Skip to main content

Posts

Showing posts from June, 2013

malayalasameeksha june 15-july15/2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


മലയാളസമീക്ഷ    ജൂൺ  15-ജൂലായ് 15/2013
ഉള്ളടക്കം

കവിത
കൂറച്ചോക്ക്‌
രാമകൃഷ്ണൻ ചുഴലി

ഭരിപ്പുകാരുടെ തിരക്ക് ആർക്ക് വേണ്ടി ?
ഡോ കെ ജി ബാലകൃഷ്ണൻ

 രണ്ടു കവിതകൾ
അച്ചാമ്മ തോമസ്‌

പറയാൻ മറന്നവർ
സലോമി ജോൺ വൽസൻ

 സഞ്ചാരം
സന്തോഷ് പാലാ
കാലന്മഴ.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.
അവരിലൂടെ
എം.കെ.ജനാർദ്ദനൻ 

അന്ത്യവിധി
ടി. കെ. ഉണ്ണി
പരിണാമം
അരുൺകുമാർ അന്നൂർ
നഗ്നത ഒരു രാജ്യമാകുന്നു...
സുലോച് എം. എ 

വിശപ്പ്‌
ശ്രീദേവിനായർ
വിരോധാഭാസം
ഇന്ദിരാബാലൻ
മൃത്യുഞ്ജയി
ഗീത മുന്നൂർക്കോട്
 പുതിയ പടം
ചെമ്മനം ചാക്കോ

 പൊന്നാട
സത്താർ ആദൂർ

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌ (കണ്ടക്ടറും)
എ.കെ.ശ്രീനാരായണ ഭട്ടതിരി

ഓർമ്മ
ദിനകരൻ പി പി
ഉടയോൾ
സ്മിത പി കുമാർ
കഥ
കാഞ്ഞിരമധുരം
ഇരവി

ജഹാംഗീര്‍
കെ.എം.രാധ
രാത്രിമഴ
ബോണി പിന്റോ

ആഗോളസാദ്ധ്യതകൾ
മോഹൻ ചെറായി

കൃഷി
നീരയും കേരവും കേരളവും
ടി. കെ. ജോസ്‌  ഐ എ എസ്
കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയ്ക്ക്‌ ഊർജ്ജം പകരാൻ നീര
കെ.എം. ചന്ദ്രശേഖർ
ദൈവത്തിന്റെ സ്വന്തം നാട്‌ 'നീര'യ്ക്കായി കേഴുന്നു
ആർ. ഹേലി
നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം
രമണി ഗോപാലകൃഷ്ണൻ
നീര-വൻ തൊഴിൽ 'വിപ്…

ശബ്ദത്തിന്റെ രസതന്ത്രം

അംബിക. എ. നായർ

ഏകാകിയായമനുഷ്യൻ ഉണർവുനേടുന്നത്‌ ശബ്ദസാന്നിധ്യങ്ങളിലാണ്‌. നാദവീചികൾ മനുഷ്യമനസ്സിനെ ഉണർത്തി പുതുവിതാനങ്ങളിലേക്ക്‌ നയിക്കുന്നു. കുലീനവും തരളവുമായ ശബ്ദങ്ങൾ മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടുപോകുന്നു. അവ മനസ്സിന്റെ സ്വപ്നവീചികളെത്തഴുകിയുണർത്തി കാലാതീതമായ പ്രണയതാരള്യങ്ങളനുഭ വിപ്പിക്കുന്നു. ശബ്ദത്തെ വളരെ വിദഗ്ധമായി, നൈസർഗ്ഗികമായി ആവിഷ്കരിച്ച സാഹിത്യകാരൻമാർ നിരവധി. കാമുകീകാമുകൻമാരുടെ ഹൃദയരാഗങ്ങൾ പകർത്തിയ ശബ്ദവീചികൾ സാഹിത്യനഭസ്സിനെപ്രകാശപൂരിതമാക്കി. കാവ്യനാടകാദികളിലും ഇതര സാഹിത്യരൂപങ്ങളിലും ശബ്ദം സൃഷ്ടിച്ച മായികാനുഭൂതി ഭാവുകൻ ആസ്വദിച്ചുകൊ​‍േൺണ്ട യിരിക്കുന്നു. കാളിദാസവൈഖരിയും  ആശാന്റെ ഭാവഗരിമയും നാദവീചികൾ സൃഷ്ടിക്കുന്ന മാനസികതലം ഫലപ്രദമായിച്ചൊല്ലിയുണർത്തി. സി.വി, ചന്തുമേനോൻ തുടങ്ങിയവരും വ്യത്യസ്തരല്ല. തുടർന്നുവരുമ്പോൾ ബഷീറിന്റെ കൃതികളിൽ ഈ ശബ്ദചിത്രണം സൃഷ്ടിക്കുന്ന മായക്കാഴ്ച്ചകളും അനുഭവവൈചിത്ര്യങ്ങളും ഒന്നുവേറെതന്നെ. ഒരുപൊട്ടിച്ചിരി, ഒരുകരച്ചിൽ, ഒരുശകാരം, ഒരുമൂളൽ, ഒരുഞ്ഞരക്കം, ഒരാക്രോശം, ഒരേമ്പക്കം തുടങ്ങി  അർഥഗാംഭീര്യവും മാനസികപിരിമുറുക്കം മാറ്റുന്നതുമായ ശബ്ദവ്യതിരിക്തത്…

