Skip to main content

Posts

Showing posts from September, 2013

MALAYALASAMEEKSHA SEPT 15/OCTO 15 /2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
കവിത
കലഹങ്ങള്‍
സന്തോഷ് പാലാ
ഞാൻ വിരിയാം നിനക്കായി
ഡോ കെ ജി ബാലകൃഷ്ണൻ 

കുചേലന്റെ സോഷ്യലിസം.!
ടി. കെ. ഉണ്ണി
രാത്രിയിലെ യാത്ര.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ….
ഗീത മുന്നൂർക്കോട്

വീട്
ലിസി കുര്യാക്കോസ്

കൈകേയി
പ്രൊഫ.ശ്രീലകം വേണുഗോപാൽ
വർഷമോഹം
വി.ദത്തന്‍
കാലത്തിനു മുന്‍പേ നടന്നവന്‍
രമേശ്‌ കുടമാളൂര്‍

ചങ്ങമ്പുഴ
ജയചന്ദ്രന്‍ പൂക്കരത്തറ

പ്രണയജാലകം
അരുൺകുമാർ അന്നൂർ
ജലാശയങ്ങൾ ഉണ്ടാകുന്നത് ....
സ്മിത പി കുമാർ
വംശീയത
മോഹൻ ചെറായി 

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.
സി.എൻ.കുമാർ
കൂട്ടമണി
മഹർഷി
ആളായ്ഞ്ഞെളിയും
പ്രമോദ്‌ മാങ്കാവ്‌
പരിഭാഷ :
ബ്രെഷ്റ്റ് - വായനയും സമാഹരണവും
വി രവികുമാർ
ലേഖനം
ഭൂതഭാവികൾക്കിടയിലെ അദൃശ്യരേഖ
നടരാജഗുരു
ഉവ്വ്, നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌
സി.രാധാകൃഷ്ണൻ
വേണം ഇനിയുമൊരു സ്വാതന്ത്ര്യസമരം
അമ്പാട്ട്‌ സുകുമാരൻനായർ 

അത്തച്ചമയം - ഒരു ചരിത്രമാമാങ്കം
ഡോ.അംബികാ എ.നായർ

പഴയവനഭൂമി കേവലം ഓർമ്മമാത്രം
മങ്കൊമ്പ്‌ രാജപ്പൻ 
ഇംഗ്ലീഷ് വിഭാഗം
Once Again I Reminisced
Anupama Janardanan
The Stringed Up Self
Geetha Raveendran

കൃഷി
തെ…

കാലത്തിനു മുന്‍പേ നടന്നവന്‍

രമേശ്‌ കുടമാളൂര്‍
ഒന്നാം വയസ്സില്‍ കണ്ടു കൊതിച്ച ബിസ്കറ്റ്
എനിക്ക് അഞ്ചാം വയസ്സില്‍ കിട്ടി...
അഞ്ചാം വയസ്സില്‍ കണ്ടു കൊതിച്ച
മുച്ചക്ര സൈക്കിള്‍
ഇരുപതാം വയസ്സിലാണ് കിട്ടിയത്..
പതിനാലില്‍ കൊതിച്ച
പൂക്കളും പുളകങ്ങളും
മുപ്പതിലും
മുപ്പതില്‍ കൊതിച്ച
കനിവാര്‍ന്നതലോടല്‍
വയസ്സനായി വീണു കിടക്കുമ്പോഴും കിട്ടി.
കാലം കൃത്യമായി വന്നു..എന്റെ പിറകേ...
ഞാന്‍ കാലത്തിനു മുന്‍പേ നടന്നവന്‍.

