Skip to main content

Posts

Showing posts from November, 2011

malayalasameeksha/, nov15 - dec 15

മലയാളസമീക്ഷ /നവംബർ 15- ഡിസംബർ 15,2011
 FONT PROBLEM? DOWNLOAD THE THREE FONTS,CLICK HERE
എല്ലാ മാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നു
 ഉള്ളടക്കംകഥ: ഭാഗം ഒന്ന് സൂര്യതുഷാരം
ജനാർദ്ദനൻ വല്ലത്തേരി

ചേന
സനൽ ശശിധരൻ

ശീര്‍ഷകമില്ലാത്ത ജീവിതം
സണ്ണി തായങ്കരി

കഥ ഭാഗം രണ്ട് നിഹാരയുടെ പക്ഷിക്കൂട്......
ഷാജഹാൻ നമണ്ട

മണികിലുക്കം:
ശ്രീജിത്ത് മൂത്തേടത്ത് 

പത്ത്‌ ലക്ഷവും ഒരു ചവിട്ടും
എം.സുബേർ

എന്റെ കൊലപാതകം
മുഹമ്മദ് ഷാഫി

കൃഷി
നാളികേര കര്‍ഷകരും ലോക വ്യാപാര രംഗവും
ടി.കെ.ജോസ് ഐ .എ.എസ്

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു ......
കെ.എൽ.മോഹനവർമ്മ


5 ലക്ഷം തെങ്ങിന്‍ തൈകളുടെ ആവശ്യം
രമണി ഗോപാലകൃഷ്ണൻ


എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകള്‍ ഉദ്ദേശ്യലക്ഷ്യങ്ങളും ചുമതലകളും
സെബാസ്റ്റ്യൻ കെ.എസ്.


സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ - സാദ്ധ്യതകള്‍,  സങ്കീര്‍ണ്ണതകള്‍  ദീപ്തിനായർ എസ്

കുടുംബത്തിന്‌ കൂട്ടായി കുട്ടിത്തെങ്ങുകള്‍
ടി.എസ്.വിശ്വൻ 

സാഹിത്യം ഡോ.എം.എസ്.പോൾ

കഥ ഭാഗം മൂന്ന്
കാക്കപുരാണം
കുസുമം പി. കെ.


തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!:
യാസ്മിൻ

അവിവാഹിതരേ ഇതിലേ:
ലുലു സന്യൂ 

നഗരധ്വനി
കിടങ്ങന്നൂർ പ്രസാദ്

തായ്മനം
ശകുന്തള എൻ.എം 

മേഘമായി മധു മാത്യു
 അനിൽകുമാർ സി.പി

പുസ്ത…

സല്ലാപം

പി.കെ.ഗോപി

കരഞ്ഞു പിറക്കുന്ന
ജീവസല്ലാപങ്ങളിൽ
കവിഞ്ഞതല്ലാതൊന്നു-
മില്ലെന്റെ വാഗാർത്ഥത്തിൽ.
വൈദ്യം
അരഞ്ഞു തീർന്നാൽ
വീര്യമേറുന്ന മരുന്നുകൾ
അറിഞ്ഞ വൈദ്യന്മാർക്ക്‌
കാലത്തെ ചികിത്സിക്കാം
അദൃശ്യം
അദൃശ്യാകാശങ്ങളി-
ലാത്മസഞ്ചാരം ചെയ്ത
മനുഷ്യാ,
നിന്നെ ഞാനൊന്നറിഞ്ഞു
വണങ്ങട്ടെ.
ഉദകം
ഉദിച്ചു നിൽക്കുമ്പോൾ നീ
ഉജ്ജ്വലപ്രതാപിയായ്‌
ഉദകക്രിയയ്ക്കുള്ള
മൺകുടംസൂക്ഷിക്കുക.
ബ്യൂട്ടിപാർലർ
അണിഞ്ഞുനടന്നിട്ടു-
മാത്മസൗന്ദര്യംനീറി-
പ്പുകഞ്ഞുകരിയുന്ന-
തറിയുന്നില്ലല്ലൊനീ
വിശ്വസ്നേഹം
കലങ്ങിത്തെളിയുന്ന
കണ്ണുനീരുമ്മയ്ക്കുണ്ട്‌
കറങ്ങിത്തീരാത്തൊരീ
ഭൂമിതൻസ്നേഹസ്പർശം
പൂന്തോട്ടത്തിലെ പക്ഷി
അളിഞ്ഞതെല്ലാം
ദൂരെക്കളഞ്ഞു...
അതിൽ നിന്നു
മുളച്ചുപൊന്തീ
ഞാനും മക്കളും
പൂവും കായും.
വിരിഞ്ഞതെല്ലാം
താഴെക്കൊഴിഞ്ഞു...
അതിൽനിന്നു
കരഞ്ഞുപൊങ്ങീ
കാവ്യപ്പക്ഷിയും
പാട്ടുംകൂട്ടും!
നവം
വാക്കിന്റെ
വാക്കിൽ നിന്നു
പിറന്നു
നവാദ്വൈതം!

