Skip to main content

Posts

Showing posts from April, 2012

മലയാളസമീക്ഷ ഏപ്രിൽ 15- മെയ് 15/2012

 പുതിയ ലക്കം മലയാളസമീക്ഷ ഈ മാസം 22 നു പ്രസിദ്ധീകരിക്കും.

MALAYALASAMEEKSHA/APRIL15-MAY 15/2012
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം
ആത്മീയം
പുലരിയിലേക്ക് നടന്ന ദിവസം
സി.രാധാകൃഷ്ണൻ
 മലയാളസമീക്ഷ കഴിഞ്ഞലക്കം വായന
എ.എസ്.ഹരിദാസ്
അഭിമുഖം:
ബോസ് കൃഷ്ണമാചാരി/എസ്.എസ്.ഹരിദാസ്
കൃഷി
സ്ത്രീശാക്തീകരണവും സുസ്ഥിരകേരവികസനവും നമുക്ക് ലക്ഷ്യമിടാം
ടി.കെ.ജോസ് ഐ.എ.എസ്
 വനിതകൾക്കാശ്രയം ഈ കേരവൃക്ഷത്തണൽ
രമണി ഗോപാലകൃഷ്ണൻ
വെട്ടത്തുനാട്ടിലെ ഏതൻ തോട്ടം
മിനി മാത്യൂ
ഫലമറിയാൻ നാളികേരം
പായിപ്ര രാധാകൃഷ്ണൻ
ചാപ്ലിന്റെ പെരിയ ചിന്നമ്മ
കെ.എസ്.സെബാസ്റ്റ്യൻ 
കൽപ്പവൃക്ഷത്തിന്റെ കരുത്തിൽ
ആർ.ജ്ഞാനദേവൻ
കേരകർഷകന് ഉയിർത്തെഴുന്നേൽക്കാം
ജോസഫ് ആലപ്പാട്ട്
രാമുവിന്റെ തേങ്ങാസൂത്രം
പോളി ജോർജ്ജ്
എന്റെ തെങ്ങ്
അഞ്ജലി രാജൻ
ഗ്രാമലക്ഷ്മി
ബീന എസ്
ഏപ്രിൽ :കേരകർഷകർ എന്ത് ചെയ്യണം?
നാളികേര ജേർണലിൽ നിന്ന്
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
ലേഖനം  പട്ടാളമേധാവിയുടെ രാഷ്ട്രീയപ്പോര്
പി.സുജാതൻ
ചാവുതുള്ളൽ
മീരാകൃഷ്ണ
ഇത്തിരി പതിയെ ഓടിക്കുന്നതിൽ വിഷമമുണ്ടോ?
രഘുനാഥ് പലേരി
 പംക്തികൾ
എഴുത്തുകാരന്റെ ഡയറി
കോൺഗ്രസ് പാർട്ടിയും പാർട്ടി കോൺഗ്രസും
സി.പി.രാജശേഖരൻ
അ…

ജാലകങ്ങള്‍

ശ്രീജിത്ത് മൂത്തേടത്ത്
ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്‍റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുന്പോള്‍ "തുറന്നിട്ട ജാലകം" സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു. ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും "അരുതായ്മകള്‍" കണ്ടു. ഇത്തിരി "ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന "അരുതാത്ത ജാലകം' തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി. സമയത്തിന്ന പണമൊടുക്കി നഗരത്തില്‍ ലയിച്ചു. ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത് മീനു തിരിച്ചറിഞ്ഞില്ല. ബാങ്കില്‍ "ഏകജാലകം" - ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ "ബസ്സ് ജാലക"ത്തിലൂടെ താന്‍ കണ്ട രഹസ്യം കൂടെ …

എന്റെ യാത്രകള്‍...

