Skip to main content

Posts

Showing posts from January, 2015

malayalasameeksha jan 15-feb 15/2015

ഉള്ളടക്കം

ലേഖനം


കശ്രാണ്ടി കളയാൻ
സി.രാധാകൃഷ്ണൻ
ജ്ഞാനമാർഗ്ഗത്തിൽ
എം.തോമസ്‌ മാത്യു
ദത്തെടുത്ത കുട്ടികൾ
പി.ആർ.നാഥൻ
ചൈനയിലെ എൻ‌ട്രൻസ് കോച്ചിംഗ് ഫാക്ടറി
സുനിൽ എം എസ്
അശ്രദ്ധയുടെ ദുരന്തഫലം
ജോൺ മുഴുത്തേറ്റ്‌
മലയാളി കൊളോണിയൽ മയക്കത്തിൽ
സലോമി ജോൺ വൽസൻ 
ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം
ഫൈസൽ ബാവ
ചലച്ചിത്ര നിരൂപകന്റെ ഇടം
എം.കെ.ഹരികുമാർ 

കൃഷി
നമുക്കു പ്രയത്നിക്കാം നാളികേര മേഖലയുടെ സുരക്ഷിത ഭാവിയ്ക്കായ്‌
ടി.കെ.ജോസ് ഐ എ എസ്
കേരളത്തെ നമുക്ക്‌ വീണ്ടും കേര കേദാര ഭൂമിയാക്കാം
ഡോ.ഡി.ബാബു പോൾ ഐ.എ.എസ്‌
നീരയും ഇന്ത്യൻ കാർഷിക സമ്പട്‌ ഘടനയുടെ ഭാവിയും
ജമീല പ്രകാശം എംഎൽഎ
നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി
ആർ. ജ്ഞാനദേവൻ
 നാളികേര ഉത്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ
സുമോദ്‌ നമ്പൂതിരി
നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ
മനു പ്രേം
ആഗോളീകരണ കാലത്തെ നാളികേര മേഖല
എം. എ സെബാസ്റ്റ്യൻ
വെളിച്ചെണ്ണ മികച്ച പാചകയെണ്ണ
ഡോ. വർഷ

കവിത
അവസരങ്ങൾ
ഡോ.ചെറിയാൻ കുനിയന്തോടത്ത്‌ 
നിർവൃതി
പ്രൊഫ.ജോൺ ആമ്പല്ലൂർ
വർണ്ണങ്ങൾ അടയാള മാകുമ്പോൾ
രാജു കാഞ്ഞിരങ്ങാട്
ആർക്കറിയാം ?
മുയ്യം രാജൻ
ശബ്ദിക്കുന്ന ശില
കാവിൽ രാജ്‌
ഭ്രാന്താ...
ശ്രീകൃഷ്ണദാസ് മാത്തൂര്‍
ആത്മസമരങ്ങൾ, No One Needs O…

നമുക്കു പ്രയത്നിക്കാം നാളികേര മേഖലയുടെ സുരക്ഷിത ഭാവിയ്ക്കായ്‌

ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


കേരളത്തിലെ ദീർഘകാല കാർഷിക വിളകളെപ്പറ്റി സാധാരണക്കാരായ കർഷകർ എപ്പോഴും ചോദിക്കുന്ന  ചോദ്യമാണ്‌ എന്താണ്‌ ഈ കൃഷിയുടെ ഭാവി എന്ന്‌. സാധാരണ വാർഷിക വിളകളെ അപേക്ഷിച്ച്‌ ദീർഘകാല വിളയുടെ വിലയേക്കുറിച്ചും ആവശ്യകതയേക്കുറിച്ചും നിരവധി ആശങ്കകൾ കർഷകർക്കുണ്ട്‌. പ്രത്യേകിച്ച്‌ ലോകവ്യാപാര കരാറിലും ആസിയൻ രാജ്യങ്ങളുമായിട്ടുള്ള വ്യാപാര കരാറിലും പങ്കെടുക്കുന്ന ഇന്ത്യയിൽ കാർഷിക വിളകളുടെ വില ഇവിടത്തെ ഉൽപ്പാദനത്തേയോ ഡിമാന്റിനെയോ മാത്രം ആശ്രയിച്ചല്ല നിശ്ചയിക്കപ്പെടുന്നത്‌. ആഗോള വൽക്കരണത്തിന്റെ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇറക്കുമതി ചുങ്കവും കേവലം ചരിത്രമായി മാറി. കുറഞ്ഞ ചുങ്കത്തിൽ മിക്കവാറും എല്ലാം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യത്ത്‌ ഉയർന്ന വില, ഒരു വിളയ്ക്കും ഒരു കൃഷിക്കും നിലനിർത്തുക എന്നത്‌ സ്വാഭാവികമായും ബുദ്ധിമുട്ടാണ്‌. കേരളത്തിൽ കൃഷി ചെയ്യുന്ന നാളികേരം, റബർ, തേയില, കാപ്പി, ഏലം, കശുമാവ്‌, കൊക്കോ, തുടങ്ങിയ ദീർഘകാല വിളകളിലെല്ലാം കർഷകരുടെ മനസ്സിനെ ആശങ്കപ്പെടുത്തുന്ന ചോദ്യമിതാണ്‌. എന്താണ്‌ ഞാൻ കൃഷി ചെയ്യുന്ന വിളയുടെ ഭാവി? റബറിലുണ്ടായ വലിയ വിലയിടി…

