Skip to main content

Posts

Showing posts from March, 2012

malayalasameeksha march 15-april 15

മലയാളസമീക്ഷ മാർച്ച്15 ഏപ്രിൽ 15/ 2012
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം:

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന :
എ.എസ്.ഹരിദാസ്
പംക്തികൾ
പ്രണയം
ലൈംഗികപീഡനങ്ങൾ അവസാനിക്കുന്നില്ല
സുധാകരൻ ചന്തവിള
എഴുത്തുകാരന്റെ ഡയറി
പുസ്തകപ്പുഴുക്കളും പുഴുതിന്നുന്ന പുസ്തകങ്ങളും
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
വനിതാദിനവും ചിലസൗമ്യരോദങ്ങളും
ജ്യോതിർമയി ശങ്കരൻ
നിലാവിന്റെ വഴി
നിലാവുറങ്ങുന്ന വഴികളിൽ തീർത്ഥാടകരായ്
ശ്രീപാർവ്വതി
ചരിത്രരേഖ
മാർക്സിൽനിന്ന് മിശിഹായിലേക്കോ?
ഡോ.എം.എസ്.ജയപ്രകാശ്
അക്ഷരരേഖ
സാഹിത്യമാധ്യമം എന്ന നിലയിൽ ഭാഷയുടെ സവിശേഷതകൾ
ആർ ശ്രീലതാവർമ്മ
മനസ്സ്
ജീവിതരഹസ്യങ്ങൾ
എസ്.സുജാതൻ
ലേഖനം
സമന്വയത്തിന്റെ മരുപ്പച്ചകൾ പെറ്റുപെരുകട്ടെ
സി.രാധാകൃഷ്ണൻ
മുകുന്ദേട്ടാ ,പിണറായി വിളിക്കുന്നു
പി.സുജാതൻ
തീവണ്ടി കാണിച്ചുതരുന്ന കാഴ്ചകൾ
രഘുനാഥ് പലേരി
യുക്തിപരമോ വിലക്കിന്റെ ഈ നീതിശാസ്ത്രം?
ദിപിൻ മാനന്തവാടി
ഒ.വി.വിജയൻ എന്ന ഇതിഹാസം
ഫൈസൽബാവ
മലനാടിന്റെ മാറ്റൊലി നാൽപ്പത്തഞ്ചിന്റെ  നിറവിൽ
മീരാകൃഷ്ണ
കഥയുടെ ലവണതീരങ്ങൾ
അജിത് കെ.സി
കൃഷി
നമുക്കാദരിക്കാം നേട്ടങ്ങൾ കൊയ്യുന്ന കേരകർഷകരെ
ടി.കെ.ജോസ് ഐ.എ.എസ്.
നാടെങ്ങും  ചങ്ങാതിമാരെത്തുന്നു 
മിനി…

ഒരു വെടി

ശ്രീകൃഷ്ണദാസ്‌ മാത്തൂർ.

ഒരു വെടിക്കായത്രെ നാം
കാതോർക്കുന്നത്‌, എന്നും.
ഒരുതുണ്ടു മാംസവും കൊണ്ടത്‌
കാലങ്ങൾ ചുറ്റിത്തിരിഞ്ഞ്‌
ഇടക്കിടക്കു വന്ന് പൊട്ടി,
കണ്ണീരു പിഴിഞ്ഞെടുത്ത്‌,
നായാട്ടു ദാഹമടക്കി,
കടലിലേക്കോ, ആകാശത്തേക്കോ
മണ്ണിലേക്കോ തൽക്കാലം
മടങ്ങുന്നു.

ചില പൂങ്കാവനങ്ങളിൽ നിന്ന്
പൂവുകളെന്നു പറഞ്ഞ്‌
ഇപ്പൊഴും കൊഴിഞ്ഞു വിഴുന്നത്‌
അങ്ങനെ കിനിഞ്ഞ ചോരയാണു`.

വിയർപ്പെന്നു പറഞ്ഞ്‌
തിളങ്ങി ചവർക്കുന്നത്‌,
വെടി ശീലിച്ച്‌, മുറിഞ്ഞു ശീലിച്ച്‌
തഴമ്പിച്ച തനിനാട്ടുമ്പുറമാണു`.

ഇവിടിപ്പൊഴും നിറയെ
അസ്ഥിപൂക്കുന്ന വിരിഞ്ഞ്‌ നെഞ്ച്‌
വെടിപാകാൻ പാകത്തിനുണ്ടെന്ന്
ചിലർ വ്യാമോഹിക്കുന്നു.