വീട്

ലിസി കുര്യാക്കോസ്  Phone : +965 99615324  വീട്  ഒരു  സ്വർഗം  വീട് നമ്മുടെ  മുറിവുണക്കാൻ  വീടിനു വീട്ടിലുള്ളവരെ   വേണം  വീടിനു പുറത്തുള്ളവർക്ക്  വീട്ടിലുള്ളതിനെ  വേണം 
ചില  വീടുകൾക് കാടിന്റെ രൂപം  അവിടെ സിംഹങ്ങൾ മുരളുന്നു  കൂടിലകപ്പെട്ടെ ഹിരണി പോൽ  ചില  ജീവിതങ്ങൾ ,

സ്വപ്‌നങ്ങൾ വേണം  അത് കിടപ്പ് മുറിയും , സ്വീകരണ മുറിയും  കടന്ന് പുറത്തേക്ക്  നീളണം സ്വപ്നങ്ങളുടെ വിശാലത  മറ്റുള്ളവരുടെ നന്മയിൽ  എത്തുന്നു  ചത്ത കുതിരയെ ചാട്ട വാറ് കൊണ്ട്  അടിക്കുന്നതിന് അപ്പുറമാകട്ടെ  നമ്മുടെ സ്വപ്‌നങ്ങൾ 

മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ….

ഗീത മുന്നൂർക്കോട്
ഡാവിഞ്ചി
മുഖച്ഛായകൾ മറച്ചത്
വരയിലെ മുഖങ്ങളിൽ
സുവര്‍ണ്ണാനുപാതം
തേച്ചു പുരട്ടിയായിരുന്നു..

ഒമര്‍ഖയ്യാമിന്റെ
പ്രണയഭാവങ്ങളിൽ
സുതാര്യതയുടെ
വാക്കുകൾക്കിടയില്‍പ്പോലും
ഒളിച്ചിരുന്നതേറെ മുഖങ്ങൾ....

മുടുപടങ്ങളിൽ
മുഖച്ഛായകൾ ശ്വാസം മുട്ടുമ്പോൾ
മറവ് ചെയ്തവര്‍ക്ക്
ഇരുണ്ട ഛായതന്നെയെപ്പോഴും..
അവർ
കറുത്ത മുഖങ്ങളെ
ശാസിച്ചിരുത്തുന്ന പുഞ്ചിരികളിൽ
ഭാവസുലക്ഷണങ്ങൾ
മോടിയാക്കുമ്പോൾ
അജ്ഞര്‍ക്ക് അസ്വാരസ്യമാകുന്നു
അര്‍ബുദപ്പെരുക്കങ്ങൾ……

ഓര്‍മ്മകളിൽ കുറിപ്പുകളാകുന്നു
സ്നേഹബന്ധനങ്ങളിൽ
ഇടിവെട്ടിയുലയുന്ന
ഒരുപിടി മുഖങ്ങളും
അവയിൽ ചിന്നിപ്പോകുന്ന
മുഖച്ഛായകളും….

The stringed up self

Geetha Ravindran

Me And my aspirations Speculated though Sputtering candle-wicks That dimly burn Would brighten with haste Withering frustrations Proclaim - the death for the earthly Is inevitable…
The used up wishes Hovering afloat After- burners unkindly spent The Cimmerian bleakness Accompanies The blank nothingness spared…
Still remains there something Does refrain from vanishing; May kindle itself on Out ranking the oblivion!
The inane self whispers What neglected be done Dejecting the re-mimicking thoughts Of addicted ‘perhaps’ and ‘if only’…
Yes, deep from the vastness They do grimace Starring light-jets Neither any ‘perhaps’ Nor any ‘if only’.

രാത്രിയിലെ യാത്ര.

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ചരക്കു ട്രെയിനിനുതലവച്ചു നദി കിടക്കുന്നു.
ദൃക്സാക്ഷി വാക,ഉച്ചിയില്‍ രക്തം പൊടിക്കുന്നു.

വെട്ടിക്കളഞ്ഞ പാരിജാത-പ്പൂമണം നട്ടപ്പാതിരായ്-
ക്കീ കാറിന്‍റെ മുന്നില്‍ ചാടു-ന്നെത്ര വീട്ടുമുറ്റങ്ങള്‍
ചരല്‍വാക്കുമായെത്തുന്നു.
റോട്ടിലിറങ്ങി നി-
ന്നിളം പാലപ്പൂചുണ്ണാമ്പു ചോദിക്കുവോള്‍ .
കാറിലെനിക്കൊപ്പംമൂര്‍ദ്ധാവിലാണിയാഴ്ന്ന നീലി.

രാത്രിയുടെ ഇറയ്ക്കാത്തകിണര്‍കണ്ണിലീറന്‍ കിട്ടാ-
താഞ്ഞു കൊത്താന്‍ തിറവച്ച്രക്തമണ്ഡലി!

