Skip to main content

Posts

Showing posts from January, 2014

malayalasameeksha /jan 15-feb 15/2014/

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


 ഉള്ളടക്കം


ലേഖനം
സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി
ഒ.എൻ.വി.കുറുപ്പ്‌
വാലിന്‌ ആട്‌ വാല്‌!
സി.രാധാകൃഷ്ണൻ 
 ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി
അമ്പാട്ട്‌ സുകുമാരൻ നായർ
കണ്ണീര്‍ പന്തലിലെ ആഘോഷങ്ങള്‍
സി.പി.രാജശേഖരൻ
അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ
ശ്രീപാർവ്വതി
പ്രകാശവും പ്രളയവും
മങ്ങാട്‌ ബാലചന്ദ്രൻ
പൈലോ പോൾ
ഡോ.പോൾ മണലിൽ 
Investment in Equity
Sunil M S
കൃഷി
തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടേയും കേരളത്തിന്റേയും
ടി.കെ.ജോസ് ഐ.എ എസ്
ഇത്തിരി കേരപുരാണം : ചിന്തിക്കാനും പോംവഴി കാണാനും
ജോസഫ്‌ ആലപ്പാട്ട്‌
കേരസംരക്ഷണ മേഖലയിലെ മാറുന്ന കാഴ്ചകൾ
ഡോ. സി. തമ്പാൻ
ചങ്ങാതിക്കൂട്ടം പരിശീലന പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കുന്നു
അഡ്വ. സി. പ്രിയേഷ്കുമാർ
തെങ്ങുകൃഷി പ്രശ്നങ്ങളും സാധ്യതകളും
മേരി ലാസർ
കവിത
അയ്യപ്പാഞ്ജലി
എസ്‌.രമേശൻ നായർ  
കാവ്യകന്യക
രാധാമണി പരമേശ്വരൻ  
ഇരുളിടുക്കിൽ നിന്ന് ബ്രഹ്മരാഗത്തിലെക്ക് ഉൾമിഴിയാം!
ഡോ കെ ജി ബാലകൃഷ്ണൻ 
ജലം / കുപ്പിവെള്ളം
ശ്രീകൃഷ്ണദാസ് മാത്തൂർ
ശൂന്യത
ശ്രീദേവി നായർ 
ന്യൂ​ ജനറേഷൻ പെണ്ണ്‌
വെള്ളിയോടൻ
കൺട്രോൾ
സ…

ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി

അമ്പാട്ട്‌ സുകുമാരൻനായർ/pho  8943875081
നാം ജനാധിപത്യത്തിലൂടെ ഭാരതത്തെ ഒരു കുരുക്ഷേത്രഭൂമിയാക്കി മാറ്റിയിരിക്കുകയാണ്‌. "ജനാധിപത്യം"-കേൾക്കാൻ എത്ര സുഖമുള്ള പദം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ഭരണം എന്നാണ്‌ ശബ്ദതാരാവലിയിൽ അതിനർഥം നൽകിയിരിക്കുന്നത്‌. അപ്പോൾ ജനങ്ങൾ തന്നെയാണല്ലോ ഭരണകർത്താക്കൾ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. പക്ഷേ, സ്വാതന്ത്ര്യം കിട്ടി അറുപത്തേഴാമത്തെ വയസിലേക്ക്‌ കാലൂന്നിനിൽക്കുന്ന ഈ അവസരത്തിലും നമുക്കെന്നേ അങ്ങനെയൊരു തോന്നലുണ്ടാകാത്തത്‌? നമുക്കിപ്പോഴും ഉദ്യോഗസ്ഥന്മാർ തന്നെയാണ്‌ യജമാനന്മാർ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ നാം എത്രഭയഭക്തി ബഹുമാനത്തോടെയാണ്‌ നിൽക്കുന്നത്‌.
എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതു? ഇവിടെ ജനാധിപത്യം ഇല്ലാത്തതുകൊണ്ടുതന്നെ. തിരഞ്ഞെടുപ്പുവരുമ്പോൾ വോട്ടുചോദിച്ചുകൊണ്ട്‌ നമ്മെ സമീപിക്കുന്നത്‌ വ്യക്തികളല്ല. പാർട്ടികളാണ്‌. ഞങ്ങളുടെ പാർട്ടിയുടെ ആളിന്‌ വോട്ടുചെയ്യണമെന്നാണവർ പറയുന്നത്‌. ജനങ്ങൾ വോട്ടുചെയ്യുന്നത്‌ ആ പാർട്ടിയുടെ പ്രതിനിധികൾക്കാണ്‌. ജനങ്ങൾക്ക്‌ എന്തെങ്കിലും ആവശ്യമുണ…

