Skip to main content

Posts

Showing posts from November, 2015

malayalasameeksha /nov 15-dec 15/2015

TIME, കാലവർഷം/കവിത

           സലോമി ജോണ്‍ വത്സൻ


ഓരോ കാലവർഷവും
ആർദ്രതയുടെ
നിരാർദ്രതയുടെ
നിസ്സംഗതകൾ നെഞ്ചിലെക്കെറിഞ്ഞു
ഉറഞ്ഞാടിപ്പെയ്യുന്നു.
കാറ്റിന്റെ നേർത്ത് നീണ്ട
ശക്തമായ കൈകൾ
തെങ്ങിൽ തലപ്പുകളെ
വരിഞ്ഞു മുറുക്കി
ആശ്ലേഷത്തിൽ അമർത്തുന്നു
കടലിന്റെ നെഞ്ച് പൊട്ടിക്കരച്ചിലിൽ
കടലോരം പകച്ചു നില്ക്കുന്നു.
വരാനിരിക്കുന്ന
പ്രളയ കാലത്തെയോർത്തു
തിരകൾ ആകാശപ്പുതപ്പു തേടുന്നു.
മുഴങ്ങുന്ന വിലാപ ശ്രുതികളിൽ
തിരയിളക്കങ്ങൾ
അപശ്രുതി മീട്ടുന്നു.

കടലോരം കാലത്തിന്റെ
കയ്യാലയിൽ
ശൂന്യമായുറങ്ങുന്നു.
വ്യഥിതമായ് വിധിയെപ്പഴിക്കുന്ന
തിരകളുടെ വ്യവഹാരത്തിനുമേൽ
കാലവർഷം കണക്കു തീർക്കുന്നു.
കടൽ നെഞ്ച് പൊട്ടി
പതംപിറുക്കുന്നു..
കാഴ്ച്ചയുടെ അറുതിയിൽ
ചക്രവാളം വെയിലിനു
വേലി തീർക്കുന്നു.
കടൽപ്പക്ഷികൾ കാറ്റിന്റെ
പേക്കൂത്തിൽ നഷ്ടപ്പെട്ട
കൂടാരങ്ങൾ തേടിപ്പായുന്നു
മേഘ  മലകൾക്കുള്ളിൽ
പലായനം ചെയ്ത സൂര്യൻ
അപ്പോൾ മയങ്ങുകയായിരുന്നു
ഒന്നുമറിയാതെ
ഓംകാരനാദം കേട്ട്
മയങ്ങുകയായിരുന്നു……TIME
                          Salomi john valsen
Time is only method
to measure our life.
It exist in between birth and death
Our mind is programmed by it.
In fact we count it n…

സത്യജിത് റായിയും റിച്ചാർഡ് അറ്റൻബറൊയും

സലോമി ജോൺ വൽസൻ
സത്യജിത് റായ് ( 2- മെയ് 1921 - 23 ഏപ്രിൽ 1992.)
റിച്ചാർഡ് അറ്റെൻബറോ ( 29-august 1923 -24-aug 2014 )
'' അപൂർവ്വം ചിലര് മാത്രമേ അവരവരുടെ ജീവിതത്തിന്റെ ദൗത്യം
ഗ്രഹിക്കുന്നുള്ളൂ; ആ ലക്ഷ്യത്തിലേക്ക് മുന്നേറി  സംതൃപ്തി
കൈവരിക്കുന്നുള്ളൂ.’’ . പാവ്ലോ കൊയ്ലോ. (ആൽകെമിസ്റ്റ്)
അനശ്വരത ഇതിഹാസമായി മാറും . കാലം പ്രതിഭയ്ക്ക് മാത്രം കാത്തു
സൂക്ഷിക്കുന്ന മാണിക്യമാണ് അനശ്വരത. ജീവിതാനന്തരം അവരെ അത് പിന്തുടരും,
നിഴൽ പോലെ, നിലാവ് പോലെ.
സത്യജിത്റായ് യുടെ  ജീവിതം ഒരു മഹാ സംഭവമായിരുന്നു.  എന്നാൽ സ്വന്തം
കഴിവുകളിൽ മതിമറന്ന അഹന്തയുടെ കനം ചുമക്കാതിരുന്ന ഒരാൾ എന്ന ബഹുമതി കൂടി
റായ് അർഹിക്കുന്നു .
 ലോക സിനിമയിലെ മാസ്റ്റെർസിനൊപ്പം റായ് യുടെ    പേര് ചേർക്കപ്പെട്ടതു
വെറുതെയായിരുന്നില്ല.  37 ചിത്രങ്ങൾ. ഫീച്ചർ  ,ഡോക്യുമെൻററി , ഹ്രസ്വ
ചിത്രങ്ങൾ അടക്കം.  കഥാകാരൻ,പ്രാസാധകൻ , ചിത്രകാരൻ, ഗ്രാഫിക് ഡിസൈനർ,
ഫിലിം ക്രിട്ടിക് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം
1955 ലാണ് തന്റെ ആദ്യ ഫീച്ചർ സിനിമ  ‘’പഥേർ പാഞ്ജലിക്ക്’’  ജന്മം
കൊടുക്കുന്നത്. ഈ സിനിമ ഇന്ത്യൻ  സിനിമയ്ക്ക്  അന്തർദേശീയ തലത്തിൽ കാൻ
അ…

