Skip to main content

Posts

Showing posts from October, 2012

malayalasameeksha octo 15-nov 15

ഉള്ളടക്കം
ഒക്ടോ15-നവം 15
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

exclusive
the importance of being foolish REOUL ESHELMAN

ലേഖനം രണ്ട് വേദികളിലെ  അനുഭവം നീക്കിബാക്കി
സി.രാധാകൃഷ്ണൻ
ഗാന്ധിജി : സ്വയപര്യാപ്തമായ ജീവിത സന്ദേശം
എ.പി.അനിൽകുമാർ
ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍
റാം മോഹൻ പാലിയത്ത്
വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും
ഡോ.എം.എസ്.പോൾ
ഡിബോറ: കാലത്തെ പിന്നിലാക്കിയ കഥ
വെള്ളിയോടൻ
പ്രണയത്തിന്റെ നിർവ്വചനങ്ങൾ
മീരാകൃഷ്ണ
വന്ദനം
സ്വാഗതം, നളന്ദയിലേക്ക്
സുരേഷ് കീഴില്ലം
പംക്തി
എഴുത്തുകാരന്റെ ഡയറി
വിവാഹാഭ്യർത്ഥനയും കൊലപാതകവും
സി.പി.രാജശേഖരൻ
വിചിന്തനങ്ങൾ
കവിതയുടെ കൽപ്പണിക്കാരൻ
സുധാകരൻ ചന്തവിള
മഷിനോട്ടം
കരിമണൽ ഖനനവും കറുത്ത ലാഭങ്ങളും
ഫൈസൽബാവ
അക്ഷരരേഖ
ദൃശ്യശബ്ദഘോഷങ്ങൾക്കിടയിൽ
ആർ ശ്രീലതാവർമ്മ
നിലാവിന്റെ വഴി
ബന്ധങ്ങൾ ബന്ധനങ്ങളാകാതെയിരിക്കെ
ശ്രീപാർവ്വതി
ചരിത്രരേഖ
സമുദായസംഘടനകളും രാഷ്ട്രീയപാർട്ടികളും
എം.എസ്.ജയപ്രകാശ്
കൃഷി
നാളികേരത്തിന്റെ മൂല്യവർദ്ധനവും കയറ്റുമതിയും കർഷക കൂട്ടായ്മകളിലൂടെ
ടി.കെ.ജോസ് ഐ.എ.എസ്
കേരചരിത്രത്തിലെ സുവർണ ഏട്
ആർ.ഹേലി
ഒന്നു നമിച്ചോട്ടെ ഈ ദീർഘവീക്ഷണത്തെ!
രമണി ഗോപാലകൃഷ്ണ…

നിഴലുകള്‍

ഷീബ തോമസ്


വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

താഴെ,
ഇലകളോടൊപ്പം ചലിക്കുന്ന,
കെട്ടുപിണഞ്ഞ് തണലാവുന്ന നിഴലുകള്‍

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

അവള്‍ അതൊന്നും കണ്ടില്ല
കണ്ടത് നിഴലുകള്‍ മാത്രം
നിഴലുകള്‍ക്ക് മീതെ

അവള്‍ ചുരുണ്ടുകൂടിക്കിടന്നു.

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ചുനിന്നു

ദേശാടനപ്പക്ഷികള്‍
കടലേഴും കരയേഴും താണ്ടിവന്ന്‍
ചില്ലകളിലിരുന്ന്‍ ക്ഷീണമകറ്റി, പിന്നെ
താണുപറന്ന് കടന്നുപോവുമ്പോള്‍
അടക്കം പറഞ്ഞുചിരിച്ചു
'പാവം! വെറും നിഴലല്ലാതെ
സത്യമിന്നോളം കണ്ടിട്ടില്ല'

കേട്ടിട്ടും കേള്‍ക്കാതെ
അവളൊന്നു കൂടി ചുരുണ്ടു കിടന്നു

പിന്നെ മനസ്സില്‍ പറഞ്ഞു,
'സത്യമായത് അകലെയാണ്
നോക്കെത്താദൂരത്ത്
സത്യവും അത് തന്നെയാണ്
എങ്കിലും ....
ഏങ്കിലും ...
തളര്‍ന്നു പോകുമ്പോള്‍
ഒന്നു തലചായ്ക്കാന്‍
എന്നെ തഴുകുന്ന
ഈ നിഴലുകള്‍
ധാരാളം മതിയെനിക്ക്'