മുണ്ടു മടക്കിക്കുത്തിയ ടിപ്പറി-നടിപ്പെട്ട കാറുപോലെ ഗ്രാമം,
ഒരുപ്പോക്കു പോയ ശ്രീകരത്തി-ന്നോര്‍മ്മയിലൂര്‍ദ്ധ്വന്‍ വലിക്കുന്നു.

സ്വപ്നത്തില്‍ അമരമിളക്കുംചുണ്ടനും
ആറന്‍മുളക്കണ്ണാടിത്തണ്ണീര്‍ തടവുംശീവേലിക്കച്ചയുടുത്തുകൊണ്ടിരുന്നപ്പനുംകാറിരമ്പത്തില്‍ ഞെട്ടിയ.പോലെ.....

അവസാനയാമത്തില്‍ യാത്രവഴിയുടെ മുനമ്പില്‍ തീരുന്നു,
"വഴിയിവിടെ തീരുന്നു..."
വീട്ടില്‍ വിളക്ക് തെളിയുന്നു..

ചങ്ങമ്പുഴ

ജയചന്ദ്രന്‍ പൂക്കരത്തറ 9744283321

അമ്മാവന്‍ ഒരു മജിഷ്യനെ സ്റ്റേഷനില്‍ വെച്ചു കണ്ടു.
"ചെറിയൊരു മാജിക്ക് കാണിച്ചാല്‍ നന്നായിരുന്നു.”
റെയില്‍പ്പാളത്തില്‍നിന്ന് ഒരു കരിങ്കല്ലു കഷ്ണമെടുത്ത് ഇരുകൈകള്‍ കൊണ്ട് നന്നായൊന്നു തുടച്ചു.
“ഇതാ കഴിച്ചോളൂ"
നീട്ടിയ കൈയില്‍ വന്നു ചേര്‍ന്നത് കല്ക്കണ്ടം.
ഭാഷയെ കല്‍ക്കണ്ടമാക്കിയ മാന്ത്രികന്‍.

ഞാൻ വിരിയാം നിനക്കായി

                ഡോ കെ ജി ബാലകൃഷ്ണൻ 

               നിമിഷം മിഴി തുറക്കുന്നത് തുടക്കം;                നിന്റെ ചുണ്ടനക്കം -                ഈ ഒച്ചയില്ലായ്മയുടെ                ഒടുക്കം;                എഴാമിന്ദ്രിയത്തിന്റെ
               മിടിപ്പ്‌;                ഉൾപ്പുളകത്തിന്റെ                ഇനിപ്പ്;                ഈ കുഞ്ഞുവീർപ്പ്.
               നിശ്ശബ്ദമെന്ന് ഋഷി;                മൌനം 
               ഒച്ചയില്ലായ്മ                 ഒന്നുമില്ലായ്മ.                പൂജ്യമെന്ന് ശാസ്ത്രകാരൻ;                സ്വപ്നമെന്ന് കവി.
               എന്റെ കണ്ണുനീരിന്റെ അർത്ഥം;
               ആകാശനീലിമയുടെ അനർത്ഥം;                ഉൾപ്പുതുമയുടെ തിളക്കം;                അറിവെഴായ്മയിൽ                അറിവിന്റെ മുഴക്കം.
              വീണപൂവിനെ ഓർത്ത് 
              പുതുകവിയുടെ               കള്ളക്കരച്ചിൽ-               ഇനിയും പൂവിരിയുമെന്ന്               രാഷട്രീയക്കാരന്റെ                തൊള്ള/ തൊല്ല-               ചൊറിച്ചൽ-
              നേരിനെ നുണ കൊണ്ടളക്കുന്ന               തുലാസ്-               കട്ടിയും ദ്രവ്യവും               സമാസമമായില്ല…

Once Again I Reminisced

- Anupama Janardhanan


Once again I reminisced that time When I played with my friend Whom you cannot afford for a life time But could take you to the world’s end
It was the renewal of polluted air of city By the force and fresh air of village Once again those painful sorrows Were replaced by those remedial happiness
There were those hours When I was scared to tell others But it came to a possibility By my friend’s supporting ability
After all those problems from environment My friend was my only enjoyment But no one did tell When I twisted my leg That made someone yell Ultimately led me to leg
God took off the license of happiness Without giving a look at my helplessness.