അന്തിപ്പേടി നീക്കാൻ കൈത്തിരിപ്രസാദം മതി

സി.രാധാകൃഷ്ണൻ

പ്രായപൂർത്തി ആയി എന്നു മനുഷ്യരെപ്പറ്റി പറയാറ്‌ യൗവനം തികയുമ്പോഴാണ്‌. കൃത്യത്തിലത്‌ പ്രായപൂർത്തി അല്ല, വെറുമൊരു ദശാപരിണാമമാണ്‌, ശൈശവപൂർത്തിയും ബാല്യപൂർത്തിയും കൗമാരപൂർത്തിയും പോലെ. വിഹിതമായ ആയുസ്സു പൂർത്തിയായി ശരീരം ഭൗതികപ്രപഞ്ചത്തിന്റെ വല്ലരിയിൽനിന്ന്‌ സ്വയം ഞെട്ടറ്റ്‌ വേറിടാൻ നേരമടുക്കുമ്പോഴാണ്‌ മനുഷ്യന്‌ ശരിയായ പ്രായപൂർത്തി കൈവരുന്നത്‌.
ആ ഞെട്ടറ്റുപോക്കും സ്വാഭാവികമായ ഒരു ദശാപരിണിതിയാണെന്നാലും അതിലൂടെ ജീവസംക്രമണ ചക്രം ഒരു താളവും പൂർത്തിയാക്കുന്നതിനാൽ, അതു നിർണ്ണായകമാണ്‌. ഇന്ദ്രിയമനോബുദ്ധികളുടെ നൈരന്തര്യം അറ്റുപോകുന്നു. ഇവയുടെ സംയുക്തസന്തതിയും ഭൗതികപ്രതിഭാസവുമായ ഞാൻ എന്ന സ്വത്വമേ യാഥാർത്ഥ്യമായി ആകെ ഉള്ളൂ എന്നു കരുതുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഉള്ളതെല്ലാമെല്ലാം മരണത്തോടെ ഇല്ലാതാകുന്നു എന്നർത്ഥം. അപ്പോൾ ആ ബോധത്തിൽനിന്ന്‌ അതിശക്തമായ ഭയം ജനിക്കുന്നു.
    അന്തിപ്പേടിയുടെ ഒരു വകഭേദംതന്നെ ഇതും. നേരം ഇരുളുമ്പോൾ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഉള്ളിന്റെ ഉള്ളിൽ പേടിക്കുന്നു. ഗുഹാജീവിതകാലത്തിന്റെ ബാക്കിപത്രമായി വെറുതെ നിലനിൽക്കുന്ന ഒരു പേടി. ശക്തിയേറിയ വിളക്കു…