മരണത്തിന്‍റെ അടയാളവാക്യം.

രാജു ഇരിങ്ങൽഒന്ന്:
അഹംബോധത്തിന്‍റെ കൃത്യതയില്‍ നിന്ന്
ഓരോ കാലടികളും
ഈ ഭൂമിയെ വിറപ്പിക്കുന്നു.
പെരുക്കന്‍ കാലുകളുടെ പെരുമ്പറപ്പില്‍
അയ്യോ എന്ന ആധിയില്‍
മരണത്തിന്‍റെ ജീവമുഖം ഉറവയെടുക്കുന്നു.
മണ്ണിനു മേല്‍ ശവക്കച്ചയൊരുക്കി
പിറക്കാനെന്ന പോലെ
ചിതല്‍പുറ്റില്‍ നിന്ന് അവസാനത്തെ അഗ്നി  ഇറങ്ങിപ്പോകുന്നു. രണ്ട്:
കുഞ്ഞുന്നാളില്‍ ഉറുമ്പുകളുടെ നിര നോക്കി പോകുമായിരുന്നു
നിധി തേടി പോകുന്ന കവര്‍ച്ച ക്കാരനെപോലെ
പുറകെ കൂടുമായിരുന്നു.
പഞ്ചസാരയും, ധാന്യമണികളും,
പേരറിയാത്ത എത്ര എത്ര ദ്രവ്യങ്ങള്‍..!
കൊള്ള സാമാനങ്ങള്‍ നിറച്ച ഗുഹാമുഖം
അടയാള വാക്യം പറഞ്ഞ് തുറക്കുകയും അടക്കുകയും ചെയ്യുമായിരുന്നു.

കാലം പെരുമഴ പോലെ ഒലിച്ചു പോയപ്പോള്‍
ഒരു വയസ്സന്‍ വൃക്ഷം
ഗുഹയിലേക്ക് വേരുകളാഴ്ത്താന്‍ പാടു പെടുന്നു.
വെറുതെ ഇരിക്കുമ്പോള്‍ എന്നും ഓര്‍ത്തിരുന്ന
അടയാള വാക്യം മനസ്സിലേക്ക് തെളിഞ്ഞ് വരുന്നു
നാവിന്‍റെ തുമ്പത്ത് വന്ന്
അകത്തേക്ക് ഒച്ച വച്ച് കടന്നു പോകുന്നു.

ധ്യാനം

എം.കെ.ഖരീംനിശബ്ദതയുടെ തടാകം
സന്ധ്യയില്‍ ഞാനിങ്ങനെ ഞെട്ടി നില്‍ക്കുന്നത് നിന്റെ മൌനത്തില്‍ മൂടിപ്പോയത് കൊണ്ടോ? എന്നില്‍ നിറഞ്ഞത്‌ മൂടല്‍ മഞ്ഞ് എന്ന് കരുതിയെങ്കിലും അത് നീയായി അനുഭവപ്പെടുന്നു... ഇടനെഞ്ചു കാര്‍ന്നു തിന്നു വളരുന്ന നിന്നെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും!

കാറ്റേ, എങ്ങനെയാണ് ഞാന്‍ നിന്നെ വീക്ഷിക്കുന്നത് എന്ന ചോദ്യം.. ഉത്തരമില്ലാഞ്ഞിട്ടല്ല. എങ്കിലും ഞാന്‍ മൌനം നടിക്കട്ടെ.

എന്റേത് നിന്നോടുള്ള പ്രണയെമെന്നു നിനക്ക് കൃത്യമായും അറിയാം. നിന്റെ പാതയില്‍ ഞാനും എന്റെതില്‍ നീയും. ഒടുക്കം നാം പാതയായി മാറുകയും.

