Skip to main content

Posts

Showing posts from January, 2016

Malayalasameeksha JAN 15- FEB 15, 2016

ശ്രീനാരായണായ പ്രകാശനം ചെയ്തു.
മലയാളസമീക്ഷ അവാർഡുകൾ വിതരണം ചെയ്തു.
കൊച്ചി: എം. കെ. ഹരികുമാറിന്റെ ശ്രീനാരായണായ രണ്ടാം പതിപ്പിന്റെ പ്രകാശനം റവ ജോർജ് മാത്യു പുതുപ്പള്ളി കഥാകാരി രാധാമീരയ്ക് നല്കി നിർവ്വഹിച്ചു.
മലയാളസമീക്ഷ ഡോട്ട് കോം അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡുകൾ കവി രാജൻ കൈലാസ്,
കാൻസർ സ്പെഷലിസ്റ്റ് ഡോ. സി എൻ മോഹനൻ നായർ, ആർക്കിടെക്റ്റ് ഡെൽസി നിഖിൽ കൂത്താട്ടുകുളം,അദ്ധ്യാപകൻ വി ആർ രാജു കൂത്താട്ടുകുളം,കഥാകൃത്ത് സി വി ഹരീന്ദ്രൻ,കേരളകൗമുദി പാലക്കാട് യൂണിറ്റ് ചീഫ് കെ എൻ സുരേഷ് കുമാർ, മാതൃകാവിദ്യാലയത്തിനുള്ള അവാർഡ് നേടിയ പാമ്പാക്കുട വെട്ടിമൂട് ദി അഡ്വഞ്ചർ സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ സിബി ജോർജ് ചൂരക്കുഴിയിൽ എന്നിവർക്ക് സാഹിത്യകാരൻ എം.കെ. ഹരികുമാർ സമ്മാനിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ട് മതസമന്വയത്തിന്റെ പുതിയ അത്മീയ ദർശനമാണ്‌ ആവിഷ്കരിക്കുന്നതെന്ന് ആമുഖഭാഷണത്തിൽ എം .കെ ഹരികുമാർ പറഞ്ഞു.ഏത് മതഗ്രന്ഥവും നമ്മുടേതാണെന്ന് തിരിച്ചറിയണം. എല്ലാറ്റിലും നമ്മളുണ്ട്. എല്ലാവരുടെയും പ്രശ്നങ്ങൾ നമ്മുടേതുമാണ്‌.അയല്ക്കാരന്റെ വിഷമം നമ്മുടേതുമാണെന്ന് തിരിച്ചറിഞ്ഞാലേ മാനവികതയ്ക് അർത്തമുണ്ടാകുകുയു…

വിശ്വമാനവികതയുടെ ദര്‍ശനം..

ശ്രീജിത്ത്   മൂത്തേടത്ത്

        ഫാസിസം എന്ന പദം വളരെയധികം വളച്ചൊടിക്കപ്പെടുകയും,
അപനിര്‍മ്മിക്കപ്പെടുകയും, അയഥാര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കും വിധം
ജനമനസ്സുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നുവെ
ന്നത് ഒരു സമകാലിക
യാഥാര്‍ത്ഥ്യമാണ്. ഫാസിസത്തിന്റെ വക്താക്കള്‍ തന്നെ ഫാസിസത്തിനെതിരെ
എന്നപേരില്‍ പുരോഗമനച്ചെങ്കുപ്പായമണിഞ്ഞുകൊണ്ട് തെരുവുകൂത്തുകള്‍
നടത്തുന്നതും, അവ സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുന്നതും, ലൈംഗിക
വ്യാപാരവും, മയക്കുമരുന്നു വ്യാപാരവും വ്യാപകമാക്കുന്നതുമായ കാഴ്ചയും
കേരള ജനത ഈയടുത്ത കാലങ്ങളിലായി കാണുകയുണ്ടായി. മാധ്യമങ്ങള്‍ ഏറെ
പണിപെട്ട് വലിയ ആഘോഷങ്ങള്‍ സൃഷ്ടിച്ച്, സമൂഹമധ്യത്തില്‍
ചര്‍ച്ചയാക്കിയെടുത്ത ഇത്തരം ആഭാസങ്ങളുടെയൊക്കെ ലക്ഷ്യം ഫാസിസത്തിന്റെ
ഒളിപ്പിച്ചുവച്ച നഖങ്ങളിലെ ചോരപ്പാടുകള്‍ മറച്ചുവെക്കാനും,
പുരോഗമനത്തിന്റെ കുപ്പായമണിയിച്ച് ജനതയെ വിഡ്ഢികളാക്കാനുമായിരുന്നു
എന്നതും ഇത്തരം ആഭാസസമരങ്ങളുടെ വക്താക്കള്‍ പെണ്‍വാണിഭത്തിന്
പിടിയിലായപ്പോള്‍ സാമാന്യ ജനത്തിനു മനസ്സിലായി. കോഴിക്കോട് ഒരു
പെണ്‍വാണിഭകേന്ദ്രം അടിച്ചുതകര്‍ത്തപ്പോള്‍ അതിനെതിരെ ചുംബനസമരം നടത്തിയ
ഫാസിസ്റ്റ് ശക്തികള്‍, തങ്ങളു…

