നങ്ങളും സാദ്ധ്യതകളും

ആർ. ഗോപകുമാർ ഉണ്ണിത്താൻ
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
പൊതു വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം)

കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങ്‌ കൃഷി വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന്‌ പോകുന്ന കാലഘട്ടമാണിത്‌. ഒന്നാമത്‌ കൃഷിയിടങ്ങളുടെ കുറവും, കൃഷിച്ചെലവിനുള്ള ധനത്തിന്റെ അപര്യാപ്തത്തയുമാണിതിന്‌ കാരണം. അനധികൃത വയൽ നികത്തൽ ഫ്ലാറ്റുകളുടെ വരവ്‌, വാസഗൃഹങ്ങളുടെ വ്യാപ്തി ഇതെല്ലാം തെങ്ങിനെ മലയാളിയിൽ നിന്ന്‌ അകറ്റുന്ന ഘടകങ്ങളാണ്‌.
കൃഷി ചെയ്യാനുള്ള തൊഴിലാളികളുടെ അപര്യാപ്തത്ത മലയാളി നേരിടുന്ന വലിയൊരു ഭീഷണിയാണ്‌. കേരകൃഷി ഉൾപ്പെടെ കേരളത്തിൽ കൃഷിപ്പണിക്ക്‌ ഒന്നിനും തന്നെ ആളെക്കിട്ടാനില്ലാത്ത അവസ്ഥയിൽ നാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.
അശാസ്ത്രീയമായ കൃഷി രീതിയോ മികച്ച ഇനം നടീൽ വസ്തുക്കളോ തെരഞ്ഞെടുക്കുവാനുള്ള മലയാളിയുടെ മടിയും അറിവില്ലായ്മയും കേരകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കീട, രോഗങ്ങളുടെ ആക്രമണങ്ങളിൽ കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ സംസ്ഥാനത്ത്‌ അനേകായിരം തെങ്ങുകൾ നശിച്ച്‌ പോയിട്ടുണ്ട്‌. അതിന്‌ പകരമായി കൃഷിഭവൻ, നാളികേര വ…

ഊര്‍ന്നു പോവാതെ

ഫൈസല്‍ കെ കെ

  കരുതി വെക്കാന്‍ ഞാന്‍ തന്ന
വാകുകളുമായി
ഒരുനാള്‍ നീ എന്റെ
ശവകുടീരത്തില്‍ വരണം.
വര്‍ഷത്തിലെ
ആദ്യത്തെ മഴയില്‍
എന്റെ ഹൃദയം
ഒരു
കാട്ടുമുള്ചെടിയായി
വളര്‍ന്നിരിക്കും.
അനുസരിക്കാതെ വളര്‍ന്ന
നമ്മിലെ പ്രണയം പോലെ,
വളര്‍ന്നു നില്‍ക്കുന്ന
മുള്‍മുനകളില്‍
ഊര്‍ന്നു പോവാതെ
ചേര്‍ത്ത് വെക്കണം,
മരം പെയുന്ന പുലര്‍ച്ചയുടെ
തണുപ്പുള്ള
നിന്റെ കൈകളാല്‍, വാക്കുകള്‍....
പ്രിയേ,
എനിക്കും നിനക്കുമിടയിലൊരു
കവിതയായി
ഒരു കാട്ടുമുള്‍ചെടിയില്‍
എന്റെ ഹൃദയം......
----------ഫൈസല്‍ കെ കെ
ചിതലുകൾ
===============ഒടുവിലത്തെ
താളിലെ-
അവസാന അക്ഷരത്തിനും ,
വിരാമ ചിഹ്നത്തിനും
ഇടയിൽ,
എനിക്ക് വേണ്ടി
ഒരല്പം ഒഴിച്ചിടുക.
കണ്ണീരിൽ കുതിർന്നൊരാ
ശുന്യതയെ തേടി,
കൊളുതിടാൻ മറന്ന
നിന്റെ സ്വ്പനത്തിലെ
ജനൽ വഴി
പറന്നെത്തും
നഷ്ടബോധത്തിന്റെ
പറുദീസയിൽ നിന്ന്
ചുവന്ന ചിറകുള്ള
ചിതലുകൾ ....
ഒർമകളിലെങ്കിലും
വിരാമ ചിഹ്നത്തിൽ
എത്താതിരിക്കട്ടെ
നമ്മുടെ
പ്രണയം ...

