രജീഷ് പാലവിള
------------------------------ ----------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു .
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ അനുഗമിച്ചു .
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .
കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീല !!
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ പണികാണിച്ചു കളഞ്ഞു !!
------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു .
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ അനുഗമിച്ചു .
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .
കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീല !!
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ പണികാണിച്ചു കളഞ്ഞു !!