Skip to main content

Posts

Showing posts from March, 2013

MALAYALASAMEEKSHA/MARCH 15/APRIL 15

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം
ലേഖനം
നിരുപാധികസ്നേഹം തന്നെ യോഗക്ഷേമാധാരം
സി.രാധാകൃഷ്ണൻ
വലുതും ചെറുതുമായ പാമ്പുകൾ
ഡോ വേണു തോന്നയ്ക്കൽ 
സൂര്യനെല്ലിയും; ജഡ്ജിയും കുറേ മാദ്ധ്യമ പ്രവർത്തകരും
മഹേഷ്കുമാർ എസ് 
കൂമൻ  കാവും  വിഷപ്പാമ്പുകളും
മോഹൻ  പുത്തഞ്ചിറ
 ചിന്താവിഷ്ടയാകാൻ സീതയ്ക്കു സമയമില്ല
അച്ചാമ്മ തോമസ്‌
അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ
തോമസ് പി കൊടിയൻ
ആർക്കും തടയാൻ കഴിയില്ല വാർദ്ധക്യം
കെ. ഡി സ്കന്ദൻ 
കുഞ്ഞേ നിന്റെ കണ്ണീരിൽ ഞങ്ങളുടെ ഹൃദയം ഉരുകുന്നു
വെള്ളിയോടൻ 
സാങ്കൽപ്പിക കൃതിയെ നിരൂപണം ചെയ്യാനൊക്കുമോ?
എം. കെ. ഹരികുമാർ 
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉർവ്വശി മേനക-രംഭ-തിലോത്തമമാർക്ക്‌ സ്വാഗതം
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
ചൌമീനും ഡാൻസും
ജ്യോതിർമയി ശങ്കരൻ
വിചിന്തനം
പുരോഗമാനസാഹിത്യം  ഉണ്ടാകുന്നതെങ്ങനെ?
സുധാകരൻ  ചന്തവിള 

നിലാവിന്റെ വഴി
ഭക്തിയും പ്രണയവും തമ്മിലെന്ത്...
ശ്രീപാർവ്വതി

മഷിനോട്ടം
കൊച്ചുബാവയുടെ കഥാലോകം
ഫൈസൽബാവ
അക്ഷരരേഖ
ഫലപ്രദമായ മാറ്റം
ആർ.ശ്രീലതാവർമ്മ

കൃഷി
നാളികേര കർഷകർ ശുഭപ്രതീക്ഷയോടെ  പുതിയ സീസണിലേക്ക്
ടി കെ ജോസ്  ഐ എ എസ് 
ഇന്ത്യൻ  കേരര…

നിലാവിന്റെ വഴി

ശ്രീപാർവ്വതി 

ഭക്തിയും പ്രണയവും തമ്മിലെന്ത്...


എന്താണ്, ഭക്തി... എന്താണ്, പ്രണയം.പേരു കേള്‍ക്കുമ്പോള്‍ രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള അനുഭവങ്ങള്‍ എന്ന് പറയാം. ഭക്തിയേ കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്, ഗീതയില്‍ ഇങ്ങനെ, ഭഗവാന്‍ പറയുന്നു  "സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്‌ എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക്‌ എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. "കടപ്പാട് ശ്രേയസ്സ് "ഈശ്വരനോടുള്ള പരമപ്രേമമാണ്, ഭക്തിയെന്ന്" നാരദമഹര്‍ഷി. ഭക്തിയുടെ ഭാവങ്ങളുണ്ട്, ചെയ്യേണ്ട രീതികളുണ്ട്, പക്ഷേ എന്താണ്, ആ അനുഭവമെന്ന് എഴുതിവയ്ക്കപ്പെട്ടത് എവിടെ കിട്ടും? എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും അപ്പുറത്തു നില്‍ക്കുന്ന അനുഭൂതി വിശേഷമാണ്, അത് എന്ന് പറയേണ്ടി വരും.
എന്താണ്, പ്രണയം? പ്രണയത്തെ കുറിച്ച് എഴുതി നിറയ്ക്കാത്ത കവികളില്ല, പാട്ടുകാരില്ല.  "ഈടാര്‍ന്നുവായ്ക്കുമനുരാഗ നദിയ്ക്കു വിഘ്നം കൂടാത്തൊര…

ദൈവം

തിരിച്ചറിവ്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂർ

രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്‌
എനിക്കുള്ള വീണ്ടുവിചാരത്തിനു`.

എളിയിൽ നിന്നൊരു പൂവു`
തിരിഞ്ഞ്‌ ഭൂമിയിലേക്ക്‌ കിടന്നത്‌
മരമറിയില്ലയെങ്കിലും..(?)
നിശ്ശബ്ദം പെയ്യും നിലാവിന്റെ
നീലക്കാലവർഷം മുഴുവനെ നനയും
ഇലകൾ നനവറിയുന്നില്ലെങ്കിലും..(?)