ഭ്രാന്താ...

ശ്രീകൃഷ്ണദാസ് മാത്തൂര്‍

ഭ്രാന്താ, പച്ചവരെ കാക്കുവോനെ,
മുറിച്ചു കടക്കാനാളില്ലാത്ത ക്രോസ്സിങ്ങില്‍ .
താന്താ, വഴിമാറെനിക്കിഗ്നീഷ്യന്‍ തുടിക്കു,-
ന്നൊരു തുള്ളിയില്‍ മിനുങ്ങുന്നു ഭൂമി.
ആരെയുരുട്ടിയുണ്ടാക്കിയ ചാടിത്,
ഉരുട്ടിക്കൊലയുടെ ശംഖൊലി പിന്നില്‍.
ഇരട്ടച്ചങ്കുള്ളവരുടെ സംഘടിത ഹോണടി.
ഞാനും ചാടുന്നു സിഗ്നല്‍, നീതിയേ, നിയമമേ,
കണ്ണടച്ചേക്കൊന്നു്, പിടിച്ചേക്കല്ലേ....
**************

വെളിച്ചെണ്ണ മികച്ച പാചകയെണ്ണ

ഡോ. വർഷ
മിനി മാത്യു, പബ്ലിസിറ്റി ഓഫീസർ
നാളികേര വികസന ബോർഡ്‌, കൊച്ചി

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നമായ വെളിച്ചെണ്ണയിൽ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. പരമ്പരാഗതമായി വെളിച്ചെണ്ണ പാചകാവശ്യത്തിനായി ഉപയോഗിയ്ക്കുകയും നാളികേര ഉൽപന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ജനങ്ങൾക്കിടയിൽ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം എത്രത്തോളമെന്ന്‌ പഠനം നടത്തുന്നതിനും കാര്യ കാരണസഹിതം സാക്ഷ്യപ്പെടുത്തുന്നതിനുമായി ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്‌, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ കേരോത്പാദക രാജ്യങ്ങളിലെ നാളികേര ബോർഡ്‌/ അതോറിറ്റി  ഏന്നീ സർക്കാർ  സ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രവർത്തിയ്ക്കുന്നതി…

ആഗോളീകരണ കാലത്തെ നാളികേര മേഖല

എം. എ സെബാസ്റ്റ്യൻ
സൂപ്രണ്ട്‌, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കലാണ്‌ നാളികേര വികസന ബോർഡിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ഇത്‌ ആഗോളവത്ക്കരണത്തിന്റെയും വ്യാപാര കരാറുകളുടെയും കാലമാണ്‌. നാളികേര കർഷകർ ലോക വിപണി പിടിച്ചെടുക്കേണ്ട സമയം. കണക്കറ്റ ഗ്യാലൻ എണ്ണ സ്വന്തം രാജ്യത്ത്‌ ഭൂമിക്കടിയിൽ നിക്ഷേപമായി കിടക്കെ അറബികൾ ഈ ലോകം മുഴുവൻ അലഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന്‌ എണ്ണയുടെ, കറുത്ത സ്വർണ്ണത്തിന്റെ - മൂല്യം അവർക്ക്‌ അറിയില്ലായിരുന്നു. പിന്നീട്‌ ഗൾഫ്‌ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നരായി എന്നത്‌ ചരിത്രം.
ഇന്നിതാ ലോകജനത മുഴുവൻ നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും സാധ്യതകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യത്തിന്റെ പ്രതീകമായി നാളികേരം മാറിയിരിക്കുന്നു. അതുകൊണ്ട്‌ ആഗോളീകരണ കാലത്ത്‌ നാളികേര വികസന ബോർഡും നാളികേര ഉത്പാദക കമ്പനികളും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
അടുത്ത കാലത്തായി ഇന്ത്യയിൽ നാളികേര കൃഷി മേഖലകൾ കേന്ദ്രീകരിച്ച്‌
രൂപീകൃതമായ നാളികേര ഉത്പാദക ക…

നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ

മനു പ്രേം
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഇവിടെ നാം നമ്മോട്‌ ചോദിക്കേണ്ട ചോദ്യം ഇതാണ്‌. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും ഈ ഭൂമിയെ രക്ഷിക്കാനുമുള്ള യത്നത്തിൽ എങ്ങനെ നമുക്ക്‌, ഇന്ത്യയിലെ നാളികേര കർഷക സമൂഹത്തിന്‌ പങ്കാളികളാകാൻ സാധിക്കും. യഥാർത്ഥത്തിൽ നമ്മുടെ ഭാഗത്തു നിന്നുള്ള ചെറിയ ചില പ്രവർത്തനങ്ങളിലൂടെ ഈ ദൗത്യവുമായി വലിയ രീതിയിൽ നമുക്ക്‌ സഹകരിക്കാൻ സാധിക്കും.
എന്താണ്‌ കാലാവസ്ഥാ വ്യതിയാനം
ഇന്ന്‌ എവിടെയും വലിയ ചർച്ചാവിഷയമാണ്‌ കാലാവസ്ഥാവ്യതിയാനം. തർക്കമില്ല, അത്‌ അങ്ങനെ ആയിരിക്കണം. 1997 -ഡിസംബർ 11 ന്‌ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച്‌ ക്യോട്ടോയിൽ ചേർന്ന യൂണൈറ്റഡ്‌ നേഷൻസ്‌ ഫ്രെയിംവർക്ക്‌ കൺവൻഷനിൽ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചതു മുതലാണ്‌ ഈ വിഷയത്തെ കുറിച്ച്‌ ലോക രാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്‌. എന്നിട്ടും പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാന പ്രവർത്തകരും ചേർന്ന്‌ നടത്തിവന്ന ശക്തമായ സമ്മർദ്ദങ്ങളെ തുടർന്ന്‌ 2005 ഫെബ്രുവരി 6 ന്‌ മാത്രമാണ്‌ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കാൻ നയരൂപീകരണ വിദഗ്ധർ തീരുമാനിച്ചതു.
ഏകദേശം 150 വർഷങ്ങൾക്…

നാളികേര ഉത്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ

സുമോദ്‌ നമ്പൂതിരി
ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ മാനേജ്‌മന്റ്‌, ആനണ്ട്‌

പ്രശസ്ത വ്യവസായി ഹെന്ററി ഫോർഡ്‌ വിജയത്തിലേയ്ക്കുള്ള വഴിയായി വിശദീകരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്‌ - ഒരുമിച്ചു ചേരൽ തുടക്കമാണ്‌, ഒരുമിച്ചു നിൽക്കൽ പുരോഗതിയാണ്‌, ഒരുമിച്ചുള്ള പ്രവൃത്തി വിജയമാണ്‌. ഇതിൽ ഒരുമിച്ചു ചേരൽ ഇന്ത്യൻ നാളികേര മേഖലയിൽ നടന്നു കഴിഞ്ഞു. അതായത്‌ പതിമൂന്ന്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ തുടക്കമായിക്കഴിഞ്ഞു.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി
രാജ്യത്തെ നാളികേര കർഷകർ വലിയ വെല്ലുവിളികൾ നേരിടുകയാണ്‌. വിദേശ
രാജ്യങ്ങളിൽ നിന്നുള്ള എണ്ണകളുടെ ഇറക്കുമതി, ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണം, ഉത്പ്പന്നങ്ങൾക്ക്‌ വിലവ്യതിയാനം, വിപണിയിലേയ്ക്ക്‌ വിലകുറഞ്ഞ ബദൽ ഉത്പ്പന്നങ്ങളുടെ പ്രവാഹം തുടങ്ങിയ
പ്രതിഭാസങ്ങൾ ഒന്നാം തരം ഉത്പ്പന്നങ്ങളുടെ വില പോലും കുത്തനെ ഇടിച്ചു. എന്നാൽ ഉപഭോക്താക്കൾക്കാകട്ടെ കുറഞ്ഞവിലയ്ക്ക്‌ ഈ ഉത്പ്പന്നങ്ങൾ ലഭിച്ചതുമില്ല. ചുരുക്കത്തിൽ ഇടനിലക്കാർ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും മധ്യേ നിന്നുകൊണ്ട്‌ വലിയ ലാഭമുണ്ടാക്കി. കർഷകർക്ക്‌ വിപണി പ്രാപ്യമായിരുന്നില്ല,
ഉത്പ്പന്നങ്ങൾ ഒറ്റയ്ക്ക്‌ വിപണനം ചെയ്യാൻ അവർ…

നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നമ്മുടെ നാട്ടിലെ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉയർന്ന ഉൽപാദന ചെലവും കുറഞ്ഞ വരുമാനവുമാണ്‌. തെങ്ങിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുവാനുള്ള ഒരു മാർഗ്ഗം തെങ്ങു വെറും വെളിച്ചെണ്ണ മരമെന്നതിനുപരി, പ്രകൃദത്തമായ പോഷകസമൃദ്ധമായ, ഔഷധ ഗുണമുള്ള നീര ഉൽപാദിപ്പിക്കുന്ന പാനീയ വിളയായും, നീരയിൽ നിന്നു ആരോഗ്യദായകമായ പഞ്ചസാര ഉൽപാദിപ്പിക്കുന്ന പഞ്ചസാര വിളയായും പ്രയോജനപ്പെടുത്തുക എന്നതാണ്‌. തെങ്ങു കൃഷിചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലപ്പീൻസിലും, ഇന്തോനേഷ്യലും ഇതിനകം തന്നെ നീരയും, അതിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയും വ്യവസായികടിസ്ഥാന ഉൽപാദിപ്പിച്ച്‌ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിതരുന്ന ഉൽപന്നമായി മാറികഴിഞ്ഞു. മത്സരാധിഷ്ടിതമായ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങുകൃഷി ചെയ്യുന്ന മറ്റു രാജ്യങ്ങളുമായി മത്സരിച്ച്‌ നമ്മുടെ നാട്ടിലെ തെങ്ങുകൃഷിയെ ലാഭകരമായി നിലനിർത്തണമെങ്കിൽ കൽപ വൃക്ഷത്തിൽ നിന്നുള്ള നീരയും, അതിന്റെ അനുബന്ധ ഉൽപന്നങ്ങളും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. നീരയെ ആകർഷകമാക്കുന്നത്‌ പ്രധാനമായും രണ്ടു കാര്യങ…

കേരളത്തെ നമുക്ക്‌ വീണ്ടും കേര കേദാര ഭൂമിയാക്കാം

ഡോ.ഡി.ബാബു പോൾ ഐ.എ.എസ്‌,
ചീഫ്‌ സെക്രട്ടറി(റിട്ടയേഡ്‌), ചീരത്തോട്ടം, തിരുവനന്തപുരം

