Skip to main content

Posts

Showing posts from March, 2015

MALAYALASAMEEKSHA MARCH 15-APRIL 15/2015

ഉള്ളടക്കം

ലേഖനം
കടം പെരുകിയാലത്തെ മഹാദുരിതം
സി.രാധാകൃഷ്ണൻ
സത്യത്തിന്റെ ആവിഷ്കാരം
എം.തോമസ്മാത്യു
ദുര്‍ഗ്ഗയുടെ ലോകം : 'പഥേര്‍ പാഞ്ചാലി' വീണ്ടും കാണുമ്പോള്‍...
ലാസര്‍ ഡിസില്‍വ
ശ്രീനാരായണമതം വരും നൂറ്റാണ്ടുകളുടെ വഴികാട്ടി
എസ്‌. സുവർണ്ണകുമാർ
മനുർ ഭവ...
സലോമി ജോൺ വത്സൻ
ദൈവത്തിന്റെ സ്വന്തം നാട്‌
കുര്യാക്കോസ്‌.വി.വി
പരോപകാരത്തിന്റെ വില
ജോൺ മുഴുത്തേറ്റ്‌

കൃഷി
എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം
ടി. കെ. ജോസ്‌ ഐ എ എസ്.
നാളികേര സാങ്കേതിക വിദ്യ കൈമാറ്റത്തിന്‌ ഇന്ത്യ തയ്യാർ
സഞ്ജീവ്‌ ചോപ്ര ഐഎഎസ്‌
നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം
ഉറോൺ എൻ സലൂം
എപിസിസിയുടെ 51-​‍ാമത്‌ മന്ത്രിതല യോഗ അജണ്ടകൾ
സിഡിബി ന്യൂസ്
നൂറുമേനിയുടെ കൊയ്ത്തുകാർ
സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11
നീരയ്ക്ക്‌ വൻ വിദേശ വിപണി : എപിസിസി
സിഡിബി ന്യൂസ്

കവിത
ഇടയന്‍റെ കൂടെ
ഡോ.കെ.എം അനൂപ്
മെഴുകുതിരി
ടി.കെ.ഉണ്ണി
നിനക്കായി...
സലില മുല്ലൻ
ഒന്നുമില്ലായ്മയെക്കുറിച്ചൊരു കവിത
വിവർത്തനം:ഉമാ രാജീവ്
വേനലില്‍ ഒരു പ്രണയമഴ
രാധാമണി പരമേശ്വരൻ
പലായനം
ദീപുശശി തത്തപ്പള്ളി
ഒരു പൂവ്
ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഇറാഖിന്റെ ബാക്കിപത്രം
മോഹൻ ചെറായി
ന്യായം
എൽ.തോമസ്കുട്ടി
പൂച്ചയും എലിയും എലിയും പ…

പലായനം

ദീപുശശി തത്തപ്പള്ളി

മൗനത്തിന്റെ പുകമറയ്ക്കുള്ളിൽ,

വാക്കുകളുടെ മഹാസമുദ്രം നെഞ്ചിലൊതുക്കി;

നിസ്സഹായതയുടെ തുരുത്തിൽ ഞാനിന്ന് ......

വരണ്ട ചിന്തകൾക്കും;

പൂപ്പൽ പിടിച്ച മസ്തിഷ്ക്കത്തിനും;

മുറിവേറ്റുപിടയുന്ന സ്വപ്നങ്ങൾക്കുമിടയിൽ-

ആരുടെയൊക്കെയോ നിലവിളികൾ

മരവിച്ചു കിടക്കുന്നു .....

പങ്കുവയ്ക്കപ്പെടാതെ പോയ സ്നേഹത്തിനും

തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ

എന്റെ സ്നേഹം ........;

എന്റെ പ്രണയം ..... ജ്വരബാധയേറ്റിപ്പോഴും .....!