നീ ഭാഷയില്ലാത്ത നദി; എന്നില്‍ സാന്ദ്രമാവുകയും.... എന്നിലെയെന്നെ നിന്നില്‍ വച്ച് ഭ്രാന്തമായി ഒഴുകുകയും....

ഇന്ന് മഞ്ഞിനെ കുറിച്ച് ചൊല്ലുമ്പോള്‍ അവിശ്വസനീയതയോടെ നീ.. എനിക്ക് മഞ്ഞ് നീയാണ് എന്ന് എന്തേ അറിയാതെ പോയി...

മഞ്ഞുപോലുള്ള കുപ്പായത്തില്‍ നീ പാറി നില്‍ക്കുന്നു.. എന്റെ കണ്ണില്‍ , അതോ ഉള്ളിലോ.. അറിയില്ല.. എവിടെയായാലെന്ത്‌, നോക്കുന്നിടത്തെല്ലാം നീ തന്നെ. കൈകൊണ്ടു കോരിയെടുക്കാനോ, കാല്‍കൊണ്ടു തട്ടാനോ ആവാത്ത ഒന്നായി.. എങ്കിലും എന്നിലെ ഞാന്‍ നിന്നെ സദാ കോരിയെടുക്കുന്നു, എന്നോട് ചേര്‍ക്…

പ്രതികരണം

നിലാവിന്റെ വഴി ..ശ്രീ പാര്‍വതിയുടെ മഴഭാവങ്ങള്‍ക്ക് ആശംസകള്‍ ...ശ്രീ പാര്‍വതി ... മഴഭാവങ്ങള്‍   മനോഹരമായി പകര്‍ത്തിയിരിക്കുന്നു ..മഴയും പ്രണയവും ,, പ്രണയം അത് മനസ്സില്‍ കുളിര് കോരിയപ്പോള്‍ ആയിരുന്നു മഴയുടെ ഏറ്റവും മനോഹാരിത എന്നിലും നിറഞ്ഞിരുന്നത് പറഞ്ഞാലും വാക്കുകളില്‍ ഒതുക്കുവാന്‍ കഴിയാത്ത ആ ഭാവം.ആ സംഗീതം ആസ്വദിച്ചത് പ്രണയിനി കുടെയുള്ളപ്പോള്‍ അകലെയുള്ളപ്പോള്‍ അവളുടെ നെടുവീര്‍പ്പില്‍ ...കാത്തിരിപ്പില്‍ അത്ശോകഭാവത്തില്‍ എന്നില്‍ ചേരുന്നു ....... ഈ മഴ ഭാവത്തിനു ആശംസകള്‍... മഴ എന്നുമെന്നും പെയ്യ്തു തീരാതിരിക്കട്ടെ......-- സ്നേഹപൂര്‍വ്വം ഷാജി രഘുവരന്‍

ആത്മഹത്യ ചെയ്തവന്റെ വീട് ..

ധനലക്ഷ്മി പി. വി

വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍
. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന
ചെരുപ്പുകള്‍ . ഉമ്മറത്തെ ചാരുകസേരക്ക്‌ താഴെ മടക്കു നിവര്‍ക്കാതെ
പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം
മുറ്റി നില്‍ക്കുന്നത് പോലെ. ഞാന്‍ കതകു തുറന്നു അകത്തേക്ക് കയറി. തടിച്ച
നിയമപുസതകങ്ങള്‍ക്കിടയില്‍ അരവിന്ദന്‍റെ അച്ഛന്‍‍. എന്നെ കണ്ടതും ആ
ക്ഷീണിച്ച എല്ലിന്‍കൂട് ഒന്നനങ്ങി. പിന്നെ പതുക്കെ പറഞ്ഞു....


അപു അകത്തുണ്ട്......


