Skip to main content

Posts

Showing posts from December, 2013

malayalasameeksha dec 15-jan 15 /2014

ഉള്ളടക്കം
കവിത

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ
ഡോ കെ ജി ബാലകൃഷണൻ
ഒരു ദിനം
ടി.എ.ശശി
തിരസ്കരണം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍
അങ്കക്കോഴി
ജയചന്ദ്രന്‍ പൂക്കരത്തറ
കവിതകൾ കുറേക്കൂടി
ഗീതാനന്ദൻ
മരുഭൂമിയില്‍ മഴ കലണ്ടര്‍ നോക്കുന്നില്ല
താജുദ്ദീൻ
നശ്വരഗീതങ്ങൾ
അയ്യപ്പൻ മൂലേശ്ശേരിൽ
 എലിയും മലയും പിന്നെ മുയലും
ടി.കെ.ഉണ്ണി
നളിനീദലഗതജലം
രമേശ്‌ കുടമാളൂര്‍
 അച്ഛനെന്ന ഭൂഖണ്ഡം
ഗീത മുന്നൂർക്കോട്
ഒച്ചുകള്‍ വേഗം നടക്കുന്നു
ഡോ.ശ്രീകല കെ .വി 
മതം
ജോഷി രാഘവൻ
അമ്പിളി
സുലോച് സുലോ
പ്രണയം സര്‍വ്വസ്വം !
സലില മുല്ലൻ
മാനവികത
അഭിലാഷ് പെരിങ്ങോം
പ്രണയത്തിൽ കേമിയാണു നീ-യവ്തുഷെങ്കോ
പരിഭാഷ: വി രവികുമാർ
The Song of India
Dr K G Balakrishnan
An Attempy Failed
Geetha Munnorcode
Inner World
Salomi John Valsan

കൃഷി
നാളികേര മേഖലയിൽ പുതിയ കൂട്ടായ്മകൾ,
ഗവേഷണത്തിനും വികസനത്തിനും
ടി.കെ.ജോസ് ഐ എ എസ്
വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി എന്തുകൊണ്ട്‌ സഹകരണം ?
രമണി ഗോപാലകൃഷ്ണൻ
ഗവേഷണഫലം
തേങ്ങാപാൽ പൊടിയിൽ നിന്ന്‌ സമീകൃത ആഹാരം
പിഎസ്ജി കോളജ്‌ ഓഫ്‌ ആർട്ട്സ്‌ ആൻഡ്‌ സയൻസ്‌
 വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ ക്ഷീരബല തൈലം
ബയോകെമിസ്ട്രി വിഭാഗം, സെന്റ്‌ തോമസ്‌ കോളജ്‌, 
 ഇളനീരിൽ നിന്ന്‌ സ്വാദിഷ്ടമായ ക്രീം
എ…

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

ഫൈസല്‍ ബാവ  "പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍


യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്. “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടി…

അങ്കക്കോഴി

ജയചന്ദ്രന്‍ പൂക്കരത്തറ 9744283321

ഉയിരിന്റെ ഉശിരാര്‍ന്ന ഉറുമികള്‍ക്കുള്ളില്‍ നേര്‍ത്തു നേര്‍ത്തകലുന്ന വൃത്തത്തിനുള്ളില്‍ ഒളിമിന്നി ഒരുമിച്ചിരുന്നു മിന്നി ഓര്‍ക്കാപ്പുറത്തുമിന്നി ചതിക്കാത്ത കളമതില്‍ കള്ളികള്‍ക്കുള്ളില്‍ കാല്‍കുത്തി നില്ക്കാന്‍ കഴിയാത്ത വാക്കില്‍ ചുരുണ്ടരയിലൊരു വൃത്തമായ് തീര്‍ന്നോരുറുമിയാണിപ്പോള്‍ നീയെന്ന സത്യം വിളിച്ചു കൂവട്ടെ.

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ

ഡോകെജിബാലകൃഷണൻ

1.

അതെ, ഈയിടെയായി എന്റെ പുലരികൾ ഇരുളിലേയ്ക്ക് ഉണരുന്നു.

2 . കിഴക്ക്പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക്‌ കാര്യമില്ലെന്ന്.

അമ്മയെറിയുന്നചാളത്തലക്ക് കാക്കയോടുംടൈഗറോടും കടിപിടികൂടി, വടക്കേഉമ്മറത്ത് കഴിഞ്ഞാൽമതിയെന്ന്.