ഒന്നാം കരണവും, കൂട്ടുകാരും
രണ്ടാം കരണവും കൂട്ടുകാരും,
ഇപ്പൊഴും മറ്റുകരണങ്ങൾ
കാട്ടിക്കൊടുക്കാനുണ്ടാവുമെന്ന്
ചോര രുചിച്ചവനു തോന്നുന്നു.

വരുമ്പൊഴൊക്കെ,
തിര വകഞ്ഞൊരു നര-
നായാട്ടു നടത്തിപ്പോകാമെന്നാകാം..

എത്രമേൽ ഞാനിനി വെടികൊണ്ട്‌
ഇങ്ങനെ മരിക്കാതെ കിടക്കും,
ഇളയും കുറെ കരുമാടികളും,
കടൽകരെയിരുന്ന് നെഞ്ചത്തടിക്കുന്നു.

നമുക്കൊന്ന് നിവരേണ്ടേ,
കൂനന്മാർ ഗോപുരമോന്തായത്ത്‌
കുനുകുനെ ഗീർ വ്വാണം…

ആതുര സേവന മേഖലയിലെ വേട്ടക്കാര്‍

ഫൈസല്‍ ബാവ “നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോ…

news

കണ്ണൂരിന്റെ കയ്യൊപ്പ്.....     ക്രിതികള്‍ ക്ഷണിക്കുന്നു..


ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബിന്റെ
വാര്‍ഷികത്തോടനുബന്ദിച്ച്. 'കണ്ണൂരിന്റെ കയ്യൊപ്പ്' എന്ന പേരില്‍
കണ്ണുര്‍ജില്ലയിലെ സാഹിത്യകാരന്മാരുടെ പുസ്ത്കങ്ങളുടെ പ്രദര്‍ശനം
സങ്കടിപ്പിക്കുന്നു. ആയതിലേക്കു എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ
ക്രിതികള്‍ മാര്‍ച്ച്‌ 31 നകം കിട്ടത്തക്ക വിധം അയക്കുവാന്‍ മാന്യ
എഴുത്തുകാരോടു അപേക്ഷിക്കുന്നു.

എന്ന്
സെക്രട്ടറി അജയന്‍ വളക്കൈ
ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബ്‌
പന്നിത്തടം.
കൊയ്യം പി.ഒ
കണ്ണുര്‍  670142

ഫോണ്‍: 9496356752

എന്‍റെ പുഴ.

ശാന്താമേനോൻ
നിറഞ്ഞൊഴുകുന്ന വെണ്മ പുതച്ച് നീല പൊന്‍മാനെ പോലെ  അകലം സൂക്ഷിച്ച്‌ ഒന്നും പറയാതെ, ഒരിക്കലും പൂ  ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.

അക്ഷരരേഖ

ആർ ശ്രീലതാവർമ്മ സാഹിത്യമാധ്യമം എന്ന നിലയിൽ ഭാഷയുടെ സവിശേഷതകൾ      നിത്യവ്യവഹാരത്തിൽ ഭാഷ, ആശയവിനിമയത്തിന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നു.എന്നാൽ സാഹിത്യത്തിൽ ഭാഷ ,ആശയവിനിമയത്തിന്റെ സാമാന്യതലം പിന്നിട്ട് ഭാവാവിഷ്കാരത്തിന്റെ സവിശേഷ മണ്ഡലത്തിലേക്കുയരുന്നു.അങ്ങനെ അത് സമാന്യവ്യവഹാരഭിന്നമാകുന്നു.സമാന്യവ്യവഹാരത്തിൽ നിന്ന് എന്നതുപോലെ ശാസ്ത്രഭാഷയിൽ നിന്നും വ്യത്യസ്തമാണ് സാഹിത്യഭാഷ.ശാസ്ത്രം തുടങ്ങിയ വൈജ്ഞാനികവിഷയങ്ങൾക്കും ഭാഷയാണ് ആധാരം.പക്ഷേ,ശാസ്ത്രം വസ്തുനിഷ്ഠമാണ്,ഭാവനിഷ്ഠമല്ല.അതുകൊണ്ടുതന്നെ ശാസ്ത്രത്തിൽ,വാക്കുകൾ അവയുടെ നിശ്ചിതങ്ങളായ അർഥങ്ങളിൽ ഉറച്ചുനിൽക്കുന്നു.വസ്തുതകൾ ഋജുവായും വസ്തുനിഷ്ഠമായും പറയുകയാണ് ശാസ്ത്രഭാഷയുടെ ലക്ഷ്യം.അതിനാൽ വൈചിത്ര്യം വരുത്തിയുള്ള പറച്ചിലും അതിശയോക്തി കലർന്ന പറച്ചിലും ഇവിടെ തികച്ചും വർജ്യമാണ്.എന്നാൽ സാഹിത്യത്തിന്റെ സ്ഥിതി ഇതല്ല.സാഹിത്യം ആത്മനിഷ്ഠമാകയാൽ പദങ്ങൾ നിയതമായ അർഥതലത്തിൽ ഒതുങ്ങുന്നില്ല.മാത്രമല്ല,ബിംബകല്പനകളിലൂടെയും സൂചകങ്ങളിലൂടെയും മറ്റും സാഹിത്യഭാഷ ബഹുതലസ്പർശിയായി മാറുകയും ചെയ്യുന്നു.സാഹിത്യത്തിൽ പദങ്ങൾ പ്രത്യേകമായ അർഥവിവക്ഷയോടെ പ്രയോഗിക്കപ്പെടുന…

