Skip to main content

Posts

Showing posts from January, 2012

malayalasameeksha/jan15 -feb 15 2012

മലയാളസമീക്ഷ ജനു 15/ഫെബ് 15 /2012 reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഈ ലക്കം സ്പെഷൽ
ഒ വി വിജയന്റെ കഥ:
അക്ബർ ചക്രവർത്തി
കഥ :ഭാഗം ഒന്ന്

കുളമ്പടികൾ
മാത്യൂ നെല്ലിക്കുന്ന് പുതുമകളോടെ പുതിയ  ട്യൂബ്
ജാസിർ ജവാസ്


ഒട്ടകപ്പക്ഷി:
ജാനകി


കഥ:ഭാഗം രണ്ട്

തെറ്റുപറ്റിയാൽ
സത്യൻ താന്നിപ്പുഴവിശ്വാസം:
കൃഷ്ണപ്രസാദ് വി


കൃഷി

നാളികേരവും നാളികേരോൽപ്പന്നങ്ങളും ആരോഗ്യത്തിനും സമ്പത്തിനും
ടി.കെ.ജോസ് ഐ എ എസ്


കേരളപ്പഴമ:കേരം ചരിത്രത്തിലും ഇതിഹാസത്തിലും
പായിപ്ര രാധാകൃഷ്ണൻ
തെങ്ങിൻതോപ്പിലൂടെ പണം കൊയ്യുന്ന കരഷകൻ
സബീന എം.എസ്


നാളികേരത്തിന്റെ പ്രാധാന്യം പ്രകൃതി ചികിത്സയിൽ
ഡോ.കല്യാൺ ഉല്പലാക്ഷൻ


തെങ്ങും തേങ്ങയും ആയൂർവ്വേദത്തിൽ
സി.ബി.വിനയചന്ദ്രൻ നായർ


നാളികേരത്തിന്റെ മൂല്യവർദ്ധന
കെ.മുരളീധരൻ, ജയശ്രീ എ


മുറ്റത്തെ  തെങ്ങിൽ ധനമുണ്ട്:
ദീപ്തി ആർ 


 ഇളനീർ ഒരു മൃതസഞ്ജീവനി
പ്രൊഫ.ബി.എം. ഹെഗ്‌ഡേ


തെങ്ങ് ആരോഗ്യദായകം
റോസ്മേരി വിത്സൻ


തെങ്ങ് നാം വീണ്ടും സ്വന്തമാക്കേണ്ട സമ്പത്ത്
പി.അനിതകുമാരി


ആരോഗ്യത്തിനും സമ്പത്തിനും സനാളികേരം
സുഭാഷ് കെ.കെ


കഥ :ഭാഗം മൂന്ന്

അവിചാരിതം
ഹനീഫ മുഹമ്മ്ദ്


ആങ്ങളക്കുഞ്ഞമ്മ
എം.സുബൈർ


ഹൃദയവേദന
ശകുന്തള എൻ.എം 


കഥ :ഭാഗം നാല…

വേതാള പര്‍വ്വം

നന്മയെല്ലാം നാട്കടത്തപ്പെട്ടു
നാണം മറക്കുവാന്‍ പോലും
നാണ മില്ലാത്തവരായി നാം
പേറ്റന്റിന്റെ പേരില്‍ പാവയ്ക്കയും,-
പടവലവും,വഴുതനയും
വേപ്പ് മരവും,കീഴാര്‍ നെല്ലിയും -
നാട് തന്നെയും
കടല് കടന്നവര്‍ കടത്തി കൊണ്ടുപോയി
ഉന്നത തലങ്ങളില്‍
ചര്‍ച്ച നടക്കുകയാണിപ്പോള്‍
വായുവിന്റെ പേറ്റന്റും
വേതാളങ്ങളെയേല്‍പ്പിക്കാന്‍ -
ഉടയോരായവര്‍
ഉറഞ്ഞു തുള്ളുകയാണിപ്പോള്‍
..

