24 Dec 2013

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ


ഡോ കെ ജി ബാലകൃഷണൻ


1.


അതെഈയിടെയായി
എന്റെ  പുലരികൾ 
ഇരുളിലേയ്ക്ക് 
ഉണരുന്നു.


2 .
കിഴക്ക് പൊന്നുരുക്കുന്നിടത്ത്
പൂച്ചക്ക്‌ കാര്യമില്ലെന്ന്.


അമ്മയെറിയുന്ന ചാളത്തലക്ക്
കാക്കയോടും ടൈഗറോടും 
കടിപിടികൂടി,
വടക്കേ ഉമ്മറത്ത് 
കഴിഞ്ഞാൽ മതിയെന്ന്.


എലിയെ പ്പിടിക്കേണ്ടും  നേരം 
വിളിക്കാമെന്ന്.


അമ്മ
അമോണിയച്ചാളവെള്ളം
   വാഴത്തടത്തിലൊഴി ച്ച്,
   ഒരുരൂപക്കരിക്കാടി കുടിച്ച്,
കുടി കിടന്നോളുമെന്ന്.


കുല വെട്ടാൻ രാമനെ 
 ചട്ടം കെട്ടാമെന്ന്.
ശുംഭനത് വഴിപോലെ 
അനന്തപുരിയിലോ,
“ഇന്ദ്രപ്രസ്ത”ത്തിലോ 
എത്തിച്ചുകൊള്ളുമെന്ന്.
മാതേവൻ കരയുന്നത് 
കാര്യമാക്കേണ്ടെന്ന്


 3.
നീ 
നാട്ടുകാര്യം,                                                                                
വീട്ടുകാര്യം 
പായ്യാരം പറഞ്ഞ് 
നാടോടിപ്പാട്ട് പാടി,
റോട്ടിലെ കുഴിയെണ്ണി,
നക്ഷത്രമെണ്ണി,
ബേവരെജ് ഔട്ട്ലെറ്റ്കളുടെ
നിര നീട്ടിക്കോളുമെന്ന്.


സോളാർ പ്രഭാതങ്ങൾ 
നൂറ് പൂക്കൾ 
വിരിയിച്ചു കൊള്ളുമെന്ന്.


കരിമണൽ വാരി 
ഞങ്ങൾ
തീരം വെളുപ്പിച്ചോളാമെന്ന്;
"കോൾപ്പാടം കൊയ്തോളാമെന്ന്.


നമ്മള് കൊയ്യും വയലെല്ലാം 
നമ്മുടെതാകും പൈങ്കിളിയേയെന്ന്.


നിന്റെ ചാളമുറ്റത്ത്
പുഷ്പകമിറക്കിക്കോളാമെന്ന്.


4 .
നാടായ നാടൊക്കെ രാജവീഥി തീർത്ത് 
ടോൾ പിരിച്ചോളാമെന്ന്.


നിൻറെ വേർപ്പായ വേർപ്പൊക്കെ
സ്വിസ്സ്ബാങ്കിൽ സൂക്ഷിച്ചോളാമെന്ന്.


പോന്നായ   പൊന്നൊക്കെ 
നല്ല നാളേക്ക് കരുതിക്കോളാമെന്ന്.


ഞങ്ങൾഅഞ്ചാണ്ടിൽ
വീടായ വീടിന്റെ 
പടിയായ പടിയൊക്കെ 
ശരണംവിളിച്ച് 
ചവിട്ടിക്കോളാമെന്ന്.


5 .
നീ മിണ്ടാതെ,
രണ്ടെണ്ണമടിച്ചുകിറുങ്ങി,                                                                        
ദാ
 ചാരക്കൂനയിൽ
കഴിഞ്ഞോണ്ടാൽ  മതിയെന്ന്


(വോട്ടുയന്ത്രം അവർ - 
പോലീസും പട്ടാളവും -
നിന്റെ ചൂണ്ടാണിത്തുമ്പത്ത്
എത്തിച്ചുകൊള്ളുമെന്ന്.)


6.


നീ വേണേൽ 
ഇടക്കിടെ 
ഒന്ന് മ്യാം മ്യാം 
വെച്ചോളൂ
എന്ന്.


(ടൈഗറും
നിർബാധം 
ബൗ ബൗ 
കൊരച്ചോട്ടെ-
എന്ന്)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...