നിലപാട്‌

ജിജോ അഗസ്റ്റിൻ (തച്ചൻ)

ആത്മീയവാദികൾക്ക്‌
എന്തിനുമേതിനും ഉത്തരമുണ്ട്‌
ചോദ്യം ചെയ്താലോ?
ഭയപ്പെടുത്തും, പിന്നെ തക്കത്തിനൊത്തുകിട്ടിയാൽ
തൊലിയുരിച്ച്‌ തിളച്ച എണ്ണയിൽ വറുക്കും
ഭൗതികവാദികൾക്കുമുണ്ട്‌
ഏതിനും പോംവഴി
പക്ഷേ ഉത്തരം മുട്ടിയാൽ
ആദ്യം കൊഞ്ഞനം കുത്തിനോക്കും
ഫലിച്ചില്ലെങ്കിൽ വാലു ചുരുട്ടിത്തിരുകി
ഓട്ടം പിടിക്കും
മിതവാദിയായാൽ
ഈ മാർഗങ്ങളെല്ലാം അവലംബിയ്ക്കാം
അതുകൊണ്ടു ഞാനും
കമ്യൂണിസ്റ്റായി.

പാവം പൂച്ചകള്‍!!!

യാമിനി ജേക്കബ്ബ്

വെളിച്ചത്തില്‍ പിറന്ന്,
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്,
ഇരുട്ടില്‍ അവസാനിക്കുന്ന,
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്,
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന
മുറികള്‍.
ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ,ഊട്ടുമുറിയുടെ
അടുപ്പം തൊട്ടു തീണ്ടാത്ത
മുറികള്‍.

ഇതൊന്നുമറിയാതെ,
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌,കാല്‍പ്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?
വാതില്‍ തുറന്നടയുന്ന  നിമിഷാര്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കും തോറും
ചുരുള്‍ നിവരുന്ന ഗൂഡ ലക്ഷ്യങ്ങള്‍,
സ്വാര്‍ത്തതകള്‍.
തുടക്കത്തിലേ സംഭ്രമതിനോടുവില്‍,
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!

N B:ഇവിടെ പരാമര്ശിക്കപ്പെടുന്നതെല്ലാം പെണ്‍ പൂച്ചകളെ കുറിച്ചാണ്.

പഴയതുകള്‍

കമലാലയം രാജന്‍

നനഞ്ഞ പുസ്തകങ്ങള്‍  നെഞൊട്ടി ഉണങ്ങിയ  നടവഴികളില്‍ ..
ആദ്യ പ്രണയത്തിന്റെ  കാല്‍പ്പാടുകള്‍  ചെളിവെള്ളം നിറയാനായ്‌ കുഴിഞ്ഞു കിടന്നിരുന്നു 
കുഴികള്‍  മഴവെള്ളത്തെ  അണ കെട്ടി നിര്‍ത്തിയ കാലത്ത്  അണ തകര്‍ത്തൊഴുകിയ പ്രണയം  പൊള്ളുന്ന ഹൃദയ ച്ചൂടില്‍ ബാഷ്പ്പീകരിച്ചു പോയി .. 
മാറോടണയ്ക്കപ്പെട്ട പുസ്തകങ്ങള്‍  ഉണങ്ങിയെങ്കിലും  നനഞ്ഞ പാവാടകള്‍  ഉണങ്ങാതെ  പാതിറ്റാണ്ടുകളായി ഈറന്‍ തെറിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു 
ചെമ്മണ്‍കുഴികള്‍ താര്‍ പുരണ്ട  കല്‍ക്കഷ് ണങ്ങളാല്‍ മറയ്ക്കപ്പെട്ടു 
നനഞ്ഞ പാവാടകള്‍  പ്രതീക്ഷിച്ച വെളിമ്പുറങ്ങളില്‍  കണ്ണുകള്‍ നടന്നു തളരുന്നു ... 
പ്രൈമറി സക്കൂളിലെ കലപിലകള്‍  ആയുസ്സൊടങ്ങാതെ കാത്തിരിയ്ക്കുന്നത്  കരളില്‍ കവിതകള്‍ അട വെയ്ക്കപ്പെടുന്നതു കൊണ്ടാണ് 
വിരിയുന്ന സ്വപ്ന ങ്ങള്‍ക്ക്  പാവാടകളുടെ നനവും നെഞൊട്ടിയുണങ്ങിയ  പുസ്തകങ്ങളുടെ ചൂടും  ആത്മാവാകുന്നു ...