നോവൽ/കുലപതികൾ/10

സണ്ണി തായങ്കരി ഒരു ദിവസം വെയിൽ മൂത്തനേരം യജമാനൻ കൂടാരവാതിക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ മാമ്രേയുടെ ഓക്കുമരച്ചുവട്ടിൽ മൂന്നുപേർ നിൽക്കുന്നതുകണ്ടു. ആദ്യം കരുത്തിയത്‌ അടിമകളായിരിക്കുമെന്നാണ്‌. വെയിൽ മൂക്കുന്ന സമയത്ത്‌ മടിയന്മാരായ ചിലർ അങ്ങനെ വയലിൽനിന്ന്‌ നിഴൽ തേടി വരാറുണ്ട്‌. കുറേനേരം വിശ്രമിച്ച്‌ മടങ്ങിപ്പോകുകയും ചെയ്യും.
ഓക്കുമരച്ചുവട്ടിൽ കണ്ട അപരിചിതരിൽനിന്ന്‌ പ്രകാശം നിർഗമിക്കുന്നത്‌ അദ്ദേഹം കണ്ടു. അതോടെ സന്ദർശകർ സാധാരണക്കാരല്ലെന്ന്‌ മനസ്സിലായി. അദ്ദേഹം ഓടി അവരുടെ അടുത്തെത്തി ശാഷ്ടാംഗം പ്രണമിച്ചു.
'യജമാനനെ... അങ്ങെന്നിൽ സംപ്രീതനെങ്കിൽ എന്നെ കടന്നുപോകരുതേ. കാലുകഴുകാൻ അടിയൻ വെള്ളംകൊണ്ടുവരാം. മരത്തണലിലിരുന്ന്‌ വിശ്രമിക്കാം. അപ്പോഴേയ്ക്കും ഞാൻ കുറെ അപ്പം തയ്യാറാക്കാം. വിശപ്പടക്കിയിട്ട്‌ യാത്ര തുടരുകയുംചെയ്യാം.'
അപേക്ഷകേട്ട്‌ 'നീ പറഞ്ഞതുപോലെ ചെയ്യുക'യെന്ന്‌ മധ്യത്തിൽനിന്ന ആൾ പറഞ്ഞു.
യജമാനൻ വേഗം കൂടാരത്തിൽ തിരിച്ചെത്തി സാറായോട്‌ പറഞ്ഞു-
'മൂന്നിടങ്ങഴി മാവെടുത്ത്‌ കുഴച്ച്‌ അപ്പമുണ്ടാക്കുക.'
സാറാ യജമാനത്തി മാവ്‌ കുഴയ്ക്കുമ്പോഴേയ്ക്കും യജമാനൻ കാലിക്കൂട്ട…

ആഗോളസാദ്ധ്യതകൾ

മോഹൻ ചെറായി
    വിൽപനക്കോരോരോ സാദ്ധ്യത കാണുന്ന
    വിപണനക്കാരന്റെ ഭാരത ദർശനം
    ഭാരത ദർശനമല്ലിതു നാടിനെ,
    പാടേ ഗ്രസിച്ചൊരു മാരണ ദംശനം
        എന്തുമേ വിറ്റിടാം വാങ്ങിടാനാളുകൾ
        ക്രയ വിക്രയത്തിന്റെ ആഗോള സാദ്ധ്യത
        വിറ്റിടാൻ വാങ്ങിടാൻ മാനം തുറക്കുന്നു
        വിക്രമ വീരർ വിലസുന്ന മേഖല
    സ്ഥാവരമെന്തിന്‌, ജംഗമം വേണ്ടിനി
    സ്ഥാവര ജംഗമമാകവേ വിറ്റിടാം
    മാനസം വിറ്റിടാം മസിലുകൾ വിറ്റിടാം
    മാനാഭിമാനങ്ങളൊക്കെയും വിറ്റിടാം
        വൃഥാവിൽ മേവുന്ന ഒരു വൃക്കയേകിടാം
        വലിയോരുകരളിന്റെ പകുതിയും നൽകിടാം
        കണ്ണുകൾ, കാതുകൾ, കൈകാലുകൾ പിന്നെ
        ദ്വയമായ്‌ പിറന്നതിൽ അദ്വൈത സാദ്ധ്യത
    വിക്രിയയേറെ നടക്കും ദശാന്തരേ
    ക്രയശേഷി വീണ്ടുമേ ശുഷ്കമായീടവേ
    അഷ്ടിക്കു വേണ്ടി പരതുന്നു ചുറ്റിലും
    ദൃഷ്ടിയുടക്കുന്നു ഭാര്യയിൽ മക്കളിൽ !
        കുട്ടിയെ തട്ടിടാം; ഭാര്യയെ മാറ്റിടാം
        വാടകക്കേകിടാം ഗർഭപാത്രങ്ങളെ
        കുട്ടികൾ പെണ്ണെങ്കിൽ കൂട്ടമായ്‌ വിറ്റിടാം
        കുട്ടനാണെങ്കിലോ ഗുണ്ടയായ്‌ മാറ്റിടാം.
    മാതാപിതാക്കളെയാകവേ തട്ടിടാം
    'മാ നിഷാദ' പാടാൻ മ…

