Skip to main content

Posts

Showing posts from September, 2015

MALAYALASAMEEKSHA SEPT 15- OCTO 15, 2015

ഉള്ളടക്കം 
ലേഖനം 
ഭാഷയ്ക്ക്  മണ്ണിന്റെ  മണമുണ്ടാകണം 
ശ്രീജിത്ത്   മൂത്തേടത്ത്
മാലിന്യങ്ങൾ  നിക്ഷേപിക്കരുത് 
എം  തോമസ്  മാത്യു
ഓഹരിക്കച്ചവടത്തിൽ  നിന്നുള്ള  ലാഭം  കൂട്ടാം , നഷ്ടം  കുറയ്ക്കാം 
സുനിൽ എം എസ് 
നിസ്സംഗതയാർന്ന  സംന്യാസം 
ഡോ  എം  ആർ  യശോധരൻ
വിജയരഹസ്യങ്ങൾ 
ജോണ്‍  മുഴുത്തേറ്റ്


കവിത 
അലക്കുകാരി
ചെറിയാൻ  കുനിയന്തോടത്ത്
ഉരുളുന്ന  
എൽ  തോമസ്  കുട്ടി 
 നുണ  ,shallow shade 
സലോമി ജോണ്‍  വത്സൻ
ആകാരമുല്ല 
ശ്രീകൃഷ്ണദാസ്  മാത്തൂർ 

പച്ച കണ്ണിലെഴുതിയ  കാരമുള്ള് 
കെ  വി  സുമിത്ര 
നവഭാരതം 
രാധാമണി  പരമേശ്വരൻ
മുരിങ്ങമരമുള്ള  വീട് 
സത്യചന്ദ്രൻ  പൊയിൽക്കാവ്‌

കഥ 
അവതാരം 
ബാബു  ആലപ്പുഴ
സൂഫി  കഥകൾ 
ഇ  എം  ഹാഷിം 
ഇറച്ചി 
ബീന  ഫൈസൽ 
സ്ക്രീൻ  സേവർ 
ദീപു ശശി  തത്തപ്പിള്ളി

ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുണ്ടാവണം

ശ്രീജിത്ത്‌ മൂത്തേടത്ത്‌

    ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്‌. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച്‌ പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്‌. ഒരു ചെടി വളർന്ന്‌ വലുതാവുമ്പോഴാണല്ലോ അതിന്‌ തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക്‌ കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്‌. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ്‌ ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത്‌ എന്നു പറയാം.
    അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ്‌ പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത്‌ ഭാഷയുടെ വികാസം സർഗ്ഗാത്മക സാഹിത്യത്തിലൂടെ മാത്രമേ …

നവഭാരതം

രാധാമണി പരമേശ്വരൻ

ഒരു സ്വപ്നമിന്നിനി കാണാൻ കൊതിക്കുന്നു
മഥിക്കുന്നു മനസ്സിന്റെ അന്തരാളങ്ങളിൽ
നവോത്ഥാന ഭാരതമേകുന്ന സാന്ത്വനം
വിളങ്ങുംനിലയ്ക്കാത്ത താരാപഥങ്ങളിൽ
അനുസ്യൂതം ആത്മപ്രകാശമായ്‌ അദ്വൈതം
വൈഡൂര്യരശ്മീകദംബമായ്‌ ഒളിമിന്നി
ജാതിവ്യവസ്ഥകൾ തച്ചുടയ്ച്ചീടുവാൻ
മതമെന്ന മാമരം വെട്ടിക്കൊളുത്തുവാൻ.
വർഗ്ഗീയവിദ്വേഷപടയണിക്കോലങ്ങൾ
തുള്ളിയുറയാത്ത നന്മതൻ നവഭാരതം
അറിവിന്റെ അക്ഷരച്ചെപ്പു തുറക്കുന്ന
അഭിമാനപൂരിതം സനാതന ധർമ്മക്ഷേത്രം.
വേണ്ടയെനിക്കെന്റെ സ്വപ്നമഞ്ചങ്ങളിൽ
രാവിന്റെ നെഞ്ചകംകീറും ഒളിയമ്പുകൾ
സ്വർഗ്ഗീയസൗഭാഗ്യ സൂര്യഗോളത്തിലും
കനലിട്ടുഭേരിമുഴക്കുന്നു വർഗ്ഗീയവാദികൾ
അറിയേണമൊരുനാളിൽ പിണമായ്മാറും
പുകയും ഭൂമിയിൽ നിണമാർന്നുധൂളിയായ്‌.
ജാതിവ്യവസ്ഥവളർത്തും നീചപ്രചണ്ഡരേ
ചോരഞ്ഞരമ്പിൽ വളർത്തും മൃഗീയതേ
മതവർഗ്ഗീയവാദം അന്തഃസംഘർഷണം
ഗുരുവിന്റെ കൈവെട്ടി കാണിക്കയിട്ടവർ
ജാതിക്കോമരം തുള്ളും ധർമച്യുതികളും
തീരാനൊമ്പരംപേറി വിതുമ്പാൻ മനസ്സില്ല.
രക്തക്കറപൂണ്ടുണങ്ങാത്ത കത്തിയാൽ
ജനതയെകീറിമുറിക്കുന്നു നിർഭയം
മതവർഗ്ഗീയ ഭ്രാന്തന്മാർ രാഷ്ട്രപിതാവിന്റെ
തിരുനെഞ്ചിലും വെടിയുണ്ട വർഷിച്ചൊരുനാൾ
നെഞ്ചിലെരിയും നെരിപ്പോടണയ്ക്കുവാൻ
ഭസ്മീ…

