Skip to main content

Posts

Showing posts from October, 2011

മലയാളസമീക്ഷ ഒക്ടോ 15 -നവം.15

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം[ലക്കം നാല്]


ഈ ലക്കം സ്പെഷൽ നീല പത്മനാഭൻ
വായന: മലയാളസമീക്ഷ കഴിഞ്ഞ ലക്കം എ.എസ്.ഹരിദാസ്
കഥ :ഭാഗം ഒന്ന് ജനാർദ്ദനൻ വല്ലത്തേരി


രാജു ഇരിങ്ങൽ 


ജെ.ഷിജിമോൻ


ആർ.എസ്.പണിക്കർ
കഥ :ഭാഗം  രണ്ട്

ജാനകി 


ശ്രീജിത്ത് മൂത്തേടത്ത് 


സണ്ണി തായങ്കരി


ബി.ജോസുകുട്ടി 
കൃഷി

 ടി.കെ.ജോസ്  ഐ.എ.എസ്


എം.തോമസ്മാത്യൂ 


രമണി ഗോപാലകൃഷ്ണൻ


മിനി മാത്യൂ 


തെങ്ങിന്റെ ചങ്ങാതിമാർ 
കഥ :ഭാഗം മൂന്ന്

കുര്യാച്ചൻ


ജുവൈറിയ സലാം


 മേതിൽ ഗോപാലൻ


സത്യൻ താന്നിപ്പുഴ


ശ്രീദേവിനായർ 
കഥ: ഭാഗം  നാല്

ഷാജഹാൻ നന്മണ്ടൻ ദുബായ്


എസ്സാർശ്രീകുമാർ 


രാജനന്ദിനി


അബ്ദുല്ലത്തീഫ് നീലേശ്വരം
കഥ :ഭാഗം അഞ്ച്

എം.എൻ.പ്രസന്നകുമാർ


ധർമ്മരാജ് മാടപ്പള്ളി


അശോകൻ അഞ്ചത്ത് 


അഭിമുഖം: സനൽ ശശിധരൻ
ഓർമ്മ

ധനലക്ഷ്മി


വില്ലേജ്മാൻ


അനൂപ് മോഹൻ 
യാത്ര

അമ്പാട്ട് സുകുമാരൻനായർ


പംക്തികൾ:

എഴുത്തുകാരന്റെ ഡയറി സി.പി.രാജശേഖരൻ


 അഞ്ചാംഭാവം  ജ്യോതിർമയി ശങ്കരൻ


നിലാവിന്റെ വഴി
ശ്രീപാർവ്വതി
മനസ്സ് എസ്.സുജാതൻ


നിലാവിന്റെ വഴി

ശ്രീപാർവ്വതി പ്രണയത്തില്‍ മഴ പെയ്യുമ്പോള്‍ മഴയ്ക്ക് വല്ലാത്തൊരു സുഖമുണ്ട്, ഓര്‍ക്കാന്‍ ഒരുപാടൊര്‍മ്മകളുമായേ ഓരോ മഴയ്ക്കും മണ്ണിലേയ്ക്കിറങ്ങാനാകൂ. എനിക്ക് മഴയത്ത് പ്രണയിക്കാനാണ്, ഇഷ്ടം. നീയടുത്ത് ഇല്ലെങ്കിലും ഉണ്ടെങ്കിലും നിന്നെയോര്‍ത്ത്, മഴ നനഞ്ഞ് ,കണ്ണടച്ച് മഴക്കുളിരിലലിഞ്ഞ്, ഒടുവില്‍ നിന്നിലേയ്ക്കു തന്നെ മടങ്ങും. പണ്ടെന്നോ കുറിച്ചതാണ്,പക്ഷേ ഓരോ മഴയിലും ആ കുളിര്, മനസ്സിലേയ്ക്ക് വന്നലയ്ക്കും.മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുന്നതാണ്, നിനക്കേറ്റവും ഇഷ്ടം എന്ന് എന്നോടു പറഞ്ഞിട്ടില്ലെ, ഞാനും ഇപ്പോള്‍ അത് ഇഷ്ടപ്പെടുന്നു, കാരണം ആ മരക്കൂട്ടങ്ങള്‍ക്കിറ്റയില്‍ നിന്നെ തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണല്ലോ ചെയ്തു തീര്‍ക്കാനുള്ളതെന്തോ ബാക്കിയുള്ള പോലെ നീ നിന്‍റെ കുതിരപ്പുറത്ത് ആ വഴി വന്നത്, എന്നെ കണ്ട് നിന്‍റെ കുതിര സ്നേഹത്തോടെ എന്‍റടുത്തേയ്ക്കു വന്നത് ഒരുപക്ഷേ അവന്‍ അവന്‍റെ യജമാനത്തിയെ മനസ്സിലാക്കിയതിന്‍റെ ആഹ്ലാദത്തിലാകാം. ആ മഴയില്‍ നീയെനിക്ക് അഭയമായി, നിന്‍റെ യാത്രയില്‍ ഞാനും കൂട്ടായി.

