Skip to main content

Posts

Showing posts from February, 2015

malayalasameeksha feb 15-march 15/2015

ഉള്ളടക്കം

ലേഖനം
ആത്മീയ സമുദായങ്ങൾ വേണം
നടരാജഗുരു 
വാചാലൻ വാഗ്മിയെ തേടുന്നു
അക്കിത്തം 
സ്വത്വം, സ്വത്ത്‌, സത്ത്‌
സി.രാധാകൃഷ്ണൻ
മുല്ലക്കരയുടെ മുഗ്ദ്ധലാവണ്യം
കാവിൽരാജ്‌ മുല്ലക്കര  
കാരുണ്യം നൽകുന്ന കരുത്ത്‌
ജോൺ മുഴുത്തേറ്റ്‌
ബ്ലോഗ്സൈറ്റുകളും ബ്ലോഗെഴുത്തും വളരണം
സുനിൽ എം എസ്
മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?
സലോമി ജോൺ വൽസൻ 
ആദിവാസികലകൾ അരങ്ങിലെത്തണം
കാവിൽരാജ്‌,മണ്ണുത്തി
സ്മൃതിഗാഥകളും ദാർശനിക വ്യഥകളും
വി.കെ.ഷറഫുദീൻ
കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല
ഡോ. സി.എൻ. മോഹനൻ നായർ
ഗുരുവിന്റെ പുതിയ മതം
എം.കെ.ഹരികുമാർ

കൃഷി
ആധുനിക സാങ്കേതിക വിദ്യകളും കർഷക കൂട്ടായ്മകളുടെ സംരംഭകത്വ വളർച്ചയും
ടി.കെ.ജോസ് ഐ എ എസ്
തെങ്ങ്‌ എനിക്ക്‌ കൗമാര കൗതുകം
സി.രാധാകൃഷ്ണൻ
നീര - കേരകർഷകന്റെ രക്ഷക്ക്‌
പി. പ്രദീപ്കുമാർ
നാളികേരത്തിന്‌ നല്ല ഭാവി പ്രതീക്ഷിക്കാം
ടി.എസ്‌.വിശ്വൻ
കേരകൃഷി ശോഭന ഭാവിയിലേക്ക്‌
സാജൻ വർഗ്ഗീസ്‌
നാളികേരത്തിന്റെ ഭാവിയ്ക്ക്‌ ഉൽപാദക കമ്പനികൾ
അഡ്വ. പ്രിയേഷ്കുമാർ
തെങ്ങിനിടയിൽ കൂവ കൃഷി ചെയ്ത്‌  വൻ വരുമാനം നേടാം
സെബാസ്റ്റ്യൻ ജോസഫ്‌
ഉത്പാദക സംഘങ്ങളിലൂടെ
ആർ. ജ്ഞാനദേവൻ
നീര ഉത്പാദനത്തിനു 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്​‍ നൽകും: മുഖ്യമന്ത്രി
സിഡിബി…

