Skip to main content

Posts

Showing posts from March, 2017

മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾ

രണ്ടാമത് മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾക്ക്
മണർകാട് ശശികുമാർ (  കവിത-ഭ്രാന്തന്റെ  ഡയറിക്കുറിപ്പുകൾ ), മാത്യു  നെല്ലിക്കുന്ന് (കഥ - മാത്യു നെല്ലിക്കുന്നിന്റെ കഥകൾ ), ജോൺ  മാത്യു ( നോവൽ - ഭൂമിക്ക് മേലൊരു മുദ്ര) എന്നിവർ അർഹരായി.
 മാർച്ച്   പത്തൊൻപതിനു  ഉച്ചകഴിഞ്ഞു  മൂന്ന് മുപ്പതിന്   ഉദയംപേരുർ നടക്കാവ് ജെ ബി സ്‌കൂളിൽ ചേരുന്ന  ചടങ്ങിൽ  എം കെ ഹരികുമാർ അവാർഡുകൾ സമ്മാനിക്കും.
ഡോ  സി എം  കുസുമൻ  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മാർട്ടിൻ പാലാക്കാപ്പിള്ളിൽ  അദ്ധ്യക്ഷത വഹിക്കും.  വെണ്ണല മോഹൻ അവാർഡ് ലഭിച്ച കൃതികളെ  പരിചയപ്പെടുത്തും . ജോൺ ജേക്കബ് ,  ശ്രീകൃഷ്ണദാസ്   മാത്തുർ ,  രാധാമീര  എന്നിവർ  പ്രസംഗിക്കും.
ഈ വർഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്  കെ പി എം നവാസിന്  ചടങ്ങിൽ സമ്മാനിക്കും ​.
മലയാളസാഹിത്യത്തിൽ വലിയ സംഭാവന ചെയ്ത രണ്ട് പ്രവാസി എഴുത്തുകാരാണ് ജോൺ മാത്യുവും  മാത്യു നെല്ലിക്കുന്നും. ജോൺ മാത്യു ദാർശനികമായ മുഴക്കത്തോടെ   സജീവമായ  ഇടപെടലുകൾ നടത്തി.  ഇരുനൂറിലേറെ  കഥകൾ അദ്ദേഹം എഴുതി.മലയാളിയുടെ ആഗോള കുടിയേറ്റത്തിന്റെ വേദനയും സന്തോഷവും ആഴത്തിൽ അടുത്തറിഞ്ഞ എഴുത്തുകാരനാണ്  ജോൺ   മാത…

'പക്ഷി' എന്നെഴുതപ്പെട്ട ധാന്യം

ശ്രീകൃഷ്ണ ദാസ്  മാത്തൂർ

'പക്ഷി' എന്ന്  തലവിധി എഴുതപ്പെട്ട  അരിമണിയേ. കടലോളം പാടത്തില്‍  നെല്ലോളമിടം പതിച്ചു കിട്ടിയ  ഉതിര്‍മണിയേ.
ആ പക്ഷി 
വിത്തു മുങ്ങി, ഞാറായ് നീ പൊങ്ങേണ്ടിടത്ത്  എത്രനാള്‍ ബദ്ധശ്രദ്ധ കൊളുത്തി വച്ചിട്ടുണ്ട്. പക്ഷിനോട്ടം വിലക്കുമിപ്പാടമെത്തുവാന്‍ മറ്റു വെട്ടുവഴികള്‍ വാനില്‍ പറന്നു വച്ചിട്ടുണ്ട്. തുറു കണക്കെ കുമിഞ്ഞ നോക്കുകുത്തിമേല്‍  പടയൊരുക്കത്തിനു  മരങ്ങളില്‍ കുടിയിരിന്നിട്ടുണ്ട്. തന്റെ പങ്കു മുളയ്ക്കേണ്ടിടത്തുതന്നെ, പകല്‍  ഫ്ലാഷടിച്ചു പലവട്ടം പടമെടുത്തിട്ടുണ്ട്. ചാര മടകളില്‍ ചീവീടിനെ തിന്ന് ആയിടത്തുതന്നെയത് വളം തൂറ്റിയിട്ടുണ്ട്. നിന്നിലേയ്ക്കുള്ള ഒറ്റവരമ്പത്തെത്ര നാളുകള്‍  ഇടംവലം നോക്കാതെ കുന്തളിച്ചിട്ടുണ്ട്. മൂരി തുള്ളിക്കലിപ്പിച്ചുഴുത ചേറ്റകത്തില്‍  ജ്വാല നട്ടു പെണ്ണുങ്ങള്‍ പിന്മടങ്ങവേ  ചിറകെറിച്ചിലിന്‍ ചെറുകാറ്റിനെ പറഞ്ഞു വിട്ട് ഊതിയൂതി പെരുപ്പിച്ച് പച്ചനെല്‍ - തീപ്പിടിത്തമായ് വളര്‍ത്തിയിട്ടുണ്ട്. പാല്‍പ്രായത്തിലേ കൊത്തി വിഴുങ്ങാതെ  മൂപ്പോളം താണുപൊങ്ങി കാത്തിരിന്നിട്ടുണ്ട്. പാളിപ്പോയ മഴയെ തിരിച്ചു പായിച്ച്  വേരോളം ചെന്ന് പെയ്തിരുന്നിട്ടുണ്ട്. മണ്‍വയറ്റി…