ആമ/കവിത

സതീശൻ ഒ പി സൂക്ഷിച്ചു നോക്കൂ  എനിക്കൊരു ആമയുടെ ഛായ ഇല്ലേ.?  ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ  തന്നിലേക്കു ചുരുങ്ങിപ്പോകുന്ന  ഒരു ആമയുടെ .? 
പുറത്തു പുര കത്തുന്നുണ്ട് , ഇഷ്ടമുള്ളതു  തിന്നതിന്റെ പേരിൽ - അവർക്കെതിരെ  എഴുതിയതിന്റെ പേരിൽ  ചോര പെയ്യുന്നുണ്ട് . മതത്തിന്റെ പല തൊഴുത്തിൽ  നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു.
എന്നിട്ടും  കയ്യും തലയും  പൂഴ്ത്തിവെക്കുന്ന  ഒന്നാം തരം ഒരു  ആമയാണു ഞാൻ .
വായനക്കാരാ  ഇപ്പോഴാണു ശ്രദ്ധിക്കുന്നതു  താങ്കൾക്കും എന്നെ പോലെ  ഒന്നാം തരം ഒരാമയുടെ ഛായ.

ദില്ലി അങ്ങ് വളര്‍ന്നു./കവിത

ശ്രീകൃഷ്ണദാസ്  മാത്തൂർ നീയങ്ങു വളര്‍ന്നു പോയല്ലോ,
എന്ന് ഞാന്‍  പറയുന്നില്ല, ദില്ലീ.
താഴെ, സ്വകാര്യ ബസ്സില്‍ നിന്നു
വീണു നീ മയങ്ങി കിടക്കവേ. ചേരിയുടെ വിരിനെഞ്ചില്‍
വിമാന നിഴലാരുടെ
വിരല്‍ പോലെ പടര്‍ന്നു കയറവെ. യമുനയാം കരിഞ്ചേലയില്‍
കാളിയന്‍ ദശഫണം നീര്‍ത്തവേ. വാത്സ്യായനെ പോലെ മെട്രോ
ലൂപ്പുകള്‍ തിലക് നഗര്‍ ചുറ്റുമ്പോള്‍. നിഗംബോധിലിപ്പോഴും സമയം
പുതച്ചു കിടന്നു്, തമ്മില്‍ കെട്ടിയ
തണുത്ത കാലാട്ടുമ്പോള്‍. ഒരു ചുരുള്‍ മീഠാപാന്‍, പൊടിതട്ടിയ
തമ്പാക്കൂ, ഓരോ ശ്വാസത്തിലും
ഒരു ഫോക്ലോര്‍ "ബഹന്‍ചൂത്ത്".
ഒഹ്, തെരെ, സാലാ ...
ചൊട്ടയിലെ ശീലം, ചുടല വരെയെ-
ന്നുച്ചത്തിലാര്‍ക്കുന്ന നേരം. തൊലി ചുളുങ്ങിയ പഴയ
ലക്ഷ്മി നഗര്‍, ജന്മം നനയ്ക്കാനിട്ട
അലക്കുകാരിയെപ്പോലെ
യമുനാതീരത്ത് കൈകുത്തിയിരിക്കവേ...... എങ്കിലും , നീയേറെ മാറിയെങ്കിലും,
നീയൊട്ടും മാറിയില്ലെന്ന സത്യം. നീയങ്ങു വളര്‍ന്നു പോയല്ലോ എന്ന്‍
ഞാന്‍ പറയുകില്ല, ദില്ലീ...
നിന്നെ വിട്ടോരെയെല്ലാം നീ വീണ്ടും
വശീകരിച്ചു തിരിച്ചു വിളിക്കവേ
.