വിജയരഹസ്യങ്ങൾ

ജോൺ മുഴുത്തേറ്റ്‌


ഇന്നത്തെ ജോലികൾ ഇന്ന്‌
പ്രശസ്ത മാനേജ്‌മന്റ്‌ വിദഗ്ദ്ധനും കൺസൾട്ടന്റുമായിരുന്ന ഇവി ലീ (ഋ​‍്​‍്യ ഘലല)  ഒരിക്കൽ ടൈം മാനേജ്‌മന്റ്‌ സെമിനാറിനായി പട്ടണത്തിൽ എത്തി. ആ പട്ടണത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ തലവനായ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച്‌ തമ്മിൽ കാണാനുള്ള ആഗ്രഹമറിയിച്ചു. വളരെ തിരക്കുള്ള അദ്ദേഹം വൈകുന്നേരം സെമിനാർ നടക്കുന്ന ഹോട്ടലിൽ വന്ന്‌ ലീയെ കണ്ടുകൊള്ളാമെന്ന്‌ അറിയിച്ചു.
സെമിനാറിനു ശേഷം ഹോട്ടൽ മുറിയിൽ ലീ സ്നേഹിതനെ കാത്തിരുന്നു. അയാൾ കുറച്ചു വൈകിയാണ്‌ എത്തിയത്‌. ക്ഷമാപണത്തോടെ തന്റെ മുറിയിൽ കടന്നുവന്ന സ്നേഹിതനെ ലീ അഭിവാദ്യം ചെയ്തു. പറഞ്ഞ സമയത്ത്‌ എത്താൻ കഴിയാത്തതിന്റെ കാരണം അയാൾ വ്യക്തമാക്കി. തനിക്ക്‌ ഒന്നിനും സമയം കിട്ടുന്നില്ല. ഇന്നത്തെ പ്രധാനജോലികൾ പോലും നാളേയ്ക്ക്‌ മാറ്റിവയ്ക്കേണ്ടി വരുന്നു. പക്ഷേ നാളെയും ചെയ്യുവാൻ കഴിയുന്നില്ല. അങ്ങനെ ജോലികൾ കുന്നുകൂടുന്നു. അത്‌ ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തന്റെ ജീവിതം തീർത്തും സംഘർഷഭരിതവും ദുരിതപൂർണ്ണവുമായിത്തീർന്നിരിക്
കുന്നു...
സ്നേഹിതന്റെ പ്രശ്നങ്ങൾ കേട്ട്‌ ലീ ചിരിച്ചതേയുള്ളു.
"…

മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌

എം.തോമസ്‌ മാത്യു
കേരളത്തിലെ നഗരങ്ങളും നഗരമോ ഗ്രാമമോ എന്ന്‌ തീർച്ചപ്പെടുത്താനാവാത്ത ഇടങ്ങളും ഒരുപോലെ തെരുവു നായ്ക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നുവേന്നും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുമെന്നും വാർത്ത പരക്കുന്നു. നായ്കടിയേറ്റ്‌ ആശുപത്രികളെ ശരണം പ്രാപിച്ചവരെക്കുറിച്ചും അവർക്ക്‌ അവിടെ വേണ്ട പരിചരണവും ചികിത്സയും കിട്ടാത്തതിനെപ്പറ്റിയുള്ള വാർത്തകളും പരാതികളും അച്ചടിക്കാൻ മാത്രമായി പത്രങ്ങൾ താളുകൾ നീക്കിവയ്ക്കുന്നു. ദൃശ്യമാധ്യമങ്ങൾ വിദ്വൽ ജനങ്ങളെ നിരത്തി ആഘോഷപൂർവ്വം ചർച്ചകൾ നടത്തുന്നു; എന്തൊരുണർവ്വ്വ്‌, എന്തൊരു ജാഗ്രത. നാട്ടിലെമ്പാടും നായ്പേടി ഒരു പുതിയ തരംഗമായി അടിച്ചു കയറുന്നു!!
    എവിടെ നിന്ന്‌ എങ്ങനെയെത്തി ഈ തെരുവു നായ്ക്കൾ എന്നു വിദഗ്ധ വിശകലനങ്ങൾക്കൊടുവിൽ എത്തിച്ചേർന്നിരിക്കുന്ന ഒരു നിഗമനം നാട്ടിലെമ്പാടും കുമിഞ്ഞു കൂടുന്ന എച്ചിൽ ശേഖരമാണ്‌ ഇത്രയേറെ നായ്ക്കളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്നാണ്‌. ഏറെക്കുറെ സത്യമാകാൻ ഇടയുണ്ട്‌ ആ നിഗമനം. നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ കഴിയും. പൊതുനിരത്തോരങ്ങളെ അലങ്കരിക്കുന്ന പ…

നിസ്സംഗതയാർന്ന സംന്യാസം

ഡോ.എം.ആർ.യശോധരൻ

    നിസംഗതയെന്നത്‌ ചെറിയ കാര്യമല്ല. ഈശാവാസ്യോപനിഷത്തിൽ പറയുന്നത്‌ ശ്രദ്ധിക്കുമ്പോഴാണ്‌ നിസംഗതയുടെ മഹത്വം എത്രയെന്ന്‌ തിരിച്ചറിയാൻ കഴിയുന്നത്‌ എന്നാണ്‌. ഈശ്വരൻ ജഗത്തിലെല്ലാം ആവസിക്കുകയാണ്‌. അതുകൊണ്ട്‌ സകലത്തിൽ നിന്നും മുക്തനായി ജീവിക്കുക. സകലതിൽ നിന്നും മുക്തനാകുവാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു മാർഗ്ഗമെന്ന നിലയിലാണ്‌ ഋഷി നിസംഗതയെ അവതരിപ്പിക്കുന്നത്‌. സകല കർമ്മങ്ങളിൽ നിന്നും മുക്തനായി ആരുടേയും ധനം കാംക്ഷിക്കാതെ ജീവിക്കുവാൻ കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ യാതൊന്നും ചെയ്യേണ്ട കാര്യമില്ല. അത്ര ലളിതമാണ്‌ ജീവിതം. അതിനു കഴിയാതെ വന്നാൽ അന്ത്യം വരെ വന്നുചേരുന്നതും ചെയ്യേണ്ടതുമായ കർമ്മങ്ങൾ കൃത്യമായി ചെയ്തുകൊണ്ട്‌ ചെയ്യുന്ന കർമ്മങ്ങളോട്‌ സംഗമില്ലാതെ കഴിയുക. അസംഗമായകർമ്മങ്ങളിലൂടെ മനുഷ്യന്റെ ജീവിതം സാർത്ഥകമായി മാറും. ജീവിതത്തെ സാർത്ഥകമാക്കുന്നതിന്‌ അസംഗമായ കർമ്മങ്ങൾക്കാകും. ഇതൊരു വലിയ ഉദ്ബോധനമാണ്‌. ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുവാൻ നമ്മൾ ഏതു മനോഭാവത്തോടെയാണോ നമ്മുടെ മുന്നിലുള്ളകർമ്മം ചെയ്യുന്നത്‌. ആ കർമ്മങ്ങൾ അസംഗമായിരുന്നാൽ ജീവിതത്തിന്റേഗതി തന്നെ മാറ്റം വരികയാണ്‌. കർമ്മങ്ങൾ…