തീവണ്ടി

നിദർശ് രാജ്
ഞാന്‍ തീവണ്ടി
അലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു


അലറിക്കരയുവാന്‍ 
കുറേയേറെ കാരണങ്ങളുണ്ട്
ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു


കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ


അലക്ഷ്യമായുള്ള യാത്രയില്‍ 
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.

ഒ. വി. വിജയന്‍ എന്ന ഇതിഹാസം

ഫൈസൽ ബാവ

മാർച്ച് 31 ഒ.വി .വിജയന്റെ ചരമദിനമാണ്

"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മി…

മഴവില്ല് .

വീണാദേവി
പൊക്കിള്‍ക്കൊടിയില്‍ നിന്നുദിച്ച
ഒരു മഴവില്ല് നിന്നെത്തേടി എത്തുന്നു .
അത് നിന്നില്‍നിന്നും എന്നിലേക്കുള്ള പാലം .
മഴവില്ലിന്‍റെ പാലം .
അതിലൂടെ നടന്നു ഞാന്‍ നിന്നിലെക്കും
നീ എന്നിലേക്കും വരുന്നു .
അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ
ആയിരിക്കുന്നുവല്ലോ ഈയാത്ര.
ഈ മഴവില്‍ നിറങ്ങള്‍ ഓരോ പരമാണുവിലും നിറഞ്ഞ്,
ഹൃദയത്തെ വലം വെച്ച് ,
സിരകളില്‍ ചുഴലി കുത്തി
രോമകൂപങ്ങളില്‍ പ്രകാശ ധാരയായി പ്രസരിക്കുന്നു .
സ്വയം പ്രകാശമായ് രൂപാന്തരം ചെയ്ത ഇരു ബിംബങ്ങള്‍
മഴവില്ലിലൂടെ യാത്ര ചെയ്യുന്നു .
വി. മീനാക്ഷി

അഞ്ചാംഭാവം

 ജ്യോതിർമയിശങ്കരൻ
വനിതാദിനവും ചില സൌമ്യരോദനങ്ങളും

വെറുതെ മെയിൽ തുറന്നു  ഒന്നു നോക്കുകയായിരുന്നു .മെയിലിലൂടെ കിട്ടിയ ചില
മനസ്സിൽ തട്ടിയ സത്യങ്ങൾ നിങ്ങളുമായി പങ്കിടണമെന്നു തോന്നി.ഇതാ ഇനിയും
വന്നെത്തുകയാണല്ലോ ഒരു ലോകവനിതാദിനം.  ഇന്റർനാഷനൽ വിമൻസ്ഡെയ്ക്കു  കഴിഞ്ഞ
വർഷം 100 വയസ്സു തികഞ്ഞു. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുള്ള നേട്ടങ്ങൾ
കാട്ടിത്തരാനായി ഒട്ടനവധി  ഉണ്ടാവാം.  വേണ്ടത്ര രീതിയിൽ സ്ത്രീയുടെ
ഉന്നമനം ആഗോളതലത്തിലും ഭാരതത്തിലും കൈവന്നോ എന്നറിയില്ലെങ്കിലും
ഇത്തരുണത്തിൽ ഇവിടെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്ന  ചില സംഭവങ്ങളെക്കുറിച്ചു
പറയാം.