വാതിൽ തുറന്നിട്ട വീട്

രാജൂ  കഞ്ഞിരങ്ങാട്  എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

ചൈനീസ് ഓഹരിവിപണിയിലെ സുനാമി /ലേഖനം

സുനിൽ എം എസ്, മൂത്തകുന്നം

2004 ഡിസംബർ ഇരുപത്താറാം തീയതി ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്തൊനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, സോമാലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി രണ്ടേമുക്കാൽ ലക്ഷത്തോളം ജീവനുകൾ അപഹരിച്ചു. 2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കിൽ, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്. അതിന്റെ തിരകൾ ഇന്ത്യയുടേതും അമേരിക്കയുടേതുമുൾപ്പെടെ, ലോകമൊട്ടാകെയുള്ള ഓഹരിക്കമ്പോളങ്ങളിൽ ഇരച്ചുകയറി, നാശനഷ്ടങ്ങളുണ്ടാക്കി. അതിൽപ്പെട്ട് ആരും മരണമടഞ്ഞതായറിവില്ല. പക്ഷേ, ലോകമെമ്പാടുമുള്ള ഓഹരിനിക്ഷേപകർക്ക് രണ്ടു കോടി അറുപത്തിനാലു ലക്ഷം കോടി (2,64,00,000 കോടി) രൂപയുടെ നഷ്ടം സംഭവിച്ചു. ഇത് ഇന്ത്യയുടെ നോമിനൽ ജീഡീപ്പിയുടെ ഏകദേശം ഇരട്ടിയോളം വരുന്നു.

ഈ ആഗോള ഓഹരിവിപണിത്തകർച്ച ലോകത്തെ സാമ്പത്തികമായി ഒരു ദശാബ്ദത്തോളം പിന്നാക്കം തള്ളിയെന്നു തീർച്ച. ലോകത്തിപ്പോൾ നൂറ്റിമുപ്പതു കോടി ജനം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു എന്നാണു കണക്കുകൾ കാണിയ്ക്കുന്നത്. ധനികരുടേതെന്ന് ആരോപിയ്ക്കപ്പെടുന്ന ഓഹരിവിപണിയ്ക്കു ദാരിദ്ര്യനി…

പാഠം ഒന്ന്.. ദാമ്പത്യം...?

