Skip to main content

Posts

Showing posts from December, 2011

malayalasameeksha

മലയാളസമീക്ഷ
ഡിസം 15 -ജനു  15/2012 reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
സ്മരണ കാക്കനാടന്റെ വഴി
ഡോ.എം.എസ്.പോൾ


കവിത: ഭാഗം ഒന്ന് അസംബ്ലിരോഗം
ചെമ്മനം ചാക്കോ 


 നഗരികാണിക്കൽ
പായിപ്ര രാധാകൃഷ്ണൻ


ഒരു വിഷജന്തു
സനൽ ശശിധരൻ


പുറപ്പാട്
എൻ.ബി.സുരേഷ്


പ്രവാസദൂരം
സന്തോഷ് പാലാ


my incandescent lamp
വിന്നി പണിക്കർ


കവിത: ഭാഗം രണ്ട്

തോനെ
ഡോ.കെ.ജി.ബാലകൃഷ്ണൻ


 പേരുദോഷം
വി.ജയദേവ്


അക്വേറിയം
ജ്യോതിഭായി പരിയാടത്ത്


ബോധോദയം
വി.ദത്തൻ


വെറുതെ
ശാന്താമേനോൻ


പ്രതീകം
മഹർഷി


കുറുമ്പ്
പി.എ.അനീഷ്


കവിത: ഭാഗം മൂന്ന്

അടിമ
ശ്രീകൃഷ്ണദാസ് മാത്തൂർ


സ്വകാര്യത
ഗീത എസ്.ആർ


അഗ്നിഭ്രൂണം
ബക്കർ മേത്തല 


അരുചി
ഗീത മുന്നൂർക്കോട്


ലോകം ഒരു ഞരമ്പുരോഗിയെ നിർമ്മിക്കുന്നു
രാം മോഹൻ പാലിയത്ത്


 ഉണർവ്വ്
രഹ്‌നാ രാജേഷ്


ഭ്രഷ്ട്
ഷാജി നായരമ്പലം


കൃഷി

വിലസ്ഥിരതയ്ക്കും മികച്ച വരുമാനത്തിനും മൂല്യവർദ്ധിത നാളികേരോൽപ്പന്നങ്ങൾ
ടി.കെ.ജോസ് ഐ എ എസ് 


തെങ്ങെവിടെ മക്കളേ?
ചെമ്മനം ചാക്കോ


ആക്ടിവേറ്റഡ്‌ കാർബൺ -
ഇവൻ ആളൊരു പുലി തന്നെ!
രമണി ഗോപാലകൃഷ്ണൻ 


ഇനിയും കെടാത്ത വെളിച്ചം
എം.തോമസ്മാത്യൂ

കാണാമറയത്ത്

കുസുമം പി.കെ
സംഭവത്തിനുശേഷം ആദ്യമായി ബോട്ടു സവാരി തുടങ്ങിയത് ആറുമാസത്തിനു മുമ്പായിരുന്നു. .മുത്തശ്ശിയുടെ കൈപിടിച്ച് ബോട്ടിലിരുന്ന കൊച്ചുമകന് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.ബോട്ടു ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് മുന്പിലുള്ള കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുന്നുണ്ട്. വഴിതെറ്റാതിരിയ്ക്കാന്‍. ജിയോഗ്രാഫിക്കല്‍ മാപ്പിനെ ആശ്രയിച്ചാണല്ലോ  ബോട്ടോടിയ്ക്കുന്നത്.കുറച്ചുകൂടി ടൂറിസം വികസിച്ചു. അവിടവിടെയായി ബോട്ടുകള്‍ വേറെയും ഉണ്ട്.
അനന്ത നീലാകാശം പോലെ പരന്നു കിടക്കുന്ന ജലപ്പരപ്പ്.കായലും കടലും എല്ലാം ഒന്നായി തീര്‍ന്ന ജലപ്പരപ്പ്.മുത്തശ്ശിയുടെ കണ്ണില്‍ക്കൂടി ഒഴുകിയ കണ്ണീരിന്‍റെ കാരണം പിടികിട്ടാതെ കൊച്ചുമോന്‍ വിഷമിച്ചിരുന്നു.കൈയ്യിലിരുന്ന ഭൂപടം എടുത്തു പരതിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇവിടെ എവിടെയെങ്കിലും ആയിരിക്കണം.പേരക്കുട്ടി കഥയറിയാതെ മിഴിച്ചിരുന്നു.
അവന് ആകാംക്ഷ അടക്കാന്‍ കഴിയാതിരുന്ന ഒരു നിമിഷം അവന്‍ മുത്തശ്ശിയോടു തിരക്കി. “മുത്തശ്ശി എന്തിനാണു കരയുന്നത്?” മുത്തശ്ശി മുത്തശ്ശിക്കഥപോലെ ആ കഥ പറഞ്ഞു കൊച്ചു മകനെ കേള്‍പ്പിച്ചു. മുത്തശ്ശിയുടെ മുത്തേ, ഒരു കാലത്ത് ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.പ…