കേരളത്തിൽ ജനിച്ചു വളർന്ന ഒരാളെ സംബന്ധിച്ചിടത്തോളം തെങ്ങും തേങ്ങയും അപരിച്ചതമാകുക അസാധ്യമാണ്‌. മൂന്നു സെന്റ്‌ മാത്രമുള്ള ഒരു വളപ്പിലാണ്‌
കുടിൽ എങ്കിൽ പോലും അതിൽ ആ കുടിലിനോടു ചേർന്ന്‌ ഒരു തെങ്ങ്‌ എങ്കിലും ഉണ്ടാവുക എന്നതായിരുന്നു നമ്മുടെ സമ്പ്രദായം. അതിന്‌ അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. ഒരു നൂറ്റാണ്ടിനപ്പുറത്ത്‌ കേരളത്തിലെ തെങ്ങുകളെ ബാധിച്ച രോഗമായിരിക്കാം ഒരു കാരണം. അത്‌ ഒരു തലമുറയുടെ ബോധമനസിനെയും അന്നത്തെ ഇളം തലമുറയുടെ അബോധ മനസിനെയും ബാധിച്ചിട്ടുണ്ടാവാം. സ്വാഭാവികമായി തെങ്ങിനോട്‌ ഒരു ഭയമോ അപരിചിതത്വമോ ഒക്കെ
ഇന്ന്‌ പ്രായപൂർത്തി എത്തിയ തലമുറയ്ക്ക്‌ തോന്നിയിട്ടുണ്ടാവാം. തെങ്ങ്‌ എല്ലാ
പറമ്പുകളിലും ഉണ്ടാകുമെന്നും ഒരൊറ്റ തെങ്ങു മാത്രമാണെങ്കിൽ പോലും അതു
പരിരക്ഷിക്കാനും ആദായകരമായി പ്രയോജനപ്പെടുത്താനും സാധിക്കും എന്നും
മറ്റുമുള്ള ധാരണകൾ ഉണ്ടായിരുന്നതിനാലാവം കാർഷിക പരിഷ്കരണം വന്നപ്പോൾ ഒരു പ്ലാന്റേഷൻ വിളയായി കരുതി തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കണം
എന്ന്‌ ആർക്കും തോന്നാതിരുന്നത്‌…

നീരയും ഇന്ത്യൻ കാർഷിക സമ്പട്‌ ഘടനയുടെ ഭാവിയും

ജമീല പ്രകാശം എംഎൽഎ
കോവളം, തിരുവനന്തപുരം

പത്ര- വാർത്താമാധ്യമങ്ങളിലൂടെയുമെല്ലാം നിരന്തരമായി നാമിപ്പോൾ നീരയെക്കുറിച്ചു കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്‌ നീര അനുഗ്രഹമായി മാറും. കേരകർഷകർക്കൊരു ആശ്വാസമായി മാറും. നാടിന്റെ സമ്പട്ഘടനയിലെല്ലാം വലിയ മാറ്റങ്ങൾക്ക്‌ അത്‌ വഴിതെളിക്കും എന്നെല്ലാം ഒരുപാട്‌ ആത്മ വിശ്വാസവും പ്രത്യാശയും നീരയെക്കുറിച്ച്‌ കേരളീയ സമൂഹം വച്ചുപുലർത്തുകയാണ്‌.
നീരയെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോൾ ലോക കാർഷിക രംഗത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ ആദ്യം നോക്കണം. ലോകാരോഗ്യ സംഘടനയും അതിന്റെ ഉടമ്പടികളുമൊക്കെ വന്നതിനു ശേഷം കാർഷിക മേഖലയിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്‌. അത്‌ എത്രപേർ പരിശോധിച്ചിട്ടുണ്ടെന്ന്‌ എന്ന്‌ അറിയില്ല. ഏതെങ്കിലും ഒരു വിളയെക്കുറിച്ച്‌ പറയുമ്പോൾ, ഉദാഹരണത്തിന്‌ തെങ്ങ്‌, നമ്മൾ ഊന്നൽ കൊടുക്കേണ്ടത്‌ അതിന്റെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഉൽപന്നത്തിനാണ്‌. അപ്പോൾ തെങ്ങിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഉത്പ്പന്നം നീര തന്നെയാണ്‌. അത്‌ വിദഗ്ദ്ധന്മാരെല്ലാവരും സമ്മതിച്ചിട്ടുള്ള ഒരു കാര്യവുമാണ്‌. തെങ്ങ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങൾ ആദ്യം ഇന്തോ…

