Skip to main content

Posts

Showing posts from September, 2014

malayalasameeksha sept 15-octo 15/2014

ഉള്ളടക്കം


ലേഖനം
വാങ്മുഖം
എം.തോമസ്മാത്യു
മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍
രാം മോഹൻ പാലിയത്ത്
 സാങ്കേതികതയിൽ ബന്ധങ്ങൾ കുരുങ്ങുമ്പോൾ….
സലോമി ജോൺ വൽസൻ
കുടുംബക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ടവർ
കാവിൽരാജ്‌
പനാമാ കനാൽ, ഒരെഞ്ചിനീയറിംഗ് അത്ഭുതം
സുനിൽ എം എസ്
ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു
ഫൈസൽ ബാവ
ജലഛായയുടെ സൗന്ദര്യം
കാവിൽരാജ്‌
നാളികേര   കൃഷി
പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക
ടി. കെ. ജോസ്‌  ഐ എ എസ്‌
കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം
ഡോ. രമണി ഗോപാലകൃഷ്ണൻ
അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം
ആർ. ഹേലി
നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം
മനു പ്രേം
ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ
സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി
ഗ്രാമവികസനമേഖലയിൽ പുതിയ ദിശാബോധവുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ടെക്നോളജി
രൂപക്‌ ജി. മാടശേരി
കവിത
ഓണം
ഫൈസൽബാവ
ഉടലുകളുടെ ഇളകിയാട്ടം.
സലില മുല്ലൻ
ഒരു പൂവു വിടരുന്നു
ഹരിദാസ്‌ വളമംഗലം
ലോഫ്ടിൽ എലികൾ ചിരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
Waif
Salomi John Valsan
റൂമി - സൂഫീജ്ഞാനം
പരിഭാഷ: വി രവികുമാർ
ഒരു വെള്ളമടിക്കാരന്റെ നൊമ്പരം
ഷാനവാസ്‌ കുലുക്കല്ലൂർ 
അഹംയു സഞ്ചിതിവാസം
ജോയ് ഗുരുവായൂർ
ര…

ബെറ്റർ ഹാഫ്

ഷിനു വി
___________________________
തുടങ്ങിയിട്ടേറെ നാളായെങ്കിലും
സമയമൊത്തിരി വൈകിയെന്നാലും

ജീവതത്തില്‍ നിന്നൊരുപാതി
നഷ്ടമായെങ്കിലും ഇറങ്ങുന്നു

ഞാനെന്‍റെ നല്ലപാതിയെ തേടി
പെണ്ണുകാണലിന്നാദ്യ നാളുകളില്‍

എന്‍ സങ്കല്പ സ്വപ്ന സുന്ദരി
ഗോതമ്പിന്‍ നിറമൊത്തവളായിരിക്കണം

മുട്ടറ്റം കാര്‍കൂന്തല്‍ വേണം
അറിവുള്ളാവളാവണം ജോലിയും വേണം

നീണ്ടു പോകുന്നങ്ങനെ നിബന്ധനകള്‍
ദിനങ്ങള്‍ കൊഴിഞ്ഞീടുന്നു

പഞ്ചാംഗ താളുകള്‍ മറിഞ്ഞീടുന്നു..
കാലമേറെ കാത്തിരുന്നിട്ടും

എന്‍ ആശക്കൊത്തൊരു
പെണ്ണിനിയും വന്നീല്ല..

ദിനമൊട്ടു കഴിഞ്ഞീടുമ്പോള്‍
കുറഞ്ഞീടുന്നെന്‍ നിബന്ധനകളും

പെണ്ണൊത്തിരി ചന്തമില്ലേലും
കാര്‍കൂന്തല്‍ ഒട്ടുമില്ലേലും

പത്താംതരം തോറ്റവളായാലും
അവളൊരു പെണ്ണെ ന്ന നിബന്ധന മാത്രം...

WAIF

SALOMI JOHN  VALSEN I am born as a waif who lived in a lumber room. No one ever enter that damp darkness. With great expectation, Like a warrior who waits the trumpet of triumph I wait for a golden sunny day, and moon lit night. I fervently pray for the invasion of an unseen But sober spirit in my cave to accept the Last rituals each of the human being Wish like the drowning souls of a sinking vessel. Life is not an exciting ceremony. It is a deal we try to settle with destiny. On this side of the grave I swear Even God loves life and he too loves the Protective ring and scared of the chilling wind and ash in a grave yard. A sense of removal from the world An-out-of-body experience Revolutionize me. Because even in a death chamber We wish the signature of life…. Like an imbecile or like a moron. The mortician even hesitates to Go back from the path forbidden………..!