മഴ കുട്ടിക്കാലത്തെ കളിവള്ളമായ്
പണ്ട് ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെ ഒരു ചെറിയ തോട് ഉണ്ടായിരുന്നു, ഇപ്പോള്‍ അത് വലു…

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; കൽപവൃക്ഷത്തിന്‌ ശുക്രദശ

മിനി മാത്യു പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ് കൊച്ചി
നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി ബോർഡ്‌ നടത്തിവന്നതിന്റെ ഫലമായി തെങ്ങുകൃഷിയുടെ വ്യാപ്തിയോടൊപ്പം വിളവു വർദ്ധിച്ചെങ്കിലും വിളവെടുപ്പിന്‌ ആളെ കിട്ടാനില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ്‌ ഇക്കാലമത്രയും കണ്ടുവന്നത്‌. ഇത്തരുണത്തിലാണ്‌ നാളികേര വികസന ബോർഡ്‌ കേരകൃഷിമേഖല നേരിടുന്ന ഈ പ്രതിസന്ധിക്ക്‌ പരിഹാരമായി ?തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന നൂതന ആശയവുമായി രംഗത്തെത്തിയത്‌. അസംഘടി തരായിരുന്ന കേരകർഷകർക്കും തൊഴിലാളികൾ ക്കുമിടയിലൊരു സംഘടിത ഗ്രൂപ്പ്‌. അതായത്‌, വിലത്തകർച്ച മൂലവും രോഗകീടബാധകളാലും ജന്മനാട്ടിൽതന്നെ ഒരു വ്യാഴവട്ടക്കാലമെങ്കിലും അവഗണനയുടെ കൂരമ്പുകളേറ്റുവാങ്ങേണ്ടിവന്ന കേരവൃക്ഷത്തിന്‌ ഇനി ശുക്രദശയുടെ നാളുകളാണ്‌.


പഴമക്കാർക്ക്‌ പരമ്പരാഗതമായി തെങ്ങുകയറ്റം സ്വയാർജ്ജിത തൊഴിലായിരുന്നു. ഇന്നാകട്ടെ തളപ്പിട്ട്‌ തെങ്ങിൽ കയറി തേങ്ങയിടുന്നവരുടെ എണ്ണം നന്നേ വിരളം. തെങ്ങു കയറ്റക്കാരെ കിട്ടാനില്ലാതെ നാടെങ്ങും നേരിടുന്ന ദുരവസ്ഥയ്ക്കൊരു പരിഹാരമാണ്‌ ബോർഡ്‌ നടപ്പാക്കുന്ന യന്ത്രവൽകൃത തെങ്ങുകയറ്…

തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടെയും കേരളത്തിന്റെയും

ടി.കെ.ജോസ് ഐ എ എസ് ചെയർമാൻ  നാളികേര വികസന  ബോർഡ്
പ്രിയപ്പെട്ട കേര കർഷകരേ,

നാളികേര കർഷകർക്ക്‌ ഒരു കൈത്താങ്ങും, സഹായവുമായി ചങ്ങാതിക്കൂട്ടം വരവായി.  തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്റെ ബീജാവാപംതന്നെ നാളികേര കർഷകരുടെ ആവശ്യങ്ങളിൽ നിന്നുമാണ്‌.  കഴിഞ്ഞ ആറുമാസമായി ഞാൻ തേങ്ങയിട്ടിട്ടില്ല; പണത്തിനാ വശ്യമില്ലാഞ്ഞിട്ടല്ല; തെങ്ങുകയറ്റക്കാരുടെ സമയം കിട്ടാത്തതുകൊണ്ടുമാത്രം. നിരവധി കർഷകരുടെ ഈ വനരോദനം ഞങ്ങൾക്കും വേദനതന്നെയാണ്‌;  ഒപ്പം വെല്ലുവിളിയും.  ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കാൻ നാളികേര വികസന ബോർഡിനോടൊപ്പം കേരള കാർഷിക സർവ്വകലാശാലയും, കൃഷിവിജ്ഞാന കേന്ദ്രങ്ങളും നിരവധി സന്നദ്ധ സംഘടനകളും തയ്യാറായി.


പങ്കുവച്ചാൽ പ്രശ്നങ്ങൾ ലഘുതമമാകുമെന്ന പ്രമാണം ഇവിടെയും അർഥവത്തായി.  നിരവധി ചർച്ചകളും ആലോചനകളും, ഈ ആശയത്തിന്‌ ഭേദപ്പെട്ട രൂപഭാവങ്ങൾ നൽകുന്നതിനുപകരിച്ചു.  അങ്ങനെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്‌ ഇന്നു കാണുന്ന രൂപഭാവങ്ങൾ ലഭിച്ചു. ചുരുങ്ങിയത്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരെ ഈ സാമ്പത്തിക വർഷം തന്നെ പരിശീലിപ്പിച്ച്‌ പ്രവർത്തനസജ്ജരാക്കാൻ നാളികേര വികസന ബോർഡ്‌ തീരുമാനമെടുത്തു.


പരിശീലനംതന്…

മലയാള സിനിമയിലെ ചന്തികള്‍

പൊന്നുമോൾ
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നടന്‍മാരുടെ ചന്തി ഒരു അനിവാര്യ ഘടകമാണെന്ന്‌ തോന്നും ചില മലയാള സിനിമകള്‍ കണ്ടാല്‍. മീശമാധവന്‍ മുതല്‍ ഇന്ന്‌ തിയേറ്റര്‍ നിറഞ്ഞോടുന്ന സീനിയേഴ്‌സ്‌ വരെയുള്ള സിനിമകളില്‍ ചന്തി കാണിക്കല്‍ കോമഡിയുണ്ട്‌. ദിലീപിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ മീശമാധവനിലാണ്‌ ചന്തിയെ കോമഡി ഉപകരണമായി നന്നായി ഉപയോഗിച്ചത്‌. സിനിമ തുടങ്ങുന്നതു തന്നെ ഹരിശ്രീ അശോകന്‍, ദിലീപ്‌ തുടങ്ങിയ നടന്‍മാര്‍ ജഗതിക്ക്‌ ചന്തി കണി കാണിച്ചുകൊണ്ടാണ്‌. പിന്നീട്‌ എന്താണ്‌ കണി കാണിച്ചതെന്ന്‌ കൊച്ചിന്‍ ഹനീഫ ചോദിച്ചപ്പോള്‍ ജഗതിയും മുണ്ടുപൊക്കി കാണിക്കുന്നുണ്ട്‌. ദ്വയാര്‍ഥ പ്രയോഗങ്ങളും പ്രഷ്‌ഠപ്രദര്‍ശനങ്ങളും കോമഡിയുടെ അവിഭാജ്യഭാഗമാണെന്ന്‌ മലയാള സിനിമ തിരിച്ചറിഞ്ഞതും മീശമാധവനിലൂടെയാണ്‌.


കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി പൂര്‍ണനഗ്‌നനായി ഒരു രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മണിയുടെ കറുത്തിരുണ്ട പ്രഷ്‌ഠം മാത്രം കാണാനുള്ള `ഭാഗ്യമേ’ പ്രേക്ഷകര്‍ക്കുണ്ടായുള്ളൂ. മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തില്‍ സലീം കുമാറിന്റെ കുണ്ടി കണ്ട്‌ കാണികള്‍ സായൂജ്യമടഞ്ഞു. സീനിയേഴ്‌…

പ്രണയകാലം

തബാരക് റഹ്‌മാൻ
കാലമേ
പ്രണയ കാലമേ
നീ പൂക്കാതിരിക്കുക
നിന്‍ അധരം, ചുവക്കാതിരിക്കുകമാറിടം,ചുരക്കാതിരിക്കുക
കാരണം
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം
വിഷുക്കാലമേ
കണിപ്പൂക്കളെ
നിങ്ങള്‍ തന്നതും പ്രണയകാലം
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക

ലഹരിയുടെ രാത്രി .

രാജേഷ്ശിവ

ബോധമണ്ഡലം കുത്തിത്തുറക്കുന്ന
കാളക്കൂറ്റന്റെ ശീഘ്രനിശ്വാസങ്ങള്‍
തെല്ലുമരോചകമാകാത്ത രാവിതില്‍
തെല്ലൊരാസക്തി കൊമ്പുകുലുക്കുന്നു.

വന്യവേഗത്തില്‍ കുത്തിക്കിളയ്ക്കുന്നു
വന്യതാളത്തില്‍ ഞാനും മറക്കുന്നു
മൂക്കുകയറിന്റെ തുമ്പങ്ങു നീണ്ടതില്‍
പിടിവിട്ടു ചിന്ത ചിരിയ്ക്കുന്നതെന്തിനു?

കൊമ്പുമൂര്‍ച്ചയില്‍ ചേല കുരുങ്ങുന്നു
കൊമ്പു നീട്ടലില്‍ സ്പര്‍ശം തരളിതം
ഗന്ധമസഹ്യമെങ്കിലും ഉമിനീരില്‍
കുളിരുകോരും സമുദ്രങ്ങളെത്രയോ!

കണ്ടു കണ്ടവനെന്നെ ഭോഗിയ്ക്കവേ
സ്വത്വവിസ്മൃതം തീണ്ടിയ യാമമായി.
അന്നനാളത്തില്‍ കത്തിക്കയറുന്ന
റമ്മിന്റെ തീയിലെല്ലാമൊടുങ്ങട്ടെ
ആ ചാരക്കൂനയിലെന്നെയറിയുന്ന
വാക്കിന്റെ മുത്തുകള്‍ നിങ്ങളെടുക്കുക.

ബീഡിപ്പുകയിലെ മാലാഖപ്പെണ്ണുങ്ങ -
ളെന്നോടു ചൊല്ലുന്നനുഗമിച്ചീടുവാന്‍,
ശ്വാസച്ചിത പുകയുമ്പൊളീ നിശ്വാസ
രേണുകളസ്വസ്ഥമാക്കുന്നു ചുറ്റിനും .

പൊട്ടിയ പാതിച്ചട്ടിയില്‍ പാതിയായി
വെന്ത പക്ഷിച്ചങ്കിലൊരപൂര്‍ണ്ണകാവ്യം.
ഇണയുടെ കൊച്ചുപിണക്കമകറ്റെണ്ട
കവനപ്പകര്‍ച്ചയിലുദര വിമ്മിഷ്ടവും .