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന/

സുനിൽ എം എസ്, മൂത്തകുന്നം
കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹർത്താലുകൾ. ഒക്റ്റോബർ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബർ 26നു തൃശൂർ ജില്ലയിൽ കോൺഗ്രസ്സും, നവംബർ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹർത്താലുകൾ നടത്തിയിരുന്നു. ഗൂഗിൾ സെർച്ചിൽ പൊന്തിവന്നൊരു പേജിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു: ഹർത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാർട്ടി നടത്തുന്ന ഹർത്താലിനെ എതിർപാർട്ടികൾ നിശിതമായി വിമർശിയ്ക്കുന്നു: ഹർത്താൽ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമർശനം. ആ വാദത്തിൽ തീർച്ചയായും കഴമ്പുണ്ട്. എന്നാൽ, അധികം താമസിയാതെ, എതിർപാർട്ടികൾ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹർത്താലുമായി വരുന്നു. ഹർത്താലാചരിച്ചതിനു മുമ്പു വിമർശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹർത്താലിനെ വിമർശിയ്ക്കുന്നത്. ഈ…

ജലഛായ വായിക്കുമ്പോള്‍

എസ് . ഭാസുരചന്ദ്രന്‍ മലയാള നോവലില്‍ ഏറ്റവും പുതുതായി സംഭവിച്ച സമഗ്രമായ അട്ടിമറിയെന്ന് ശ്രീ എം.കെ.ഹരികുമാറിന്റെ ‘ജലഛായ’യെ വിശേഷിപ്പിക്കാം. നോവലായി നിന്നുകൊണ്ട് അത് നോവല്‍ എന്ന കലാരൂപത്തെയും, ജീവിതത്തില്‍ നിന്ന് മെറ്റീരിയല്‍ സ്വീകരിച്ചുകൊണ്ട് ജീവിതത്തെയും കാലുവാരിയിരിക്കയാണ്.
പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളില്‍ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓര്‍മ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാന്‍ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പര്‍ശം നമുക്ക് നല്‍കുന്നത്.

ജലഛായ എന്ന ശീര്‍ഷകം പേറുന്ന ഈ നോവലില്‍ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാന്‍ ഉദ്ദേശിക്കുന്ന ജോര്‍ദ്ദാന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യു ചെയ്യുക…