കാവ്യകന്യക

രാധാമണി പരമേശ്വരൻ  വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ മണ്ണിന്റെ മാറിൽവീണലിയുന്നാദ്രമായ്‌ സുരഭീസുന്ദരീസുരകാവ്യകന്യകേനീ തഴുകിവാ, സാരേമധുരഭാഷിണിയായ്‌.
വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ പ്രഭതൂകിയണയുംഭാവനാവൈഭവം അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.
മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ നീലക്കുടകൾ നിവർത്തുന്നുരാപ്പാകൽ മധുരമനോഹരമഞ്ജുളാംഗങ്ങളിൽ തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.
കുയിലോളം കൂകിപ്പറക്കുവാനാകാതെ കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ ചൂടേറ്റുതൂവൽവിരിയുന്നതിൻമുൻപേ കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.
കതിരിടും കൽപനാചക്രവാകങ്ങളിൽ ജീവകാരുണ്യമായ്‌ അച്ഛന്റെ സാന്ത്വനം കാലംകടന്നുപോയീടിലുംകവചമോ കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.
സാരസനീരസവേഷപ്പകർച്ചയിൽ സുസ്മേരവദനേവിലസുന്നുവേദിയിൽ സൗഭാഗ്യദായകംകുറിപ്പുകവിതകൾ സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.
അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം അശാന്തമെരിയുന്നകാവ്യപ്രയാണം വാഗ്ദേവതാവരലക്ഷ്മീകടാക്ഷം മാനസക്ഷേത്രത്തിൽപ്രഭാപൂപുഷ്ക്കലം.
ആദിപ്രകൃതിതൻ സർഗ്ഗവൈഗ്ധ്യമേ തൂലികത്തുമ്പിലൂടുതിരുന്നരൂപതേ ക്ഷതമേറ്റുതളരുന്നീജീവാത്മവിന്‌ വരവായ്‌ വർഷിപ്പൂശതനാമ മന്ത്രം.
കാവ്യകനകാംഗിതേകുലാംഗനായൈ സർവ്വവിജ്ഞാന…

കുലപതികൾ-17

സണ്ണി തായങ്കരി  
പതിനേഴ്‌                                         റെബേക്കയ്ക്ക്‌ ദുഃഖംതോന്നി. നിരാശ നിറഞ്ഞ നീണ്ട കാത്തിരിപ്പിനുശേഷം കർത്താവിന്റെ കാരുണ്യത്താൽ ലഭിച്ച സന്താനങ്ങളിലൊന്ന്‌ വിരൂപനാണെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ഇത്‌... ശരീരം മുഴുവൻ രോമംനിറഞ്ഞ്‌... ഒരു ശിശുവിനെ മാത്രമാണ്‌ ആഗ്രഹിച്ചതെങ്കിലും ദൈവം രണ്ടുപേരെ ഒരേ സമയംതന്നു. എന്നാൽ, കടിഞ്ഞൂൽ സന്തതിയെ ഇതാ, എന്റെ മകനെന്നുപറഞ്ഞ്‌ അഭിമാനത്തോടെ മറ്റുള്ളവരെ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന ദുഃഖം അവളിൽ ആത്മനിർവൃതിയുടെ സൂര്യശോഭയ്ക്കുപകരം അമാവാസിയുടെ ഘനീഭവിച്ച കൂരിരുട്ടാണ്‌ നിറച്ചതു.     ഇരുവശത്തുമായി രണ്ടു ശിശുക്കളും കിടക്കുകയാണ്‌. യാക്കോബ്‌ അമ്മിഞ്ഞ വലിച്ചുകുടിച്ച്‌ അമ്മയുടെ ചൂടുപറ്റിയാണ്‌ എപ്പോഴും കിടക്കുക. മറുവശത്താകട്ടെ, ഏസാവ്‌ അമ്മയിൽനിന്നകന്നും. അവന്‌ വിശപ്പില്ലാഞ്ഞിട്ടോ അമ്മയുടെ ചൂട്‌ ആവശ്യമില്ലാഞ്ഞിട്ടോ അല്ല. അമ്മയുടെ അടുത്തേയ്ക്ക്‌ പൂണ്ടുചെല്ലുമ്പോഴൊക്കെ റെബേക്കാ വെറുപ്പോടെ അവനെ ദൂരേയ്ക്ക്‌ മാറ്റികിടത്തും. അത്‌ പതിവായപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ചു. അമ്മയുടെ മുലഞ്ഞെട്ടിനുപകരം സ്വന്തം കൈവിരൽ ഈമ്പാൻ അവൻ ശീലിച്ചുതുടങ്ങി.…