വാചാലൻ വാഗ്മിയെ തേടുന്നു

അക്കിത്തം
    കവിതയുടെ മൂലകന്ദം വാക്കല്ല, അതിലൂടെ പ്രകാശിക്കുന്ന അർത്ഥമാണ്‌-ഋക്കാണ്‌-ഋജുവായ സത്യമാണ്‌, കൂടുതൽ നിഷ്കൃഷ്ടമായ പഠനത്തിൽ അതു കവിതയുടെ സ്വകാര്യജീവിതത്തിന്റെ സമഗ്രപരിശുദ്ധിവരെ എത്തുകയും ചെയ്യും.
    കവിത വാക്കല്ല എന്നതു സത്യം തന്നെ എങ്കിലും, കവിതയിൽ വാക്കുകൾക്കുള്ള പ്രാധാന്യം അനിതരസാധാരണമാണെന്ന തോന്നൽ നിലനിൽക്കുന്നു. ഇതറിഞ്ഞിട്ടല്ലയോ നമ്മുടെ മുൻഗാമികൾ വാഗ്ദേവീ പൂജ ചെയ്തത്‌? ഉപനിഷത്തു പറയുന്നു. "ഏഷാം ഭൂതാനാം പൃഥി വീരസഃ, പൃഥിവ്യാ ആപോരസാഃ, അപാം ഔഷധയോരസഃ, ഔഷധീനാം പുരുഷോ രസഃ, പുരുഷസ്യ വാഗ്രസഃ, വാച ഋഗ്രസഃ, ഋചസ്സാമരസഃ സാംന ഉൽഗീഥോ രസഃ സ ഏഷ രസാനാം രസതമഃ പരമഃ പരാർദ്ധ അഷ്ടമോ യ ഉൽഗീഥഃ" പൗരുഷത്തിന്റെ സത്ത വാക്കാണ്‌ എന്ന്‌ ഇതിൽ നിന്നു സിദ്ധിക്കുന്നുണ്ടല്ലോ.
    കാളിദാസനെപ്പറ്റി ഒരു കഥയുണ്ടല്ലോ, 'കുമാരസംഭവ'ത്തിൽ, ത്ര്യംബകം എന്ന പദം എഴുതേണ്ട ഘട്ടത്തിൽ അദ്ദേഹത്തിനു തോന്നി, 'പോര, ഇവിടെ ത്രിയംബകം എന്നുതന്നെ എഴുതണം.' അദ്ദേഹമെഴുതി.
    "സ ദേവദാരുദ്രുമവേദികായാം
    ശാർദ്ദൂലചർമ്മവ്യവധാനവത്യം
    ആസീനമാസന്നശരീരപാത-
    സ്ത്രിയംബകം സംയമിനം ദദർശ"
ആദ്യ…

സ്വത്വം, സ്വത്ത്‌, സത്ത്‌

സി.രാധാകൃഷ്ണൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈയാണ്ടത്തെ മലയാള ഭാഷാവാരാഘോഷം സമാപിച്ചതു സാഹിത്യവിമർശനത്തിൽ സ്വത്വപ്രഭാവം എന്ന വിഷയത്തെപ്പറ്റിയുള്ള കാര്യപ്പെട്ട ചർച്ചയോടെയായിരുന്നു. എം.തോമസ്‌ മാത്യു, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.കെ.ഹരികുമാർ, ഷാജി ജേക്കബ്‌, രഘുനാഥ്‌ പറളി എന്നിവർ പ്രബന്ധം അവതരിപ്പിച്ച വേദിയിൽ വിമർശകനല്ലാത്ത ഒരാൾ മധ്യസ്ഥനായി വേണം എന്നുവെച്ചാകാം ഈയുള്ളവൻ അധ്യക്ഷണായി. ആ ഭാഗ്യംകൊണ്ട്‌ രണ്ടു നേട്ടമുണ്ടായി. ഒന്ന്‌, ലോകത്താകമാനം വിമർശനരംഗത്ത്‌ സ്വത്വം (Identity) എങ്ങനെയൊക്കെയാണ്‌ ചർച്ചാവിഷയമാകുന്നത്‌ എന്നു മനസ്സിലായി. അത്രയേറെ ആഴവും പറപ്പുമുണ്ടായിരുന്നു പ്രബന്ധങ്ങൾക്ക്‌. രണ്ട്‌, ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരണ കിട്ടി.
    ജന്മംകൊണ്ടും കർമ്മം കൊണ്ടും പഠന മനനങ്ങൾകൊണ്ടും ഞാൻ ആർജ്ജിച്ച വ്യക്തിത്വമാണല്ലോ എന്റെ സ്വത്വം. ഇതെന്റെ ബോധപരമായ സ്വത്താണ്‌. ഭൗതിക സ്വത്തുമായി ഇതിന്‌ ബന്ധം ഉണ്ടാകാമെങ്കിലും അതിൽ നിന്നിത്‌ ഭിന്നമാണ്‌.
    എന്റെ സ്വത്വത്തെക്കുറിച്ച്‌ എനിക്ക്‌ ശരിക്കും പൂർണ്ണവുമായ അറിവുണ്ടാവുക സ്വാഭാവികമാണോ? ഒരു ചെയ്തിയോ വാക്കോ നമ്മിൽനിന്ന്‌ ഉണ്ടായിക്കഴിഞ്ഞതിന…