ബാബു ആലപ്പുഴ.
````````````````````````````````````````````````````````````````````````````````````````````````````      അച്ചു ഒരുങ്ങിച്ചമഞ്ഞു വീടിനു മുന്നില്‍ നില്‍ക്കാന്‍ തുടങ്ങീട്ട് നേരം ഒരുപാടായി.  അച്ചമ്മയെ കാണുന്നില്ലല്ലോ?  എത്ര നേരായി ഈ നില്‍പ്പ് തുടങ്ങീട്ട്?  അച്ചുവിന്റെ കണ്ണുകള്‍ ഗേറ്റിനു മുന്നിലാണ്. ചെവിയും.  ഓട്ടോയുടെ ശബ്ദം കാതോര്‍ത്ത്.  അച്ചമ്മ എന്നും ഓട്ടോയിലാ തന്നെ വിളിക്കാന്‍ വരാറ്.  മാസത്തിലൊരിക്കല്‍.      അച്ചമ്മയ്ക്കെപ്പോഴും തിരക്കോട് തിരക്കാണ്.  വീട്ടില്‍ അഞ്ചാറ് പശുക്കളുണ്ട്.  അവയുടെ കിടാങ്ങളും. അവയുടെ കാര്യങ്ങളെല്ലാം അച്ചമ്മയാ ഒറ്റയ്ക്ക് നോക്കുന്നേ. അപ്പുപ്പന് വയസ്സായി.  എവിടേലും കുത്തിക്കൂനിയിരിക്കും.  അത്ര തന്നെ.  പക്ഷെ അച്ചമ്മ എങ്ങും അടങ്ങിയിരിക്കില്ല.  എപ്പോഴും ഓടിനടന്ന് ജോലിചെയ്യും.  കറവക്കാരന്‍ പാല് കറന്നു കഴിഞ്ഞാല്‍ എല്ലാ വീടുകളിലും പാല് കൊണ്ടുകൊടുക്കുന്നതും അച്ചമ്മയാ.  അച്ചമ്മയെ എന്തിഷ്ടമാണെന്നോ ഈ അച്ചൂന്?      ഹായ്..! ഓട്ടോ വന്നു...?  ഒറ്റക്കുതിപ്പിന് അച്ചു അച്ചമ്മയ്ക്കടുത്തെത്തി.  സന്തോഷം കൊണ്ട് അച്ചമ്മയെ കെട്ടിപ്പിടിച്ചു.  അച്ചമ്മ അവനെ കോരിയെടുത്തു.  തെരുതെര…

സുധാമൃതം

രാധാമണി  പരമേശ്വരൻ

സoക്രമക്രാന്തിയില്‍ സന്ധ്യാമലരുകള്‍
ചെമ്പട്ടുടുത്തു ദീപം തൊഴുതുണരേ
തൈലം പകരാതെ ആകാശദീപങ്ങള്‍
തങ്കച്ചിമിഴില്‍ വൈഡൂര്യo വാരിത്തൂകി
.
പ്രണയമേ നീയെന്നുമരികിലുണ്ടെങ്കില്‍
ഒരു നാളും അമരത്തിനടിമയാകില്ല ഞാന്‍
വര്‍ഷസിന്ദൂരം തൂകി നീ എത്തിനാല്‍
ഹര്‍ഷബഷ്പയായ്‌ സ്പന്ദിക്കുമെന്‍ മനം
.
അതിലോലമൃദുലമാം മധുരപുടങ്ങളില്‍
മതിവരുവോളം നീ ചുംബിച്ചുണര്‍ത്തണo
സ്വരരാഗവല്ലിയില്‍ പൂക്കും സുമങ്ങളില്‍--
കാണുന്നുവോ, പ്രേമഭിക്ഷാംദേഹിയെ--
.
ഭഗ്നദു;ഖത്തിലും മുക്തയാക്കീടാനെന്‍
ഭാവനാവൈഭവം തൊട്ടുണര്‍ത്തേണo നീ
സത്യസ്വരൂപമേ ,പ്രണയപ്രഭാവമേ-- ദേവാ-
ഈ ശപ്തജീവിതം ധന്യമാക്കീടണേ--!!!!
.
രാവിന്‍റെ ലാസ്യവിലാസ-സമ്മോഹനo
നീലകായലോളങ്ങളില്‍ നിറതങ്കപ്പതക്കം
അനുരാഗമോഹനീ നിന്‍ പൊയ്കയില്‍
പൂത്തുവിടരുമൊരു തിങ്കള്‍കലാധരന്‍
.
പുലരിക്കുദിക്കുന്ന ആദിത്യദേവപ്രഭക്ക്
പ്രണവമന്ത്രസ്തുതി ചൊല്ലി നില്ക്കേ
ജ്യോതിസ്വരൂപന്‍റെ കരലാളനങ്ങളാല്‍
പഞ്ചേന്ദ്രിയങ്ങളില്‍ ചുരത്തും സുധാമൃതം

ഞാന്‍ മൂടിയത് എന്റെ സ്വാതന്ത്രത്തെയല്ല

 ഫാത്തിമ  നാസർ 
കറുത്ത പര്‍ദ്ദ കൊണ്ട് ഞാന്‍ മൂടിയത് എന്റെ സ്വാതന്ത്രത്തെയല്ല