അതിരപ്പിള്ളിയെ കൊല്ലരുത്

ശ്രീജിത്ത് മൂത്തേടത്ത്‌
 ബഹുതലത്തില്‍, മനുഷ്യന്റെയും പ്രകൃതിയുടെയും മറ്റുജീവജാലങ്ങളുടെയും നാശത്തിനു വഴിവെക്കുന്ന, ചാലക്കുടിപ്പുഴയെ കൊല്ലുന്ന, പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് കേരളത്തിലെ സാംസ്‌കാരികലോകം ആഗ്രഹിക്കുന്നത്.
കൊല്ലുകയെന്നത് വളരെയെളുപ്പമാണെന്ന് കേരള ജനതയോട് പ്രഖ്യാപിച്ചത് വണ്‍.. ടു.. ത്രീ.. പ്രസംഗത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മന്ത്രിശ്രേഷ്ഠനാണ്. മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ വളരെയെളുപ്പമുള്ള പണിയാണ് ലക്ഷക്കണക്കിനുവരുന്ന മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്തുന്ന പുഴയെക്കൊല്ലുകയെന്നതെന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചുവെന്നുതോന്നുന്നു. അതിന്റെ ഫലമാണെന്നുതോന്നുന്നു, ഇപ്പോഴദ്ദേഹം, ചാലക്കുടിപ്പുഴയെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തേയും കൊന്നുകുഴിച്ചുമൂടാനായി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയില്‍, ലോകപ്രശസ്തിയാര്‍ജ്ജിച്ച പ്രകൃതിരമണീയമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുനേരെ, ഈ പ്രകൃതിവിരുദ്ധരുടെ കണ്ണുപതിഞ്ഞിട്ട് നാളുകളേറെയായെങ്കിലും, പ്രകൃതിസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പുകാരണം, ആ പദ്ധതി ഏതാണ്ടുപേക്ഷിച്ചമട്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ മന്ത്ര…

മാവു പൂക്കാത്ത കാലം

 രാജന്‍ കൈലാസ്‌
1)മാവു പൂക്കാത്ത ഒരു 
കാലം വരും ! അന്ന് 
പുങ്കുലതല്ലാന്‍, 
തല്ലുകൊള്ളാന്‍,
 ഉണ്ണികളുണ്ടാവില്ല... (ഉണ്ണി മാങ്ങകളും) 
( ദീര്‍ഘദര്‍ശനം ചെയ്യും
 ദൈവജ്ഞരല്ലോ നിങ്ങള്‍! ) 

2 കറുത്തുപോയ 
ആകാശത്തേക്ക്‌ ഒരു
 തളിരില പോലും നീളില്ല.. 
വിഷം കുതിര്‍ന്ന മണ്ണില്‍ 
ഒരു കുഞ്ഞുവേരും 
മുളക്കില്ല പഴങ്ങള്‍
 കൊത്തി, പക്ഷികള്‍-
കുട്ടത്തോടെ
ചത്തുപോയി.ഒരു പഴം
 പോലും കുട്ടികള്‍ 
എടുക്കുന്നില്ല.. ദൈവം
 അവരെയാകെ
 തിരിച്ചുവിളിച്ചിരിക്കുന്നു .. 

 3 മാവു പൂക്കാത്ത 
ഒരു കാലത്ത് 
എങ്ങനെയാണു കവിത പൂക്കുക ?
 നിശ്വാസങ്ങള്‍ക്കും നേര്‍ത്തുപോയ 
കരച്ചിലിനുമിടയില്‍
 ആരാണിനി കവിത 
പാടുക.. ? ഒരു ശ്വാസം
 ഒരു തുള്ളി വെള്ളം ഒരു 
പിടി മണ്ണ് 
ഒരു പുഞ്ചിരി 
വിഷം തീണ്ടാതെ
 ആരാണു തരിക ? 

4 ഭീകരമായ 
നിശബ്ദതയിലേക്ക്
 ഉണ്ണികള്‍ക്കിനി
 തിരിച്ചുവരാനാവില്ല.. 
ഉണ്ണികള്‍ വരാതെ
 മാവുകള്‍ 
പൂക്കുന്നതെങ്ങനെ...

ഗൂഗിളൈസേഷനും ഗിന്നസ്ബുക്കും

എം.കെ.ഹരികുമാർ

ഗൂഗിളൈസേഷനും അതിന്റെ  നിലവാരപ്പെടുത്തലും മനുഷ്യന്റെ സാംസ്കാരിക ജീവിതത്തിൽ വലിയൊരു വ്യവഹാരരൂപാന്തരം (Paradigm shift) ഉണ്ടാക്കിയിരിക്കുന്നു.അതായത് യുക്തിയുടെയും ബോധത്തിന്റെയും സമീപനങ്ങളുടെയും സമൂലമായ പരിവർത്തനമാണിവിടെ സംഭവിച്ചിരിക്കുന്നത്.കാൽ നൂറ്റാണ്ടിനുമുൻപ് നാം എങ്ങനെ ലോകത്തെ കണ്ടു , എങ്ങനെ നമ്മുടെ ആശയപരവും മൂല്യപരവുമായ മുൻ ഗണനാക്രമങ്ങൾ നിശ്ചയിച്ചു , സത്യത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ പരിപാലിച്ചു ,തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയൊരു മാറ്റം വന്നിട്ടുണ്ട്.കണ്ണുകളുടെ കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ല.എന്നാൽ കാണുന്നതിന്റെ അർത്ഥവും എന്ത് കാണണമെന്നതും മാറി.