നിശ്ചലം

ഷിബു കൂത്താട്ടുകുളം

പുകച്ചുരുൾ മറയാക്കി നീലച്ചവാനം
അകലെനിന്നെന്തിനോ എത്തിനോക്കി
വർണ്ണപ്രഭാപുരസംഗമം പോലൊരു
മഴവില്ലുവാനിൽ തെളിഞ്ഞിരുന്നു
ഒരുമന്ദമാരുതൻ കുളിരായ്‌ വളർന്നപ്പോ
മഴവന്നു ഭൂമിയിൽ പേമാരിയായ്‌
ഹരിതം വിളമ്പുന്ന സസ്യവൃക്ഷാദികൾ
ഉരുമോദമുത്സാഹ ചിത്തരായി
ഏതോ ഓരോർമ്മയിൽ അകലേക്ക്‌ നോക്കി ഞാൻ
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ടു
തോരാതെ പെയ്യുന്ന പേമാരി കണ്ടില്ല
കണ്ടതാം കാഴ്ചയിൽ കൺനിറഞ്ഞു
ശയ്യാവലംബനായ്‌ കീറത്തുണിത്തുണ്ടിൽ
വിറയാർന്നൊരാൾ വീണുകേണീടുന്നു
വീഴുന്ന വെള്ളം തുടച്ചുനീക്കീടുവാൻ
പാടുപെട്ടുഴലുന്ന സാധു വൃദ്ധൻ
അരികത്തണഞ്ഞു ഞാൻ എന്തു ചെയ്തീടും
ഈ പ്രാണന്റെ കാവലിന്നാരുമില്ല
ഒരുനോക്കു നോക്കിയെൻ മുഖദാവിലാ
സാധു ജന്മത്തിനവസാന കാഴ്ചകാണാൻ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കിയാ നേരത്തും
കണ്ടില്ല ഞാനൊരു സഹജീവിയേം
സഹധർമ്മിണിയില്ല മക്കൾ മരുമക്കൾ
ആരുമേയില്ല ഈ പാവത്തിന്‌
ഞാനടുത്തെത്തിയ നേരത്ത്‌ പാവമെൻ
കൈപിടിച്ചെന്തിനോ കേണുപോയി
നീർച്ചാലു കണ്ണീന്നടർന്നുവീണെന്തി
നെന്നൊരുവാക്കു ചൊല്ലാതെ കണ്ണടച്ചു
ആരോരുമില്ലാതെ ജീവിക്കും പാവങ്ങൾക്ക്‌
ആരേലുമുണ്ടെങ്കിൽ വന്നു കാണു
തെരുവിന്റെ നൊമ്പരം കാണുവാനിവിടൊരു
മനുഷ്യ സ്നേഹത്തിന്റെ കൈകളുണ…