കൂറച്ചോക്ക്‌

രാമകൃഷ്ണൻ ചുഴലി

കൂറച്ചോക്കിന്‌
ലക്ഷ്മണരേഖ എന്നും
പേരുണ്ടെന്ന്‌
വിൽപനക്കാരൻ തന്നെയാണ്‌
വെളിപ്പെടുത്തിയത്‌ .
നിങ്ങൾ ചുമരിലോ
മറ്റോ വരഞ്ഞാൽ മതി
ശത്രുസൈന്യം മഹായുദ്ധത്തിന്റെ
കാർഗിൽ മഞ്ഞുമലകളിൽ നിന്ന്‌
ഇടിഞ്ഞു വീണു മരിക്കും
(ഹിംസയുടെ കഠോപനിഷത്ത്‌
വിൽപനക്കാരൻ മരണസ്പീഡിൽ
പറഞ്ഞുകൊണ്ടേയിരിക്കുന്നു)
ഇല്ലായ്മയുടെ മീനത്തിളക്കത്തിൽ
വാരിയെറിയുന്ന ഒറ്റപ്പെട്ട
മഴയ്ക്കുശേഷം എല്ലാം പെറ്റുപെരുകും
ചുവരുകളിൽ മോന്തായത്തിൽ
യുദ്ധസന്നാഹവുമായി
തമ്പടിച്ചിട്ടുണ്ടാകും ഓട്ടുറുമുകൾ
മുറ്റത്തിന്റെ തെക്കേ കോണിലെ
ചെറിയ ദ്വാരത്തിൽ നിന്ന്‌
പൂക്കൂറ്റി യാത്രകൾ നടത്തും
പാറ്റകൾ...
ചാരനിറമുള്ള സന്ധ്യയിൽ
അടുപ്പത്ത്‌ ശൂന്യതയുടെ
മൺകലം തിളയ്ക്കുമ്പോൾ
എവിടേക്കെങ്കിലും
ഓടിപ്പോവണമെന്ന്‌ തോന്നും
രക്ഷയില്ലെങ്കിൽ
ഒരു വലിയ കൂറച്ചോക്കു വാങ്ങി സ്വയം
ഒരു വലിയ വര വരയ്ക്കും.
അല്ല; പിന്നെ!

പുതിയ പടം

ചെമ്മനം ചാക്കോ

പടങ്ങൾ ചില്ലിട്ടേറെ
വിൽക്കുവാൻ വച്ചുള്ളോരു
കടയിൽത്തിരക്കീ ഞാൻ:
'ടാഗോറിൻ പടമുണ്ടോ?'
'ആരു സാർ ടാഗോർ?' ചോദി-
ച്ചാനുടൻ മഹാത്ഭുത-
മേരുവിൻ മുടിത്തുമ്പിൽ
നിൽക്കും പോൽ കടക്കാരൻ.
'ഇല്ലയോ മഹാകവി
ടാഗോറിൻ പടം വിൽക്കാൻ?'
വല്ലതുമൊരു തുമ്പു
നൽകുവാൻ തുനിഞ്ഞു ഞാൻ.
വെറ്റിലക്കറ പറ്റും
പല്ലുകൾ കാണിച്ചും
കൊണ്ടുറ്റൊരു ചിരി ചിരി
ച്ചുത്തരം നൽകീടിനാൻ:
'കവിയും കിവിയുമി-
ല്ലിപ്പൊൾ മാർക്കറ്റിൽ, നല്ല
കളിയായ്‌; വരുന്നു
സാറേതു ദേശത്തിൽ നിന്നും?
ക്രിസ്തുവിൻ വില പോയീ,
കൃഷ്ണനും ഡിമാന്റില്ലാ,
ബുദ്ധനെ വിൽക്കാൻ പാടു
പെട്ടാലും നടപ്പീല.
ഗാന്ധിയും മോശം മോശം
നെഹ്രുവും ചെലവില്ല,
ഞാൻ തീരെപ്പണിഞ്ഞാലും
വിൽക്കില്ല നേതാജിയെ!'
മർത്ത്യസംസ്കാരം രൂപം
കൊടുത്ത-ദൈവങ്ങളും,
ഹൃദ്യസ്വാതന്ത്ര്യം നേടി
യെടുത്ത നേതാക്കളും
പൊടിയും പറ്റി ഭിത്തി
മേലുറങ്ങുമ്പോൾ ചോദി-
ച്ചിടയിൽ:'മാർക്കറ്റിപ്പോ
ളെന്തിനു മാനേജരേ?'
സസ്മിതം പറഞ്ഞയാൾ:
'കഷ്ടമേ, ഭഗവാന്റെ
ഭസ്മമെത്തിടാതുള്ള
നാടേതെന്നറിഞ്ഞീല!
സായിബാബതൻ ചിത്രം
ചില്ലിടും മുമ്പേ തീരും,
മായമില്ലൊട്ടും 'വയ്ക്കു
ന്നിടത്തു ഭസ്മം വീഴും!'
സത്യമേ സത…

