Skip to main content

Posts

Showing posts from August, 2012

malayalasameeksha august 15-september 15/2012

മലയാളസമീക്ഷ
ഓണപ്പതിപ്പ്- ആഗസ്റ്റ്15-സെപ്റ്റംബർ 15 
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഉള്ളടക്കം
  ഓണം അനുഭവം ഓണം പ്രകൃതിയുടെ ആഘോഷം
ഫൈസൽബാവ
ഓണസ്മൃതി
കുഞ്ഞൂസ്
എന്റെ മാവേലി
ടി.കെ.ഉണ്ണി
ഒരു ചാമ്പങ്ങാക്കാലത്തിന്റെ ഓർമ്മയ്ക്ക്
ശ്രീപാർവ്വതി
ഓണവർണ്ണം
രാജു കാഞ്ഞിരങ്ങാട്
പൂവേ പൊലി
ജയചന്ദ്രൻ പൂക്കരത്തറ
ഓണനിലവിളി
എൻ.ബി.സുരേഷ്
നാടുവിട്ട് അനാഥനായും മാവേലി
എം.കെ.ഹരികുമാർ
ലേഖനം പേപിടിച്ചാലത്തെ അനർത്ഥം
സി.രാധാകൃഷ്ണൻ 
 എനി ഐഡിയ ഹൗ റ്റു ഡി ഇറ്റ്
കെ.എൽ.മോഹനവർമ്മ
 എല്ലാം ഒരു സ്വപ്നം പോലെ.
അമ്പാട്ട് സുകുമാരൻനായർ
രാഗസ്മൃതി ഭവഭയം മറയുന്നു
പി.രവികുമാർ
ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ
രാം മോഹൻ പാലിയത്ത്
ചായചരിത്രം
കെ.മുരളി
കൃഷി നാല്പത്തഞ്ചാം കൊക്കോടെക്ക് യോഗത്തിനുശേഷം
ടി.കെ.ജോസ് ഐ.എ.എസ്
നാളികേര ഐസ്ക്രീം അമേരിക്കൻ വിപണി കയ്യടക്കുന്നു
മിനി മാത്യു
തെങ്ങുവിചാരം
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
കർഷകർ സ്വയം ശാസ്ത്രജ്ഞരാകുന്ന ശ്രീലങ്കൻ പാഠം
രമണി ഗോപാലകൃഷ്ണൻ
ചില മലേഷ്യൻ ഹൈബ്രിഡ് വിശേഷങ്ങൾ
ദീപ്തി ആർ
കല്പവൃക്ഷത്തിൽ കിനിയുന്ന മധുരം, തിരുമധുരം
ബീന എസ്
കേരള കർഷകൻ
ഇസ്മൈൽ അത്തോളി
അഭിമുഖം നിശ്ശബ്ദതയുടെ പ്രക്ഷുബ്ധതകൾ
എം.സുകുമാരൻ/…

കാത്തിരിപ്പ്

സോണ ജി

കാലത്തിന്റെ
കണ്ണാടിയില്‍
മുഖം നോക്കാന്‍
എത്തിയതാണ്
ഇന്നലെ പറ്റിയ പൊടികള്‍
ഇന്നും അങ്ങനെ തന്നെ
ജലത്താല്‍ കഴുകി
അധരം കൊണ്ട്  മൊഴിഞ്ഞു
പകലാനയുടെ
മുതുകില്‍ കയറി
ജീവന്റെ വഴിയിലൂടെ
സഞ്ചരിപ്പാൻ
തുള വീണ സത്യത്തിന്റെ
കൈത്താങ്ങ് വേണം .
ഇതെന്റെ രണ്ടാം കാത്തിരിപ്പ് .

