ജെയിംസ് ബ്രൈറ്റ്
വിപ്ലവത്തിന്റെ നാടായ റഷ്യയും ബ്ലോഗു വിപ്ലവത്തില്‍ . ഈ മാസം നാലാം തീയതി നടന്ന ഇലക്ഷനില്‍ വ്ലാദിമിര്‍ പുട്ടിന്റെ പാര്‍ട്ടി ജയിച്ചത് കള്ള വോട്ടിലൂടെയാണെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയകള്‍ കണ്ടെത്തി. ഫേസ് ബൂക്കിലൂടെയും ബ്ലോഗിലൂടെയും ഇന്നവിടെ മറ്റൊരു വിപ്ലവം അരങ്ങേറുന്നു
അതിനു ചുക്കാന്‍ പിടിക്കുന്നയാളാണ് അലെക്സി നവാല്നി . അദ്ദേഹത്തെ റഷ്യന്‍ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്.
നവാല്‍നിയെപ്പറ്റി അല്പം.
ഒരു ബ്ലോഗറായ അദ്ദേഹം ഇന്ന് റഷ്യയിലെ ഏറ്റവും വലിയ നേതാവാണ്. ഈ കരുത്ത് അദ്ദേഹം ബ്ലോഗു ചെയ്തു മാത്രം നേടിയതാണ്. മാഫിയ നേതാവായ വ്ലാദിമിര്‍ പുട്ടിനോട് ഒരു കൈ നോക്കാനിറങ്ങിയ അദ്ദേഹം അപാര ധൈര്യത്തിന്റെ ഉടമയാണ്.
രണ്ടായിരത്തി എട്ടിലാണ് ആദ്യമായി ബ്ലോഗുന്നത് . അഴിമതി ആയിരുന്നു പ്രധാന വിഷയം. എഴുത്തിലൂടെ വന്‍ ജന പിന്തുണ നേടി.
ജോലി അഭിഭാഷകന്‍ . ഭാര്യും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.
ബ്ലോഗിലൂടെ അവവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു . ബ്ലോഗറന്മാരുടെ സംഘങ്ങള്‍ പല വന്‍ അഴിമതികളും പുറത്തു കൊണ്ടുവരുകയും ചെയ്തു. നാല് ബില്യന്‍ റൂബിളിന്റെ ട്രാനസ്നേഫ്റ്റ് അഴിമതി ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.
അഴിമതി നിവാരണത്തിനായി ഒരു വെബ് സൈറ്റുതന്നെ ഉണ്ടാക്കി. അതില്‍ പരാതികള്‍ അപ്ലോട് ചെയ്യുകയും അവ അന്വേഷണ വിധേയം ആക്കുകയും ചെയ്യുന്നു. വായനക്കാര്‍ ആളുകള്‍ക്ക് പരാതി സംബന്ധമായ കേസുകള്‍ നടത്താന്‍ സാമ്പത്തിക സഹായവും നല്‍കുന്നു. റഷ്യയിലും ലോകമെമ്പാടും ഈ സൈറ്റിന് വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്ഷം ഫെബ്രുവരി മുതലാണ് നവലാനി പുട്ടിനെതിരെ തിരിയുന്നത് . കള്ളന്മാരുടെയും മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നാണു പുട്ടിന്റെ പാര്‍ട്ടിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.
അദ്ദേഹത്തെ ഒരു നവ മാര്‍ക്സ് എന്നോ ലെനിനെന്നോ നമുക്ക് വിളിക്കാം.
ഇനി വിപ്ലവങ്ങളും അഴിമതി വിരുദ്ധ പോരാട്ടങ്ങളും ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മാത്രമേ നടക്കുകയുള്ളു. നേതാക്കന്മാര്‍ അത് മനസ്സിലാക്കിയാല്‍ നന്ന്. അല്ല ഈ ബ്ലോഗിനെയും മറ്റും നിരോധിക്കാം എന്നാണു പരിപാടിയെങ്കില്‍ അതൊരിക്കലും നടക്കുവാന്‍ പോകുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സൈബര്‍ കൂട്ടായ്മ ഉണ്ടായതും പല നേതാക്കളെയും ആളുകള്‍ പരസ്യമായി തള്ളിപ്പറയുന്നതും മറ്റും കാണുമ്പോള്‍ നമുക്കും ഒരു നല്ല കാലം വരും എന്ന നേരിയ ഒരു പ്രത്യാശ മനസ്സില്‍ മുളപൊട്ടുന്നു.
റഷ്യയിലെ അലക്സി നെവലാനി നമ്മുടെയും മാതൃക ആവട്ടെ. ഒരു തീരുമാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാവും വരെ നമുക്ക് വിശ്രമം ഇല്ല.