കഴുക കണ്ണുകളാല്‍ ചൂഴ്ന്നെടുക്കപ്പെടുന്ന
എന്റെ ശരീര സൗന്ദര്യത്തെ മാത്രമാണ്.
എന്റെ തലയിലെ തട്ടത്തിനുള്ളില്‍ എന്നും ഈ മുഖം പൊതിഞ്ഞ് വെക്കുന്നത്..
എന്നെ അവകാശപ്പെടുന്ന ഒരുവന് മാത്രം ആസ്വദിക്കാനുള്ള എന്റെ
സൗന്ദര്യത്തെയാണ്
നാളെ വഴിയരികില്‍ പീഡനത്തിന്
ഇരയായവരുടെ ചരിത്ര താളുകളില്‍ ഒരു പേര്
എന്റെ ആകാതിരിക്കാന്‍ ഈ വിശ്വാസം എനിക്ക് ഉത്തമമാണ്.
ഈ വസ്ത്രത്തിന് വെളിയിലെ കണ്ണുകള്‍ക്ക്
എന്റെ ജീവിതം അടച്ച് പൂട്ടിയതാണെങ്കിലും..
ഇതിനുള്ളില്‍ നിന്നുമുള്ള വെളിയിലെ
കാഴ്ച്ചകള്‍ വിശാലമായതാണ്.ഒരു
മറയുമില്ലാത്ത സ്വതന്ത്രമായതാണ്.
എന്റെ ശരീരവും ജീവിതവും എന്നും
പരിശുദ്ധിയായതാകണം.അത് ഒരു നോട്ടം
കൊണ്ട് പോലും കളങ്കമാകരുത്.
വിശുദ്ധിയോട് കൂടിയുള്ള ജീവിതത്തിനെ
വിജയത്തിന്റെ മധുരം നുകരാന്‍ കഴിയൂ...
ഫാത്തിമ നാസര്‍

കണ്ടിട്ടും കാണാത്ത പ്രണയം‬

ശബ്ന എസ ബി
എന്നുടെ സ്നേഹം
സ്വന്തമാക്കാനായി
എത്രയോ കാലം
പുറകേ നടന്നു നീ…
അഭിമാനവും പിന്നെ
ആത്മീയതയും കൊണ്ട്‌
അന്നു കാണാത്തപോൽ
നടന്നകന്നല്ലൊ ഞാൻ…
പ്രേമവും മോഹവും
തെറ്റെന്നുരുവിട്ട്‌
പ്രതിശ്രുത വരനായീ
കാത്തിരുന്നന്നു ഞാൻ…
എല്ലാം വ്യഥ എന്ന്
അറിഞ്ഞു കരയുന്നു
എന്നുടെ മാനസം ഗദ്‌ഗദത്താൽ…
കണ്ടിട്ടും കാണാത്തപോൽ
നടിച്ചന്നു ഞാൻ
സ്നേഹമൂറും നിന്റെ
പുഞ്ചിരി പൂവുകൾ…
നിന്നുടെ നോവോ!
ഉള്ളിലെ ശാപമോ!
ഇന്നെന്റെ ജീവിതം
പേറിടുന്നൂ…

നിമിഷസൂചി

സുജിത്ത്
എന്തിനേറെ വൈകുന്നു തോഴാ നീ
കനല്‍കാടിന്‍ ചൂടെന്നില്‍ പകരുവാന്‍
മുറ്റത്തെ മാമ്പൂകൊമ്പത്തെ വിറകിനെ ---
തൊട്ടു തലോടി എരിയുമാ അഗ്നിയില്‍
എന്‍ പ്രാണന്‍ എടുക്കുവാന്‍.....
കാര്‍മേഘപക്ഷികള്‍ കൂടൊരുക്കിയ-
മഴയില്‍ അലിയാതെ
നീറുമെന്‍ നെഞ്ചകം കത്തി എരിക്കുക
കാര്‍മേഘങ്ങളെ മാപ്പ് നല്‍കുക
എന്തിനേറെ വൈകുന്നു നീ..........
ഞാന്‍ പിറന്ന നേരം
അമ്മതന്‍ പുഞ്ചിരി എന്‍ മുന്നിലായ് തൂകുവാന്‍
വിറയാര്‍ന്ന കൈകളാല്‍ എന്നെ എടുത്തുമ്മവച്ച
എന്‍ അച്ഛന്‍റെ അശ്രുവിന്‍ ഉപ്പൊന്നറിയുവാന്‍
ഒരു നിമിഷസൂചി എനിക്കായ് കരുതുക .....
എന്തിനേറെ വൈകുന്നു തോഴാ നീ
നിന്‍ തേരിലേറി പിറവിയില്‍ നിന്നും അടര്‍ത്തുവാന്‍
നിമിഷ സൂചിക സമയം കൊഴിക്കുന്നു
വൈകിയ സന്ധ്യക്ക്‌ മേഘങ്ങള്‍ കൂട്ടുമായ്
മേഘങ്ങള്‍ ഉരുണ്ടു കൂടും മുന്നേ വരിക നീ ........
സുജിത്ത് (ജിത്തു)

കണ്ണുകൾ

റെജിമോൾ  രണ്ജിത്ത്
കാന്തനെത്തും നേരമെൻ
കണ്ണുകൾ
പാരവശ്യത്താൽ
തുടിച്ചീടവേ