അവധൂതന്റെ രക്തം ,(സത്നാം സിങിന്)

വേണു വി ദേശം

കുഞ്ഞേ - ഹൃദ്ക്രുഷ്ണമണി പൊട്ടി നിന്നു പോകുന്നൂ, നിന്റെ-
കത്തിയാളുന്ന ചിതയ്ക്കരികെ, വിമൂഢം ഞാന്‍.
എത്രമേല്‍ കരാളമീ ദൈവനീതിയെന്നെന്റെ
ഹൃത്തടം വിങ്ങുന്നുണ്ട്, നിന്‍ നിസ്സഹായതയിങ്കല്‍.
ഉള്ളിലാഴത്തില്‍ നിന്നും ഉണര്‍ന്നസന്ത്രാസങ്ങള്‍
തള്ളിവിട്ടതാം നിന്നെ - അലയാന്‍, അന്വേഷിക്കാന്‍.
അഴിയാക്കുരുക്കുകള്‍ ഇഴനീര്‍ത്തുവാനാകാം
അറിവിന്നവസാനം തേടീ നീ തളര്‍ന്നതും
സാധോ, നിന്‍ രക്തത്താലെ പവിത്രീകരിക്കുവാ-
നാകുമോ, നശിച്ചൊരീ മണ്ണിന്റെ മാത്സര്യങ്ങള്‍?

malayalasameeksha august 15-september 15/2012

മലയാളസമീക്ഷ
ഓണപ്പതിപ്പ്- ആഗസ്റ്റ്15-സെപ്റ്റംബർ 15 
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഉള്ളടക്കം
  ഓണം അനുഭവം ഓണം പ്രകൃതിയുടെ ആഘോഷം
ഫൈസൽബാവ
ഓണസ്മൃതി
കുഞ്ഞൂസ്
എന്റെ മാവേലി
ടി.കെ.ഉണ്ണി
ഒരു ചാമ്പങ്ങാക്കാലത്തിന്റെ ഓർമ്മയ്ക്ക്
ശ്രീപാർവ്വതി
ഓണവർണ്ണം
രാജു കാഞ്ഞിരങ്ങാട്
പൂവേ പൊലി
ജയചന്ദ്രൻ പൂക്കരത്തറ
ഓണനിലവിളി
എൻ.ബി.സുരേഷ്
നാടുവിട്ട് അനാഥനായും മാവേലി
എം.കെ.ഹരികുമാർ
ലേഖനം പേപിടിച്ചാലത്തെ അനർത്ഥം
സി.രാധാകൃഷ്ണൻ 
 എനി ഐഡിയ ഹൗ റ്റു ഡി ഇറ്റ്
കെ.എൽ.മോഹനവർമ്മ
 എല്ലാം ഒരു സ്വപ്നം പോലെ.
അമ്പാട്ട് സുകുമാരൻനായർ
രാഗസ്മൃതി ഭവഭയം മറയുന്നു
പി.രവികുമാർ
ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ
രാം മോഹൻ പാലിയത്ത്
ചായചരിത്രം
കെ.മുരളി
കൃഷി നാല്പത്തഞ്ചാം കൊക്കോടെക്ക് യോഗത്തിനുശേഷം
ടി.കെ.ജോസ് ഐ.എ.എസ്
നാളികേര ഐസ്ക്രീം അമേരിക്കൻ വിപണി കയ്യടക്കുന്നു
മിനി മാത്യു
തെങ്ങുവിചാരം
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
കർഷകർ സ്വയം ശാസ്ത്രജ്ഞരാകുന്ന ശ്രീലങ്കൻ പാഠം
രമണി ഗോപാലകൃഷ്ണൻ
ചില മലേഷ്യൻ ഹൈബ്രിഡ് വിശേഷങ്ങൾ
ദീപ്തി ആർ
കല്പവൃക്ഷത്തിൽ കിനിയുന്ന മധുരം, തിരുമധുരം
ബീന എസ്
കേരള കർഷകൻ
ഇസ്മൈൽ അത്തോളി
അഭിമുഖം നിശ്ശബ്ദതയുടെ പ്രക്ഷുബ്ധതകൾ
എം.സുകുമാരൻ/…

പിതൃ തര്‍പ്പണം

ഹരീഷ്കൃഷ്ണ
തൂശനിലത്തുമ്പില്‍ ബലിച്ചോറുരുളകള്‍
എള്ളുംപ്പൂവും ദര്‍ഭരൂപങ്ങളും 
നെറ്റിയില്‍ ചാര്‍ത്താന്‍ ചന്ദനവും 
ഭസ്മവും പിന്നെ ദാഹനീരും 
അണിവിരലിലണിയുവാന്‍ കറുകയില്‍ 
തീര്‍ത്ത മോതിരങ്ങള്‍.