ആത്മീയ സമുദായങ്ങൾ വേണം

നടരാജഗുരു
ഞാനിതെഴുതുന്ന അവസരം-ആഗസ്റ്റ്‌ അവസാനം-ശിശിര ഋതുവിനെ സൂചിപ്പിച്ചുകൊണ്ട്‌ വീണ്ടും മൂടൽമഞ്ഞ്‌ വീണിരിക്കുകയാണ്‌. മഞ്ഞുകാലത്തുമാത്രം വന്നെത്തുന്ന പക്ഷികളുടെ കളഗാനം ആകാശത്തെങ്ങും മുഴങ്ങിക്കേട്ടു കഴിഞ്ഞു!
    നിങ്ങൾക്ക്‌ അവിടെ മഴ നന്നെ കുറവാണെന്നും യുദ്ധം(കൊറിയ) നിമിത്തം ജീവിതവൈഷ്യമ്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞാൻ അറിയുന്നു. ഇങ്ങനെയെല്ലാമുള്ള പ്രതികൂലാവസ്ഥ ഒഴിഞ്ഞ ഒരു കാലം ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. മഹത്തായ വിഷസംഭവങ്ങൾ നമ്മെ വലയം ചെയ്തു നിൽക്കുമ്പോൾ എങ്ങോട്ട്‌ പോകേണ്ടതെന്നറിയാതെ നാം എപ്പോഴും അമ്പരന്നുനിന്നുപോകുന്നു. മനുഷ്യനു അറിവുണ്ടായ കാലത്തോളം പിന്നോട്ടു പോയി നോക്കുക; സംഭ്രമജനകമോ അവ്യക്തമോ ആയ ഒരവസ്ഥയാണവിടെ ദൃശ്യമാകുന്നത്‌. ഓരോ ഋതുവിലും മാറി മാറി പൂക്കൾ വിരിയുകയും പക്ഷികൾ വന്നു പാടുകയും ചെയ്യുന്നുണ്ട്‌. എന്നാൽ മനുഷ്യജീവിതം മാത്രം ആന്തരികമായി നോക്കിയാൽ പ്രായേണ പഴയപടി നിൽക്കുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. സോക്രട്ടീസോ ക്രിസ്തുവോ ആധുനിക ലോകജീവിതത്തെ സന്ദർശിക്കുവാൻ നമ്മുടെ ഇടയിലേക്കൊന്നു വരികയാണെന്ന്‌ വയ്ക്കുക. പുതിയ സമരായുധങ്ങളും വാർത്താ വിതരണ സമ്പ്രദായവുമൊഴിച്…

സ്മൃതിഗാഥകളും ദാർശനിക വ്യഥകളും

വി.കെ.ഷറഫുദീൻ
മഞ്ഞുമൂടിയ ഗിരിനിരകളിലൂടെയുള്ള, കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയാണ്‌ പാട്രിക്‌ മൊഡിയാനോയുടെ സാഹിത്യജീവിതം. എഴുത്ത്‌ ഒരിക്കലും അദ്ദേഹത്തിന്‌ എളുപ്പമായിരുന്നില്ല. ഓരോ രചനയും ദുർഘടയാത്രയിലെ ഓരോ നാഴികക്കല്ലുകളാണെന്നു മാത്രം. ആത്മസംതൃപ്തി അടുത്തെത്തിയിട്ടു പോലുമില്ലെന്ന്‌ ഈ വർഷത്തെ നൊബേൽ സാഹിത്യജേതാവ്‌ പറയുന്നു. ഇനിയും ഏറെ എഴുതാനുണ്ട്‌. അത്രമേൽ അനുഭവങ്ങളുണ്ട്‌. വേദനിപ്പിക്കുന്നവ, മുറിവേൽപിക്കുന്നവ. ആഹ്ലാദിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഓർമ്മകൾ ഇല്ലെന്നു തന്നെ പറയാം.
    പാരീസിന്‌ പുറത്ത്‌ അത്ര അറിയപ്പെടുന്ന ആളല്ല പാട്രിക്‌ മൊഡിയാനോ. 30 നോവലുകളും ബാലസാഹിത്യങ്ങളും തിരക്കഥകളുമായി വേറെ 10 ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലു
ം ഇനിയും ലോകശ്രദ്ധ ആകർഷിക്കപ്പെട്ടിട്ടില്ല. മൂന്ന്‌ നോവലുകൾ മാത്രമേ ഇംഗ്ലീഷിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട്‌ തന്നെ നോബേൽ പ്രഖ്യാപനം എല്ലാവരേയും അത്ഭുതപ്പെടുത്തി. ആരാണീ മഹാൻ എന്ന്‌ അന്വേഷണമായി. വാർത്ത ഏറ്റവുമധികം നടുക്കിയത്‌ മൊഡിയാനോയെ തന്നെ. "അതിവിചിത്രം" എന്നാണ്‌ അദ്ദേഹം വാർത്തയോട്‌ പ്രതികരിച…