അവിചാരിതം

ഹനീഫാ മുഹമ്മദ്
                                വാതില്‍ ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര്‍ കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില്‍ അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില്‍ കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്‍ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്‍ത്ത തണുപ്പുണ്ട്. അവള്‍ക്കു തണ് ക്കുന്നുണ്ടാകില്ലേ?
                   ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള്‍ കാല്‍ പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില്‍ അവള്‍ കിടക്കുന്നു. മെല്ലെ നടന്നു ജനല്‍ കര്‍ട്ടന്‍ പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള്‍ ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!
                   ചില്ലിട്ട ജനല്‍ പാളികള്‍ കടന്നു പൂര്‍ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ  മോഹിപ്പിക്കുന്ന സുഗന്ധവും
അവള്‍ ശാന്തമായുറങ്ങുന്നു. പൂര്‍ണ നഗ്നമായ അവളുടെ മേനിക്കു പൂര്‍ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില്‍  കൊത്തിവെച്ചതെന്നൊക്കെ കവികള്‍ വെറുതെ പറയുന്…

റഷ്യന്‍ ബ്ലോഗു വിപ്ലവവും മുല്ലപ്പെരിയാറും

ജെയിംസ് ബ്രൈറ്റ്

 വിപ്ലവത്തിന്റെ നാടായ റഷ്യയും ബ്ലോഗു വിപ്ലവത്തില്‍ . ഈ മാസം നാലാം തീയതി നടന്ന ഇലക്ഷനില്‍ വ്ലാദിമിര്‍ പുട്ടിന്റെ പാര്‍ട്ടി ജയിച്ചത്‌ കള്ള വോട്ടിലൂടെയാണെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയകള്‍ കണ്ടെത്തി. ഫേസ് ബൂക്കിലൂടെയും ബ്ലോഗിലൂടെയും ഇന്നവിടെ മറ്റൊരു വിപ്ലവം അരങ്ങേറുന്നു

അതിനു ചുക്കാന്‍ പിടിക്കുന്നയാളാണ് അലെക്സി നവാല്നി . അദ്ദേഹത്തെ റഷ്യന്‍ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്.
നവാല്‍നിയെപ്പറ്റി അല്പം.
ഒരു ബ്ലോഗറായ അദ്ദേഹം ഇന്ന് റഷ്യയിലെ ഏറ്റവും വലിയ നേതാവാണ്‌. ഈ കരുത്ത് അദ്ദേഹം ബ്ലോഗു ചെയ്തു മാത്രം നേടിയതാണ്. മാഫിയ നേതാവായ വ്ലാദിമിര്‍ പുട്ടിനോട് ഒരു കൈ നോക്കാനിറങ്ങിയ അദ്ദേഹം അപാര ധൈര്യത്തിന്റെ ഉടമയാണ്.
രണ്ടായിരത്തി എട്ടിലാണ്  ആദ്യമായി ബ്ലോഗുന്നത് . അഴിമതി ആയിരുന്നു പ്രധാന വിഷയം. എഴുത്തിലൂടെ വന്‍ ജന പിന്തുണ  നേടി.
ജോലി അഭിഭാഷകന്‍ . ഭാര്യും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.
ബ്ലോഗിലൂടെ അവവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു . ബ്ലോഗറന്മാരുടെ സംഘങ്ങള്‍ പല വന്‍ അഴിമതികളും പുറത്തു കൊണ്ടുവരുകയും ചെയ്തു. നാല് ബില്യന്‍ റൂബിളിന്റെ ട്രാനസ്നേഫ്റ്റ് അഴിമതി ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.
അ…

വൈശാലി

മനോജ് കെ. ഭാസ്കർ
അംഗരാജ്യത്തിനുമേല്‍ മഴ മേഘങ്ങളുടെ അനുഗ്രഹവര്‍ഷം തുടരുകയാണ്….
ലോമപാദ മഹാരാജാവ് ശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്തോഷം ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. നാട്ടിലെ ദേവദാസികളോടും അവരുടെ കഴിവിനോടും രാജാവിന് പഴയതിലുമേറെ ബഹുമാനം തോന്നി. വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ഋശ്യശൃംഗനെ കൊട്ടാരത്തിലെത്തിക്കാന്‍ അവരിലൊരാള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇരുള്‍ വീണിട്ടും നിരത്തുകളില്‍ ജനങ്ങള്‍ മഴനനഞ്ഞു തുള്ളിച്ചാടുകയാണ്. കൊടുംവേനലിന് അറുതി വരുത്തി തോരാതെ പെയ്യുന്ന മഴയില്‍ അവര്‍ തങ്ങളുടെ ദാഹവും ചൂടും ശമിപ്പിച്ചു. ജനങ്ങളും രാജാവും മഴയുടെ കുളിര്‍ ആസ്വദിക്കുമ്പോള്‍ മണിയറയിലെ പട്ടുമെത്തയില്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതയിലേക്കുയരുന്ന രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോമപാദ മഹാരാജാവിന്റെ പുത്രി ശാന്തയും, കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗനും. പട്ടുമെത്തയുടെ സുഖവും സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവവും മുനികുമാരന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഉഷ്ണമാപിനിയില്‍ രസം ഉയരും മുന്‍പേ ശാന്തയുടെ കരവലയങ്ങള്‍ വിടര്‍ത്തി ഋശ്യശൃംഗന്‍ എഴുന്നേറ്റിരുന്നു. “വൈശാലി…. വൈശാലിയെവിടെ?“ പെട്ടന്നോര്‍ത്തിട്ടെന്നവണ്ണം ഋശ്യശൃംഗന്…