വംശീയത

മോഹൻ ചെറായി
    ഒരിക്കലും ജയിക്കാത്ത
    ഒരു ക്ലാവർ രാജാവ്‌,
    ആഢ്യൻ റാണിയെ
    തലാക്കു ചൊല്ലാൻ തീരുമാനിച്ചു-
    ഒരിക്കലെങ്കിലും ജയിക്കാൻ.
    എരിതീയിൽ തണുത്തുറയുന്ന മനസ്സ്‌
    മനസ്സിൽ,
    ഇലകൊഴിയുന്ന സ്വപ്നങ്ങൾ !
    കൊഴിയുമിലകൾ ചേർത്തുതയിച്ച്‌
    കിരീടമുണ്ടാക്കി;
    അനന്തരം കാർഡിൽ നിന്നിറങ്ങി,
    ഒന്നു ജയിക്കാൻ !
    പെയ്തിറങ്ങുന്ന വറുതിയിൽ ,
    കൊയ്തു കൂട്ടിയോരഗ്നിയിൽ,
    മഞ്ഞുകട്ട ചുട്ടെടുത്ത്‌
    ചതുരംഗപ്പലകയാക്കി
    കരുക്കളൊരുക്കി - ഒരന്ത്യമാച്ചിന്‌.
    നോക്കുമ്പോൾ,
    കറുപ്പിന്റെ കൂട്ടത്തിൽ രാജാവില്ല !
    സ്വന്തം പെരുവിരൽ മുറിച്ചവിടെ വച്ചു !!
    ( കുറത്തപെരുവിരൽ പാകം )
    വെളുപ്പിന്റെ കൂട്ടത്തിൽ മന്ത്രിയുമില്ല !
    മാച്ചിനു വന്ന റാണിയുടെ
    വെളുത്ത ചൂണ്ടുവിരൽ
    കടം ചോദിച്ചു..........
    വംശീയത പറഞ്ഞ്‌
    അവൾ അയാലെ
    ഫസഹ്‌ ചൊല്ലി !
    രാജാവു പകച്ചിരുന്നു
    ദിവസങ്ങളോളം !
    കളത്തിൽ വച്ച പെരുവിരൽ
    ചീഞ്ഞുണങ്ങിയിട്ടും
    ഒരു വെളുത്ത
    ചൂണ്ടുവിരൽ കിട്ടിയില്ല -
    കളി തുടങ്ങാൻ !
    ജയിക്കാതെ എങ്ങനെ
    കാർഡിലേക്കു തിരിച്ചുകയറും ?. . .…

നടീൽ വസ്തുക്കളുടെ ഉത്പാദനം: ബോർഡ്‌ പദ്ധതികളും പ്രവർത്തനങ്ങളും

എ. കെ. നന്തി
സെക്രട്ടറി , നാളികേര വികസന ബോർഡ്‌, കൊച്ചി

കാലഭേദമില്ലാതെ ഏക്കാളത്തും വിളവ്‌ തരുന്ന തെങ്ങ്‌ അക്കാരണം കൊണ്ട്‌ തന്നെ മറ്റ്‌ ഉദ്യാനവിളകളിൽ വച്ച്‌ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. മാനവരാശിക്ക്‌ ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന തെങ്ങ്‌ ആഹാരം, പാനീയം, തടി, ഇന്ധനം എന്നിവയ്ക്ക്‌ പുറമെ വാണിജ്യപ്രാധാന്യമുള്ള നിരവധി ഉൽപന്നങ്ങളുടേയും ഭാവിയിലേക്കുള്ള ജൈവ ഇന്ധനത്തിന്റെയും സ്രോതസ്സ്‌ കൂടിയാൺ​‍്‌. ചെറുകിട, നാമമാത്ര കർഷകന്റെ വിളയായ തെങ്ങ്‌ നമ്മുടെ രാജ്യത്ത്‌ 18 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. ദേശീയ സമ്പട്‌ വ്യവസ്ഥയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വരുമാന സമ്പാദനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേകിച്ച്‌ താഴ്‌ന്ന വരുമാനക്കാർക്ക്‌, തെങ്ങിന്റെ പങ്ക്‌ അദ്വിതീയമാണ്‌.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളർച്ചാനിരക്കിൽ (ഏഉജ) നാളികേരത്തിന്റെ സംഭാവന 8,300 കോടി രൂപയാണ്‌; സസ്യ എണ്ണ ഉത്പാദനത്തിലാകട്ടെ ആറ്‌ ശതമാനവും. കയറുൽപന്നങ്ങൾ ഉൾപ്പെടെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ 1500 കോടിയോളം രൂപയുടെ വിദേശ നാണ്യമാണ്‌ രാജ്യത്തിന്‌ ലഭിക്കുന്നത്‌. നമ…