ന്യൂ​ ജനറേഷൻ പെണ്ണ്‌

വെള്ളിയോടൻ
എന്റെ പ്രണയം നാടോടി സ്ത്രീകളോടാണ്‌ മുന്നിലെ പല്ല്‌ കൊഴിഞ്ഞ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള ജഢ പിടിച്ച്‌, വാരിക്കെട്ടിയ മുടികളുള്ള നാറ്റംബ്രാൻഡ്‌ സു (ദുർ) ഗന്ധം പൂശിയ കല പില കൂട്ടുന്ന നാടോടിപ്പെണ്ണിനോട്‌ അവളിൽ കഥകളും കവിതകളുമില്ല നൃത്തവും നാട്യവുമില്ല നഗരത്തിന്റെ ഔപചാരികതയില്ല മൊബെയിൽ ഫോണിന്റെ ശൃംഗാരവുമില്ല ജീവിതവും പ്രണയവുമുണ്ട്‌ ആത്മാവും ശരീരവുമുണ്ട്‌ ഒരു ന്യൂ ജനറേഷൻ പെണ്ണ്‌.

സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി

ഒ.എൻ.വി.കുറുപ്പ്‌ 
സാഹിത്യത്തിൽ എന്താണ്‌ ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം എന്ന്‌ ചിലരെങ്കിലും ചോദിക്കാം അല്ലെങ്കിൽ സംശയിക്കാം. ശ്രീനാരായണഗുരു ഭാഷയെ സ്നേഹിച്ച ആളാണ്‌. ശരിയാണ്‌. അദ്ദേഹം ഒരു ഭാഷയെ അല്ല, സംസ്കൃതത്തെയും മലയാളത്തെയും തമിഴിനേയും വളരെയധികം സ്നേഹിച്ച ഒരു യോഗിയായിരുന്നു. ഈ ഭാഷകളിൽ മൂന്നിലും ഗുരുവിന്‌ വളരെയധികം സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ മൂന്ന്‌ ഭാഷകളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യ അവഗാഹം, തന്റെ തന്റെ ആത്മാവിഷ്ക്കാരത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക്‌ ഈ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയവ സ്വന്തം കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിൽ ചിലകൃതികളെങ്കിലും, ഒരു ഉദാഹരണം പറഞ്ഞാൽ 'ദൈവദശകം' തന്നെ എടുക്കാം. എഴുത്തച്ഛനായാലും മേൽപ്പത്തൂരായാലും പൂന്താനമായാലും അവരോടൊപ്പം നിൽക്കുന്ന സാഹിതീയ ഭംഗിയും ദാർശനിക ദീപ്തിയും ഒത്തിണങ്ങിയ കൃതികൾ രചിച്ചിട്ടുള്ള ഒരു വലിയ യോഗിയാണ്‌ ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിനെ നാം എങ്ങനെ കാണുന്നു, വിലയിരുത്തുന്നു? ഞാൻ കാണുന്നത്‌ ഇന്ത്യയിൽ സ്വാതന്ത്ര്യം കൈമോശം വന്ന 'പാരതന്ത്ര്യം' നിനക്ക്‌ വിധികൾപിതമാണ്‌ തായേ' എന…

