വീട് നമ്മുടെ മുറിവുണക്കാൻ
വീടിനു വീട്ടിലുള്ളവരെ വേണം
വീടിനു പുറത്തുള്ളവർക്ക് വീട്ടിലുള്ളതിനെ വേണം
ചില വീടുകൾക് കാടിന്റെ രൂപം
അവിടെ സിംഹങ്ങൾ മുരളുന്നു
കൂടിലകപ്പെട്ടെ ഹിരണി പോൽ
ചില ജീവിതങ്ങൾ ,
സ്വപ്‌നങ്ങൾ വേണം
അത് കിടപ്പ് മുറിയും , സ്വീകരണ മുറിയും
കടന്ന് പുറത്തേക്ക് നീളണം
സ്വപ്നങ്ങളുടെ വിശാലത
മറ്റുള്ളവരുടെ നന്മയിൽ എത്തുന്നു
ചത്ത കുതിരയെ ചാട്ട വാറ് കൊണ്ട്
അടിക്കുന്നതിന് അപ്പുറമാകട്ടെ
നമ്മുടെ സ്വപ്‌നങ്ങൾ