വിശപ്പ്

പീതൻ കെ വയനാട്  ---------------------------------- ഇല്ല,അറിഞ്ഞിരുന്നില്ല വിശപ്പന്നു,  മൂല ഫലാദികളുണ്ടു വളർന്നെങ്ങ- ലാശിച്ചതൊക്കെയടർത്തിയും മാന്തിയും, തൂശനിലയിൽ വിളമ്പിയിരുന്നമ്മ. പിന്നെ വനങ്ങളിൽ പേടിയില്ലാതെങ്ങ- ളന്നന്നു തേടിയന്നന്നത്തെയന്നങ്ങൾ. കാടു കരുതിയ ഭക്ഷ്യങ്ങൾ തേടുവാ- നൂടു വഴികളിലൂടെ നടന്നതി, ഘോര വനങ്ങൾ തന്നോമനയായെങ്ങ- ളൂരിന്റെ നേരിൽ നിറഞ്ഞു വളർന്നവർ. കാടുകൾ മേടുകൾ കാട്ടു കടമ്പകൾ  കാട്ടറിനാഴങ്ങളൊക്കെയളന്നെങ്ങൾ. കല്ലും കവണിയും കൊണ്ടെറ്റി പക്ഷികൾ  വില്ലും ശരവും കൊണ്ടെയ്തന്നു മീനുക- ളുന്നം പഠിച്ചോരിടവഴിയേടുക- ളെങ്ങൾ നിറഞ്ഞ വനമിപ്പൊളോർമ്മകൾ. ചുള്ളിയൊടിക്കുവാനാവാത്ത കാടിൻറെ- യെല്ലൊടിക്കുന്നവർക്കില്ല വിലക്കുക- ളന്നുമിന്നും കൊടുങ്കാടുകൾ കത്തിച്ചു, ജീവൻറെയാവാസമപ്പാടെയില്ലായ്മ ചെയ്താലുമില്ല കുഴപ്പം,കുടികളിൽ  കുഞ്ഞു പരാധീനതകൾ വിശപ്പിൻറെ  വെല്ലു വിളിയിൽ മയങ്ങുന്നുണ്ട്,മൗനിക- ളല്ലലിന്നാധിയിൽ വല്ലാതെ വെന്തവർ.  കണ്ണു തുറക്കുക തൈവങ്ങളെ നിങ്ങ- ളെണ്ണുന്നതൊന്നുമറിയാത്തവരെങ്ങ- ളെണ്ണി പിണങ്ങിയ വീതമീ ജീവിത- മെണ്ണത്തിലില്ലാതെയാകുകയാണെങ്ങൾ. ഇല്ല കയങ്ങൾ കടവുകൾ കാടിൻറെ, ചില്ലയൊടിഞ്ഞൊഴുകീടുന്നു കണ്ണുനീ…

