Skip to main content

Posts

Showing posts from July, 2012

malayalasameeksha july 15- august 15/2012

ആഗസ്റ്റ് 15-സെപ്റ്റംബർ 15 ലക്കം  ഓണപ്പതിപ്പ് ഈ മാസം 22 നു പ്രസിദ്ധീകരിക്കുംമലയാളസമീക്ഷ ജൂലായ് 15- ആഗസ്റ്റ് 15/2012
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം
ലേഖനം
 വാരിക്കെട്ടിയ ഭാരങ്ങൾ ഇറക്കുകയുമാവാം
സി.രാധാകൃഷ്ണൻ
കൃഷ്ണ നീ ബേഗനേ ബാരോ
പി.രവികുമാർ
മനുഷ്യൻ ഭാഷയിലാണ് ജീവിക്കുന്നത്
മീരാകൃഷ്ണ
മലയാളം മരിച്ചാൽ ആർക്കാണ് ചേതം?
പി.സുരേഷ്
അഭിമുഖം
ചുവക്കുന്ന  ആകാശത്തിന്റെ ചുവട്ടിലൂടെ
എസ്. ഭാസുരചന്ദ്രൻ+ ഇരവി
കൃഷി
സി.പി.എസ്സുകൾ വളരുന്നു, ഫെഡരേഷനുകളിലേക്കും ഉൽപ്പാദക കമ്പനികളിലേക്കും
ടി.കെ.ജോസ് ഐ.എ.എസ്.
നാളികേരത്തിന്റെ നാടോടിപ്പഴമ
പായിപ്ര രാധാകൃഷ്ണൻ
സി.പി.എസ്സുകളിലൂടെ പുൽകൃഷിയും കാലിവളർത്തലും
മാത്യു സെബാസ്റ്റ്യൻ
വിപണിയും കേരകർഷകരും
പി.അനിതകുമാരി
സി.പി.എസ്സുകളേ സജ്ജരാകൂ...
കെ.എസ്.സെബാസ്റ്റ്യൻ
തെങ്ങ് എന്ന കല്പവൃക്ഷം
ശ്രീപ്രിയ ടി.ആർ
 വേറിട്ട വീക്ഷണം, വേറിട്ട ലക്ഷ്യം
ദീപ്തി നായർ എസ്
ഇത് അതിജീവനത്തിന്റെ രക്ഷാമന്ത്രം
മുരളീധരൻ തഴക്കര
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
സി.പി.രാജശേഖരൻ
നന്ദി, ഈ കാഴ്ചകൾക്ക്
മലയാളസമീക്ഷ കഴിഞ്ഞ ലക്കം എഴുത്തിന്റെ വിവിധ വഴികൾ
എ.എസ്.ഹരിദാസ്
പ്രണയം
പ്രണയം,രതി,സർഗ്ഗാത്മകത
സുധാകരൻ …

ഏകം

എം.കെ.ഖരീം
എന്തിനെന്നറിയാതെ, എങ്ങനെയെന്നറിയാതെ തുടക്കം. എത്രമേല്‍ ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
ഗ്രന്ഥങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പാലത്തിലേക്ക്..
അത് അങ്ങനെ തന്നെയോ, ഇങ്ങനെയോ, അതുമല്ലെങ്കില്‍ അതിനപ്പുറം ...
എന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഒരവസ്ഥ.
ചിന്തയുടെ പാതയില്‍ തടസ്സങ്ങളുണ്ടാവുന്നുണ്ട്.
എന്താണ് എന്നെ വിലക്കുന്നത്?
ഞാനോ നീയോ?
അല്ലെങ്കില്‍ എന്റെ അപ്രരന്‍ ?!
ഒഴുകുമ്പോള്‍ കരയിലെ ഇല്ലി മരങ്ങളോടൊരു ചോദ്യം; എന്തിന്?
ആവോ...
ഇല്ലിക്കാടിന് അതിന്റെ നിലനില്‍പ്പിനെ കുറിച്ച് ബോധമില്ലാത്തിടത്ത് എങ്ങനെ എന്നെ കുറിച്ച് ചൊല്ലാന്‍ ..
എങ്കിലും ഞാന്‍ ഒഴുകുന്നു...
എന്റെ ചോദ്യങ്ങളാണ് എന്റെ അശാന്തി. ഉത്തരമില്ലായ്മയിലൂടെ ഞാന്‍ തുടരുകയും...
എങ്ങോ ഇരിക്കുന്ന ആളോട് എനിക്കെന്തോ പറയാനുണ്ടാവുക. എങ്ങോ അങ്ങനെ ഒരാള്‍ ഉണ്ടെന്ന ധാരണയോടെ... എന്നില്‍ നിറയുന്ന അനുഭൂതിയും. ആ അനുഭൂതി ആ ആളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്ന പ്രണയമല്ലേ...
നദി വന്നു നദിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചലനം... അങ്ങനെ നിത്യവും ചലനത്തിലാണ് ഞാന്‍ .
ചലനം പല തരത്തിലും... എന്നാല്‍ പ്രണയത്തിന്റെത് മറ്റൊന്ന്...
പ്രണയം സ്വാതന്ത്ര്യമാണ്.
എന്നില്‍ വ…