ഗൂഗിൾ , ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിൻ മാത്രമല്ല; അതിൽ അനേകം യന്ത്രങ്ങൾ സംഗമിക്കുന്നു.ദൃശ്യങ്ങളുടെ പങ്കുവയ്ക്കൽ,  കത്തയയ്ക്കൽ, ഫോൺ വിളി, ഫോട്ടോ കൈമാറൽ, വിജ്ഞാന വിതരണം, ലൈബ്രറിയുടെയും ഡിക്ഷ്ണറിയുടെയും ഉപയോഗം, ലോക പത്രമാധ്യമങ്ങളുടെ പ്രദർശനം, മാധ്യമ വിഭവസമാഹരണം, ടി വി, സിനിമ, തുടങ്ങി ഒരു ശരാശരി മനുഷ്യന്റെ എല്ലാ മാനസിക തൃഷ്ണകളും അത് ശമിപ്പിക്കുന്നു.എന്നാൽ വർഷങ്ങൾക്ക് മുൻപ് ,ഏതാണ്  ശരി , തെറ്റ്, ആരാണ് വലിയവൻ,ചെറിയവൻ, ഏതാണ…

പ്രണയദിനം

ഷീബ ഇ കെ

ബസ് യാത്രകള്‍ എല്ലായ്‌പ്പോഴും ഭംഗിയുള്ള ചില വാക്കുകളെ,കവിതയുടെ നുറുങ്ങുകളെ,ചില കഥകളെ കൊണ്ടുവന്നു തരുമായിരുന്നു.കൂറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കാലം.എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നൂറു രൂപയുടെ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ എന്ന ബി എസ് എന്‍ എല്‍ വാഗ്ദാനത്തില്‍ വീണ് ചിലരൊക്കെ മൊബൈലുമായി പത്രാസ്സില്‍ നടക്കാന്‍ തുടങ്ങിയ കാലം.വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ആകെ പതിനാറു കിലോമീറ്ററേ ദൂരമുള്ളൂ.പക്ഷേ ബസ് എല്ലായിടത്തും നിര്‍ത്തി ആളെക്കയറ്റി പതിയെയാണ് പോവുക.കോളജ് കാലത്ത് അതിവേഗം പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ മാത്രം ശീലിച്ചതു കൊണ്ടു തന്നെ മന്ദഗതിയിലുള്ള ആ യാത്ര വിരസമാവാതിരിക്കാന്‍ കുന്നിന്‍ചെരുവിലെ ഒറ്റപ്പെട്ട വീട്ടുമുറ്റത്തു പൂത്തുനില്‍ക്കുന്ന വെളുത്തചെമ്പകമൊട്ടിന്റെ സുഗന്ധവും വെള്ളിയാറിലെ പാലത്തിനു കീഴെ അലസമായി പുഴയില്‍ പടര്‍ന്നു കിടക്കുന്ന ചുവന്നപാവാടയും ഒക്കെ നോക്കിക്കണ്ട് വാക്കുകളുടെ സമാന്തരലോകം സൃഷ്ടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.അങ്ങനെ ഒരവധിക്കാലത്ത് മിക്കവാറും കാലിയായ ബസ്സിലിരുന്ന…