വാങ്മുഖം

എം.തോമസ്മാത്യു
ധർമ്മം ക്ഷയിക്കുമ്പോൾ ഈതിബാധകൾ ഉണ്ടാകും എന്നാണ്‌ പഴയ സങ്കൽപം. അതിവൃഷ്ടി, അനാവൃഷ്ടി, അനപധ്യത, മഹാമാരി എന്നിങ്ങനെ പലതും. ആചരിക്കേണ്ടത്‌ ആചരിക്കാതിരിക്കുകയും ആചരിച്ചുകൂടാത്തത്‌ ആചരിക്കുകയും ചെയ്യുന്നതാണ്‌ അധർമ്മം. അത്‌ ആരോടൊക്കെ ആകാം എന്നതിനു കണക്കില്ല. സൃഷ്ടപ്രപഞ്ചത്തോടു മുഴുവൻ നിഷ്ഠയോടെ കാത്തിരിക്കേണ്ടതാണ്‌ അത്‌. ഒരു കാലത്ത്‌ നമ്മൾ വിചാരിച്ചിരുന്നത്‌ മനുഷ്യരുമായുള്ള ബന്ധത്തിൽ മാത്രമേ ധർമ്മ പ്രശ്നമുള്ളു എന്നാണ്‌. അയൽക്കാരനുമായി പങ്കിടേണ്ട അതിരു മാന്തുമ്പോൾ ധർമ്മലംഘനമാണ്‌; അവന്റെ പോക്കറ്റടിക്കുന്നതും അവനെ കൊള്ളയടിക്കുന്നതും പാപം...അങ്ങനെ മനുഷ്യരുമായി ഇടപെടുമ്പോൾ ചെയ്തുകൂടാത്ത അനവധിക്കാര്യങ്ങളെക്കുറിച്ച്‌ പണ്ടേ നാം പഠിച്ചുറപ്പിച്ചിട്ടുണ്ട്‌. വിലക്കുകളുടെ പട്ടിക വലുതാണ്‌. ഇങ്ങനെ അത്യാചരങ്ങൾ കാണിക്കാതെ ജീവിച്ചു പോകുന്നത്‌ ധാർമ്മിക ജീവിതമാണെന്ന്‌ അതിന്റെ പരിമിതമായ അർത്ഥത്തിൽ പറയാം.
    എന്നാൽ, അത്‌ പരിമിതമായ അർത്ഥത്തിലേ ശരിയാവുകയുള്ളൂ. ലോകത്തിലെ എല്ലാ സമൂഹങ്ങളും സമൂഹത്തിന്റെ താളം തെറ്റാതിരിക്കാൻ വേണ്ടി കർശനമായ വിലക്കുകൾ ഏർപ്പെടുത്തും. ഇത്‌ വിലക്കുസന്മാർഗ്ഗമാണ്‌ (…

സദാചാരം ബഷീറിയൻ പ്രണയത്തിലും ഇന്നും

ലക്ഷ്മി നായർ
    വൈക്കം മുഹമ്മദ്‌ ബഷീർ പ്രണയിക്കുന്നത്‌ 1940കളിലാണ്‌. പ്രണയിനിയുടെ പേര്‌ സരസ്വതീദേവി. സദാചാരക്കുരു പൊട്ടിയൊലിക്കാനുള്ള എല്ലാ ചേരുവകളുമുള്ള സംഭവം. ഒരു മുസൽമാനും നായർ യുവതിയും തമ്മിൽ പ്രണയം? അതും ജാതിമതദുഷ്ടുക്കളെല്ലാം അടിഞ്ഞുകൂടിയ നമ്മുടെ നാട്ടിൽ? പക്ഷേ, അന്നതു നടന്നു. സുന്ദരമായി. അനുരാഗത്തിന്റെ ദിനങ്ങൾ പറയുന്നത്‌ ഈ സുന്ദരപ്രണയകഥയാണ്‌.
    ബഷീർ എല്ലാ സാധാരണ യുവാക്കളെയും പോലെ പലതുമോർക്കുന്നു. സ്ത്രീകളെപ്പറ്റി. കാമക്രോധാദികളുള്ള ഒരു ജീവിയാണെന്ന്‌ സ്വയം ബോധ്യമുണ്ടെങ്കിലും 'ദാഹ'മുണ്ടെങ്കിലും സ്ത്രീ ഒരു വല്ലാത്ത പടപ്പാണെന്ന തോന്നൽ. സ്വസ്ഥത നശിപ്പിക്കുന്ന സ്ത്രീ എന്ന അത്ഭുതജീവിയെ കാണുമ്പോൾ കൗതുകവുമുണ്ട്‌. അടുക്കരുത്‌ എന്നും തോന്നും. അങ്ങനെയിരിക്കുമ്പോഴാണ്‌ ദേവിയുടെ കടന്നുവരവ്‌. വേഷഭൂഷാദികളും ഭാവഹാവാദികളും കണ്ടിട്ട്‌ ഇതൊരു വിഷാദമധുരമായ മോഹന കാവ്യമാണല്ലോ എന്നാണ്‌ ബഷീറിന്റെ ആദ്യവിലയിരുത്തൽ.
    സാഹിത്യവും ചെറിയ വർത്തമാനങ്ങളും തർക്കങ്ങളുമായി ദിവസങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബഷീറിന്റെ മനസിൽ പ്രണയം മൊട്ടിട്ടു. ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ദേവി മനസിൽ കുടിയേ…

ഹൃദയപൂർവ്വം... നന്ദി...