ഞാന്‍ അപര്‍ണ്ണയെയും തിരഞ്ഞു അടുക്കളയിലേക്കു നടന്നു. അവിടെ അവള്‍
ഉണ്ടായിരുന്നില്ല. അടുപ്പില്‍ ചോറ് വെന്തു കരിഞ്ഞു കിടക്കുന്നു.
അടയ്ക്കാന്‍ മറന്ന ടാപ്പ് അടച്ചു തിരികെ നടക്കുമ്പോള്‍ അടുക്കളയിലെ
അനക്കം കേട്ടിട്ടാവണം സുന്ദരി പൂച്ച കോണി പടിയിറങ്ങി വന്നു. അവളും ആകെ
അവശയായിരുന്നു. എന്നെ ദയനീയമായി ഒന്ന് നോക്കി കോണിപ്പടി കയറി മുകളിലേക്ക്
തന്നെ പോയി. അപര്‍ണ്ണ അവിടെ കാണുമെന്നു തോന്നി. മുകളില്‍ ആകെ രണ്ടു
മുറികളെ ഉള്ളു. രണ്ടും എഴുത്ത് മുറികളാണ്. ഒന്ന് അപര്‍ണ്ണയുടെയും മറ്റേതു
അരവിന്ദന്റെയും. കോണിപടി കയറുമ്പോള്‍ ഒരു നിമിഷം കൂടെ ഒരു…

വിറകുപുര

ടി.പി.സക്കറിയ

വീട് പണിയുമ്പോൾ വിറകുപുര വേണമെന്നവൾക്ക് നിർബന്ധം. വീഴ്ത്താനായി മരങ്ങളൊന്നുമില്ലാത്ത അറവുമില്ലിന്റെ ശബ്ദം കേൾക്കാത്ത നഗരമധ്യത്തിൽ വിറകുപുര അധികപ്പറ്റല്ലേ..? ഞാൻ ചോദിച്ചു ഹൃദയത്തിന്റെ ആകൃതിയുള്ള ഗ്യാസ്സ്കുറ്റിയല്ലേ ഫാഷൻ..? മകൾ പറഞ്ഞു. കന്നാസ്സിലെ മണെണ്ണ പോരേ അത്യാവശ്യത്തിന്ന്..? മകന്റെ തമാശ . “ശരിയാണ്.. മണെണ്ണയ്ക്കും പെട്രോളിന്നും ഏതിടുക്കിലും ചെന്ന് കത്താനാവും. ഗ്യാസ്സുകുറ്റിയ്ക്ക് ഭ്രൂണത്തെയും ഹൃദയത്തെയും വരെ കത്തിക്കാനാവും പക്ഷേ, അട്ടിയിട്ട വിറകുകൊള്ളി കാണുമ്പോഴുള്ള സമാധാനമുണ്ടല്ലോ.. അതു വേറെയാണ്…. വിറകുകൊള്ളി അടുപ്പിന്റെ മാത്രമല്ല,മനസ്സിന്റെ കൂടി വിശപ്പ് കെടുത്തുമല്ലോ…. നമ്മുടെ പേടിയെയും മൗനത്തെയും അഗ്നിക്കിരയാക്കുമല്ലോ.. ക്ഷാമകാലത്തെക്കുള്ള കരുതിവയ്പ്പ് മാത്രമല്ല സമാധാനത്തിന്റെ നിലവറകൂടിയാണത്…” അവളുടെ വാഗഗ്നിയിൽ സംശയങ്ങളുടെ മരനീര് പുകഞ്ഞില്ലാതായി. പട്ടണനടുവിൽ മൂന്നുകോടി കൊണ്ടലങ്കരിച്ച ഞങ്ങടെ വീടിന്നു തൊട്ടടുത്തായി വിറകുപുര കൂടിയുണ്ടിപ്പോൾ……

അഞ്ചാംഭാവം

(സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)
ജ്യോതിർമയി ശങ്കരൻ
jyothirmayi.sankaran@gmail.com
ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെന്റിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. 

മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളെ പാടെ തടയുന്നതിനുള്ള ഇത്തരം നീക്കങ്ങൾ ഏറെ സ്വാഗതാർഹം തന്നെ.