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഉമ്മു അമ്മാർ
കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക്മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.വാര്‍ദ്ധക്യം എന്നത്  ശൈശവം,  ബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് .സ്‌നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ..
ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍! സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്…

സംഗീതത്തിലൂടെ മാനസിക പീഡനം

ബെഞ്ചാലി
വൈ ദിസ് കൊലവെറി കൊലവെറി….  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള ‘ആയുധ’മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.


മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക…

2012 ല്‍ ലോകാവസാനം? ജസ്റ്റ് ഡിസംബര്‍ ദാറ്റ്….

ഷാജി കെ മൊഹമ്മദ്
കോട്ടയത്തെ മാത്തുകുട്ടിചായന്റെയും, വറുഗീസ് മാപ്പിളയുടെയും മാത്രമല്ല കോഴിക്കൊട്ടങ്ങാടിയിലേക്ക് വയനാടന്‍ ചുരമിറങ്ങി വരുന്ന വീരേന്ദ്ര കുമാറിന്റെയും , ചാലിയാര്‍ പുഴ കടന്നെത്തിയ ആരിഫലി മൊതലാളിയുടെയും ഒക്കെ പത്രങ്ങള്‍ക്കു കലണ്ടര്‍ എങ്ങനെയാവണമെന്നു നല്ല നിശ്ചയമാണ്. ജനനം മുതല്‍ മരണം വരെയുള്ള സകല കലാപരിപാടികള്‍ക്കും ഈ കലണ്ടറുകളില്‍ നിന്നും നാള് കുറിച്ചെടുത്തു വേണം തുടങ്ങാന്‍ എന്നാണല്ലോ. ജ്യോതിഷം, നക്ഷത്രം, അടിയന്തിരം, ജയന്തി, സമാധി, സംക്രാന്തി, ആവണി, അവിട്ടം, മുഹറം, സ്വലാത്ത്, പള്ളിപ്പെരുന്നാള്‍, ഓശാന, സ്കൂള്‍ തുറക്കല്‍/അടക്കല്‍ തുടങ്ങി ഞമ്മളെ വടക്കേതിലെ കുഞായിഷ താതാന്റെ മോളെ പേറ്റിനു കൂട്ടി കൊണ്ട് വരാന്‍ വരെ മേല്‍ ജാതി കലണ്ടറുകള്‍ വേണമെന്നായിരിക്കുന്നു.


മുമ്പേതോ ഒരു ആണ്ടറുതിക്ക് ജൂണ്‍ ഒന്നാം തിയ്യതി ചൊവ്വാഴ്ച വന്നത്രേ, ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ കയറിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിക്ക് അന്ന് ചൊവ്വാ ദോഷമായി തോന്നി. സ്കൂള്‍ തുറക്കല്‍ ബുധനാഴ്ചയിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞതും ഈ കലണ്ടര്‍ കൊണ്ട് തന്നെ. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരില്‍ നിന്നും നാളെഴുതി…

പ്രണയം മധുരമാകുന്നത്

 നജിം കൊച്ചുകലുങ്ക്
മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ ‘മേനെ പ്യാര്‍ കിയ’യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!


മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.


ജീവിതത്തിലാദ്യമായി പ്രണയമെ…

മരുഭൂമികള്‍ പറയുന്ന കഥ

ചെറുവാടി

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും…

ദുഃ?സ്വപ്നം

ശ്രീജിത്ത് മൂത്തേടത്ത്


നിലാവില്‍ സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍ കാലമാപിനികള്‍ ചലനമറ്റ നിശീഥിനിയുടെ ജീവസരോവരത്തില്‍ നീന്തി,അക്കരെച്ചേര്‍ന്നു.
ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ- നേരുകള്‍,ചെതുമ്പലുകള്‍ പോലെ, ചേതനയറ്റ് അവിടവിടെ പറ്റിച്ചേര്‍ന്നിരുന്നു.
കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത്, കൊടുവാള്‍ വായരികില്‍,