കാഞ്ഞിരമധുരം

ഇരവി

മൃദുല പുഴമറിച്ച്‌ കടക്കുമ്പോൾ സന്ധ്യ ഒരു പഞ്ചവർണ്ണക്കിളിയെപ്പോലെ ചിറകൊടിഞ്ഞ്‌ മരങ്ങളിൽ വീണു കിടപ്പുണ്ടായിരുന്നു. സലജയെയും സുധർമ്മയെയും മഞ്ജിമയെയും കണ്ണുവെട്ടിച്ച്‌ ഒറ്റയ്ക്ക്‌ വരാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അപ്പോൾ അവൾക്ക്‌ നദിക്കരയിലെ പാറമേൽ അപ്പോൾ ശിവൻകുട്ടി ഉണ്ടാവില്ലെന്ന്‌ അവൾക്കറിയാം. കാവിലെ കാഞ്ഞിരമരത്തിൽ തറച്ച ആണികളിൽ ആ ആത്മാവ്‌ അപ്പോഴും പിടയുന്നുണ്ടാവുമെന്നോർത്തപ്പോൾ അവൾക്ക്‌ സഹിക്കാനായില്ല! ഇതുപോലായിരുന്നില്ലേ യേശുദേവനും കുരിശിൽ കിടന്നത്‌! യേശുദേവനെപ്പോലെ ശിവൻകുട്ടിയും ഉയിർത്തെഴുന്നേൽക്കുമെന്ന്‌ അവൾക്ക്‌ നിശ്ചയമുണ്ടായിരുന്നു.
കൊല്ലന്റെ ആലയിൽ നിന്ന്‌ കെഞ്ചി വാങ്ങിയ കൊടിൽ സഞ്ചിയിലുണ്ടെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ അവൾ മുന്നോട്ടു നടന്നു. കുട്ടിക്ക്‌ എന്തിനാ ഇത്‌. ഈ കൊടിൽ എന്ന്‌ സംശയിച്ച്‌ ചോദിച്ച കൊല്ലനോട്‌ ചുമരിലെ ആണി ഇളക്കാനാണെന്നാണ്‌ പറഞ്ഞത്‌. കുട്ടിക്ക്‌ പറ്റുമോ എന്ന്‌ സ്നേഹത്തോടെ ചോദിച്ചപ്പോൾ പറ്റുമെന്ന്‌ മനസ്സുറപ്പോടെ തലകുലുക്കിയത്‌ ഇഷ്ടപ്പെട്ട്‌ കൊല്ലൻ അപ്പോൾത്തന്നെ ഒരു കൊടിൽ എടുത്തുകൊടുക്കുകയും ചെയ്തു. കൊടിലുമായി നടന്നപ്പോൾ പതുക്കെ തിരിച്ചുതന്നാൽ മതീട്…

രണ്ടു കവിതകൾ

അച്ചാമ്മ തോമസ്‌
ചെണ്ട
കാണുന്നവനൊന്നു കൊട്ടും
താളം തീരുവോളം മാരാരും
ജീവിതം തീരുവോളം വിധിയും
മെരുങ്ങുന്നില്ലയെന്റെ മനസ്സു
മാത്രം ചെണ്ടയാവാൻ.
സമാഗമം
അച്ചാമ്മ തോമസ്‌

ആകാശം നീലക്കുപ്പായമൂരി
കടലിലേയ്ക്കെറിഞ്ഞു
അവളുടെനഗ്നതയിലേയ്ക്കുനോക്കി
സൂര്യൻപടിഞ്ഞാറുനിന്നു
ലജ്ജയാൽ ചുവന്നു തുടുത്ത-
വൾ മനോഹരിയായി
നക്ഷത്രങ്ങളുടെ അകമ്പടിയോടെ
ഒരുവൻവന്നവൾക്കുപുടവനൽകി
അവരുടെ സമാഗമം കാണാനാകാതെ
സൂര്യൻ കടലിന്റെ ആഴത്തിലേയ്ക്ക്‌
രാവിന്റെ കരിമ്പടകൂടാരത്തിനുള്ളി
ലേയ്ക്കിരുവരും കയറുമ്പോൾ
പൂത്തുലഞ്ഞ നിശാഗന്ധികളെ
ഭൂമി അവർക്കു സമ്മാനിച്ചു
വിനാഴികകളുടെ അന്ത്യത്തിൽ
ആകാശം കിഴക്കുപെറ്റിട്ട
കുട്ടിസൂര്യനെ കണ്ട്‌
നിലാവേങ്ങോപോയൊളിച്ചു.