വാക്കിനെ ചെത്തിയ ലഹരിമുനയിലെന്‍
മസ്തിഷ്കം വിണ്ടുകീറുമ്പോഴുമെഴുതുന്ന
തൂലികപ്പരിഷയ്ക്കു വീണവായിക്കുവാന്‍
ആത്മദുഃഖത്…

ഒസ്യത്ത്

മനോജ്‌ മനയില്‍ 

തൊട്ടിലില്‍ , കൈവിരലമ്മിഞ്ഞ പോലോര്‍ത്തു
നൊട്ടി നുണഞ്ഞു കിടന്നു കൊണ്ടും

പിഞ്ചു കാല്‍ രണ്ടും പുറത്തേക്കു നീട്ടിയും
പിഞ്ചോമനേ നിന്‍ കിടപ്പു കണ്ടും

ഉള്ളം കുളിര്‍ത്തു ഞാനക്കാഴ്ചയില്‍ മെല്ലെ
ഉള്ളിലാനന്ദത്തിര ചുരന്നും

നില്‍ക്കവെ, ജീവന്റെ ഭാഗപത്രത്തിലെ
ഇല്ലായ്മ നീക്കി നീയെന്നറിഞ്ഞു!

എങ്ങിനെ വാക്കിന്റെയമ്പു തൊടുത്തു കൊ-
ണ്ടിക്കാഴ്ചയെ ഞാന്‍ പകര്‍ത്തിടേണ്ടൂ

എങ്ങിനെ വശ്യമാം സ്നേഹവിഹായസ്സി-
ലിക്കാഴ്ചയെ ഞാന്‍ നിനച്ചിടേണ്ടൂ...

പുകഞ്ഞകൊള്ളി

അറുമുഖൻ കാഴ്ചയിലുണങ്ങിയ എന്നെ
അടുപ്പിന്‍ വായിലിറക്കി
അഗ്നിക്ക് സമ്മാനിച്ച
നീയറിയാതെ പോയ്‌..
അകമേ സ്നേഹത്തിന്‍
വറ്റാത്ത നീരുറവയുള്ളെനിക്ക്
നിന്നിച്ഛയ്ക്ക്..
കത്തുവാനാകില്ലെന്നു!

ആളിക്കത്തുവാന്‍
ഊതിയ അടുപ്പിലെ
പാറുന്ന ചാരത്തിനറിയാം
നിന്റെ പാഴ്ശ്രമം
കൂടെ നടന്നവരെല്ലാം
നിനക്കായ് വെണ്ണീറാകുമ്പോഴും
നീറി പുകഞ്ഞൊരു മനസ്സുമായ്
ഞാന്‍ മാത്രം ബാക്കി

പുകഞ്ഞവന്‍ പുറത്തെന്നു
വെളിയേ വലിച്ചിടുന്ന വേളയില്‍
കാറ്റേ.... ഒരപേക്ഷ,
കാര്‍മേഘത്തോട്‌
എന്റെ നൊമ്പരം ഓതുവാനാകുമോ..?
അല്ലെങ്കില്‍ ...
എന്റെ ഹൃദയത്തില്‍
അള്ളിപിടിച്ചിരിക്കുന്ന
കനല്‍പ്പുണ്ണുകള്‍
എന്നെ കാര്‍ന്നു തിന്നെക്കാം...! ----------------------------------------------

കളമാറ്റം

ജയൻ എടക്കാട്ട്


കിളക്കാര്‍ കൈക്കോട്ടൂമായി പോകുന്നുണ്ട്
തടം തൂര്‍ന്നിട്ടുണ്ടാകും
കള കാടുപിടിച്ചിട്ടുണ്ടാകും.
പുരനിറഞ്ഞ പാടങ്ങള്‍
ചാരിത്ര്യപ്രാധാന്യമുള്ള ചരിത്ര
കഥകള്‍ കേട്ട് മടിമൂടി കിടക്കുന്നുണ്ടാകും.