മറക്കുവാൻ മനസ്സിനോടു പറഞ്ഞതായിരുന്നു. പക്ഷേ ഒന്നിനു പിന്നാലെ ഒന്നായി
വരുന്ന ഇ-മെയിലുകൾ ഓർമ്മയെ പുതുക്കിക്കൊണ്ടിരിയ്ക്കുന്നു. മറക്കാൻ
മോഹമായിട്ടല്ല, ഉള്ളിൽ അത്രയേറെ തട്ടിയ സംഭവമായിരുന്നല്ലോ അത്. പറഞ്ഞു
കൊണ്ടു വരുന്നതു സൌമ്യ എന്ന പെൺകുട്ടിയുടെ അതിദാരുണമായ
വിധിയെക്കുറിച്ചാണെന്നു മനസ്സിലായിക്കാണുമല്ലോ. പ്രതീക്ഷകൾ നിറഞ്ഞ
മനസ്സുമായി ആ തീവണ്ടിയിൽ ഒറ്റയ്ക്കിരുന്ന അവളുടെ മനസ്സിൽ ഭാവി
വരനെക്കുറിച്ചും നാളെ ആദ്യമായി അയാളെ കാണുന്ന സമയത്തെക്കുറിച്ചുമുള്ള
മധുരസ്മരണകൾ മാത്രമായിരുന്നിര…

ഋതുപാപം

തോമസ്‌ പി. കൊടിയൻ
വസുമതി കണ്ണുനീരിൽ പെയ്തിറങ്ങി.
സ്വന്തം കണ്ണുനീരിൽ അവളൊഴുകിപ്പോകാതിരിക്കാൻ ഞാനവൾക്കൊരു മൺതോണിയായി തുണനിന്നു.
"എന്റെ കൃഷ്ണാ..." അവൾ നെഞ്ചിലിടിച്ചു കരഞ്ഞു. "എന്റെ മോള്‌.. ഇനി
ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ..." അവൾ മുഖം
പൊത്തിക്കരഞ്ഞു.
       എന്തു പറഞ്ഞ്‌, ഞാനെന്തു പറഞ്ഞ്‌ എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും?
എന്റെ കളിക്കൂട്ടുകാരീ നിന്റെയീക്കോലം എന്നെ, വസന്തങ്ങളും നിറങ്ങളും
വാർന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെയോർമ്മിപ്പിക്കുന്നു.
എവിടെപ്പോയീ നിന്റെ മാംസളമായിരുന്ന  ശരീരഭാഗങ്ങൾ? എവിടെപ്പോയീ നിന്റെ
ആഹ്ലാദത്തിന്റെ ഓണത്തുമ്പികൾ...
"എന്തു പറ്റി വസു."
"നീ നോക്ക്‌ ശാരീ.. അവളെന്തു പണിയാ കാണിച്ചേക്കണേന്ന്‌ അവളുടെ അടുത്തു
ചെന്നു നോക്ക്‌."
വസുമതി കുറ്റവാളിക്കു നേരെ വിരൽ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനുമുന്നിൽ
വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീൽച്ചെയറിൽ അവളുടെ മകൾ ഇരുന്നിരുന്നു.
ഒന്നുമറിയാത്തവളെപ്പോലെ.
വിചിത്രങ്ങളായ ശബ്ദങ്ങളടെയും അംഗവിക്ഷേപങ്ങളുടെയും വിരോധാഭാസങ്ങളിൽ
നഷ്ടപ്പെട്ടവളായി അവൾ, അവളുടേതായ ലോകത്തിരുന്ന്‌ വിക്കുകയും

