രമേശ്
കുടമാളൂര്‍
എനിക്ക് അഞ്ചാം വയസ്സില്‍ കിട്ടി...
അഞ്ചാം വയസ്സില്‍ കണ്ടു കൊതിച്ച
മുച്ചക്ര സൈക്കിള്‍
ഇരുപതാം വയസ്സിലാണ് കിട്ടിയത്..
പതിനാലില്‍ കൊതിച്ച
പൂക്കളും പുളകങ്ങളും
മുപ്പതിലും
മുപ്പതില്‍ കൊതിച്ച
കനിവാര്‍ന്ന തലോടല്‍
വയസ്സനായി വീണു കിടക്കുമ്പോഴും കിട്ടി.
കാലം കൃത്യമായി വന്നു..എന്റെ പിറകേ...
ഞാന്‍ കാലത്തിനു മുന്‍പേ നടന്നവന്‍.