ഇന്നലത്തെ പകലിനും;

ഇന്നത്തെ മഴയ്ക്കും; ഒരുമിക്കാനാവില്ലെന്നറിഞ്ഞ്-

നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ-

നിശ്ശബ്ദതയുടെ കരിമ്പടം പുതച്ച്;

ദൂരങ്ങൾ പിന്നിടുമ്പോൾ .....,

രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത്.

പറയാൻ മറന്ന പ്രണയത്തെക്കുറിച്ചു

മാത്രമായിരിക്കുമോ ?!

ജാഗ്രത

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം വിശന്ന വയറിനോടോതേണ്ട മേലില്‍നാം പശിമറന്നീടുവാന്‍ വേഗം.
കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും തെളിച്ചേകിടാം പുതുദീപം അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം വിളിച്ചോതുകൈക്യസന്ദേശം.
നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍ കൈവരിക്കേണ്ടതാണൂര്‍ജ്ജം തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും വിറച്ചുപോകില്ലെന്ന സത്യം.‌
മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍ മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു- ക്കുടച്ചുവാര്‍ക്കാ-മേകലോകം.
തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ- മേകേണ്ടതാത്മവിശ്വാസം ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം വിശ്വജേതാക്കള്‍ക്കു തുല്യം.
ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ- നാകാതെ വേദനിക്കുമ്പോള്‍ കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്- ത്തീരട്ടെ; നരധര്‍മ്മശബ്ദം.

ഒരു പൂവ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍.

ഒരു പൂവ് നീ തരുന്നു  ഞാനതു ചെവിയിൽ ചൂടുന്നു. പുഴുക്കുത്തു വീണ കാതിൽ, ഫോസിലായ വൃന്ദാവനത്തിന്റെ വിളികേട്ടു കടുക്കനാടുന്നു. വലിച്ചു വിട്ട ഞാനൊരു കുടുക്കഴിഞ്ഞ പട്ടമാകുന്നു.
നെറ്റിയിൽ പടര്‍ന്ന പൂവുമായ് പട്ടാപ്പകൽ കൂവുന്നു, സ്വപ്നാടകര്‍ തൊടുത്ത കല്ല് വെട്ടുകൽ തുണ്ട്, ചോരക്കല്ല് രാത്രിയിൽ തുളുമ്പിയ മഴയിൽ കുതിരാനിരിക്കുന്നു, വിത്തു പൊട്ടുന്നു, രണ്ടിലയ്- ക്കൊത്ത മധ്യത്തു നിന്ന് നീ വീണ്ടും പൂവ് നീട്ടുന്നു..! ഞാനതു ചെവിയിൽ ചൂടുന്നു, ചൂടിയോടുന്നു.
കുഞ്ചിയിൽ പടര്‍ന്ന പൂവുമായ് പാതിരാവിൽ കൂവുന്നു, പാതിരാവെണീറ്റു വന്നു`, പ്രാകി ലൈറ്റിടുന്നു, ലൈറ്റിലെ ഫിലമെന്റു പൂത്ത പൂവ് വീണ്ടും നീഎനിക്കു നീട്ടുന്നു ഞാനതുയിരിൽ ചൂടുന്നു. കൂവിയോടുന്നു.
വിഭ്രാന്തിയുടെ എല്ലാ സൌഗന്ധികങ്ങളും നീ എനിക്കു നീട്ടുന്നു ഞാനവയടിമുടി ചൂടുന്നു ചൂടി മുടിയുന്നു. മുടിവിലെ ഞൊറിവിൽ നിന്നു നീ വെടിച്ചൊരെൻ മിടിപ്പു നീട്ടുന്നു, ഞാനതു തുടിയുണര്‍ത്താക്കുന്നു.
ഞാനടിമുടി പൂവു ചൂടു- മങ്കവാല, നരിത്തിപ്പൂവനാകുന്നു,

കള്ളക്കൃഷ്ണാ, കരുമാടീ

സുനിൽ എം എസ്


അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?

ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്.

അതും വിവാഹം കഴിഞ്ഞയുടനെ.

ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്ക്കാൻ സാമ്പത്തികസ്ഥിതി അനുവദിയ്ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളിൽ ഹ്രസ്വസന്ദർശനം നടത്തി.

എന്റെ ബന്ധുജനങ്ങളുടെ വീടുകളിൽ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാൻ കയറിച്ചെന്നത്. തിടമ്പേറ്റാൻ മത്സരിയ്ക്കുന്ന ഗജവീരൻ മസ്തകമുയർത്തിപ്പിടിയ്ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.

അവളുടെ കണ്ണുകളിൽ നോക്കിപ്പോയാൽ നോട്ടം പിൻ‌വലിയ്ക്കാൻ തോന്നില്ല. ‘നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥൻ കുലയ്ക്കും വില്ലുകളോ’ എന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.

അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കും. ‘ചെമ്മീനി’ൽ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാൻ പലപ്പോഴും ഓർത്തു പോകുക. അതു പോലുള്ള നിറമാണവൾക്ക്.

ഇതു ഞാൻ നിങ്ങളോടു മാത്രമേ പറയൂ. അവൾ കേൾക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തിൽ അവൾക്ക് അഭിമാനം …

മെഴുകുതിരി

ടി.കെ.ഉണ്ണി========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ…

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ…

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ…

മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ…

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്ര…

ഇറാഖിന്റെ ബാക്കിപത്രം

മോഹൻ ചെറായി
ചിതയൊരുക്കേണ്ട കാലം കഴിഞ്ഞൊരു
ചിതലു തിന്ന തലച്ചോറുമായ്‌ ചിലർ
ഒരുമിച്ചുനിന്നു തകർത്തു ഇറാഖിനെ
ഒരു നല്ല കാലത്തിൻ തലയറുത്തു.
    സദ്ദാമില്ലാത്ത പുത്തൻ ഇറാഖിന്‌
    സന്ദേഹമെന്യേ നരകീയ ജീവിതം!
    സ്വാതന്ത്ര്യമേറെ ലഭിച്ചു വിഴുങ്ങിടാൻ:
    സ്വാദിഷ്ടമാം വെടിയുണ്ടകൾ ബോംബുകൾ!!
ഭൂലോക സുന്ദരരായ ജനതക്ക്‌
ഈലോകപോലീസു നൽകിയ സേവനം:
താലത്തിൽ വച്ചു കൊടുത്തിതേ നാടിനെ
കാലന്മാരിവർ ഭീകരർ കൈകളിൽ!
    അർത്ഥമറിയുന്ന അറബിഭാഷയിൽ
    അർത്ഥമറിയാത്ത കിത്താബുമായവർ
    വ്യർത്ഥമാക്കി മുടിക്കുന്നു സംസ്കൃതി
    സ്വാർത്ഥ താൽപര്യാർത്ഥം ഭരിക്കയായ്‌
ഏക ദൈവത്തിൻ നാമധേയത്തിലായ്‌
ഏറെ വിക്രിയ കാട്ടുന്നു ഭീകരർ
ബഹുദൈവ വിശ്വാസമേറെ പുലർത്തുവോർ
ബഹുമുഖ പീഡനമേറ്റു മരിക്കയായ്‌
    നീതിയൊട്ടില്ല ധർമ്മവും നിയമവും.
    ഭീതിദമായുള്ള വാർത്തകൾ നിത്യവും!
    അസീദിപ്പെണ്ണിനെ വിൽക്കുന്നു അടിമയായ്‌;
    ആണാം അസീദിക്ക്‌ ആസന്നമൃത്യുവും!!
സൂര്യനു കീഴിലായ്‌ ആചന്ദ്രതാരവും
സൂക്ഷ്മമായ്‌  ദർശിച്ചു പ്രതികരിക്കുന്നവർ
കണ്ടിട്ടും കാണാതെ, കേൾക്കാതെ മിണ്ടാതെ
മണ്ടുന്നതെന്തിതേ? ഇവരേതു പക്ഷമോ!