നൊമ്പരം

ശിവൻ സുധാലയം
വെയിലുറങ്ങും നേരത്തൊരാധിയാണെന്നുള്ളില്‍ 
ഈ നിഴലൊരുകാര്‍മേഘപുതപ്പിലായുമിനി
യും 
പൊഴിയും പൊതിയും മാരിത്തലപ്പുകളാലങ്ങനെ
അറിയുമൊരുള്‍വിളിപോല്‍ അകത്താളുമൊരു നൊമ്പരം.
ഈ സുകൃതശീതത്തിനപ്പുറത്തുണ്ടൊരു വല്ലായ്മ
ഒരു കുളിരായ്  നീറിപ്പിടിക്കും പി,ന്നുലച്ചിടും
ഏറെ കശക്കിടുമൊരു വഴിക്കൊരു ദൂതുമായ്‌
താപമാപിനിയിലെരിക്കുമൊരു ജീവനെ.

അരുളിടാം ഞാന്‍ '' മാരിയൊരു നീറലായകം
പിടക്കുംപോലാണീ  ദിശതെറ്റും വഴി ''
അതെത്തിലും എത്താതിരിക്കിലും.
പ്രാര്‍ഥിപ്പുഞാന്‍ , തിരിയിട്ടൊരു പെരുമഴയ്ക്കാവാതിനി..!

"ഒരുങ്ങിയിരിക്കുക...."

സലില മുല്ലൻ
ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും...
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍ ...
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
വഴിമാറി പോയേക്കാവുന്ന
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും,
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും...
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ് ...
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍ ...
ഇന്നും,

പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

അറിഞ്ഞുകൂടാത്തത്:-

സതീശൻ പയ്യന്നൂർ
അന്നു തൊട്ടിന്നേവരെ, പെണ്ണു തൊട്ട് കൂട്ടിയെഴുതിയിട്ടില്ല; പ്രേമമെന്ന മണ്ണാം കട്ട!

അന്നാരോ പറഞ്ഞു പ്രേമം അനശ്വരമാണെന്ന്, കുഴിഞ്ഞ ഉദരം വിയർപ്പൊഴുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അനശ്വരമായതെന്റെ നെട്ടോട്ടമായിരുന്നു. ഒടുവിലിട വഴിയിലെവിടെയോ പ്രേമം മൊട്ടിട്ടപ്പോൾ, ഞാൻ കരുതി പൂത്തുലയുമെന്ന്, പൂവാകും മുന്നെ പറിച്ചെടുത്ത്, കാലിനു വ്യായാമം നടത്തുമ്പോൾ അവരൊരു ചിരി ചിരിച്ചു പറഞ്ഞു ചെടിയാകുമ്പോൾ പൂക്കണമെന്ന് തോന്നും എന്നു വെച്ച് നീയെന്തിനു വാ പൊളിക്കണം?
തിരിഞ്ഞു നടക്കുമ്പോൾ ഇറ്റുവീണ കണ്ണീർ ചെടിയൊട്ട് അറിഞ്ഞുമില്ല, ഞാനൊട്ട് പറഞ്ഞുമില്ല!
ചെടി ശപിച്ചിരിക്കുമോ?
അതോ അജ്ഞയായി…? അല്ലേങ്കിലും.. പറയാതെ, അറിയാതെ എന്തു പ്രേമം? എല്ലാ പുഞ്ചിരികളും,സ്നേഹങ്ങളും പ്രേമമല്ലല്ലോ? എല്ലാ ചെടികളും മൊട്ടിടുന്നത്, എന്നെ ആകർഷിക്കാനുമല്ലല്ലോ? പിന്നെയൊരു ചെടിയെ സ്വന്തമാക്കി വളർത്തിയപ്പോൾ പ്രേമം പൂക്കുകയോ കായ്ക്കുകയോ  ചെയ്തില്ല പകരം ജീവിതം കായ്ച്ചു.! അപ്പോഴുമവരുടെ ചിരിയിൽ എന്തോ ഒരു പന്തികേട്! പുച്ഛമോ?, അതോ ചവിട്ടി തേച്ച ആഹ്ലാദമോ? --------------