അല്പം ബാങ്കുവിചാരം ഭാഗം 2 (ലേഖനം)

സുനിൽ എം എസ്

നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.

പൊതുജനത്തിന്റെ പക്കൽ നിന്നു ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നു. ബാങ്കുകൾക്കു കിട്ടുന്ന ഈ നിക്ഷേപങ്ങളുടെ ഒരു ഭാഗം സർക്കാരിനുള്ളതാണ്. ബാങ്കുകൾ സർക്കാരുമായി നിക്ഷേപങ്ങൾ പങ്കുവയ്ക്കണമെന്നതൊരു പൊതു തത്വമാണ്. പൊതുജനത്തിൽ നിന്നു കിട്ടുന്ന നിക്ഷേപങ്ങളുടെ ആകെ ഇരുപത്തഞ്ചര ശതമാനം – നാലിലൊന്ന് - സർക്കാരിനുള്ളതാണ്. ഇതിൽ റിസർവ് ബാങ്കിനുള്ള വിഹിതവും ഉൾപ്പെടുന്നു. റിസർവ് ബാങ്കും സർക്കാരിന്റെ ഭാഗം തന്നെ. ബാങ്കുകൾക്കു കിട്ടുന്ന നിക്ഷേപങ്ങളിൽ നിന്നു സർക്കാരിനും റിസർവ് ബാങ്കിനും കിട്ടേണ്ട വിഹിതങ്ങളുടെ നിരക്കുകൾ തീരുമാനിയ്ക്കാനുള്ള അധികാരവും സർക്കാർ റിസർവ് ബാങ്കിനെത്തന്നെയാണ് ഏല്പിച്ചിരിയ്ക്കുന്നത്. നിലവിലുള്ള നിരക്കുകളനുസരിച്ച്, ബാങ്കുനിക്ഷേപങ്ങളുടെ ഇരുപത്തൊന്നര ശതമാനം സർക്കാരിനും നാലു ശതമാനം റിസർവ് ബാങ്കിനും ലഭിയ്ക്കുന്നു.

റിസർവ് ബാങ്കിനുള്ള നാലു ശതമാനത്തിനു ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) എന്നു പറയുന്നു. ക്യാഷ് റിസർവ് റേഷ്യോയ്ക്കു മലയാളത്തിൽ കരുതൽ ധന അനുപാതമെന്നു പറയാം. ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം …

രണ്ടു കഥകൾ

കവിത സംഗീത്‌

"കറുത്ത മൂക്കുത്തിയിട്ട മണ്ടിപ്പെണ്ണ്‌"