ശൂന്യത

ശ്രീദേവി നായർ
പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.
ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്
സ്വഭാവം ചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!
നമ്മള്‍ ശൂന്യരാണ്.
ആരോടും സ്നേഹമില്ലാത്തവർ!
ജനിതകമായും നമ്മള്‍ ശൂന്യരാണ്!
ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്
നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.
വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്!
എന്നാല്‍ നമ്മൽ;
അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിക്കും.
(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍
സംഗീതത്തിന്റെയും,പ്രേമത്തിന്റെയും
സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍
കഴിയുന്ന നമ്മള്‍ എത്ര ശൂന്യർ!

കള്ളൻ

സുനിൽ എം എസ്

“സുബ്രഹ്മണ്യൻ സാറില്ലേ?“
ശബ്ദം ഒരു വനിതയുടേതായിരുന്നു. പൂമുഖത്തുനിന്നുള്ള ആ ചോദ്യം കേട്ട് സൌദാമിനി ഉടൻ തന്നെ ചെന്നു വാതിൽ തുറന്നു. ചുരിദാർ ധരിച്ച ഒരു വനിത.
“എന്താ നിസാ, എന്തെങ്കിലുമുണ്ടോ?”
നിസയാണ് ഇപ്പോഴത്തെ ഞങ്ങളുടെ പോസ്റ്റ്മാൻ, അഥവാ, പോസ്റ്റ് വുമൻ.
“സാറിനൊരു റെജിസ്റ്റേഡുണ്ട്. സാറില്ലേ?”
“ദാ ഒന്നു വരിൻ. നിങ്ങൾക്കൊരു റെജിസ്റ്റേഡുണ്ട്.” സൌദാമിനി വിളിച്ചുപറയുന്നതുകേട്ടു ഞാൻ ധൃതിയിൽ വരാന്തയിലേയ്ക്കു വന്നു. റെജിസ്റ്റേഡോ? അതെവിടുന്നായിരിയ്ക്കും?
ഷെഡ്യൂളിൽ നിസ ചൂണ്ടിക്കാണിച്ചിടത്ത് ഒപ്പിട്ടു റെജിസ്റ്റേഡ് കവർ കൈപ്പറ്റുന്നതിന്നിടയിൽ സൌദാമിനി ഒരു ഗ്ലാസു തണുത്ത വെള്ളം കൊണ്ടു വന്നു. “നല്ല ചൂടല്ലേ, നിസാ. ദാ, ഈ വെള്ളം കുടിച്ചോളൂ.”
എവിടുന്നായിരിയ്ക്കാം ഈ റെജിസ്റ്റേഡ് കവർ? കടംതിരിച്ചടവു മുടങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നു ഭയപ്പെട്ടിരുന്നത് ജപ്തിനോട്ടീസിനെയായിരുന്നു. ഇന്നിപ്പോൾ കടബാദ്ധ്യതകളിൽ നിന്നു രക്ഷപ്പെട്ടിരിയ്ക്കുന്നതിനാൽ ഇതൊരു ജപ്തിനോട്ടീസ് ആകാൻ തീരെ സാദ്ധ്യതയില്ല.
അയച്ച ആളുടെ പേരും വിലാസവും നോക്കി: “പി കെ ബാലകൃഷ്ണൻ, മറ്റത്തറ വീട്, കൂടാളി പി ഓ, കണ്ണൂർ.” പേരും വിലാസ…