ഉറവ

മാർട്ടിൻ പാലയ്ക്കാപ്പിള്ളിൽ എനിക്കു വേണ്ടി കഴുമരം ഒരുക്കി എന്റെ സഹജർ കാത്തിരിക്കുന്നു അവർ പറഞ്ഞു. ഒന്നുകിൽ നീയിത് സ്വയം വരിക്കുക. അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യും. എനിക്കൊന്നേ പറയാനുള്ളു നിങ്ങൾക്ക് എന്നെ കുരിശേറ്റാം. എന്റെ അങ്കി പങ്കിട്ടെടുക്കാം എന്റെ മാംസം ചുട്ടു തിന്നാം. എന്നാൽ എന്റെ ചങ്ക് അവന്റെ കയ്യിലാണ്. ആർക്കും എത്താനാകാത്ത കുന്തിരിക്കങ്ങളുടെ ഗന്ധമുള്ള നാട്ടിൽ ഉറവകൾ കെട്ടുപോയ നീരൊഴുക്കു പോലെയാണ് എന്റെ ഹൃദയം എങ്കിലും അവന്റെ രക്തം എന്റെ മുറിവുകളിൽ ഊറുന്നുണ്ട് അവന്റെ നിലാവ് കെട്ടുപോകുന്ന തിരികളിൽ വെളിച്ചം പകരുന്നുണ്ട്. പോകും മുൻപ് യാത്ര പറയും മുൻപ് പറഞ്ഞു തീരാതെ പോയ വാക്കിന്റെ കടം പകർന്നു തീരാതെ പോയ ഹൃത്തിന്റെ കുടം നിന്നെ ഏൽപ്പിക്കുന്നു. ഇതു പുഴയിലൊഴുക്കരുത് അതു രക്തവർണ്ണമാകും. ഈ മണ്ണിലൊഴുക്കരുത്. അതു വെണ്ണീറാക്കും. നീയതു കടിക്കുക. നിന്റെ ഹൃദയത്തിൽ നിന്നും എന്റെ പ്രാണൻ നിർഗളിക്കട്ടെ! ​

എന്റെ ഭാര്യയെക്കുറിച്ച് ചില വാക്കുകൾ

പരിഭാഷ
രവികുമാർ വി

അറിയാത്ത കടലുകളുടെ വിദൂരതീരങ്ങളിലൂടെ
അവൾ കടന്നുപോകുന്നു,
ചന്ദ്രൻ, എന്റെ ഭാര്യ.
ചെമ്പൻ മുടിക്കാരി എന്റെ പെണ്ണ്‌.
അവളുടെ വാഹനത്തിനു പിന്നാലെ
പലനിറനാടകളുടുത്ത നക്ഷത്രക്കൂട്ടങ്ങൾ
ഒച്ച വച്ചുകൊണ്ടു പായുന്നു.
ഒരു വർക്ക്ഷോപ്പുമായി
അവളുടെ മനസ്സമ്മതം നടക്കുന്നു,
മാടക്കടകളെ ഉമ്മ വച്ചവൾ നടക്കുന്നു.
കണ്ണു ചിമ്മുന്നൊരു ബാലൻ
ക്ഷീരപഥത്തിൽ, അവളുടെ വസ്ത്രാഞ്ചലത്തിൽ
കിന്നരിപ്പൊട്ടുകളൊട്ടിക്കുന്നു.
അപ്പോൾ ഞാനോ?
ഞാനെരിയുമ്പോൾ
ആഴക്കിണറുകളായ എന്റെ കണ്ണുകളിൽ നിന്നു
മഞ്ഞു പോലെ തണുത്ത വെള്ളം തേവുകയായിരുന്നു
എന്റെ പുരികങ്ങൾ.
പട്ടു പോലെ പൊയ്കകൾ വാരിച്ചുറ്റി
നീയവിടെ തങ്ങിനില്ക്കുമ്പോൾ
നിന്റെ പാടുന്ന തുടകൾ
ആംബറിന്റെ വയലിനുകളായിരുന്നു.
മേല്ക്കൂരകൾ കോപിഷ്ടരായ ഈ ഊഷരദേശത്ത്
നീയെറിഞ്ഞു തരുന്ന വെള്ളിച്ചരടെത്തുകയില്ല.
തെരുവുകളിൽ ഞാൻ മുങ്ങിത്താഴുന്നു,
ആലസ്യത്തിന്റെ പൂഴിയിൽ ഞാനാഴുന്നു.
നോക്കൂ, അതവളാണ്‌,
നിന്റെ മകൾ,
എന്റെ ഗാനം,
വലക്കണ്ണിക്കാലുറയുമിട്ട്,
ഓരോ കഫേയ്ക്കരികിലും!