തോണി

ഡോ. കെ. ജി. ബാലകൃഷ്ണന്‍ 

ഇരുള്‍ പ്രളയത്തില്‍ തോണി - 
തുഴക്കാരന്‍ തുഴ എറിയുമ്പോള്‍
കാലത്തിന്റെ പരിഹാസം :
നിന്റെ വഴികാട്ടി ആര്‍ ?
ഓളം മുറിക്കുവാനാതെ,
ദിശ അറിയാ പരിഭ്രാന്തിയില്‍ 
അനക്കമറ്റ്‌,
തുഴ താളത്തിനു കാതോര്‍ക്കാതെ 
തോണി.
ദിശ അറിയാ കണ്ണില്‍ 
തമോഗര്‍ത്തത്തിന്റെ ക്രൌര്യം;
വിശപ്പടങ്ങാതെ 
ഖാണ്ഡവദഹനം.

തോണി,
തന്റേതു മാത്രമെന്ന് 
അമരക്കാരന്റെ വീമ്പ്.
നിമിഷം,
ഊര്‍ജമായി ചമഞ്ഞു 
തുഴയുന്തുന്നത്, 
സ്വയം അലിഞ്ഞലിഞ്ഞു 
ആനന്ദ തേന്‍ നുകരുന്നത്, 
നേരത്തോണിയുടെ കുതിപ്പ്.

തോണി,
മറുകരെ എത്തിയാല്‍ ,
മരക്കുറ്റിയില്‍ കെട്ടി,
കടവിലെ ചായക്കടയിലേക്ക്   
വേഷപ്പകര്‍ച്ച.. 
അവിടെ ഒരു പഴയ റാന്തല്‍ 
കെടാവിളക്കായുണ്ട്.

സ്നേഹിച്ചു കൊല്ലരുത് ....

കെ . ജയശങ്കര്‍ സാര്‍ ........

സാര്‍ ...ദീര്‍ഘാകാരം മനപ്പൂര്‍വം ഇട്ടതാണ് ...അങ്ങനെയാണ് നിങ്ങളെയെല്ലാം വിളിക്കാന്‍ ആഗ്രഹിക്കുന്നത് ...വിളിച്ചുപോന്നതും , തുടര്‍ന്ന് വിളിക്കാന്‍ ഉദ്ദേശിക്കുന്നതും..ഇതൊരു ചെറുകഥയല്ല ,ചെറുകവിതയല്ല , ചെറുജീവിതമാണ് ...ഒരു പക്ഷെ ഈ കഥയോടെ നിങ്ങളെന്റെ കഥ കഴിക്കും , അഥവാ എന്റെ കഥാരചന നിരോധിക്കും ...നിങ്ങള്‍ സന്മാര്‍ഗ്ഗ വാദികല്‍ ആണല്ലോ ..വിശുദ്ധരും .....ഞങ്ങള്‍ പാപികളും ..

സാര്‍...ഞങ്ങള്‍ എന്ന പദപ്രയോഗം പോലും തെറ്റാണ്. .ബഹുഭൂരിപക്ഷമായ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടാവണമെന്നില്ല ...മുഖം മറച്ചു നില്‍ക്കാനാവും അവര്‍ക്കും താല്പര്യം ..തെളിച്ചു പറയാം ...ഞാന്‍ എഴുതുന്നത്‌ മദ്യപിക്കുന്ന , ചിന്തിക്കുന്ന , ആരെയും ഉപദ്രവിക്കാത്ത ഒരു കൂട്ടരുടെ ജീവിതമാണ് ..നിങ്ങള്‍ കുടിയന്മാര്‍ എന്നു പറഞ്ഞു ആക്ഷേപിക്കുന്ന ഒരു വലിയ ജനസമൂഹത്തിന്റെ കഥ ...അവനേല്‍ക്കേണ്ടിവരുന്ന പീഡനത്തിന്റെ കഥ ...