ജീവിത രഹസ്യങ്ങൾ/ശ്രീ ശ്രീ രവിശങ്കർ

പരിഭാഷ എസ്.സുജാതൻ
സൃഷ്ടിയുടെ ഗഹനതയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ശാസ്ത്രം.  ഉണ്മയുടെ
പരമരഹസ്യങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ആദ്ധ്യാത്മികത?.
സാങ്കേതിക വിദ്യയുടെ ഉദ്ദേശ്യം മനുഷ്യസമൂഹത്തിന്റെ സുഖവും
സ്വാസ്ഥ്യവുമായിരിക്കണം.  ആത്മീയ മൂല്യങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ -
മാനുഷിക മൂല്യങ്ങൾ നിരസിക്കപ്പെടുകയാണെങ്കിൽ സാങ്കേതിക വിദ്യ
സ്വാസ്ഥ്യത്തിനു പകരം ഭയവും നശീകരണവുമാണ്‌ കൊണ്ടുവരുന്നത്‌.
മാനുഷിക മൂല്യങ്ങൾ കൂടാതെയുള്ള സാങ്കേതിക വിദ്യ മൃതപ്രകൃതിയായി മാത്രമേ
കാണാൻ കഴിയുകയുള്ളൂ.  പ്രകൃതിദത്തമായ ജീവിതത്തിന്‌ ശാസ്ത്രം ഒരുൾക്കാഴ്ച
തരേണ്ടതുതന്നെയാണ്‌.  അത്‌ ആദ്ധ്യാത്മിക പ്രകൃതിയ്ക്ക്‌ ജീവൻ
കൊടുക്കുന്നതുമായിരിക്കണം. ഉദാഹരണത്തിന്‌, കുട്ടികളുടെ കണ്ണുകളിൽ,
മരിച്ചതായി ഈ പ്രകൃതിയിൽ ഒന്നുംതന്നെയില്ല.  അവരുടെ കണ്ണുകളിൽ
മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും സൂര്യനും ചന്ദ്രനുമെല്ലാം ജീവനുണ്ട്‌. -
അവയ്ക്കെല്ലാം വികാരങ്ങളുണ്ട്‌, അനുഭൂതികളുമുണ്ട്‌.  എന്നാൽ അജ്ഞതയും
പിരിമുറുക്കവുമുള്ളവരുടെ കണ്ണുകളിൽ മനുഷ്യർ പോലും യന്ത്രങ്ങളായോ അഥവാ
വസ്തുക്കളായോ മാത്രമേ തോന്നുകയുള്ളൂ!

ആത്മീയതയില്ലാത്ത സാങ്കേതിക വിദ്യ വിനാശകരമാണ്‌.  ആത്മീയത …

എഴുത്തുകാരന്റെ ഡയറി

സി.പി.രാജശേഖരൻ പുസ്തകപ്പുഴുക്കളും
പുഴുതിന്നുന്ന പുസ്തകങ്ങളും എഴുത്തുകാരേക്കുറിച്ചോ വായനക്കാരെകുറിച്ചോ ചിന്തിച്ച്‌
തലപുണ്ണാക്കേണ്ടതില്ല. പുസ്തക പ്രസാധനത്തെക്കുറിച്ച്‌ ചിന്തിച്ചേ
മതിയാകൂ. കാരണം, അതൊരു കച്ചവടമാണ്‌. ഇത്‌ കച്ചവടത്തിന്റെ യുഗമാണ്‌.
അതേന്നേയ്‌, ചുരുട്ടി മടക്കി ഒരു പുസ്തകപ്പേജിന്റെ വലുപ്പത്തിൽ
മുറിച്ചെടുക്കുന്ന രണ്ട്‌ പേജ്‌ കടലാസ്സിന്‌, ഹോൾസെയിൽ വിലയായി
കൊടുക്കേണ്ടത്‌ പത്തുപൈസയാണ്‌. ആ രണ്ട്‌ പേജിൽ എന്തെങ്കിലും കറുത്തമഷി
പുരട്ടി വിതരണം ചെയ്താൽ അതിന്റെ വില ഒന്നരരൂപമുതൽ നാലുരൂപവരെ വിലകിട്ടും.
അഗ്രേസിയാണ്‌ പൂർണ്ണമായും മഷി പുരട്ടിവിടുന്നതെങ്കിൽ വില ഡോളറായിവരും
എന്നതിനാൽ 200 പേജ്‌ പുസ്തകത്തിന്‌ അഞ്ച്‌ ഡോളറോ ആറ്‌ ഡോളറോ ഇട്ടാലും
പരാതിയോ പരിഭവമോ ഉണ്ടാകില്ല.  ചുരുക്കിപ്പറഞ്ഞാൽ മഷി പുരട്ടിയ
കടലാസ്സിന്‌ പുരളാത്ത കടലാസ്സിനെക്കാൾ പതിനഞ്ചുമുതൽ ഇരുപതോ ഇരുപത്തഞ്ചോ
ഇരട്ടിവരെ വിലയിട്ട്‌ നൽകാം. അതിന്റെ പ്രോഡക്ഷൻ, പാക്കിംങ്ങ്‌, സെയിൽസ്‌
ചിലവുകളെല്ലാം കൂട്ടിയാലും 60 ശതമാനത്തിലേറെപ്പോകില്ല. എങ്ങിനെയായാലും 40
ശതമാനം ലാഭം. 40 ശതമാനം എന്നത്‌ കടലാസുവിലയുടെ 40 ശതമാനമല്ല; മറിച്ച്‌ ആ
കടലാസ്‌ 1500 ശതമാനം വര…