കിളക്കാരുടെ കയ്യില്‍ ഏണിയുണ്ടല്ലോ?
ഇറയില്‍നിന്നിറങ്ങാന്‍ കഴിയാതെ മഴ
കുടുങ്ങിക്കിടക്കുന്നുണ്ടാകും.
പുരമോന്തായത്തില്‍ കയറ്റിവച്ച കുന്ന്
ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ടാകും.
വിനോദകേന്ദ്രത്തിലെ ,
അടിവസ്ത്രം മാത്രം ധരിച്ച നീര്‍ച്ചോല
കുളിമുറിയുടെ ചുവരില്‍ വേരുകളാഴ്ത്തിയ
മരത്തിന്റെ ചില്ലയില്‍ തൂങ്ങിമരിച്ചിരിക്കാം.
പ്ലംബിങ്ങ് പൈപ്പിലൂടെ
അള്ളിപ്പിടിച്ചൂ കയറിയ കുളത്തിന്റെ
അവാസവ്യവസ്ഥ ഉരിഞ്ഞു പോയിരിക്കാം

അവരുടെ കയ്യില്‍ മഞ്ഞള്‍ പാത്രമുണ്ടല്ലോ?
കൊടുത്തൂവയുടെ ഇല ഉരഞ്ഞ്
ഭൂമി ചൊറിഞ്ഞു വീങ്ങിയിട്ടുണ്ടാകും
പാമ്പായിമാറിയ അരഞ്ഞാണച്ചരടിന്റേയും
അരപ്പവന്‍ മാലയുടേയും കടിയേറ്റിരിക്കാം.

കിള ഒരു കല
കാണാന്‍ കുട്ടികളും സഞ്ചാരികളും വന്നേക്കും
സംരക്ഷിക്കണം.

പ്രണയ നിലാവ്

സാംജി ചെട്ടിക്കാട് അന്നൊരു മഴയുള്ള  രാവില്‍  നിനച്ചിരിക്കാതെ
നിന്‍ പാതസ്വര കിലുക്കങ്ങലെന്നെ ഉണര്‍ത്തി  ഒരു നിശാഗന്ധി വിടരും സുഗന്ധമോടെ. പിന്നെ എന്‍  ഹൃദയ വാതിലില്‍ മുട്ടി വിളിച്ചൂ നീ   കരളില്‍ മുഴുവന്‍ നീ നിറച്ചന്നു നീ മധു  കനവില്‍ വീണ്ടും മഴവില്‍ നീര്‍ത്തി നീ  ചെവിയില്‍ ചേര്‍ത്ത് വച്ചു നീ നിന്‍ അധരങ്ങളാല്‍    നിറയെ പകര്‍ന്നു നിന്‍ ചുടു പ്രണയാര്‍ദ്ര  കവിതകള്‍ 
ആമ്പല്‍ പൂ നിരമാര്‍ന്ന്‍ നിന്‍ തുടുവിരലുകളാല്‍  എന്‍ ഹൃദയ നിലവറകള്‍  തന്‍ താഴുകള്‍ തുറക്കെ  നിറയുന്നു നിന്‍ ചുടു നിശ്വാസങ്ങള്‍ അതിലാകെയും  അറിയുന്നു ,അതെന്‍ തനു ആകെയും നിറവതു.
നിന്‍ നീല മിഴികള്‍തന്‍ പ്രണയ നിലാവ്  എന്നെന്‍  ഇരുള്‍ വഴികളില്‍  നിറയുന്നു. നിന്‍ കവിള്‍ ചുഴികള്‍  ഞാനതിന്‍ ആഴങ്ങളില്‍ മുത്തുകള്‍  തേടി അലയാന്‍ കൊതിപ്പൂ സദാ 
നിന്‍ ചിരി വിടരും വില്ലിന്‍ അമ്പു കളേറ്റെന്‍   കരളില്‍ പൊടിയും നിണനിറം കലര്‍ന്ന - പനിനീര്‍പൂക്കള്‍ ആകെ നിറഞ്ഞു  ഇന്നെന്‍ ജീവിത പൂവനിയില്‍ .
ഇനി എന്നു വന്നു നിരയുമെന്‍  പൂന്കാവനതിങ്കല്‍ നീ  ഇനിയെന്നെന്‍  രാവുകളില്‍ നിറയുമൊരു തിങ്കളായ് നീ  ഇനിയെന്ന് വന്നു നിറയുമെന്‍ സിരകളില്‍ നീ  ഒരു  മദകര  മാസ്മര സുഗന്ധമായ്ചരിത്രത്തിന്‍റെ ഹിമാലയന്‍ ചിമിഴ്
പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരിവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.  ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ…