അവരിലൂടെ

എം.കെ.ജനാർദ്ദനൻ

പരേതാത്മാക്കളുടെ-
ലോകത്തുനിന്നും ഒരുഫോൺ കാൾ.
"ഹലോ ഞാൻ ലോറ"
"മിസ്‌ ലോറ ജീവിച്ചിരിക്കുന്നോ?"
"അതെ!ഒരിക്കലും മരണമില്ലാത്തവൾ മരിച്ചാലുടൻ എന്റെ അവയവദാനം എഴുതിവച്ചിരുന്നു"
"ഓ. എന്നിട്ട്‌"
"ഞാൻ മരിച്ചു എന്റെ കരൾ പ്രസീദിനും, കണ്ണുകൾ ഖദീജക്കും, വൃക്കകളിൽ ഒന്ന്‌ ലിൻസിക്കും മറ്റൊന്നുരമയ്ക്കുമായി പറിച്ചു നട്ടിരുന്നു. അവരെല്ലാം ജീവിക്കുന്നു അവരിലൂടെ മരിച്ചുപോയ ഈ ഞാനും! വിശാലമായ അർത്ഥത്തിൽ നമ്മളെല്ലാവരും.

പറയാൻ മറന്നവർ

സലോമി ജോൺ വൽസൻ

പറയാനേറെയുണ്ട്‌
പറയാതെ പോയതും
പറയാൻ മറന്നതും
പറയരുതെന്ന്‌ 'നിനച്ചതും,
പറയാതെ-
പലതും ഹൃദയത്തിൽ സൂക്ഷിച്ച്‌
പാതിവഴിയിൽ ആയുസിന്റെ
പടിപ്പുരയടച്ച്‌
പടിയിറങ്ങിപ്പോയവർ
നമുക്കുമുന്നേ നടയടച്ചു-

പറയാനവർക്കാവതില്ലായിരുന്നിരിക്
കാം...
അല്ലെങ്കിൽ
പാതയോരത്തൊടുങ്ങുമെന്ന്‌
അറിഞ്ഞതില്ലായിരിക്കാം-
ജീവിതത്തിന്റെ അവസാന
വിനാഴികകളിലും ഇനിയും
ജീവിതപാത നീണ്ടുകിടക്കുന്നുവേന്ന
വ്യർത്ഥചിന്തകളും
നമ്മെ പലപ്പോഴും
സാവകാശരാക്കുന്നില്ലേ...?

നോവുകളുടെ കടമ്പ കടന്ന്‌
ജീവിതത്തിന്റെ അനന്തമായ
അകത്തളങ്ങളിലേക്ക്‌
പതുക്കെ നീങ്ങും മുൻപ്‌
പറയാൻ മടിച്ച്‌
ബാക്കിയായ കുറേവചനങ്ങൾ,
ഹൃദയച്ചുമർചിത്രങ്ങൾ,
നിരാലംബ ലിഖിതങ്ങൾ...

കാലം കനിവോടെറിഞ്ഞ
കൊച്ചുകൊച്ചു ആനന്ദമുത്തുകൾ
പിന്നെ ഹൃദയപ്പഴുതുകളിലേക്കെറിഞ്ഞ
വലിയ വലിയ നൊമ്പരക്കല്ലുകൾ...
അവയേൽപ്പിച്ച മുറിപ്പാടുകൾ...
കരുവാളിച്ച്‌ കറുത്ത വടുക്കൾ...!
ആരോട്‌ ഞാൻ നിശ്വാസങ്ങൾ
പങ്കുവെക്കേണ്ടിയിരിക്കുന്നു...?
ആകാശപ്പരപ്പിൽ
എപ്പോഴൊക്കെയോ വന്ന്‌
മിന്നിമറഞ്ഞ്പോകുന്ന
ഉൽക്കകൾ പോലെ,
ചില മനുഷ്യർ...
നമുക്ക്‌ ചുറ്റും അവർ
സ്നേഹത്തിന്റെ,
വെറുപ്പിന്റെ-കന്മതിലുകൾ കെട്ടി
കടന്നു പോവുന്നു...
ചിലന…

