നിദർശ് രാജ്
ഇടിഞ്ഞുപൊളിഞ്ഞ
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക് സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.
ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ ചൂണ്ടയിട്ടു
അത്
മരിച്ചുപോയ
പണിക്കാരന്റെ മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും കറിവയ്ക്കുകയും
ചെയ്തു.
അച്ഛന്റെ
ശവം തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും മുളകു കുറവുമാണെന്ന്-
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക് സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.
ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ ചൂണ്ടയിട്ടു
അത്
മരിച്ചുപോയ
പണിക്കാരന്റെ മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും കറിവയ്ക്കുകയും
ചെയ്തു.
അച്ഛന്റെ
ശവം തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും മുളകു കുറവുമാണെന്ന്-