സോണി വേളൂക്കാരൻ
1.
വര്‍ണ്ണമൂര്‍ന്നൊരു
ചിറകുമായ് ശലഭം -
അനാഥ ബാല്യം !
2.
മനസ്സ് കുളിര്‍ത്ത്
തുള്ളിക്കൊരുകുടം -
കെടുന്നൊരു ചിത !
3.
കനല്‍ ഹൃദയം ,
കരച്ചില്‍ കേള്‍ക്കാം -
ഉടയും ശംഖ് !
4.
വേനലിൽ മഴപ്പെയ്ത്ത് !
ചിറകുകളൊതുക്കി
ഒരു കാട്ടുനീലി.
* കാട്ടുനീലി - ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ്‍ തുമ്പി
5.
വീഴുന്നൊരു മരം
വസന്തമണയുന്നു
ഉടഞ്ഞിതാ കിളിക്കൂട്
6.
വെള്ളിയാങ്കല്ല് -
പറന്നൊരു തുമ്പി
ജീവനുരുവായ ദിനം !