ഒരു ജാലകവും ഞാനും
ഉറങ്ങാതെ ഈ രാത്രിയിൽ
സ്വയമറിയുന്നുണ്ട്‌ ചലനം,
നിശ്ചലതയുടെ വ്യതിചലനം....

ഉറങ്ങാതിരിക്കും രാത്രിയെനിക്ക്‌
വീണ്ടുവിചാരത്തിനു`.
ഉറക്കവുമുണർച്ചയും തമ്മിലുള്ള
വേർ തിരിവിന്റെ സ്തരത്തിനോട്‌
സല്ലപിക്കാനുള്ള മനപ്പൊക്കത്തിനു`..

ഓന്ത്

ജയചന്ദ്രന്‍ പൂക്കരത്തറ 9744283321

എന്‍ പൊക്കിളില്‍നിന്നു ചോര മോന്തി കോരിത്തരിച്ചൊരു മഞ്ഞയോന്തേ നിന്‍ തുറുകണ്ണില്‍ നിറഞ്ഞു നില്പൂ കാലങ്ങള്‍ പൊയ്പോയ ബാലവേഗം. പ്ലാസ്റ്റിക്കുടുപ്പില്‍ നിറഞ്ഞു നില്ക്കും മാമഴയേല്ക്കാത്ത പൊക്കിളിന്മേല്‍ ചോരയൂറ്റല്‍പ്പണി ചെയ്കമൂലം മാരണം, നിന്‍ വംശ - നാശമായി. --------

The Australian Plant

DR k g balakrishnan 
  I don’t know its name;
            For, in Darwin, am alien;
            Still we have become friends;
            It soothes me with celestial coolness;
            Its sprout, leaf, the bluish flower;
            Quiet new to me the foreigner.

            I wonder, it identified me;
            As a fellow being and we;
            Yes “we”; are now the one;
            Perpetuating the ultimate One!

            We have no religion;
            Cast creed or region;
            We the cute creation;
            Not by a creator;
            But by the swirling passion!

            I think it knows; me the poet;
            For we interact pleasing quiet;
            It does offer me the breath sweet;
            Scenting the thought; 
           -Disinfecting the hypocrite.

അക്ഷരരേഖ

ആർ.ശ്രീലതാവർമ്മ
ഫലപ്രദമായ മാറ്റം
         മാറ്റം എന്നത് അവസ്ഥയിലുള്ള വ്യത്യാസത്തെ കുറിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ചെറിയൊരു പദമാണ്.ഈ ചെറിയ പദം വിപുലമായ ഒട്ടേറെ അർഥാന്തരങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് എന്ന് നമുക്കറിയാം.ചിലപ്പോൾ മാറ്റം വ്യക്തിപരമാകാം;പലപ്പോഴും സാമൂഹികവും.ഏത് തരത്തിലായാലും ഗുണപ്രദമായ മാറ്റത്തെയാണ് നമ്മൾ സ്വീകരിക്കുക.അല്ലാത്തവയെ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല.വാസ്തവം ഇതാണെങ്കിലും നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.നമ്മുടെ പല സങ്കല്പങ്ങളും വ്യവസ്ഥാപിതസ്വഭാവം ഉള്ളവയാണ്.അവയൊക്കെ തിരുത്തിയെഴുതപ്പെടേണ്ടവയാണെന്
ന് നമ്മൾ ചിന്തിക്കാറില്ല.അഥവാ ചിന്തിച്ചാലും അതിനായി ശ്രമിക്കാറില്ല.
              നമ്മുടെ സമൂഹം വർഷങ്ങളായി അങ്ങനെയല്ലേ?നവോത്ഥാനത്തിലൂടെ കൈവന്ന സാമൂഹികപുരോഗതിയെ അതേരീതിയിൽ ,തുടർചലനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകാനോ,നവോത്ഥാനം മുന്നോട്ടുവച്ച മൂല്യസങ്കല്പനങ്ങൾ പിന്തുടരാനോ നമുക്ക് കഴിഞ്ഞില്ല.ഏതേത് മൂല്യങ്ങളാണ് അന്ന് ഉയർത്തപ്പെട്ടിരുന്നത്,അവയുടെയെല്ലാം വിപരീതഭാവമോ, അഭാവമോ ആണ് ഇന്നത്തെ സമൂഹത്തിലുള്ളത്.അപചയങ്ങളുടെ പട്ടിക അതിബൃഹത്താ…