നിലാവിന്റെ വഴി

ശ്രീപാർവ്വതി


 അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ
രണ്ട് കളിക്കൂട്ടുകാരുടെ മൌനം എന്തുമാത്രം വാചാലമായിരിക്കാം? അവനും അവളും ബാല്യകാല സുഹൃത്തുക്കളായിരുന്നു. കന്യാകുമാരിയിലെ അലയാഴിയ്ക്കു മുന്നില്‍ എത്രയിരുന്നാലും കൊതി തീരാത്തവര്‍ , എത്ര സംസാരിച്ചാലും മതിവരാത്തവര്‍ . കാലം അവരെ രണ്ടു വഴിയിലേയ്ക്കു പറിച്ചു നടുമ്പോള്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിയായിരുന്നു, അതാവാം പിന്നെയും ആ കടവിലേയ്ക്ക് ഒരുമിച്ചെത്താന്‍ കാലം അവര്‍ക്കായി നിയോഗമൊരുക്കിയത്,
"പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൌന്ദര്യതീര്‍ത്ഥക്കടവില്‍ നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണപ്പൊട്ടുകള്‍ തേടി നാം വന്നു..." അതേ വരാതിരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. അസ്തമയസൂര്യന്‍റെ കതിരുവീണു ചുവന്ന പാറക്കൂട്ടത്തില്‍ ചാരിയിരിക്കുമ്പോള്‍ രണ്ടിലൊരാള്‍ കഥ പറയുകയായിരുന്നു. മറ്റേയാള്‍ കേട്ടിരിക്കയും.

"ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍ നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം"
പാതിവഴിയിലെവിടെയോ ഉപേക്ഷിച്ചു പോയ …

ശവരുചികളുടെ പാചകശാസ്ത്രം

നിദർശ് രാജ് ഇടിഞ്ഞുപൊളിഞ്ഞ
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക് സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.
ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ ചൂണ്ടയിട്ടു

അത്
മരിച്ചുപോയ
പണിക്കാരന്റെ മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും കറിവയ്ക്കുകയും
ചെയ്തു.

അച്ഛന്റെ
ശവം തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും മുളകു കുറവുമാണെന്ന്-

എഴുത്തുകാരന്റെ ഡയറി

സി.പി.രാജശേഖരൻ കണ്ണീര്‍ പന്തലിലെ ആഘോഷങ്ങള്‍
                                     യുവജനോല്‍സവങ്ങളില്‍ നിന്നുയരുന്ന കണ്ണീരും കരച്ചിലും നാം എത്റ നാളായി  കേട്ടു കയ്യടിയ്ക്കുന്നു. മൂന്നാലു ദിവസം ആടിപ്പാടി, ചിരിച്ചും കളിച്ചും ചിലര്‍ പോകുമ്പോള്‍, വന്നവരില്‍ ഭൂരിഭാഗവും കരഞ്ഞും ഏങ്ങലടിച്ചും നഷ്ടപ്പെട്ട  പേരും പ്റശസ്തിയും ധനവും ഓര്‍ത്തു വിലപിച്ചും കണ്ണീരോടെയാണു്‌ അരങ്ങു വിടുന്നതു്‌. കോടികള്‍ ചിലവാക്കി, രാഷ്ട്റീയക്കാര്‍ക്കും ഭരണാധികാരികളില്‍ ചിലര്‍ക്കും പിന്നെ അദ്ധ്യാപക സംഘടനാ കോമാളികള്‍ക്കും  കുറച്ചു ദിവസം  അടിച്ചുപൊളിയ്ക്കാന്‍ ഒരവസരം എന്നതിലുപരി ഈ കോമാളിക്കളിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു്‌ പ്റത്യേക പ്റയോജനം ഉണ്ടാകുമെന്നു്‌ തോന്നുന്നില്ല. ന്റ്ത്യവേദിയില്‍ നിന്നും സംഗീത വേദിയില്‍ നിന്നുമെല്ലാം അപസ്വരങ്ങള്‍ ഉയരുന്നതു്‌ ഇതു്‌ ആദ്യമായല്ല. പണ്ടേ, യുവജനോല്‍സവങ്ങളില്‍ ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടു്‌. അതില്‍ ചിലതു്‌ മനപ്പൂര്‍വമല്ലെന്നും,  സംഭവിച്ചുപോകുന്നതാണെന്നും നമുക്കറിയാം. യുവജനോല്‍സവങ്ങളിലെ പാകപ്പിഴകളും അതു നിവര്‍ത്തിയ്ക്കാനുള്ള വഴികളും ചൂണ്ടിക്കാട്ടി ഈ ലേഖകന്‍ , 30 വര്‍ഷം മ…