അവനും അവളും പിന്നെ കമ്പ്യൂട്ടറും

ഡോക്ടർ (മേജർ)നളിനി ജനാർദ്ദനൻ
   മഞ്ഞുപെയ്യുന്ന ഒരു ശരത്കാല രാത്രി. ദൂരെ നഗരത്തിൽ നിയോൺവിളക്കുകൾ
മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നു. നേർത്ത മൂടൽമഞ്ഞ്‌ ഒരു വെളുത്ത
പട്ടുപുടവയായി ഭൂമിയെപൊതിയുന്നു. കുളിരുള്ള കാറ്റേറ്റുതണുത്തുവിറച്ചപ്പോൾ
അവളോർത്തു-ഇളം ചൂടുപകരുന്ന ഒരുഷാൾപോലെ, സ്നേഹപൂർണ്ണമായ ഒരു സാന്ത്വനംപോലെ
തന്നെ വലയംചെയ്യാറുള്ള ഭർത്താവിന്റെ ആലിംഗനം. രോമാവൃതമായ നെഞ്ചിന്റെ
ചൂടേറ്റുറങ്ങിയ രാത്രികൾ. തണുപ്പിലും വിയർത്തൊഴുകുന്ന സ്നേഹോഷ്മളമായ
എന്റെ  രാത്രികളെവിടെ?
       ടെറസ്സിൽ നിന്നു മുറിയിലേക്കു തിരിച്ചു നടന്നു. കമ്പ്യൂട്ടറിനു
മുമ്പിലിരുന്നു ജോലിചെയ്യുന്ന ഭർത്താവ്‌. 'ഉണ്ണിയേട്ടാ, വരൂ,
ഉറങ്ങാറായില്ലേ?' മൃദുവായി തൊട്ടുവിളിച്ചപ്പോൾ നീരസം കലർന്ന ഒരു നോട്ടം!
       "നന്ദിനി, നിനക്കുപോയി കിടന്നുറങ്ങിക്കൂടേ? ഞാനെന്റെ ജോലിയൊന്നു
തീർക്കട്ടെ. രാവിലേയാണെങ്കിൽ ഒട്ടുംസമയം കിട്ടാറില്ല. എത്ര ഇ-മെയിലുകൾ
അയക്കണം എന്നറിയാമോ? അല്ലെങ്കിൽ നിന്നോടു പറഞ്ഞിട്ടെന്തു കാര്യം?
നിനക്കാണെങ്കിൽ കമ്പ്യൂട്ടർ പഠിക്കാനിഷ്ടമല്ലല്ലോ?
സങ്കടത്തോടെ മടങ്ങിച്ചെന്നു കിടക്കയിൽ കിടന്നു. പ്രിയംകരമായ ഗസലുകൾ
തൂവൽസ്പർശമായി മനസ്സിനെ തല…

നാട്യം

ശ്രീദേവിനായര്‍ പച്ചപുതച്ച പാടം നെന്മണികളെത്തിരിച്ചറിയാതെ
പതിരുകളില്‍  നൂറുമേനി വിളയിച്ച് മനുഷ്യരെചതിക്കുന്നുവോ?

ഉപ്പില്ലാത്ത ഉമിനീരില്‍ പതിരിന്റെ  പാഴ്ചോറ്
ദഹനം കിട്ടാതെ തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ  മാംസക്കഷ്ണങ്ങളില്‍ രുചിയെന്ന
പാഴ്വാക്കിനര്‍ത്ഥം കിട്ടാതെ ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.

എരിവിന്റെ  നാട്യത്തില്‍ കണ്ണുകള്‍ കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നു എവിടെയാണ്
തെറ്റു പറ്റിയതെന്ന്?