അതിരുകൾക്കപ്പുറം

മോഹൻ ചെറായി

അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

ആദിവാസികളകൾ അരങ്ങിലെത്തണം

കാവിൽരാജ്‌,മണ്ണുത്തി
--------------------------
    ആദിവാസിഗോത്ര വിഭാഗങ്ങളുടെ ആംഗികവും വാചികവും ആഹാര്യവും ആവിഷ്കൃതമാകുന്ന വേദികൾക്കുമാത്രമേ യഥാർത്ഥ കലാമണ്ഡപങ്ങളാകാനാകു  എന്നുള്ള മാതൃഭൂമി എഡിറ്റോറിയലിന്റെ(ജനുവരി18-ദി
നപ്പത്രം)
ആത്മാർത്ഥത മനസ്സിലാക്കി വരുംകാലങ്ങളിൽ യുവജനോത്സവമത്സരങ്ങളിൽ അവ ഉൾപ്പടുത്തുമെന്നുവിശ്വസിക്കണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊഴേ തയ്യാറാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം ഉദ്ദേശ്യം സാധൂകരിക്കണമെന്നില്ല.
    സമൂഹത്തിന്റെ വെളിമ്പറമ്പുകളിലേക്കു മാറ്റപ്പെട്ടുകിടക്കുന്ന ആദിവാസിഗോത്രവിഭാഗങ്ങളിലെ വിദ്യാർഥികളെകണ്ടെത്തി അവർക്കുവേണ്ടതായ പരിശീലനങ്ങളും സാമ്പത്തികസഹായവും യാത്രാസൗകര്യവും ഒരുക്കിയാലേ അവർക്കു മുന്നോട്ടുവരുവാനാവുകയുള്ളു എന്ന യാഥാർത്യവും കണക്കിലെടുക്കേണ്ടതാണ്‌.അവർക്കുവേണ്ടതായ വാദ്യോപകരണങ്ങളും അവർക്കുപറഞ്ഞുകൊടുക്കുവാനുള്ള മറ്റുഅനുബന്ധകാര്യങ്ങളറിയാവുന്നവരെ ഉൾക്കൊള്ളിച്ചുള്ള പരിശീലനങ്ങളും അവർക്കാവശ്യമത്രേ.
    അതുപോലെത്തന്നെ പിന്നാക്കംനിൽക്കുന്ന വർഗ്ഗങ്ങളുടേതായ കളമെഴുത്ത്‌, മുഖമെഴുത്ത്‌,ക, നന്തുണിപ്പാട്ട്‌,തോററ…

കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല

ഡോ. സി.എൻ. മോഹനൻ നായർ
കാൻസർ രോഗ ചികിത്സാവിദഗ്ദൻ, കൊച്ചി

* ലോകാരോഗ്യ സംഘടന  (4.2.2015)
  കാൻസർ ദിനമായി ആചരിച്ചു *  ഈ വർഷത്തെ മൂദ്രാവാക്യം
  "കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല".

കഴിഞ്ഞ നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം തന്നേ കാൻസറിനെ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. ഈ കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മഹത്തായ ഗവേഷണങ്ങൾ കാൻസർ രംഗത്ത്‌ ഇന്ന്‌ ഒരു പുതിയ ഉണർവ്വും ആത്മവിശ്വാസവുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇന്ന്‌ നമുക്ക്‌ ലഭ്യമായ വിവരങ്ങൾ ശരിക്കും പ്രാവർത്തികമാക്കുകയാണെങ്കിൽ ഏകദേശം 50 ശതമാനത്തിലധികം കാൻസറുകളും പ്രതിരോധിക്കുവാൻ സാധിക്കും. കൂടാതെ 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്തുവാൻ സാധിക്കും. ചുരുക്കത്തിൽ, ഏതാനും ചില കാൻസറുകൾ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.
കാൻസറും മൂന്നാം ലോകരാഷ്ട്രങ്ങളും
കഴിഞ്ഞ വർഷം ആഗോളതലത്തിൽ 142 ലക്ഷം പേർക്കാണ്‌ കാൻസർ ബാധിച്ചതു. ഏകദേശം 82 ലക്ഷം രോഗികൾ മരണമടഞ്ഞിട്ടുണ്ട്‌. ഇതിൽ പകുതിയോളം മരണങ്ങൾ അകാലത്തിലാണ്‌ (30-69 വയസ്സ്‌) സംഭവിക്കുന്നത്‌. കാൻസർ മൂലമുള്ള മരണങ്ങളിൽ 70 ശതമാനത്തിലധികം മൂന്നാം ലോക രാജ്യങ്ങളിലാണ്‌ ഉണ്ടാക്കുന്നത്‌. കാൻസറിനെക്കുറിച്ച്‌…