ഷാജഹാൻ നന്മണ്ടൻ
ഈയിടെയായിഎന്റെയാത്രകള്‍സ്വപ്നങ്ങളില്‍കൂടെയാവുന്നത്യാദൃശ്ചികമായിരുന്നു. പലസ്തീനുംഇറാക്കുംമിസ്റുംകടന്നുസമീര്‍ജിഹാഫിയെത്തേടിഞാന്‍യമനിലേക്ക്യാത്രതിരിച്ചു.
അവനെത്തേടിമുമ്പൊരുതവണഞാന്‍യമനിലേക്ക്യാത്രചെയ്തിരുന്നുഎന്നാണോര്‍മ്മ. പക്ഷേപാതിവഴിയില്‍ആദില്‍ശുഐബിഎന്നെകഥപറയാന്‍നിര്‍ബന്ധിച്ചപ്പോള്‍ഞാന്‍തല്‍ക്കാലത്തേക്ക്യാത്രഅവിടെഅവസാനിപ്പിക്കുകയായിരുന്നു.കഥകളോടുള്ളഭ്രമമെന്നെയാത്രനിര്‍ത്തുവാന്‍പ്രേരിപ്പിച്ചുഎന്നതാണ്സത്യം.
മരുഭൂമിതാണ്ടുമ്പോള്‍ഒറ്റയാവാതിരിക്കാനാവണംഒരുകാറ്റ്എന്നെഅനുധാവനംചെയ്തിരുന്നു.തണുപ്പിന്റെആരംഭത്തിനായിഒരുകുഞ്ഞുമഴപെയ്തുലര്‍ന്നമരുഭൂമി

വരയും വാക്കും.

രാജൻ സി.എം


*വാളിനേക്കാള്‍ ശക്തി വാക്കിനാണെന്നു പഴംപുരാണം. (വാള്‍ബലത്തെക്കാള്‍ ആള്‍ബലം കേമം എന്നുമുണ്ട്.) വാഗ്ബലത്തെക്കാള്‍ കേമം, പക്ഷെ, വരബലം. ആയിരം വാക്കുവേണ്ടിടത്തു ഒരു വര മതിയെന്ന് വര വരപ്രസാദമായിക്കിട്ടിയവര്‍ പറയും.
വര നേര്‍വരയാകാതിരിക്കാന്‍ നോക്കണം. വാക്കിനുപകരം ഒരു നോക്കായാലും മതി. (പക്ഷെ, കണ്ണു കോങ്കണ്ണാകരുത്.) നോക്കി നോക്കി വെള്ളമിറക്കുന്നവന് വാക്കെവിടെ വരാന്‍ ?
**വരയുടെ പരമശിവന്‍ വാസേവന്‍ നമ്പൂരിയാണെന്ന് നരനാരായണന്‍ കുട്ടി പറഞ്ഞെങ്കിലും ശൂദ്രരും മ്ലേച്ഛരും അത്ര മോശമൊന്നുമല്ല: കുഞ്ഞമ്മാമന്‍ ഗഫൂര്‍ കോമണ്‍മാന്‍ ലക്ഷ്മണ്‍ കുഞ്ചുക്കുറുപ്പു യേശുദാസ്‌ ഗുരുജി അരവിന്ദന്‍ എ. എസ്സ്, കരുണാകരന്‍, ഉണ്ണി, കേശവ്, സുധീര്‍, സുഭാനി ...
നമ്പൂരി പരമശിവനായ്ക്കൊട്ടേ. മറ്റുള്ളവര്‍ക്ക് ബ്രഹ്മാവോ വിഷ്ണുവോ ആകാമല്ലോ. വര വഴി സൃഷ്ടിയും സംരക്ഷണവും സംഹാരവും നടന്നാല്‍ മതി.
വര, പക്ഷെ, പലപ്പോഴും വെള്ളത്തിലാണെന്ന കുറവുണ്ട്. (വരക്കുന്നവര്‍ വെള്ളമടിക്കുന്നവരാണെന്ന ധ്വനിയില്ല.) വരച്ചവര നിലനിര്‍ത്താന്‍ പ്രയാസം. വരച്ച വരയില്‍ വാക്കു നില്‍ക്കില്ല. വരനില്‍ക്കാന്‍ വാക്കു വേണേനും. അപ്പോള്‍ വര വാക്കോടുകൂടിയിരിക്കട്ടെ. പരമശിവന്‍ ശക്തിയോടു കൂടി…