സാര്‍.. ഞാന്‍ ഒരു ശരാശരി കേരളിയനാണ് .....കുട്ടിക്കാലത്ത് എനിക്കിഷ്ട്ടം മിഠായികളും മറ്റു മധുര പാനിയങ്ങളും ആയിരുന്നു ...പല്ലുകേടാവും, മറ്റു രോഗങ്ങള്‍ ഉണ്ടാവും എന്നിങ്ങനെ നിങ്ങളെന്നെ ഭയപ്പെട…

ലിമിറ്റഡ് സ്റ്റോപ്പ്

സ്മിത പി.കുമാർ
ചില കണ്ണുകളില്‍ നോക്കിയാലറിയാം
 തടവറയുടെ ഉള്ളളവുകള്‍,അവയ്ക്കുള്ളിലെ ഉരുകുന്ന  ചൂട്‌ .
അല്ലെങ്കില്‍, ഒരു കല്ലറയിലെ മരവിച്ച ആറടി തണുപ്പിനെ .
ആര്‍ദ്രമായൊന്നു  നോക്കി മന്ദഹസിച്ചാല്‍,കാണാം
മണ്ണിനടിയില്‍ നിന്ന്  പച്ചക്ക്  കത്തുന്ന  വേരുകള്‍
 ആ കണ്ണുകളിലേക്കു പടര്‍ന്നു കയറുന്നത് .
ഒരു ഞൊടിയിട മാത്രം ....!
തിരിച്ചെടുത്ത നോട്ടം ,വേരോടെ പിഴുതെറിയുന്നൊരു
കള പോലെ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കും.

ചിലരുടെ അടുത്തിരിക്കുമ്പോള്‍
ഓര്‍ത്തു പോവാതിരിക്കില്ല  ഒരു പ്രെഷര്‍ കുക്കറിനെ.
നിറഞ്ഞു കുമിയുന്ന ആവി കലമ്പി ചിതറികൊണ്ടിരിക്കും 
ഉള്ളിലുള്ളതിന്റെ  വേവല്‍  അറിയാം ,അങ്ങിനെ ഉള്ളിന്‍റെ  പാകവും.
ഇടക്ക് സൂചിമുനത്തുമ്പിലെന്ന പോല്‍
കോര്‍ത്തെടുത്തു നീളുന്ന ചില ചുഴലി കൊടുംങ്കാറ്റുകള്‍.
അതും ഒരു ഞൊടിയിട മാത്രം ...
തിരിച്ചെടുക്കാത്തൊരു   നോട്ടം നമ്മുടെ  കണ്ണിനു  മുന്‍പില്‍
ഘനീഭവിച്ചു നില്‍ക്കും ഏറെ നേരം ,പിന്നെയതു
താഴേക്ക്‌ അടര്‍ന്നു വീഴും അത്രമേല്‍ നിരാശയോടെ .

പുറത്തെ കാഴ്ച കണ്ടിരിക്കുന്നവരുടെ ഉള്ളില്‍ എന്തായിരിക്കും ?
അടുത്തിരിക്കുന്നവന്റെ തോളില്‍ തലവെച്ചുറങ്ങുന്നവന്റെ
ശാന്തമായ അടഞ്ഞ …

നിലാവിന്റെ വഴി

ശ്രീപാർവ്വതി പുഴ കടന്ന് മരങ്ങളുടെ അരികു ചേര്‍ന്ന് 
 വളരെ യാദൃശ്ചികമായാണ്, തലേന്ന് അവിടെ വച്ച് ഒരു മൈസൂര്‍ ട്രിപ്പ് വയനാട് യാത്രയുടെ കൂടെ ചേര്‍ക്കപ്പെട്ടത്. അതിനു കാരണമുണ്ട്. യാത്രയിലെവിടെയോ വച്ച് കണ്ണിലുടക്കിയ ഒരു പ്ലെയ്സ്ബോര്‍ഡ്. മൈസൂര്‍ ഒരു ദിവസം കൊണ്ട് പോയി വരാവുന്ന അകലത്തിലെന്ന് തോല്‍പ്പെട്ടിയിലേയില്‍ കാട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ജീപ്പിന്‍റെ ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. എന്നാല്‍ പിന്നെ ഒരു അവിചാരിതയാത്ര കൂടി പോയാലോ...
അല്ലെങ്കിലും ചില തീരുമാനങ്ങള്‍ അങ്ങനെയാണ്, വളരെ പെട്ടെന്ന് എടുക്കേണ്ടി വരിക, ശരിയോ തെറ്റോ എന്ന് ആലോചിക്കാന്‍ പോലും ഇട നല്‍കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പ്രവൃത്തിയുടെ അവസാനം പൂര്‍ണത കൊണ്ടു വരിക..... അതായിരുന്നു ആ യാത്ര.
പിറ്റേന്ന് അതിരാവിലെ തൃശ്ശിലേരി ശിവക്ഷേത്രത്തിലും തൊഴുത്( തിരുനെല്ലിയില്‍ ചിതാഭസ്മം സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആദ്യം തൃശ്ശിലേരിയില്‍ കുളിച്ചു  തൊഴുതതിനു ശേഷമേ തിരുനെല്ലിയില്‍ ഭസ്മം സമര്‍പ്പികകവൂ എന്നാണ്, വിശ്വാസം, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നായിരുന്നതു കൊണ്ട് യാത്രയ്ക്കിടയില്‍ അതിനും ഭാഗ്യമുണ്ടായി എന്നു മാത്രം.) കാട്ടിക്കുളം വഴി നേരെ മ…