ബിനോജ്‌ കാലായിൽ

അവധി ദിവസങ്ങളിൽ ഉച്ച ഊണ്‌ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം പതിവാണ്‌. പണിയൊക്കെയൊതുങ്ങുന്ന ദിവസങ്ങളിൽ സുമിത്രയുമുണ്ടാകും. നാട്ടുകാര്യങ്ങളും ഓഫീസ്‌ കാര്യങ്ങളുമൊക്കെപ്പറഞ്ഞ്‌ മെല്ലെ മെല്ലെ ഒരു മയക്കം. അടുക്കളത്തിരക്കൊഴിഞ്ഞില്ലായെന്
ന്‌ തോന്നുന്നു, ഇന്ന്‌ അവളെക്കാണുന്നില്ല. പടിഞ്ഞാറോട്ടുളള ജാലകം തുറന്നിട്ടാൽ നല്ല കാറ്റ്‌ കിട്ടും, ഫാനും ഓൺ ചെയ്യണ്ട. കിടക്കയിലെ ചുളിവൊക്കെ വിടർത്തി, തലയിണ നേരെയാക്കി കിടക്കാൻ തുടങ്ങുമ്പോഴാണ്‌ കോളിംഗ്ബെൽ ചിലച്ചതു. മനസ്സിൽ അൽപ്പം ഈർഷ്യ തോന്നി 'ഈ നേരത്ത്‌ ആരാണാവോ?'
"സുമി... ആരാണെന്ന്‌ നോക്കിയേ?" പറഞ്ഞു മുഴുമിപ്പിക്കും മുൻപ്‌ തന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അവൾ ഹാളിൽ തന്നെ ഉണ്ടായിരുന്നെന്ന്‌ തോന്നുന്നു.
"മോഹനേട്ടാ..... ഇങ്ങടൊന്ന്‌ വർവ്വോ?,  കയറി ഇരിക്കൂട്ടോ, ആളിപ്പോ വരും" അപ്പോൾ സന്ദർശകൻ എനിക്കുള്ളതാണ്‌. മേശയിലിരുന്ന കണ്ണട എടുത്തുകൊണ്ട്‌ ഹാളിലെത്തുമ്പോൾ സന്ദർശകരെക്കണ്ട്‌ ചെറിയൊരു ആശ്ചര്യം തോന്നാതിരുന്നില്ല... ഷീബ, കൂടെ മോനുമുണ്ട്‌....അഞ്ചെട്ട്‌ വയസ്സ്‌ കാണും .... ഒരു കൊച്ചുമിടുക്കൻ. തൊഴുകൈയ്യോടെ ചിരിച്ചു നിൽ…

പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക

ടി. കെ. ജോസ്‌  ഐ എ എസ്‌
ചെയർമാൻ, നാളികേര വികസന ബോർഡ്‌
നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗതക്കുറവിനെക്കുറിച്ച്‌ നാം ധാരാളം പരാതിപ്പെടാറുണ്ട്‌. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം പലപ്പോഴും ഗവണ്‍മന്റ്‌ പദ്ധതികളിൽ  കാണപ്പെടുന്ന നിർവ്വഹണ രംഗത്തെ ഈ മാന്ദ്യത്തിന്റെ കാരണമെന്താണ്‌. പദ്ധതി നിർവ്വഹണത്തിലെ മാന്ദ്യം അഥവാ അവധാനത എന്നത്‌ നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസം ആണോ? ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കേവലം സർക്കാർ പദ്ധതികളിൽ മാത്രമാണോ അതോ സ്വകാര്യ പദ്ധതികളിലും സഹകരണ മേഖലയിലെ പദ്ധതികളിലും പൊതുമേഖല പദ്ധതികളിലും മാന്ദ്യം കാണപ്പെടുന്നുണ്ടോ? ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ പദ്ധതി നിർവ്വഹണത്തിന്റെ കാലതാമസം എപ്രകാരമാണ്‌ നമ്മുടെ സാമ്പത്തിക വളർച്ചയേയും വികസനത്തേയും ബാധിക്കുന്നത്‌ ? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പലപ്പോഴും റോഡ്‌ നിർമ്മാണം, മേൽപ്പാല നിർമ്മാണം, റോഡ്‌ വീതികൂട്ടൽ സർക്കാർ പ്രോജക്ടുകളുടെ നിർവ്വഹണം തുടങ്ങിയവ നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച ചരിത്രം വളരെക്കുറവാണ്‌.

എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇതേവരെ പൊതുതെരഞ്ഞ…

അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം

ആർ. ഹേലി
മുൻ കൃഷിവകുപ്പ്‌ ഡയറക്ടർ, പേൾ ഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

2013 -ലെ "ഇക്കണാമിൽ റിവ്യൂ"വിൽ സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ കേരളത്തിലെ നാളികേര മേഖലയുടെ വളർച്ചയ്ക്ക്‌ 'നീര' വികസനത്തിനുള്ള സർക്കാരിന്റെ യത്നങ്ങളിൽ വമ്പിച്ച പ്രതീക്ഷകളാണ്‌ അർപ്പിച്ചിരിക്കുന്നത്‌. പ്ലാനിംഗ്‌ ബോർഡ്‌ ചെയർമാൻ തന്റെ  പ്രമുഖ ലേഖനത്തിൽ കേരളത്തിലെ പത്തു ശതമാനം തെങ്ങുകളെ നീര ശേഖരണത്തിന്‌ വിധേയമാക്കിയാൽ പ്രതിവർഷം 54000 കോടി രൂപയുടെ അധിക ആദായം സൃഷ്ടിക്കപ്പെടുമെന്ന്‌ വിലയിരുത്തിയിരുന്നു. പക്ഷേ നീര വ്യവസായം യാഥാർത്ഥ്യമാക്കാൻ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും ഉദ്ഘാടന ചടങ്ങുകൾക്കും അപ്പുറമായി ഒട്ടനവധി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്‌ എന്ന ബോധം കൂടുതൽ ഉണ്ടായിരിക്കുക എന്നതാണ്‌ ശുഭോദർക്കമായ ഒരു വസ്തുത.
അൽപം പഴയകാല ചരിത്രം നോക്കിയാൽ തെളിയുന്ന ഒരു കാര്യമുണ്ട്‌. 50 വർഷം മുമ്പുള്ള കാലത്ത്‌ ഒരു കുടുംബത്തിന്റെ പ്രധാന ആദായ ശ്രോതസ്സും വിദ്യാഭ്യാസാവശ്യം ഏതാണ്ട്‌ പൂർണ്ണമായി നിർവ്വഹിച്ചിരുന്നതും തെങ്ങ്‌ കൃഷിയായിരുന്നു, വിശേഷിച്ചും തീരപ്രദേശങ്ങളിൽ.  ഇന്നു  റബ്ബർ അനുഭവിക്കുന്നതിനേക്കാൾ എത്രയോ ഉപരി പരിചരണം ത…

ഗ്രാമവികസനമേഖലയിൽ പുതിയ ദിശാബോധവുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ടെക്നോളജി

രൂപക്‌ ജി. മാടശേരി
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
ഗ്രാമവികസന വകുപ്പിന്റെ കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്‌ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ഡവലപ്‌മന്റ്‌ (എൻഐആർഡി)ആൻഡ്‌ പഞ്ചായത്തി രാജ്‌. തൃത്താല പഞ്ചായത്ത്‌ സംവിധാനത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഗ്രാമസേവകർ, ബാങ്ക്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്‌ പരിശീലനം നൽകുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌ ഇത്‌.  ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഒരു ബൗദ്ധിക കേന്ദ്രം എന്ന നിലയിൽ എൻഐആർഡി അതിന്റെ നയ രൂപീകരണ മേഖലയിൽ വലിയ പങ്ക്‌  വഹിക്കുന്നു.
ഇതോടൊപ്പം കേന്ദ്ര - സംസ്ഥാന ഗവണ്‍മന്റുകളുടെ വിവിധ വകുപ്പുകൾക്കും, ബാങ്കിംങ്ങ്‌ സ്ഥാപനങ്ങൾക്കും, സാമൂഹ്യ സംഘടനകൾക്കും, സ്വാകാര്യ , പൊതു മേഖലാ സ്ഥാപനങ്ങൾക്കും പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങൾക്കും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ ഏജൻസികൾക്കും ആവശ്യാനുസരണം എൻഐആർഡി  സേവനം ലഭ്യമാക്കുന്നുണ്ട്‌. നയരൂപീകരണം, മാനേജ്‌മന്റ്‌, ഗ്രാമവികസന പദ്ധതികളുടെ നിർവഹണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പരിചയ സമ്പന്നരായ വിദഗ്ധരും സംവിധാനങ്ങളും എൻഐആർഡിക്ക്‌ …

കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം

ഡോ. രമണി ഗോപാലകൃഷ്ണൻ
ഡപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

ഏറ്റവും വിപുലമായ പങ്കാളിത്തം കണ്ട കൊക്കോടെക്‌ മാമാങ്കമായിരുന്നു കൊളംബോയിൽ നടന്നത്‌. ഏഷ്യ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി അംഗരാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം കൂടാതെ ക്ഷണിക്കപ്പെട്ട വിദഗ്ദ്ധർ, ഫ്രാൻസിലെ നാളികേര ജനിതക വിഭവ ശൃംഖലാ കേന്ദ്രം, അന്തർദേശീയ  ജൈവവൈവിദ്ധ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഫിലിപൈൻസിലെ യുണൈറ്റഡ്‌ കോക്കനട്ട്‌ അസോസിയേഷൻ (യുക്കാപ്‌), ചൈനയിലെ നാളികേര ഗവേഷണ കേന്ദ്രം, കെനിയയിലെ മൈക്രോ എന്റർപ്രൈസസ്സ്‌ സപ്പോർട്ട്‌ പ്രോഗ്രാം ട്രസ്റ്റ്‌ (മെസ്പെറ്റ്‌), ടാൻസാനിയായിലെ 'മിക്കോചേനി' കാർഷിക ഗവേഷണ കേന്ദ്രം, ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ഭക്ഷ്യോ ൽപാദന മന്ത്രാലയം, നെതർലാന്റിലെ എഫ്‌.എ.ഒ യുടെ ദൃഢനാരുകളെക്കുറിച്ചുള്ള ഗവേഷണ വികസന വിഭാഗം, നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി ഇറക്കുമതിക്കാർ, അംഗത്വ രാജ്യങ്ങളല്ലാത്ത സിംഗപ്പൂർ, ബ്രസീൽ, ഫ്രാൻസ്‌, മോശാംബിക്‌ എന്നിവിടങ്ങളിൽ നിന്നുള്ള നാളികേര കുതുകികൾ പങ്കെടുത്ത ഒരു വൻമേളയായിരുന്നു. പല രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരുടെ പ്രബന്ധാവതരണത്തിൽ നിന്ന…

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ

സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി - 11

മൈക്രോനേഷ്യ
ഫെഡറൽ സ്റ്റേറ്റ്‌ ഓഫ്‌ മൈക്രോനേഷ്യ എന്ന്‌ അറിയപ്പെടുന്ന ഈ ദ്വീപസമൂഹം പസഫിക്‌ സമുദ്രത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.വിഭിന്ന ഭാഷകളും വിഭിന്ന സംസ്കാരങ്ങളുമുള്ള  607 ചെറു ദ്വീപുകൾ ഫെഡറേറ്റ്‌ ചെയ്ത്‌ 1978 ൽ രാഷ്ട്രമായി. ഇതിൽ 70 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു.  ലോകബാങ്കിന്റെ കണക്കു പ്രകാരം 2008 ൽ മൈക്രോനേഷ്യയിലെ  ജനസംഖ്യ 110,000 ആണ്‌. 18 ഭാഷകൾ സംസാരിക്കുന്ന ദ്വീപസമൂഹത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്‌.
കൃഷിയാണ്‌ മുഖ്യ വരുമാനം. പക്ഷെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇതിന്റെ കണക്കില്ല. നാളികേരമാണ്‌ മുഖ്യ വിള. പരമ്പരാഗതമായി കൊപ്രയാണ്‌ പ്രധാന ഉത്പ്പന്നം എന്നാൽ നാളികേര മേഖലയിൽ നിലനിന്ന വിലയിടിവും,  വളരെ പ്രായമായ നാളികേര വൃക്ഷങ്ങളും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്പാദനം വളരെ കുറവാണ്‌. വിപണി സജീവമായതോടെ നാളികേര മേഖലയുടെ പുനരുദ്ധാരണവും വൈവിധ്യവത്ക്കരണവുമാണ്‌ ഇപ്പോൾ ഗവണ്‍മന്റിന്റെ മുഖ്യ പരിഗണന. അതിനായി  2012 ൽ നാളികേര പുനരധിവാസ പദ്ധതിയും, 2013 ൽ തീവ്ര നാളികേര വിഭവ പരിശോധനയും നടത്തിക്കഴിഞ്ഞു.ഇതു കൂടാതെ വ്യാപകമായ തോതിൽ ആവർത്തന കൃഷിയും വിപണി ലക്ഷ്യമാ…