പൂച്ചയും എലിയും എലിയും പൂച്ചയും കളി

ഡോ കെ ജി ബാലകൃഷ്ണൻ
കെണിയൊരുക്കി
കാത്തിരിക്കുന്നു
എലിയെന്ന്
നാട്ടിലെങ്ങും
പാട്ടായി.

പൂച്ച
മ്യാം മ്യാം വെച്ച്
അനന്തപുരിയിലെ
മട്ടുപ്പാവിൽ
സാനന്ദം വിരഹിച്ച്
വരും വർഷത്തെ
സമയമേശയുടെ
നിർമിതിയിൽ.

ആശാരിപ്പണിയും
കൊല്ലപ്പണിയും
സ്വർണപ്പണിയും
വെള്ളോട്ടുപണിയും
അറിയുന്നവർ.

മാറ്റ് കുറഞ്ഞ പൊന്ന്
കള്ളോട്ടുപാത്രം
പാഴ്മരത്തേക്ക്
നുണ പെരുക്കും നാക്ക്-
നാടോടുമ്പോൾ
നടുവോടി
പണ്ടത്തെ പാത്തുമ്മാനെപ്പോലെ
പൂച്ചയെപ്പേരാക്കി;
പാപ്പുച്ചോനോട്‌
കേക്കാൻ പറഞ്ഞ്
അരക്കൊപ്പം വെള്ളത്തിലിറങ്ങി
ആരും അറിയില്ലെന്ന് നിനച്ച്;
കാര്യം സാധിച്ച്;
കൂട്ടത്തല്ലും കടിപിടിയും
നടിച്ച്.

പാട്ടായ പാട്ടൊക്കെ കേട്ട്,
കേട്ട പുത്തനീണങ്ങൾ
നുണച്ച്,
മൂഢസ്വർഗത്തിൽ
രമിച്ച്‌,
ഞാൻ,നിങ്ങൾ, നമ്മൾ.

കാലം കലിയെന്ന്
വെറുതെ വെറുതെ
ഉരുവിട്ട്,
മൂക്കത്ത് വിരൽവെച്ച്,
തെക്ക് വടക്ക് നടന്ന്
നേരം കളഞ്ഞ്/ വെളുപ്പിച്ച്
വോട്ടുകാർ.

പാടിപ്പാടി
ചെമ്പെയും
ഗന്ധർവനുമായി;
ഇളയരാജമാർ.

നാട്ടിലെങ്ങും പാട്ടായി;
കേട്ട് കേട്ട് മതിയായി.

കണ്ട പൂരം കേമം;
കാണുന്നത് ബഹുകേമം;
കാണാനിരിക്കുന്നത്
കെങ്കേമം.

എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം

ടി. കെ. ജോസ്‌ ഐ എ എസ്.
ചെയർമാൻ, നാളികേര വികസന ബോർഡ്
നാളികേര ഉൽപാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റിയുടെ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ  ഈ വർഷം ഇന്ത്യയ്ക്കാണ്‌ അവസരം ലഭിച്ചതു . ഇന്ത്യ ഗവണ്‍മന്റാകട്ടെ ഈ സമ്മേളനം നടത്തുന്നതിന്‌ കേരളത്തിൽ കൊച്ചി നഗരത്തെയാണ്‌ തെരഞ്ഞെടുത്തത്‌. ഫെബ്രുവരി 2-5 തിയതികളിൽ  നടന്ന 51-​‍ാമത്‌ എ.പി.സി. സി സമ്മേളനം അംഗരാജ്യങ്ങളുടേയും  സെക്രട്ടറിയേറ്റിന്റെയും  അഭിപ്രായത്തിൽ  അടുത്ത കാലത്ത്‌ നടന്നതിൽ ഏറ്റവും മികവുറ്റതായിരുന്നു. പങ്കാളിത്തം കൊണ്ടും ഗുണപരമായ ആശയവിനിമയങ്ങൾ കൊണ്ടും അർത്ഥവത്തായ പഠനപര്യടനം കൊണ്ടും ഈ സമ്മേളനം പ്രതീക്ഷിച്ചതിനെക്കാൾ വിജയം വരിച്ചു എന്ന്‌ എ.പി.സി. സി സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. 18 അംഗരാജ്യങ്ങളിൽ ശ്രീലങ്ക ഒഴികെയുള്ള 17 രാജ്യങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.  കൂടാതെ നിരീക്ഷക രാജ്യങ്ങളായി ബംഗ്ലാദേശും റിപ്പബ്ലിക്ക്‌ ഓഫ്‌ ഒമാനും പങ്കെടുക്കുകയും, ഈ കൂട്ടായ്മയിൽ ചേരുന്നതിന്‌ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള നാളികേര ഉൽപാദക രാജ്യങ്ങളിലെ കർഷകർക്ക…

നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം

ഉറോൺ എൻ സലൂം

കൊച്ചിയിൽ ഫെബ്രുവരി 2-5 വരെ നടന്ന ഏഷ്യൻ പസഫിക്‌ നാളികേര സമൂഹത്തിന്റെ മന്ത്രിതല സമ്മേളനത്തിൽ എപിസിസി എക്സിക്ക്യുട്ടീവ്‌ ഡയറക്ടർ ഉറോൺ എൻ സലൂം നടത്തിയ ഉപക്രമ പ്രസംഗത്തിന്റെ പ്രസക്ത ?ഭാഗങ്ങൾ:

എപിസിസി സെക്രട്ടേറിയറ്റിന്റെയും സംഘാടക സമിതിയുടെയും പേരിൽ കൊച്ചിയിൽ നടക്കുന്ന ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. ഈ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളുകയും അതിലേയ്ക്ക്‌ കേന്ദ്ര കൃഷി സഹമന്ത്രിയെ അയക്കുകയും ചെയ്ത ഇന്ത്യ ഗവണ്‍മന്റിനോട്‌ ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയക്കുന്നു. ഈ ഉദ്ഘാടന സമ്മേളനത്തെ മഹനീയ സാന്നിധ്യം കൊണ്ട്‌ അനുഗ്രഹിച്ച കേരളത്തിന്റെ ആദരണീയനായ എക്സൈസ്‌ തുറമുഖ മന്ത്രി, ബഹുമാനപ്പെട്ട എറണാകുളം എംപി എന്നിവർക്കും ഞങ്ങളുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം  ഈ വേദിയിൽ സന്നിഹിതരായിരിക്കുന്ന സമോവ, ഫിജി എന്നീ രാജ്യങ്ങളുടെ കൃഷി മന്ത്രിമാരോടും ഞങ്ങൾ നന്ദി പറയുന്നു. ഈ സമ്മേളനത്തിലേയ്ക്ക്‌ പ്രതിനിധികളെ അയച്ച ഒമാൻ, ബംഗ്ലാദേശ്‌ എന്നീ രാഷ്ട്ര ഭരണകൂടങ്ങളെയും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഫിലിപ്പീൻസ്‌ ഗവണ്‍മന്റിന്റെ പ്രതിനിധിയായി ഫി…