രണ്ടു കവിതകൾ

ഡോ.കെ.ജി.ബാലകൃഷ്ണന്‍ 


                  ഒന്ന് - വര്‍ഗം 
                  കൊടിത്തൂവയും 
                  നായ്കുരണയും 
                 ചേരും 
                 ചൊറിയും.
                കൊടികളുടെ 
                സാധാരണ ധര്‍മം 
                ഒന്ന്.
                ജനനം മുതല്‍ 
                വര്‍ഗ സമരത്തില്‍ 
               മൂവരും ഒരേ  വര്‍ഗം,
               ദൈവം- അദ്വൈദം 
               ചൊറിഞ്ഞ് ചൊറിഞ്ഞ് 
                രാവും പകലും പക്കവും                  മാതവും 
               പത്ത് ദിക്കു
                ഈരേഴുലകവും 
                ഞങ്ങള്‍,
               വലഞ്ഞ് വലഞ്ഞ് 
               ചൊറിവ് തന്ത്രങ്ങള്‍ 
              മെനഞ്ഞ് മെനഞ്ഞ് 
              മൂര്‍ത്തികള്‍ 
              പുതുനികുതികള്‍ 
               ആകാശ നീലിമയില്‍നിന്ന്‌
               കടയുവാന്‍ 
               ആഴക്കടലില്‍ നിന്ന് 
               ആവാഹിക്കുവാന്‍ 
              പദ്ധതികള്‍ -
               കമ്മീഷന്‍ 
               പോരാഞ്ഞ് യൂനിവേര്‍സിറ്റിയില്‍
               റിസെര്‍ച് ഫാക്കല്ടി!
               ഞാന്‍ ചിന്…

മാനസാന്തരങ്ങള്‍

 രജീഷ് പാലവിള
----------------------------------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു .
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ  അനുഗമിച്ചു .
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ  ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .

കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീല !!
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ  പണികാണിച്ചു കളഞ്ഞു !!

സൗഹൃദം

രമേശ്‌ കുടമാളൂര്‍
എത്രയോ നാളായി നമ്മള്‍ പിണങ്ങി- പ്പിരിഞ്ഞിരിക്കുന്നു പ്രിയ സുഹൃത്തേ ഇന്നലെ അവിചാരിതം നിന്റെ ഫോണ്‍ വിളി ഇന്നെന്റെ വസതിയില്‍ നിന്റെ സന്ദര്‍ശനം.
വിരുന്നു വിഭവങ്ങള്‍, വിശേഷങ്ങള്‍ പങ്കുവെ- ച്ചെത്രയോ നേരം നാമിരുന്നു. ഒരു പിണക്കത്തിന്റെ മഞ്ഞുരുകി വോഡ്കയില്‍ നുരകളായ്‌, ആ ഹ്ലാദ നുരകളും നാം പകുത്തു.
ഒടുവില്‍ നിന്‍ യാത്രാമൊഴി, ഒരു തവണ കൂടി മാപ്പപേക്ഷ. പിരിയുന്നതിന്‍ മുമ്പു സൗഹൃദാലിംഗനം. നിന്‍ മുഖത്തപ്പോഴും പുഞ്ചിരി, കണ്ണില്‍ തിളങ്ങുന്ന സ്നേഹം. എന്നെ വരിയുന്ന നിന്നൂഷ്മളാലിംഗനം മുറുകവേ എന്റെ ഹൃദയത്തിലേക്കൊരു സുഖദം തണുപ്പിന്റെ മൂര്‍ച്ച തൊടുന്നു. കണ്‍കോണില്‍ കണ്ടു ഞാന്‍ നിന്റെ കൈപ്പിടിയിലും നിന്റെ പുഞ്ചിരി പോലെ ഒരു തിളക്കം.
എന്റെ തുടിക്കും ഹൃദയത്തില്‍ നിന്നെന്തോ വാര്‍ന്നു പോകുന്നതു പോലെ ഞാനൊരു മയക്കത്തിലേക്കാണ്ടു പോകു,ന്നെന്റെ ഉയിരൂര്‍ന്നു പോകുന്ന നിര്‍വൃതി.
നിന്‍ മുഖത്തപ്പോഴും പുഞ്ചിരി, കണ്ണില്‍ തിളങ്ങുന്ന സ്നേഹമാം ലഹരി കൈകളിലൂഷ്മളം എന്റെ ഹൃദയം വാര്‍ന്ന കനിവിന്റെ നനവ്‌.

FISSION, FUSION AND ELIMINATION

premjiThiruvananthapuram Railway Station…
Like a huge fortress made of rock and concrete, she has been protecting the fast moving steel beasts for the last 150 years!

It was the early hours of the day, and I had been waiting there as a worn out bogie of an endless “human-train”, starting from the ticket issuing window… Thirty five minutes had already been gone!
Five guys, stood ahead of me and the ticket issuing clerk, a woman in her fifties, desperately tried to locate the keys on the worn-out keyboard. The black and white computer screen resembled her event-less life.

“The train will depart within two minutes….”, an aged man cried out from behind. “Please speed up… Madam”

She didn’t care that at all, as she had been there behind the window for more than ten hours, that too as the continuation of previous day’s night shift. If her parents could have got a chance to rename her, sure, they would have called her “Ms.Sleep”!

Five windows, for issuing tickets, remained closed.

“Indian Railway…

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍

രാം മോഹൻ പാലിയത്ത്
യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ…

ഒരു കുമാരസംഭവം... രമണീസംഭവവും....!!!!