പഴയ ഒരു തറവാട്‌ വീട്‌ - ഒരു കൂട്ടം പത്തു പതിനഞ്ചു വയസ്സുള്ള പെൺകുട്ടികൾ ജനാൽ ചുവട്ടിലിരുന്ന്‌ കൊത്തംങ്കല്ല്‌ കളിക്കുന്നു. കൂട്ടത്തിൽ വെച്ച്‌ ഏറ്റവും മണ്ടിയായിരുന്നു ഗീതു. ബാക്കിയുള്ളവരെല്ലാം അവളെ കളിയിൽ തോൽപ്പിക്കും. അവൾക്ക്‌ തോൽവി ഒരു പുതുമയല്ല. പാവം അവളെ കാണാനും മറ്റുള്ളവരുടെ അത്ര ചന്തം ഇല്ലായിരുന്നു.
സ്ക്കൂളിൽ അവൾ എന്നും വൈകിയേ എത്തു. അധ്യാപികമാർ അവളെ എന്നും വഴക്കു പറയുമായിരുന്നു. ഗീതു അവളുടെ സുഹൃത്തുക്കളായ രാധുവിന്റെയും നീലിയുടെയും സ്മിതയുടെയും അടുത്ത്‌ സങ്കടം പറഞ്ഞു. " നിങ്ങളൊക്കെ എങ്ങന്യാ പരീക്ഷക്കു പാസാവുന്നത്‌"? അവരെല്ലാം അവളെ കളിയാക്കി. അമ്മയി അകത്തുനിന്നു വിളിച്ചു കൂവി. "ഗീതു നീ ഇന്ന്‌ കണക്ക്‌ പഠിക്കാൻ എപ്പഴാ വര്യാ"?
അവൾ കണക്കിൽ മോശമായതുകൊണ്ട്‌ അവിടുത്തെ സ്ക്കൂളിലെ ടീച്ചർ ആയ അവളുടെ അമ്മായി പുഷ്പയാണ്‌ അവളെ വീട്ടിൽ പഠിപ്പിക്ക്യാ. അവൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാ അമ്മായീടെ ഈ നശിച്ച വിളി!! അവൾ ആകെ തളർന്നു, ഒരു ബുക്കും പേനയും എടുത്ത്‌ അമ്മായിടെ മുറിയിലേക്ക്‌ അമ്മായി കറുത്ത ഫ്രെയിം ഉള്ള …

പ്രച്ഛന്നവേഷധാരിയായി പ്രത്യക്ഷപ്പെട്ട തമ്പുരാൻ/ലേഖനം

കാവിൽരാജ്‌ ശക്തൻതമ്പുരാൻ  പലപ്പോഴും പ്രച്ഛന്ന വേഷധാരിയായി നടന്നിട്ടുണ്ടെന്നു ചരിത്രം പറയുന്നു.രാജ്യത്തിന്റെ യഥാർത്ഥമുഖം കാണുന്നതിനായി അങ്ങനെ വേഷം മാറി നടക്കുന്നത്‌ പുരാണങ്ങളിൽമാത്രം കണ്ടുവരുന്ന യാഥാർത്ഥ്യവുമാണ്‌. രാമായണത്തിൽ, ശ്രീരാമൻ വേഷം മറിനടന്നതിനാലാണ്‌ ഒരു അലക്കുകാരന്റെ വാക്കുകൾ കേൾക്കാനായത്‌. ആ വാക്കുകളുടെ ബലത്തിലാണ്‌ രാമായണത്തിന്റെ കഥതന്നെ മാറി മറയുന്നത്‌.                   രാജ്യാധിപനായ ശക്തൻതമ്പുരാനും അതൊക്കെത്തന്നെയാണ്‌ ഗ്രഹിച്ചിരുന്നത്‌.അതുകൊണ്ടുതന്നെയാവാം അദ്ദേഹം ചെറുപ്പത്തിലെ വേഷപ്രചഛന്നനായി നടക്കുവാൻ ഇഷ്ടപ്പെട്ടതും. ചിറ്റമ്മയെ സ്വന്തം മാതാവായിത്തന്നെ കാണുവാൻ ഇഷ്ടപ്പെട്ടിരുന്ന തമ്പുരാൻ അവരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും പരിഭ്രമിപ്പിക്കുവാനും പലപ്പോഴും നേരം കണ്ടെത്തിയിരുന്നു.                     ഒരിയ്ക്കൽ കോവിലകത്തേയ്ക്കു യാചകിയായ ഒരു മൊട്ടച്ചിയമ്മ്യാർ കടന്നുവന്നു. അവർ തിരുമുറ്റത്തുവന്നു നിന്നുവിളിച്ചു.                       -അമ്മാ.........തായേ......... പശിക്കറുത്‌................അമ്മാ........ ശബ്ദം കേട്ട്‌ ചിറ്റമ്മ പുറത്തുവന്നു നോക്കി. തലമുണ്ഡനം ചെയ്ത്…