മുഖപരിചയം

ടി. ആർ. രാജൻ
കാഷ്വാലിറ്റിയിൽ കിടക്കുന്ന ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക്‌ നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ്‌ കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും ഇല്ല. ഞാൻ മെഡിക്കൽ ഓഫീസറുടെ ടേബിളിൽ നിന്നും ചാർട്ട്‌ എടുത്ത്‌ പേരും അഡ്രസ്സും നോക്കി. ഇല്ല ഒരു പരിചയവും തോന്നിയില്ല.
11 വയസ്സ്‌ മാത്രം പ്രായമുള്ള അവനെ റോഡപകടത്തെതുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു. ഞാൻ രണ്ട്‌ ദിവസം ലീവ്‌ ആയിരുന്നതിനാൽ ഇന്നാണ്‌ അവനെ കാണുന്നത്‌. ഞാൻ കാഷ്വാലിറ്റിയിലെ സ്ക്രീൻ മാറ്റി അവന്റെയടുത്തേക്ക്‌ ചെല്ലുമ്പോൾ അവന്റെ ഹൃദയത്തുടിപ്പുകൾ പരിശോധിക്കുന്ന ഇ.സി.ജി ടെസ്റ്റ്‌ നടത്തുകയായിരുന്നു. ഞാൻ ഡോക്ടറുടെ സമീപത്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക്‌ നോക്കി നിന്നു. ഇല്ല എനിക്ക്‌ ആകെ ഒരസ്വസ്ഥത.
ഞാൻ കാഷ്വാലിറ്റിയുടെ പുറത്തേക്കിറങ്ങി. ഈ പരിചിതമായ മുഖം എനിക്ക്‌ ഓർമ്മ വന്നില്ല. വാതിക്കൽ മറ്റൊരു മുഖം. കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു സ്ത്രീ. അവന്റെ അമ്മയാണെന്ന്‌ എനിക്ക്‌ വേഗം തിരിച്ചറിവായി.
അവന്റെ ജീവൻ ഡോക്ടർമാരെ ഏൽപിച്ച്‌ പ്രതീക്ഷയും നിരാശയും ചേർന്ന മുഖഭാവത്തോടെ ഒരു കൂട്ടം ബന്ധുക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. പൊടുന്നനെ എന്റെ …

ഹൈക്കു കവിതകൾ

സോണി വേളൂക്കാരൻ

​1. ​ വര്‍ണ്ണമൂര്‍ന്നൊരു
ചിറകുമായ് ശലഭം -  അനാഥ ബാല്യം !  ​
​2.
​ മനസ്സ് കുളിര്‍ത്ത്  തുള്ളിക്കൊരുകുടം -  കെടുന്നൊരു ചിത !


3. കനല്‍ ഹൃദയം ,  കരച്ചില്‍ കേള്‍ക്കാം -  ഉടയും ശംഖ് !
4. വേനലിൽ  മഴപ്പെയ്ത്ത് ! ചിറകുകളൊതുക്കി  ഒരു കാട്ടുനീലി. * കാട്ടുനീലി -  ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ്‍ തുമ്പി  
5.

വീഴുന്നൊരു മരം  വസന്തമണയുന്നു   ഉടഞ്ഞിതാ കിളിക്കൂട് 


6. വെള്ളിയാങ്കല്ല് -  പറന്നൊരു തുമ്പി  ജീവനുരുവായ ദിനം !

മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?