പ്രണയം

സുധാകരൻ ചന്തവിള
ആഗോളവിപണിയും കുടുംബവും


കാലാനുസൃതമായി മാറാത്തതെന്തുണ്ട്‌ ലോകത്തിൽ? കുടുംബം എന്ന സങ്കൽപത്തിനും
യാഥാർത്ഥ്യത്തിനും വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാശ്രയവും
സ്വതന്ത്രവുമായ വിക്തിജീവിതങ്ങൾ കൂട്ടിയോജിപ്പിക്കപ്പെടുന്ന
'സെറ്റില്‍മന്റു'കൾ മാത്രമായി കുടുംബം മാറി. ആരും ആർക്കും വിധേയരാകാത്ത
വിപണി മൂല്യാധിഷ്ഠിത ബന്ധങ്ങളുടെ ഏച്ചുകെട്ടലുകൾ മാത്രം.
ആഗോളമൂലധനത്തിന്റെ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമാണ്‌
എവിടെയും കാണാൻ കഴിയുന്നത്‌.  ഏതുതരം ആഗ്രഹങ്ങളിലും ചിന്തയിലും
വർത്തമാനത്തിലും ഒളിഞ്ഞിരിക്കുന്നത്‌ വിപണി മൂല്യങ്ങളാണ്‌.  നമ്മുടെ
വിവാഹങ്ങൾതന്നെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്‌. വിലയ്ക്കു
വാങ്ങാൻ കഴിയുന്നതിനപ്പുറമെന്ത്‌ എന്ന ചിന്ത!  പണംപോലെ
ഭർത്താക്കന്മാരെയും ഭാര്യമാരെയും വിലക്കുവാങ്ങാൻ കഴിയുന്ന സ്ഥിതി!
അങ്ങനെയല്ലാതെ ചിന്തിക്കുവാൻ ആളില്ലാതായി.


   പ്രേമവിവാഹങ്ങൾ ചിലപ്പോഴൊക്കെ ഇതിനപവാദമായി  സംഭവിക്കാറുണ്ടെങ്കിലും
ഭൂരിഭാഗം വിവാഹങ്ങളും പണത്തെ ആശ്രയിച്ചുതന്നെയാണ്‌ നിലനിൽക്കുന്നത്‌.
കുടുംബം, കുലമഹിമ, ആഭിജാത്യം എന്നിവയെല്ലാം ഇന്ന്‌ വലിയ
ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ല…

ദയാവധം

സണ്ണി തായങ്കരി
   അന്ന്‌ ഒരു ദുരന്തവാർത്തയുമായാണ്‌ ഗ്രാമം ഉണർന്നത്‌. ആർക്കുമത്‌
വിശ്വസിക്കാനായില്ല. മരങ്ങളെ ഏറെ സ്നേഹിച്ച ഒരാൾ. വിരോധാഭാസമെന്ന്‌
തോന്നാം, ഒരു മരം വെട്ടുകാരൻ സ്വയം വെട്ടിയിട്ട മരത്തിനടിയിൽ മരത്തെ
പുണർന്ന്‌ മരിച്ചുകിടക്കുന്നു!
  ദിവാകരനെ സംബന്ധിച്ചിടത്തോളം മരം അയാൾക്ക്‌ കേവലമൊരു മരമല്ല.
തന്നെപ്പോലെത്തന്നെ ജീവനുള്ള ശരീരമാണ്‌. മനുഷ്യശരീരത്തിലെന്നപോലെ അനേകം
ഞരമ്പുകൾ മരഗാത്രത്തിലുണ്ടെന്ന്‌ അയാൾ വിശ്വസിക്കുന്നു. അതിലൂടെ ഒരു
പ്രത്യേകതരം രക്തമോടുന്നു. മനുഷ്യനെന്നപോലെ, ശരീരത്തിൽ ഏൽ ക്കുന്ന ഏതു
മുറിവും മരത്തെയും വേദനിപ്പിക്കും. മരങ്ങൾ കരയാറുണ്ട്‌. എന്നാൽ അതിന്റെ
കരച്ചിൽ തിരിച്ചറിയാൻ സാധാരണ മനുഷ്യന്‌ കഴിയില്ല. അതിന്‌ മരത്തെ
സ്നേഹിക്കുന്ന ഒരു മനസ്സ്‌ വേണം. മനുഷ്യശരീരത്തെ കീറിമുറിക്കുന്ന
ഭിഷഗ്വരന്റെ അവഗാഹത്തോടെയാവണം മരഗാത്രത്തെ സമീപിക്കേണ്ടത്‌.
    ഇതൊക്കെ മരങ്ങളെ ദൈവങ്ങളെപ്പോലെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത
വൃക്ഷക്കുഞ്ഞൻ എന്ന വിളിപ്പേരുള്ള അച്ഛൻ കുഞ്ഞുകൃഷ്ണൻ പറഞ്ഞുതന്നിട്ടുള്ള
വിശ്വാസരഹസ്യങ്ങൾ. അതിനെ സാധൂകരിക്കാത്തതൊന്നും ഇന്നുവരെ ദിവാകരന്റെ
ജീവിതാനുഭവങ്ങളിൽനിന്ന്‌ ഉരുത്തിരിഞ്…