ശ്വാസ നിശ്വാസങ്ങള്‍

ഷാജഹാൻ  ന്മണ്ടൻ 
ഒരു വെയില്‍ത്തുണ്ടിനാല്‍  നാണം മറച്ച് ഒറ്റയിതള്‍ പൂചൂടി അന്നാദ്യമായ്‌ നീ വിരുന്നു വന്നു  ഒരു മാരിവില്‍  സായന്തനത്തില്‍  നീയെന്റെ കാതില്‍  പ്രണയ മന്ത്രമോതി  പിന്നെ പെയ്ത ഒറ്റമഴയില്‍  നീയെനിക്ക് കൂട്ടുവന്നു  രാപ്പുല്ലുകള്‍ ഈണമിട്ട്  മഞ്ഞ് ,നിലാവ് ശയ്യയൊരുക്കി  പ്രലോഭിപ്പിച്ച ഒറ്റ രാവില്‍  നാമൊന്നായി  എനിക്കുനിന്റെ ശ്വാസം മതി  നിനക്കെന്റെ നിശ്വാസവും   ഇന്ന് നമുക്കൊരേ  ശ്വാസ നിശ്വാസങ്ങള്‍

പുസ്തകചിന്ത

ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര


ഫാസിലിന്റെകോമ്പസും വേട്ടക്കോലും എന്ന  നോവലിനെക്കുറിച്ച്


ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസിൽ പറയുന്നത്.( മാതൃഭൂമി ബുക്സ്/).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവൽ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയിൽ പറയുന്നു. അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോൾ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളിൽ നിന്നു വരുന്നവരും എന്നാൽ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങൾ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില് ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ…

മഷിനോട്ടം

ഫൈസൽബാവ കൊച്ചുബാവയുടെ കഥാലോകം
ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ…

നാം-

നിദർശ് രാജ്
വിശപ്പു മാത്രം  വാരി                          
ത്തിന്നുന്നുവെങ്കില്‍പ്പോലും
കത്തിയും മുള്ളും 
കൈയില്‍ മുറുകെ പിടിക്കുവോര്‍ 


കീശയില്‍ നയാപ്പൈസയി- 
 ല്ലെങ്കിലെന്ത്,നേര്‍ച്ച
പ്പെട്ടിയില്‍ തീറാധാരം കൊ-
ണ്ടുപോയ് ത്തട്ടുന്നവര്‍

അകത്ത് പിച്ചാത്തികള്‍
പൂഴ്ത്തിവയ്ക്കിലും-സദാ
പുറത്തു ചിരിക്കുവാന്‍
പഠിച്ചേ ജയിപ്പവര്‍.

നാമാണ് മഹാഭക്തര്‍.
മൂര്‍ച്ചകൂട്ടിയ വാളാല്‍
മറ്റുള്ളവരെക്കൊല്ലാന്‍ 
തക്കം പാര്‍ത്തിരിക്കുന്നോര്‍  -                                                                                                                                                                       (www.arikukal.blogspot.com)

കേരളത്തിനു നഷ്ടമാകുന്ന കാർഷികസംസ്കൃതി

ഡോ. അംബിക. എ. നായർ
ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നാടാണ്‌ കേരളം. ഓണവും വിഷും തിരുവാതിരയും മനസ്സിൽനിറയ്ക്കുന്ന കുളിർമ ഇന്ന്‌ അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്നു. എങ്കിലും ഗതകാലസ്മൃതികൾ നമ്മെ എത്തിക്കുന്നത്‌ ഹരിതസമൃദ്ധമായ കേരളഭൂവിലേക്കാണ്‌. തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും പാടിയുണർത്തിയ ഹരിതകേരളം ഓർമ്മയിൽ മാത്രം. കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷികസംസ്കാരത്തെപ്പറ്റിച്ചിന്തിക്കുമ്പോൾ പാരമ്പര്യത്തിന്റെ പൊട്ടിപ്പൊയകണ്ണികൾ അവിടവിടെച്ചിതറിക്കിടക്കുന്നതുകാണാം. ഇവ ഒരുതുണ്ടുഭൂമിയിലോ, അതിലെ വിളസമൃദ്ധിയിലോ, ഒരുനാടൻപാട്ടിലോ, ഒരുനാടൻ കളിയിലോമാത്രമൊതുങ്ങുന്നില്ല. ഇവയൊക്കെ പഴയകാലത്തിന്റെ പുനർധ്വനിയായി നാം ഉൾക്കൊള്ളാൻ ശ്രദ്ധിക്കുകയാണു ചെയ്യുന്നത്‌. ഒന്നോർത്താൽ നമ്മുടെ ബോധമണ്ഡലത്തിൽ നാം അഭിമാനിക്കുന്ന ഒരു സംസ്ക്കാരം നഷ്ടപ്പെട്ടുപോകുന്നുണ്ടോ എന്നു സംശയം തോന്നും.
കേരരാജ്യം എന്ന്‌ ഊറ്റം കൊണ്ടിരുന്ന കേരളത്തിൽ കേരത്തിന്റെ വിളവുകുറയുകയാണ്‌. തമിഴുനാടാണ്‌ കേരം ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്‌. നമ്മുടേതായിട്ടുള്ളതൊന്നും ഇന്നുനമുക്കില്ല. മണ്ഡരിബാധിച്ച തെങ്ങിൻ തലപ്പുകൾ നിവർന്നുനിൽക്കാനാകാതെ തലതാഴ്ത്തിനി…