സലോമി ജോൺ വൽസൻ
തിയേറ്റർ സംസ്കാരം മലയാളിയുടെ പൊതു ജീവിതത്തിൽ നിന്നും പടി ഇറങ്ങിക്കഴിഞ്ഞു.
മലയാള സിനിമകൾ സൃഷ്ടിക്കുന്നത്ഏതാണ്ട് പൂർണമായും  പുതിയ തലമുറയ്ക്ക് വേണ്ടിമാത്രം എന്ന   സ്ഥിതിയിലുമെത്തി . 
വിനോദ മാധ്യമരംഗം യുവാക്കളുടെ കുത്തകയായി മാറിയപ്പോൾ ലോകത്തിലെ ഏഴാമത്തെ കലയെന്നു വിശേഷിപ്പിക്കപ്പെട്ട, ഒരു നൂറ്റാണ്ടിൽപരം വർഷം പ്രായമുള്ള  മഹത്തായ ചലച്ചിത്രം വെറും കാഴ്ച്ചയുടെ ശാസ്ത്രമായി ഒതുങ്ങി. 
കുടുംബത്തിന്റെ ഒഴിവു വേളകൾ , ഒരു വാരാന്ത്യം , അവധി ദിവസങ്ങൾ തിയെറ്ററിലേക്ക്  പായുന്ന ഒരു കാലം ഏറെ പഴകി.  ടെലിവിഷന്റെ വരവോടെ സിനിമ മരിക്കുമെന്ന് പ്രവചിച്ചത് തെറ്റി. പകരം അതിലൂടെ സിനിമ കൂടുതൽ ജനങ്ങളിലെക്കെത്തി. നിർമാതാക്കൾക്ക് ഇതു ഗുണം ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമ കുറേക്കൂടി ജനകീയമായി . ആഴ്ചയിൽ     ഒരിക്കൽ  സ്വീകരണമുറിയിൽ ടെലിവിഷനിലൂടെ സിനിമ എത്തിയപ്പോൾ ഒരുപാട് പ്രേക്ഷകരുണ്ടായി. ഈ സാഹചര്യം ഏറെ മുതലെടുത്തത് ടീവീ ചാനലുകളാണ്. സിനിമയോടുള്ള മനുഷ്യന്റെ  എന്തെന്നില്ലാത്ത താല്പര്യം ചൂഷണം ചെയ്യപ്പെട്ടു. ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.
സിനിമയില്ലെന്ഗിൽ  ചാനലുകൾ നില നിൽക്കില്ല എന്നായി. നാല്പതോളം വര…

കൊതു,കൊതു

-
ഡോ.കെ.ജി.ബാലകൃഷ്ണൻ
----------------------------------------------

1.
ഒരു മുട്ടൻ കൊതു
കടിക്കാൻ ഒരുമ്പെട്ട്-
മൂളി മൂളി.
എന്റെ തലവട്ടം കറങ്ങി;
എന്നെ വട്ടം കറക്കി-
(വോട്ടുപിടുത്തം.)
കൊലയാളി.

ക്യൂലക്സ്?
അനോഫിലിസ്?
അതോ
ഈഡിസ് ഇജിപ്റ്റി ?
തിട്ടമില്ല;
(ഏതായാലും
ഉമ്മ വെയ്ക്കാനല്ല)

എന്തോ
മൂപ്പർ കടിച്ചില്ല;
(ഇലക്ഷൻ അടുക്കുന്നു.)

2.
കള്ളനെ(കള്ളിയെ)
നമ്പിക്കൂടാ;
ഞാൻ
പരിസരം പരിശോധിച്ചു;
പലവട്ടം.
(പാവം വോട്ടർക്ക്‌
ഗണ്മാൻ ഇല്ല.)

കണ്ണുകൊണ്ട്
കാതുകൊണ്ട്
മൂക്കുകൊണ്ട്‌
കൂലങ്കഷമായി
തിരഞ്ഞു.
(തിരഞ്ഞെടുപ്പിന്
ഇതുകളിപ്പോൾ
യൂസ്‌ലെസ്)

ഇഷ്ടിയെ
(പെണ്‍കൊതുക്
അപകടകാരി-
ആധുനിക വൈദ്യശാസ്ത്രം.)
മഷിയിട്ട് നോക്കിയിട്ടും
കണ്ടുകിട്ടിയില്ല!
(പോളിട്രിക്സ് !)