കുലപതികൾ/13

സണ്ണി തായങ്കരി 

അമ്മയായ സാറായുടെ ഓർമ്മകളിൽനിന്ന്‌ മുക്തനാകാൻ എത്ര ശ്രമിച്ചിട്ടും ഇസഹാക്കിന്‌ കഴിഞ്ഞില്ല. അവൻ കാനാനിലെ പിതാവിന്റെ കൂടാരത്തിൽനിന്ന്‌ യാത്രതിരിച്ച്‌ അലഞ്ഞുതിരിഞ്ഞ്‌ ബേർലഹായ്‌റോയിലെത്തി. അവിടെ ആലോചനാനിമഗ്നനായി ദിവസങ്ങൾ കഴിച്ചുകൂട്ടി. മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ വൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു, അവൻ.
വിശപ്പ്‌ അസഹ്യമായി അനുഭവപ്പെട്ടുതുടങ്ങി. ഭക്ഷിക്കാൻ കൈവശമൊന്നുമില്ലെന്ന കാര്യം അപ്പോഴാണ്‌ അവൻ ഓർത്തത്‌. പെട്ടെന്ന്‌ ഒരു ആട്ടിൻകുട്ടിയുടെ കരച്ചിൽകേട്ടു. ഉത്ക്കണ്ഠയോടെ മിഴികളുയർത്തുമ്പോൾ തൊട്ടരുകിൽ ഒരു മുട്ടാട്‌...! പണ്ട്‌ മോറിയാദേശത്തെ യാഹ്‌വെയിരെ മലമുകളിൽ തനിക്കുപകരം ദഹനബലിയായ, മുൾപ്പടർപ്പിൽ കൊമ്പുടക്കികിടന്ന മുട്ടാടിന്റെ മുഖമാണ്‌ അതിനെന്ന്‌ അവനുതോന്നി. സമീപം ഒരു തോൽക്കുടവും ഉണ്ടായിരുന്നു!
ഇസഹാക്ക്‌ ആട്ടിൻകുട്ടിയെ അറുത്തു. വൃക്ഷച്ചുവട്ടിൽ തീകൂട്ടി അത്‌ പാകംചെയ്തു. അന്നുവരെ ഭക്ഷിച്ചിട്ടുള്ളതിൽവച്ച്‌ ഏറ്റവും രുചികരമാണ്‌ അതെന്ന്‌ അവനുതോന്നി. തോൽക്കുടത്തിലെ വെള്ളം അമൃതംപോലെ തോന്നിച്ചു. അത്‌ വീഞ്ഞാണെന്ന്‌ പിന്നീടാണ്‌ അവന്‌ മനസ്സിലായത്‌.
ഭക്ഷിച്ച്‌ തൃപ്തനായപ്പോൾ അവ…

