ശ്രീദേവിനായര്‍
പച്ചപുതച്ച പാടം നെന്മണികളെത്തിരിച്ചറിയാതെ പതിരുകളില്‍ നൂറുമേനി വിളയിച്ച് മനുഷ്യരെചതിക്കുന്നുവോ?
ഉപ്പില്ലാത്ത ഉമിനീരില്‍ പതിരിന്റെ പാഴ്ചോറ്
ദഹനം കിട്ടാതെ തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ മാംസക്കഷ്ണങ്ങളില്‍ രുചിയെന്ന
പാഴ്വാക്കിനര്‍ത്ഥം കിട്ടാതെ ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.
എരിവിന്റെ നാട്യത്തില്‍ കണ്ണുകള്‍ കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നു എവിടെയാണ്
തെറ്റു പറ്റിയതെന്ന്?