ദത്തെടുത്ത കുട്ടികൾ

പി.ആർ.നാഥൻ
    ജീവിതത്തിൽ ഒരു പ്രത്യേക സന്ദർഭത്തിലാണ്‌ ഞാൻ ദത്തുപുത്രി എന്ന ആശയത്തെക്കുറിച്ച്‌ ആദ്യമായി ചിന്തിക്കുന്നത്‌. വിവാഹാലോചനയുമായി വന്ന ദല്ലാൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട്‌ ഇങ്ങിനെ പറയുകയുണ്ടായി. ഇത്‌ അച്ഛനമ്മമാരുടെ സ്വന്തം മകളല്ല. ഇവൾ ദത്തുപുത്രിയാണ്‌.
     ഒരു യഥാർത്ഥപുത്രിയും ദത്തുപുത്രിയും നിയമത്തിന്റെ ദൃഷ്ടിയിൽ ഒരുപോലെയാണ്‌. ദത്തെടുത്ത കുട്ടികൾക്ക്‌ സ്വന്തം അച്ഛനമ്മമാരിൽ നിന്നെന്ന പോലെ എല്ലാ അവകാശങ്ങളും ഉണ്ട്‌. നേരത്തെസൂചിപ്പിച്ച പെൺകുട്ടിയെ അച്ഛനമ്മമാർ ദത്തെടുത്തത്‌ ആറു മാസം പ്രായമുള്ളപ്പോൾ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയെതന്നെയാണ്‌ അവർ ദത്തെടുത്തത്‌. വിവാഹ ബന്ധത്തിന്‌ അതൊരു തടസ്സമായില്ല. ആ പെൺകുട്ടിയെ തന്നെയാണ്‌ ഞാൻ വിവാഹം കഴിച്ചതു. അവളുടെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ദത്തെടുക്കുക എന്ന കർമ്മം പവിത്രമാണ്‌. പക്ഷെ എത്രയോ ദമ്പതിമാർ സന്താനരഹിതരായി ജീവിതം ഉന്തിനീക്കുമ്പോഴും ദത്തെടുക്കാൻ പ്രക്രിയ താരതമ്യേന അപൂർവ്വമാണ്‌. നിയമപരമായ നൂലാമാലകളാണൊ അതിന്റെ പിറകിലുള്ളത്‌ എന്നറിഞ്ഞു കൂട. ദത്തെടുക്കുന്ന കുട്ടി തങ്ങളെ സ…

ജ്ഞാനമാർഗ്ഗത്തിൽ

എം.തോമസ്‌ മാത്യു
കേരളത്തിലെ സർവ്വകലാശാല വൈസ്‌ ചാൻസലർന്മാർ ചാൻസലർ കൂടിയായ ഗവർണറോട്‌ തങ്ങൾക്ക്‌ അംഗരക്ഷകരെ നിയമിച്ചു നൽകണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു പോൽ! കാക്കിക്കുപ്പായമണിഞ്ഞ്‌, ബയണറ്റു പിടിപ്പിച്ച തോക്കുമേന്തി ഓരോരോ രൂപങ്ങൾ വൈസ്‌ ചാൻസലർമാരുടെ പിന്നാലെ നടക്കുന്ന  ചിത്രം ആലോചിച്ചു നോക്കൂ. കേരളത്തിലെ വൈജ്ഞാനികാന്വേഷണരംഗത്തിന്റെ ആന്തരഗൗരവം വിളിച്ചോതുന്ന നല്ല പ്രതീകമായിരിക്കും ആ ആയുധധാരികൾ. എന്തുകൊണ്ട്‌ വൈശ്ചാൻസലർമാരെല്ലാം ഐ.പി.എസ്‌ കേഡറിലുള്ളവരായിരിക്കണമെന്ന്‌ ആലോചിച്ചു കൂടാ. വിദ്യാഭ്യാസ ധുരണ്ഠരന്മാരുടെയെല്ലാം പിന്നാലെ നിഴൽപോലെ ഒരു തോക്കുധാരി സഞ്ചരിക്കുന്നതിനേക്കാൾ നല്ലത്‌ അതായിരിക്കുകയില്ലേ? എല്ലാ സർവ്വകലാശാലാ ക്യാമ്പസിലും ക്രമസമാധാനപാലനത്തിന്‌ ഒരു കുപ്പിണിപ്പട്ടാളത്തെ നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്‌. അവർക്ക്‌ ഇടയ്ക്കിടെ ക്യാമ്പസ്‌ നിരത്തുകളിലൂടെ കവാത്തു നടത്തി സത്യാന്വേഷണവും തത്ത്വനിർദ്ധാരണവും അഭംഗുരം നിർവ്വഹിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്താവുന്നതാണ്‌. എല്ലാവർക്കും വിദ്യാഭ്യാസം എന്നതിനു പകരം എല്ലാവർക്കും സുരക്ഷിത വിദ്യാഭ്യാസം എന്നൊരു പുതിയ മുദ്രാവ…