നീരയ്ക്ക്‌ വൻ വിദേശ വിപണി : എപിസിസി

cdb നീരയെ കാത്തിരിക്കുന്നത്‌ അമേരിക്കയും ജപ്പാനും കാനഡയുമുൾപ്പെടെയുള്ള വൻ വിപണി. മറ്റു നാളികേരോൽപാദന രാജ്യങ്ങളെല്ലാം തന്നെ നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തിയിരിക്കുന്നത്‌ അമേരിക്ക, കാനഡ, നോർവേ, ഫ്രാൻസ്‌, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഗൾഫ്‌ രാജ്യങ്ങളിലുമാണ്‌. എന്നാൽ, ഈ രാജ്യങ്ങളൊന്നും ലഘുപാനീയം എന്ന നിലയ്ക്ക്‌ ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലേക്കു നീര കയറ്റിയയച്ചിട്ടില്ലെന്നു നാളികേരോത്പാദക രാജ്യങ്ങളുടെ (എപിസിസി) സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. നീര പോഷക പാനീയം എന്ന നിലയ്ക്കു തദ്ദേശീയമായി ഉപയോഗിക്കുകയും നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കയറ്റിയയയ്ക്കുകയുമാണ്‌ എപിസിസിയിലെ ഇന്ത്യയൊഴികെയുള്ള 17 രാജ്യങ്ങളും ചെയ്യുന്നത്‌. ലഘുപാനീയം എന്ന നിലയ്ക്കു വാണിജ്യാടിസ്ഥാനത്തിൽ നീര കയറ്റുമതിക്ക്‌ ഇന്ത്യയുടെ (കേരളത്തിന്റെ) മുന്നിൽ വൻ സാധ്യത തുറന്നു കിടപ്പുണ്ടെന്നു വ്യക്തമാക്കുന്നതാണ്‌ ഈ റിപ്പോർട്ട്‌. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കു പ്രകാരം ലോകത്ത്‌ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്നത്‌ ഇന്ത്യയാണ്‌. 2039 ഹെക്ടറിലായി 2189 കോ…

നൂറുമേനിയുടെ കൊയ്ത്തുകാർ

സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11
തെങ്ങിനിടയിൽ ജാതി, കൊക്കോ, കുരുമുളക്‌ എന്നിവ ഇടവിളയായി വളർത്തി നാളികേര കൃഷി വൻ ലാഭകരമാക്കിയ കൃഷിക്കാരനാണ്‌ പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഓവിആർ സോമസുന്ദരം. മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേയ്ക്ക്‌ ഇറങ്ങുകയായിരുന്നു.  ശാസ്ത്രീയമായ കൃഷിരീതികളിലൂടെ അദ്ദേഹം തന്റെ തെങ്ങുകൃഷിയിടം ഒരു ബഹുവിളതോട്ടമായി മാറ്റി. പ്രത്യേകിച്ച്‌ ജാതി കൃഷിയിൽ. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ജാതി കർഷകരിൽ ഒരാളാണ്‌ ഓവിആർ. സമീപത്തുള്ള കൃഷിക്കാർക്ക്‌ ആവശ്യമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ അദ്ദേഹം മിതമായ വിലയക്ക്‌ തന്റെ കൃഷിയിടത്തിൽ നിന്ന്‌ ലഭ്യമാക്കി. താൻ സ്വായത്തമാക്കിയ കൃഷി വിജ്ഞാനം മറ്റു കർഷകർക്കായി പങ്കു വയ്ക്കുന്നതിൽ ഉത്സുകനായ ഓവിആർ തമിഴ്‌നാട്ടിലും ഇന്ത്യയിലും ഇന്ത്യയ്ക്കു വെളിയിലും വിജ്ഞാന വ്യാപന യാത്രകൾ യഥേഷ്ടം നടത്താറുണ്ട്‌. ഇന്ന്‌ അദ്ദേഹത്തിന്റെ കൃഷിയിടം നാളികേര കർഷകർക്ക്‌ ഒരു മാതൃകാ കൃഷിത്തോട്ടമാണ്‌. കൃഷിരീതികൾ, സസ്യസംരക്ഷണം, ജലസേചനം, വിളവെടുപ്പ്‌, സംസ്കരണം തുടങ…