A HUNDRED JUDASES

nisha g  [Man claims, "There is God". Again the athiests protest, "No such God". Even if God exists or not, or this topic is far beyond our talks; still man plays many cruel games in the name of God and sacred places of worship. Here is a poor elephant cry. Who finally becomes a martyr in the, hands of these fanatics ...]         ' My swinging ears hear,             Temple bells melody ring; An inner grace helps me,             Bear these festival drums. Ah! A single step ahead,             No I cannot now make; Black iron chains do challenge,             A sore on my heavy foot. Memories of forests swim;             In full coolness towards me, All in a sudden haze,             Hides me and my brain. In Green's plenty a day-             I did rally my friends On a dawn few drones;             hizzed silly stories in ears. In the dust on hot noons,             Madly when I sprawled- Rains came dancing down.             Rattled on my black bark. But that two legged fiends;

കാലമേ നീ

രാജീവ് ടി
കാലമേ നീ മായ്ക്കരുതതുമാത്രമൊരിക്കലും കനല്‍ത്തുമ്പിനാലവളെന്‍ കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതോന്നുമേ...
വ്യര്‍ത്ഥമായ്‌ തോന്നും നിനക്കാച്ചുവരെഴുത്തോക്കയും അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സോടുങ്ങോളം.
കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍, കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍ ഒരുതുള്ളി നെറുകയില്‍ പ്രണയമായ് പെയ്തവള്‍ ഒഴിഞ്ഞയീചില്ലയില്‍ ഇലകളായ്‌ പൂക്കളായ്......
ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെ പുകയുന്ന ജീവിതച്ചുരുമായ്‌ നീങ്ങവേ...... നിരതെറ്റി വീണോരു വാക്കില്‍ മുറിഞ്ഞവള്‍ നിഴല്‍പോലുമേകാതെ മറഞ്ഞുപോയ്‌ കാലമേ....
നില്‍ക്കുന്നുണ്ടിന്നുമതിലൊരു തളിര്‍.... വാടാതെ വിടര്‍ന്നുയിരായ്‌ ചില്ലയില്‍ മൊഴിത്തുള്ളിയാലവള്‍ നനച്ചിട്ട മണ്ണില്‍ തണല്‍ തൂകി നില്‍ക്കുന്നു നെഞ്ചിലായ് കാലമേ......
മുറിവുകളാണ് ആ അക്ഷരങ്ങള്‍ ! വെളിച്ചംതൊട്ടവളെഴുതിയ വാക്കുകള്‍ ... മൂളിയാല്‍പോലും പൊടിക്കു- മിറ്റുരക്തം ! മായാതെ കിടക്കട്ടെ മാരിക്കോളമതെന്നിലായ്‌ മാറ്റംകുറിക്കരുതതതില്‍- മാത്രം കാലമേ ......

സ്വാതന്ത്ര്യം..

 ഷാജഹാൻ നന്മണ്ട നിലത്തുറക്കാത്ത കാല്‍പാദങ്ങളുമായി വാതില്‍തുറന്ന ഡാനിയേല്‍ കട്ടിലിലേക്ക് വീണ് ഉറക്കംതുടങ്ങി.മുമ്പൊക്കെ അയാള്‍ വരുമ്പോള്‍ കാളിംഗ് ബെല്‍ അമര്‍ത്തി തുറക്കുംവരെ കാത്തിരിക്കുമായിരുന്നു.പിന്നെ തന്റെ അരയില്‍ പിടിച്ച്  തന്നോടടുപ്പിച്ച് ഗാഡമായൊരു സ്നേഹചുംബനം.ശേഷം അന്നന്നത്തെ വിശേഷങ്ങള്‍ പങ്ക്‌വെക്കല്‍. ജസീന്ത ഓര്‍ത്തു.