നിങ്ങള്‍ ദാനമായി തന്നയീ ജീവിതത്തിനു 

പകരം തരാന്‍ ആത്മശുദ്ധിയോടുള്ള
ഈ ബലി തര്‍പ്പണം മാത്രം.

ജന്മങ്ങള്‍ തീറെഴുതി തന്നു
ബന്ധങ്ങളുടെ എഴുത്തോലകളില്‍
കര്‍മ്മങ്ങളും അവയുടെ വിശകലനങ്ങളും
പകര്‍ത്തി തന്നു വെളിച്ചംകാട്ടി
യാത്രക്കിടയില്‍ എവിടെയോ വെച്ചു
നിങ്ങള്‍ ഓരോരുത്തരായി
ഞങ്ങളെ തനിച്ചാക്കിപ്പിരിഞ്ഞു.

വിശ്വാസങ്ങളുടെ സുതാര്യതയും
ധര്മ്മധര്‍മ്മങ്ങളും കാട്ടിത്തന്നു
ജീവിതത്തിന്റെ നേരും നെറിയും
പറഞ്ഞു തന്ന മുന്‍ഗാമികള്‍.

നിങ്ങളുടെ പരലോകവാസത്തിനിടയില്‍
കിട്ടുന്ന ഒരു ദിവസത്തെ ആഗമനത്തില്‍
ഈ കറുത്തവാവിന്റെ മറപറ്റിയെത്തി
അദൃശ്യാരായി നിന്നു ഞങ്ങളെക്കാണാന്‍
ഈ ജീവിതങ്ങളെ വിലയിരുത്താന്‍
വരുന്ന സത്യാത്മാക്കളെ നിങ്ങള്‍ക്കായി
ഇതുമാത്രം എന്റെ കൈയില്‍.

ആത്മദാഹത്തിനും ശാന്തിക്കുമായി
പ്രാര്‍ത്ഥനാ മനസ്സോടെ ഞങ്ങളോരുക്കിയ
തര്‍പ്പണങ്ങള്‍ ഏറ്റുവാങ്ങുക നിങ്ങള്‍.

malayalasameeksha auhust 15 - september 15

മലയാളസമീക്ഷ
ഓണപ്പതിപ്പ്- ആഗസ്റ്റ്15-സെപ്റ്റംബർ 15 
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഉള്ളടക്കം
  ഓണം അനുഭവം ഓണം പ്രകൃതിയുടെ ആഘോഷം
ഫൈസൽബാവ
ഓണസ്മൃതി
കുഞ്ഞൂസ്
എന്റെ മാവേലി
ടി.കെ.ഉണ്ണി
ഒരു ചാമ്പങ്ങാക്കാലത്തിന്റെ ഓർമ്മയ്ക്ക്
ശ്രീപാർവ്വതി
ഓണവർണ്ണം
രാജു കാഞ്ഞിരങ്ങാട്
പൂവേ പൊലി
ജയചന്ദ്രൻ പൂക്കരത്തറ
ഓണനിലവിളി
എൻ.ബി.സുരേഷ്
നാടുവിട്ട് അനാഥനായും മാവേലി
എം.കെ.ഹരികുമാർ
ലേഖനം പേപിടിച്ചാലത്തെ അനർത്ഥം
സി.രാധാകൃഷ്ണൻ 
 എനി ഐഡിയ ഹൗ റ്റു ഡി ഇറ്റ്
കെ.എൽ.മോഹനവർമ്മ
 എല്ലാം ഒരു സ്വപ്നം പോലെ.
അമ്പാട്ട് സുകുമാരൻനായർ
രാഗസ്മൃതി ഭവഭയം മറയുന്നു
പി.രവികുമാർ
ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ
രാം മോഹൻ പാലിയത്ത്
ചായചരിത്രം
കെ.മുരളി
കൃഷി നാല്പത്തഞ്ചാം കൊക്കോടെക്ക് യോഗത്തിനുശേഷം
ടി.കെ.ജോസ് ഐ.എ.എസ്
നാളികേര ഐസ്ക്രീം അമേരിക്കൻ വിപണി കയ്യടക്കുന്നു
മിനി മാത്യു
തെങ്ങുവിചാരം
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
കർഷകർ സ്വയം ശാസ്ത്രജ്ഞരാകുന്ന ശ്രീലങ്കൻ പാഠം
രമണി ഗോപാലകൃഷ്ണൻ
ചില മലേഷ്യൻ ഹൈബ്രിഡ് വിശേഷങ്ങൾ
ദീപ്തി ആർ
കല്പവൃക്ഷത്തിൽ കിനിയുന്ന മധുരം, തിരുമധുരം
ബീന എസ്
കേരള കർഷകൻ
ഇസ്മൈൽ അത്തോളി
അഭിമുഖം നിശ്ശബ്ദതയുടെ പ്രക്ഷുബ്ധതകൾ
എം.സുകുമാരൻ/…

ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ

രാംമോഹൻ പാലിയത്ത്
മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.  താറു  മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത്  പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്…

പോയ കാലം

നസിം ബസ്ര
കളിചെപ്പില്‍ ഒളിപ്പിച്ച
എന്‍റെ ബാല്യം
ഇട്ടിയും കോലും
ഗോലിയും തലപന്തും
എന്‍റെ ചങ്ങാതിമാര്‍
വയലും തിറയും
കുരുവി കൂട്ടവും
എന്‍റെ കൂട്ടുകാര്‍
അലതല്ലി ആഹ്ലാദിച്ചു
നടന്ന എന്‍റെ ബാല്യകാലം
മുറ്റത്തെ ചെമ്പരത്തി
ചെടിയുടെ ചില്ല
പൊട്ടിച്ചതിനു
പിതാവ് വക തല്ലു രണ്ട്
മാതാവ് വക ശകാരം ഒന്ന്
ജേഷ്ടന്‍ വക തലക്കടി ഒന്ന്
എന്നാലും ഞാന്‍ ചെമ്പരത്തി
പൂവിനെ തലോടും
അതിന്‍റെ ധളങ്ങളെ
ഊതി വീര്‍പ്പിക്കും
രാവിലെ വീണ
ഇലഞ്ഞി പൂ പെറുക്കാന്‍
ഒന്നാമന്‍ ആയി
ഓടിയെത്തും
വട്ടയിലയുടെ കുമ്പിളില്‍
കൂമ്പാരം ആകും
ഇലഞ്ഞി പൂ
വീടണയും നേരം
ഉപ്പയുടെ മാടി വിളി
മകര മഞ്ഞില്‍ കൂട്ടിയിട്ട  
ചെറു കമ്പുകള്‍ കൊണ്ടൊരു
തീകൂട്
കറുത്ത ചായയും
പുക ചുരുട്ടും
കരിഞ്ഞ ദോശയും
കടലകറിയും
തെളിഞ്ഞ പുഴ വെള്ളത്തില്‍
നീരാട്ടും
കുളിര് കോരും
കടുപ്പമേറും
കഴിഞ്ഞു പോയൊരു
തെളിഞ്ഞ ബാല്യം
....നാച്ചി ...ബഹറിന്‍ 598556_331698020238246_1341517242_n.jpg
52K   ViewDownload

Click here to Reply or Forward Domains at Rs. 329 Ads – Why this ad? Get a Domain and Several FreeExtras at 329 only. Register Now! www.BigRock.in 3% full Using 0.4 GB of your 10 GB ©20…

മഴ നിയോഗങ്ങള്‍

  യാമിനി ജേക്കബ്‌
ആരും കാണാനില്ലാതെ,
ഏതോ നിയോഗം പോലെ
പെയ്യ്ത് ഒഴിയുന്ന,
പെയ്യ്ത് നഷ്ടപ്പെടുന്ന
എത്ര മഴകള്‍.