മണല്‍ക്കാറ്റുകള്‍

സ്മിത പി കുമാർ കാഴ്ചയുടെ അങ്ങേ അറ്റം വരെ
വെന്തു മലച്ച മണല്‍ക്കുന്നുകള്‍.
വെയില്‍ചില്ലുകള്‍ പൂക്കുന്ന പകല്‍   
ഉരുകിയൊലിക്കുന്ന രാവുകള്‍
ചത്തൊടുങ്ങുന്ന ബീജങ്ങള്‍
ജീവന്‍റെ  ഷണ്‍ഡീകരണം.

പതുക്കെ കണ്ണടക്കുമ്പോള്‍
നിലാവ് പൂക്കുന്ന തൊടിയില്‍
നോവുകളുടെ കരിമ്പടം പുതച്ചു
വഴികണ്ണുകളോടെ ഒരു വീട് ...
വയല്‍ വരമ്പിനറ്റത്തെ ഇടവഴിയില്‍
നേര്‍ത്ത പരിഭവങ്ങളോടെ
കൊലുസ്സണിഞ്ഞ ഒരു കാറ്റ് ...

പനിക്കുന്നുവോ ....?
മഴച്ചാറ്റല്‍ വീഴുന്ന കോലായില്‍
ചുക്ക് കാപ്പിയിലൂറുന്ന എരിവിലലിഞ്ഞു
നിന്റെ ഇണക്കങ്ങളിലേക്ക് ചുരുണ്ട്കൂടി
പനിച്ചു കിടക്കാന്‍ ...
ഈ മരുഭൂവില്‍ നിന്നിനിയെത്ര
മഴക്കാതങ്ങള്‍ താണ്ടണം?

വെറുതെ

ശാന്താമേനോൻ


പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.

തോനെ

തോനെ            ഡോ.കെ.ജി.ബാലകൃഷ്ണൻ    

ഈ കടലോരത്തിരുന്ന്              
കാഴ്ചയുടെ അതിരുതേടി              
നടവഴിയുടെ നീളമളന്ന്              
വീതിക്കണക്ക് കൂട്ടിക്കിഴിച്ച്              
രണ്ടും ഒന്നെന്നോ,ഒപ്പമെന്നോ,  
തിട്ടമില്ലെന്നോ,             
തിന്തനത്തോമെന്നോ;-            
തോനെയെന്നോ.             
ആകാശപ്പെരുക്കം;             
ആവനാഴിയിലെ             
അമ്പുകളുടെ എണ്ണം              
അറിയില്ലെന്നോ,അറിഞ്ഞാൽത്തന്നെ              
ഏത് വില്ലേറ്റി               
അന്തമില്ലായ്മയിലേയ്ക്ക് പായിച്ച്              
അല്ലയോ അർജജുന!             
നിനക്ക് ഈ ഇരുൾപ്പരപ്പിനെ              
പിളർക്കാനാവും?             
ആറടി മണ്ണിന്ന് അധിപൻ               
അല്ലെങ്കിൽ,             
ആയിരം കാതം              
അറിയുവതെന്തിന്ന്?             
രാവും പകലും ചേർന്ന്,          
നൂറ്റൊന്നും നൂറായിരത്തൊന്നും              
ആവർത്തിച്ച്,             
നിന്റെ മോഹപ്പരപ്പ്.           
കാലത്തിന് കാലനില്ലെന്ന്              
എന്തുറപ്പ്?                   
ഉണ്ടാകാം,             
വിളിക്കാൻ പേരില്ലെന്ന് മാത്രം.
അഥവാ,ഉണ്ടെങ്കിൽത്തന്നെ,       
ഉച്ചരിക്കരുത്.             
അത…