പ്രണയം

സുധാകരൻ ചന്തവിള
ലൈംഗിക പീഡനങ്ങൾ അവസാനിക്കുന്നില്ല

പുരുഷന്മാരാൽ  ആക്രമിക്കപ്പെടുന്ന സ്ത്രീകളും സദാചാരപോലീസിനാൽ
അപഹരിക്കപ്പെടുന്ന പുരുഷന്മാരും കേരളത്തിൽ കൂടിവരുന്നു.  എന്താണ്‌
സദാചാരം? സദാചാരം നടപ്പിലാക്കുന്നതാരാണ്‌? അതിനവർക്ക്‌ ആരാണ്‌  അധികാരം
കൊടുത്തത്‌. ഒരു സ്ത്രീയോട്‌ സംസാരിച്ചുവേന്നുകരുതി, അല്ലെങ്കിൽ ആ
സ്ത്രീയെ ലൈംഗികമായി ആക്രമിച്ചുവേന്നു കരുതി പുരുഷനെ കൈകാര്യം ചെയ്യാൻ
എന്തുനിയമസാധുതയാണ്‌ ഇക്കൂട്ടർക്ക്‌ നൽകിയിട്ടുള്ളത്‌. ഇത്തരം വിഷയങ്ങൾ
പെട്ടെന്നു ചർച്ചചെയ്യപ്പെട്ട്‌ മറഞ്ഞുപോകുകയും പിന്നീട്‌ വൈകാതെ
ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിൽ ആരാണ്‌ കുറ്റവാളി?

       'സദാചാരം' എന്ന വാക്കാണ്‌ ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ
ഉപയോഗിക്കുന്നതെന്ന്‌ പ്രത്യേകം ഓർക്കണം. അപ്പോൾ യഥാർത്ഥ സദാചാരം എന്നത്‌
എന്താണ്‌ എന്നുകൂടി ആരായേണ്ടിയിരിക്കുന്നു. ആരോടെങ്കിലും ആർക്കെങ്കിലും
എന്തെങ്കിലും കാരണത്താൽ വിരോധമുണ്ടെങ്കിൽ അതെല്ലാം കാര്യമായി കൈകാര്യം
ചെയ്യാൻ ഏറ്റവും എളുപ്പമുള്ളവിഷയമായി ലൈംഗികത മാറിയിട്ടുണ്ട്‌. നമ്മുടെ
നാട്ടിലെ സ്ത്രീകൾ ഇത്രയ്ക്ക്‌ അപ്സരസ്സുകളോ? അതോ പുരുഷന്മാർ
ആഗ്രഹിക്കുന്ന ലൈംഗിക…

വായന

എ. എസ്‌. ഹരിദാസ്‌
കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ ഈ പംക്തി തയ്യാറാക്കാൻ കഴിയാത്തതിൽ നിർവ്യാജം
ഖേദിക്കുന്നു. തുടരട്ടെ:
അലകടൽ ശാന്തമായി : സി രാധാകൃഷ്ണൻ
മരണപ്പെട്ടുപോയ ഒരു പ്രതിഭാശാലിയെക്കുറിച്ച്‌ മറ്റൊരു പ്രതിഭാശാലി
എഴുതുമ്പോൾ മാത്രമേ മരണപ്പെട്ടയാളുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ അറിയാൻ
കഴിയൂ; രണ്ടുകാരണങ്ങളാൽ:
1.      അങ്ങനെ രണ്ടുപേർ ധാരാളം അടുത്തിടപഴകാൻ ഇടയാക്കും.
2.      അറിയേണ്ട കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാൻ കഴിയും.
സുകുമാർ അഴീക്കോടിനെക്കുറിച്ചുള്ള സി.രാധാകൃഷ്ണന്റെ സ്മരണ ഇപ്പറഞ്ഞ
ഗുണങ്ങൾ അനുഭവിക്കാൻ ഇടയാക്കി. സാധാരണ നിലയിൽ, അഴീക്കോടിന്റെ
കാഴ്ച്ചപ്പാടുകളെക്കുറിച്ച്‌ എഴുതാൻ മാത്രമേ, ഇതെഴുതുന്നവരെപ്പോലുള്ള
സാഹിത്യവിദ്യാർത്ഥികൾക്കു കഴിയൂ എന്നതിനാൽ, സി. രാധാകൃഷ്ണന്റെ സ്മരണ
വിലപ്പെട്ടതാക്കി.
ദിപിൻ മാന്തവാടിയുടെ അനുസ്മരണം, രണ്ടു പേരുമായുള്ള (അഴീക്കോടും
വിജയൻമാഷും) ഭൗതികമായ അകലത്തിൽ നിന്നുകൊണ്ടുള്ളതും,
കാഴ്ചപ്പാടുകളെക്കുറിച്ചുള്ളതുമായ ഹ്രസ്വമായ വിശകലനത്തിൽ ഊന്നിയതുമാണ്‌.
രണ്ടു സാമൂഹ്യ വിമർശകരുടേയും പ്രത്യയശാസ്ത്രങ്ങളുടെ ആഴത്തിൽ
പോയില്ലെങ്കിലും,( അതുകൊണ്ടു തന്നെ) പൊതുവായ സമീപനാസാജാത്യങ്ങൾ
പരിശോധ…