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌ (കണ്ടക്ടറും)

എ.കെ.ശ്രീനാരായണ ഭട്ടതിരി

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌
ഞാൻ ആദ്യമായാണേ
ഇഎംഏശിനെ ശരിക്കു കാണുന്നത്‌;
ധാരാളം ആളുകൾ കയറുന്നുണ്ട്‌
കുറച്ചു പേർ
ബസ്മാറിപ്പോയെന്നപോലെ
അല്ലെങ്കിൽ വേറെ എന്തോ പറഞ്ഞുകൊണ്ട്‌
ഉടൻതന്നെ ഇറങ്ങിപ്പോകുന്നുണ്ട്‌.
വലതുവശത്തുനിന്നാണ്‌
ഞാൻ കൈകാണിച്ചതു;
കൂടെ എന്റെ മോനുമുണ്ടായിരുന്നു.
ഞാനെഴുതിയ പുസ്തകം
ഇഎംഏശിനു കൊടുക്കണം
ഇഎംഏശിന്റെ അടുത്ത സുഹൃത്തായ
ഗോപാലേട്ടനെ വഴിയിൽവെച്ചാണ്‌ കണ്ടത്‌
വേഗം വാ
ഗോപാലേട്ടൻ എന്റെ കൈയ്പിടിച്ചു വലിച്ചു
ഞാൻ പുസ്തകം ഇഎംഏശിനു കൊടുത്തു
പേരെന്താണെന്നും
ഏതുക്ലാസിലാപഠിക്കുന്നതെന്നും
എന്റെ മോനോട്‌ ചോദിച്ചു
"അപ്പോ ഇഎംഏശിനു വിക്കില്ലേ?" എന്നുമോൻ
"ഡ്രൈവ്‌ ചെയ്യുമ്പോ എന്തിനാ വിക്ക്‌?"
ഞാനും മോനും ഗോപാലേട്ടനും ഇഎംഎസ്സും ചിരിച്ചു
"കേറുന്നോ" ഗോപാലേട്ടൻ ചോദിച്ചു
സ്ഥലമുണ്ടോ എന്നു ഞാൻ
വേഗംവാ എന്നുമോൻ
അങ്ങനെ മകനും ഞാനും കേറി
"കണ്ടക്ടറില്ലേ" എന്നു മകൻ
"ഇഎംഎസ്സ്‌ തന്നെയാ കണ്ടക്ടർ"ഞാൻ പറഞ്ഞു.
"നമ്മുടെ നാട്ടിലിങ്ങനെ ആദ്യമായിട്ടാ" അല്ലേഅച്ഛാ?
ഞാൻ തലകുലുക്കി
ഒപ്പം ബസും

ഭരിപ്പുകാരുടെ തിരക്ക് ആർക്ക് വേണ്ടി ?

ഡോ കെ ജി ബാലകൃഷ്ണൻഇവരുടെ വട്ടം;
മനസ്സ് മന്ത്രിക്കുന്നു ;
ഭൂമി തിരിയുന്നത്,
സൂര്യൻ ഉദിക്കുന്നത്,
അസ്തമിക്കുന്നത്,
ആകാശം നീലിമയാർന്ന്
വിരാജിക്കുന്നത് -
ഇവർക്ക് വേണ്ടിയോ?

ദൈവമേ, ഈ ആര്ത്തിക്കൂട്ടം
ഓരോ മണൽത്തരിയിലും
മഴത്തുള്ളിയിലും കുളിര്നിലാവലയിലും
നിന്റെ വീർപ്പിലും വേർപ്പിൽക്കൂടിയും
കാളിമ പുരട്ടുന്നത്
നീയറിയുന്നില്ലേ?

എന്റെ അമ്മയുടെ കണ്ണീരിൽ
ചോര പുരളുന്നത്
കാണാതെ,
ഇവർ തെക്ക് വടക്ക്
തിക്കിത്തിരക്കി;
തരികിട കളിക്കുന്നത്
ആർക്കുവേണ്ടി?

ഈ ഭരിപ്പുകാർ
ഇനിയെന്നാണ്
അമ്മേ,
നിന്നെ,
എന്നെ,
ഈ നിറമെഴിന്റെ
നേരിനെ തിരിച്ചറിയുന്നത്?