അലക്കുകാരി

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

അലക്കുകാരിയാകുവാനായിരുന്നു
എന്റെ വിധി
മുഷിഞ്ഞ വസ്ത്രങ്ങൾ
ഞാൻ വെളുപ്പിപ്പുകൊടുത്തു
അമാന്യരെ ഞാൻ മാന്യരാക്കി
അഴുക്കു ഞാൻ
ഒഴുക്കിവിട്ടു
സമൂഹത്തിന്റെ ഇരുണ്ടമുഖം
വെളുത്തത്താക്കി
ചിന്തകൾ ഞാൻ നിങ്ങൾക്കുവിടുന്നു-
എങ്ങനെയായിരുന്നു?
എങ്ങനെയായി?
എങ്ങനെയാകും?

മുരിങ്ങാമരമുള്ള വീട്‌

സത്യചന്ദ്രൻ പൊയിൽക്കാവ്‌

ഒടുവിൽ സുരേന്ദ്രൻ വൈദ്യർ ആ മുരിങ്ങാമരം കണ്ടുപിടിച്ചു. പ്രഭാകരൻ അടിയോടിയുടെ വീടിനു പിന്നിലായിരുന്നു ആ വലിയ മരം. ധാരാളം ഇലകളും ചില്ലകളുമുള്ള ആ മരത്തിനരികെ ഒരു ആത്തച്ചക്കയുടെ മരവും പടർന്ന്‌ പന്തലിച്ചിരുന്നു. ഏതുനേരവും അന്തരീക്ഷത്തിലേക്ക്‌ പുക ഉയർത്തി നിൽക്കുന്ന അടുക്കളയായിരുന്നു അതിനു മുന്നിൽ. ഇനി എങ്ങനെ കാര്യം സാധിക്കും എന്നതായിരുന്നു സുരേന്ദ്രന്റെ സംശയം. മുരിങ്ങാമരത്തിൽ ഒരു ദ്വാരമുണ്ടാക്കണം. അതിൽ പഴുത്ത അടക്ക തൊലിയുരിച്ച്‌ കയേറ്റീവ്ക്കണം. അത്‌ ഗോതമ്പ്മാവ്‌ കൊണ്ട്‌ അടയ്ക്കണം. എന്നിട്ട്‌ തൊണ്ണൂറ്‌ ദിവസങ്ങൾ കാത്തിരിക്കണം...
    ഒരു വൈദ്യന്റെ അഗ്നിപരീക്ഷണങ്ങൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന നാളുകളാണിതെന്ന്‌ സുരേന്ദ്രന്‌ തോന്നി. ജീവിതത്തിന്‌ ഇതാ ഒരർത്ഥവും ആവേശവും കൈവന്നിരിക്കുന്നു. സുരേന്ദ്രൻ വൈദ്യർക്ക്‌ വലിയ സന്തോഷം തോന്നി.
    'എടീ വിലാസിനി എന്നിട്ട്‌ വേണം നിന്റെ...'വൈദ്യർ തന്റെ നാവിൻതുമ്പിൽ വന്ന തെറി ആരെങ്കിലും കേട്ടുവോ എന്ന പേടിയിൽ പാതിയിൽ വിഴുങ്ങി.
    സന്ധ്യക്ക്‌ തന്നെ കട പൂട്ടി. ശ്രീകൃഷ്ണൻ പറഞ്ഞ ദശമൂലാരിഷ്ടം മമ്മദ്ക്കാന്റെ പീട്യേല്‌ ഏൽപ്പിച്…

ഓഹരിക്കച്ചവടത്തിൽ നിന്നുള്ള ലാഭം കൂട്ടാം, നഷ്ടം കുറയ്ക്കാം

സുനിൽ എം എസ്

നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.

‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്ന മുന്നറിയിപ്പിനോടു സാദൃശ്യമുള്ള, ‘സൂക്ഷിച്ചില്ലെങ്കിൽ ഓഹരിക്കച്ചവടം സമ്പത്തിനു ഹാനികരമാകാം’ എന്നൊരു മുന്നറിയിപ്പോടെ വേണം ഓഹരിക്കമ്പോളത്തെ സമീപിയ്ക്കാൻ. എങ്കിലും പുകവലിയും ഓഹരിക്കച്ചവടവും തമ്മിൽ കാതലായൊരു വ്യത്യാസമുണ്ട്: പുകവലികൊണ്ടു ദോഷം മാത്രമേയുണ്ടാകൂ; ഓഹരിക്കച്ചവടം കൊണ്ടു ദോഷത്തേക്കാളേറെ ഗുണമുണ്ടാകാം.

ഓഹരിക്കച്ചവടം കൊണ്ടു ഗുണമുണ്ടാകുന്നില്ലെങ്കിൽ മണിക്കൂറിൽ മൂവായിരം കോടി രൂപയ്ക്കുള്ള കച്ചവടം ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിൽ നടക്കുമായിരുന്നില്ല. കഴിഞ്ഞ നവമ്പറിൽ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിന്റെ മൂലധനമൂല്യം നൂറു ലക്ഷം കോടി (ഒരു കോടിക്കോടി) രൂപ സ്പർശിച്ചു. ഇന്ത്യയിലെ അപ്പോഴത്തെ ആകെ ബാങ്കുനിക്ഷേപമാകട്ടെ എഴുപത്തൊമ്പതു ലക്ഷം കോടി (ജൂൺ 2014) മാത്രമായിരുന്നു. ബാങ്കുകളിൽ നിക്ഷേപിച്ചതിനേക്കാളേറെ പണം ജനം ഓഹരികളിൽ നിക്ഷേപിച്ചിരിയ്ക്കുന്നു. ഒരു കാര്യം ഉറപ്പ്: ബാങ്കുനിക്ഷേപത്തിനു കിട്ടുന്ന പലിശയേക്കാളേറെ ലാഭം ഓഹരിനിക്ഷേപത്തിൽ നിന്നു കിട്ടുന്നുണ്ടാകണം.

ഡിവിഡന്റിനെപ്പറ്റിയല്ല വിവക്ഷ. കാരണമുണ്ട…

ആകാശമുല്ല.

ശ്രീകൃഷ്ണദാസ് മാത്തൂര്‍.
മതിലു കയറിപ്പോയ മറുഭാഗം  വലിച്ചെടുക്കാനാകാതെ നമ്മുടെ  പകുതിഭാഗം വീടിരിക്കുന്നിടത്തുണ്ട്. മറുപകുതിയില്‍ ഓര്‍മ്മയുടെ വച്ചാരാധന വിളക്കു കെടുത്തി തെരുവിലിറങ്ങുന്നുണ്ട്.
ഇന്നല്ലെങ്കില്‍ നാളെ വരാനിരിക്കും  കുലുക്കപ്പിറ്റേന്നിന്റെ മണ്കൂനയ്ക്കുള്ളില്‍  തന്നെയും ഗൌനിക്കെന്നൊരു നിലവിളി  ഇപ്പോഴേ നെഞ്ചില്‍ കൊക്കുരുമ്മുന്നുണ്ട്.
വിക്ഷേപണങ്ങള്‍ തീ കൊളുത്തും  ആകാശത്തിലേക്കെത്തി നോക്കി  തനിക്കൊരാകാശം പോലുമിനി  സ്വന്തമായില്ലല്ലോ എന്ന്  ആകാശം ചുവന്നു തുടുക്കവേ,
വീടുകള്‍ക്കിടയില്‍ തനിക്കില്ലാത്തോ- രിടുക്കിടനാഴിയിലൂടെ നുഴഞ്ഞ് അലോപ്പതി ക്യാപ്സ്യൂളുമായ് ആകാശമുല്ല പിടിച്ചു കയറി വരുന്നു- ണ്ടാകാശമേ, സ്വല്പം വാ തുറന്നീടുക...!