3.
എവിടെ പതുങ്ങി?
ഒരു മൂളൽ?
ധ്യാനനിരതനായി  പൌരൻ!
മിഴിയും ചെവിയും കൂർപ്പിച്ച്‌.
സംശയം,
എന്റെ പെടലിയിൽ
ഒന്ന് ചുംബിച്ചോ ?
(ടെസ്റ്റ്‌ ഡോസ്)

4.
സംശയിച്ച്
സംശയം ദൂരീകരിച്ച്
പിന്നെയും സംശയിച്ച്
ഇര.

5.
അങ്ങനെ,
അവസാനം,
കൊതുക്
പണിപറ്റിച്ച്
പറന്നകന്നു.

6.
ഞാൻ
നിസ്സഹായൻ.
കടിയേറ്റിടം
തൊട്ട് തടവി
വെറുതെ,

കൊതു, കൊതു
എന്നുച്ചരിച്ച്.

ബ്ലോഗ്സൈറ്റുകളും ബ്ലോഗെഴുത്തും വളരണം

സുനിൽ എം എസ്

കഥ-കവിത-ലേഖനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്സൈറ്റുകളിൽ ബ്ലോഗുകളുടെ എണ്ണത്തിൽ വലുതായ ഇടിവു സംഭവിച്ചിരിയ്ക്കുന്നു. ഇവയിലൊന്നിൽ 2008 മുതലുള്ള ബ്ലോഗുകളുടെ സംഖ്യകൾ ലഭ്യമാണ്. മറ്റു രണ്ടിടങ്ങളിൽ 2010-11 മുതലുള്ള സംഖ്യകളും. മൂന്നു വ്യത്യസ്ത തോതുകൾ തമ്മിലുള്ള സങ്കലനമായതുകൊണ്ട് “വൈ” ആക്സിസിലെ സംഖ്യകൾ കൃത്യമല്ല. മൂന്നു ഗ്രാഫുകൾ, വെവ്വേറെ, കൊടുത്തിരുന്നെങ്കിൽ ഇതു പരിഹരിയ്ക്കപ്പെടുമായിരുന്നെങ്കിലും അപ്പോൾ ബ്ലോഗ്സൈറ്റുകൾ തമ്മിലുള്ള താരതമ്യം സാദ്ധ്യമാകാതെ പോകുമായിരുന്നു. തോതുകൾ വ്യത്യസ്തമാണെങ്കിലും ഗ്രാഫുകൾ ചൂണ്ടിക്കാണിയ്ക്കുന്ന ദിശകൾ ഒന്നു തന്നെ. മറ്റൊരു കാര്യം കൂടി: ബ്ലോഗ്സൈറ്റുകളിലെ ബ്ലോഗുകളുടെ എണ്ണത്തിൽ പലപ്പോഴും മാറ്റങ്ങളുണ്ടാകുന്നുണ്ട്; ഒരേ മാസത്തെ സംഖ്യതന്നെ, ഇന്നു കാണുന്നതിൽ നിന്നു വ്യത്യസ്തമായിരിയ്ക്കാം നാളെ കാണുന്നത്. ഈയൊരു വ്യത്യാസമൊഴികെ, സംഖ്യകളിൽ കൃത്യത വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ബ്ലോഗുകളുടെ എണ്ണത്തിൽ ഇടിവ്

പരസ്പരം ബന്ധപ്പെടാതെ, സ്വതന്ത്രമായി വർത്തിയ്ക്കുന്നവയാണ് ഈ ബ്ലോഗ്സൈറ്റുകളെങ്കിലും, അവയിലെ ബ്ലോഗുകളുടെ എണ്ണത്തിൽ വന്നിരിയ്ക്കുന്ന ഏറ്റ…