മണ്ഡരീയം

മുയ്യം രാജന്‍

കൂമ്പടഞ്ഞ കളയാണ്‌
കഥയും കവിതയുമെന്ന്‌
നിരൂപക വൃന്ദം വിതയും വിപ്ലവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കൃഷി
അനിവാര്യമെന്ന്
വായനക്കൂട്ടം
കാലത്തെ
കള കേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനും
കൃഷി നശിച്ചാലും വേണ്ടില്ല
ഈണത്തില്‍ നീട്ടിപ്പാടാവുന്ന
പുതിയൊരു
ആട്ടക്കഥ വേണം
നമുക്കതിനെ
മണ്ഡരീയമെന്നു
നാമകരണം ചെയ്താലോ..?

ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍

ഡോ.കാനം ശങ്കരപ്പിള്ള
വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ…

എനിക്കും നിനക്കും ഇടയില്‍............

എം എന്‍ പ്രസന്ന കുമാര്‍


ആത്മാവുപേക്ഷിച്ച ടീച്ചറുടെ ശരീരം ചിതയിലേക്കെടുക്കുമ്പോള്‍ ശിരോസ്ഥാനത്ത് താങ്ങായി നിന്ന എന്റെ കൈകള്‍ക്ക് വിറയലോ എന്തൊക്കെയോ ആയിരുന്നു .ഒരു മകന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മകനെപ്പോലെ ആയിരുന്ന ഈ ശിഷ്യനെക്കൊണ്ടു ടീച്ചര്‍ ചെയ്യിപ്പിക്കുന്നത് പോലെ , ജീവന്‍ അകന്നപ്പോഴും ആജ്ഞാപിക്കുന്നത് എനിക്ക് കേള്‍ക്കാം .അത് മാത്രമായിരുന്നു എന്റെ കൈബലം .
ഒരു ദിവസ്സത്തെക്കായിപ്പോലും നാട്ടിലെത്തിയാല്‍ എന്റെ ടീച്ചറെ കാണാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല . മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടില്‍, വിശ്വാസങ്ങളുടെ മൈതാനത് പൊങ്കാലയിട്ട് സമയം കളയാതെ അക്ഷരങ്ങളുടെ ലോകത്ത് മുഴുകിയ ഒരു പരിണിതപ്രജ്ഞ, ഒരു അന്തിത്തിരി കൊളുത്തി എണ്ണ പുരണ്ട വിരലുകള്‍ മുടിയിഴകളില്‍ തൂത്തു, തൊഴുതു നില്ക്കുന്ന കാഴ്ചയോടെ യാണ് ഞാനും മോനും കയറി ചെന്നത് .ഏകദേശം ഒരു വര്‍ഷത്തെ ഇട വേളയ്ക്ക് ശേഷം ഉള്ള കാഴ്ച പരിഭവങ്ങളുടെ മുക്കൂട്ടു മുഖത്ത് പുരട്ടി ഒന്നും മിണ്ടാതെ നോക്കി അങ്ങനെ നിന്നപ്പോ അറിയാതെ കണ്‍ നിറഞ്ഞു പോയി .എന്റെയം ടീച്ചറിന്റെയും മുഖത്ത് ഒന്നും മനസ്സിലാകാതെ എന്റെ മോന്റെ മാറിമാറി യുള്ള നോട്ടം .ഒരു പക്ഷെ അവന്റെ ചെറിയ മനസ്സു…