അത്തച്ചമയം - ഒരു ചരിത്രമാമാങ്കം

ഡോ.അംബികാ എ.നായർ

കേരളത്തിന്റെ ചരിത്രവഴിയിലെ കൗതുകമുണർത്തുന്ന കാഴ്ചയാണ്‌ തൃപ്പൂണിത്തുറയിലെ അത്തച്ചമയം.  ഇത്‌ തൃപ്പൂണിത്തുറയുടെ ചരിത്രഭൂപടത്തിലെ മതസൗഹാർദ്ദത്തിന്റെ രേഖയാണ്‌.  ദേശീയോത്സവമായ തിരുവോണത്തിനു മുന്നോടിയായി ചിങ്ങമാസത്തിലെ അത്തംനാളിൽ കൊച്ചീരാജാവ്‌ സർവ്വാഭരണവിഭൂഷിതനായും സർവ്വസൈന്യസമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന ചരിത്രസംഭവമാണ്‌ രാജഭരണകാലത്തെ അത്തച്ചമയം.  തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടെയും ചരിത്രകാലഘട്ടത്തിൽ രാജാക്കന്മാർ ചിങ്ങത്തിലെ അത്തം നാൾ നാനാ ജാതിമതസ്ഥരായ നാട്ടുപ്രാണികൾക്കൊപ്പം തിങ്ങിനിറഞ്ഞ സമസ്തജനവിഭാഗങ്ങളുടേയും നടുവിലൂടെ ചമഞ്ഞൊരുങ്ങി എഴുന്നെള്ളുന്ന മഹാഘോഷയാത്രയാണിത്‌.  ഇതിന്റെ ഐതിഹ്യം ഇന്നും സന്ദേഹമായി നിലകൊള്ളുന്നു.
    കേരളോൽപ്പത്തി, ചന്ദ്രോത്സവം തുടങ്ങിയവയിൽ ചമയത്തെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌.  ചോള-കേരളയുദ്ധത്തിൽ കൊല്ലത്തുനിന്ന്‌ ചോളന്മാരെ കേരളീയരെല്ലാം ചേർന്ന്‌ പുറത്താക്കിയതിന്റെ വിജയസ്മാരകമായി നടത്തിവന്നിരുന്ന ആഘോഷമായിരിക്കും അത്തച്ചമയമെന്ന്‌ ഒരു വാദഗതിയുണ്ട്‌.  രാമേശ്വരം ക്ഷേത്രത്തിലെ ശിലാരേഖയിൽ ഈ യുദ്ധപരാമർ…

വേണം ഇനിയുമൊരു സ്വാതന്ത്ര്യസമരം

അമ്പാട്ട്‌ സുകുമാരൻനായർ

ഞാൻ ദുഃഖിതനാണ്‌. ഭാരതത്തിൽ ജീവിച്ചിട്ടും ഒരു ജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നദുഃഖം. ബ്രിട്ടീഷുകാർ ഭാരതത്തെ അടിമയാക്കി വച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലെ രാജഭരണം കണ്ടു. അതിനുശേഷം സ്വതന്ത്രഭാരതത്തിലെ ജനകീയ മന്ത്രിമാരുടെ ഭരണവും കണ്ടു.
    ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഭാരതത്തിലെ നാട്ടുരാജാക്കന്മാരെ ചൊൽപ്പടിയിൽ നിർത്തി ജനങ്ങളുടെ മേൽ ക്രൂരമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ഭരണമായിരുന്നു നടത്തിയിരുന്നത്‌. ജനങ്ങളെ അവരുടെ അടിമകളായിട്ടാണ്‌ കരുതിയിരുന്നത്‌. ദക്ഷിണഭാരത്തിലെ, പ്രത്യേകിച്ച്‌ തിരുവിതാംകൂറിലെ ജനങ്ങൾക്ക്‌ അതിന്റെ കെടുതികൾ ഏറെയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. എങ്കിലും ഉത്തരേന്ത്യയിലെ ജനങ്ങൾ അനുഭവിച്ച കൊടിയയാതനകളുടെയും വേദനകളുടെയും കഥകൾ കേട്ടറിഞ്ഞിട്ടുണ്ട്‌. അതൊക്കെ കേൾക്കുമ്പോൾ ഭയം തോന്നുമായിരുന്നു. ക്രൂരമായ ആ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയായിരുന്നു ഭാരതത്തിലെ ജനങ്ങൾ ഒന്നടങ്കം ജാതിമതഭേദം മറന്ന്‌ വർണവർഗ വ്യത്യാസമില്ലാതെ സമരാങ്കണത്തിലേക്കിറങ്ങി പുറപ്പെട്ടത്‌.
    ആ സമരത്തിന്റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുത്ത…