എലിയെപ്പിടിക്കേണ്ടുംനേരം വിളിക്കാമെന്ന്.

അമ്മ,  അമോണിയച്ചാളവെള്ളം വാഴത്തടത്തിലൊഴിച്ച്,

നളിനീദലഗതജലം

രമേശ്‌ കുടമാളൂര്‍
പൊയ്കയില്‍ താമരപ്പൂവിനെത്തൊട്ടു നിന്ന ഇലയിലൊരു നീര്‍ത്തുള്ളി വീണു. പച്ചപ്പരപ്പില്‍ തുള്ളിത്തുടിക്കവേ മരതക മണിപോലവള്‍ തിളങ്ങി. അരികിലെ താമരപ്പൂവിന്റെ പാടല വര്‍ണ്ണം തന്നില്‍ ലയിപ്പിച്ചു നില്‍ക്കവേ പവിഴമണിയായി -പിന്നെയവള്‍ വെയില്‍പ്പോളക്കുമ്പിളില്‍ വജ്രമായി, ആകാശ നീലത്തിലിന്ദ്രനീലം, പോക്കുവെയിലില്‍ പുഷ്യരാഗം, അസ്തമയ സൂര്യന്റെ രാഗാംശുവേല്‍ക്കവേ ഗോമേദകം, രാവില്‍ പനിമതിയുടെ തൂവല്‍ത്തലോടലില്‍ വൈഡൂര്യം.
നളിനീദലത്തിലെ ലാസ്യനൃത്തം മുറുകവേ ഇലയൊരു കാറ്റേറ്റുലഞ്ഞിടവേ ഇളകിത്തെറിച്ചു തകര്‍ന്നു പൊയ്കയില്‍ പരശതം നീര്‍മണികളില്‍ വീണു സ്വയമവളില്ലാതെയായി.
മറ്റൊരു കാറ്റില്‍, മറ്റൊരു തിരയിളക്കത്തില്‍ ദലത്തില്‍ തുളുമ്പി വീണിപ്പോഴിതാ മറ്റൊരു നീര്‍മുത്തിന്നുന്മാദ നര്‍ത്തനാന്ദോളനം അതിതരളം, അതിശയ ചപലം.

എലിയും മലയും പിന്നെ മുയലും

ടി.കെ.ഉണ്ണി
മലയോളമുള്ള എലികൾ
എലികളോളമില്ലാത്ത മലകൾ
നെട്ടോട്ടമോടുന്ന ഇരുകാലികളുടെ
നോട്ടത്തിലുള്ള ചുറ്റുവട്ടങ്ങൾ
കരണ്ടും ചുരണ്ടും ആർമാദിക്കുന്ന
ചൂഷകർ മൂഷികർ
തുരന്നു തുരന്നു പാതാളമാക്കുന്ന
ഇരുകാലുകളിൽ ഉയർന്നുനിൽക്കുന്ന
തുരപ്പന്മാർ പിശാചുക്കൾ
മലകളെ എലികളാക്കിയ പുലികൾ
ഇരുകാലി മൃഗങ്ങൾ
കണ്ണിൽ കനൽ കോരിയിട്ട്
ഇരുട്ടിനെ വെട്ടമാക്കി വട്ടത്തിൽ
തുരക്കുന്ന കുട്ടപ്പന്മാർ
ചിട്ടയായി വട്ടിയാക്കി നാടിനെ
വെട്ടിലാക്കിയ കോമരങ്ങൾ

മലയിലെ മാവിൽ ചക്ക
കേളി കേട്ടെത്തിയ മുയലുകൾ
ചക്കയിട്ടു മുയൽ ചത്തു
അത് പണ്ടത്തെ കഥ
മുയൽ ചക്കയിട്ടാലോ
ചക്കയിടുന്ന മുയലുകൾ
ചക്ക വീണു ചാവുന്ന മുയലുകൾ
ഇന്നിന്റെ ആഘോഷക്കാഴ്ച
അവരുടെ ഊഴം കാത്തുള്ള നിൽപ്പ്
ബെവറേജ് തോൽക്കുന്ന ശാന്തത
ചക്കയിട്ടു കളിച്ചു ചാവുന്ന മുയലുകൾക്കും
മലതുരന്നു പാതാളമാക്കുന്ന എലികൾക്കും
ഇരുകാലി പുലികളോടൊരു ചോദ്യം
തുരക്കാനുള്ള മലനിരകളെവിടെ
മലയിൽ ചക്കയിടാനുള്ള മാവുകളെവിടെ
ഇതുമൊരു ആഗോള പ്രതിഭാസമോ.!