കനിവാർന്നൊരാ
കാന്തന്റെ
കരാഗുലിയെൻ
നേർക്കു നീളവേ
വിറകൊൾവ്വൊരെൻ
മേനിയും
വിറയാർന്നൊരെൻ
മനവും
പരൽ മീനിനെപ്പോൽ
പിടഞ്ഞീടവേ
ജാലകച്ചില്ലകൾക്കപ്പുറം
ഒളിഞ്ഞു
നോക്കാനെത്തുമീ
ചന്ദ്രകാന്തിയെഴും
വാനവും
കൺചിമ്മുമീ
താരാഗണങ്ങളും
നിറവാർന്നൊരെന്നെ
തഴുകുമീ
ധനുമാസകുളിർ
കാറ്റും
രോമഹർഷമെഴുമെൻ
പുലർ കാല
സ്വപ്നങ്ങളും
പൂവണിയുമീ
നിമിഷങ്ങളിൽ
ഹാ ഞാനെത്ര ധന്യ

അട്ടകള്‍

എം.കെ.ഹരികുമാര്‍

വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയില്‍
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകള്‍ക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത അവയുടെ ഉടലിലെ മറ്റൊരു ഉരഗമാണ്.
ആവശ്യപ്പെടുമ്പോള്‍
മറ്റൊരു ഉരഗമായി  അത് ചലിച്ചു തുടങ്ങും.


അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോള്‍
വേഗം അതീവ ചെറു ചലനങ്ങളോടെ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളില്‍
വലിയൊരു രാഷ്ട്രം
നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
അക്കാരണത്താല്‍ അത്‌ നീണ്ടുപോകും.
സമയമാപിനികൾക്കപ്പുറത്തുള്ള
ഒരു സമയമാണത്.
സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ .
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ…

ഉണ്ണിക്കുട്ടന്റെ യാത്ര

ഇസ്മയിൽ മേലടി

പൂമുഖത്തും
മുറ്റത്തും
തൊടിയിലുമൊക്കെ
കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന
ഉണ്ണിക്കുട്ടൻ
നടയിറങ്ങിപ്പോയി
നേരെ ചെന്നുകയറിയത്‌
ഡിസ്നി ലാന്റിലായിരുന്നു
മൂവാണ്ടൻ മാവിലെ
കളിയൂഞ്ഞാൽ
ഉണ്ണിക്കുട്ടനെ
ആടി മാടി വിളിച്ചു
അപ്പോഴേയ്ക്ക്‌
ഉണ്ണിക്കുട്ടൻ
വൈൽഡ്‌ സ്വിംഗ്‌ റൈഡിൽ
കയറിക്കഴിഞ്ഞിരുന്നു
കണ്ണൻചിരട്ട
ഉണ്ണിക്കെത്ര അപ്പംവേണം
എന്നു ചോദിക്കുമ്പോഴേയ്ക്ക്‌
അവൻ രസംപിടിച്ച്‌
റോളർ കോസ്റ്ററിനകത്ത്‌
വട്ടം കറങ്ങുകയായിരുന്നു
കിണ്ണം നിറയെ
ഉണ്ണിയപ്പവുമായി
നാണിയമ്മ അണച്ചുകൊണ്ട്‌
ഓടിയണയുമ്പോഴേയ്ക്ക്‌
കെ.എഫ്‌.സി
ചിക്കൻ ഫില്ലറ്റ്‌
അകത്താക്കി
ടിഷ്യു പേപ്പറിൽ
കൈ തുടയ്ക്കുകയായിരുന്നു
ഉണ്ണിക്കുട്ടൻ

കിളിച്ചൊല്ലൽ

ഹരിദാസ് വളമംഗലം


കിളിച്ചൊല്ലൽ -1
ഹരിദാസ്‌ വളമംഗലം
വഴിയിൽ നിന്നൊരു
കിളിച്ചൊല്ലു പറന്നുപോയ്‌
ഒരു തൂവൽപോലുമനക്കാതെ
അതുമൊരുവഴിയതിൻദിക്കേത്കാലവും
മഴയിലിടവഴിയിൽ കലങ്ങി
കിളിച്ചൊല്ലൽ- 2 പഴയ തെച്ചിപ്പൂചുവന്നകുളക്കര
കറുകപടർന്ന പച്ചച്ചതീരം
നിറമേഴുമേഴായിരംനിഴലുമുണ്ടവിടെയും
അറിവ്‌ കിളിച്ചൊല്ലലല്ലോ.