മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾ


mathew nellickunnu
john mathew

manarcad sasikumar
രണ്ടാമത് മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾക്ക്
മണർകാട് ശശികുമാർ (  കവിത-ഭ്രാന്തന്റെ  ഡയറിക്കുറിപ്പുകൾ ), മാത്യു  നെല്ലിക്കുന്ന് (കഥ - മാത്യു നെല്ലിക്കുന്നിന്റെ കഥകൾ ), ജോൺ  മാത്യു ( നോവൽ - ഭൂമിക്ക് മേലൊരു മുദ്ര) എന്നിവർ അർഹരായി.
 മാർച്ച്   പത്തൊൻപതിനു  ഉച്ചകഴിഞ്ഞു  മൂന്ന് മുപ്പതിന്   ഉദയംപേരുർ നടക്കാവ് ജെ ബി സ്‌കൂളിൽ ചേരുന്ന  ചടങ്ങിൽ  എം കെ ഹരികുമാർ അവാർഡുകൾ സമ്മാനിക്കും.
ഡോ  സി എം  കുസുമൻ  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മാർട്ടിൻ പാലാക്കാപ്പിള്ളിൽ  അദ്ധ്യക്ഷത വഹിക്കും.  വെണ്ണല മോഹൻ അവാർഡ് ലഭിച്ച കൃതികളെ  പരിചയപ്പെടുത്തും . ജോൺ ജേക്കബ് ,  ശ്രീകൃഷ്ണദാസ്   മാത്തുർ ,  രാധാമീര  എന്നിവർ  പ്രസംഗിക്കും.
ഈ വർഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്  കെ പി എം നവാസിന്  ചടങ്ങിൽ സമ്മാനിക്കും ​.
മലയാളസാഹിത്യത്തിൽ വലിയ സംഭാവന ചെയ്ത രണ്ട് പ്രവാസി എഴുത്തുകാരാണ് ജോൺ മാത്യുവും  മാത്യു നെല്ലിക്കുന്നും. ജോൺ മാത്യു ദാർശനികമായ മുഴക്കത്തോടെ   സജീവമായ  ഇടപെടലുകൾ നടത്തി.  ഇരുനൂറിലേറെ  കഥകൾ അദ്ദേഹം എഴുതി.മലയാളിയുടെ ആഗോള കുടിയേറ്റത്തിന്റെ വേദനയും സന്തോഷവും ആഴത്തിൽ അടുത്തറിഞ്ഞ എഴുത്തുകാരനാണ്  ജോൺ   മാത്യു. സമർപ്പണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും മുദ്രകൾ ഈ കൃതിയിൽ കാണാം. മലയാള നോവൽ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്'ഭൂമിക്ക് മേലൊരു മുദ്ര'.
ജോൺ മാത്യു പൊതു രംഗത്തും ശ്രദ്ധേയനാണ്. ഡൽഹിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന 'ദൽഹി ലിറ്റററി വർക്ക്ഷോപ്പ് എന്ന സംഘടനയാണ് ഒ   വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തിനു ആദ്യമായി ഒരു പാരിതോഷികം നൽകിയത്. അമേരിക്കയിലെ റൈറ്റേഴ്‌സ് ഫോറം , ലിറ്റററി അസോസിയഷൻ  ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകൾ പടുത്തുയർത്തുന്നതിൽ  മല്ലപ്പള്ളി സ്വദേശിയായ അദ്ദേഹം നിർണായക പങ്കു വഹിച്ചു.
മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ മാത്യു നെല്ലിക്കുന്ന് പ്രവാസി സാഹിത്യകാരന്മാർക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്നു. നോവൽ  ചെറുകഥ, ലേഖനം, യാത്ര തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നെല്ലിക്കുന്നിന്റെ  കഥകൾ   രൂപപരമായി  മികവ് പുലർത്തുന്നു. ചെറുകഥയുടെ മർമ്മം മനസ്സിലാക്കുന്നതിൽ  അദ്ദേഹം വിജയിച്ചിരിക്കുന്നു.  ദീർഘമായ  ആഖ്യാനം അദ്ദേഹം  പലപ്പോഴും ഉപേക്ഷിക്കുന്നു . തനിക്ക് പറയാനുള്ളത് വളരെ ഒതുക്കി  മൂർച്ചയോടെ ആവിഷ്കരിക്കുന്നതിൽ നെല്ലിക്കുന്ന് തന്റേതായ ശൈലി പിന്തുടരുന്നു.എഴുപത്തിനാലിൽ മിഷിഗനിലെത്തിയ  നെല്ലിക്കുന്ന് നിരന്തരമായ സാഹിത്യ സപര്യയിലൂടെയാണ് തന്റെ സാഹിത്യ ലോകം നിർമ്മിച്ചെടുത്തത്. ഭാഷാകേരളം എന്ന മാഗസിൻ നടത്തിയതിനു പുറമെ മലയാളത്തിലെയും  അമേരിക്കയിലെയും എഴുത്തുകാരെ പങ്കെടുപ്പിച്ച്  നിരവധി സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഒരു പ്രവാസി സാഹിത്യകാരൻ  എന്ന നിലയിൽ തന്റെ ദൗത്യം എന്താണെന്ന് നെല്ലിക്കുന്നിനറിയാം .
മണർകാട്  ശശികുമാർ ചിന്തയുടെ ആത്മാവുകൊണ്ട് ഈ കാലഘട്ടത്തെ ആലേഖനം ചെയ്ത കവിയാണ്. കോട്ടയത്തിനടുത്ത് മണർകാട് സ്വദേശിയായ  ശശികുമാർ ഇപ്പോൾ വൈക്കത്ത് താമസിക്കുന്നു.
to manarcad sasikumar

to mathew nellickunnu

audience

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