++The Song of India

Dr.k.g.balakrishnan

==============

“Loka smasta sukhino bhavantu!!”

Wished the Rishi.

Let all the whole be Ecstatic!

What an ambitious Ambition!

The Song of India!

How lovely, melodious the Tune!

How sweet the intuiting Tone!

No wonder, this Rhyme Indian!

“Satyam, Samatwam, Swatantryam”

Our breath fragrant, live and calm!!

My India, my own India;

The Great Treasury of vision and thought;

My Eternal Lute stringing the nth Note;

The Song of India!

===========================

Note:-

Loka=the Universe

Smasta= the Whole

Sukhino= Ecstatic

Bhavantu=Be

Satyam= Truth

Samatwam= Equality

Swatantryam= Liberty

മാനവീകത.

 അഭിലാഷ് പെരിങ്ങോം
ഫേസ്ബുക്കു താളു തുറന്നു നോക്കി ഞാന്‍.
ശ്രീനാഥിനിന്നു പതിനേഴു വയസ്സ്‌,
ആശംസ നേരണം,സന്തോഷമല്ലേ...
അനുവിന്‍റെ  പോസ്റ്റിലെന്‍ കുറ്റമാണ്‌
അവളെ എനിക്കൊന്നു ശകാരിക്കണം,ദേഷ്യമല്ലേ....
ജാബിറിന്‍റെ ഉമ്മ മരിച്ചു പോയി !.
അവനെ എനിക്കൊന്നു ആശ്വസിപ്പിക്കണം,ദു:ഖമല്ലേ.....
ഗൂഗിള്‍ തുറന്നു ഞാന്‍ ചടപടാ പരതി.
free Download Feelings.....
ഇമെയിലു ചെയ്യണം.....
ok... mail Sent...

Investment in Equity (Part 7)

sunil m s
The parts 5 and 6 consist of the data relating to Reliance Capital covering the period of more than eight years from January 1, 2005 till June 6, 2013. Since the Parts 5 and 6 consist of data only, and the figures are a little too long, the parts 5 and 6 have been created in Wordpress only; they have not been posted in any other sites. The parts 5 and 6 will open for your scrutiny if you click on their links given below:
The data given in Parts 5 and 6 are similar. The difference between them is that the workings in Part 5 are done at the 5% trigger, while those in Part 6 are done at the 10% trigger. What is a trigger? It is explained in the preceding chapters. However, in order to refresh your memory, I will explain what a trigger is. A trigger of 5% means that when price rises 5% from the last formed bottom or low, the scrip is to be bought; when price falls 5% from the last formed top or high, the scrip is to be sold away.
The data given in the Part 5 require some explanation…

നാളികേര മേഖലയിൽ പുതിയ കൂട്ടായ്മകൾ, ഗവേഷണത്തിനും വികസനത്തിനും

ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്നമ്മുടെ നാട്ടിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ജീവശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ  സർവ്വകലാശാല അംഗീകരിച്ച ഗവേഷണ കേന്ദ്രങ്ങളും ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയിട്ടുള്ള നിരവധി പ്രസിദ്ധീകരണങ്ങൾക്കും ഗവേഷണങ്ങൾക്കും ഉടമകളായ അദ്ധ്യാപകരും ഗവേഷകരും നമ്മുടെ നാട്ടിലുണ്ട്‌.  പക്ഷേ, പലപ്പോഴും ഇത്തരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങളുടേയും ഗവേഷകരുടേയും പദ്ധതികളിൽ നാളികേര മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തുലോം പരിമിതമായി കാണുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട കാർഷിക വിളയായ നാളികേരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രശ്നങ്ങൾ (research problems) ഏറ്റെടുക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ നമുക്ക്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.
സാധാരണഗതിയിൽ കൃഷിയും കാർഷിക മേഖലയിലെ ഗവേഷണങ്ങളും കാർഷിക സർവ്വകലാശാലയുടെ മാത്രം ഉത്തരവാദിത്വം എന്ന്‌ കരുതി മറ്റ്‌ ഗവേഷണസ്ഥാപനങ്ങൾ മാറി നിൽക്കുന്ന പ്രവണത പൊതുവേ ഇന്ത്യയിൽ കാണുന്നുണ്ട്‌. ഇന്ത്യൻ കാ…