അഞ്ചാംഭാവം

 ജ്യോതിർമയി ശങ്കരൻ

ഭദ്രമല്ലാത്ത ലോകം


ബംഗാളികള്‍ ഏറെ അഭിമാനപൂര്‍വ്വം സ്വയം  വിശേഷണാര്‍ത്ഥം ഉപയോഗിയ്ക്കുന്ന വാക്കാണല്ലോ ഭദ്രലോക്(gentlemen) .പഴയ കാലത്ത് ജമീന്ദാർമാരും സമൂഹത്തിലെ ഉന്നതരും മാത്രമാണീ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന പുതു യുഗത്തില്‍ സാമ്പത്തികവും സാംസ്ക്കാരികവുമായ ഉയര്‍ച്ച മാത്രമായിരുന്നു ഇതിന്റെ മാനദണ്ഡം. എന്തായാലും കല്‍ക്കത്ത ഭദ്രമായ ലോകമല്ലാതെ മാറിക്കൊണ്ടേയിരിയ്ക്കുന്നുവെന്നുവേണം ന്യൂസ് റിപ്പോർട്ടുകൾ വായിയ്ക്കുമ്പോൾ മനസ്സിലാക്കാൻ. കഴിഞ്ഞയാഴ്ച്ചയിലെ  ഒരേ ദിവസം തന്നെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയുടെ ഭക്തരുടെ നാടായ ബംഗാൾ തന്നെയോ ഇതെന്നു സംശയമായി. കൊൽക്കത്തയിലെ മാത്രം സ്ഥിതിയല്ലിതെന്നറിയാം.എങ്കിലും കൊൽക്കത്ത സ്ത്രീയ്ക്കു സമൂഹത്തിൽ കൊടുത്തിരുന്ന സ്ഥാനം അത്ര മാത്രം ഉയർന്നതായിരുന്നല്ലോ? ഇന്ത്യയുടെ മറ്റു നഗരങ്ങളിലും സ്ഥിതിവിശേഷം ഇതു തന്നെയെന്നിരിയ്ക്കേ അത്ഭുതം തോന്നുന്നില്ലെങ്കിലും ഭദ്രലോക് എന്നു സ്വയം വിശേഷിപ്പിയ്ക്കാവുന്ന …

രാത്രിമഴ

ബോണി പിന്റോ

                                                     .വൈകുന്നേരം തേക്കുംകാടു മൈതാനം ഭക്തരേയും സായാന്ഹസവാരിക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു.ക്ഷേത്രത്തിലെതാണെന്നു  തോന്നുന്നു, ദൂരെ നിന്നും പാട്ട് കേൾക്കുന്നുണ്ട്. അതും കേട്ട്ടുകൊണ്ട്  തമ്പുരാൻ 
ആൽത്തറയിൽ വന്നിരുന്നു.ആ മൈതാനത്തെ മരങ്ങൾ സന്ധ്യാവെളിച്ചത്തിൽ 
നനഞ്ഞു തെളിഞ്ഞു നിൽക്കുന്നു.റൌണ്ടിലൂടെ വണ്ടികൾ ദീപാരാധന നടത്തുന്ന 
പോലെ തോന്നി. ഇന്ന് നേരത്തെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു. തലവേദന സഹിക്കാതായപ്പോൾ തന്റെ ഭാണ്ഡത്തിൽ തലവച്ച് ആൽത്തറയിൽ പതിയെ കിടന്നു. തണുത്ത കാറ്റിലാടിക്കൊണ്ടിരിക്കുന്ന 
അരയാലിലകളെ നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി. അത് തമ്പുരാന്റെ തെറ്റല്ല. കാരണം ഒന്നുറങ്ങിയിട്ട് മൂന്നു ദിവസമായി. കണ്ണടച്ചാൽ ആരോ  ചുറ്റിക വീശുന്ന ശീൽക്കാര ശബ്ദം, തലയോട്ടി പൊളിയുന്നു, ഞരക്കങ്ങൾ, എങ്ങും രക്തഗന്ധം...  

മാസങ്ങളായി പത്രത്തിലെ അകം താളുകളിൽ എവിടെയോ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ആദ്യത്തെ  കൊലപാതകം നടക്കുന്നത് രണ്ടര മാസം മുന്പാണ്, കോട്ടയത്ത്‌....അപ്പോ മഴക്കാലം തുടങ്ങുന്നതേ ഒള്ളു. പിന്നീട് തുടരെ തുടരെ സമാന സ്വഭാവമുള്ള അഞ്ചു കൊലപാതകങ്ങൾ.രണ്ടു…