നിയമാനുസൃതമല്ലാതെയായുള്ള ഇത്തരം ടെസ്റ്റുകൾ നടത്തുന്ന പല ക്ലിനിക്കുകളിലും ഈയിടെ റെയ്ഡ് നടക്കുകയും സോണോഗ്രാഫി യന്ത്രങ്ങൾ സീൽ ചെയ്യപ്പെടുകയുമുണ്ടായി. അതുകൊണ്ടു സ്ത്രീഭ്രൂണഹത്യകൾ തടയാനാവില്ലെങ്കിലും ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയുമായിരിയ്ക്കാം. റേഡിയോളജിസ്റ്റുകൾക്ക് ഒരൽ‌പ്പം ഭീതിയും ഉണ്ടായിട്ടുണ്ടാവാം. പക്…

രോമക്കുപ്പായം

പി.എ.അനിഷ്


മരച്ചില്ലകളില്‍ ചാടിമറയുന്ന മലയണ്ണാനെക്കണ്ടിട്ടില്ല പറമ്പിക്കുളത്തു പോയിട്ടും ഓരോ വളവിലുമോരോ കയറ്റത്തിലും പെരുമരങ്ങളിലേക്കു പാളിവീഴുന്ന നോട്ടങ്ങളില്‍ രോമാവൃതമായൊരു വാലനക്കം കണ്ണോര്‍ത്തിട്ടും മലമുഴക്കി വേഴാമ്പലിന്റെ ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന് മലകള്‍  കടന്നു പോകും മുഴക്കങ്ങളെറിഞ്ഞിട്ടും മലകളേ ... മരങ്ങളേ ഒരു മലയണ്ണാനെക്കാണിച്ചു താ.. എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍ പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍ ഇളനീരു തുരന്നുകുടിക്കുമീ ചെമ്പന്‍ചുണ്ടുകള്‍ തെങ്ങില്‍ നിന്നു തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ രോമക്കുപ്പായം വെയിലത്തുണക്കാനിട്ടിട്ടുണ്ട് കൊഴിഞ്ഞ പീലികള്‍ തേടിനടക്കും മയിലിനെപ്പൊലെ ഉമ്മവെച്ചു പിരിഞ്ഞ വെടിയുണ്ടയുടെ ശബ്ദമനുകരിച്ച് വരുമെന്നറിയാം തുരന്നുതിന്ന ഓര്‍മകള്‍ക്കു പകരം ഈ രോമക്കുപ്പായമെങ്കിലും ഞാനെടുത്തോട്ടെ !


അറയ്ക്കല്‍ കെട്ടിലേക്ക്

 നിരക്ഷരൻ ണ്ണൂര്‍ക്കാരനായ സഹപ്രവര്‍ത്തകന്‍ തമിട്ടന്‍ തന്‍ഷീറിന്റെ വീട്ടിലേക്ക് യാത്ര പോകാന്‍ പരിപാടിയിടുമ്പോള്‍, അരിപ്പത്തില്‍, നെയ്പ്പത്തില്‍, ആണപ്പത്തില്‍, മുട്ടാപ്പം, മലബാര്‍ ബട്ടൂറ, മട്ടന്‍ തലക്കറി, കല്ലുമ്മക്കായ ഫ്രൈ, എന്നിങ്ങനെയുള്ള മലബാറിലെ വിഭവങ്ങളൊക്കെ മൂക്കറ്റം അടിച്ച് കേറ്റണമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടെ എനിക്കുണ്ടായിരുന്നു.

ഒരു മുത്തശ്ശിക്കഥപോലെ കേട്ടിട്ടുള്ളതാണെങ്കിലും കൂടുതലൊന്നും വിശദമായി അറിഞ്ഞുകൂടാത്ത അറയ്ക്കല്‍ കെട്ടിനെപ്പറ്റി കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കുക, കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന ആ തറവാടിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലുമൊക്കെയുണ്ടെങ്കില്‍ അതൊക്കെയൊന്ന് കാ‍ണുക, കുറച്ച് ഫോട്ടോകളെടുക്കുക. അതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.

അരയന്‍പറമ്പിലെ ഒരു കുടുംബാംഗം മതം മാറി മുസ്ലീമാകുന്നു. അദ്ദേഹം ഏഴിമല കോലത്തിരിയുടെ പടനായകന്മാരില്‍ ഒരാളായിരുന്നു. ഒരിക്കല്‍ ഏഴിമല പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പുഴയില്‍ മുങ്ങിമരിക്കാന്‍ പോകുകയായിരുന്നു ഒരു സ്ത്രീയെ അദ്ദേഹം രക്ഷപ്പെടുത്തുകയുണ്ടായി. അന്യമതസ്ഥന്‍ തീണ്ടിയതുകാരണം ആ സ്ത്രീ സമുദായത്തില്‍ നിന്നും ഭ്രഷ്ടയാക്കപ്പെടു…