ശ്രീജിത്ത് മൂത്തേടത്ത്

             വാതില്‍ താക്കോലിട്ടുപൂട്ടി, താക്കോല്‍ സണ്‍ഷേഡില്‍നിന്നും ഞാണ്ടുകിടക്കുന്ന ഉറിപ്പൂച്ചട്ടിയിലെ ചെടികള്‍ക്കിടയിലൊളിപ്പിച്ച്, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് ഗേറ്റ്കടന്ന് ഓഫ്ചെയ്യാതെതന്നെ വണ്ടി സ്റ്റാന്റില്‍ നിര്‍ത്തിയിറങ്ങിവന്ന് ഗേറ്റുംപൂട്ടി, താക്കോല്‍ മതിലിലെ ബോഗന്‍വില്ലച്ചെടിയുടെ ചട്ടിയില്‍ ഇലയടരുകള്‍ക്കിടയിലൊളിപ്പിച്ച് വീണ്ടും വണ്ടിയില്‍കയറി റോഡിലെ വളവുതിരിഞ്ഞപ്പോഴേക്കും വീണ്ടും ആ അശുഭചിന്ത കുമാരേട്ടന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി, തലച്ചോറിലൂടെ ഇഴയുവാന്‍ തുടങ്ങി.                     “എന്തെങ്കിലും മറന്നുവോ?” കുറേ നാളുകളായി കുമാരേട്ടനെ അലട്ടുന്നൊരു പ്രശ്നമായിരുന്നുവത്. കഴിഞ്ഞമാസം നടന്നൊരു സംഭവം കേള്‍ക്കൂ.. രാവിലെ പതിവുപോലെ വീടുപൂട്ടിയിറങ്ങി ഓഫീസിലേക്കുള്ള യാത്രാമധ്യേ ഈയൊരുചിന്ത കുമാരേട്ടനെ പിടികൂടി. തലങ്ങും വിലങ്ങും ചിന്തിച്ചിട്ടും, ഓരോനിമിഷവും അറുത്തുമുറിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിനോക്കിയിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ഒന്നും മറന്നിട്ടില്ല. തലച്ചോറിന്റെ ഇടത്തേത്തല പറയുന്നു. എങ്കിലും മനസ്സുവീണ്ടും വീണ്ടും വലത്തേത്തലയുടെ കൂടെച്ചേര്‍ന്ന് വീണ്ടും പറയു…

ഒക്ടോബര്‍ ! നീ വിട പറയുമ്പോള്‍

എം.എൻ.പ്രസന്നകുമാർ എന്റെ ജന്മസ്മൃതി തന്‍ മുറ്റത്തു നിന്നൊക്ടോബറെ !!
നിന്നെയൊന്നു നോക്കുമ്പോള്‍ നിറയുന്നു കണ്ണുകള്‍
എന്നേക്കുമായൊത്തിരിയോര്‍മ്മ തന്നെന്‍ മുല്ലനേഴി
ഒന്നുമുരിയാടാതകന്നു നിന്‍ പൂമുഖത്തു നിന്നും

ആേണ്ടക്കുമുമ്പിതേവീട്ടിറമ്പത്തു നിന്നു -
മാരാലുമറിയാതരെങ്ങാഴിഞ്ഞെന്റെയയ്യപ്പന്‍
ബോധവീണയിലൊഴുകും വിരലുകളര്‍ദ്ധ -
ബോധത്തിലുമപസ്വരമില്ലാത്ത വാക്കു തന്നോന്‍

കഥയുടെ കാക്കനാടനരങ്ങ്‌ ഒഴിഞ്ഞു
കഥച്ചൂടിലിത്തിരി തണലു മോന്താനൊറോതതന്നു
പുഴയെനിക്കേകുന്ന കണ്‍കുളിര്‍ നീരുപോലെ
ഇഴയിട്ട ജീവിതത്തിന്‍ തരംഗദൈര്‍ഘ്യം പറഞ്ഞോന്‍

ഇടയിലെന്‍ ജീവിതപ്പടവുകളിലൊരു പൂതമാ -
യിടശ്ശേരി തിറയേറ്റി നില്‍ക്കെ വിട വാങ്ങിയില്ലേ
അതു നിന്റെ മുറ്റത്തു നിന്നാണ്ടെക്കു മുമ്പാണുവെങ്കിലും
പൂതമായിന്നുമെന്‍ കണ്ണിലും കാതിലുമോട്ടുമണി കിലുക്കും

മണ്ണിന്റെ മണവും പെണ്ണിന്നെണ്ണമണക്കും മുടിച്ചേലും
മന്നന്റെ നൊമ്പരോമടിയാളര്‍ക്കായ് ഗീതഗര്‍ജ്ജനങ്ങളും
അലകളായെന്നെക്കുമെന്‍ ഹൃദയപ്പരപ്പിലൊഴുക്കും
വയലാറിന്നകതളിര്‍ സ്പന്ദനം നിന്നതും നിന്റെ മുറ്റത്തു തന്നെ

നിന്റെ കാല്‍ചോട്ടിലുരുക്കുപോലു െള്ളന്നിന്ദിര -
യുന്നം പിഴയ്ക്കാവെടിയുണ്ടയാല്‍ രക്തമിറ്റിപ്പറന്…