കമ്പനിയുടെ പുതിയ ഒരു പ്രോജക്ടിനായുള്ള പ്രാരംഭ നടപടികള്‍ തയ്യാറാക്കേണ്ടത് അവളുടെ ചുമതല ആയതിനാലായിരുന്നു മറ്റൊന്നും ചിന്തിക്കാന്‍ പോലുമുള്ള സമയമില്ലായിരുന്നു അവള്‍ക്കു.

മദ്യത്തിന്റെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്ന ഡാനിയേല്‍ പുലമ്പുന്ന അവ്യക്തവാക്കുകളെ അവഗണിച്ചു അവള്‍ അയാളുടെ ഷൂസും ടൈയും ഊരി വെച്ചു ഏസി ഓണ്‍ ചെയ്യുമ്പോഴേക്കും മുറിയിലാകെ മദ്യത്തിന്റെ മണം നിറയാന്‍ തുടങ്ങിയിരുന്നു.

നിഴലുകല്‍ക്കെല്ലാം ഒരേ നിറമാണ്.പുലരികളില്‍ പിന്നോട്ടാഞ്ഞും നട്ടുച്ചകളില്‍ പതിയിരുന്നും ,പകലറുതികളില്‍ മുന്നോട്ടാഞ്ഞും ആകൃതിയില്‍ വ്യതിയാനം വരുത്തി അവയങ്ങിനെ ഭൂമിയുടെ മുകളില്‍ അടയിരിക്കും.എന്നാല്‍ പ്രണയത്തിനു നിറങ്ങളേറെയാണ്.പുലരികളില്‍ വിരിയുന്ന ഏതൊരു പുഷ്പവും പ്രണയപുഷ്പമാവുമ്…

സദാചാരവും സദാചാര പോലീസും

പ്രവീൺ ശേഖർ

എന്താണ് സദാചാരം ? ഞാന്‍ എന്‍റെ മനസ്സിനോട് ഉറക്കം എഴുന്നേറ്റ പാടെ ചോദിച്ചു . 
 വളരെ പക്വമായി ,ശാന്തത കൈവിടാതെ തന്നെ എന്‍റെ മനസ്സ്  
എന്നെ നോക്കി കൊണ്ട്  പറഞ്ഞു .
"സദാചാരം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ 
"ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാ
ലിക്കേണ്ട ആചാരം" എന്നാണു അര്‍ത്ഥം

അപ്പോള്‍ പിന്നെ സദാചാരി ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ."
അതൊക്കെ പോട്ടെ, അപ്പോള്‍ ആരാണ് സദാചാര പോലീസ് ?????
"സദാചാര പോലീസോ ...? ഗുലുമായല്ലോ .."എന്‍റെ മനസ്സ് മൌനമായ്  പറഞ്ഞു . 
എന്‍റെ മനസ്സിനെ ഉത്തരം തരാതെ  വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .  വീണ്ടും അതെ ചോദ്യം ആവര്‍ത്തിച്ചു. 
എന്‍റെ മനസ്സിപ്പോള്‍ ഒരേ വിഷയത്തെ കുറിച്ചുള്ള   രണ്ടു ചിന്താഗതികള്‍ കൊണ്ട് സങ്കീര്‍ണമായ ചില ഇടുങ്ങിയ വഴികളിലൂടെ ഓടുകയാണ്. അപ്പോള്‍ പിന്നെ എനിക്കും മനസ്സിന് പിന്നാലെ ഓടിയല്ലേ പറ്റൂ. ഞാനും വിട്ടു കൊടുത്തില്ല, മനസ്സിനേക്കാള്‍ വേഗത്തില്‍ അവനുപിന്നാലെ ഞാനും പാഞ്ഞു. ഒടുക്കം വഴിയിലെവിടെയോ ഉണ്ടായിരുന്ന മരവള്ളികളില്‍ കാലു തട്ടി മനസ്സ് വീണപ്പോള്‍ ഞാന്‍ അവനെ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു.
&quo…