കേരകേരളം

സുമ രാജേന്ദ്രൻ

അറബിക്കും, ആംഗലേയർക്കു,മേവർക്കും
അമിത സ്വാഗതമേകിയ കേരമേ!
അനിതരഭാഗ്യം നേദിച്ച നീയെന്നും-
അഭിമാനമാണീ മനുഷ്യകുലത്തിന്‌.
ഹരിതകാമ്യത്തിടമ്പായ നിൻ ശീർഷത്തെ-
യെതിരിടാനാവില്ലൊരന്യദ്രുമത്തിനും.
അടിതൊട്ടുമുടിവരേയ്ക്കും നീയെന്നും
അമൂല്യമാം സേവനമേകി വാഴുന്നു.
"തെങ്ങിളനീർ" അമൃതോപമം, ഞങ്ങൾക്ക്‌
തൊണ്ടു,തേങ്ങാ, ചിരട്ടകളവശ്യവസ്തുവും.
പടയണി - തെയ്യങ്ങൾക്കുമറ്റേതിനും-
കുരുത്തോലയല്ലോ, സ്വീയാഭിവൃദ്ധിയും.
മനം നിറയ്ക്കും നിറപറ, അതിൻ പൂർണ്ണത-
പ്രത്യക്ഷമാക്കുകയല്ലേ നൽപ്പൂങ്കുല?
നാളികേരത്തൊണ്ടുകൾ ചകിരിയാക്കിടാം
പിന്നെയീടുറ്റ കയറുൽപന്നമതാക്കിടാം.
കുല, കോഞ്ഞാട്ട, കൊതുമ്പിവയെല്ലാം
തനാതാമൊരിന്ധനവുമാക്കിടാം.
തേങ്ങയിൽ നിന്നെണ്ണയും, കാലികൾക്ക്‌
സ്വാദേറും പിണ്ണാക്കുമൊരുക്കിടാം.
കൽപദ്രുമമെന്ന പേരിനാൽ-
ഖ്യാതിനേടിയ പാരിന്റെ വൃക്ഷമേ!
"ബുദ്ധിയും, സൗന്ദര്യ സാദ്ധ്യതയുമേകുന്ന-
സിദ്ധി നിന്റെ ഇളനീരിലല്ലയോ"?.
കേര-കേരളം, കൈരളി ഭാഷയും
കേദാരമത്രേ, ആർഷ സംസ്കൃതിക്ക്‌
നിൻ തണലേൽക്കാത്ത, നിന്നംശമുണ്ണാത്ത-
ജീവികളുണ്ടോയീ "ഭൂലോക വനികയിൽ".

അപ്പൻ തമ്പുരാന്റെ നാളികേരം

ഡോ. എസ്‌. കെ. വസന്തൻ

നാളികേരം എങ്ങനെ കേരളത്തിൽ വന്നു എന്നകാര്യം ഒരു കൽപിതകഥയിലൂടെ കുട്ടികൾക്കായി മിനഞ്ഞെടുക്കുകയാണ്‌ അപ്പൻ തമ്പുരാൻ. ഒരുപക്ഷേ തെങ്ങിനേയും നാളികേരത്തേയും പറ്റി എഴുതപ്പെട്ട ആദ്യത്തെ (അവസാനത്തേയും!) നീണ്ടകവിത ഇതാണ്‌. 1910-1920 കാലത്താണ്‌ രചന. 'പ്രസ്ഥാനപഞ്ചകം' എന്ന ഒരു കൃതിയിലാണ്‌ ഇത്‌ ചേർത്തിരിക്കുന്നത്‌.
ഇതാണ്‌ കവിതയുടെ ഇതിവൃത്തം.
'പുല്ല' എന്ന കായലിന്‌ തെക്കുള്ള ദ്വീപിൽ ആണ്‌ നാളികേരം ഉണ്ടായത്‌. പുല്ലയിലെ നാടുവാഴി ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെത്തുണച്ചു. പകരം ഇന്ദ്രൻ നൽകിയ കൽപവൃക്ഷങ്ങൾ നാടുവാഴി നാട്ടിൽ നട്ടു. രണ്ട്‌ പത്നിമാർ ഊഴം വെച്ച്‌ അത്‌ നനച്ചു. ഒരുദിവസം അത്‌ വാടി നിൽക്കുന്നത്‌ കണ്ട്‌ ഒരു സ്ത്രീ അത്‌ നനച്ചു. അവൾ തീണ്ടലുള്ളവളായിരുന്നു. വൃക്ഷം അശുദ്ധമായി! ഇടിവെട്ടി. അശരീരിയുണ്ടായി. 'ഈ വൃക്ഷത്തിന്‌ മുകളിൽ മദ്യം വിളയും, ഇലകൾ ചൂലാവും, ചിലത്‌ വിറകാകും.' സ്ത്രീ ബോധം കെട്ടു.
അവൾ പാർവ്വതിയുടെ തോഴിയായിരുന്നു. തന്റെ കൂട്ടുകാരി ഇന്ദ്രകോപത്താൽ ബോധം കെട്ടത്‌ പാർവ്വതിക്ക്‌ സഹിച്ചില്ല. ദാഹിച്ചവർക്ക്‌ വെള്ളം കൊടുക്കുന്നതിന്‌ ശിക്ഷയോ? എന്ന്‌ പാർവ്വതി ശി…

തെങ്ങിൻ തൈകൾ കാത്തുകാത്തൊരു കരിബിയൻ രാജ്യം

രമണി ഗോപാലകൃഷ്ണൻ ,  ഡെപ്യൂട്ടി ഡയറക്ടർ ,  പ്രമോദ്‌ കുര്യൻ  ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌

ആറ്‌ ലക്ഷം തെങ്ങിൻ തൈകൾ ഉടനടി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ഒരു ദ്വീപസമൂഹം - ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ. 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്ന സ്ഥാനത്ത്‌ 12,000 ഏക്കറായി കുറഞ്ഞ ഒരു രാജ്യം. ഗുണമേന്മയുള്ള വിത്തും തൈകളും ഇന്ത്യയിൽ നിന്നും ലഭ്യമാക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു ട്രിനിഡാഡ്‌. സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക്‌ അഭിമാനിക്കാൻ വക നൽകിക്കൊണ്ട്‌.
1930 കളിൽ 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്നു ട്രിനിഡാഡ്‌ എന്ന കരീബിയൻ ദ്വീപിൽ. 4768 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുള്ള ഈ കൊച്ചുരാജ്യത്തിന്റെ ഭാഗം തന്നെയാണ്‌ 300 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ടുബാഗോയും.  രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം 5128 ചതുരശ്ര കിലോമീറ്റർ മാത്രം. 1962ൽ ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന്‌ സ്വതന്ത്രയായ ട്രിനിഡാഡിൽ തെങ്ങുകൃഷി കുറഞ്ഞ്‌ കുറഞ്ഞ്‌ 12,000ത്തിൽ താഴെ എത്തിനിൽക്കുന്നു. പ്രകൃതിവാതകത്തിന്റേയും പെട്രോളിയം ഉൽപന്നങ്ങളുടേയും അക്ഷയ സ്രോതസ്സായ ഈ കൊച്ചുരാജ്യത്തിന്‌ പക്ഷേ, തെങ്ങുകൃഷിയെ പുനരു…

Investment in Equity (Part 2)

Sunil  M S
Here is my theory: Buy when price starts rising and sell when price starts falling. The theory is surprisingly short, I know. Is that all, you might ask. Yes, that is all. This one single theory is enough and more for you to make substantial profit in the stock market, over the long term. By long term, I mean a few years. If you survive in stock market that long, faithfully following this theory or principle, you will never want to leave the stock market, I will guarantee it. Before I proceed to explain the theory, let me give you some caution. The trading hall in a stock market is a place where free advices come to you by the dozen. Some of these advices might help you earn some little amounts of profit, while the rest will take away whatever profit you have earned and, most probably, even a chunk of your very capital. The trading hall is a great leveler. It gives you profit with one hand, but takes it away with the other. Anyone who goes by rumours which keep spreading in the …

നോവൽ /കുലപതികൾ

സണ്ണി തായങ്കരി 

       രണ്ടു പകളും രാവും പിന്നിട്ട്‌ മനസ്സിനെയും ശരീരത്തെയും തളർത്തിയ യാത്രയയ്ക്ക്‌ സമാപ്തിയാകുന്നുവേന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ട്‌ മോശൊപ്പൊട്ടോമിയ നഗരപ്രാന്തത്തിൽ ഏലിയേസറും സംഘവും എത്തിച്ചേർന്നു. അകലെയായി കോട്ടകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും കാണാൻതുടങ്ങി. ഇടുങ്ങിയ വീഥികളിൽ ആടുമാടുകളും പ്രാകൃത വേഷധാരികളായ മനുഷ്യരും അലഞ്ഞുതിരിയുന്നത്‌ കാണാമായിരുന്നു. കാലികളുടെ വിസർജ്യം വഴിത്താരകളിൽ കുന്നുകൂടി കിടന്നു. അത്‌ ശേഖരിക്കുന്ന കുട്ടികളെയും കണ്ടു. നാലുപാടുനിന്നും ഉയർന്ന മനുഷ്യവിസർജ്യത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കി. കഴുതകളെയും ഒട്ടകങ്ങളെയും തുറസ്സായ ഇടങ്ങളിൽ കെട്ടിയിരുന്നു. കുടിലിന്റെ ആകൃതിയിൽ മെനഞ്ഞുണ്ടാക്കിയ വൈക്കോൽപുരകളും ചാണകപ്പരളികൾ അടുക്കി ഉയർത്തിയുണ്ടാക്കിയ ചാണകക്കുന്നുകളും അനവധി കാണപ്പെട്ടു. ചാണകപ്പരളികൾ വഴിവക്കുകളിൽ ഉണക്കാനിടുന്ന സ്ത്രീകൾ വഴിയോരക്കാഴ്ചയായി. പഴമയുടേഗന്ധം അതിപുരാതന സാംസ്കാരികത്തനിമയുള്ള തകർന്നടിഞ്ഞ ഒരു നഗരത്തിന്റെ ഓർമയുണർത്തി.
ഏലിയേസറിന്റെയും സംഘത്തിന്റെയും ഒട്ടകങ്ങൾ ഒന്നിനുപിറകെ ഒന്നായി പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ പാതയിലൂടെ മുന്നേറി.
മോശൊപ്…