ഇഷ്ടപ്പെടുന്നവരെയും
വെറുക്കുന്നവരെയും,
ചേര്‍ത്ത് പിടിക്കുന്നവരെയും
കൈ ഒഴിയുന്നവരെയും,
ഒരു പോലെ നനയ്ക്കുന്ന മഴ.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
നനയുക, നനയ്ക്കുക
എന്ന വിശുദ്ധ നിയോഗവുമായി
മഴ.

ലോകത്തില്‍ നിന്നോടിയോളിച്ചു-
മഴ അന്തര്ദാനം ചെയ്യുന്ന
മണ്ണിന്റെ സുരക്ഷിത ഗര്‍ഭം...
മഴ കേറിക്കേറി മറയുന്ന
മാനത്തെ കാണാക്കോണി....
മഴ നെഞ്ചലച്ചു, ചാടിച്ചാകുന്ന
കടലിന്റെ കുത്തൊഴുക്ക്..

ഒടുവില്‍,
മഴയെവിടെപ്പോയാണ് ഒളിച്ചെതെന്ന
 വെറും അന്വേഷണങ്ങള്‍
ഉത്തരം കിട്ടാ ചോദ്യമായി,
കടങ്കഥയായി,
ഗതി കിട്ടാതലയുന്നു.

എന്‍റെ മാവേലി

ടി. കെ. ഉണ്ണി 
ഓണക്കാലത്ത് മാവേലി മന്നന്‍ മലയാളക്കരയിലെ തന്റെ പ്രജകളുടെ  ക്ഷേമാന്വേഷണത്തിന്നായി അങ്ങ് പാതാളത്തില്‍ നിന്നും ഈ ഭൂമിമലയാളത്തില്‍ എത്തുന്നുവെന്ന സങ്കല്പത്തില്‍ നമ്മള്‍ ആഘോഷത്തില്‍ ആറാടുന്നത് പതിവാണല്ലോ.!
താന്‍ തന്നെയാണ് ഭൂമി മലയാളത്തെ ഇപ്പോഴും ഭരിച്ചു രമിച്ചുകൊണ്ടിരിക്കുന്നതെന്നു    പാവം മാവേലി ധരിച്ചു വശായതുകൊണ്ടാകുമോ അദ്ദേഹത്തിന്റെ ഈ എഴുന്നുള്ളത്ത്.! അതോ ഭൂമിമലയാളത്തിന്റെ കഥകള്‍ അറിയാതെ ആട്ടം കാണാന്‍ എത്തുകയാണോ  കോമാളിയായ മാവേലി.!  അദ്ദേഹം വാമനനെ പാതാളത്തില്‍ വെച്ച് കണ്ടിരുന്നുവെങ്കില്‍  (അസുരഭില) സുരഭില (അസുന്ദര) സുന്ദരമായ മലയാളക്കരയിലെ പ്രജകളുടെ സ്വര്‍ഗ്ഗീയ  (അസുഖ) സുഖാസ്വാദനം അനുഭവിച്ചറിയാന്‍ വരില്ലായിരുന്നു.!
ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രജാതല്പരരായ അധികാരി വര്‍ഗ്ഗവും ഭൂലോക  സമ്പല്‍സമൃദ്ധിയുടെ പല്ലക്കേറിയ കൊടിയ ചൂഷകമര്‍ദ്ദകവര്‍ഗ്ഗവും ചേര്‍ന്ന് പ്രജാക്ഷേമ  തല്പരനല്ലാത്ത വാമന വിനാശകനെ പാതാളത്തിലേക്ക്‌ ചവുട്ടിത്താഴ്ത്തിയ കാര്യം പാവം മാവേലി അറിഞ്ഞിട്ടില്ലെന്ന് വരുമോ.? സന്ദേഹിക്കാതിരിക്കുന്നത് എങ്ങിനെ.?
ഓണാഘോഷം  വിഡ്ഢിപ്പെട്ടിക്കുള്ളിലെ മാന്ത്രികവിദ്യകളായി ഒതുക്കപ…